Friday, 27 March 2020

പുര വെട്ടുമ്പോൾ വാഴ വെട്ടുന്നവർ

കോവിഡ് 19 ലോകമെമ്പാടും മനുഷ്യരെ നിഷ്ക്കരുണം കൊന്നു തള്ളിക്കൊണ്ടിരിക്കുകയാണല്ലോ..? യൂറോപ്പും, ഇറാനും, ഇപ്പോൾ അമേരിക്കയും എന്ന് വേണ്ട, 'അമ്പു കൊള്ളാത്തവരാരുമില്ല, കുരുക്കളിൽ' എന്നതാണവസ്ഥ..

ആ വൈറസ് ഭൂതമുണർന്നെഴുന്നേറ്റ ചങ്കിലെ ചൈനയിൽ നിന്ന് തന്നെ തുർക്കിക്കു 20 ലക്ഷം കൊറോണ ടെസ്റ്റ് കിറ്റുകൾ, കഴിഞ്ഞ ദിവസം അടിയന്തിരമായി എയർ ലിഫ്റ്റ് ചെയ്തു എന്ന വാർത്ത അക്ഷരാർത്ഥത്തിൽ ഏതൊരു ചൈനീസ് അഭ്യുദയാകാംക്ഷികളേയും കുളിരണിയിപ്പിക്കും. 

59 പേർ (as on 26th March 2020) കൊറോണയാൽ മരിച്ച രാജ്യം ഇനി മുതൽ 15 മിനുറ്റ് കൊണ്ട് രോഗമുള്ളവരെ കണ്ടെത്തി രോഗ വിമുക്തരാക്കി രക്ഷപെടും എന്നും കരുതി അവർ പുളകിതരാകും. 

എന്നാൽ, ഒന്നിരുത്തി ചിന്തിച്ചാൽ എവിടെയോ ഒരു പന്തികേട് മണക്കുന്നില്ലേ ?? 

20 ലക്ഷം കിറ്റുകൾ. ഒരു കിറ്റിന് വില 500 രൂപയോളം . ആകെ മൊത്തം 100 കോടി രൂപ. തുർക്കിയിലെ ആകെ ജനസംഖ്യ 8.6 കോടി. മുഴുവൻ ജനത്തിനും ടെസ്റ്റ് ചെയ്യാൻ വേണ്ടി വരിക 4500 കോടി ഇന്ത്യൻ രൂപ.
അഴിമതിയ്ക്ക് ഏറ്റവും പേര് കേട്ട രാജ്യങ്ങളിൽ ഒന്നായ തുർക്കിയിൽ കൊറോണ പരിശോധന - മരുന്നിടപാടിന്റെ ധനതത്വശാസ്ത്രം ഇതാണ്...

ഈ ധന ഇടപാടുകളെ സഹിക്കാം, മറിച്ച് ഇത് കൊണ്ട് പ്രയോജനമേയില്ലെങ്കിലോ ?!!..

ഈ ടെസ്റ്റ് കിറ്റിന്റെ  ശാസ്ത്രീയ വശം പരിശോധിച്ചാൽ , കൊറോണ ബാധിക്കുന്നത് ശ്വാസകോശത്തെയാണന്ന് ശാസ്ത്രീയ അടിത്തറയോടെ തെളിയിക്കപ്പെട്ടു കഴിഞ്ഞു. അപ്പോൾ പിന്നെ രക്ത സാമ്പിളിൽ വൈറസിന്റെ അളവറിയുന്നതു രോഗി മരണാസന്നനാവുമ്പോൾ മാത്രമാണ്.

നിലവിൽ കോവിഡ് 19 ടെസ്റ്റുകൾ നടത്തുന്നത്, രോഗം സംശയിക്കപ്പെടുന്ന ആളുടെ തൊണ്ടയിൽ നിന്നും, മൂക്കിൽ നിന്നും സ്രവങ്ങളെടുത്ത് പരിശോധിച്ചാണ്. ഇതിന്റെ പരിശോധനാഫലം വരാൻ 72 മണിക്കൂർ വരെ എടുക്കുന്നുമുണ്ട്. (അതിന് ഇന്ത്യയിൽ 4500 രൂപ വരെ ചാർജ്ജ് ചെയ്യുന്നത് എന്തിനാണന്നെന്നത് മറ്റൊരു വലിയ വിഷയമാണ്. അതും അവിടെ നിൽക്കട്ടെ...)

ഈ മഹാമാരിയായ വൈറസ് ബാധിച്ചു കഴിഞ്ഞാൽ 14 ദിവസത്തോളം മനുഷ്യന്റെ പ്രതിരോധ ശേഷിക്കനുസരിച്ചു വെളിപ്പെടാതെ താമസിക്കാൻ പ്രാപ്തിയുള്ള ഭീകരനാണ്, കോവിഡ്-19 എന്ന ഈ ഭീകരൻ. ഇവനെ രക്ത പരിശോധനയിൽ പിടികൂടാൻ കുറഞ്ഞത് 3 ആഴ്ച എടുക്കും. അതായത്,  രക്തത്തിൽ ആന്റി - ബോഡി യുടെ സാന്നിധ്യത്താൽ മാത്രം അറിയാൻ കഴിയാവുന്ന അവസ്ഥയിൽ രോഗിയെത്തുന്ന  സ്റ്റേജിലാകണമെന്നർത്ഥം. ആ സമയത്ത് അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല താനും. 

ഈ വസ്തുത തിരിച്ചറിയാതെ ഒരു തുള്ളി രക്തം എടുത്തു 15 മിനിറ്റ് കൊണ്ട് ഈ  വൈറസിനെ മനസ്സിലാക്കിക്കളയാം എന്ന് കരുതുന്നവരിൽ മെഡിക്കൽ രംഗത്തെ "വിദഗ്ധരു'മുണ്ടത്രേ. നല്ല ബെസ്റ്റ് തമാശ..!!!ഇത്തരം വിദഗ്ധരെ വരെ വിഡ്ഡികളാക്കി വിശ്വസിപ്പിക്കുന്നതാണ്  ചൈനക്കാരന്റെ വളഞ്ഞ ബുദ്ധിയുടെ സവിശേഷമായ വിജയഗാഥ എന്ന് പറയാതെ വയ്യ..!!!

ഒന്ന് കൂടി കൃത്യമായി പറഞ്ഞാൽ, ഒരാളുടെ  ശരീരത്തിൽ, 'ഏതെങ്കിലും തരത്തിലുള്ള' വൈറസ് ബാധ ഉണ്ടായാൽ, ആ ശരീരം അതിന്റെ പ്രതിരോധ ശേഷിക്കനുസരിച്ച് ഈ വൈറസിനെ തുരത്താൻ പ്രതിപ്രവർത്തനം തുടങ്ങും. അപ്പോൾ ശരീരം പുറപ്പെടുവിക്കുന്ന രസ'ങ്ങളെയാണ് ഈ antigen, anti-body enzymes എന്നൊക്കെ പറയുന്നത് . 

ഇത് രക്തത്തിൽ നിന്നും ആണ് പരിശോധിച്ചു അറിയുന്നത്. ആ ടെസ്റ്റ് പ്രകാരം കോവിഡ് 19 ബാധിച്ചിട്ടുണ്ടോ എന്നറിയാം എന്നാണ് ചൈനാക്കാരന്റെ അവകാശവാദം. അതിനാണ്, ഇവർ ഈ കിറ്റ് വലിയ വിലയ്ക്ക് യുറോപ്യൻ രാജ്യങ്ങളിലേക്കും, തുർക്കിയിലേക്കും കയറ്റി വിട്ടത്. ദരിദ്ര രാജ്യമായ ഇന്തോനേഷ്യ പോലും, രണ്ടു ദിവസം മുൻപ്  5 ലക്ഷം കിറ്റുകളാണ് വാങ്ങിയത്. ഈ കിറ്റ് വാങ്ങിയ ചില യൂറോപ്യൻ രാജ്യങ്ങളിൽ എന്ത് സംഭവിച്ചു എന്നറിയാൻ ഈ ലിങ്ക് കാണുക..
https://trib.al/ajNTjvi

ചൈനീസ് കമ്പനിയുടെ ഈ അവകാശ വാദങ്ങൾ തെറ്റാണ് എന്ന് യൂറോപ്പ് ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിവ് നമുക്കും വേണമെന്ന് പറയാനാണ് ഞാനിതിത്ര മിനക്കെട്ട് പരത്തിപ്പറഞ്ഞത്.

ഇതിനിടെ, ബ്രിട്ടൻ തൊണ്ടയിലെ കഫം/സ്രവം പരിശോധിച്ചു 30 മിനിറ്റ് കൊണ്ട് റിസൾട്ട് പറയുന്ന കിറ്റ് നിർമിച്ചിട്ടുണ്ട്‌. വില 300 രൂപ . കേൾക്കുമ്പോൾ സാമാന്യ ബുദ്ധിയ്ക്കു നിരക്കുന്നെങ്കിലുമുണ്ട് വ്യവസ്ഥകൾ. അടുത്ത രണ്ടാഴ്ചയിൽ അത് വിപണിയിൽ എത്തിയേക്കാം എന്നാണ് വാർത്തകൾ. ഇന്ത്യയും പരീക്ഷണ പാതയിലാണ്..

പറഞ്ഞു വന്നത് ഇതൊന്നുമല്ല. ഇന്ന് രാവിലെ മുതൽ ചൈനയിൽ നിന്നുള്ള കോവിഡ്-19, സ്റ്റാ‌ർട്ടർ കിറ്റ് വഴി രോഗം പരിശോധിച്ച ആദ്യ മലയാളിയെ കുറിച്ച്, ടിയാൻ സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ ആണ് തരംഗം. 

ഈ വിഡിയോയിൽ ഇദ്ദേഹം തന്നെ പറയുന്നു 1000 രൂപയ്ക്ക് നമുക്കിത് രോഗമുണ്ടോ എന്ന് പരിശോധിക്കാൻ സഹായിക്കുന്നു എന്ന്. ഇതോടൊപ്പമുള്ളത്, ആ വീഡിയയാണ്. ഒപ്പം, അതിൽ, മലയാളിയായ ഈ ചൈനാക്കാരൻ പറയുന്ന കിറ്റിന്റ്റെ ചിത്രവുമുണ്ട്. ആ കിറ്റ് കൃത്യമായി പറയുന്നത്, അത് covid ; saars , anti-body test kit മാത്രമാണ് എന്നാണ്. പക്ഷേ, മലയാളിയെ ഭ്രമിപ്പിക്കുന്ന ഈ വീഡിയോ ഇന്നലെ മുതൽ മറ്റ് സമൂഹമാദ്ധ്യമങ്ങളിലും തരംഗമാണ്. ചില ഓൺലൈനുകൾ അത് വാർത്തയുമാക്കി..!!

അതായത് കേരളത്തിലെ 3.5 കോടിയോളം വരുന്ന ജനങ്ങൾക്ക് തങ്ങളുടെ പേടി സ്വപ്നമായ കോറോണയിൽ നിന്നും മുക്തി നേടാൻ 1000 രൂപയോളം മുടക്കി ഈ കിറ്റ് വാങ്ങി സ്വയം പരിശോധിച്ച് ആത്മനിർവൃതി അടയാം എന്നാണ് ഈ വീഡിയോ നൽകിയ സന്ദേശം. എല്ലാവര്ക്കും കൂടി വെറും 1500 കോടി രൂപയോളമേ ചിലവുള്ളൂ. 

ആട്, തേക്ക് , മാഞ്ചിയം സീരിസ്സിലേക്കുള്ള 'കോവിഡ്' സംഭാവന അങ്ങനെ അണിയറയിൽ തയ്യാറായിട്ടുണ്ട്...!!! ഏതെങ്കിലും കച്ചവടക്കാരൻ ചൈനയിൽ നിന്നും ഇനി ഈ കിറ്റും ഇറക്കുമതി ചെയ്തു വരും; മലയാളിയുടെ രോഗം പരിശോധിക്കാൻ പുതുയുഗ ലാടവൈദ്യനായി ...!!!

അറിഞ്ഞോ, അറിയാതെയോ ഈ സംരഭത്തിന് പണം മുടക്കാനും, കേരളത്തിൽ ഇറക്കുമതി ചെയ്യാനും, അങ്ങനെ ഏതെങ്കിലും ബിസിനസ്സുകാരൻ തയ്യാറാകുമെന്നത് നൂറു തരം. അതിനുള്ള 'ടെൻഡറാണ്', ഈ "മെയ്ഡ് ഇന് ചൈന" വീഡിയോ എന്നാണ് എന്റെ സംശയം... അതോ വീഡിയോയിലെ മലയാളി,   ചൈനക്കാരന്റ്റെ തട്ടിപ്പ് അറിയാതെ സ്വന്തം അനുഭവം വിവരിച്ചതാണോ, അറിയില്ല..!

ഏതായാലും, മനുഷ്യന്റെ ഭയം എന്ന വികാരത്തെ ചൂഷണം ചെയ്യാൻ യുക്തി രഹിതമായ മാർഗങ്ങൾ അവലംബിക്കാൻ മടിയില്ലാത്ത ചൈന എന്ന രാജ്യത്തിന് മലയാളി നിന്ന് കൊടുക്കണോയെന്ന് സ്വയം ഒന്ന് ആലോചിക്കുക..

അവസാനമായി, 'ചുരുക്ക'ത്തിൽ പറഞ്ഞാൽ, സാധാരണ ആൻറ്റി ബോഡി പരിശോധനാ കിറ്റുകൊണ്ട് കോവിഡ് പരിശോധിച്ചു കളയാമെന്നെങ്ങാനും മലയാളി ധരിച്ചു വശായാൽ, അതിന്  ഈ മാർഗം അവലംബിക്കാം എന്ന് കരുതിയാൽ,;...' മൂന്നര കോടിയെണ്ണവും ചത്ത് മലക്കും'. അത്ര തന്നെയേ പറയാനുള്ളൂ..!!! 

ഇനി ശരിക്കും രക്തത്തിലെ ആന്റി ബോഡി അളവ് പരിശോധിക്കാൻ ആണെങ്കിൽ, 500 ഉം 1000 വും ഒന്നും മുടക്കണ്ട . അതിന് തൊട്ടടുത്തുള്ള ഏതേലും ലാബിൽ പോയി രക്തം കൊടുത്തു അങ്ങേയറ്റം 80 രൂപയുടെ ചീട്ടെടുത്താൽ പോതും.. പക്ഷേ കോവിഡ് 19 ന് അത് പോര.. 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Wednesday, 25 March 2020

വസുന്ധരാ യോഗം

*വസുന്ധരാ* *യോഗവും* *വ്യാഴത്തിന്റെ* ( *ഗുരുവിന്റെ* ) *അതിചാരവും* 

സാധാരണ ഗതിയിൽ ഒരു രാശിയിൽ ഒരു വർഷം നിൽക്കേണ്ട *വ്യാഴം* ഈ വർഷം (2019 നവമ്പർ 4നും 2020 ജൂൺ  29നും ഇടക്ക്) 3 പ്രാവശ്യം രാശി മാറുന്നു !  നവമ്പർ 4ന് ധനുവിലേക്ക് മാറിയ വ്യാഴം  മാർച്ച്‌ 29 നു മകരത്തിലേക്ക് മാറുന്നു ! ഇനിയും മാറും ഒരിക്കൽക്കൂടി ! ജൂൺ 29ന് തിരിച്ച് ധനുവിലേക്ക് തന്നെ. ഇത് അതിചാരമാണ്. "ഏക സംവത്സരേ  ജീവേ ത്രയ രാശിമുപാഗതേ സപ്ത കോടിജനാൻ ഹന്തി: ലോകേ ബഹു വിനാശകൃത്" പാടില്ലാത്ത, പതിവില്ലാത്ത.   മാറ്റങ്ങൾ!  ഇതിന്റെ ഫലമോ, ഒരു സംവത്സരത്തിനുള്ളിൽ ജീവൻ (വ്യാഴം) മൂന്നു രാശികളിൽ സഞ്ചരിച്ചാൽ  ലോകത്തുള്ള കോടിക്കണക്കിന് ജനങ്ങൾക്ക് പലവിധ നാശനഷ്ടങ്ങൾ ഉണ്ടാകാം.  കൂടാതെ മകരത്തിൽ സ്വക്ഷേത്ര ബലവാനായി ശനി, ഉച്ചത്തിൽ നിൽക്കുന്ന ചൊവ്വ എന്നിവരോടൊപ്പം തീരെ ശക്തി ഇല്ലാത്ത നീചരാശിയിലെ വ്യാഴം !
ഇത് മെയ്‌ 4 വരെ എന്തായാലും തുടരും ! 
അതുകഴിയുംവരെ പൊതുവെ നല്ലകാലം എന്ന് പറയാനേ വയ്യ ! കുജ, ശനി, ഗുരുക്കൾ ഒന്നിച്ചാലോ സമ സപ്തമ സ്ഥിതിയിൽ വന്നാലോ  **വസുന്ധരായോഗം**ഭവിക്കുന്നു
പ്രമാണം: "യദാര സൗരീ സുര രാജ മന്ത്രിണാ സഹൈക രശൗ സമ സപ്തമേപിവാ ഹിമാദ്രി ലങ്കാ പുരമദ്ധ്യ വർത്തിനീ ത്രിഭാഗശേഷം കുരുതേ വസുന്ധരാ"
സൗരി(ശനി)യും സുരരാജ(ഗുരു)നും മന്ത്രി(കുജൻ) യും ഒരു രാശിയിലോ സമ സപ്തമസ്ഥിതിയിലോ വന്നാൽ ലോകത്തിന്റെ മൂന്നിലൊരുഭാഗത്ത്  പല അനിഷ്ടസംഭവങ്ങളും 
ഉണ്ടാവാം. മാരക രോഗങ്ങളുടെ വ്യാപനം മൂലം ജനസംഖ്യ കുറയാം, വായു, അഗ്നി സംബന്ധമായ അസ്വസ്ഥതയും മരണഭീതിയും ജനങ്ങളെ വേട്ടയാടും. പ്രകൃതിക്ഷോഭങ്ങളുണ്ടാകാം.. അങ്ങനെ പലതും പലതും ! മനുഷ്യന് ആകെ  സംശയങ്ങൾ.. ഗ്രഹങ്ങളുടെ സ്വാധീനം ഓരോ അണുവിലും പ്രതിഫലിക്കുമല്ലോ!!
വസുന്ധരാ യോഗകാലം ഇങ്ങനെയൊക്കെ ആവും എന്നാണ് ആചാര്യന്മാർ പറയുന്നത് ! ഹോമയാഗാദികൾ നടത്തി
 ദോഷകാഠിന്യം കുറക്കണം. കൂടാതെ, 
നാമജപം, സൽകർമങ്ങൾ എന്നിവ പരമാവധി വർധിപ്പിക്കണം. 
എല്ലാ സൽകർമങ്ങളും കൂട്ടായി നടത്താൻ പറ്റാതെ വന്നേക്കാം. വ്യാഴം പിഴച്ചാൽ അതാണ് സ്ഥിതി ! ആളുകൾകൂടും എന്ന കാരണങ്ങൾകൊണ്ട് കൂട്ടായ ജപം, സത്‌സംഗം, സപ്താഹയജ്ഞങ്ങൾ എന്നിവപോലുള്ള ആദ്ധ്യാത്മിക കാര്യങ്ങൾപോലും മുടങ്ങും എന്നർത്ഥം. 
അതുകൊണ്ടു നാമജപം, ഭജനം എന്നിവ വീട്ടിൽ നടത്തണം.  "നമ്രാണാം സന്നിധത്സേ" (എവിടെ നമസ്കരിക്കുന്നോ അവിടെ ഭഗവാൻ സാന്നിദ്ധ്യപ്പെടും) എന്നുണ്ടല്ലോ!! 

"സപ്ത ദ്വീപ നിവാസിനാം പ്രാണിനാം അക്ഷയ്യമുപതിഷ്ഠതു" !! 
(ഏഴു ഭൂഖണ്ഡങ്ങളിലേയും സർവ്വ ചരാചരങ്ങൾക്കും ആയുരാരോഗ്യം ഭവിക്കട്ടെ!!)  *വാസുദേവൻ* *നമ്പൂതിരി*             *പെരുമ്പാവൂർ*

Sunday, 22 March 2020

ലോകം അന്ധകാരത്തിൽ അമർന്നിരുന്നപ്പോൾ, പ്രകാശം ചൊരിഞ്ഞ ദേശം : ഭാരതം.

''ന സംവൃത മുഖം കുര്യായാത് ക്ഷുതി ഹാസ്യ പ്രഭാഷണം,  അഷ്ടാംഗഹൃദയം സൂത്രസ്ഥാനം"

 അർത്ഥം - തുമ്മുമ്പോഴം ചിരിക്കുമ്പോഴം, സംസാരിക്കുമ്പോഴും മുഖം മറയ്ക്കണം. ഭാരതത്തിലെ ഋഷി വര്യന്മാർ ഇത് എഴുതി വച്ചിട്ട് ഇന്നേക്ക് 5000 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു...
അണു ബാധയെ പറ്റി അറിവില്ലാഞ്ഞിട്ടാണോ ഇത്  എഴുതിവച്ചത് ???  

ഹൃദയ സ്പന്ദനം ശ്രവിച്ചും, നാഡി വ്യൂഹം തൊട്ട്നോക്കിയും രോഗം നിർണ്ണയിച്ചിരുന്ന ചരകനും, സുശ്രുതനും ജീവിച്ചിരുന്ന നാടാണ് നമ്മുടെ ഭാരതം. അവർക്കൊന്നും X-ray യും, CT scan നും, ECG യുമൊന്നും  വേണ്ടിയിരുന്നില്ല രോഗങ്ങൾ കണ്ട് പിടിക്കാൻ. ചരകന്റെയും, സുശ്രുതന്റെയും പുസ്തകത്തിൽ നിന്നാണ് താൻ ഔഷധശാസ്ത്രം പഠിച്ചതെന്ന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ(Father of Modern Medicine ) 'Hippocrates' താൻ എഴുതിയ പുസ്തകത്തിൽ 117 തവണ പറയുന്നു. 

ഒരു സ്റ്റെതസ്ക്കോപ്പിന്റെയും, മൈക്രോസ്കോപ്പിന്റെയും സഹായമില്ലാതെ ആർഷഭാരത ഋഷിവര്യന്മാർ എഴുതിവച്ച സത്യങ്ങൾ ജീവിതത്തിൽ അനുവർത്തിച്ച ഹിന്ദുവിനെ നോക്കി പാശ്ചാത്യ ലോകം ഇങ്ങനെയൊക്കെ ചരിച്ചുതള്ളിയില്ലേ...

ഹിന്ദുക്കൾ നമസ്‌തേ പറഞ്ഞ് പരസ്പരം കൈകൾ കൂപ്പുമ്പോൾ - അവർ ചിരിച്ചു

വീട്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിന്ദുക്കൾ കൈകാലുകൾ കഴുകുമ്പോൾ - അവർ ചിരിച്ചു

ഹിന്ദുക്കൾ മൃഗങ്ങളെ ആരാധിക്കുമ്പോൾ - അവർ ചിരിച്ചു

ഹിന്ദുക്കൾ ചെടികളെയും, മരങ്ങളെയും, വനങ്ങളെ ആരാധിക്കുമ്പോൾ - അവർ ചിരിച്ചു

ഹിന്ദുക്കൾ വെജിറ്റേറിയൻ കഴിക്കുമ്പോൾ
- അവർ ചിരിച്ചു.

ഹിന്ദുക്കൾ യോഗ ചെയ്യുമ്പോൾ - അവർ ചിരിച്ചു.

ഹിന്ദുക്കൾ ദേവനെയും,  ദേവിയെയും ആരാധിക്കുമ്പോൾ - അവർ ചിരിച്ചു

ഹിന്ദുക്കൾ മരിച്ചവരെ തീയിൽ ദഹിപ്പിക്കുമ്പോൾ  - അവർ ചിരിച്ചു

ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ഹിന്ദുക്കൾ കുളിക്കുമ്പോൾ - അവർ ചിരിച്ചു.

അന്ന് കളിയാക്കി ചിരിച്ചവരുടെ മുഖത്തെ ചിരിയൊക്കെ ഇപ്പോൾ 
എവിടെപ്പോയി ??? 

മതങ്ങൾ പിന്നീട് ഉണ്ടായതാണ്. ഹിന്ദുമതം ഒരു മതമല്ല, അത് ജീവിതമാർഗ്ഗമാണ്..
പ്രാചീന ഭാരത ഋഷിവര്യന്മാർ  കാട്ടിത്തന്ന ശാസ്ത്രീയ ജീവിത മാർഗ്ഗം..

ഏത് മതത്തിലോ ദൈവത്തിലോ വിശ്വാസിച്ചാലും ഈ ഭാരത മണ്ണിൽ പിറന്ന നമ്മൾ ഓരോരുത്തരും ശാസ്ത്രീയമായ  ജീവിതപാത പിന്തുടരുന്ന ഒരു  ഹിന്ദുവാണെന്ന് ജീവിച്ച്‌ കാണിക്കുകയും, 
ആത്മാഭിമാനത്തോടെ അത്  ലോകത്തോട് വിളിച്ച് പറയുകയും ചെയ്യുക.  

"നമ്മൾ യൂറോപ്യൻമാർ അന്ധകാരത്തിൽ ജീവിച്ചിരുന്നപ്പോൾ, ഒരു സമൂഹം പ്രകാശത്തിൽ ജീവിച്ചിരുന്നു എന്നും, അവരുടെ സംഭാവനകളെ നാം മറക്കരുത് എന്നും 'Max Muller' ഹൈന്ദവ സംസ്ക്കാരത്തെ പറ്റി പറഞ്ഞത്
ഓരോ ഭാരതീയനും
മറക്കാതിരിക്കുക."

Proud to be an Indian

Friday, 20 March 2020

ദൈവങ്ങൾ അവധിയിലാണ്; മനുഷ്യർ സൂക്ഷിക്കുക..

ഭൂമിയിലെ ജൈവസാന്നിദ്ധ്യങ്ങളിൽ, മനുഷ്യർ എന്ന ജീവി വർഗ്ഗം, അദൃശ്യനായ ശത്രുവിനോട് പരിച'യില്ലാതെ പോരാടുകയാണ്. ലോകമെമ്പാടും മനുഷ്യർ, ഈയാംപാറ്റകളെപ്പോലെ മരിച്ചു വീഴുന്നു. ഇനിയുമെത്ര നാൾ, എത്ര പേർ, അതോ 
എല്ലാവരുമോ..?!! അറിയില്ല..

നമ്മുടെ മാതൃരാജ്യത്തേയും, ഈ മഹാവ്യാധി ക്രമേണ ഗ്രസിക്കുകയാണ്. നിർണ്ണായകമായ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്ന ഇന്ന് മാത്രം ഇന്ത്യയിൽ, കോവിഡ്-19 ബാധിച്ചവരിൽ വൻ വർദ്ധനയാണ് ഉണ്ടായത്. അമ്പത്തിയഞ്ച് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.. കേരളത്തിൽ മാത്രം പന്ത്രണ്ട് പേർ..!!!

കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ.. അതിൽ തന്നെ ദുബൈയിൽ നിന്നും വന്ന ഒരാൾ, അനിയന്ത്രിതമായി, സമൂഹത്തെയാകമാനം
ഭീതിയിലാഴ്ത്തിയിരിക്കുന്നു.

നിർദ്ദേശങ്ങൾ കൃത്യമായി ഉണ്ടായിരുന്നുവെങ്കിലും, മാർച്ച് പതിനൊന്നിനെത്തിയ ഇയാൾ, കോഴിക്കോട് നിന്നും ട്രെയിനിൽ കാസർകോടേക്കും, അവിടെ ബന്ധുക്കളോടും, നാട്ടുകാരോടുമെല്ലാം യഥേഷ്ടം ഇടപഴകി. ഇഷ്ടൻ പങ്കെടുക്കാത്ത എന്തെങ്കിലും പരിപാടി കാസർകോട് കഴിഞ്ഞ രണ്ടാഴ്ച അവിടെ നടന്നോയെന്ന് സംശയിക്കണം ; 

നിക്കാഹുകൾ, മരണ വീടുകൾ, കുഞ്ഞുങ്ങളുടെ നൂല്കെട്ട്, ബർത്ത്ഡേപ്പാർട്ടികൾ, ഫുട്ബോൾ മത്സരം നടന്ന ഗ്രൗണ്ടിൽ, ബന്ധുവീടുകൾ, രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ എന്ന് വേണ്ട എംഎൽഎയോട് വരെ ബന്ധപ്പെട്ടു.
ഇതെല്ലാം കേവലം എട്ടു ദിവസത്തിനുള്ളിൽ..!!!
യാതൊരു നിയന്ത്രണവുമില്ലാതെ..!!!

ഇന്നിപ്പോൾ അയാൾ കോവിഡ് 19 ബാധിതനാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.. 
ഒരു മനുഷ്യന്റെ അശ്രദ്ധ മൂലം ഒരു നാടിപ്പോൾ വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയിലാണ്. സംസ്ഥാനം അത്രയും ലോക്ഡൗണിലേക്ക് പോകുന്ന അവസ്ഥയിലും.. ഇറ്റലിയിൽ നിന്നുമെത്തിയ പത്തനംതിട്ടയിലെ കുടുംബം കോവിഡ് വൈറസിനെ കേരളത്തിൽ എത്തിച്ച വാർത്തകൾ സകലമാന കേരളീയരും വിവിധങ്ങളായ മാദ്ധ്യമങ്ങൾ വഴി അറിഞ്ഞിരിക്കുന്നു. എന്നിട്ടും.. 

വിവേകം, വിലകൊടുത്ത് വാങ്ങാൻ കിട്ടുന്ന ഒന്നല്ല. മനുഷ്യകുലത്തെ ആകമാനം തുടച്ചു നീക്കാൻ പ്രാപ്തിയുള്ള വിപത്താണ് ഇന്ന് ഭൂമിയിൽ നടമാടുന്നത്. എഴുനൂറു കോടി മനുഷ്യരിൽ ഈ മഹാമാരിയും, അതിന്റെ പരിണിതഫലവും ഉണ്ടാക്കാൻ പോകുന്ന വിപത്തിന്റ്റെ ആഴം, ഇപ്പോൾ,  പ്രവചനാതീതമാണ്. 

അതിനാൽ തന്നെ, മതപരവും, രാഷ്ട്രീയവുമായ എല്ലാവിധ വേർതിരിവുകളും മനുഷ്യർ മാറ്റിവയ്ക്കേണ്ട സമയമാണിപ്പോൾ. പരസ്പരം ഇടപെടാതെ, സ്പർശിക്കാതെ രോഗാണുക്കൾ പടരുന്നത് തടയാനായി വീടിനുള്ളിൽ അടച്ചിരിക്കണമെന്നതാണ് പരിഹാരമെങ്കിൽ അങ്ങനെ. 

അങ്ങനെയൊരു പരിശീലനത്തിനും, അതിന്റെ ഗുണങ്ങളേയും, ദോഷങ്ങളേയും, സാമ്പത്തികാവസ്ഥകളുമെല്ലാം പഠിക്കാൻ ഒരു ദിവസം നമ്മൾ വീട്ടിലിരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്താൽ, മടി കൂടാതെ അത് കേൾക്കുക. വിമർശിക്കാതെയിരിക്കുക. മുഖ്യമന്ത്രി പിണറായി നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക. അതിനെല്ലാമുപരി, ഈ മഹാമാരിയെ വരുതിയിൽ എത്തിക്കേണ്ട കർത്തവ്യം നമ്മുടെ ഓരോരുത്തരുടേയുമാണ്. 

കാരണം, കോവിഡ്-19 എന്ന പുതിയ കൊറോണ വൈറസിന് വലിയവനെന്നോ, ചെറിയവനെന്നോയില്ല, ഇന്ത്യക്കാരനോ, ഇറ്റലിക്കാരനോ എന്നുമില്ല. അവൻ അറിഞ്ഞോ, അറിയാതെയോ പടർന്നു കയറുന്നത് മനുഷ്യരിലാണ്.. ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും, സിക്കുകാരനുമെല്ലാം അതിന് കേവലം മനുഷ്യർ മാത്രമാണ്. ..

മാത്രവുമല്ല, രക്ഷിക്കാമെന്നേറ്റ ദൈവങ്ങളത്രയും ദീർഘകാല അവധിയിലും പ്രവേശിച്ചു കഴിഞ്ഞു.

Friday, 13 March 2020

വിസ്മൃതിയിൽ ആണ്ടുപോയ ഫിറോസ് ഗാന്ധിയുടെ കഥ

 

അധികാരത്തിന് വേണ്ടി ജന്മം നൽകിയ പിതാവിനെ പോലും മാറ്റിനിറുത്തിയ ഒരു കുടുംബത്തിന്റെയും അവരുടെ പിന്മുറക്കാരുടെയും കഥ.... ജന്മം നല്കിയവരോട് ഇല്ലാത്ത സ്നേഹം രാജ്യത്തോട് ഉണ്ടാകുമെന്നു കരുതുന്ന നിങ്ങൾ ഒന്നോർക്കുക... അധികാരം മാത്രം സ്വപ്നം കണ്ട് നടക്കുന്നവരെ ഇനിയും വിശ്വസിക്കണോ...? 

മറക്കപ്പെട്ട മരുമകന്‍റെ; ഭാര്യയും രണ്ട് ആണ്‍മക്കളും ദുര്‍മരണപ്പെട്ടുപോയ ഒരച്ഛന്‍റെ; നൂറാം പിറന്നാള്‍ വര്‍ഷം. അലാഹാബാദിലെ അനാഥ ശവകുടീരത്തില്‍ എന്നേയ്ക്കുമായി വിസ്മരിക്കപ്പെട്ടുപോയവന്‍റെ നൂറാം ജന്മവാര്‍ഷികം ആര് എന്തിനിനി ഓര്‍മിക്കണം!"

സ്വതന്ത്രഭാരതത്തിന്‍റെ ആദ്യ പ്രധാനമന്ത്രിയുടെ ഒരേയൊരു മരുമകന്‍. 
ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയുടെ, കാമുകന്‍ : പിന്നെ ഭര്‍ത്താവ്. 
ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയുടെ അച്ഛന്‍ .

ഓര്‍മയുണ്ടോ, അത്യപൂര്‍വവും അതുല്യവുമായ ഈ വിശേഷണങ്ങളുടെ അവകാശിയെ? പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ മരുമകനെ! ഇന്ദിര പ്രിയദര്‍ശിനിയുടെ മനം കവര്‍ന്നവനെ! രാജീവ് ഗാന്ധിയുടെ അച്ഛനെ! രാഹുലിന്‍റെ, പ്രിയങ്കയുടെ മുത്തച്ഛനെ. ഫിറോസ് ജഹാംഗീര്‍ ഗന്ധിയെ? (സുഗന്ധ ദ്രവ്യങ്ങൾ വിൽക്കുന്നവർ ഗന്ധി എന്ന പേരിൽ അറിയപ്പെട്ടിരുന്നു, മഹാത്മാ ഗാന്ധിയുമായി ഒരു ബന്ധവും ഗന്ധിക്കില്ല )
ഓര്‍മിക്കുന്നില്ല ഒരാളും.... 

പത്താം നമ്പര്‍ ജന്‍പഥിലെ അമ്മയും മക്കളും സംഘര്‍ഷഭരിതമായ ഒരു വര്‍ഷത്തിന്‍റെ പരക്കംപാച്ചിലുകള്‍ക്കിടയില്‍, അറിയാതെ മറന്നുപോയതാവാം. അക്ബര്‍ റോഡില്‍, കോണ്‍ഗ്രസ് ആസ്ഥാനത്തെ ഓര്‍മയുടെ വടവൃക്ഷത്തില്‍, ഒരു ചില്ലയില്‍പ്പോലും ഇങ്ങനെയൊരു പേരെഴുതിയ ഇല വിരിയാതെ പോയതാവാം. 

അല്ലെങ്കില്‍, ആരുടേയും ശ്രദ്ധ ചോദിച്ചുവാങ്ങാതെ അപ്രസക്തമായ ഓര്‍മയുടെ ഒരില, കാറ്റില്‍ പറന്ന്, മഹാസ്മാരകങ്ങളുടെ നഗരമായ ഇന്ദ്രപ്രസ്ഥത്തിലെവിടെയോ മണ്‍മറഞ്ഞു പോയതുമാവാം. അതുമല്ലെങ്കില്‍ അലാഹാബാദിലെ പഴയ പാഴ്സി ശ്മശാനത്തില്‍ ഫിറോസ് ജഹാംഗീര്‍ ഗന്ധിയുടെ ശവകുടീരം, കാലപ്പഴക്കത്തിന്‍റെ പുല്‍പ്പടര്‍പ്പുകളാല്‍ മൂടി മറഞ്ഞുപോയതാവാം. ആരാലും ഓര്‍മിക്കപ്പെടാതെ, ആഘോഷങ്ങളും അനുസ്മരണങ്ങളും ഇല്ലാതെ കടന്നുപോവുന്നു, നെഹ്റുവിന്‍റെ മരുമകന്‍റെ; പ്രിയദര്‍ശിനിയുടെ പ്രിയതമന്‍റെ; രാജീവിന്‍റെയും സഞ്ജയിന്‍റെയും അച്ഛന്‍റെ; രാഹുലിന്‍റെയും പ്രിയങ്കയുടെയും വരുണിന്‍റെയും മുത്തച്ഛന്‍റെ നൂറാം ജന്മവര്‍ഷം. 

1912 സെപ്തംബര്‍ പന്ത്രണ്ടിനായിരുന്നു, മുംബൈയിലെ തെഹ്മുല്‍ജി നരിമാന്‍ ആശുപത്രിയില്‍ ഫിറോസ് ജഹാംഗീര്‍ ഗന്ധിയുടെ പിറവി.  എവിടെയും നമ്മള്‍ വായിച്ചില്ല കൊച്ചുമക്കളും മരുമക്കളും ഫിറോസ് ഗന്ധിയെ ഓര്‍മ്മിച്ചതിന്‍റെ രേഖപ്പെടുത്തലുകള്‍ . വാര്‍ത്തയുടെ സെര്‍ച്ച് എന്‍ജിനുകള്‍ മിനിറ്റുകളോളം പരതി, വെറും കൈയോടെ മടങ്ങിപ്പോരുന്നു. എവിടെയുമില്ല, 2012 ല്‍ സെപ്തംബര്‍ 12 ന് ഫിറോസ് ഗാന്ധി എന്ന മണ്‍മറഞ്ഞവനെ ആരെങ്കിലുമൊക്കെ ഓര്‍മിച്ചെടുത്തതിന്‍റെ ഒരു വൃത്താന്തശകലം. 

വാര്‍ത്താശേഖരങ്ങളുടെ ബ്രഹ്മാണ്ഡവലയില്‍ എവിടെനിന്നെങ്കിലും പൊട്ടിവീഴുന്നുമില്ല. ഫിറോസ് ഗാന്ധിയുടെ സ്മൃതികുടീരത്തില്‍ ആ രക്തത്തിന്‍റെ പിന്‍മുറക്കാര്‍ ആരെങ്കിലും ചെന്ന് ഓര്‍മയുടെ ഒരു പൂവിതളങ്കെിലും ചേര്‍ത്തുവെച്ചതിന്‍റെ ഒരു ചിത്രം. ആരുടെയും ഓര്‍മകളിലേക്കു വീണ്ടെടുക്കപ്പെടാതെ ഫിറോസ്....നെഹ്റുവിന്‍റെ, ഇന്ദിരയുടെ, രാജീവിന്‍റെ, സഞ്ജയിന്‍റെ, രാഹുലിന്‍റെ, പ്രിയങ്കയുടെ, വരുണിന്‍റെ ഫിറോസ്. 

ചില പൈതൃകങ്ങള്‍ എല്ലാവരാലും ഓര്‍മിക്കപ്പെടുന്നു. ചിലവ ചിരകാലം ഓര്‍മകളെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും. ചില പൈതൃകങ്ങള്‍ സ്മാരകഘട്ടങ്ങളില്‍ വരും തലമുറകളുടെ ഓര്‍മപ്പെടലുകള്‍ക്കായി സശ്രദ്ധം കാത്തുവെയ്ക്കപ്പെടുന്നു. ചിലവ എടുക്കാത്ത നാണയങ്ങളാണ്. ചില പൈതൃകങ്ങള്‍, ചിതലെടുക്കാതെ... കാലത്തിനു വരുതിപ്പെടാതെ... എവിടെയും മറവു ചെയ്യപ്പെടാതെ... ചീര്‍ത്തുവീര്‍ത്ത് വര്‍ത്തമാനകാലങ്ങളില്‍ ഒഴുകി നടക്കുന്നു. ഈ വകയിലൊന്നും പക്ഷേ, പെടാതെ പോകുന്നു ഫിറോസ് ഗാന്ധി എന്ന ഓര്‍മ. 

എന്തുകൊണ്ട് ഓര്‍മിക്കപ്പെടാതെ പോയി ഫിറോസ്, അദ്ദേഹത്തിന്‍റെ നൂറാം പിറന്നാള്‍ വര്‍ഷത്തില്‍ എന്ന നിഷ്കളങ്കമായ ചോദ്യത്തിന് അദ്ദേഹത്തിന്‍റെ പിന്‍മുറയില്‍ നിന്ന് ആരാണു നമുക്ക് ഉത്തരം തരേണ്ടത്! അതോ ഇന്ദിര എന്ന പെണ്‍കരുത്തിന്‍റെ, നെഹ്റു എന്ന മഹാശൃംഗത്തിന്‍റെ ഔദ്ധത്യങ്ങള്‍ക്കു ചുവടെ വെറുമൊരു പുല്‍ക്കൊടി എന്നേ നാം മനസിലാക്കേണ്ടതുള്ളോ ഫിറോസിനെ. അല്ല എന്നു തീര്‍ച്ച. അധികമാരാലും വായിക്കപ്പെടാതെ വിസ്മൃതമാക്കപ്പെട്ട ഒരു ജീവചരിത്രത്തിലെ അസുലഭ സന്ദര്‍ഭങ്ങള്‍ അനുവദിച്ചു തരില്ല, അങ്ങനെയൊരു നിസാരവല്‍ക്കരണം... 

കമലയ്ക്കു പ്രിയപ്പെട്ട...
-----
മോത്തിലാലിന്‍റെ പ്രഭുമന്ദിരത്തിലേയ്ക്ക് തണല്‍ തേടി വന്നതായിരുന്നില്ല ഫിറോസിന്‍റെ ക്ഷുബ്ധ യൗവനം. ജവഹര്‍ലാലിന്‍റെ പെരുമയും പേരും നീട്ടിക്കൊടുത്ത വിരല്‍ പിടിച്ചായിരുന്നില്ല ഫിറോസിന്‍റെ രാഷ്ട്രീയ പ്രവേശം. ജീവിച്ചിരിക്കുവോളം ഇന്ദിരയേക്കാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വയം തലയെടുത്തു നിന്നിരുന്നു, ഫിറോസ് ജഹാംഗീറിന്‍റെ വ്യക്തിത്വം. എങ്കിലും ഒടുവില്‍ ഒരു കാലം ഫിറോസ് എന്ന അധികഭാരം ആശ്വാസപൂര്‍വം ഇറക്കിവെയ്ക്കപ്പെടുകയായിരുന്നുവോ നെഹ്റു കുടുംബത്തിന്‍റെ ചുമലുകളില്‍ നിന്ന്? അങ്ങനെയും വ്യാഖ്യാനിച്ചു വെയ്ക്കുന്നുണ്ട് ഇന്ത്യയിലെ അധികാരി കുടുംബത്തിന്‍റെ ചരിത്രാവലികള്‍. അതിലേയ്ക്കൊന്നുമല്ല പക്ഷേ, ഈ ഫിറോസ് അനുസ്മരണം.

നെഹ്റുവിനേക്കാള്‍, ഇന്ദിരയേക്കാള്‍ കമലയോടായിരുന്നു ഫിറോസിന് എന്നും അടുപ്പം. ദേശീയ സമരം കൊടുമ്പിരിക്കൊണ്ട 1930കള്‍. അച്ഛനമ്മമാര്‍ ആരെന്നു കാര്യമായി രേഖപ്പെടുത്താനാവാത്ത വിധം ചില ദുരൂഹതകള്‍ നിഴല്‍ വീഴ്ത്തിയിട്ടുണ്ട് ഫിറോസിന്‍റെ ബാല്യത്തില്‍. മുംബൈയില്‍ നിന്ന് അലാഹാബാദിലേക്ക്, അവിവാഹിതയായ അമ്മായി, ഡോക്റ്റര്‍ ഷിറിന്‍ കോമിസരാറ്റിയുടെ സംരക്ഷണത്തിലേയ്ക്ക് ഫിറോസ് പറിച്ചുനടപ്പെട്ടതിലുമുണ്ട് സത്യത്തിന്‍റെ ചില ഒളിച്ചുകളികള്‍. ബ്രിട്ടീഷ് സര്‍ക്കാരില്‍ ഡോക്റ്ററായി സേവനമനുഷ്ഠിക്കുന്ന അമ്മായിയുടെ അഥവാ സ്വന്തം അമ്മയുടെ വിലക്കുകള്‍ മറികടന്നായിരുന്നു ഫിറോസിന്‍റെ രാഷ്ട്രീയ പ്രവേശം. കോണ്‍ഗ്രസിന്‍റെ ബാലജന സംഘമായ വാനര സേനയുടെ പോരാളി, കമല നെഹ്റുവിന്‍റെ മനംകവര്‍ന്നതു വളരെ വേഗം. വാനരസേനയുടെ സത്യഗ്രഹപ്പന്തലില്‍ ഒരിക്കല്‍ കമല ബോധംമറഞ്ഞു വീണുപോയപ്പോള്‍ പരിചരിച്ചത് ഫിറോസ്. ഈ ബന്ധം പിന്നെ ആനന്ദഭവനിലെ നിത്യസന്ദര്‍ശകനാക്കി ഫിറോസിനെ. നെഹ്റു ജയിലിലും ഇന്ദിര ഓരോരോ സ്കൂളുകളിലുമായി വേറിട്ടുപോയ കാലങ്ങളില്‍ കമലയുടെ അകമ്പടിക്കാരനായി പിന്നെ ഫിറോസ്. അലാഹാബാദില്‍ ദേശീയ സമരവേദികളിലെ ക്ഷുഭിത സാന്നിധ്യം. ഇളം പ്രായത്തില്‍ പലവട്ടം ബ്രിട്ടീഷ് ജയിലറകളിലുറങ്ങിയ സാഹസം. കമലയേക്കാള്‍ പന്ത്രണ്ടു വയസിളപ്പമുള്ള ഫിറോസിനു മേല്‍ ഒരവിശുദ്ധ ബന്ധത്തിന്‍റെ പേരുദോഷം ചേര്‍ത്തുവെച്ചു, അലഹബാദിലെ പഴയ കോണ്‍ഗ്രസുകാര്‍. പാതി ജീവന്‍ ക്ഷയരോഗം കാര്‍ന്നു പോയിരുന്നു അപ്പോള്‍ കമലയുടെ യൗവനത്തില്‍ നിന്ന്. 

ഭൗവാലിയിലെ ടിബി സാനിറ്റോറിയത്തില്‍ അവരുടെ പാതിയടഞ്ഞു പോയ ശ്വാസകോശത്തില്‍ നിന്നു പ്ലൂറസിയുടെ വെള്ളക്കെട്ട് ഡോക്റ്റര്‍മാര്‍ കുത്തിയെടുക്കുമ്പോള്‍ കമലയ്ക്കു അകമ്പടി പോയത് നെഹ്റു കുടുംബത്തിലെ അഭിജാതരായ അമ്മായിമാരോ നാത്തൂന്‍മാരോ ആയിരുന്നില്ല. രോഗശയ്യയില്‍ കമലയ്ക്കു കൂട്ടു പോയതും പരിചരിച്ചതുമെല്ലാം ഫിറോസ്. അര്‍ദ്ധപ്രാണയായ കമലയെ ഫിറോസിന്‍റെ നവയൗവനത്തോടു ചേര്‍ത്തു കഥകള്‍ മെനഞ്ഞ് നഗരവീഥികളെ പോസ്റ്ററുകള്‍ പതിച്ച് അലങ്കരിച്ചു അന്ന് അലാഹാബാദിലെ സ്വതന്ത്ര്യസമര പോരാളികള്‍ .

പ്രിയദര്‍ശിനിയോട് പ്രണയപ്രഖ്യാപനം
-----
പേരുദോഷങ്ങള്‍ പക്ഷേ, എക്കാലവും പിന്തുടര്‍ന്നു, ഫിറോസ് ജഹാംഗീര്‍ ഗാന്ധിയെ. പഴയ ഗുജറാത്തിലെ പീപ്പിള്‍സ് ഓണ്‍ സ്കൂളില്‍ ഇന്ദിര പഠിക്കുന്ന കാലം. നെഹ്റുവും കമലയുമെല്ലാം ജയിലില്‍ നിന്നു ജയിലിലേക്കുള്ള ജീവിത യാത്രകളില്‍. പതിനഞ്ചുകാരിയായ, കാഴ്ച്ചയ്ക്കു ഭംഗിയില്ലാത്ത, അന്തര്‍മുഖിയായ, മെലിഞ്ഞു വിളറിയ പ്രിയദര്‍ശിനിയോട് പീപ്പിള്‍സ് ഓണ്‍ സ്കൂളിലെ പേരാല്‍ ചുവട്ടിലായിരുന്നു ഫിറോസിന്‍റെ ആദ്യ പ്രണയ പ്രഖ്യാപനം. പിന്നെ കമലയുടെ ചികിത്സകള്‍ക്കായുള്ള യൂറോപ്യന്‍ യാത്രകളില്‍, വിദൂര വിദേശങ്ങളിലേക്കുള്ള കപ്പല്‍ യാത്രകളില്‍, സ്വിറ്റ്സര്‍ലന്‍റിലും ജര്‍മനിയിലും കമല ക്ഷയരോഗ ചികിത്സ തേടിയ സാനറ്റോറിയങ്ങളില്‍.. അകലെ വിദേശത്ത് ഒടുവില്‍ കമലയുടെ അന്ത്യയാമങ്ങളില്‍... എവിടെയും ഇന്ദിരയുടെ നിസഹായജീവിതത്തിന് തുണ ചെന്നിരുന്നു ഫിറോസിന്‍റെ പ്രണയാതുര യൗവനം. ഒടുവില്‍ അമ്മയുടെ ഭാഗപത്രത്തില്‍ നിന്നു പകുത്തുകിട്ടിയ ശ്വാസകോശ രോഗവുമായി കഷ്ടിച്ച് ഇരുപതു വയസു കടന്ന ഇന്ദിര യൂറോപ്യന്‍ ക്ഷയരോഗസാനറ്റോറിയങ്ങളില്‍ അഭയം തേടിയപ്പോഴും, അകമ്പടി നിന്നത് ഫിറോസ് എന്ന നിത്യകാമുകന്‍.

കമലയുടെയും നെഹ്റുവിന്‍റെയും എതിര്‍പ്പുകള്‍ മറികടന്ന്, ഇന്ദിരയുടെ യൗവനം ഫിറോസിലേക്കു പടര്‍ന്നു കയറിയതും, വിടാതെ പിന്തുടര്‍ന്ന പ്രണയത്തിനു കീഴടങ്ങിത്തന്നെ. പരസ്പരം പക്ഷേ, കീഴടങ്ങാത്ത വ്യക്തിത്വങ്ങള്‍, ഇന്ദിര - ഫിറോസ് ദാമ്പത്യത്തെ കലഹകലുഷമാക്കിയതാവാം. 'നെഹ്റുവിന്‍റെ നിഴല്‍ തന്നെ ഗ്രസിച്ചു കൂടാ' എന്ന കടുംപിടുത്തം ഫിറോസിനെ തന്‍റേടത്തിന്‍റെ വഴികളില്‍ നിര്‍ബന്ധപൂര്‍വം നടത്തിച്ചതാവാം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാലിന്, പാര്‍ലമെന്‍റില്‍ ചതുര്‍ഥിയായി മാറി പിന്നീട്, റായ്ബറേലിയുടെ ആദ്യ എംപി, മരുമകന്‍ ഫിറോസ് ഗാന്ധി.

അഴിമതിക്കെതിരെ ഫിറോസിന്‍റെ ശബ്ദം
-----
ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഫിറോസിന്‍റെ ശബ്ദം അഴിമതിക്കെതിരേ വാള്‍ത്തല വീശിയപ്പോഴെല്ലാം മുറിഞ്ഞത്, നെഹ്റുവിന്‍റെ അഭിമാനം. 1958ല്‍, ഹരിദാസ് മുന്ധ്ര അഴിമതിക്കഥയുമായി ഫിറോസ് ആക്രമണമഴിച്ചുവിട്ടപ്പോള്‍, ആ കൊടുങ്കാറ്റില്‍ നെഹ്റുവിന്‍റെ ധനമന്ത്രിപദം ഒഴിഞ്ഞു നിലംപൊത്തിയത് പ്രഖ്യാതനായ ടി.ടി. കൃഷ്ണമാചാരി.

ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ഫിറോസ് നടത്തിയ ഈ അഴിമതി വിരുദ്ധയുദ്ധമത്രേ പിന്നീട്, എല്‍ഐസി ദേശീയവത്കരണത്തിനു പടവുപണിതത്. രാഷ്ട്രീയ നേതൃത്വവും ബിസിനസ് മാഗ്നറ്റുകളും പിന്നെപ്പിന്നെ ഭയന്നുതുടങ്ങി ഫിറോസ് ഗാന്ധിയെ. ടൈംസ് ഒഫ് ഇന്ത്യയുടെ പ്രസാധകരായ ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ കമ്പനിയെ ഏറ്റെടുക്കുന്നതിനു രാമകൃഷ്ണ ഡാല്‍മിയ അഴിമതിപ്പണം സ്വരുക്കൂട്ടുമ്പോള്‍, അതു വെളിച്ചത്താക്കിയത് ഫിറോസ് ഗാന്ധി. ജപ്പാനില്‍ നിന്നു ലഭ്യമാകുന്നതിന്‍റെ ഇരട്ടിവിലയ്ക്ക് ടാറ്റയുടെ ടെല്‍ക്കോ കമ്പനി ലോക്കോമോട്ടീവ് എന്‍ജിനുകള്‍ ഇന്ത്യന്‍ റെയ്ല്‍വേയ്ക്കു വില്‍ക്കാനിറങ്ങുമ്പോള്‍, അഴിമതിക്കെതിരേ മുഴങ്ങിയത് ഫിറോസിന്‍റെ ശബ്ദം. നെഹ്റുവിന്‍റെ മരുമകന്‍ എന്നത് ഒരിക്കലും വിലങ്ങണിയിച്ചില്ല ഫിറോസിന്‍റെ സ്വാതന്ത്ര്യബോധത്തെ. ടാറ്റയുടെ അഴിമതിക്കെതിരേ പടയ്ക്കിറങ്ങുമ്പോള്‍, താനും പാഴ്സി സമുദായാംഗം എന്നു പരിഗണിച്ചില്ല ഫിറോസിന്‍റെ നീതിബോധം. 

ഒഴിവു വേളകളില്‍ മക്കള്‍ രാജീവിനും സഞ്ജയിനും യന്ത്രക്കളിപ്പാട്ടങ്ങള്‍ നിര്‍മിച്ചു നല്‍കിയ സ്നേഹവാത്സല്യം; എല്ലാ പ്രതിസന്ധികളിലും തനിക്കു കരുത്തായവന്‍ എന്ന് ഇന്ദിര എന്നും ഓര്‍മിച്ച തന്‍റേടിയായ പുരുഷന്‍. എല്ലാ കെട്ടുപാടുകളില്‍ നിന്നും പക്ഷേ, ഒറ്റപ്പെട്ടു പോയി ഒടുവില്‍ ഫിറോസ് ജെഹാംഗീര്‍ ഗാന്ധി. 1958ലും പിന്നെ 1960ലും ആവര്‍ത്തിച്ച ഹൃദയാഘാതം, അകാലത്തില്‍ കവര്‍ന്നു പോയി ഇന്ദിരയുടെ പ്രിയതമനെ. ഓര്‍മിക്കപ്പെടാന്‍ പോന്ന വിശേഷണങ്ങള്‍ ധാരാളമുണ്ട് ഫിറോസ് എന്ന മേല്‍വിലാസത്തിന്.

നാഷണല്‍ ഹെറള്‍ഡിന്‍റെ പ്രസാധകന്‍ വി. കെ. കൃഷ്ണമേനോനു പ്രിയങ്കരനായ ഇന്ത്യന്‍ ലീഗ് പ്രവര്‍ത്തകന്‍; ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ നിന്നു പഠനം മറന്നു സമരത്തിനു പോയ ധീരദേശാഭിമാനി; സ്വാതന്ത്ര്യസമര പോരാളി; ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ സാരഥി; ഇന്ദിരയും പിന്നെ രാജീവും ഒടുവില്‍ സോണിയയും പിന്തുടര്‍ച്ചാവകാശം പതിച്ചെടുത്ത റായ്ബറേലിയുടെ പ്രഥമ ലോക്സഭാ പ്രതിനിധി. ഒടുവില്‍ 2012 പടിയിറങ്ങുമ്പോള്‍ ഉറ്റവരുടെ സ്മരണകളില്‍ വീണ്ടെടുക്കപ്പെടാതെ പോയ ഒരു ജന്മം എന്നുകൂടി എഴുതിവയ്ക്കാം നമുക്ക് ഫിറോസ് ജഹാംഗീര്‍ ഗാന്ധിയെ.

എന്തിനിനി ഓര്‍മിക്കണം ഫിറോസിനെ?
------
2005ല്‍ ഒരു ദിവസം അമ്മായിയച്ഛന്‍ ഫിറോസ് ഗാന്ധിയുടെ ശവകുടീരം സംരക്ഷിക്കാന്‍ മരുമകള്‍ സോണിയയ്ക്കു നിവേദനം നല്‍കി അലാഹാബാദിലെ പാഴ്സി സമുദായക്കാര്‍ എന്ന വര്‍ത്തമാനം, ഇന്‍റര്‍നെറ്റിന്‍റെ മോര്‍ച്ചറിയില്‍ ഇപ്പോഴും മരിച്ചു മരവിച്ചു കിടക്കുന്നു.

മോത്തിലാലിന്‍റെയും ജവഹര്‍ ലാലിന്‍റെയും നെഹ്റു പൈതൃകത്തിന്‍റെ പിന്‍തലമുറയെ നാമിപ്പോള്‍ ഗാന്ധി ഡൈനാസ്റ്റി എന്നു വംശാധിപത്യമുദ്ര കുത്തുമ്പോള്‍, ഗാന്ധി എന്ന വാല്‍പ്പേരിന്‍റെ അവകാശി മഹാത്മാഗാന്ധി എന്നു തെറ്റിദ്ധരിച്ചിട്ടുണ്ടോ പുത്തന്‍ തലമുറ. മോത്തിലാലിന്‍റെയും പണ്ഡിറ്റ് ജവഹര്‍ ലാലിന്‍റെയും വംശാവലിയെ ഗാന്ധി എന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, സ്ഥിരനിക്ഷേപം ചെയ്തതു പക്ഷേ, ഫിറോസ് ഗാന്ധി എന്ന ഒസ്യത്ത്.

ഇന്ദിരയും രാജീവും സഞ്ജയും സോണിയ മൈനോയും മനേക ആനന്ദും, രാഹുലും പ്രിയങ്കയും വരുണ്‍ ഫിറോസുമെല്ലാം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഗാന്ധിമാരാകുന്നത് ഓര്‍മിക്കപ്പെടാതെ പോയ ഈ ഗാന്ധിയുടെ പേരില്‍.

ചില പൈതൃകങ്ങള്‍ അറിയപ്പെടാത്ത കാരണങ്ങളാല്‍ സ്മരണകളുടെ സുവര്‍ണാക്ഷരങ്ങളില്‍ രേഖപ്പെടാതെ പോകുന്നു- അതുകൊണ്ടാവാം, ഓര്‍മകളുടെ തെമ്മാടിക്കുഴിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു, ഫിറോസ് ജഹാംഗീര്‍ ഗാന്ധി എന്ന വിസ്മയ പൗരുഷം. നെഹ്റുവിനും ഇന്ദിരയ്ക്കും രാജീവിനും സഞ്ജയിനും സ്മൃതിമണ്ഡപങ്ങളുള്ള ഇന്ദ്രപ്രസ്ഥത്തില്‍ അങ്ങനെയൊന്നില്ല, ഫിറോസ് ഗാന്ധിക്ക്. "ഗാന്ധി ഡൈനാസ്റ്റി" എന്നു പരിണമിച്ച നെഹ്റു കുടുംബത്തിന്‍റെ ആണ്ടുശ്രാദ്ധങ്ങളില്‍, ആരുടെയും അശ്രുപൂജ ഏറ്റുവാങ്ങുന്നുമില്ല അലാഹാബാദിലെ ഫിറോസിന്‍റെ സ്മൃതി കുടീരം.

ഫിറോസ് ഗാന്ധി എന്ന യുവ പോരാളിയെ മാഹാത്മാഗാന്ധി ഒരിക്കല്‍ വിവരിച്ചത് ഇപ്രകാരം! "ഫിറോസിനെപ്പോലെ ഏഴു ഫിറോസുമാര്‍ എന്‍റെ ഒപ്പമുണ്ടെങ്കില്‍, എനിക്ക് ഇന്ത്യയുടെ അടിമത്തം പൊട്ടിച്ചെറിയാന്‍... ഏഴുദിവസം മതിയാവും". മഹാത്മാവിന്‍റെ ഈ വാക്കുകളും ഇന്ത്യയുടെ ആത്മാവില്‍ കൊത്തിവയ്ക്കപ്പെട്ടില്ല... "ഫിറോസ് ഗാന്ധി അമര്‍ രഹേ" എന്ന മുദ്രാവാക്യം എങ്ങും ചെന്നു തൊടുന്നില്ല, ചക്രവാളങ്ങളെ. 2012 ൽ കടന്നുപോയി  ഫിറോസിന്‍റെ നൂറാം ജന്മദിന വര്‍ഷം. മറക്കപ്പെട്ട മരുമകന്‍റെ; ഭാര്യയും രണ്ട് ആണ്‍മക്കളും ദുര്‍മരണപ്പെട്ടുപോയ ഒരച്ഛന്‍റെ; നൂറാം പിറന്നാള്‍ വര്‍ഷം. അലാഹാബാദിലെ അനാഥ ശവകുടീരത്തില്‍ എന്നേയ്ക്കുമായി വിസ്മരിക്കപ്പെട്ടുപോയവന്‍റെ നൂറാം ജന്മവാര്‍ഷികം ആര് എന്തിനിനി ഓര്‍മിക്കണം!

ചരിത്ര ഗവേഷകന്മാർക്കും ലേഖകന്മാർക്കും ഉള്ള കടപ്പാടോടെ ഈ പകർത്തെഴുത്ത് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു...

Wednesday, 11 March 2020

കൊറോണ വൈറസ് ഉണ്ടാക്കിയത് മോദി'യാ..?

ഈ കൊറോണ വൈറസിനി ഉണ്ടാക്കിയത്, മോദിയും, അമിത്ഷായും ചേർന്നാണോ..?

അല്ല, ആദ്യം പണി കിട്ടിയത് 'ചങ്കിലെ ചൈന'യ്ക്ക്, പിന്നെ 'ഇറ്റലി'ക്കും...!! വിപദി ധ്യാനം കൂടാൻ പോയ പപ്പൂസൊക്കെ ചറേന്ന് സ്ഥലം കാലിയാക്കി.. (പണി കിട്ടിയോന്ന് ഇനി കണ്ടറിയാം).. !!!

പോരാഞ്ഞ്, 'സ്വച്ഛഭാരത് അഭിയാനെ' പുശ്ചിച്ചവന്മാരൊക്കെ ഇപ്പോൾ 
ഭയങ്കര വൃത്തിക്കാരാണ്..!!! 
രണ്ടു നേരം കുളി.., 
നെയ്യ് വിളക്കും, ചന്ദനത്തിരിയും 
കൊളുത്തി 
വീടു ശുദ്ധീകരണം, 
നേരത്തെ ഇച്ഛച്ചിയായിരുന്ന 
'ചാണക'വെള്ളം തളിച്ച് 
പരിസര ശുദ്ധീകരണം, ... 
എന്ന് വച്ചാൽ;
' ഇപ്പോൾ ചാണക'മാണത്രേ 
ഏറ്റവും വല്യ കീടനാശിനി'..!!!

തീർന്നില്ല,.. നൂറു കണക്കിന് പേര് 
യോഗ ചെയ്യുന്നതിന്റ്റെ നടുക്ക്, 
കല്ലിന് കാറ്റ് പിടിച്ച പോലിരുന്ന 
ശൈലജ ടീച്ചറൊക്കെ ഇപ്പോൾ 
'കൈകൂപ്പി, നമസ്തേ മാത്രമേ പറയൂ..

എന്ന് മാത്രമോ, നടുറോഡിൽ വരെ 
പശൂനെ വെട്ടിക്കണ്ടിച്ച്, 
ബീഫ് ഫെസ്റ്റ് നടത്തിയവന്മാരൊക്കെ ഇപ്പോൾ ശുദ്ധ വെജിറ്റേറിയൻസായി..!!! "വേഗന'നാണത്രേ..!!!"

'ഷഹീൻബാഗ്' പോയിട്ട്, ഒരു പ്ളാസ്റ്റിക് ബാഗു പോലും ഇപ്പോൾ ദൽഹിയിൽ കാണാനില്ല..!!!

കത്തിക്കാനിറങ്ങിയവനൊക്കെ ഇപ്പോൾ, മൂട്ടിൽ തീ കത്തി നെട്ടോട്ടത്തിലാണത്രേ..!!! കൃപാ'സനത്തിന് പോലും താഴിട്ടു..!!!

സത്യം പറ മോദിജി, നിങ്ങളല്ലേ ഇതിന്റെ പിന്നിൽ..?!! 🤔

രഞ്ജിത്ത് ഗോപാലകൃഷ്ണൻ