Wednesday, 25 March 2020

വസുന്ധരാ യോഗം

*വസുന്ധരാ* *യോഗവും* *വ്യാഴത്തിന്റെ* ( *ഗുരുവിന്റെ* ) *അതിചാരവും* 

സാധാരണ ഗതിയിൽ ഒരു രാശിയിൽ ഒരു വർഷം നിൽക്കേണ്ട *വ്യാഴം* ഈ വർഷം (2019 നവമ്പർ 4നും 2020 ജൂൺ  29നും ഇടക്ക്) 3 പ്രാവശ്യം രാശി മാറുന്നു !  നവമ്പർ 4ന് ധനുവിലേക്ക് മാറിയ വ്യാഴം  മാർച്ച്‌ 29 നു മകരത്തിലേക്ക് മാറുന്നു ! ഇനിയും മാറും ഒരിക്കൽക്കൂടി ! ജൂൺ 29ന് തിരിച്ച് ധനുവിലേക്ക് തന്നെ. ഇത് അതിചാരമാണ്. "ഏക സംവത്സരേ  ജീവേ ത്രയ രാശിമുപാഗതേ സപ്ത കോടിജനാൻ ഹന്തി: ലോകേ ബഹു വിനാശകൃത്" പാടില്ലാത്ത, പതിവില്ലാത്ത.   മാറ്റങ്ങൾ!  ഇതിന്റെ ഫലമോ, ഒരു സംവത്സരത്തിനുള്ളിൽ ജീവൻ (വ്യാഴം) മൂന്നു രാശികളിൽ സഞ്ചരിച്ചാൽ  ലോകത്തുള്ള കോടിക്കണക്കിന് ജനങ്ങൾക്ക് പലവിധ നാശനഷ്ടങ്ങൾ ഉണ്ടാകാം.  കൂടാതെ മകരത്തിൽ സ്വക്ഷേത്ര ബലവാനായി ശനി, ഉച്ചത്തിൽ നിൽക്കുന്ന ചൊവ്വ എന്നിവരോടൊപ്പം തീരെ ശക്തി ഇല്ലാത്ത നീചരാശിയിലെ വ്യാഴം !
ഇത് മെയ്‌ 4 വരെ എന്തായാലും തുടരും ! 
അതുകഴിയുംവരെ പൊതുവെ നല്ലകാലം എന്ന് പറയാനേ വയ്യ ! കുജ, ശനി, ഗുരുക്കൾ ഒന്നിച്ചാലോ സമ സപ്തമ സ്ഥിതിയിൽ വന്നാലോ  **വസുന്ധരായോഗം**ഭവിക്കുന്നു
പ്രമാണം: "യദാര സൗരീ സുര രാജ മന്ത്രിണാ സഹൈക രശൗ സമ സപ്തമേപിവാ ഹിമാദ്രി ലങ്കാ പുരമദ്ധ്യ വർത്തിനീ ത്രിഭാഗശേഷം കുരുതേ വസുന്ധരാ"
സൗരി(ശനി)യും സുരരാജ(ഗുരു)നും മന്ത്രി(കുജൻ) യും ഒരു രാശിയിലോ സമ സപ്തമസ്ഥിതിയിലോ വന്നാൽ ലോകത്തിന്റെ മൂന്നിലൊരുഭാഗത്ത്  പല അനിഷ്ടസംഭവങ്ങളും 
ഉണ്ടാവാം. മാരക രോഗങ്ങളുടെ വ്യാപനം മൂലം ജനസംഖ്യ കുറയാം, വായു, അഗ്നി സംബന്ധമായ അസ്വസ്ഥതയും മരണഭീതിയും ജനങ്ങളെ വേട്ടയാടും. പ്രകൃതിക്ഷോഭങ്ങളുണ്ടാകാം.. അങ്ങനെ പലതും പലതും ! മനുഷ്യന് ആകെ  സംശയങ്ങൾ.. ഗ്രഹങ്ങളുടെ സ്വാധീനം ഓരോ അണുവിലും പ്രതിഫലിക്കുമല്ലോ!!
വസുന്ധരാ യോഗകാലം ഇങ്ങനെയൊക്കെ ആവും എന്നാണ് ആചാര്യന്മാർ പറയുന്നത് ! ഹോമയാഗാദികൾ നടത്തി
 ദോഷകാഠിന്യം കുറക്കണം. കൂടാതെ, 
നാമജപം, സൽകർമങ്ങൾ എന്നിവ പരമാവധി വർധിപ്പിക്കണം. 
എല്ലാ സൽകർമങ്ങളും കൂട്ടായി നടത്താൻ പറ്റാതെ വന്നേക്കാം. വ്യാഴം പിഴച്ചാൽ അതാണ് സ്ഥിതി ! ആളുകൾകൂടും എന്ന കാരണങ്ങൾകൊണ്ട് കൂട്ടായ ജപം, സത്‌സംഗം, സപ്താഹയജ്ഞങ്ങൾ എന്നിവപോലുള്ള ആദ്ധ്യാത്മിക കാര്യങ്ങൾപോലും മുടങ്ങും എന്നർത്ഥം. 
അതുകൊണ്ടു നാമജപം, ഭജനം എന്നിവ വീട്ടിൽ നടത്തണം.  "നമ്രാണാം സന്നിധത്സേ" (എവിടെ നമസ്കരിക്കുന്നോ അവിടെ ഭഗവാൻ സാന്നിദ്ധ്യപ്പെടും) എന്നുണ്ടല്ലോ!! 

"സപ്ത ദ്വീപ നിവാസിനാം പ്രാണിനാം അക്ഷയ്യമുപതിഷ്ഠതു" !! 
(ഏഴു ഭൂഖണ്ഡങ്ങളിലേയും സർവ്വ ചരാചരങ്ങൾക്കും ആയുരാരോഗ്യം ഭവിക്കട്ടെ!!)  *വാസുദേവൻ* *നമ്പൂതിരി*             *പെരുമ്പാവൂർ*

No comments:

Post a Comment