നവരാത്രി രണ്ടാം ദിവസം – ബ്രഹ്മചാരിണി
ദുര്‍ഗ്ഗാ പരമേശ്വരിയുടെ നവദുര്‍ഗ്ഗാ ഭാവത്തിലെ രണ്ടാമത്തെ ദേവീ സ്വരൂപമാണ് ബ്രഹ്മചാരിണി. ബ്രഹ്മത്തില്‍ ചരിക്കുന്നത് അഥവാ സഞ്ചരിക്കുന്ന ദേവി അതാണ് ബ്രഹ്മചാരിണിയുടെ അര്‍ത്ഥം. തപസ്സ് ചെയ്യുന്ന ഭഗവതിയാണ് ഈ ബ്രഹ്മചാരിണി ദേവി. ബ്രഹ്മചാരിണി ദേവിയെ വേദതത്വമയി എന്ന പേരിലും വിളിക്കാറുണ്ട്. സൌമ്യഭാവത്തോടു കൂടിയ ഈ ദേവിയുടെ വലത്തെ കൈയ്യില്‍ ജപമാലയും ഇടത്തെ കൈയ്യില്‍ കമണ്ഡലുവുമാണ്. ബ്രഹ്മചാരിണി ദേവിയുടെ സ്വരൂപം പൂര്‍ണ്ണ ത്യേജോമയമാണ്.
ഭഗവാന്‍ ശിവശങ്കരനെ ഭര്‍ത്താവായി ലഭിക്കാന്‍ ദേവി 5000 വര്‍ഷം തപസ്സു ചെയ്തു. അതില്‍ ആദ്യ 1000 വര്‍ഷം ഫലമൂലാധികള്‍ മാത്രം ഭക്ഷിച്ചു തപസ്സ് അനുഷ്ടിച്ചു. പിന്നീട് വില്ല്വഫലത്തിന്റെ (കൂവള) ഇല മാത്രമായി ഭക്ഷണം. പിന്നീട് അതും കഴിക്കുന്നതും ഉപേക്ഷിച്ചു. ഇല(പര്‍ണ്ണം) പോലും കഴിക്കുന്നത് അവസാനിപ്പിച്ചതിനാല്‍ അപര്‍ണ്ണ എന്ന പേരില്‍ ദേവി അറിയപ്പെടാന്‍ തുടങ്ങി. ഭക്ഷണം പോലും ഇല്ലാതെ തപസ്സ് തുടര്‍ന്നതിനാല്‍ ദേവിയുടെ ശരീരം ശോഷിച്ച് എല്ലും തോല്ലുമായി. ആ അവസ്ഥയില്‍ ദേവിയെ കണ്ട ദേവിയുടെ അമ്മ ഉ.. മ.. എന്ന് പറഞ്ഞു. ഇതിന്റെ അര്‍ത്ഥം ഔ… മതി… എന്നാണ്. ഇതിനു ശേഷം ഉമ എന്നത് ദേവിയുടെ മറ്റൊരു നാമമായി മാറി. ഇത്തരത്തില്‍ കഠിന തപസ്സ് ചെയ്ത ദേവിയുടെ പുണ്യം വര്‍ദ്ധിച്ച് ആ തേജസ്സ് ലോകം മുഴുവന്‍ പ്രസരിക്കാന് തുടങ്ങി. ഇതു കണ്ടു സംപ്രീതനായ ബ്രഹ്മദേവന് അശരീരിയിലൂടെ ദേവിയുടെ ആഗ്രഹം വളരെ പെട്ടന്ന് നടക്കുമെന്നും തപസ്സ് നിര്‍ത്തി സ്വകൊട്ടാരത്തിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു.
ആദ്യം സൂചിപ്പിച്ചപ്പോലെ ബ്രഹ്മചാരിണി എന്നാല്‍ ബ്രഹ്മത്തില്‍ ചരിക്കുന്നത് അഥവാ സഞ്ചരിക്കുന്ന ദേവി എന്നതാണ്. ഇതിലെ ബ്രഹ്മം എന്നാല്‍ സര്‍വ്വ പ്രപഞ്ചത്തിലും നിറഞ്ഞു നില്‍ക്കുന്ന സാക്ഷാല്‍ നിര്‍ഗുണ പരബ്രഹ്മമാണ്. ജന്മ ആദ്യസ്യ യത ഇതി പദച്ഛേദഃ ആദ്യസ്യ (പ്രഥമംജാതസ്യ) ബ്രഹ്മണഇത്യർഥഃ. യതഃ (യസ്യാഃ) ജന്മ (യദ്ബ്രഹ്മ-വിധേയ പ്രാന്യാത് തിദിതി നപുംസക നിർദിശഃ). എന്ന ശ്ലോക പ്രകാരം ആദ്യ എന്ന വാക്കിനര്‍ത്ഥം ആദ്യം ജനിച്ചത് (പ്രഥമ ജാതന്‍) എന്നാണ്. ഈ പ്രഥമ ജാതന്‍ എന്നു പറയുന്നത് ബ്രഹ്മത്തിനെയാണ്. എല്ലാ ദേവന്മാര്‍ക്കും മുന്പ് ഉണ്ടായത് ഈ ബ്രഹ്മമാണ്. ബ്രഹ്മാ ദേവാനാം പ്രഥമഃ സംബഭൂവവിശ്വസ്യ കർതാ ഭുവനസ്യ ഗോപ്താ എന്ന മുണ്ഡകോപനിഷത്തിലെ ഈ ശ്ലോകം ഇത് സാക്ഷിപ്പെടുത്തുന്നു.
നവദുര്‍ഗ്ഗാ ഭാവത്തിലെ രണ്ടാമത്തെ ദേവീ സ്വരൂപമായ ദേവി തപസ്സിനിയാണ്. തീരുമാനിച്ച ഒരു കാര്യം നേടാന്‍ അതിന്റെ ഏതു അറ്റം വരെയും പോകണം എന്ന് സൂചിപ്പിക്കുകയാണ് ദേവിയുടെ ഈ കഥ. തന്നിക്ക് പ്രിയപ്പെട്ട ഭര്‍ത്താവിനെ കിട്ടാന്‍ 5000 വര്‍ഷത്തോളം തപസ്സ് അനുഷ്ടിച്ചത് ദേവിയുടെ അചഞ്ചലമായ മനസ്സ് ഒന്നു കൊണ്ടുമാത്രമാണ്. സ്വാധിഷ്ഠാന ചക്രത്തിന്റെ അടിസ്ഥാന ദേവതയായ ബ്രഹ്മചാരിണി അഗ്നി തത്വത്തെ കുറിക്കുന്ന ദേവതാ സ്വരൂപമാണ്.
സ്വാധിഷ്ഠാന ചക്രം
ആറ് ദളങ്ങളുള്ള സ്വാധിഷ്ഠാന ചക്രം മൂലാധാരചക്രത്തിന് രണ്ട് അംഗുലം മുകളില്‍ പ്രത്യുത്പാദനാവയവത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്നു. സ്വാധിഷ്ഠാനം എന്നാല്‍ സ്വ-അടിസ്ഥാനം എന്നാണ് അര്‍ത്ഥം. അതായത് സ്വ എന്നാല്‍ സ്വയം, ഞാന്‍, എന്റെ തുടങ്ങിയ അര്‍ത്ഥങ്ങളാണുള്ളത്. സ്വാധിഷ്ഠാനം എന്നാല്‍ എന്റെ അടിസ്ഥാനം എന്നാണ്. ഈ ചക്രം ആത്മ ബോധം, ലൈംഗികത, സർഗ്ഗാത്മകത, സുഖലോലുപത തുടങ്ങിയ പല കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ചക്രമാണ്. ഇതിലെ ആറ് ദളങ്ങള്‍ ബോധത്തിന്റെ വിവിധതലങ്ങളെ അഥവാ വൃത്തികളെ കുറിക്കുന്നു. സ്വാധിഷ്ഠാന ചക്രം ശക്തമായ വ്യക്തിക്ക് ആത്മവിശ്വാസം കുടുകയും തന്റെ ശക്തികളെ മനസ്സിലാക്കി പ്രവര്‍ത്തിക്കാനും കഴിയും. കുടാതെ ശക്തമായ സ്വാധിഷ്ഠാന ചക്രം ഓരോ വ്യക്തിക്കും തന്നിൽ തന്നെ സത്യസന്ധത പുലർത്താൻ മനസ്സിനെ ശക്തമാക്കം, അവൻ സ്വയം വഞ്ചനയ്ക്കും മിഥ്യാധാരണയ്ക്കും ഒരു പ്രവണത കാണിക്കുന്നില്ല, ശരിയായ രീതിയിൽ പ്രവർത്തിക്കുകയും എല്ലായ്പ്പോഴും സത്യസന്ധമായി ചിന്തിക്കുകയും ചെയ്യുന്നു. ഭയമില്ലാത്ത ശരിയായ തീരുമാനം എടുക്കാനും എടുത്ത തീരുമാനങ്ങള്‍ ഇടക്കിടക്ക് മാറ്റി സമയം കളയാതെ അത് അതിന്റെ ഗൌരവത്തോടെ തന്നെ നടത്താനും പ്രാപ്തനാക്കുന്നു.
സ്വാധിഷ്ഠാന ചക്രം ശക്തമാക്കാന് നവരാത്രിയുടെ രണ്ടാം ദിനത്തില്‍ ബ്രഹ്മചാരിണി ദേവിയുടെ ആരാധന തുടങ്ങിയാല്‍ മതി. താഴെ കൊടുത്ത മന്ത്രങ്ങള്‍ ആ ദിവസത്ത് ബ്രഹ്മചാരിണി ദേവി ആരാധനക്ക് ഉപയോഗിക്കാം.
ബ്രഹ്മചാരിണീ (സ്വാധിഷ്ഠാനചക്ര)
ദധാനാ കരപദ്മാഭ്യാമക്ഷമാലാകമണ്ഡലൂ .
ദേവീ പ്രസീദതു
മയി ബ്രഹ്മചാരിണ്യനുത്തമാ ..
ധ്യാനം –
വന്ദേ
വാഞ്ഛിതലാഭായ ചന്ദ്രാർധകൃതശേഖരാം .
ജപമാലാകമണ്ഡലുധരാം
ബ്രഹ്മചാരിണീം ശുഭാം .
ഗൗരവർണാം
സ്വാധിഷ്ഠാനസ്ഥിതാം ദ്വിതീയദുർഗാം ത്രിനേത്രാം .
ധവലവർണാം
ബ്രഹ്മരൂപാം പുഷ്പാലങ്കാരഭൂഷിതാം .
പദ്മവദനാം
പല്ലവാധരാം കാന്തങ്കപോലാം പീനപയോധരാം .
കമനീയാം
ലാവണ്യാം സ്മേരമുഖീം നിമ്നനാഭിം നിതംബനീം ..
സ്തോത്രം –
തപശ്ചാരിണീ
ത്വം ഹി താപത്രയനിവാരിണീ .
ബ്രഹ്മരൂപധരാം
ബ്രഹ്മചാരിണീം പ്രണമാമ്യഹം ..
നവചക്രഭേദിനീ
ത്വം ഹി നവ ഐശ്വര്യപ്രദായിനീ .
ധനദാം സുഖദാം
ബ്രഹ്മചാരിണീം പ്രണമാമ്യഹം ..
ശങ്കരപ്രിയാ
ത്വം ഹി ഭുക്തി-മുക്തിദായിനീ .
ശാന്തിദാം
മാനദാം ബ്രഹ്മചാരിണീം പ്രണമാമ്യഹം .
കവചം –
ത്രിപുരാ മേ
ഹൃദയം പാതു ലലാടം പാതു ശങ്കരഭാമിനീ
അർപണാ സദാ
പാതു നേത്രൗ അധരൗ ച കപോലൗ ..
പഞ്ചദശീ കണ്ഠം
പാതു മധ്യദേശം പാതു മാഹേശ്വരീ
ഷോഡശീ സദാ
പാതു നഭോ ഗൃഹോ ച പാദയോ .
അംഗപ്രത്യംഗം
സതതം പാതു ബ്രഹ്മചാരിണീ ..
No comments:
Post a Comment