ദുർഗാദേവിയുടെ വിവാഹരൂപത്തിലുള്ള ചന്ദ്രഖണ്ഡ ദേവിയെയാണ് ആരാധിക്കേണ്ടത്.'ചന്ദ്രക്കലയെ ശിരസ്സിൽ ചൂടിയവൾ' എന്നാണ് ദേവിയുടെ ചന്ദ്രഖണ്ഡ എന്ന നാമദേയംകൊണ്ടു അർഥമാക്കുന്നത്.
ഭക്തർക്ക് ദേവി അതിസൗമ്യയും കോപം വന്നാൽ ഉഗ്രസംഹാരിണിയുമാവും. ധീരതയും സൗന്ദര്യവും ഒത്തിണങ്ങിയ ദേവിക്ക് സ്വർണവർണ്ണമാണ് . ത്രിനേത്രത്തോടുകൂടിയവളും ആയുധമേന്തിയ പത്തുകൈകൾ ഉള്ളവളുമാണ് ചന്ദ്രഖണ്ഡ, കടുവയാണ് വാഹനം. സർവശോഭയോടുകൂടിയുള്ള ദേവിയെ ധ്യാനിച്ചാൽ എല്ലാ നെഗറ്റീവ് ഊർജങ്ങളും പ്രശ്നങ്ങളും അകന്നുപോവും എന്നാണ് വിശ്വാസം.
ഹൈന്ദവവിശ്വാസപ്രകാരം ശുക്രനെ നിയന്ത്രിക്കുന്ന ദേവതയാണ് ചന്ദ്രഖണ്ഡ ദേവി. അതിനാൽ ദേവീ പൂജയിലൂടെ എല്ലാവിധ സുഖസൗകര്യങ്ങളും ഐശ്വര്യങ്ങളും സ്വായത്തമാകും. ഭവനത്തിൽ ധനധാന്യത്തിനു ഒരു ബുദ്ധിമുട്ടും വരികയുമില്ല. മുല്ലപ്പൂക്കൾ കൊണ്ട് ദേവിയെ പൂജിക്കുന്നത് ശ്രേഷ്ഠമാണ്.
നവരാത്രിയുടെ മൂന്നാം നാൾ ചന്ദ്രഖണ്ഡ ദേവിയെ പ്രാർഥിക്കുവാനുള്ള മന്ത്രം. പിണ്ഡജപ്രവരാരൂഢാ ചണ്ഡകോപാസ്ത്രകൈര്യുതാ പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ
ഈ മന്ത്രം ജപിച്ചു ചന്ദ്രഖണ്ഡ ദേവിയുടെ രൂപം മനസ്സിൽ ധ്യാനിച്ചാൽ ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളെയും നിഷ്പ്രഭമാക്കുവാനുള്ള ശക്തിയും ധൈര്യവും ലഭിക്കും. കൂടാതെ പ്രശസ്തിയും ബഹുമാനവും നിങ്ങളെ തേടിയെത്തും.
ചന്ദ്രഖണ്ഡ ദേവീസ്തുതി
യാ ദേവീ സര്‍വ്വ ഭൂതേഷു
മാ ചന്ദ്രഖണ്ഡ രൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ
നമഃസ്തസ്യൈ നമോ നമഃ
No comments:
Post a Comment