Thursday, 29 September 2022

നവരാത്രി നാലാം ദിവസം – കൂഷ്മാണ്ഡ

നവരാത്രിയുടെ നാലാം ദിവസം ദുര്‍ഗയുടെ നാലാമത്തെ സ്വരൂപമായ കൂഷ്മാണ്ഡാ ദേവിയെ ആരാധിക്കുന്നു. കുഷ്മാണ്ഡാ എന്നാല്‍ കൂഷ്മ അണ്ഡം അഥവാ അതിഗംഭീര ഉഷ്ണമുള്ള (ചൂടുള്ള) അണ്ഡം(മുട്ട). ഇത് ബ്രഹ്മാണ്ഡത്തെ സൂചിപ്പിക്കുന്നു. ശാക്തേയ മത പ്രകാരം ദേവീ തന്റെ മന്ദസ്മിതം കൊണ്ടാണ് ഈ ബ്രഹ്മാണ്ഡത്തെ സൃഷ്ടിച്ചത്.  ബ്രഹ്മാണ്ഡം അതി ശക്തമായ ഒരു സ്ഫോടത്തിലൂടെ സൃഷ്ടിക്കപ്പെടത്തിനാല്‍ അതിനെ കൂഷ്മാണ്ഡം എന്നും അത് സൃഷ്ടിച്ച ദേവിയെ കൂഷ്മാണ്ഡാ ദേവീ എന്നും വിളിക്കുന്നു.

 സൃഷ്ടിക്കു മുന്പ് നാലുപാടും അന്ധകാരം മാത്രമാണുണ്ടായിരുന്നത്. ആ അവസരത്തില്‍ ദേവിയുടെ മന്ദസ്മിതത്തില്‍ ഈ ബ്രഹ്മാണ്ഡം ഉണ്ടാവുകയായിരുന്നു. ആയതിനാല്‍ തന്നെ ഈ സൃഷ്ടിയുടെ ആദിസ്വരൂപം ഈ അദിശക്തിയാണ്. ഇതിനുമുന്പ് ബ്രഹ്മാണ്ഡം ഉണ്ടായിരുന്നില്ല.

 സൂര്യമണ്ഡലാന്തരത്തിലെ ലോകത്താണ്  കൂഷ്മാണ്ഡാ ദേവിയുടെ വാസസ്ഥലം. സൂര്യമണ്ഡലം പോലുള്ള അതി ശക്തമായ ചൂടുള്ള സ്ഥലങ്ങളില്‍ നിവസിക്കാനുള്ള ശക്തിയും ഷമതയുമുള്ള ദേവി തനെ ഉപാസിക്കുന്നവര്‍ക്ക്  സൂര്യനെപ്പോലുള്ള ശരീര കാന്തിയും പ്രഭാവവും നല്‍കുന്നു. ഉപാസകര്‍ക്ക് ഇത്രയധികം പ്രഭനല്‍ക്കുന്ന ദേവിയുടെ പ്രഭ വര്‍ണ്ണനക്കപ്പുറമാണ്. ദശ ദിശകളിലും നിറഞ്ഞു നില്‍ക്കുന്ന ദേവിയുടെ പ്രഭ സര്‍വ്വ ചരാചരങ്ങളിലും തെളിഞ്ഞു നില്‍ക്കുന്നു.

 എട്ട് കൈകളോടു കൂടിയ ദേവിയെ അഷ്ടഭുജ എന്ന നാമത്തിലും വിളിക്കാറുണ്ട്. ദേവിയുടെ എഴ് കൈകളില്‍ ക്രമത്തില്‍ കമണ്ഡലു, ധനുഷം (വില്ല്), ബാണം (അമ്പ്), താമര, അമൃത കുഭം, ചക്രം, ഗദ്ധ തുടങ്ങിയവ കാണാം. എട്ടാമത്തെ കൈയ്യില്‍ സര്‍വ്വ സിദ്ധികളും നിധികളും നല്‍കുന്ന ജപമാലയും കാണാം. സിംഹാരുഢയായ ദേവിക്ക് കേരളത്തിന് പുറത്ത് കൂഷ്മാണ്ഡ (കുമ്പളം) ബലി നല്‍കുന്ന പതിവുണ്ട്.

 നവരാത്രിയുടെ നാലാം ദിവസം കൂഷ്മാണ്ഡാ ദേവിയെ തങ്ങളുടെ അനാഹതാ ചക്രത്തില്‍ സംഘല്‍പ്പിച്ച്  പൂജിക്കുന്നു. അനാഹതാ ചക്രത്തില്‍ ഹൃദയ വിശുദ്ധിയോടെ പൂജിക്കുന്നതിലൂടെ ദേവി പ്രസന്നയാകുകയും തന്റെ ഉപാസകന് മനഃ ശാന്തിയും ആരോഗ്യവും കാന്തിയും നല്‍ക്കുന്നു.

 അനാഹതചക്രം

അനാഹതാ എന്നാല്‍ ഇടമുറിയാത്ത എന്നാണ് അര്‍ത്ഥം. അനാഹതശബ്ദം എന്നാല്‍ ഇടമുറിയാത്ത ശബ്ദം അഥവാ രണ്ട് പ്രതലങ്ങള്‍ കൂട്ടിമുട്ടാതെ ശബ്ദം ഉണ്ടാക്കുന്നതിനെയാണ് ഇത് പ്രപഞ്ച സൃഷ്ടിയുടെ ശബ്ദമായ ഓം ആണ്.   ഹൃദയത്തിനരികില്‍ നില്‍ക്കുന്ന അനാഹതാ ചക്രം ഹൃദയ ചക്രം എന്നും അറിയപ്പെടാറുണ്ട്. അവിടെ ഹൃദയതാളം നിലനില്‍ക്കുന്നോള്ളം ജീവന് നിലനിലനില്‍ക്കുന്നു. 12 ഇതളുകള്‍ ഉള്ള ഹൃദയചക്രം വായു തത്വത്തെ സൂചിപ്പിക്കുന്നു.  അനാഹതാചക്രം വികസിക്കുന്നതോടൊപ്പം ഉപാസകന്റെ ഹൃദയ വിശുദ്ധി വര്‍ദ്ധിക്കുന്നു. ഒപ്പം അയാളുടെ മനസ്സില്‍ ആനന്ദം, ശാന്തത, മനസ്സമാധാനം തുടങ്ങിയവ കൂടുന്നു. തത് ഫലമായി ചുറ്റുുപാടുകളുമായും മറ്റാളുകളുമായും ഐക്യത്തോടെ പെരുമാറാനും അവയോടൊക്കെ സ്നേഹം വര്‍ദ്ധിക്കുന്നു. ഇത് ക്ഷമ വര്‍ദ്ധിപ്പിക്കുകയും എല്ലാവരോടും നല്ല രീതിയില്‍ പെരുമാറാന്‍ നമ്മളെ പ്രാപ്തമാക്കുന്നു. ഇത് ആത്മീയപുരോഗതിക്കും, അതിലൂടെ ലൌകിക പുരോഗതിക്കും നയിക്കുന്നു.  

ആരാധനാ രീതി

മന്ത്ര ദീക്ഷ ഇല്ലാത്തവര്‍ക്കും ധൈര്യമായി ചെയ്യാന്‍ കഴിയുന്ന ഒരു രീതിയാണ് ഇവിടെ കൊടുക്കുന്നത്. നവരാത്രിയുടെ നാലാം ദിവസം കുളികഴിഞ്ഞ് ശുദ്ധമായ വസ്ത്രം ധരിച്ച് ദേവിയുടെ ചിത്രത്തിന് (വിഗ്രഹം/യന്ത്രം) മുന്പില്‍ വിളക്ക് കത്തിച്ച് താഴെ കൊടുത്ത മന്ത്രങ്ങള്‍ ചൊല്ലുക, ഇനി ചിത്രമോ, വിഗ്രഹങ്ങളോ യന്ത്രങ്ങളോ ഇല്ലാത്തവര്‍ ഒരു വിളക്ക് കത്തിച്ച് അതില്‍ ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഇനി അതിനും കഴിയാത്തവര്‍ തങ്ങളുടെ നെഞ്ചില്‍ ഹൃദയ ഭാഗത്തായി അനാഹത ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഭക്തിയോടെ ഈ മന്ത്രങ്ങള്‍ ചൊല്ലിയാല്‍ വളരെ വേഗത്തില്‍ ആഗ്രഹങ്ങള്‍ സഫലീകൃതമാകും. ഒരു കാര്യം മാത്രം ഓര്‍ക്കുക ദേവീ ഉപാസനയില്‍ ജാതി, മത, ലിംഗ ഭേദം ഒരിക്കലും പാടില്ല. എല്ലാവരെയും സമന്‍മാരായി കാണണം. 

ധ്യാനം –

വന്ദേ വാഞ്ഛിതകാമർഥം ചന്ദ്രാർധകൃതശേഖരാം .

സിംഹാരൂഢാമഷ്ടഭുജാം കുഷ്മാണ്ഡാം ച യശസ്വിനീം ..

ഭാസ്വരാം ഭാനുനിഭാമനാഹതസ്ഥിതാം ചതുർഥദുർഗാം ത്രിനേത്രാം .

കമണ്ഡലുചാപബാണപദ്മസുധാകലശചക്രഗദാജപവടീധരാം ..

പടാംബരപരിധാനാം കമനീയാം മൃദുഹാസ്യാ നാനാലങ്കാരഭൂഷിതാം .

മഞ്ജീരഹാരകേയൂരകിങ്കിണീരത്നകുണ്ഡലമണ്ഡിതാം .

പ്രഫുല്ലവദനാം  ചാരുചിബുകാം കാന്തകപോലാം തുംഗകുചാം .

കോലാംഗീം സ്മേരമുഖീം ക്ഷീണകടിം നിമ്നനാഭിം നിതംബനീം ..


സ്ത്രോത്രഃ-

ദുർഗതിനാശിനീ ത്വം ഹി ദാരിദ്ര്യാദിവിനാശിനീ .

ജയദാ ധനദാ കൂഷ്മാണ്ഡേ പ്രണമാമ്യഹം ..

ജഗന്മാതാ ജഗത്കർത്രി ജഗദാധാരരൂപിണീ .

ചരാചരേശ്വരീ കൂഷ്മാണ്ഡേ പ്രണമാമ്യഹം ..

ത്രൈലോക്യസുന്ദരീ ത്വം ഹി ദുഃഖശോകനിവാരിണീ .

പരമാനന്ദമയീ കൂഷ്മാണ്ഡേ പ്രണമാമ്യഹം ..




കവചം –

ഹസരൈ മേ ശിരഃ പാതു കൂഷ്മാണ്ഡാ ഭവനാശിനീ .

ഹസലകരീ നേത്രഽഥ, ഹസരൗശ്ച ലലാടകം ..

കൗമാരീ പാതു സർവഗാത്രേ വാരാഹീ ഉത്തരേ തഥാ .

പൂർവേ പാതു വൈഷ്ണവീ ഇന്ദ്രാണീ ദക്ഷിണേ മമ .

ദിഗ്ദിക്ഷു  സർവത്രൈവ കൂംബീജം സർവദാഽവതു ..

No comments:

Post a Comment