Friday, 30 September 2022

നവരാത്രി ആഘോഷം - ആറാം ദിവസം' : സിംഹാരുഡയായ കാത്യായനി ദേവി



നവരാത്രിയുടെ ആറാമത്തെ ദിവസത്തില്‍  ദേവിയെ ആരാധിക്കേണ്ട സ്വരൂപം ‘കാത്യായനി’ യുടെതാണ്.

"കാർത്യായിനീ മഹാമായേ

മഹായോഗിന്യധീശ്വരി

നന്ദഗോപസുതം ദേവീപതിം

മേ കുരുദ്ധ്യേ നമഃ

ഒരു പുത്രിയില്ലാതിരുന്ന കാത്യായന മഹര്‍ഷിക്കു ദേവി ദുർഗ്ഗയെ (പാർവതി) തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങനെ കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു. കാർത്യായനി ഭാവത്തിൽ ആണ് ദേവി ശ്രീ പാർവതി മഹിഷാസുരനെ വധിച്ചത്. 

ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാർവതിയിൽ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ( ത്രിദേവി) ശക്തി ഒന്നായി മാറി. ആദി പരാശക്തി ആയി മഹിഷാസുര മർദ്ധിനി ആയി ദേവി മാറി. ദേവീമഹിഷ സംവാദം വളരെ രസകരമാണ്.  "മൂഢാ.. സ്ത്രീകളെ നിസ്സാരകളായി കാണാൻ മാത്രം നീയിത്ര വിഡ്ഢിയോ! ആ നിനക്കൊന്നും ജീവിക്കാനേ അർഹതയില്ലാ"എന്നും പറഞ്ഞാണ് മഹിഷാസുര നിഗ്രഹം നടത്തുന്നത്.

ആറാം ദിന പൂജ കന്യകമാര്‍ക്കും വിശേഷപ്പെട്ടതാണ്. കാർത്യായനീവ്രതം അനുഷ്ഠിച്ചാൽ വിവാഹാഭാഗ്യവും ദീർഘസൗമംഗല്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം.

ധനധാന്യസൗഭാഗ്യങ്ങളുടെ കാരകനായ വ്യാഴത്തിന്റെ ദേവതയാണ് കാത്യായനീ ദേവി. അതിനാൽ കാത്യായനീ ദേവീ പ്രീതിയുടെ വ്യാഴപ്രീതിയും ലഭിക്കും.

ദേവിയുടെ ഇഷ്ട നൈവേദ്യം നാളികേരം ചിരകിയിട്ട അന്നമാണ്  (coconut rice).ചെമ്പരുത്തിപ്പൂ കൊണ്ടുള്ള അർച്ചനയാണ് ദേവിക്ക് അഭികാമ്യം. നീലാംബരി രാഗത്തിലുള്ള കീർത്തനങ്ങൾ ആലപിച്ചാൽ നല്ലത്.

നവരാത്രി ആറാം  ദിവസത്തില്‍ കന്യാ പൂജയ്ക്കായി ദേവിയെ ചണ്ഡികയായി ആരാധിക്കണം. ചണ്ഡികാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

ചണ്ഡവീരാം ചണ്ഡമായാം

ചണ്ഡ മുണ്ഡ പ്രഭംജനീം

പൂജയാമി സദാ ദേവീം

ചണ്ഡീകാം ചണ്ഡവിക്രമാം


കാത്യായനീ ദേവീസ്തുതി :-

***************************

യാ ദേവീ സര്‍വ്വ ഭൂതേഷു

മാ കാത്യായനീ രൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ

നമഃസ്തസ്യൈ നമോ നമഃ

No comments:

Post a Comment