"ഏകവേണി ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ |
ലംബോഷ്ഠി കര്‍ണികാകര്‍ണി തൈലാഭ്യക്തശരീരിണീ ||
വാമപാദോലസല്ലോഹലതാകണ്ഡകഭൂഷണാ |
വര്‍ധനമൂര്‍ധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി ||"
നവരാത്രിയുടെ ഏഴാം ദിവസം ആരാധിക്കുന്ന ശ്രീ ദുര്‍ഗ്ഗാ ദേവിയുടെ അവതാരമാണ് ശ്രീ കാളരാത്രീ ദേവീ. കാണ്ണുന്നവരില്‍ ഭീതി ഉള്ളവാക്കുന്ന അതി ഭയങ്കര രൂപമാണ് ദേവിക്ക്. ശത്രു നാശം, ഭുതം,പ്രേതം,പിശാച് തുടങ്ങിയ ചീത്ത ശക്തികളെ നശിപ്പിക്കുന്ന അതിശക്തയായ ദേവിയാണ് കാളരാത്രീ ദേവി. ഇത്തരം ചീത്ത ശക്തികള്‍ ദേവിയെ കാണുന്ന മാത്രയില്‍ തന്നെ നമ്മള്ളില്‍ നിന്ന് പറന്നകലും.
ഭീഗര രൂപിയായ ദേവിക്ക് കൂരാകൂരിരുട്ടിന്നു സമാനമായ കറുത്ത നിറമാണ്. മുടിയാണെങ്കിലോ പനംങ്കുല പോലെ പരന്ന് പാറിപറക്കുന്ന രീതിയിലാണ്. നാല് കൈകളോടു കൂടിയ ദേവി കഴുതപ്പുറത്താണ് സഞ്ചരിക്കുന്നത്. ദേവിയുടെ കഴുത്തില്‍ ഇടിമിന്നല്‍ പോലെ തിളക്കമുള്ള പവിഴമാല ശത്രുക്കളുടെ കണ്ണില്‍ ഇടി മിന്നല്‍ പോലെ ഉള്‍കിടിലം ഉണ്ടാക്കും. ദേവിയുടെ മൂന്ന് കണ്ണുകള്‍ ബ്രഹ്മാണ്ഡത്തിലെ ഗോളങ്ങളെപ്പോലെ അതിവിശാലമാണ്.
ആ കണ്ണുകളില്‍ നിന്ന് എപ്പോഴും അത്യുജ്ജലമായ കിരണങ്ങള്‍ പ്രവഹിക്കും. ദേവി ശ്വാസം വലിച്ചു വിടുമ്പോള്‍ തീ ജ്വാലകള്‍ അതി ശക്തമായി വന്നു കൊണ്ടേ ഇരിക്കും. കാലരാത്രീ ദേവിയുടെ വലത്തു ഭാഗത്ത് മുകളിലെ കൈ തന്റെ ഭക്തര്‍ക്ക് വരങ്ങള്‍ നല്‍ക്കാന്‍ വരമുദ്ര പിടിച്ചു നില്‍ക്കും. അതേ സമയം വലത്തു ഭാഗത്തെ താഴത്തെ കൈയ്യിലെ അഭയമുദ്രകൊണ്ട് തന്റെ ഭക്തരെ രക്ഷിക്കുകയ്യും ചെയ്യുന്നു. ഇടതു ഭാഗത്തെ മുകളിലെ കൈയില്‍ ലോഹം കൊണ്ടുള്ള ഒരു കമ്പു പോലുള്ള ഒരായുദ്ധവും താഴത്തെ കൈയ്യില്‍ വാളും പിടിച്ച് നില്‍ക്കുന്ന രൂപമാണ് ദേവിക്ക്.
ദേവിക്ക് രൌദ്ര രൂപമാണെങ്കില്‍ കൂടി ദേവി എപ്പോഴും തന്റെ ഭക്തര്‍ക്ക് ശുഭ ഫലങ്ങള്‍ മാത്രമാണ് നല്‍ക്കുക. ആയതിനാൽ തന്നെ ദേവി ശുഭങ്കരി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ദേവി രൌദ്ര രൂപത്തിലാണെങ്കില്‍ കൂടി ദേവിയെ പ്രാര്‍ത്ഥിക്കാന്‍ ഒരു വിധത്തിലും പേടിക്കേണ്ടതില്ല. ദേവി തന്റെ മക്കളെ എല്ലാ വിധ ആപത്തുകളില്‍ നിന്നും രക്ഷിച്ച് അവര്‍ക്ക് ഹിതമായതെല്ലാം നല്‍ക്കും.
രക്തഭീജന്റെ യാതനകളാല്‍ ഉഴലുകളായിരുന്നു ലോകജനത. ശരീരത്തില്‍ നിന്നും ഒരു തുള്ളി രക്തം ഭൂമിയില്‍ പതിച്ചാല്‍ അനേകായിരം രക്തഭീജന്മാര്‍ പിറവിയെടുക്കുമെന്ന വരം സ്വായക്തമാക്കിയ രക്തഭീജന്റെ സാണ്ഡവം അതിരുകടന്നു. അങ്ങനെ ഭഗവതി കാളരാത്രിയുടെ അവതാരം എടുത്തു. രക്തഭീജന്റെ രക്തം നിലം പതിക്കാതിരിക്കാന്‍ പാത്രത്തില്‍ രക്തം പിടിച്ചെടുത്ത്
അത് കുടിച്ച് തീര്‍ത്ത ദേവിയുടെ ഘോരരൂപം തിന്മശക്തികളെ ഭീതിയിലാഴ്ത്തി. പക്ഷെ ഭക്തരുടെ സ്നേഹത്തിനു മുന്നില്‍ കാരുണ്യവതിയായ ദേവി അവരുടെ പ്രാര്‍ത്ഥനകള്‍ സഫലീകരിക്കുന്നു. തന്ത്ര-മന്ത്ര പ്രിയയാണ് കാളിയമ്മ.
നവരാത്രിയുടെ ഏഴാം ദിവസം ഭക്തര്‍ ദേവിയെ തങ്ങളുടെ ഭാനു ചക്രത്തിലാണ് സംങ്കല്‍പ്പിക്കേണ്ടത്. ഇങ്ങനെ ഭാനു ചക്രത്തില്‍ ദേവിയെ ആരാധിക്കുന്ന എല്ലാ ഭക്തര്‍ക്കും ദേവി ഈ ബ്രഹ്മാണ്ഡലത്തിലെ സമസ്ഥ സിദ്ധികളും നല്‍കി അനുഗ്രഹിക്കും. ഭക്തര്‍ ഇത്തരത്തില്‍ ദേവിയെ സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ദേവിയെ തന്റെ ഉള്ളില്‍ സാക്ഷാത്കരിക്കുകയും ചെയ്യുകയാണെങ്കില്‍ ദേവീ ദര്‍ശനത്തിലൂടെ അയാൾ സമസ്ത ഭുമണ്ഡലത്തിലും ആരാധ്യനും പുണ്യവാനും ആയിമാറുന്നു.
ഭാനു ചക്രം
സാധാരണയായി അധികം പേര്ക്കും അറിയാത്ത ചക്രമാകും ഭാനു ചക്രം. എന്നാല്‍ ദേവീ ഉപാസന നടത്തുന്ന ആളുകള്‍ക്ക് പ്രെത്യേകിച്ച് ശ്രീവിദ്യാ ഉപാസന നടത്തുന്നവര്‍ക്ക് തീര്‍ച്ചയായും അറിയുന്ന ചക്രമാകും ഭാനു ചക്രം. സാധാരണയായി അഗ്നേയ ചക്രം കഴിഞ്ഞാല്‍ സഹസ്രാര ചക്രമാണ് നാം പറയാറ്. എന്നാല്‍ ഈ രണ്ടു ചക്രത്തിനുമിടയില്‍ പത്ത് ചക്രങ്ങളുണ്ട്. അതിലെ ഒരു ചക്രമാണ് ഭാനു ചക്രം. നെറ്റിയില്‍ പുരികങ്ങളും മൂക്കും കൂടി ചേരുന്നഭാഗത്തിനു (അഗ്നേയ ചക്രത്തിനു) മുകളിൽ തലയിലെ നെറുകക്കു (സഹസ്രാര ചക്രത്തിനു) താഴെയുമായാണ് ഈ ചക്രത്തിന്റെ സ്ഥാനം.
ആരാധനാ രീതി
മന്ത്ര ദീക്ഷ ഇല്ലാത്തവര്‍ക്കും ധൈര്യമായി ചെയ്യാന്‍ കഴിയുന്ന ഒരു രീതിയാണ് ഇവിടെ കൊടുക്കുന്നത്. നവരാത്രിയുടെ അഞ്ചാം ദിവസം കുളികഴിഞ്ഞ് ശുദ്ധമായ വസ്ത്രം ധരിച്ച് ദേവിയുടെ ചിത്രത്തിന് (വിഗ്രഹം/യന്ത്രം) മുന്പില്‍ വിളക്ക് കത്തിച്ച് താഴെ കൊടുത്ത മന്ത്രങ്ങള്‍ ചൊല്ലുക, ഇനി ചിത്രമോ, വിഗ്രഹങ്ങളോ യന്ത്രങ്ങളോ ഇല്ലാത്തവര്‍ ഒരു വിളക്ക് കത്തിച്ച് അതില്‍ ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഇനി അതിനും കഴിയാത്തവര്‍ തങ്ങളുടെ നെറ്റിയുടെ മുകള്‍ ഭാഗത്തായി ഭാനു ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഭക്തിയോടെ ഈ മന്ത്രങ്ങള്‍ ചൊല്ലിയാല്‍ വളരെ വേഗത്തില്‍ ആഗ്രഹങ്ങള്‍ സഫലീകൃതമാകും. ഒരു കാര്യം മാത്രം ഓര്‍ക്കുക ദേവീ ഉപാസനയില്‍ ജാതി, മത, ലിംഗ ഭേദം ഒരിക്കലും പാടില്ല. എല്ലാവരെയും സമന്‍മാരായി കാണണം.
കാലരാത്രി (ഭാനു ചക്ര)
ഏകവേണീജപാകർണപുരാനഗ്നാ ഖരാസ്ഥിതാ .
ലംബോഷ്ഠീകർണികാകർണീതൈലാഭ്യംഗശരീരിണീ ..
വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ .
വർധന്മൂർധധ്വജാ കൃഷ്ണാ കാലരാത്രിർഭയങ്കരീ ..
ധ്യാനം
കരാലവദനാം ഘോരാം മുക്തകേശീം ചതുർഭുജാം .
കാലരാത്രിം കരാലീം ച വിദ്യുന്മാലാവിഭൂഷിതാം ..
ദിവ്യലൗഹവജ്രഖഡ്ഗവാമാധോർധ്വകരാംബുജാം .
അഭയം വരദാം ചൈവ ദക്ഷിണോർധ്വാധഃ പാണികാം ..
മഹാമേഘപ്രഭാം ശ്യാമാം തഥാ ച ഗർദഭാരൂഢാം .
ഘോരദംഷ്ട്രാകാരാലാസ്യാം പീനോന്നതപയോധരാം ..
സുഖപ്രസന്നവദനാം സ്മേരാനനസരോരുഹാം .
ഏവം സഞ്ചിയന്തയേത്കാലരാത്രിം സർവകാമസമൃദ്ധിദാം ..
സ്തോത്രം –
ഹ്രീം കാലരാത്രിഃ ശ്രീം കരാലീ ച ക്ലീം കല്യാണീ കലാവതീ .
കാലമാതാ കലിദർപഘ്നീ കപദീംശകൃപന്വിതാ ..
കാമബീജജപാനന്ദാ കാമബീജസ്വരൂപിണീ .
കുമതിഘ്നീ കുലീനാഽഽർതിനശിനീ കുലകാമിനീ ..
ക്ലീം ഹ്രീം ശ്രീം മന്ത്രവർണേന കാലകണ്ടകഘാതിനീ .
കൃപാമയീ കൃപാധാരാ കൃപാപാരാ കൃപാഗമാ ..
കവചം –
ഓം ക്ലീം മേ ഹൃദയം പാതു പാദൗ ശ്രീം കാലരാത്രിഃ .
ലലാടം സതതം പാതു ദുഷ്ടഗ്രഹനിവാരിണീ ..
രസനാം പാതു കൗമാരീ ഭൈരവീ ചക്ഷുഷീ മമ .
കടൗ പൃഷ്ഠേ മഹേശാനീ കർണൗ ശങ്കരഭാമിനീ .
വർജിതാനി തു സ്ഥാനാനി യാനി ച കവചേന ഹി .
താനി സർവാണി മേ ദേവീ സതതം പാതു സ്തംഭിനീ ..
No comments:
Post a Comment