Monday, 3 October 2022

നവരാത്രി എട്ടാം ദിവസം: മഹാഗൗരി' പ്രഭാവം

നവരാത്രി എട്ടാം ദിവസം – മഹാഗൗരീ' പ്രഭാവം



നവരാത്രിയുടെ എട്ടാം ദിവസം നാം ആരാധിക്കുന്നത് ശ്രീ മഹാഗൌരിയെയാണ്. പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ദേവിയുടെ നിറം പൂര്‍ണ്ണമായ്യും തൂവെള്ളയാണ്. ഈ വെള്ളനിറം പൂര്‍ണ്ണ ചന്ദ്രന്റെ കുളിര്‍മ്മയുള്ള വെള്ള നിറത്തിനോടും, ശംഖ്, മുല്ലപ്പൂവ്വ് തുടങ്ങിയവയോടാണ് ഉപമിക്കാറ്. ദേവിയുടെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, തുടങ്ങിയവ എല്ലാം ശ്വേത വര്‍ണ്ണത്തിലാണ്. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ദേവിയെ ശ്വേതാംഭര എന്നും വിളിക്കാറുണ്ട്.


പാര്‍വ്വതി ദേവിയുടെ സ്വരൂപമായ ദേവിക്ക് നാല്ല് കൈകളാണ് ഉള്ളത്. വലത്തു ഭാഗത്തെ മുകളിലെ കൈയ്യില്‍ അഭയ മുദ്രയ്യും, താഴത്തെ കൈയ്യില്‍ വെളുത്ത നിറത്തിലുള്ള ത്രിശൂലവുമാണ് ഉള്ളത്. ഇടത്തു ഭാഗത്തെ മുകളിലെ കൈയ്യില്‍ ഡമരുവും, താഴത്തെ കൈയ്യില്‍ വര മുദ്രയുമാണ് ഉള്ളത്. ദേവിയുടെ വാഹനം വെളുത്ത നിറത്തിലുള്ള ഋഷഭമാണ്.


പരമ ശിവന്റെ ആദ്യ പത്നിയായ സതീ ദേവി യക്ഷയാഗത്തില്‍ ദേഹാഹുതി നടത്തിയതിനു ശേഷം ദേവി അടുത്ത ജന്മത്തില്‍ ഹിമാവാന്റെ പുത്രിയായി ജനിച്ചു. യൌവനാവസ്ഥയിലെത്തിയ ദേവിയുടെ അടുത്ത് നാരദന്‍ വന്ന് ദേവിയുടെ പൂര്‍വ്വ ജന്മം വിവരിച്ചു ഒപ്പം ഈ ജന്മത്തില്‍ പരമ ശിവന്റെ പത്നിയാകാന്‍ തപസ് അനുഷ്ടിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. തന്റെ പ്രിയതമനെ തിരികേ ലഭിക്കാന്‍ ദേവി തപസ്സ് ആരംഭിച്ചു. ആ തപസ്സ് കാലങ്ങള്‍ കഴിയും തോറും അതികഠിനമായി ദേവി അനുഷ്ഠിക്കാന്‍ തുടങ്ങി. ഭക്ഷണം, ജലം തുടങ്ങിയവ എല്ലാം ഉപേക്ഷിച്ചും അതി കഠിന തപസ്സ് അനുഷ്ഠിച്ചു. ദേവിയുടെ പ്രേമത്തിന്റെ അളവു പരീക്ഷിച്ചു കൊണ്ടിരുന്ന മഹാദേവന്‍ അവസാനം ദേവിയില്‍ പ്രസന്നനായി പാര്‍വ്വതീ ദേവിയുടെ മുന്നില്‍ പ്രത്യക്ഷനായി. എന്നാല്‍ അതി കഠിന തപസ്സ് അനുഷ്ടിച്ചിരുന്ന ദേവിയുടെ ശരീരം ശോഷിച്ച് എല്ലും തോല്ലുമായി മാറിയിരുന്നു. കൂടാതെ രാവും പകല്ലും ഇല്ലാതെ നടത്തിയ തപസ്സിനാല്‍ ദേവിയുടെ ശരീരം കറുത്ത നിറമായി മാറിയിരുന്നു. ദേവിയില്‍ പ്രീതി തോന്നിയ ഭഗവാന് തന്റെ ശിരസ്സില്‍ നിന്നും ഒഴുകുന്ന ഗംഗയെ തപസ്സ് ചെയ്തു ക്ഷീണിച്ച പാര്‍വ്വതീ ദേവിയുടെ ദേഹത്തേക്ക് ഒഴുക്കി. ആ അമൃതധാര ശരീരത്തില്‍ പതിച്ചതും ദേവിയുടെ ശരീരത്തിലെ സകല മാലിന്യങ്ങളും മാറി ശരീരം യൌവനയുക്തമായി മാറി. ഒപ്പം ശരീരം തൂവെള്ള നിറമായി മാറുകയും ചെയ്തു. അതി ഗംഭീരമായ വെള്ള നിറം ഉള്ളതിനാലാണ് ദേവിയെ മഹാ ഗൌരിയെന്നു വിളിക്കുന്നത്.


നവരാത്രിയുടെ എട്ടാം ദിവസം ദേവിയെ പൂജിക്കുന്നതിലൂടെ ദേവിയുടെ അനുഗ്രഹത്താല്‍ ഉപാസകര്‍ക്ക് സകല വിധത്തിലുള്ള ഐശ്വര്യങ്ങളും വന്നു ചേരും. കൂടാതെ ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിക്കാനും ദീര്‍ഘനാളായി വിവാഹം നടക്കാതെ ഇരിക്കുന്നവരും ദേവിയെ പൂജിച്ചാല്‍ വേഗം കാര്യപ്രാപ്തി ലഭിക്കും. പാര്‍വ്വതി ദേവിയുടെ സ്വയംവര പാര്‍വ്വതീ സ്തോത്രം ചൊല്ലിയാല്‍ ഇഷ്ടപെട്ട ആളെ വിവാഹം കഴിക്കാം.


മഹാഗൗരീദേവിയെ നവരാത്രി നാളില്‍ സോമചക്രത്തില്‍ സംങ്കല്‍പ്പിച്ച് ആരാധിച്ചാല്‍ സര്‍വ്വവിധ ആഗ്രഹങ്ങളും നടക്കുന്നതോടൊപ്പം, അതീന്ദ്രിയമായ പല സിദ്ധികളും ലഭിക്കും. ദേവീ ആരാധനയിലൂടെ ഉപാസകന്റെ തേജസ്സ് വലുതാവുകയും ഉപാസകന്റെ പ്രഭാമണ്ഡലം വിശാലമാവുകയും ചെയ്യും. അതിനോടൊപ്പം ആ ഭക്തന്റെ ആഞ്ജാശക്തിയും ഭാഗ്യവുമെല്ലാം കൂടുകയ്യും ചെയ്യുന്നു.


സോമചക്രം

സാധാരണയായി അധികം പേര്ക്കും അറിയാത്ത ചക്രമാകും സോമ ചക്രം. എന്നാല്‍ ദേവീ ഉപാസന നടത്തുന്ന ആളുകള്‍ക്ക് പ്രെത്യേകിച്ച് ശ്രീവിദ്യാ ഉപാസന നടത്തുന്നവര്‍ക്ക് തീര്‍ച്ചയായും അറിയുന്ന ചക്രമാകും സോമ ചക്രം. സാധാരണയായി അഗ്നേയ ചക്രം കഴിഞ്ഞാല്‍ സഹസ്രാര ചക്രമാണ് നാം പറയാറ്. എന്നാല്‍ ഈ രണ്ടു ചക്രത്തിനുമിടയില്‍ പത്ത് ചക്രങ്ങളുണ്ട്. അതിലെ ഒരു ചക്രമാണ് സോമ ചക്രം. നെറ്റിയില്‍ പുരികങ്ങളും മൂക്കും കൂടി ചേരുന്നഭാഗത്തിനു (അഗ്നേയ ചക്രത്തിനു) മുകളില്ലും തലയിലെ നെറുകക്കു (സഹസ്രാര ചക്രത്തിനു) താഴെയുമായാണ് ഈ ചക്രത്തിന്റെ സ്ഥാനം.


ആരാധനാ രീതി

മന്ത്ര ദീക്ഷ ഇല്ലാത്തവര്‍ക്കും ധൈര്യമായി ചെയ്യാന്‍ കഴിയുന്ന ഒരു രീതിയാണ് ഇവിടെ കൊടുക്കുന്നത്. നവരാത്രിയുടെ അഞ്ചാം ദിവസം കുളികഴിഞ്ഞ് ശുദ്ധമായ വസ്ത്രം ധരിച്ച് ദേവിയുടെ ചിത്രത്തിന് (വിഗ്രഹം/യന്ത്രം) മുന്പില്‍ വിളക്ക് കത്തിച്ച് താഴെ കൊടുത്ത മന്ത്രങ്ങള്‍ ചൊല്ലുക, ഇനി ചിത്രമോ, വിഗ്രഹങ്ങളോ യന്ത്രങ്ങളോ ഇല്ലാത്തവര്‍ ഒരു വിളക്ക് കത്തിച്ച് അതില്‍ ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഇനി അതിനും കഴിയാത്തവര്‍ തങ്ങളുടെ നെറ്റിയുടെ മുകള്‍ ഭാഗത്തായി സോമ ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഭക്തിയോടെ ഈ മന്ത്രങ്ങള്‍ ചൊല്ലിയാല്‍ വളരെ വേഗത്തില്‍ ആഗ്രഹങ്ങള്‍ സഫലീകൃതമാകും. ഒരു കാര്യം മാത്രം ഓര്‍ക്കുക ദേവീ ഉപാസനയില്‍ ജാതി, മത, ലിംഗ ഭേദം ഒരിക്കലും പാടില്ല. എല്ലാവരെയും സമന്‍മാരായി കാണണം.


മഹാഗൗരീ (സോമചക്ര)

ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ .

മഹാഗൗരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ ..

ഓം നമോ ഭഗവതി മഹാഗൗരി വൃഷാരൂഢേ ശ്രീം ഹ്രീം ക്ലീം ഹും ഫട് സ്വാഹാ .

(ഭഗവതീ മഹാഗൗരീ വൃഷഭ കേ പീഠ പര വിരാജമാന ഹൈം, ജിനകേ മസ്തക പര ചന്ദ്ര കാ മുകുട ഹൈ . മണികാന്തിമണി കേ സമാന കാന്തി വാലീ അപനീ ചാര ഭുജാഓം മേം ശംഖ, ചക്ര, ധനുഷ ഔര ബാണ ധാരണ കിഏ ഹുഏ ഹൈം, ജിനകേ കാനോം മേം രത്നജഡിത കുണ്ഡല ഝിലമിലാതേ ഹൈം, ഐസീ ഭഗവതീ മഹാഗൗരീ ഹൈം.)


ധ്യാനം:

വന്ദേ വാഞ്ഛിതകാമാർഥം ചന്ദ്രാർധകൃതശേഖരാം .

സിംഹാരൂഢാം ചതുർഭുജാം മഹാഗൗരീം യശസ്വീനീം ..

പുർണേന്ദുനിഭാം ഗൗരീം സോമവക്രസ്ഥിആതാം അഷ്ടമദുർഗാം ത്രിനേത്രാം .

വരാഭീതികരാം ത്രിശൂലഡമരൂധരാം മഹാഗൗരീം ഭജേഽഹം ..

പടാംബരപരിധാനാം മൃദുഹാസ്യാം നാനാലങ്കാരഭൂഷിതാം .

മഞ്ജീരഹാരകേയൂരകിങ്കിണീരത്നകുണ്ഡലമണ്ഡിതാം ..

പ്രഫുല്ലവദനാം പല്ലവാധരാം കാന്തകപോലാം ത്രൈലോക്യമോഹനീം .

കമനീയാം ലാവണ്യാം മൃണാലാം ചന്ദനഗന്ധലിപ്താം ..


സ്തോത്രം –

സർവസങ്കടഹന്ത്രീ ത്വം ധനൈശ്വര്യപ്രദായനീ .

ജ്ഞാനദാ ചതുർവേദമയീ മഹാഗൗരീം പ്രണമാമ്യഹം ..

സുഖശാന്തിദാത്രീം, ധനധാന്യപ്രദായനീം .

ഡമരൂവാദനപ്രിയാം മഹാഗൗരീം പ്രണമാമ്യഹം ..

ത്രൈലോക്യമംഗലാ ത്വം ഹി താപത്രയവിനാശിനീം പ്രണമാമ്യഹം .

വരദാ ചൈതന്യമയീ മഹാഗൗരീം പ്രണമാമ്യഹം ..


കവചം –

ഓങ്കാരഃ പാതു ശീർഷേ മാം, ഹ്രീം ബീജം മാം ഹൃദയേ .

ക്ലീം ബീജം സദാ പാതു നഭോ ഗൃഹോ ച പാദയോഃ ..

ലലാടകർണൗ ഹൂം ബീജം പാതു മഹാഗൗരീ മാം നേത്രഘ്രാണൗ .

കപോലചിബുകൗ ഫട് പാതു സ്വാഹാ മാം സർവവദനൗ ..

No comments:

Post a Comment