Tuesday, 4 October 2022

നവരാത്രിവ്രതം; അഷ്ടൈശ്വര്യത്തിന്റെ ഒൻപതാം നാൾ: സിദ്ധിദാത്രി ദേവി


“യാ ദേവീ സര്‍വ്വ ഭൂതേഷു മാ 

സിദ്ധിദാത്രി രൂപേണ സംസ്ഥിതാ  

നമഃസ്തസ്യൈ നമഃസ്തസ്യൈ 

നമഃസ്തസ്യൈ നമോ നമഃ “



നവരാത്രിയുടെ ഒൻപതാം നാൾ ദേവിയെ സിദ്ധിദാത്രി ഭാവത്തിലാണ് ആരാധിക്കേണ്ടത്. "സിദ്ധി ദാനംചെയ്യുന്നവൾ" എന്നാണ്  സിദ്ധിദാത്രി എന്ന നാമധേയം കൊണ്ട് അർഥമാക്കുന്നത്. ഭക്തന് എല്ലാവിധ കഴിവുകളും സിദ്ധികളും നൽകി അനുഗ്രഹിക്കുന്ന ദേവിയാണ് സിദ്ധിദാത്രി.താമരപൂവില്‍ ഇരിക്കുന്ന ചതുർഭുജയായ  ദേവിയുടെ വലതുകൈകളില്‍ ചക്രവും ഗദയും ഇടതുകൈകളില്‍ ശംഖും, താമരയും ഉണ്ട് . 


നവമം സിദ്ധിദാത്രീ എന്ന ദേവീ കവചത്തില്‍ കൊടുത്തിരിക്കുന്നതു പോലെ തന്നെ നവരാത്രിയുടെ ഒമ്പതാം ദിവസം പൂജിക്കുന്ന ദേവതയാണ് സിദ്ധിദാത്രി. സര്‍വ്വ വിധത്തിലുള്ള സിദ്ധികളടെയും ദേവതയാണ്  സിദ്ധിദാത്രി. സിദ്ധി എന്നാല്‍ പ്രത്യേക കഴിവുകള്‍ ദാത്രി എന്നാല്‍ തരുന്നവള്‍, സിദ്ധിദാത്രി എന്നാല്‍ പ്രത്യേക കഴിവുകള്‍ (സിദ്ധികള്‍) തരുന്നവള്‍. ശാസ്ത്രങ്ങള്‍ പ്രകാരം പരമേശ്വരന്റെ ശരീരത്തിന്റെ പാതി സിദ്ധിദാത്രിയാണ്. അങ്ങനെയുള്ള ശിവനെ അര്‍ദ്ധനാരീശ്വരന്‍ എന്നു വിളിക്കുന്നു. ശിവനു സിദ്ധികള്‍ എല്ലാം നല്‍കുന്നത് ഈ സിദ്ധിദാത്രീ ദേവിയാണെന്നാണ് ശാക്തേയ മതര്‍ വിശ്വസ്ക്കുന്നത്.


മാര്‍ക്കണ്ഡേയ പുരാണം അനുസരിച്ച് എട്ട് സിദ്ധികളാണുള്ളത്. ഇവ  അഷ്ട സിദ്ധികള്‍ എന്നറിയപ്പെടുന്നു. അവ ഈ പറയുന്നവയാണ്. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രകാമ്യ, ഈശിത്വ, വശിത്വ,എന്നിവയാണ്. എന്നാല്‍ ബ്രഹ്മവൈവര്‍ത്ത പുരാണത്തിലെ ശ്രീകൃഷ്ണ ജന്മ ഖണ്ഡത്തില്‍ ഇത് പതിനെട്ടെണ്ണമായാണ് കൊടുത്തിരിക്കുന്നത്. അവ താഴെ പറയുന്നവയാണ്. 1.അണിമ, 2.മഹിമ, 3.ഗരിമ, 4.ലഘിമ, 5.പ്രാപ്തി, 6.പ്രകാമ്യ, 7.ഈശിത്വവശിത്വ, 8.സര്‍വ്വകാമ്യവസായിത, 9.സര്‍വ്വഞ്ജത്വം, 10.ദൂര്‍ശ്രവണം, 11.പരകായപ്രവേശനം, 12.വാക്ക്സിദ്ധി, 13.കല്‍പവൃക്ഷത്വം, 14.സൃഷ്ടി, 15.സംഹാരകരണസാമര്‍ത്യം, 16.അമരത്വം, 17.സര്‍വ്വനായകത്വം, 18.ഭാവനാ സിദ്ധി.


സിദ്ധിദാത്രീ ദേവി ഭക്തരുടെയും, ഉപാസകരുടേയും സര്‍വ്വ വിഷമങ്ങളും ദൂരീകരിച്ച് അവര്‍ക്ക് സകല വിധത്തിലുള്ള ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നവളാണ്. ഒപ്പം ദേവീ അവിദ്യയെ അകറ്റി ബ്രഹ്മ ജ്ഞാനം നല്‍കുന്നവളാണ്. ദേവീ പുരാണമനുസരിച്ച് ശിവനു സകല വിധ സിദ്ധികളും ലഭിച്ചത് ദേവിയുടെ അനുഗ്രഹം കൊണ്ടുമാത്രമാണ്. ദേവിയുടെ അനുകമ്പമൂലമാണ് ശിവന്‍ അര്‍ദ്ധനാരീശ്വരനായത്.


പാര്‍വ്വതീ ദേവിയുടെ മൂലരൂപമാണ് സിദ്ധിദാത്രി. ദേവിക്ക് നാല്ല് കൈകളാണുള്ളത്. സിംഹാരൂഢയായ ദേവീയുടെ വലത്തു ഭാഗത്തെ മുകളിലെ കൈയ്യില്‍ ഗദ്ദയ്യും താഴത്തെ കൈയ്യില്‍  ചക്രവും ധരിച്ചിരിക്കുന്നു. ഇടതു ഭാഗത്തെ താഴത്തെ കൈയ്യില്‍ ശംഖും മുകളിലെ കൈയ്യില്‍ താമരയും പിടിച്ചിരിക്കുന്നു. ദേവീ താമരയ്യില്‍ ഇരിക്കുന്നതായാണ് സംങ്കല്‍പ്പം


ഭഗവാൻ പരമശിവന് സർവസിദ്ധികളും ലഭിച്ചത് സിദ്ധിദാത്രി ദേവിയുടെ അനുഗ്രഹത്താലാണെന്നും അതിനാൽ തന്റെ പാതി ദേവിക്ക് നല്കി ഭഗവാൻ  അര്‍ദ്ധനാരീശ്വരനായെന്നുമാണ് പുരാണത്തിൽ പറയുന്നത്. സ്വർണവർണത്തോടുകൂടിയ  ദേവി ദാനപ്രിയയും  അഷ്ടൈശ്വര്യപ്രദായനിയുമാണ് . നവഗ്രഹങ്ങളിൽ കേതുവിന്റെ ദേവതയാണ് സിദ്ധിദാത്രി.


നവദുര്‍ഗ്ഗാ വിധാനത്തില്‍ ഏറ്റവും അവസാനത്തെ അഥവാ ഒമ്പതാമത്തെ ദേവതാ സ്വരൂപമാണ് സിദ്ധിദാത്രീ. ആദ്യ എട്ടു നാളുകളില്‍ ദേവിയുടെ വിവിധ ഭാവങ്ങളെ ശരിയായി ഉപാസിച്ച ഭക്തര്‍ നവരാത്രിയുടെ അവസാന ദിവസം സിദ്ധിദാത്രീ പൂജയോടെ നവരാത്രി പൂജ അവസാനിപ്പിക്കുന്നു. 


എട്ടു നാളുകളായി നേടിയ ആത്മീയ ജ്ഞാനം കൊണ്ട് ഉപാസകര്‍ ദേവിയെ പ്രാര്‍ത്ഥിക്കുന്നതിനാല്‍ ദേവീ പ്രീതി വളരെ വേഗം ലഭിക്കുന്നു. മൂലാധാരത്തില്‍ ചുരുണ്ട് കൂടി കിടന്നിരുന്ന കുണ്ഡലനീ ശക്തിയെ നവരാത്രിയുടെ ഒരോ ദിവസവും  ശരിയായ ക്രമത്തില്‍ മന്ത്രങ്ങളുടേയ്യും സംങ്കല്‍പ്പ ശക്തിയുടേയ്യും വിശ്വാസശക്തി കൊണ്ട് പടി പടിയായി ഉയര്‍ത്തി സഹസ്രാര മദ്ധ്യത്തിലെ നിര്‍വ്വാണ ചക്രത്തില്‍ എത്തിച്ച് സാധകനിലെ ആത്മ ബോധത്തെ പ്രപഞ്ജബോധത്തിനോടു ചേര്‍ക്കുന്ന സാധനാ പദ്ധതിയാണ് നവരാത്രി പൂജ. 


സഹസ്രാര ചക്രത്തിലെ ആയിരം ഇതളുകള്‍ ഉള്ള ചക്ര ദളങ്ങളിലെ മന്ത്രാക്ഷരങ്ങളെ ഉത്തേജിപ്പിക്കുന്ന ഈ സാധനയിലൂടെ ഉപാസകനിലെ മാലിന്യങ്ങള്‍ അഥവാ മായകള്‍ അകറ്റി ശുദ്ധ ബോധത്തിലേക്ക് നയിക്കുന്നു.അവസാന ദിവസം നിർവാണചക്രത്തില്‍ ദേവിയെ സംങ്കല്‍പ്പിച്ച് പൂജ ചെയ്യുന്ന സാധകനില്‍ ആത്മജ്ഞാനം വളരുന്നു.



നിർവാണചക്രം

സാധാരണയായി അധികം പേര്ക്കും അറിയാത്ത ചക്രമാകും നിർവാണ ചക്രം. എന്നാല്‍ ദേവീ ഉപാസന നടത്തുന്ന ആളുകള്‍ക്ക് പ്രെത്യേകിച്ച് ശ്രീവിദ്യാ ഉപാസന നടത്തുന്നവര്‍ക്ക് തീര്‍ച്ചയായും അറിയുന്ന ചക്രമാകും നിർവാണ ചക്രം. ഉപാസനാ വിഷയങ്ങള്‍ ഇല്ലാത്ത സാധാരണ ആളുകള്‍ക്ക് തത്കാലം മനസിലാക്കാന് വേണ്ടി മാത്രം ഈ ചക്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഇത് സഹസ്രാര ചക്രത്തിന്റ മദ്ധ്യത്തില്‍ വരും. കുടുതല്‍ വിവരണം നല്ല ഗുരുനാഥനില്‍ നിന്ന് മനസ്സിലാക്കുകയാണ് ഉത്തമം. സാധാരണകാരന് ഇത് സഹസ്രാര ചക്രമായി കണ്ട് ദേവിയെ അവിടെ സംങ്കല്‍പ്പിച്ച് പൂജ ചെയ്യാം.


ആരാധനാ രീതി

മന്ത്ര ദീക്ഷ ഇല്ലാത്തവര്‍ക്കും ധൈര്യമായി ചെയ്യാന്‍ കഴിയുന്ന ഒരു രീതിയാണ് ഇവിടെ കൊടുക്കുന്നത്. നവരാത്രിയുടെ അഞ്ചാം ദിവസം കുളികഴിഞ്ഞ് ശുദ്ധമായ വസ്ത്രം ധരിച്ച് ദേവിയുടെ ചിത്രത്തിന് (വിഗ്രഹം/യന്ത്രം) മുന്പില്‍ വിളക്ക് കത്തിച്ച് താഴെ കൊടുത്ത മന്ത്രങ്ങള്‍ ചൊല്ലുക, ഇനി ചിത്രമോ, വിഗ്രഹങ്ങളോ യന്ത്രങ്ങളോ ഇല്ലാത്തവര്‍ ഒരു വിളക്ക് കത്തിച്ച് അതില്‍ ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഇനി അതിനും കഴിയാത്തവര്‍ തങ്ങളുടെ തലയുടെ മദ്ധ്യത്തില്‍ നെറുകയില്‍ സഹസ്രാര ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക


സിദ്ധിദാത്രീ (നിർവാണചക്ര) മന്ത്രം

"സിദ്ധഗന്ധര്‍വയക്ഷാദ്യൈരസുരൈരമരൈരപി 

 സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ" 


ധ്യാനം

വന്ദേ വാഞ്ഛിതമനോരഥാർഥം ചന്ദ്രാർധകൃതശേഖരാം .

കമലസ്ഥിതാം ചതുർഭുജാം സിദ്ധിദാം യശസ്വനീം ..

സ്വർണവർണനിർവാണചക്രസ്ഥിതാം നവമദുർഗാം ത്രിനേത്രാം .

ശംഖചക്രഗദാ പദ്മധരാം സിദ്ധിദാത്രീം ഭജേഽഹം ..

പടാംബരപരിധാനാം സുഹാസ്യാം നാനാലങ്കാരഭൂഷിതാം .

മഞ്ജീരഹാരകേയൂരകിങ്കിണീരത്നകുണ്ഡലമണ്ഡിതാം ..

പ്രഫുല്ലവദനാം പല്ലവാധരാം കാന്തകപോലാം പീനപയോധരാം .

കമനീയാം ലാവണ്യാം ക്ഷീണകടിം നിമ്നനാഭിം നിതംബനീം ..


സ്തോത്രം

കഞ്ജനാഭാം ശംഖചക്രഗദാധരാം മുകുടോജ്ജ്വലാം .

സ്മേരമുഖി ശിവപത്നി സിദ്ധിദാത്രി നമോഽസ്തുതേ ..

പടാംബരപരിധാനാം നാനാലങ്കാരഭൂഷിതാം .

നലിനസ്ഥിതാ നലിനാക്ഷീ സിദ്ധിദാത്രീ നമോഽസ്തുതേ ..

പരമാനന്ദമയീ ദേവീ പരബ്രഹ്മ പരമാത്മാ .

പരമശക്തി പരമഭക്തി സിദ്ധിദാത്രീ നമോഽസ്തു തേ ..

വിശ്വകർത്രീ വിശ്വഭർത്രീ വിശ്വഹർത്രീ വിശ്വപ്രീതാ .

വിശ്വാർചിതാ വിശ്വാതീതാ സിദ്ധിദാത്രീ നമോഽസ്തു തേ ..

ഭുക്തിമുക്തികാരണീ ഭക്തകഷ്ടനിവാരിണീ .

ഭവസാഗരതാരിണീ സിദ്ധിദാത്രീ നമോഽസ്തു തേ ..

ധർമാർഥകാമപ്രദായിനീ മഹാമോഹവിനാശിനീ .

മോക്ഷദായിനീ സിദ്ധിദാത്രീ ഋദ്ധിദാത്രീ നമോഽസ്തു തേ ..


കവചം

ഓങ്കാരഃ പാതു ശീർഷേ മാം, ഐം ബീജം മാം ഹൃദയേ .

ഹ്രീം ബീജം സദാ പാതു നഭോ ഗൃഹോ ച പാദയോഃ ..

ലലാടകർണൗ ശ്രീം ബീജം പാതു ക്ലീം ബീജം മാം നേത്രഘ്രാണൗ 

കപോലചിബുകൗ ഹസൗഃ പാതു ജഗത്പ്രസൂത്യൈ മാം സർവവദനേ

No comments:

Post a Comment