Thursday, 24 May 2018

ചെങ്ങന്നൂരിലെ വോട്ടറന്മാരുടെ ശ്രദ്ധയ്ക്ക്; എന്ത് കൊണ്ട് ശ്രീധരൻ പിള്ള വിജയിക്കണം ?

ചെങ്ങന്നൂരിലെ വോട്ടറന്മാർക്ക് സമർപ്പിക്കുന്നു.

രഞ്ജിത് ഗോപാലകൃഷ്ണൻ 

പരസ്പരം പോരാടുന്നു എന്ന വ്യാജേന മത്സരിക്കുന്ന ഇടതു- വലതു മുന്നണികളിൽ ആർക്ക് വോട്ട് ചെയ്താലും ചെന്ന് ചേരുക ഒരേ ചേരിയിലേക്ക് തന്നെയാണ് എന്ന് ഈ ചിത്രം നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.


ഇവരെന്തിനാണ് ഒരുമിക്കുന്നതെന്ന് മനസ്സിലായില്ലേ. ഒറ്റവാക്കിൽ പറയാം. "മോദിയെ തോൽപ്പിക്കാൻ".

എന്തിനാണ് മോദിയെ തോൽപ്പിക്കുന്നത് ?!.. "മതേതരത്വം' സംരക്ഷിക്കാൻ എന്ന് പറയും. അതെങ്ങനെ എന്ന് ചോദിക്കരുത്. കാരണം മതേതരത്വം എന്ന എടുക്കാചരക്കിനെ താഴത്ത് വയ്ക്കാൻ അവരുദ്ദേശിച്ചിട്ടില്ല. കാരണം, നാലാളു കേൾക്കേ പറയാൻ കൊള്ളുന്ന മറ്റൊരു വിഷയം അവർക്ക്  മോദിയെക്കുറിച്ചോ, സർക്കാരിനെ സംബന്ധിച്ചോ  പറയാനില്ല.

മോദി സർക്കാർ എന്തെങ്കിലും അഴിമതി കാണിച്ചോ?.. 
ഇല്ല എന്നതാണ് ഉത്തരം. 

നോട്ട് നിരോധനം ദോഷം ചെയ്തോ?.. ഇല്ല. മറിച്ച് അത് കള്ളപ്പണക്കാരുടെ നടുവൊടിക്കുകയും, കള്ളക്കമ്മട്ടമടിച്ചവരെ പൊളിച്ചടുക്കാനും ഉപകരിച്ചു.

നോട്ട് നിരോധനത്തിലൂടെ, രാജ്യം മുടിഞ്ഞ്, പണ്ടാരമടങ്ങി പോകുമെന്ന് പ്രവചിച്ച ഓക്സഫോർഡ് പ്രഫസറായ സാമ്പത്തിക വിദഗ്ധൻ , മൻമോഹൻ സിങ്ങിന് ഇപ്പോൾ മിണ്ടാട്ടമില്ല. ലോകത്തുള്ള സകല സാമ്പത്തിക ഏജൻസികളും പറഞ്ഞു കഴിഞ്ഞു, ഇന്ത്യയുടെ കുതിപ്പിനെ കുറിച്ച്. ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ന് ഇന്ത്യ മാറിക്കഴിഞ്ഞു. അത് ഇനിയും മെച്ചപ്പെടാനുള്ള വഴികളിലാണ്. രാജ്യം വികസനക്കുതിപ്പിലാണ്.


ഇതൊന്നും ഈ 'മതേതര മുതലെടുപ്പ്' ഗ്യാങ്ങിന്റ്റെ കാലത്ത് കേട്ടു കേൾവി ഉണ്ടായിരുന്ന കാര്യമല്ല. 2004 മുതൽ 2014 വരെയുള്ള കാലഘട്ടങ്ങളിൽ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വൻകൊള്ളയ്ക്കാണ് വിധേയരായത്. ഇന്ത്യൻ ബാങ്കുകൾ അന്നത്തെ കേന്ദ്ര ഭരണത്തിൽ ഇരുന്ന ഉന്നതരുടെ ഇടപെടീലുകൾ മൂലം കോടാനുകോടികളാണ് വൻ ബിസിനസ്സുകാർക്ക് ലോണുകൾ നൽകിയത്. അവരാകട്ടെ, ഒരിക്കലും നടപ്പിലാകാത്ത ഇറക്കുമതികളുടെ പേരിൽ ഈ പണമത്രയും വിദേശ രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്തു. വിജയ് മല്യയും, നീരവ് മോദിയുമെല്ലാം ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ പറ്റിയവരായിരുന്നു.



ഇതിനു പുറമേയാണ്, ആയുധഇടപാടുകൾ മുതൽ, കൽക്കരി കുംഭകോണവും, 2G ടെലികോം ലേലങ്ങളിലുടെയുള്ള അനധികൃത സമ്പാദ്യങ്ങൾ. ഇന്ത്യയിൽ നടക്കുന്ന ഇടപാടുകൾക്ക് വിദേശത്ത് കമ്മീഷൻ നൽകുന്ന പതിവ് ബോഫോഴ്സ് കാലത്ത് തുടങ്ങിയതാണെങ്കിലും, അത് സാർവ്വത്രികമായത് ഒന്നും രണ്ടും യുപിഐ സർക്കാരിന്റെ കാലത്താണന്ന് പിന്നീട് പുറത്തു വന്നതിലൂടെ നമ്മളറിഞ്ഞു.

ഹവാല ഇടപാടുകൾ വഴി അവ ഇന്ത്യയിലേക്ക് കടത്തുന്ന പഴയ പതിവുകളൊക്കെ മറികടന്ന് മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിൽ കമ്പനികൾ തുറന്ന് അവിടം വഴി ഇന്ത്യയിലേക്ക് പണം എത്തിക്കുന്ന പതിവ് തുടങ്ങിയതും ഇതേ കാലഘട്ടത്തിൽ തന്നെ.

ആ സർക്കാരിനെ നയിച്ച യുപിഐ ചെയർപേഴ്സണും, കോൺഗ്രസ് പാർട്ടി നേതാവുമായ സോണിയാഗാന്ധി ലോകത്തിലെ തന്നെ എണ്ണപ്പെട്ട ധനികരിൽ ഒരാളാണന്ന് അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തതും ഇതേ കാലഘട്ടത്തിൽ ആണ്. അഴിമതികൾ അതിന്റ്റെ സകല പരിധികളും കടന്നു പോയതിനൊപ്പം ശ്രദ്ധിക്കാതെ വളർന്ന മറ്റൊന്നു കൂടി ഉണ്ടായിരുന്നു ഇന്ത്യയിൽ.


മതമൗലികവാദം. ഹിന്ദുവും, മുസൽമാനും ഇന്ത്യയുടെ ഇരുകരങ്ങളാണെന്ന് പറഞ്ഞത് ഗാന്ധിജി ആണ്. അവരെ തമ്മിലടിപ്പിച്ച്, ഇരുരാഷ്ട്രങ്ങളാക്കിയത് സായ്പന്മാരാണ്.. മതത്തിന്റെ പേരിൽ ഒരു കൂട്ടർ വിഘടിച്ചു പോയപ്പോൾ, അഭിമാനപുരസ്സരം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്ലിംകൾ ഉറച്ചു നിന്നു. അത്തരത്തിലുള്ള ജനതയുടെ ഇടയിലേക്ക്,  തീവ്ര ചിന്തകൾ കടത്തി വളരെ ചുരുങ്ങിയതെങ്കിലും ദേശവിരുദ്ധ-ജിഹാദി ചിന്തകൾ വളർത്താനും ഈ പത്ത് വർഷത്തെ ഭരണകാലയളവിൽ വഴിയൊരുക്കി. അത് മാത്രമല്ല, ഇന്ത്യയിലെ അറുനൂറിലേറെ ജില്ലകൾ നക്സൽ തീവ്രവാദികളുടെ നിയന്ത്രണത്തിലായി.  ഇങ്ങനെ ശത്രുരാജ്യങ്ങളായ ചൈനയ്ക്കും, പാകിസ്ഥാന്റെയും ഇടപെടീലുകൾക്കും ദുർബലമായ ഈ ഭരണം കാരണഭൂതമായി.

ഇതിന് പുറമേയാണ് പതിനയ്യായിരത്തിലേറെ എൻജിഓകൾ വഴി വൈദേശിക ശക്തികൾ മതംമാറ്റത്തിനും, ദേശവിരുദ്ധ ശക്തികൾക്കുമായി കോടിക്കണക്കിനു ഡോളറുകൾ ഇന്ത്യയിലെമ്പാടും എത്തിച്ചിരുന്നത്. അതിൽ തീവ്വവാദ ലോബികളും, ജോഷ്വാ പ്രോജക്റ്റ് നടപ്പിലാക്കാൻ ഉള്ള മതംമാറ്റ ലോബികളുടെ പണവും, സിഐഐയുടെ അഞ്ചാംപത്തികളായ ഫോർഡ് ഫൗണ്ടേഷനുമൊക്കെ ഉൾപ്പെട്ടിരുന്നു. അരവിന്ദ് കേജരിവാൾ എന്ന ഗജഫ്രോഡ് ഫോർഡ് ഫൗണ്ടേഷന്റ്റെ ഏജന്റ് ആണന്നത് പരസ്യമായ രഹസ്യമാണ്. 
 https://sites.google.com/site/liesaapspreads/kejriwal-admits/kejriwal-admits-his-ngo-took-money-from-ford-foundation



ഇതിനു പുറമെ ആയിരുന്നു നമ്മുടെ അഭിമാനമായ സൈനികശക്തിയെ ക്ഷയിപ്പിക്കാനുള്ള ശ്രമങ്ങൾ. ഏ.കെ.ആൻറണി എന്ന ആറാട്ടുമുണ്ടൻ , പ്രതിരോധ മന്ത്രി ആയിരുന്ന കാലഘട്ടം സൈനിക വിഭാഗങ്ങൾക്ക് ഏറ്റവും വലിയ ചതിയാണ് സമ്മാനിച്ചത്. ആയുധങ്ങൾക്ക് കുറവ്, അത്യാവശ്യ അറ്റകുറ്റപ്പണികൾ പോലും നടത്താൻ പണമനുവദിക്കാതെയിരിക്കുക തുടങ്ങി ദേശവിരുദ്ധമായ നടപടികളാണ് അന്ന് സർക്കാർ സ്വന്തം സൈന്യത്തോട് ചെയ്തത്.

ആയുധപ്പുരകൾ ആകാരണമായി തീപിടിക്കുന്നതും, നാവിക കപ്പലുകളിൽ പൊട്ടിത്തെറി ഉണ്ടാവുന്നതുമെല്ലാം പതിവ് വാർത്തകളായിരുന്നു. 2014ൽ പുതിയ സർക്കാർ ചുമതല ഏറ്റപ്പോൾ, പതിനഞ്ചു ദിവസം തികച്ചുപയോഗിക്കാനുള്ള ആയുധശേഖരം സൈന്യത്തിനില്ലന്ന് അന്നത്തെ സൈനിക മേധാവി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇതെല്ലാം വലിയൊരു പരിധി വരെ പരിഹാരമായത് നരേന്ദ്രമോദി പ്രധാനമന്ത്രി ആയ ശേഷമാണ്. മോദി സർക്കാർ ചെയ്ത മഹത്തായ ഒരു കർമ്മം സൈനിക വിഭാഗങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ്. മുൻപ് തടഞ്ഞു വയ്ക്കപ്പെട്ട ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ച്, സൈന്യത്തിന് കൈമാറിയത്, മോദി വന്ന ശേഷമാണ്.



ഇതിനു പുറമെ ആയിരുന്നു നമ്മുടെ രാജ്യത്ത് മുന്പൊരിക്കലും കേട്ടു കേൾവി ഇല്ലാത്ത വിധത്തിൽ ഒരു പ്രധാനമന്ത്രി സ്വന്തം ജനതയോട്, രാജ്യം വൃത്തിയാക്കി വയ്ക്കേണ്ടതിന്റ്റെ പ്രാധാന്യത്തേക്കുറിച്ച് വാചാലനായത്. പാവപ്പെട്ടവന്റെ അടുപ്പിൽ തീപുകയാനായി പണമുള്ളവരോട്, ഗ്യാസ് സബ്സിഡികൾ ഉപേക്ഷിക്കണം എന്ന് അഭ്യർത്ഥിച്ചത്, ബാങ്കുകളോട് പൂജ്യം ബാലൻസിൽ പാവപ്പെട്ടവർക്ക് അക്കൗണ്ട് നൽകാനും, ഒരു ഈടുമില്ലാതെ അയ്യായിരം രൂപ വരെ വായ്പ നൽകാനും ആവശ്യപ്പെട്ടത്. ഇങ്ങനെയൊരു നീണ്ട പട്ടികയാണ് മോദി സർക്കാർ നടപ്പിലാക്കിയത്.

ലോക രാഷ്ട്രങ്ങളുടെ മുൻപിൽ അന്തസ്സോടെ നിവർന്നു നിന്നത്, അതിർത്തി കടന്നു ചെന്നു തീവ്രവാദികളെ നേരിട്ടത്, യുദ്ധഭൂമികളിൽ പെട്ടുപോയ ഇന്ത്യാക്കാരെ നേരിട്ടു ചെന്ന് രക്ഷപ്പെടാൻ സഹായിച്ചത്, ഇങ്ങനെ ഉൾപുളകത്തോടെ ഓർക്കാൻ എന്തെല്ലാം കഴിഞ്ഞ നാലു വർഷം കൊണ്ട് ഉണ്ടായി.

ഒന്നിന് പുറകെ ഒന്നായി സംസ്ഥാനങ്ങൾ ബിജെപി ഭരണത്തിലേറിയതോടെ ഇരിക്കപൊറുതി ഇല്ലാതെയായത് രണ്ടു കൂട്ടർക്കാണ്. ഒന്ന് ശത്രു രാജ്യങ്ങൾക്ക്. രണ്ടു, രാജ്യം കട്ടുമുടിച്ചതിന്റ്റെ പേരിൽ ജനങ്ങൾ നിരാകരിച്ച പ്രതിപക്ഷ പാർട്ടികൾക്ക്. മോദിയെ പുറത്താക്കാൻ പാകിസ്ഥാന്റെ സഹായം തേടി പോയത് മറ്റാരുമല്ല, മണിശങ്കർ അയ്യരാണ്.



ഇതിന് പുറമേ ആണ് അനധികൃത എൻജിഓകൾക്ക് ലൈസെൻസ് നഷ്ടമായതിലൂടെ വരുമാന ശ്രോതസ്സടഞ്ഞ മതംമാറ്റ മാഫിയ. ഇവരെല്ലാം കൂടിയാണ് ഇപ്പോൾ ഒന്നായിരിക്കുന്നത്. 

ഇവരുടെ പ്രതിനിധികളാണ്, സജിചെറിയാനും, വിജയകുമാറും. സജിക്ക് വോട്ട് മറിക്കാനാണ് വിജയകുമാറിനെ നിർത്തിയത് തന്നെ. ഈ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും മുന്നേ തന്നെ ഞാനിത് പറഞ്ഞിരുന്നു. ഈ മൂന്ന് പേർ തന്നെയാകും സ്ഥാനാർത്ഥികൾ എന്നും, അതിൽ വിജയകുമാർ വെറും ഡമ്മി ആണന്നും.

കാരണം, ഇരുകൂട്ടരുടേയും ഉദ്ദേശ്യം ശ്രീധരൻ പിള്ളയെ തോൽപ്പിക്കുക എന്നത് മാത്രമാണ്.  അതിനാൽ ചെങ്ങന്നൂരിലെ വോട്ടറന്മാർ ദേശവിരുദ്ധരുടെ കൂട്ടർക്ക് പിന്തുണ നൽകാതെ ശ്രീധരൻ പിള്ളയെ വിജയിപ്പിക്കുക.

Friday, 18 May 2018

എന്തു കൊണ്ട് നരേന്ദ്രമോദി 2019 ലും തുടരണം ?.

ആരാണ് മോദിയെ ഭയക്കുന്നത് ?


1 . ഒരു സർക്കാർ ഭരണത്തിലെത്തുമ്പോൾ ആ സർക്കാരിനെതിരെ വോട്ട് ചെയ്തവർ മനസ്സിൽ കരുതുന്ന ചില കാര്യങ്ങളുണ്ട്
     
     നരേന്ദ്രമോദി സർക്കാർ പാകിസ്‌തനനെതിരെ ആഞ്ഞടിക്കും ,വർഗീയ കലാപങ്ങൾ ഉണ്ടാകും ,രാജ്യം കത്തും ,സ്വജന പക്ഷപാതം         ഉണ്ടാകും ,ഇങ്ങനെ പലതും ...
പക്ഷെ ഉണ്ടായതു മറിച്ചാണ് ,സത്യ പ്രതിജ്ഞാ ചടങ്ങിൽ തന്നെ പാകിസ്ഥാൻ ഉൾപ്പെടെയുള്ള സാർക് രാജ്യ തലവന്മാരെ ക്ഷണിക്കുക വഴി മോദി നയതന്ത്രത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതയിലേക്കാണെന്നുള്ള സൂചന നൽകി രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലേക്ക് പ്രവേശിച്ചു .
2 .അന്ന് വരെയുള്ള പ്രധാന മന്ത്രിമാർ സ്വതന്ത്ര്യ ദിന സന്ദേശത്തിൽ പറയാറുണ്ടായിരുന്നത് കാപട്യങ്ങൾ നിറഞ്ഞ ,ദുരഭിമാനമുള്ള വെറും പ്രസ്താവനകളും വീമ്പു പറച്ചിലുകളുമായിരുന്നു ,ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാനമന്ത്രി ശുചിമുറികളുടെയും ശുചിത്വത്തിന്റെയും അഭാവം രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നമാണെന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറയുകയും ,അതിനു വേണ്ടി നിരന്തരമായി പ്രയത്നിക്കുകയും 'സ്വഛ്‌ ഭാരത് 'എന്ന മഹത്തായ  പ്രചരണ പരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു .

3 . പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ബാങ്കിങ് സാക്ഷരതക്കും ഊന്നൽ നൽകുവാൻ 'പ്രധാനമന്ത്രി ജൻ ധൻ യോജന ' എന്ന പേരിൽ സാധാരണക്കാരിൽ സാധാരണക്കാർക്ക് എന്നും അപ്രാപ്യമായിരുന്ന ബാങ്കിങ് മേഖലയിലേക്ക് അവരെ കൊണ്ട് വരുവാനുള്ള പദ്ധതി പ്രഖ്യാപിച്ചു . സാധാരണക്കാരനെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുവാനുള്ള ആ ശ്രമം വിജയകരമായിരുന്നു .ജൂലൈ 16 , 2017 ലെ കണക്കനുസരിച്ചു 64,564 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലേക്ക് വന്നത് .
4 . പാചകവാതക സബ്സിഡി ഉപേക്ഷിക്കുവാനുള്ള പ്രധാന മന്ത്രിയുടെ അഭ്യർത്ഥനയെത്തുടർന്നു  'Give it up ' ,1 കോടി 11 ലക്ഷം ഉപഭോക്താക്കൾ പാചകവാതക സബ്സിഡി ഉപേക്ഷിക്കുകയും 9 കോടി ജനങ്ങൾക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുകയും ചെയ്തു .ചരിത്രത്തിൽ ആദ്യമായി അർഹതയുള്ളവർ സ്വയം  നിരാകരിച്ച സൗകര്യങ്ങളിൽ ഒന്നായിരുന്നു ഇതു.
5 . മാറി മാറി വരുന്ന സർക്കാരുകൾ ഒരിക്കലും തൊടാൻ മടിക്കാത്ത ഒരു കൂട്ടരായിരുന്നു ,സമാന്തര സാമ്പത്തിക വ്യവസ്ഥയുടെ ഗുണഭോക്താക്കളായ സമ്പന്നരായ വ്യവസായികൾ ,രാഷ്ട്രീയക്കാർ ,സമൂഹത്തിലെ ഉന്നതരായ മറ്റു ചിലർ .എന്നാൽ ആരു ഭരിച്ചാലും ഞങ്ങളെ തൊടില്ലെന്നു വിശ്വസിച്ച അവരെ ഞെട്ടിച്ച പ്രഖ്യാപനമാണ്‌ നവംബർ 8 ,2016 നു രാത്രിയിൽ ഇടിത്തീ പോലെ സംഭവിച്ച നോട്ടു നിരോധനം .ഉറക്കമില്ലാത്ത രാത്രികളാണ് ഇക്കൂട്ടർക്ക് സംഭവിച്ചത് ,കള്ളൻമാരുടെ സംഘം തോൽപ്പിക്കാൻ പല വഴി ശ്രമിച്ചിട്ട് പോലും ഒരു വിജയമായി തന്നെ നോട്ടു നിരോധനം മാറിയതിന്റെ ഏറ്റവും വലിയ തെളിവാണ് ,ആദായ നികുതി വലയിലേക്ക് ഏറ്റവുമൊടുവിൽ ചേർക്കപ്പെട്ട ഒരു കോടിയോളം വരുന്ന പുതിയ നികുതിദായകർ .

6 .ഭരിക്കുന്ന കാലത്തു കോൺഗ്രസിന് ഒരിക്കൽപോലും നടപ്പാക്കാൻ കഴിയാതിരുന്ന GST(Goods and Service Tax ) നിയമം ,ഒരൊറ്റ രാജ്യം,ഒരാറ്റ നികുതി എന്ന ചരിത്രപ്രധാനമായ നിയമവും നിരന്തരമായ ശ്രമത്തിലൂടെയും ,സമുന്നയത്തിലൂടെയും മോഡി സർക്കാർ നടപ്പാക്കി .ചെക്ക്പോസ്റ്റുകളില്ലാത്ത സുഗമമായായ ചരക്കു നീക്കവും നികുതിയുടെ ക്രമാനുഗതമായ വർദ്ധനയും വരും നാളുകളിൽ വിലക്കുറവിന്റെയും നികുതി  സുതാര്യതയുടെയും നല്ല ദിനങ്ങളിലേക്കെത്തിക്കും എന്നുറപ്പാണ് .
7  . ശത്രുവിനെ ശത്രുവിന്റെ താവളത്തിൽ ചെന്ന് നേരിടുന്ന' സർജിക്കൽ സ്ട്രൈക്ക് ' ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയുടെ സൈനിക മികവ് ഒരിക്കൽ കൂടി ഉയര്ത്തി ,സൈനികരുടേ ആദ്മധൈര്യം ഉയർത്തിയ 'സർജിക്കൽ സ്ട്രൈക്ക് ' എക്കാലത്തെയും ഇന്ത്യയുടെ പ്രതിരോധ മികവിന്റെ മറക്കാനാവാത്ത ഉദാഹരണമായി മാറി .

8  .ഇന്ത്യ എന്നാൽ യോഗ - ലോക രാജ്യങ്ങളുടെ മുനമ്പിൽ ഭാരതീയ പാരമ്പര്യമായ യോഗയെ പ്രതിഷ്ഠിക്കുവാൻ പ്രധാന മന്ത്രിയുടെ ശ്രമഫലമായി ഐക്യരാഷ്ട്ര സഭ ജൂൺ 21 യോഗ ദിവസമായി ആചരിക്കുവാൻ തീരുമാനിച്ചു .185 ലോകരാജ്യങ്ങളിൽ യോഗ ദിനമായി ആചരിക്കുക വഴി ആരോഗ്യ പരിപാലനത്തിന് ഇന്ത്യയുടെ സംഭാവനയായി യോഗ മാറി .
9  .റെയ്ൽവേയുടെയും ദേശീയപാതകളുടെയും വികസനം മുൻപെന്നത്തെക്കാളും മുൻപിലാണ് .വൃത്തിഹീനമായ സ്റ്റേഷനുകളും ശുചി മുറികളും ഇന്നൊരു പഴങ്കഥയാണ് .
10  .' Make In India ' പദ്ധതികളിൽ അത്ഭൂതകരമായ വളർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് .പ്രതിരോധ  രംഗത്തും ,നിർമാണ മേഖലയിലും തുടങ്ങി റെയിൽവേ എൻജിനുകൾ വരെ 4 വര്ഷം കൊണ്ട് തദ്ദേശീയമായും മറ്റു രാജ്യങ്ങളുമായി ചേർന്ന് സാങ്കേതിക സഹകരണ ത്തിലൂടെയും ഈ മേഖല മികച്ച രീതിയിൽ മുന്നേക്കു തന്നെ പോയിക്കൊണ്ടിരുന്നു .
11  .സ്വയം തൊഴിൽ കണ്ടെത്തുവാനുള്ള രാജ്യത്തെ ചെറുപ്പക്കാർക്ക് ശുഭ പ്രതീക്ഷ നൽകി 52,88,262 കോടി രൂപയുടെ വായ്പ ലഭ്യമാക്കി .


12  .The Pradhan Mantri Sahaj Bijli Har Ghar Yojana / സൗഭാഗ്യ പദ്ധതിയിലൂടെ 18000 ഗ്രാമങ്ങളുടെ 78 % വൈദ്യുതി എത്തിച്ചു .രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിക്കും എത്തിക്കുവാനുള്ള തീവ്ര ശ്രമങ്ങൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു .
13  . ലോകത്തിന്റെ ഏതു കോണിൽ താമസിക്കുന്ന പ്രവാസികൾക്കും  ആശ്വാസത്തിന്റെ വര്ഷങ്ങളായിരുന്നു കഴിഞ്ഞ 4 വർഷങ്ങൾ .ഒരു ഇന്ത്യക്കാരന് ചോദിക്കാനും പറയാനും ആളുണ്ടെന്ന് തോന്നിത്തുടങ്ങിയ 4 വർഷങ്ങൾ . ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ വി കെ സിംഗിന്റെയും താരതമ്യമങ്ങളില്ലാത്ത പ്രവർത്തന മികവ് നമ്മൾ ഇറാഖിലും ലിബിയയിലും സിറിയയിലും എന്തിന് ,ലോകത്തിന്റെ നിരവധി കോണുകളിലുള്ളവർക്കു ആശ്വസനത്തിന്റെ പര്യായമായി മാറി ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് . മറ്റുള്ള രാജ്യങ്ങൾക്കു മുൻപിൽ അന്തസോടെ നിൽക്കുവാനുള്ള അവസരങ്ങൾ പ്രവാസികൾക്കായി .
14 . വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ  എന്നും തൊട്ടുകൂടായ്മ അനുഭവിച്ചിരുന്ന നിലയിൽ നിന്ന് സമാധാനത്തിന്റെയും ശുഭപ്രതീക്ഷയിലേക്കും വിശ്വാസത്തിന്റെയും പാതയിലേക്ക് വളർത്തിക്കൊണ്ടു വന്നതാണ് മറ്റൊരു വിജയം .സമാധാനപരമയി നടന്ന തിരഞ്ഞെടുപ്പ് അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് .
15 . ഘടക കക്ഷികളുടെ അനാവശ്യ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുഖ വില കൊടുക്കാത്ത സർക്കാർ കൂടിയാണിത് ,ശിവ സേനയും TDP യും നല്ല ഉദാഹരണങ്ങൾ.

ചിട്ടയായും കഠിനാധ്വാനത്തിലൂടെയും ഈ സർക്കാർ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങൾ ആണിത് .
തെറ്റുകൾ ഇല്ലെന്നല്ല ,പക്ഷെ ശരിയായ പാതയിലൂടെ തന്നെയാണ് മോഡി സർക്കാർ പോകുന്നത് ,ഇങ്ങനെ മുന്നിലേക്ക് പോയാൽ പറയാതെ തന്നെ അറിയാമല്ലോ ,ആർക്കൊക്കെയാണ് മോദിയെ പേടിയാണെന്നത് .ആ പേടി ഈ രാജ്യത്തിന് നല്ലതു മാത്രമേ വരുത്തുകയുള്ളു .
രാഷ്ട്രീയമായ പകപോക്കലുകൾക്കു വിധേയമാകുമ്പോഴും ,യഥാർത്ഥ മനോരോഗി ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലിക്കുവാൻ ശ്രമിക്കുമ്പോഴും ഒരു കാര്യം പറയാതിരിക്കാൻ നിവൃത്തിയില്ല ,
ഞാൻ നരേന്ദ്ര ദാമോദർദാസ് മോദിയിൽ വിശ്വസിക്കുന്നു. ഇനിയും അദ്ദേഹം തന്നെ രാജ്യത്തിന്റെ ഭരണം തുടരണം എന്ന് ആഗ്രഹിക്കുന്നു.

Wednesday, 17 January 2018

സ്ത്രീ ശാക്തീകരണം ഭാരതീയമാകട്ടെ..

പ്രകൃതി മാതാവാണന്നതാണ് ഭാരതീയ സംസ്കൃതിയുടെ ആദ്യ പാഠങ്ങളിലൊന്ന്. ആ മാതാവാകട്ടെ ദൈവത്തിന് തുല്യയാണന്ന് ഭാരതീയർ ഓരോ കുഞ്ഞുങ്ങളെയും  ഓതി പഠിപ്പിച്ചിരുന്നു.. "മാതാ, പിതാ, ഗുരു ദൈവം" എന്ന്...

ആ ദൈവമാകട്ടെ പരാശക്തിയായും, സർവ്വം സഹയായ ഭൂമിദേവിയായും, ഐശ്വര്യദായിനിയായ മഹാലക്ഷ്മിയായും, സംഹാരരുദ്രയായ മഹാകാളിയായും, വിദ്യാദേവതയായ വാണീദേവിയായൂം, സങ്കടഹരണിയായ പാർവതിയായും എല്ലാം ആരാധിക്കപ്പെടുന്ന സംസ്ക്കാരമാണ്, 'ഭാരതീയം' അഥവാ 'ഹൈന്ദവം' എന്ന് അറിയപ്പെടുന്നത്.

അതിനാൽ തന്നെയാണ്;,
                 "ജനനീ ജന്മഭൂമിശ്ച,
                 സ്വർഗ്ഗാദപി, ഗരീയസീ"
എന്ന് മര്യാദപുരുഷോത്തമനായ ശ്രീരാമൻ, കീഴടക്കപ്പെട്ട സമ്പന്നമായ ലങ്കയെ സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്ന വിഭീഷണനോട് പറയുന്നത്. അതായത്, പെറ്റമ്മയും, പിറന്ന നാടും, സ്വർഗ്ഗത്തേക്കാൾ മഹത്തരമാണന്ന്.

ഭൂമി ദേവിയെ, പ്രകൃതിയെ, പിറന്ന നാടിനെ എല്ലാം ദൈവീകമായി കാണുന്നതു കൊണ്ടാണ് 'വന്ദേമാതരം' അഥവാ 'അമ്മേ നമസ്കാരം' എന്ന് പറഞ്ഞു,  കിടക്കപ്പായിൽ നിന്നെഴുന്നേൽക്കുമ്പോൾ തന്നെ നിലം തൊട്ട് നിറുകയിൽ വയ്ക്കാൻ ഭാരതീയർ ശീലിച്ചത്.

ഒരൊറ്റ രാജ്യമായിരുന്നില്ലെങ്കിലും, ചേതന കൊണ്ട്  ഒരൊറ്റ രാഷ്ട്രമായിരുന്ന പൗരാണിക കാലത്ത് തന്നെ ഭാരതഭൂവിനെ, ഭാരത'മാതാ'വായി ഉപഭൂഖണ്ഡത്തിൽ ആരാധിച്ചത്.

അവിടെ സ്ത്രീ മാതാവും, ദേവതയുമായിരുന്നു.
"യത്ര നാര്യസ്തു പൂജ്യന്തേ,
  രമന്തേ തത്ര ദേവതാഃ "
(എവിടെ നാരിമാരെ പൂജിക്കുന്നുവോ അവിടെ ദേവതകൾ അഭിരമിക്കുന്നു.)
അതിനാലാണ്, അരുന്ധതി മുതൽ ശാരദാ ദേവി വരെ പ്രാതസ്മരണീയരായത്.

"അരുന്ധത്യനസൂയാ ച
സാവിത്രീ ജനകീ സതീ
ദ്രൌപതീ കണ്ണകീ ഗാര്‍ഗീ
മീരാ ദുര്ഗാവതീ തഥാ

ലക്ഷ്മീരഹല്യാ ചന്നമ്മാ
രുദ്രമാംബാ സുവിക്രമാ
നിവേദിതാ സാരദാ ച
പ്രണമ്യാ  മാതൃ ദേവതാ:"

ഇങ്ങനെ 'സ്ത്രീ'യെ മഹനീയമായി ആദരിച്ചിരുന്ന പാരമ്പര്യം ഈ രാഷ്ട്രത്തിനുണ്ടായിരുന്നു.  കാലാകാലങ്ങളായ അധിനിവേശങ്ങളും, അതിനൊപ്പം ഇന്നാട്ടിലെ ജനതയിലേക്ക് പകർന്നാടിയ വൈദേശിക സംസ്കൃതികളും, സ്ത്രീകളെ അടിമകളായും, രമിക്കുന്നതിനുള്ള  ഉപഭോഗ ഉപകരണങ്ങളായും കാണാൻ ആത്മാഭിമാനം നഷ്ടപ്പെട്ട ജനതയെ ശീലിപ്പിച്ചു. മഹനീയമായ പൈതൃകങ്ങളുടെ മാതൃകകൾ മൃഗതൃഷ്ണകൾക്ക് വഴിമാറി. മറിച്ചുള്ള എല്ലാ വാദങ്ങളുടേയും മുനയൊടിക്കാൻ പൗരാണിക മാതൃകകളെ പരിഹസിക്കാനുള്ള ഏടുകൾ പൊക്കിയെടുത്ത് ആത്മവിശ്വാസം നഷ്ടമായ വാദങ്ങളുടേയും അവശേഷിച്ച ആത്മാഭിമാനത്തെക്കൂടി മുറിപ്പെടുത്തി....

അങ്ങനെ തകർച്ച പൂർത്തിയാക്കാൻ നിർഭയയും, ജിഷയും ബലി നൽകപ്പെട്ടു. നിമിഷമാരും, മെറിനുമെല്ലാം വിൽക്കപ്പെട്ടു..
വഴിവക്കിൽ, ട്രെയിനിൽ, ബസ്സിൽ, വിദ്യാലയങ്ങളിൽ, എന്തിന് സ്വന്തം കൂരക്കുള്ളിൽ വരെ ഭാരത സ്ത്രീകൾ പിച്ചിച്ചീന്തപ്പെടുകയാണ്.  പിഞ്ചുകുഞ്ഞിനെ വരെ ബലാത്ക്കാരത്തിലൂടെ കൊല്ലാൻ പോലും മടിയില്ലാത്ത വിധം ആഴമേറിയ സാംസ്കാരിക അധപ്പതനത്തിലാണ് നാടിന്റെ മനഃസ്സാക്ഷി. ദിഗന്ദങ്ങൾ പൊട്ടുമാറ് ആർത്തനാദങ്ങളാണ് സമൂഹത്തിലെവിടെയും..

എവിടെയാണ് രക്ഷ, എന്താണ് ചെയ്യേണ്ടത്?. എല്ലാവർക്കും ആധിയാണ്. സമൂഹത്തിനെ സ്വാധീനിക്കുന്ന സിനിമകളിലും, സാമൂഹ്യ മാദ്ധ്യമങ്ങളിലും, സ്ത്രീ വിരുദ്ധത ഉണ്ടാവാതിരിക്കാൻ ഒരു കൂട്ടർ വാദിക്കുന്നു.. ശരീരം മൊത്തം മൂടുന്ന വസ്ത്രം ധരിക്കാൻ മറ്റൊരു വിഭാഗം ഉദ്ബോധിപ്പിക്കുന്നു.. ആണുങ്ങൾ ധരിക്കുന്ന വേഷം ധരിച്ചാൽ തങ്ങൾക്കും തുല്യനീതി കിട്ടുമെന്നാണ് ചിലരുടെ ചിന്ത.   വീട്ടിൽ അമ്മ മീൻ വറുത്തപ്പോൾ നടുക്കഷണം കിട്ടാത്തതാണ് ചിലരെ ദുഃഖിപ്പിക്കുന്നത്.

ഇങ്ങനെ പോകുന്ന സ്ത്രീ സമത്വവാദങ്ങൾക്കിടയിൽ ഓർക്കപ്പെടാതെ പോകുന്നത് നഷ്ട സൗരഭ്യങ്ങളെയാണ്. എന്തുകൊണ്ട് ഇങ്ങനെയൊരു ധാർമ്മികച്യുതി ഈ നാടിനുണ്ടായി എന്നാരും ചിന്തിക്കുന്നില്ല. അതായത് രോഗത്തെയല്ല, ലക്ഷണങ്ങളെയാണ് ചികിത്സിക്കാൻ ഇവിടെ ശ്രമം നടത്തുന്നത്.

ഓരോ സ്ത്രീയും ബഹുമാനിക്കപ്പെടണമെങ്കിൽ ഓരോ അമ്മയും മാനിക്കപ്പെടണം. സ്വന്തം മാതാവും, പ്രകൃതിയും, വൃക്ഷലതാദികളും, പക്ഷിമൃഗാദികളും, രാഷ്ടവും, നിലം ചവിട്ടുന്ന ഭൂമിയും ദേവതയ്ക്ക് സമമാണന്ന് ഓരോ മനസ്സിലുമുറയ്ക്കണം. "പ്രകൃതീ പഞ്ചഭൂതാനി, ഗ്രഹാലോകാ സ്വരസ്ഥതാ" (പ്രകൃതിയും, പഞ്ചഭൂതങ്ങളും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ഈരേഴു പതിനാല് ലോകങ്ങളും, ഏഴു സ്വരങ്ങളും എല്ലാം ഈശ്വരീയമാണ്)

അമ്മ വീട്ടിലെ അടിച്ചുതളിക്കാരിയല്ല, മറിച്ച് ദേവതയാണന്ന ബോധത്തോടെ ഓരോ കുഞ്ഞും വളരണം. മാതാപിതാക്കളുടെ കാൽ തൊട്ട് വന്ദിച്ച് മക്കൾ ഓരോ ദിവസവും സ്ക്കൂളിൽ പോകണം. വളർന്നു വരുന്ന ആൺമക്കളോട്, ഒരു പെൺകുട്ടികളുടേയും മുഖത്തല്ലാതെ ശരീരത്ത് നോക്കി സംസാരിക്കരുതെന്ന് അമ്മമാർ തന്നെ പറഞ്ഞു കൊടുക്കണം. നമ്മുടെ മഹനീയമായ പാരമ്പര്യം അവരുടെ ഹൃദയത്തിൽ പതിയണം. മാതാവും, മാതൃഭൂമിയും ഈശ്വരന് സമമാണന്ന് അവരിലുറയ്ക്കണം. അങ്ങനെ വളർത്തിയാൽ ഒരാൺകുട്ടിയും താൻ കാണുന്ന ഒരു സ്ത്രീയേയും അപമാനിക്കില്ല.  മറിച്ച് അവരെ ബഹുമാനിക്കാനും, സംരക്ഷിക്കാനും പഠിക്കും. സ്ത്രീ വെറും തുല്യയായല്ല, പുരുഷനേക്കാളും ഉയരത്തിൽ പ്രതിഷ്ഠിക്കപ്പെടും. അതല്ലേ യഥാർത്ഥത്തിൽ  ഫെമിനിസം ?.. അതല്ലേ നാം ആഗ്രഹിക്കേണ്ട യഥാർത്ഥ സ്ത്രീ ശാക്തീകരണം?..

Saturday, 6 January 2018

സോണി ഭട്ടതിരിപ്പാടിന്റ്റെ തിരോധാനം : പ്രധാനമന്ത്രി ഇടപെടുന്നു.

സോണി എം. ഭട്ടതിരിപ്പാടിന്റെ തിരോധാനം; ദുരൂഹതമാറ്റാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍
http://www.asianetnews.com/news/missing-of-sony-m-bhattathiripad-prime-ministers-intervention-to-change-mystery.

Thursday, 7 December 2017

മാനിഷാദാ..

സമയം ഇപ്പോൾ ഇവിടെ എതാണ്ട് രാത്രി ഒന്നര കഴിഞ്ഞിരിക്കുന്നു. ഉറങ്ങാൻ പറ്റുന്നില്ല. ഒരു മനുഷ്യ ജീവനെ വെട്ടിവീഴ്ത്തി, പച്ചയ്ക്ക് കത്തിക്കുന്ന വീഡിയോ കണ്ട് മനസ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അരും കൊലകളുടെ വാർത്തകൾ അപൂർവ്വമല്ല ഇക്കാലത്ത്. രാഷ്ട്രീയത്തിന്റ്റേയും മത്തിന്റ്റേയും, കാമവെറിയുടേയും, ഗുണ്ടാവിളയാട്ടത്തിനും ഇരകളായി എത്രയെത്ര വാർത്തകൾ! എന്നിരിക്കലും, ഒരു കൊല നടത്തുന്നത് വീഡിയോയിൽ പിടിച്ചു സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് എന്ത് തരം മനോഭാവമാണ്. ജിഹാദികൾക്കുള്ള മറുപടിയാണത്രേ. എന്ത് മറുപടി?. സിറിയയിലേയും, അഫ്ഗാനിസ്ഥാനിലേയും തെരുവുകളിൽ മനുഷ്യനെ തലവെട്ടുന്നതിൽ നിന്നും എങ്ങനെയാണീ ചുവന്ന ഷർട്ടുകാരൻ വിഭിന്നനാകുന്നത്?. രാജസ്ഥാനിലെ ഡീജീപ്പി പറയുന്നത് കേട്ടു, അവന്റെ മാനസിക നില ശരിയല്ലയെന്ന്. അത് ഇയാൾ പറയണോ?. സ്വബോധമുള്ള ആരെങ്കിലും ചെയ്യുമോ ഇങ്ങനെയൊരു കൃത്യം?. എന്തായാലും മാനസിക രോഗമെന്ന പേരിൽ ഒരാനുകൂല്യവും അവന് നൽകരുത്. മരണം വരെ ഏകാന്തതടവിലോ, മരണശിക്ഷ തന്നെയോ കൊടുക്കണമവന്.

ഇനി, മറ്റൊരു കാര്യം. മരിച്ചത് ഒരു മുസ്ലിം ആയത് കൊണ്ടും, ജീഹാദികളെ വെല്ലുവിളിച്ചു കൊണ്ട് അയാളെ ചുട്ടുകരിച്ചതും കണ്ടു മുസ്ലീം സഹോദരങ്ങൾ നിലവിടരുത്. ദുഃഖം എല്ലാവർക്കും ഉണ്ട്. മരിച്ചത് ഹിന്ദുവോ, മുസ്ളീമോ, ക്രിസ്ത്യാനിയോ, സിക്കോ ജൈനനോ എന്നല്ല, അരുംകൊല ചെയ്യപ്പെട്ടത് എന്റെയും നിങ്ങളുടേയും സഹോദരനായ ഭാരതീയനാണ്. ഏതാനും ചില അനിഷ്ട സംഭവങ്ങളുടെ പേരിൽ മതസ്പർദ്ധ ഇവിടെ വർദ്ധിക്കരുത്. ഈ കനലുകളെ ഊതിപ്പെരുപ്പിച്ച് തീകൂട്ടാൻ ആരും ഒരുമ്പെടരുത്. നടന്നത് തെറ്റാണ്. അതിനെ നിയമവാഴ്ചയുടെ നടപടികളിലൂടെ നേരിടാം. വരും തലമുറകൾക്ക് വേണ്ടി ഒരഭ്യർത്ഥനയാണ്.

ജാതിയുടെ, മതത്തിന്റെ, രാഷ്ട്രീയത്തിന്റ്റെ പേരിൽ കലഹങ്ങളും കൊലപാതകങ്ങളും അല്ല നമുക്ക് വേണ്ടത്. ഈ മണ്ണിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞുങ്ങൾക്കും, ആഹാരവും, വസ്ത്രവും, പാർപ്പിടവും, വളർന്നു വരുമ്പോൾ അഭിരുചിക്കൊത്ത വിദ്യാഭ്യാസവും, നല്ലൊരു കരിയറും, സുഖവും സമാധാനവുമുള്ള ജീവിതവുമാണ്. മതം, രാഷ്ട്രീയം എന്നിവ ഒരുവന്റ്റെ സ്വകാര്യതയായിരിക്കട്ടെ. അത് അവനവനും, സമൂഹത്തിനും നന്മയ്ക്ക് ഉതകട്ടെ.

നൽകാൻ കഴിയാത്ത ജീവനെടുക്കാനല്ല, മറ്റൊരു ജീവിതത്തെ സ്വാന്ത്വനിപ്പിക്കാൻ ഉതകട്ടെ ഓരോ ജന്മവും...

"സോണി ഭട്ടതിരിപ്പാട് എവിടെ?!!"

"സോണി ഭട്ടതിരിപ്പാട്" എന്ന കേരളം മുഴുവന് അറിയപ്പെട്ടിരുന്ന മാധ്യമ പ്രവർത്തകനെ കാണാതായിട്ട് ഒൻപത് വർഷം ആകുന്നു. ഇൻഡ്യ വിഷൻ റിപ്പോർട്ടറായി ഗോവ ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്തു മടങ്ങി വരും വഴി 2008, ഡിസംബർ എട്ടാം തീയതിയാണ് സോണി ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷനായത്.
ആദ്യ ദിനങ്ങളിൽ, ആരോടും പറയാതെ സോണി എവിടെയോ പോയതാണന്നാണ് വീട്ടുകാർ കരുതിയത്. ആത്മീയതയോടെ കമ്പമുണ്ടായിരുന്ന സോണി, മംഗലാപുരത്ത് ഇറങ്ങി മൂകാംബികയിലോ, കുടജാദ്രിയിലോ പോയിരിക്കാമെന്നാണ് വീട്ടുകാർ വിചാരിച്ചത്. ദിവസങ്ങൾ കടന്ന് പോയതോടെ പരിഭ്രമമായി. ഭാര്യ, ഡോ. സീമ പോലീസിൽ പരാതി നൽകി. മംഗലാപുരത്തിടത്തു വച്ചാണ് സോണിയുടെ മൊബൈൽ നിശബ്ദമായതെന്ന് പോലീസ് പറയുന്നു. പക്ഷേ അന്വേഷണങ്ങൾ എങ്ങുമെത്തിയില്ല.
ആരാന്റെ കിടപ്പറയിൽ കേറിയിട്ടാണെങ്കിലും സെൻസേഷൻ ന്യൂസ്‌ ഉണ്ടാക്കുന്നതിന്റെ ഓട്ടത്തിനിടയിൽ വർഗ സ്നേഹമില്ലാത്ത മാധ്യമ ലോകത്തും, സോണിയുടെ ദുരൂഹമായ തിരോധാനം വലിയ വാർത്ത ആയില്ല. സുഹൃത്തുക്കൾ സ്വന്തം നിലയിൽ നടത്തിയ ശ്രമങ്ങൾ പോലും സോണി ജോലി ചെയ്തിരുന്ന ഇന്ത്യാവിഷനോ, മുൻപ് ജോലി ചെയ്ത മനോരമയോ കാട്ടിയില്ല.
മലയാള മനോരമ കാസർഗോഡ്‌ ബ്യൂറോ ചീഫ് ആയിരുന്ന സമയത്ത് എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ കണ്‍മുൻപിലേക്ക് എത്തിച്ചതിൽ സോണി വഹിച്ച പങ്ക് നിർണ്ണായകമായിരുന്നു. മനോരമ ചാനൽ തുടങ്ങിയപ്പോൾ ന്യൂസ്‌ അവതാരകനായി "നിങ്ങൾ ആവശ്യപ്പെട്ട വാർത്തകൾ " എന്ന വളരെ ജനശ്രദ്ധ നേടിയ പരിപാടി ജനങ്ങളിലേക്ക് എത്തിച്ച സോണിയുടെ ഫോട്ടോ മനോരമ കേരളത്തിലുടനീളം സ്ഥാപിച്ചിരുന്നു. വിത്യസ്തമായ അവതരണ ശൈലിയിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം സോണി നേടിയിരുന്നു. മനോരമ വിട്ടു ഇന്ത്യവിഷനിൽ എത്തിയപ്പോഴും ആ ഇഷ്ടം അതെപടി നിലനിർത്താൻ സാധിച്ചു.
എന്ത് കൊണ്ട് സോണിയെപ്പോലുള്ള അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകനെ കണ്ടുപിടിക്കാൻ ഇതുവരെ ആയില്ല ? എന്ത്കൊണ്ട് ഈ ഒരു തിരോധാനം അവരുടെ വെറും കുടുംബപ്രശ്നമായി മാത്രം ഒതുങ്ങി?
വഴി കണ്ണുമായി മകനെ കാത്തിരിക്കുന്ന വൃദ്ധരായ ഒരച്ഛനും അമ്മയ്ക്കും വേണ്ടി...! അച്ഛനെ കാത്തിരിക്കുന്ന മക്കൾക്ക് വേണ്ടി... !!ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യക്ക് വേണ്ടി ഒരു പുനരന്വേഷണം എങ്കിലും ആവശ്യപ്പെട്ടൂടേ മാദ്ധ്യമ സുഹൃത്തുക്കളേ?..

പൂണൂൽ ധാരിയായ രാജകുമാരനും, നീചനായ മണ്ണിന്റെ മകനും

ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രാസമൊപ്പിച്ചുള്ള പ്രയോഗങ്ങളിലൂടെ ബിജെപിക്കു വെല്ലുവിളി ഉയർത്താൻ കോൺഗ്രസ്സ് ശ്രമിച്ചു കൊണ്ടിരിക്കെ, അതിരു കടന്ന "നീച" പ്രയോഗത്തിലൂടെ അവർ വെട്ടിലായത്. സോണിയ ഗാന്ധിയുടെ അടുക്കള ക്യാബിനെറ്റിലെ പ്രധാനിയായ മണിശങ്കർ അയ്യരാണ്, രാഷ്ട്രീയ സദാചാരത്തിനു് ചേരാത്ത വിധത്തിൽ, 'നീച'നെന്നു പ്രധാനമന്ത്രിയെ വിളിച്ചു വലിയ വിവാദത്തിനു തിരി കൊളുത്തിയത്.


ഇതോടൊപ്പം കോൺഗ്രസ്സുകാർക്ക് കണ്ടാൽ തന്നെ ചതുർത്ഥിയായ റിപ്പബ്ലിക്ക് ചാനലിന്റെ റിപ്പോർട്ടറെ തള്ളി മാറ്റുകയും, മൈക്ക് വലിച്ചെറിയുകയും ചെയ്തു അയ്യർ. ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിനു വിശദീകരണം ചോദിച്ചു സമീപിച്ചപ്പോളായിരുന്നു ഇത്. മാണി ശങ്കർ അയ്യരുടെ ഈ പ്രസ്താവനയും, തുടർന്നുള്ള പ്രതികരണവും മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തതോടെ, രാജ്യമെമ്പാടും രാജീവ് ഗാന്ധിയുടെ ഈ പഴയ സഹപാഠിയോടുള്ള പ്രതിഷേധം ഇരമ്പി. രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ അയ്യരുടെ പ്രസ്താവന അതിനാൽ തന്നെ ഏറ്റവും ക്ഷീണം ചെയ്തതും പ്രസിഡണ്ട് ആവാൻ മൂന്നു ദിവസം മാത്രം ബാക്കിയുള്ള രാഹുലിന് തന്നെ. നിൽക്കക്കള്ളിയില്ലാതെ ഉടനടി പ്രതികരണവുമായി കോൺഗ്രസ്സ് എത്തി.

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച നടപടി കോൺഗ്രസ്സ് അംഗീകരിക്കുന്നില്ലെന്നും, അതിനാൽ മാണി ശങ്കർ അയ്യരോട് മാപ്പു പറയാനും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.  രാഹുലിന്റെ ആവശ്യം പക്ഷെ അയ്യർ തള്ളി. ഇതോടെ നിവർത്തിയില്ലാതെ ആയ കോൺഗ്രസ്സ്, മാണി ശങ്കർ അയ്യരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും വരെ സസ്‌പെൻഡ് ചെയ്യുകയാണെന്നും പ്രസ്താവന ഇറക്കി. മൂന്നു വര്ഷം മുൻപ് നടന്ന പൊതു തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി പറഞ്ഞതു മാത്രമേ താനും പറഞ്ഞുള്ളൂ എന്ന നിലപാടിലാണ് അയ്യർ. അത് തന്നെ പ്രിയങ്ക വധേരയും റായ്‌ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ ആവർത്തിച്ചിരുന്നു. 

എന്നാൽ, ഗുജറാത്ത് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ഗുജറാത്തിന്റെ പുത്രനായ മോദിയെ ജാതി പറഞ്ഞു അധിഷേപിക്കുക എന്ന ആന മണ്ടത്തരമാണ് കോൺഗ്രസ്സ് കാട്ടിയതു. അതും നാൽപ്പതു ശതമാനത്തോളം പിന്നോക്കകാർ ഉള്ള ഗുജറാത്തിൽ. ഇത് തിരിച്ചടിക്കും എന്ന ബോധ്യമാണ് കോൺഗ്രസ്സിനെ ഞെട്ടിച്ചത്. ഇതുവരെ നടന്ന എല്ലാ എക്സിറ് പോളുകളും ബിജെപിയുടെ തിരുച്ചു വരവ് പ്രവചിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നില മെച്ചപ്പെടുത്തും എന്നതായിരുന്നു അവസ്ഥ. ഈ ഒരൊറ്റ പ്രസ്താവനയോടെ മുഖം നഷ്ടപെട്ട അവസ്ഥയിലായി രാഹുൽ ഗാന്ധിയും കോൺഗ്രസ്സും. 

ഇതേ മാണി ശങ്കർ അയ്യർ ഏതാനും ദിവസം മുൻപ്, രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണത്തെ മുഗൾ രാജാക്കന്മാരുടെ സ്ഥാനാരോഹണവുമായി താരതമ്യപ്പെടുത്തി വിവാദം സൃഷ്ടിച്ചിരുന്നു. മുൻപ് പാകിസ്ഥാനിൽ പോയി തീവ്രവാദി നേതാവായ ഹഫീസ് സയീദിനെ കണ്ടതും, പാകിസ്ഥാൻ ചാര സംഘടനയായ ഐ സ് ഐയോട് മോദിയെ തോൽപിക്കാൻ സഹായം ആവശ്യപ്പെട്ടതും മറ്റാരുമായിരുന്നില്ല. പാക്കിസ്ഥാനിൽ ജനിച്ചു ഇന്ത്യയിൽ കുടിയേറിയ വ്യക്തി കൂടിയാണ് ടിയാൻ. കോൺഗ്രസ്സ് ഗുജറാത്തിൽ ജയിക്കണമെന്നു ആഗ്രഹിക്കുന്ന വിധത്തിൽ, പാക് മിലിട്ടറി ജനറലിന്റെ ട്വീറ്റ് വന്നത് അടുത്തയിടെയാണ്. അഹമ്മദ് പട്ടേൽ എന്ന തങ്ങളുടെ സ്വന്തക്കാരൻ ഗുജറാത്ത് മുഖ്യമന്ത്രി ആകണം എന്ന ആഗ്രഹം ട്വീറ്റ് ചെയ്തു ഏതാനും നിമിഷങ്ങൾക്ക് ശേഷം പിൻവലിച്ചു എങ്കിലും കാണേണ്ടവർ എല്ലാം അത് കാണുകയും സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഈ ക്ഷീണത്തിൽ നിന്നും കര കയറും മുൻപാണ് വീണ്ടും വിവാദങ്ങൾ.



ഇതോടൊപ്പം തന്നെ, കോൺഗ്രസ്സ് പൊക്കിക്കൊണ്ട് വന്ന പിന്നോക്ക നേതാവ് ജിഗ്നേഷ് മേവാനിക്ക് ഐസിസ് ബന്ധം ഉള്ള എസ് ഡി പി ഐ നേതാക്കൾ പണം നൽകിയ വാർത്ത പുറത്തു വന്നത്. ഒരു വശത്തു രാഹുൽ ഗാന്ധി ദിവസവും കാലത്തു കുളിച്ചു കുറിയിട്ടു അമ്പലങ്ങൾ തോറും കയറി ഇറങ്ങുമ്പോൾ, അദ്ദേഹത്തിന്റെ പാർട്ടി പാക്കിസ്ഥാന്റെയും, തീവ്രവാദികളുടെയും അച്ചാരം വാങ്ങിക്കൂട്ടുന്ന വാർത്തകൾ പുറത്തു വരുന്നത്. ഇതിനു പുറമെ, രാഹുൽ ഗാന്ധിയുടെയും, അഹമ്മദ് പട്ടേലിന്റെയും പടങ്ങൾ വച്ച് മുസ്ലീങ്ങളോട് പ്രത്യേകമായി മതം പറഞ്ഞു വോട്ടു ചോദിക്കുന്ന വാർത്തകളും വരുന്നത്. രാജ്യത്തു എവിടെ തിരഞ്ഞെടുപ്പ് നടന്നാലും ഗുജറാത്ത് കലാപ കഥകൾ പറയുന്ന കോൺഗ്രസ്സ് ഗുജറാത്തിൽ മാത്രം അത് പറയുന്നില്ല എന്ന ഒരു പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. എന്ന് മാത്രമല്ല, തങ്ങൾ ഹിന്ദു പാർട്ടി ആണെന്ന് വരുത്താൻ അമ്പലങ്ങൾ തോറും കയറി ഇറങ്ങുകയാണ് രാഹുൽ ഗാന്ധി. അച്ഛൻ പാഴ്സിയും, 'അമ്മ ക്രിസ്ത്യാനിയുമായ രാഹുൽ ഗാന്ധി വെറും ഹിന്ദുവല്ല, മറിച്ചു "പൂണൂൽ ധാരിയായ" ഹിന്ദു ആണെന്നാണ് സുർജൻവാല എന്ന കോൺഗ്രസ്സ് വക്താവ് പത്രസമ്മേളനത്തിൽ അവകാശപ്പെട്ടത്. എന്നാൽ കോൺഗ്രസ്സിലെ ഈ മുന്തിയ ഹിന്ദു', ഉത്തര്പ്രദേശിലെ തിരഞ്ഞെടുപ്പ് സമയത്തു ഒരൊറ്റ ക്ഷേത്രത്തിലും പോയിട്ടില്ല എന്നത് വേറെ കാര്യം. രാജ്യത്തെ മറ്റൊരു ക്ഷേത്രത്തിലും രാഹുൽ ഗാന്ധി പോയിട്ടില്ല എന്നതാണ് പരമാർത്ഥം. 

മൂന്നാംകിട മിമിക്രി സിനിമയിലെ പോലെയുള്ള കോൺഗ്രസ്സിന്റെ ഈ നാട്യങ്ങൾ കാണിക്കുന്നത് ഒന്ന് മാത്രമാണ്. കോൺഗ്രസ്സിൽ വ്യാപകമായി പടർന്നിരിക്കുന്ന അങ്കലാപ്പു. ഭരണത്തിൽ നിന്നും അകന്നു നിന്ന ശീലമല്ല കോൺഗ്രസ്സിനുള്ളത്. കഴിഞ്ഞ മൂന്നു വർഷങ്ങൾ കോൺഗ്രസ്സിന് സമ്മാനിച്ചത് പതിനേഴു തോൽവികളാണ്. അതും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ. ജയം ലഭിച്ചത് പഞ്ചാബിൽ മാത്രം. അവിടെയാകെട്ടെ രാഹുലിന് ചെയ്യാൻ ഏറെ ഒന്നും ഉണ്ടായിരുന്നില്ല. ഗുജറാത്തിനൊപ്പം ഫലം പുറത്തു വരാനിരിക്കുന്ന ഹിമാചലും കോൺഗ്രസ്സിനെ കൈവിടും എന്നാണ് എക്സിറ് പോൾ ഫലങ്ങൾ പറയുന്നത്. കോൺഗ്രസ്സിന്റെ തോളിലേറി, അഖിലേഷ് യാദവ് തിരിച്ചു ഭരണത്തിൽ വരും എന്നായിരുന്നു ഉത്തരപ്രദേശിൽ എക്സിറ് പോൽ ഫലങ്ങൾ പറഞ്ഞിരുന്നത്. അവ അപ്പാടെ തെറ്റി. ഗുജറാത്തിൽ, പട്ടേൽ-ജിഗ്നേഷ്-അൽപേഷ് കൂട്ടുകെട്ടുകളുടെ പിൻബലത്തിൽ, കോൺഗ്രസ്സ് വലിയൊരു തിരിച്ചു വരവ് നടത്തും എന്നായിരുന്നു അവരുടെ പ്രതീക്ഷ. നിക്സപക്ഷ മാധ്യമങ്ങൾ ബിജെപിയുടെ വിജയവും പ്രവചിച്ചു. എന്നാൽ ഗുജറാത്തിന്റെ മുഖം മാറ്റിയ നരേന്ദ്രമോദി എന്ന മണ്ണിന്റെ മകനെ അപമാനിക്കുന്ന പ്രസ്താവന ഇറക്കിയ കോൺഗ്രസ്സിന് ഇനി പഴി മാണി ശങ്കർ അയ്യരുടെ ചുമലിൽ വച്ച് കെട്ടി നിയുക്ത പ്രസിഡന്റ്റിന്റെ മാനം രക്ഷിക്കേണ്ട ഗതികേടാണ്. 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ.