Wednesday, 20 May 2020

സാളഗ്രാമങ്ങളുടെ പേരുകളും അവയുടെ ലക്ഷണങ്ങളും

സാളഗ്രാമങ്ങൾ പത്തൊൻപത് തരത്തിൽ ഉണ്ടെന്ന് പുരാണം പറയുന്നു. 


1.ലക്ഷ്മീനാരായണ
*******************
ഒരു ദ്വാരവും നാല് ചക്രങ്ങളും വനമാലയും(വനമാല പോലെ ഒരു രേഖ)കാർമേഘംപോലെ നിറത്തോടും കൂടിയത്. 

2.ലക്ഷ്മീജനാർദ്ദനം
*********************
ഇത് ലക്ഷ്മീനാരായണം പോലെ തന്നെ.എന്നാൽ വനമാല ഉണ്ടായിരിക്കയില്ല. 

3.രഘുനാഥം  
**************
രണ്ടു ദ്വാരവും നാല് ചക്രങ്ങളും പശുക്കിടാവിന്റെ കുളമ്പടി പോലെയുള്ള അടയാളവും ഉള്ളത് ; ഇതിനും വനമാല ഉണ്ടായിരിക്കയില്ല. 

4.വാമനം 
**********
വളരെ ചെറുതായി രണ്ട് ചക്രങ്ങളോടും കാർമേഘനിറത്തോടും കൂടിയിരിക്കുന്നത്. ഇതിനും വനമാല ഉണ്ടായിരിക്കില്ല. 

5.ശ്രീധരം 
**********
വാമനത്തെപ്പോലെയിരിക്കുന്നതും എന്നാൽ വനമാലയോടുകൂടിയതുമായ ലിംഗം. ഇതിരിക്കുന്ന ഗൃഹത്തിൽ സദാ ശ്രീ ഉണ്ടായിരിക്കുന്നതാണ്. 

6.ദാമോദരം
*************
വലുതായും ഉരുണ്ടും വനമാല ഇല്ലാതെയും രണ്ട് ചക്രത്തോടുകൂടിയും ഇരിക്കുന്നത്. 

7.രണരാമം 
************
അധികം വലുതാകാതെയും നന്നേ ചെറുതാകാതെയും മധ്യമവലുപ്പത്തിൽ ഉരുണ്ട് രണ്ട് ചക്രങ്ങളോടും, ബാണപ്രഹാരചിഹ്നത്തോടും അമ്പ്, ആവനാഴി ഇവയുടെ ചിഹ്നത്തോടുകൂടിയും ഇരിക്കുന്നത്. 

8.രാജരാജേശ്വരം 
******************
രണരാമവലുപ്പത്തിൽ ഏഴ് ചക്രങ്ങളോട് കൂടിയും ഛത്രഭൂഷണഭൂഷിതമായും ഇരിക്കുന്നത്. ഇത് മനുഷ്യർക്ക് രാജസമ്പൽപ്രദമാകുന്നു. 

9.അനന്തം
************
 സാമാന്യം സ്ഥൂലിച്ച് പതിനാല് ചക്രങ്ങളോടുകൂടി കാർമേഘത്തെപ്പോലെ കറുത്തിരിക്കുന്നത്; ഈ സാളഗ്രാമം മനുഷ്യർക്ക് ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന നാല് പുരുഷാർത്ഥങ്ങളെയും കൊടുക്കുന്നതാണ്. 

10.മധുസൂദനം
*****************
 ചക്രാകാരമായും രണ്ട് ചക്രങ്ങളോടുകൂടിയും  ഗോഷ്‌പദചിഹ്നത്തോടുചേർന്നും കാർമേഘനിറം കലർന്നും സാമാന്യം വലുപ്പത്തോടുകൂടിയും ഇരിക്കുന്ന സാളഗ്രാമം. ഇത് നല്ലശോഭയുള്ളതായിരിക്കും. 

11.സുദർശനം 
****************
സുദർശനത്തിന് ഒറ്റ ചക്രം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. 

12.ഗദാധരം
*************
ഇതിനും ഒരു ചക്രമേ ഉടായിരിക്കയുള്ളൂ. അതുതന്നെ നല്ലപോലെ പ്രകാശിക്കാത്തതുമായിരിക്കും. 

13.ഹയഗ്രീവം 
***************
ഇതിന് രണ്ട് ചക്രങ്ങളും അശ്വമുഖാകൃതിയും ഉണ്ടായിരിക്കുന്നതാണ്. 

14.നരസിംഹം 
****************
വളരെ വിസ്താരമായ വായും രണ്ട് ചക്രങ്ങളും ഭയങ്കരമായ ആകൃതിയും ഉള്ള നരസിംഹസാളഗ്രാമം ഉടനടിയായിത്തന്നെ വൈരാഗ്യത്തെ കൊടുക്കുന്നതാകുന്നു. 

15.ലക്ഷ്മീനരസിംഹം 
***********************
ഇതിനും വിസ്താരമായ വായും രണ്ട് ചക്രങ്ങളും ഉണ്ടായിരിക്കും. അവയ്ക്കുപുറമെ വനമാലയും കൂടെ കാണാം. ഈ സാളഗ്രാമം ഗൃഹസ്ഥന്മാർക്ക് സുഖത്തെ പ്രദാനം ചെയ്യുന്നു. 

16.വാസുദേവം 
****************
ദ്വാരദേശത്തിങ്കൽ രണ്ട് ചക്രങ്ങളും ഉരുണ്ട ആകൃതിയും സ്ഫുടതയും പ്രകാശവുമുള്ള സാളഗ്രാമത്തിനു പേര് വാസുദേവം. ഇത് സർവ്വാഭിഷ്ടങ്ങളും പ്രദാനം ചെയ്യുന്നു. 

17.പ്രദ്യുമ്നം 
**************
ഇതിന് സൂഷ്മമായ ഒരു ചക്രം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. നിറം കാർമേഘംപോലെയും ആണ്. എന്നാൽ പുറമേകാണപ്പെടുന്ന ഒരു സുഷിരത്തിനകത്ത് അനേകച്ഛിദ്രങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഇത് ഗൃഹസ്ഥന്മാർക്ക് സദാ സുഖം പ്രദാനം ചെയ്യുന്നു. 

18.സങ്കർഷണം 
*****************
സങ്കർഷണലിംഗത്തിന് രണ്ട് ചക്രങ്ങളുടെ മുഖങ്ങൾ പരസ്പരം ചേർന്നിരിക്കുന്നത് കാണാം. പിൻഭാഗം മുൻഭാഗത്തേക്കാൾ കനമുള്ളതായിരിക്കുകയും ചെയ്യും. ഇതും ഗൃഹസ്ഥന്മാർക്ക് സദാ സുഖം പ്രദാനം ചെയ്യുന്നു. 

19.അനിരുദ്ധം 
****************
ഇതിന്റെ വർണ്ണം പീതമാണ്. നല്ലപോലെ ഉരുണ്ടും അതിയായ ശോഭയോടുകൂടിയും ഇരിക്കുന്നതാണ്. ഇതും ഗൃഹസ്ഥന്മാർക്ക് സദാ സുഖം പ്രദാനം ചെയ്യുന്നു.

Wednesday, 13 May 2020

അതിജീവനം, കേരളാമോഡൽ

നമ്മൾ അതിജീവിക്കും, ഇത് കേരളമാണ്, ഇവിടെ ഒരു മുഖ്യമന്ത്രി ഉണ്ട്, അതിലും വലിയ ഒരു ആരോഗ്യ മന്ത്രി ഉണ്ട്.. ഇജ്ജാതി തള്ളുകളൊക്കെ  വരുന്നതിന് മുൻപിലത്തെ ചില കാര്യങ്ങളാണ്; 

1. വർഷം 2001: -  കേരളത്തിൽ ആന്ത്രാക്സ് പടർന്നു പിടിച്ചു. അന്ന് കേരള മുഖ്യമന്ത്രി എകെ ആന്റണി ആണ്. അടുത്തയിടെ അന്തരിച്ച പി ശങ്കരൻ ആണ് ആരോഗ്യ മന്ത്രി.  മനുഷ്യരും, വളർത്തു മൃഗങ്ങളും അടക്കം നിരവധി മരണം. കേരളത്തിൽ മാത്രം നൂറിലേറെ മനുഷ്യർക്ക് ജീവൻ നഷ്ടമായി. രാജ്യം അതിനെ നേരിട്ടു, വിജയകരമായി അതിജീവിച്ചു. ഒപ്പം കേരളവും. അന്നൊന്നും ആരും ദിവസം മൂന്ന് നേരം പത്ര സമ്മേളനം നടത്തിയില്ല രാഷ്ട്രിയം പറയണ്ട എന്ന് പറഞ്ഞില്ല.  പ്രതിപക്ഷത്തെ പരിഹസിച്ചതുമില്ല.

2. 2005ലാണ് ആദ്യമായി പക്ഷിപ്പനി പടർന്നു പിടിക്കുന്നത്. അന്ന്, മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. ആരോഗ്യമന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ. അന്നും കേരളം ആ മഹാമാരിയെ നേരിട്ടു, അതിജീവിച്ചു. ആരാണ് ആരോഗ്യ മന്ത്രി എന്ന് പോലും ആരും തിരക്കിയില്ല. 

3. 2009 ൽ പന്നിപ്പനി വന്നു. മറ്റൊരു മഹാവിപത്ത്. മഴക്കാലത്ത് കേരളം വിറങ്ങലിച്ചു നിൽക്കവെ നൂറ് കണക്കിന് ആളുകളെ ആ മഹാവ്യാധി കൊന്നു. 
അന്നത്തെ മുഖ്യമന്ത്രി വി എസ്സും, 
ആരോഗ്യമന്ത്രി നമ്മുടെ എപ്പിഡമി ടീച്ചർ,  പി കെ ശ്രിമതിയുമായിരുന്നു. ആ മഹാവ്യാധിയേയും, കേരളം ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചു. അന്നത്തെ 
ആരോഗ്യ മന്ത്രി, ശ്രീമതി ആയിട്ട് പോലും അവരൊന്നും തള്ളി മറിച്ചിട്ടില്ല. 

4. 2014-ൽ, ആഫ്രിക്കൻ എബോള എന്ന മഹാരോഗം കേരളത്തിലും വന്നു. അന്ന് വീണ്ടും ഉമ്മൻ ചാണ്ടി ആണ് മുഖ്യമന്ത്രി. അടുത്തയിടെ അനധികൃത സമ്പാദ്യവുമായി കേസിൽ കുടുങ്ങിയ വിഎസ് ശിവ കുമാർ ആണ് ആരോഗ്യ വകുപ്പ് മന്ത്രി.. അങ്ങേരും ഈ 'തള്ളി മറിക്കൽ' അവസരം കണ്ടെത്തിയില്ല. 

5. ഇവരുടെ കാലത്ത് തന്നെ 2016-ൽ സിക്ക വൈറസ് വന്നു. വളരെ ഗുരുതരമായിരുന്നു, സ്ഥിതി. അന്ന് സംസ്ഥാനത്തെ അഞ്ചു തുറമുഖങ്ങളിലും എല്ലാ രാജ്യാന്തര വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാക്കി. സിക്ക വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും എത്തിയ ആളുകളെ രണ്ടാഴ്ച കാലത്തോളം quarantine ചെയ്ത് നിരീക്ഷിക്കാനുള്ള സംവിധാനം  സർക്കാർ ആരോഗ്യ വകുപ്പ് നടത്തി .. ഇതൊക്കെ ആരെങ്കിലും അറിഞ്ഞോ..?. എവിടെ?!!..

ഇതു പോലെ എല്ലാ ദുരന്തങ്ങളേയും നമ്മൾ അതിജീവിച്ചു. ഒരു വിധ പബ്ലിസിറ്റി സ്റ്റൻഡും ഉണ്ടായിരുന്നില്ല. ശിവകുമാർ ഇപ്പോൾ ഒരുപക്ഷേ ദുഖിക്കുന്നുണ്ടാവണം. ആൾ ദൈവമാകാൻ രണ്ട് അവസരം കിട്ടിയപ്പോഴും അതുപയോഗിക്കാതെ അഴിമതി നടത്തി കാശ് മാത്രം ഉണ്ടാക്കിയതിൽ പുള്ളി ഇന്ന് ദുഃഖിക്കുന്നുണ്ടാവും, ഉറപ്പു..!!

6. ഈ മുകളിൽ പറഞ്ഞ മഹാമാരികളും, വ്യാധികളുമൊക്കെ മുൻ സർക്കാരുകളുടെ  കാലങ്ങളിൽ ആയിരുന്നു എങ്കിൽ 2017-ലെ മൺസൂൺ കാലം പേരറിയാത്ത ഒരു പനിയുടെ കാലമായിരുന്നു. 700-ലേറെ ആളുകളാണ് അന്ന് കേരളത്തിൽ മാത്രം മരണമടഞ്ഞത്. അന്ന് ഈ പനിമരണങ്ങൾ കണ്ടു പേടിച്ച് എന്നെ പോലെ പല പ്രവാസികളും, നാട്ടിലേക്കുള്ള അവധി യാത്ര വരെ  ക്യാൻസൽ ചെയ്തു. അന്നും മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യ മന്ത്രി ശ്രീമതി കെ.കെ. ശൈലജയുമാണ്. പക്ഷേ അന്ന് ഇന്നത്തെയത്ര പരസ്യമോ, ജാഡകളോ ഇല്ലായിരുന്നു. ഭരണത്തിൽ കയറി ഒന്നിരുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ. അതാകും. ഏതായാലും ആ പ്രശ്നവും കേരളം അതിജീവിച്ചു. 

7. പിന്നെ 2018-ലാണ് ഇവർ കേരളത്തിന് പ്രളയത്തെ സമ്മാനിച്ചത്. അവസാന നിമിഷം വരെ ഒന്നും പേടിക്കേണ്ടാന്നാണ്  പറഞ്ഞത്. ഒടുവിൽ, ഡാം പൊട്ടാറായപ്പോൾ പാതിരാത്രിയിൽ എല്ലാ ഡാമുകളും കൂടി ഒന്നിച്ചു തുറന്നു വിട്ടിട്ട്, ഓടിക്കോ'ന്ന് പറഞ്ഞു ഫേസ്ബുക് പോസ്റ്റ് ഇട്ടിട്ട് മന്ത്രി ആശാൻ മുങ്ങി... 

പക്ഷേ, ചെയ്ത മഹാപാതകങ്ങളെ ഗീബ്ലസിനെ കവച്ചു വയ്ക്കുന്ന PR  തന്ത്രങ്ങളിലൂടെ അവർ മറികടക്കുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. മോഷണം ബോണസ്സുമായി.

 "സർക്കാർ ഒപ്പമുണ്ടെന്ന" ആ വലിയ പരസ്യം ഓർമ്മയില്ലേ..??!!! അന്ന് തുടങ്ങിയ "തള്ള'ലുകളാണ് ഇപ്പോഴും തുടരുന്നത്. 

'പ്രളയവും, ശേഷം, നിപ്പയും ഇപ്പോൾ കൊറോണയും' ... ഭാവിയിൽ പി.ആർ പഠിപ്പിക്കുന്ന institutes നായി, കേരളത്തിന്റെ   മാതൃക വച്ച്, നമ്മൾ ലോകത്തിന് പുതിയ സിലബസ് തന്നെ സമ്മാനിക്കണം..!

അതിലേക്കുള്ള ചേരുവകൾ ചുവടെ; 

1. 'കേൾക്കാൻ ഇമ്പമാർന്ന രണ്ടോ, മൂന്നോ സ്ലോഗനുകൾ;, 
"സർക്കാർ ഒപ്പമുണ്ട്",
 "നമ്മൾ അതിജീവിക്കും"
"ദുരന്ത സമയത്ത് രാഷ്ട്രീയം പറയരുത്"
- ഇതു പോലെ; 

2. ഇവ പ്രചരിപ്പിക്കാൻ കുറഞ്ഞത് അര ഡസൻ ചാനലുകളും, കാൽ ഡസൻ പത്രങ്ങളും.., ആവശ്യത്തിന് ചാനൽ-പത്ര തൊഴിലാളികളും, ചർച്ചാ തൊഴിലാളികളും.. കൂടാതെ ഫേസ്ബുക് തള്ളി മറിച്ചിടുന്ന  ഒന്നോ, രണ്ടോ അന്താരാഷ്ട്ര ദുരന്ത വിദഗ്ധ അന്തങ്ങളേയും കൂടെ കൂട്ടാം. 

എല്ലാ വർഷവും ദുരന്തങ്ങൾ വരും എന്നത് കൊണ്ട്, എകെജി സെന്ററിൽ നിന്ന് ചെയ്യും പോലെ, ഒരു കൺട്രോൾ റൂമിൽ നിന്നും സ്ഥിരം പേ റോളിലുള്ള മാദ്ധ്യമ പ്രവർത്തകരുടെ ഒരു പാനൽ തന്നെ  ഉണ്ടാക്കുക. 

3. ബന്ധപ്പെട്ട വകുപ്പ് മന്ത്രി അല്ലെങ്കിൽ മുഖ്യമന്ത്രി വക ആവശ്യത്തിൽ കൂടുതൽ  പത്രസമ്മേളനങ്ങൾ... ദിവസം കുറഞ്ഞത് മൂന്ന് നേരം. അതിനിടയിൽ മൂത്രമൊഴിച്ചില്ല, ആഹാരം കഴിച്ചില്ല തുടങ്ങിയ ഡയലോഗുകൾ  ആവശ്യം അനുസരിച്ച് ചേർക്കുക. ദുരന്ത സമയത്ത് രാഷ്ട്രീയം പറയരുതെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുക..

3. സോഷ്യൽ മീഡിയ വഴി നല്ല attractive ആയ പോസ്റ്റർ ഇറക്കാൻ പറ്റിയ അര ഡസൻ ഗ്രാഫിക്ക് ഡിസൈനറന്മാരെ കൺട്രോൾ റൂമിൽ സ്ഥിരമായോ, കരാറടിസ്ഥാനത്തിലോ നിയമിക്കുക.

ഓൺലൈൻ പത്രങ്ങളിൽ മുതൽ സകല മാദ്ധ്യമങ്ങളിലും, സാഹചര്യത്തിനൊത്ത അപദാനങ്ങൾ, സ്നേഹമസൃണമായ വിശേഷണങ്ങൾ എല്ലാം ചേർത്ത്, നേതാവിനെ അഥവാ മന്ത്രിയെ, പരമാവധി  വൈറലാക്കാൻ, സോഷ്യൽ മീഡിയയിലെ അന്തങ്ങളോട് നിർദ്ദേശിക്കുക.. 

അല്ലാതെ, ഇത് പോലെ ഏത് ദുരന്തം ഉണ്ടായാലും, പ്രത്യേകിച്ചും ആരോഗ്യ മേഖലയിൽ, എന്ത് ദുരന്തം വന്നാലും അതിന്റെ ക്രഡിറ്റ് ബന്ധപ്പെട്ട മേഖലയിലെ കഷ്ടപ്പാടുകൾ സഹിക്കുന്ന വിദഗ്ധർക്ക് പോവരുത്., പകരം, ഇത് പോലെ "ടീച്ചർമ്മ"യെ സൃഷ്ടിച്ച് അവർക്ക് നൽകുക. ഇതാണ് പരമ പ്രധാനമായ പാഠം..!!!

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഭാരതത്തിലെ ജനങ്ങൾക്കായി ചെയ്തതെന്ന്?..

(അദ്ദേഹം നടപ്പിലാക്കിയ ഏതാനും കാര്യങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്. എല്ലാം ഇതിലുൾപ്പെടുത്താൻ സാധിച്ചിട്ടില്ല)

ഇതിൽ പല പദ്ധതികളും പേര് മാറ്റി കേരളത്തിൽ നടപ്പിലാക്കുന്നുണ്ട് 

1. വ്യവസായസംരംഭം തുടങ്ങാൻ ഈടില്ലാത്ത വായ്പയുമായി *മുദ്ര ബാങ്ക് യോജന*

2. ഇന്ത്യയെ ആഗോളവ്യവസായിക ഉൽപാദനകേന്ദ്രമാക്കാൻ *മേക്ക് ഇൻ ഇന്ത്യ പദ്ധതി*

3. *ജൻധൻ യോജനയിലൂടെ* എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് പരിരക്ഷ.

4. ശുചിത്വമുള്ള രാഷ്ട്രം സൃഷ്ടിക്കാൻ *സ്വച്ഛ് ഭാരത് അഭിയാൻ*

5. എല്ലാ സംസ്ഥാനങ്ങൾക്കും ഇടംനൽകി *നീതി ആയോഗ്* സംവിധാനം

6. യുവജനങ്ങളുടെ തൊഴിൽ വൈദഗ്ധ്യത്തിന് *സ്കിൽ ഇന്ത്യ പദ്ധതി*

7. ഏഴു രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് *മിഷൻ ഇന്ദ്രധനുഷ്*

8. 2022 ൽ എല്ലാവർക്കും *പാർപ്പിടം പദ്ധതിയിലൂടെ* 20000000 വീടുകളുടെ നിർമാണം.

9. രാജ്യത്ത് 500 മാതൃകാ നഗരങ്ങളുടെ നിർമാണം ലക്ഷ്യമിട്ട് *അമൃത് പദ്ധതി*

10. കർഷകർക്ക് കുറഞ്ഞ പ്രീമിയത്തോടെ *പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി*

11. തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ *സാഗർമാത പദ്ധതി*

12. *സ്മാർട്ട് സിറ്റീസ് മിഷനിലൂടെ* 100 ആധുനിക സ്മാർട്ട് സിറ്റികൾ

13. *ഡിജിറ്റൽ ഇന്ത്യ* പദ്ധതിയിലൂടെ രാജ്യമാകെ നെറ്റ് കണക്ടിവിക്ടിയിലേക്ക്

14. ലേലത്തിലൂടെ മാതൃകാപരമായ കൽക്കരി, ടെലികോം സ്പെക്ട്രം വിതരണം

15. കള്ളപ്പണം തിരിച്ചുപിടിക്കാൻ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരണം

16. കള്ളപ്പണ ഇടപാടുകൾ തടയാൻ കർശന ബ്ലാക്ക് മണി നിയമം പാസാക്കി

17. നീണ്ട കാത്തിരിപ്പിനൊടുവിൽ സൈനികർക്ക് *വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി*

18. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ *സേതു യോജന*

19. യാത്രാസൗകര്യം വർധിപ്പിക്കാൻ ട്രെയിൻ ആധുനികവൽക്കരണത്തിന് തുടക്കമായി

20. ഇന്ത്യയിലേക്ക് വിദേശനിക്ഷേപം ആകർഷിക്കുന്നതിൽ വൻ മുന്നേറ്റം

21. പുത്തൻ വ്യവസായ സംരംഭം തുടങ്ങാൻ സഹായവുമായി *സ്റ്റാർട്ട് അപ് ഇന്ത്യ പദ്ധതി*

22. യുവാക്കൾക്ക് നൈപുണ്യപരിശീലനം നൽകാൻ *കൗശൽ വികാസ് യോജന*

23. റയിൽവേയുടെ അടിസ്ഥാന സൗകര്യവികസനത്തിന് വമ്പൻ പദ്ധതികൾക്ക് തുടക്കം.

24. യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ *ദീൻദയാൽ ഗ്രാമീൺ കൗശല്യ യോജന*

25. *ലൈഫ് പദ്ധതിയിലൂടെ* തൊഴിലുറപ്പ് പദ്ധതിയംഗങ്ങൾക്ക് നൈപുണ്യവികസനം

26.അടിസ്ഥാന സൗകര്യ വികസനത്തിൽ വൻകുതിപ്പിന് *സേതുഭാരതം പദ്ധതി*

27. *അടൽ പെൻഷൻ യോജനയിലൂടെ* സാധാരണ തൊഴിലാളികൾക്കും പെൻഷൻ ആനുകൂല്യം

28. *സുരക്ഷാ ബീമ യോജനയിലൂടെ* പ്രതിവർഷം 12 രൂപയ്ക്ക് ഇൻഷുറൻസ് പരിരക്ഷ

29. *ജീവൻ ജ്യോതി യോജനയിലൂടെ* പ്രതിവർഷം 330 രൂപയ്ക്ക് ഇൻഷുറൻസ് പരിരക്ഷ

30. *കൃഷി അംബനി ബീമാ യോജന* കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ

31. *പഹൽ യോജനയിലൂടെ* നേരിട്ടുള്ള സബ്സിഡി തുക വിതരണത്തിന് കുറ്റമറ്റ സംവിധാനം

32. ഓട്ടോ ഡ്രൈവർമാരുൾപ്പെടെയുള്ളവർക്ക് *ഇഎസ്ഐ ആനുകൂല്യം* ഏർപ്പെടുത്തി

33. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന് കുറഞ്ഞ പെൻഷൻ 1000 രൂപ

34. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ വിഹിതം

35. ഇടനിലക്കാരെ ഒഴിവാക്കി തൊഴിലുറപ്പ് വേതനം നേരിട്ട് ബാങ്കിലൂടെയാക്കി

36. 60 വയസ് പൂർത്തിയായവർക്കു *വരിഷ്ഠ പെൻഷൻ പോളിസി,*

37. പെൺകുട്ടികൾക്കുള്ള ഭാവിനിക്ഷേപത്തിന് *സുകന്യ സമൃദ്ധി യോജന*

38. കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കാൻ *പ്രധാനമന്ത്രി ജൻഔഷധി യോജന*

39. രാജ്യം കാത്തിരുന്ന ബുള്ളറ്റ് ട്രെയിൻ സ്വപ്നപദ്ധതിക്ക് തുടക്കം

40. എല്ലാ സംസ്ഥാനങ്ങളിലും *എയിംസ്* ആശുപത്രികൾക്ക് തീരുമാനം

41. പ്രവാസി തൊഴിലാളികൾക്കായി *മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന*

42. നൈപുണ്യവികസനം വഴി തൊഴിലവസരം ഉറപ്പാക്കാൻ *ഉഡാൻ പദ്ധതി*

43. എല്ലാ സംസ്ഥാനങ്ങളിലും *ഐ ഐ ടി* തുടങ്ങാൻ തീരുമാനം

44. ദേശീയ പെൻഷൻ പദ്ധതി നിക്ഷേപത്തിന് നികുതിയിളവ് അനുവദിച്ചു

45. എല്ലാ കൃഷിയിടങ്ങളിലും ജലം എത്തിക്കാൻ ലക്ഷ്യമിട്ട് *കൃഷി ജലസേചൻ യോജന*

46. ഭരണത്തിൽ പൊതുജനങ്ങളുടെ ഇടപെടൽ സാധ്യമാക്കി *മൈ ഗവ് പോർട്ടൽ* സൗകര്യം

47. ബിസിനസ് സൗഹൃദ അന്തരീക്ഷമുറപ്പാക്കുന്ന നയപരിഷ്കാരങ്ങൾ ആവിഷ്കരിച്ചു

48. സ്വർണം നിക്ഷേപമായി സ്വീകരിക്കുന്ന *ഗോൾഡ് മോണിറ്ററൈസിംഗ് പദ്ധതിക്ക്* തുടക്കം.

49. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് ഭവനനിർമാണ പദ്ധതിക്ക് നിർദേശം

50. ദേശീയ ഗ്രാമീണ ഭവന പദ്ധതിയിലൂടെ വീട് പണിയാൻ 1.50 ലക്ഷം രൂപ സഹായം

51. എല്ലാ ഗ്രാമങ്ങളിലും 1000 ദിനത്തിനുള്ളിൽ വൈദ്യുതി എത്തിക്കാൻ *ഗ്രാമജ്യോതി യോജന*

52. മാതൃകാഗ്രാമങ്ങൾ സൃഷ്ടിക്കായി സംസദ് *ആദർശ് ഗ്രാമയോജന*

53. ചെറുകിട ഫാക്ടറികൾക്കായി *ശ്രം സുവിധ പോർട്ടൽ* സൗകര്യം ഏർപ്പെടുത്തി

54. *പ്രധാനമന്ത്രി വിദ്യാലക്ഷ്മി* പരിപാടിയിലൂടെ ദേശീയതല സ്കോളർഷിപ്പ് സഹായം

55. പിഎഫ് അക്കൗണ്ട് വിവരങ്ങൾ വരിക്കാരനിലേയ്ക്ക് നേരിട്ടെത്താൻ *യുഎഎൻ* സംവിധാനം

56. വിദ്യാർഥികൾക്ക് അപ്രന്റിസ് അവസരം വ്യാപകമാക്കാൻ *അപ്രന്റിസ് പ്രോത്സാഹൻ യോജന*

57. തൊഴിലവസരങ്ങൾ ഏകോപിപ്പിക്കാൻ ദേശീയ *കരിയർ സർവീസ് പോർട്ടൽ* തുടങ്ങി

58. ലോകത്തേറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനം പ്രാബല്യത്തിൽ

59. സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹനത്തിന് *അടൽ ഇന്നവേഷൻ മിഷൻ*

60. ജലക്ഷാമം പരിഹരിക്കാൻ അബ്ദുൾ കലാം വിഭാവനം ചെയ്ത *നദീബന്ധന പദ്ധതി*

61. ഗ്രാമങ്ങളിൽ നഗരസൗകര്യം സൃഷ്ടിക്കാൻ *ശ്യാമപ്രസാദ് മുഖർജി റൂർബൻ മിഷൻ*

62. ആദായനികുതി ഇളവുപരിധി വർദ്ധനയിലൂടെ കൂടുതൽ ആദായം

63. അഞ്ചു വർഷത്തിനകം എല്ലാ കുടുംബങ്ങളിലും *ശുചിമുറികൾ*

64. പെൺകുട്ടികളുടെ സുരക്ഷയ്ക്കായി *ബേട്ടീ ബചാവോ, ബേട്ടീ പഠാവോ യോജന*

65. കാർഷിക വാർത്തകൾക്കും വിവരങ്ങൾക്കുമായി *കിസാൻ ടിവി ചാനൽ*

66. വിളവ് വർധിപ്പിക്കാൻ എല്ലാ കർഷകർക്കും *സോയിൽ ഹെൽത്ത് കാർഡ്*

67. ചരിത്രത്തിലാദ്യമായി കേന്ദ്രത്തിൽ നിന്നു സംസ്ഥാനങ്ങൾക്ക് *42 %* പദ്ധതി വിഹിതം

68. രാജ്യത്തുടനീളം തപാൽ ഓഫിസുകളിലൂടെ ബാങ്കിങ് സേവനത്തിന് നടപടി

69. ആഭ്യന്തര വിനോദസഞ്ചാരത്തിനു പിൻബലമേകാൻ *സ്വദേശ് ദർശൻ പദ്ധതി*.

70. കുട്ടികൾക്കിടയിൽ ശുചിത്വബോധം വളർത്താൻ ബാൽ *സ്വച്ഛതാ അഭിയാൻ*

71. നിർമാണ പ്രവർത്തനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സിമന്റ് ലഭ്യമാക്കാൻ *ഇനാംപ്രോ*

72. റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് *കാഷ്ലെസ് ചികിത്സാസൗകര്യം*

73. ദേശീയ പാതാ നിർമാണം ചരിത്രത്തിലാദ്യമായി പ്രതിവർഷം 6000 കി.മീ. കടന്നു.

74. വനിത, പട്ടികവിഭാഗ സ്റ്റാർട്ട് അപ് സംരംഭങ്ങൾക്ക് *സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി*

75. ഭരണച്ചെലവ് കുറയ്ക്കാൻ *എക്സ്പെൻഡിചർ മാനേജ്മെന്റ് കമ്മിഷൻ*

76. ഏറെക്കാലത്തെ ആവശ്യമായ ഗംഗാ നദീസംരക്ഷണത്തിന് *നമാമി ഗംഗ പദ്ധതി*

77. ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠനത്തിനും സ്കിൽ വൈദഗ്ധ്യത്തിനും *ഉസ്താദ് സ്കീം*

78. ടൂറിസം പ്രോൽസാഹിപ്പിക്കാൻ വിമാനത്താവളങ്ങളിൽ *ഇ–വിസ* സൗകര്യം

79. ദേശീയ തല സ്പോർട്സ് അക്കാദമി, കായിക സർവകലാശാലകൾക്ക് തീരുമാനം

80. തീർഥാടന നഗരങ്ങൾക്കായി *ഹൃദയ്, പ്രസാദ് പദ്ധതികൾക്ക്* തുടക്കം.

81. ഗുജറാത്ത് മുതൽ മിസോറം വരെ നീളുന്ന *ഭാരത് മാല പാതാ രൂപീകരണം*

82. വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി പ്രത്യേക പാതയ്ക്ക് തീരുമാനം

83. ഒളിംപിക് മെഡൽ ഉറപ്പാക്കാൻ കായികതാരങ്ങൾക്ക് പ്രത്യേക സഹായവും പരിശീലനവും

84. എല്ലാവർക്കും ചികിത്സാസഹായം ഉറപ്പാക്കാൻ *സാർവത്രിക ആരോഗ്യ പദ്ധതി* നിർദേശം

85. വിദേശത്തെ ഇന്ത്യൻ ഡോക്ടർമാരുടെ സേവനത്തിനു *സ്വാസ്ഥ് ഇന്ത്യ പോർട്ടൽ*

86. പ്രകൃതിദുരന്തം വഴിയുള്ള വിളനാശത്തിനു നഷ്ടപരിഹാരത്തുകയിൽ 50 % വർധന

87. മണ്ണിന്റെ ഉൽപാദനക്ഷമത ഉയർത്താൻ *നീം കോട്ടഡ് യൂറിയ പദ്ധതി*

88. ബിഎസ്എൻഎല്ലിൽ രാജ്യത്തുടനീളം സമ്പൂർണ റോമിങ് സൗജന്യം

89. കൃഷി സഹായങ്ങൾക്കായി ഫാം ക്രെഡിറ്റ് ലക്ഷ്യം 8.5 ലക്ഷം കോടിയായി ഉയർത്തി

90. കൂടുതൽ ജീവൻരക്ഷാ മരുന്നുകളെ വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടുത്തി.

91. കറൻസി നോട്ട് പേപ്പർ ഉൽപാദനം സ്വദേശത്താക്കിയതിലൂടെ കോടികളുടെ ലാഭം

92. 15 മാസത്തിനുള്ളിൽ അഞ്ച് ഐഐടികളും ആറ് ഐഐഎമ്മുകളും

93. അധ്യാപന വൈദഗ്ധ്യം മെച്ചപ്പെടുത്താൻ ദേശീയ *ഇ–ലൈബ്രറി* സംവിധാനം

94. പട്ടികവർഗക്കാരുടെ വികസനത്തിന് *വനബന്ധു കല്യാൺ യോജന*

95. രാജ്യത്തെ 100 ജില്ലകളെ ബന്ധിപ്പിച്ച് *അതിവേഗ ഹൈവേ പദ്ധതി"

96. ഭിന്നശേഷ ഉള്ളവരുടെ ക്ഷേമത്തിനായി *സുഗമ്യ ഭാരത് അഭിയാൻ*

97. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് 53000 കോടി പാക്കേജ്

98. പ്രതിവർഷ വൈദ്യുതി ഉൽപാദനത്തിൽ റെക്കോഡ് വർധന

99. ഭൂഗർഭ എണ്ണ ശേഖരണ പദ്ധതിയിലൂടെ വൻ കരുതൽ ശേഖരം

100. റോഡ് സുരക്ഷയ്ക്കായി കർശനവ്യവസ്ഥകളടങ്ങിയ നിയമനിർമാണം

101. നികുതി വെട്ടിപ്പുകാർക്കെതിരെ ഫാസ്റ്റ് ട്രാക്ക് നിയമനടപടികൾക്ക് തുടക്കമായി

102. പഞ്ചായത്തു കൾക്കുള്ള കേന്ദ്ര ഫണ്ട് വിഹിതത്തിൽ മൂന്നിരട്ടി വർധന

103. അക്കാദമിക് മേഖലയിൽ കുതിച്ചുചാട്ടമൊരുക്കാൻ *ഇ–ബസ്താ* സൗകര്യം

104. തട്ടിപ്പും കമ്മിഷനും തടയാൻ വിദേശറിക്രൂട്ട്മെന്റ് സർക്കാർ ഏജൻസി വഴിയാക്കി

105. കേന്ദ്ര സർക്കാരിലെ താഴ്ന്ന ജോലികൾക്ക് ഇന്റർവ്യൂ എന്ന കടമ്പ ഒഴിവാക്കി

106. കാർഷിക വിളകൾക്ക് മികച്ച വില ലഭ്യമാക്കാൻ *ഓൺലൈൻ ദേശീയ കൃഷിചന്ത*

107. രാജ്യമൊട്ടാകെ ഇന്റർനെറ്റ് ന്യൂട്രാലിറ്റിക്ക് (നെറ്റ് സമത്വം) അംഗീകാരം

108. സ്വർണസമ്പാദ്യം നിക്ഷേപം ആക്കാൻ *സ്വർണാധിഷ്ഠിത കടപ്പത്ര പദ്ധതി*

109. ദരിദ്രർക്ക് പാചകവാതകത്തിനായി സമ്പന്നർക്കുള്ള എൽപിജി സബ്സിഡി പിൻവലിച്ചു

110. സമഗ്ര മൽസ്യബന്ധന വികസനത്തിന് 3000 കോടിയുടെ പദ്ധതി

111. ഇഎസ്ഐയുള്ള വനിതാ ജീവനക്കാരുടെ പ്രസവാവധി കാലാവധി 26 ആഴ്ചയാക്കി

112. ധനഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കി കള്ളപ്പണം തടയാൻ നടപടി

113. അഞ്ചുകോടി കുടുംബങ്ങൾക്ക് സൗജന്യ പാചകവാതകം ലഭ്യമാക്കാൻ *ഉജ്വൽ യോജന*

114. റബർ കർഷകർക്ക് താങ്ങായി റബർ വിലസ്ഥിരതാ ഫണ്ടിലേക്ക് കേന്ദ്രധനസഹായം

115. വിലവ്യതിയാന പ്രശ്നം തടയാൻ പയർ, പരിപ്പുവർഗങ്ങളുടെ വൻകരുതൽ ശേഖരം.

116. ട്രെയിനുകളിലെ ശുചിത്വം ഉറപ്പാക്കാൻ *ബയോടോയ്ലറ്റുകൾ*

117. പാത ഇരട്ടിക്കൽ ഉൾപ്പെടെ റയിൽ അടിസ്ഥാനവികസനത്തിന് റെക്കോർഡ് വേഗം

118. രാജ്യാന്തര സൗരോർജകൂട്ടായ്മയ്ക്ക് ഗുഡ്ഗാവിൽ പ്രവർത്തനകേന്ദ്രം തുടങ്ങി

119. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കാൻ *ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത് പദ്ധതി*

120. കയറ്റുമതിക്ക് പ്രോത്സാഹനമേകി *എക്സ്പോർട്ട് ഇന്ററെസ്റ്റ് സബ്സിഡി*

121. ദേശീയ പാതാ നിർമാണ പ്രദേശങ്ങളിൽ പൊതുജന സമ്പർക്ക ഓഫിസുകൾ.

122. ഗ്ലോബൽ ബാസ്കറ്റ് ഓഫ് ഗോൾഡ് കോയിൻസ് & ബുള്ള്യൻസിൽ ഇന്ത്യയും അംഗമായി.

123. മുടങ്ങിപ്പോയ ദേശീയ പാതാനിർമാണം പുനരുജ്ജീവിപ്പിക്കാൻ വായ്പാ സഹായം.

124. ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാൻ തീരുമാനം.

125. തൊഴിലുറപ്പ് പദ്ധതിക്കായി 10000 *ബെയർ ഫുട് ടെക്നീഷ്യൻമാരെ* നിയമിക്കുന്നു.

126. യൂറിയ ഉപയോഗം കുറച്ച് ജൈവകൃഷിക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി.

127. ഈടില്ലാതെ *7.5 ലക്ഷം* വരെ വിദ്യാഭ്യാസ വായ്പക്ക് പുതിയ പദ്ധതി.

128. യുഎഇയിലെ ഇന്ത്യക്കാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ ഉഭയകക്ഷിധാരണ.

129. ആറ് ദശാബ്ദമായുള്ള ഭീഷണിയും കലാപവും അവസാനിപ്പിച്ച് *നാഗാ സമാധാന ഉടമ്പടി*

130. ബംഗ്ലദേശുമായുള്ള പതിറ്റാണ്ടുകൾ നീണ്ട *അതിർത്തി തർക്കത്തിന്* ശാശ്വതപരിഹാരം.

131. കൈത്തറി ഉൽപന്നങ്ങൾക്ക് ആഗോളവിപണി കണ്ടെത്താൻ *ഇന്ത്യ ഹാൻഡ്ലൂം പദ്ധതി*

132. ഇപിഎഫ് തുക ഇടിഎഫിൽ നിക്ഷേപിച്ച് കൂടുതൽ ആദായത്തിന് പദ്ധതി.

133. കേന്ദ്ര പെൻഷൻ ഉപഭോക്താക്കൾക്ക് ആശ്വാസമായി *പെൻഷൻ പുതുക്കൽ.*

134. 40 കോടി പേർക്ക് തൊഴിൽ നൈപുണ്യം ഉറപ്പാക്കി *സ്കിൽഡ് ഡവലപ്മെന്റ് നയം.*

135. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് *കൃഷിയും മൃഗസംരക്ഷണവും ഉൾപ്പെടുത്തി.*

136. പാഠപുസ്തകം സൗജന്യമായി മൊബൈലിൽ ലഭ്യമാക്കി.
*ഇ–പാഠശാല യോജന.*

137. *അങ്കണവാടി ജീവനക്കാർക്ക് പുതിയ കേന്ദ്ര പെൻഷൻ പദ്ധതി*

138. ട്രെയിൻ യാത്രക്കാർക്ക് തുണയാകാൻ *വികൽപ് ടിക്കറ്റ് പദ്ധതി*

139. പ്രോവിഡന്റ് ഫണ്ട് ഇൻഷുറൻസ് തുക 3.6 ലക്ഷത്തിൽ നിന്ന് 6 ലക്ഷമായി ഉയർത്തി.

140. മുതിർന്ന പൗരൻമാർക്കായി *വരിഷ്ഠ് പെൻഷൻ യോജന*

141. ആരോഗ്യത്തിന് ഹാനികരമായ ഒൗഷധചേരുവകൾ നിരോധിച്ചു.

142. പൊതുജന പ്രാധാന്യമുള്ള ഗവേഷണങ്ങൾക്ക് *ഇംപ്രിന്റ് ഇന്ത്യ പദ്ധതി*

143. എല്ലാ നിർധനകുടുംബങ്ങൾക്കും *ഒരു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്*

144. ഭൂമിയില്ലാത്ത കർഷകരെ സഹായിക്കാൻ *ഭൂമിഹീൻ കിസാൻ പദ്ധതി*

145. ആറു കോടി കുടുംബങ്ങൾക്കായി *ഡിജിറ്റൽ ലിറ്ററസി സ്കീം*

146. രാജ്യത്തുടനീളം ജില്ലാ ആശുപത്രികൾ തോറും *ഡയാലിസിസ് സൗകര്യം.*

147. ഉന്നതപഠനരംഗത്ത് കൈത്താങ്ങായി *ഉപരിപഠന ധനസഹായ ഏജൻസി*

148. റയിൽവേ പദ്ധതികൾ വേഗത്തിലാക്കാൻ ഇപിസി മാതൃക പ്രാബല്യത്തിൽ.

149. പെൻഷൻ, പ്രോവിഡന്റ് ഫണ്ട് പദ്ധതികൾക്ക് സേവനനികുതി ഇളവ്.

150. *പ്രധാനമന്ത്രി ഗ്രാമസഡക് യോജനയ്ക്ക്* റെക്കോർഡ് വേഗം.

151. വ്യവസായരംഗം മാറ്റിമറിക്കാൻ *ഇൻഡസ്ട്രിയൽ കോറിഡോർ ഹൈവേ*

152. ഗ്രാമ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും 80 ലക്ഷം, 21 കോടി ഗ്രാന്റ്.

153. കാർഷിക ഉൽപന്ന വിപണനത്തിന് *അംബേദ്കർ ഇ– വിപണി*

154. ക്ഷീരമേഖലയ്ക്ക് കരുത്തേകാൻ പുതിയ പദ്ധതികൾ തുടങ്ങി.

155. ചെലവ് കുറഞ്ഞ വീടുകൾക്ക് സേവനനികുതി ഇളവ്.
ഏർപ്പെടുത്തി

156. ജൈവകൃഷി വ്യാപനത്തിനും മണ്ണ് സംരക്ഷണത്തിനും നൂതനപദ്ധതി.

157. സംസ്ഥാനതലത്തിൽ ഊർജമേഖല കാര്യക്ഷമമാക്കാൻ *ഉദയ് യോജന*

158. ഒൗദ്യോഗിക രേഖാസമർപ്പണങ്ങൾക്ക് *സ്വയംസാക്ഷ്യപ്പെടുത്തൽ സൗകര്യം.*

159. എണ്ണകരുതൽ ശേഖരത്തിലും സമാഹരണത്തിലും കുതിച്ചുചാട്ടം.

160. പയർവർഗങ്ങളുടെ ക്ഷാമപരിഹാരത്തിന് വൻ കരുതൽ ശേഖരത്തിന് തുടക്കമിട്ടു.

161. അർധസൈനിക വിഭാഗത്തിൽ *വനിതകൾക്ക് സംവരണം* ഏർപ്പെടുത്തി.

162. *സർവശിക്ഷാ അഭിയാൻ* പുരോഗതി വിലയിരുത്താൻ ദൈനംദിന ഇ– അവലോകനം.

163. ഷിപ്പിങ് മേഖലയിൽ വൻകുതിപ്പ് ഉറപ്പാക്കി *മാരിടൈം ഉച്ചകോടി* ആദ്യമായി ഇന്ത്യയിൽ.

164. പദ്ധതികളുടെ പുരോഗതി *പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പരിപാടി* തുടങ്ങി.

165. വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ *സത്വര ഇടപെടലും നടപടിയും.*

166. ചരിത്രത്തിൽ ആദ്യമായി അതിർത്തി കടന്നു ഭീകരരെ വധിച്ച സൈനിക നടപടി.

167. നേപ്പാളിലും മാലിദ്വീപിലും സഹായമെത്തിച്ച് സ്തുത്യർഹ സേവനം.

168. യെമൻ, ഇറാഖ് പോർമുഖങ്ങളിൽ രാഷ്ട്രാഭിമാനമുയർത്തിയ രക്ഷാദൗത്യം.

169. ദീർഘവീക്ഷണവും വികസനലക്ഷ്യവും പ്രതിഫലിച്ച, അഭിനന്ദനമേറ്റുവാങ്ങിയ ബജറ്റുകൾ.

170. ഇന്ത്യൻ റയിൽവേയുടെ മുഖഛായ മാറ്റുന്നതിനായി സമഗ്ര നടപടികൾക്കു തുടക്കം.

171. 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ *സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന്* അനുമതി.

172. കർഷക ക്ഷേമത്തിനായി കാലത്തിനു യോജിച്ച *സുവിധ ആപ്* സൗകര്യം.

173. കർഷകർക്ക് ആശ്വാസമായി *തോട്ടവിള വരുമാന ഇൻഷുറൻസ് പദ്ധതി*

174. ഓരോ പൗരന്റെയും സ്വകാര്യത ഉറപ്പാക്കുന്ന *ആധാർ ബിൽ* അവതരണം.

175. രാജ്യത്ത് ഇലക്ട്രിക് വാഹന വിപ്ലവത്തിന് വിഭാവനം ചെയ്യുന്ന പദ്ധതി നിർദേശം.

176. നഗരങ്ങളിലെ മലിനീകരണം തടയാൻ കർശന നിർമാണ മാലിന്യ ചട്ടം.

177. മൂന്ന് വർഷത്തിനകം ഒരു കോടി വീടുകൾ ലക്ഷ്യമിട്ട് പ്രധാനമന്ത്രി *ഗ്രാമീണ ഭവനപദ്ധതി*

178. പൊതുജനങ്ങളുടെ പരാതികളിൽ 60 ദിവസത്തിനകം തീരുമാനത്തിന് വ്യവസ്ഥ.

179. സാർക് രാജ്യങ്ങൾക്കായി ഇന്ത്യയുടെ സമ്മാനമായി *പൊതു ഉപഗ്രഹം.*

180. രാജ്യമാകെ വൻ വിലക്കിഴവിൽ എൽഇഡി ബൾബ് വിതരണത്തിന് *ഉജാല പദ്ധതി*

181. കാർഷിക വിപണിയുടെ കുതിപ്പിന് *അഗ്രി ടെക് ഇൻഫ്രാസ്ട്രക്ചർ ഫണ്ട്*

182. വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി *ടൂറിസ്റ്റ് വിസ ഓൺ അറൈവൽ സൗകര്യം.*

183. കേന്ദ്ര ഓഫിസുകളിൽ കൃത്യനിർവഹണം ഉറപ്പാക്കാൻ ബയോമെട്രിക് ഹാജർ സംവിധാനം.

184. തൊഴിൽ പരിശീലന കോഴ്സുകൾക്ക് അന്താരാഷ്ട്ര അംഗീകാരം നേടാൻ പദ്ധതി.

185. ചരിത്രം കുറിച്ച് രാജ്യത്തിന്റെ ആദ്യ *അർദ്ധാതിവേഗ ട്രെയിൻ സർവീസ് (ഗതിമാൻ).*

186. വിദ്യാർഥികൾക്ക് നേരിട്ട് അപേക്ഷാ സൗകര്യവുമായി *ദേശീയ സ്കോളർഷിപ്പ് പോർട്ടൽ*

187. *ദളിതർക്കും താഴ്ന്ന വരുമാനക്കാർക്കും ഐഐടികളിൽ ഫീസില്ലാതെ പഠനം.*

188. ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് വിധേയമല്ലാതെ പ്രവർത്തിക്കുന്ന എൻജിഒകൾക്ക് നിരോധനം.

189. കേന്ദ്ര ജീവനക്കാർക്ക് സേവനകാലം നോക്കാതെ *പെൻഷൻ നൽകാൻ അനുമതി.*

190. മുൻഗണനാ പദ്ധതികളുടെ പുരോഗതി നിരീക്ഷണത്തിന് *ഇ– സമീക്ഷ സംവിധാനം*

191. നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ അതിർത്തിയിൽ *പഞ്ചതലസുരക്ഷയ്ക്ക്* അനുമതി.

192. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഉന്നമനത്തിന് ഒട്ടേറെ പദ്ധതികൾ.

193. പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ *ഡയാലിസിസ് കേന്ദ്രങ്ങളുടെ ശൃംഖല*

194. പൊതുജനാരോഗ്യ ബോധവൽക്കരണത്തിന് *സ്വസ്ഥ് ഭാരത് ആപ്*

195. രക്തബാങ്കുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ *ഇ– രക്തകോശ്* പരിപാടി.

196. പെട്രോളിയം ലഭ്യതയ്ക്ക് ഗൾഫ് രാജ്യങ്ങളുമായി സഹകരണ കരാറുകൾ.

197. പൊതുമേഖലാ പുനരുജ്ജീവനത്തിന് കേന്ദ്ര ഇടപെടൽ (ഫാക്ടിന് 1000 കോടി)

198. ജീവനക്കാർക്ക് ആദായനികുതി ആനുകൂല്യം നേടാൻ മൂന്ന് പുതിയ പദ്ധതികൾ.

199. എറണാകുളം ഉൾപ്പെടെ രാജ്യത്തെ 100 റയിൽവേ സ്റ്റേഷനുകളിൽ വൈഫൈ സൗകര്യം.

200. ചെറു നഗരങ്ങളിലേക്ക് പ്രാദേശിക വിമാന സർവീസുകളുമായി *പുത്തൻ വ്യോമനയം.*

201. ചെറുകിട വ്യവസായ സംരംഭകർക്ക് സഹായഹസ്തവുമായി *ഉദ്യോഗ് ആധാർ*

202. കേന്ദ്ര സർക്കാർ സർവീസുകളിലെ *തൊഴിലവസരങ്ങളുടെ എണ്ണത്തിൽ വൻവർധന*

203. വന വൽക്കരണത്തിനും ആദിവാസി –പിന്നാക്ക തൊഴിലവസര സൃഷ്ടിക്കും 40000 കോടി രൂപ.

205. മധ്യേഷ്യൻ– ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൽ കൂടുതൽ ദൃഢത.

206. *കരാർ തൊഴിലാളികളുടെ കുറഞ്ഞ വേതനം 10000 രൂപയാക്കി ഉയർത്തി.*

207. രാജ്യത്തെ *സൗരോർജ* ഉൽപാദനത്തിൽ അഭൂതപൂർവമായ കുതിച്ചുചാട്ടം.

208. *അഞ്ചു വർഷം കൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് സമഗ്ര പദ്ധതി.*

209. കർഷകർക്കായുള്ള യൂറിയ ഉല്പാദനത്തിൽ വൻ വർധനവ്.

210. ടോൾ ബൂത്തുകളിലൂടെയുള്ള ഇന്ധനനഷ്ടം പരിഹരിക്കാൻ സാങ്കേതിക സംവിധാനം.

211. സംസ്ഥാനങ്ങളിലെ തീർഥാടന കേന്ദ്ര വികസനത്തിന് *സ്വദേശി ദർശൻ പദ്ധതി*

212. ഗൂഗിൾ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോളകമ്പനികളുമായി സഹകരണം.

213. സംസ്ഥാനങ്ങളിലെ കൊടുംവരൾച്ച നേരിടാൻ *റയിൽവേ വഴി ജലവിതരണം.*

214. രാജ്യത്ത് ഹൈസ്പീഡ് റയിൽ നെറ്റ്വർക്ക് ഒരുക്കാൻ *ഡയമൺഡ് ക്വാഡ്രിലാറ്ററൽ പദ്ധതി.*

215. ഗ്രാമീണ ഭാരതത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് *ഉന്നത് ഭാരത് അഭിയാൻ*

215. മൂലധന വിപണിയിലെ തട്ടിപ്പുകൾ തടയാൻ സെക്യൂരിറ്റീസ് ലോ ആക്ട്.

216. 2020 ൽ രാജ്യത്ത് ക്ഷയരോഗ നിർമാർജനം ലക്ഷ്യമിട്ട് *ടിബി മിഷൻ* തുടങ്ങി നിരവധി ജനോപകാരപ്രദമായ പദ്ധതികൾ ബഹു.പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വത്തി മുള്ള കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തി കഴിഞ്ഞു.

ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതികളുടെ ഫലമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജനോപകാരപ്രദമായ പദ്ധതികൾ നമ്മുടെ സംസ്ഥാനത്ത് നടപ്പിൽ വരുത്താതിരിക്കുവാനും, ചില പദ്ധതികൾ പേര് മാറ്റി അവതരിപ്പിക്കാനും, കേന്ദ്ര പദ്ധതികൾ എല്ലാം സ്വന്തം പദ്ധതികളാണെന്ന തരത്തിൽ പ്രചരണം നടത്തുന്നതിനുമാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്.

അഴിമതി മുഖ മുദ്രയാക്കി രാജ്യം ഭരിച്ച മറ്റൊരു കൂട്ടർ അഴിമതിയുടെ കറപുരളാത്ത നരേന്ദ്ര മോദി സർക്കാരിനെ ജനങ്ങൾക്കിടയിൽ അഴിമതിക്കാരാക്കി ചിത്രീകരിക്കാൻ ശ്രമിച്ച് സ്വയം അപഹാസ്യരാകുന്ന കാഴ്ചയും നിത്യേന കാണാം.

*ജന നന്മ...*
*രാജ്യ സുരക്ഷ...*
*രാജ്യ പുരോഗതി...* എന്നീ കാര്യങ്ങൾ ലക്ഷ്യമായി കണ്ട് അഹോരാത്രം പ്രവർത്തിക്കുന്ന
ശ്രീ.നരേന്ദ്ര മോദി നേതൃത്വം നൽകുന്ന അഴിമതിയുടെ കറപുരളാത്ത
കേന്ദ്ര സർക്കാരാണ് നമ്മുടെ രാജ്യം ഭരിക്കുന്നത് എന്നതിൽ ഒരോ ഭാരതീയനും അഭിമാനിക്കാം.

*ഭാരത് മാതാ കീ ജയ്*

Monday, 20 April 2020

ശൈവസിദ്ധ സമാധിസ്ഥാനങ്ങളിലെ മഹാക്ഷേത്രങ്ങൾ


Shiva Cosmic Vision
******************************
ശിവപ്രോക്തമായ ആഗമതന്ത്രശാസ്ത്രത്തിലെ ശിവശക്തിസിദ്ധാന്ഥത്തിൽ അധിഷ്ഠിതമായ ആത്മവിദ്യയായ ക്രിയാകുണ്ഡലിനീയോഗ സാധനയിലൂടെ സ്വരൂപസിദ്ധി ആർജ്ജിച്ചവരാണു താഴെ പറഞ്ഞിരിയ്ക്കുന്ന 18 ശൈവസിദ്ധന്മാർ.

 1. നന്ദിദേവർ, 2. അഗസ്ത്യമുനി, 3.തിരുമൂലർ, 4.ഭോഗനാദർ, 5.കൊങ്കണവർ, 6.മച്ചമുനി, 7.ഗോരക്നാദ്, 8.ശട്ടമുനി, 9.സുന്ദരാനന്ദർ, 10.രാമദേവൻ, 11.കുദംബായ് , 12.കർവൂരാർ, 13.ഇടൈക്കടർ, 14.കമലമുനി, 15.വാല്മീകി, 16.പത്ജ്ഞലി. 17.ധന്വന്തരി, 18.പാമ്പാട്ടി.

18 സിദ്ധന്മാരുടെ സമകാലികരും ക്രിയാകുണ്ഡലിനീയോഗസാധനയിലൂടെ സ്വരൂപസിദ്ധി നേടിയ മറ്റുസിദ്ധന്മാർ താഴെ പറയുന്നവരാണു.

19.കൊങ്കേയർ, 20.പുന്നകേശൻ, 21.പുലസ്ത്യൻ,22.പുലഹൻ, 23.അത്രി,24.പുനൈക്കണ്ണർ, 25.പുലിപ്പണി, 26.കാലാംഗി, 27.അഴുഗണ്ണി, 28.അഗപ്പേയർ, 29.തേരയ്യർ, 30.രോമർഷി, 31.അവ്വൈ, 32.കുംഭമുനി, 33.വരാരൂർ, 34.കൂർമ്മമുനി, 35.മാണിക്യവാചർ, 36.തിരുജ്ഞാനസംബന്ധർ, 37.തിരുനാവുക്കരശർ, 38.രാമലിംഗസ്വാമി, 39.കുമാരദീവർ, 40.വസിഷ്ടൻ, 41.ബാബാജിനാഗരാജ്, 42.പട്ടണത്താർ, 43.ഭർത്രുഹരി, 44.പുണ്ണാക്കീശ്വർ, 45.അരുണാചലേശ്വൻ, 46.പീരുമുഹമ്മദ്, 47.സുന്ദരമൂർത്തി, 48.ഗുണംകൂടിമസ്താൻ, 49.തായ്മാനവർ, 50.കടുവള്ളി, 51.ശിവവാക്യർ.

പതിനെട്ടു സിദ്ധന്മാർ സമസ്ഥ ശാസ്ത്രങ്ങളിലും, കലകളിലും വിദഗ്ദരായിരുന്നു വത്രെ. ആയുർവ്വേദം, സിദ്ധവൈദ്ദ്യം,യോഗ,രസവാദം, തത്വചിന്ത, മർമ്മ,ആയോധനവിദ്യ, എന്നിവയിലെല്ലാം വളരെ വിലപ്പെട്ട തമിഴ്, സംസ്ക്ര്യത ഗ്രന്ഥങ്ങൾ ഇവരുടേതായിട്ടുണ്ടത്രെ.

ഈ വിശ്വപ്രപഞ്ചം ശിവശക്ത്യാത്മകമാണെന്നാണു ആഗമശാസ്ത്രം പറയുന്നത്. ഓരോരുത്തരിലും കുടികൊള്ളുന്ന ശക്തിയെ ഉണർത്തിയാൽ പരിണാമവും ബോധപ്രാപ്തിയും കൈവരിച്ച് ആത്മജ്ഞാനവും, ജനനമരണപ്രവാഹത്തിൽനിന്നും മുക്തിയും നേടാൻ കഴിയുമത്രെ.

നമ്മുടെ മൂലാധാരചക്രയോടനുബന്ധിച്ചുള്ള കുണ്ഡത്തിൽ സുഷുപ്തിയിൽ കിടക്കുന്ന കുണ്ഡലിനീശക്തിയെ ഉണർത്തിയാൽ അത് ലിംഗരൂപത്തിലഗ്നിയായി ഉണരും.ഓരോ സ്ര്യഷ്ടിസമയത്തും  ഓംകാരനാദത്തോടെ പ്രചണ്ഡമായ അഗ്നിയായി ഉണരുന്നതും മഹാകുണ്ഡലിനി തന്നെ. ഈശരന്റെ അടയാളമായ ഈ അഗ്നിയെ ലംഗ അഥവാ ശിവലിംഗരൂപത്തിൽ മഹാശിവൻ തന്നെ ഇതിനെ ആരാധിച്ചിരുന്നു.

നമ്മുടെ അകത്ത് സ്ഥിതിചെയ്യുന്ന ഈ ആത്മലിംഗത്തെ സാധാരണ സാധകർക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടായിരിയ്ക്കണമെന്നില്ല. അവരുടെ അറിവിലേയ്ക്കാണു അതിനെ പുറത്ത് ആരാധിച്ചിരുന്നത്.

സിദ്ധന്മാരുടെ ജീവസമാധി സ്ഥാനങ്ങളിൽ ഈശ്വരപ്രതീകമായ ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിരുന്നു.അവിടെ ശിഷ്യർ ഒത്തുകൂടി തങ്ങളുടെ ആത്മിയ സാധനകൾ ചെയ്തിരുന്നു.

ശക്തികേന്ദ്രങ്ങളായ സിദ്ധർസമാധിസ്ഥലങ്ങളിലാണു പല മഹാക്ഷേത്രങ്ങളും ഉയർന്നുവന്നിട്ടുള്ളതെന്നു കാണാവുന്നതാണു.

ക്ഷേത്രങ്ങൾ ഇന്നു സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിയ്ക്കുന്നു.അവിടെ അല്പം ആന്തരികവും എന്നാൽ ഭൂരിഭാഗവും ബാഹ്യാചാരാനുഷ്ഠാന ങ്ങളുമാണു പാലിയ്ക്കുന്നത്.

തങ്ങൾ ദർശനം നടത്തുന്ന മഹാക്ഷേത്രങ്ങൾ മഹാസിദ്ധന്മാരുടെ ജീവസമാധി സ്ഥാ
നങ്ങളാണെന്ന കാര്യം ഭൂരിഭാഗം ഭക്തരും മറന്നിരിയ്ക്കുന്നു.

അവിടെ ക്ഷേത്രങ്ങളുണ്ടായതുകൊണ്ടല്ല അത് സിദ്ധന്മാരുടെ സമാധിസ്ഥലങ്ങളായതെന്നും, ആന്തരികസാധനയിലൂടെ സിദ്ധന്മാർ ഉണ്ടായതുകൊണ്ടാണു അവരുടെ ജീവസമാധിസ്ഥാനങ്ങളിൽ ക്ഷേത്രങ്ങൾ ഉയർന്നുവന്നതെന്നും പ്രത്യേകം ഓർക്കേണ്ടതാണു.

അതുകൊണ്ട് ഭക്തിമാർഗ്ഗത്തിനുപരി ആന്തരികസാധനയും,ഭക്തിയോഗവും കൂടി അനുഷ്ഠിയ്ക്കുന്നതാണു ഏറെ ഗുണകരമെന്നു ഒരോ ഭക്തനും അറിയുന്നത് ഗുണകരമാകാവുന്നതാണു.

താഴെ പറയുന്ന സ്ഥലങ്ങൾ പതിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങൾ എന്നു വിശ്വസിയ്ക്കപ്പെടുന്നു...
*************************************

1. തിരുമൂലര-തില്ലയിൽ (ചിതംബരം നടരാജക്ഷേത്ര) സമാധി കൊള്ളുന്നു.
2.രാമദേവർ-അളകർമലയിൽ സമാധി കൊള്ളുന്നു.
3.കുംബമുനി ( അഗസ്ത്യർ) അനന്തശയനത്തിൽ ( തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രം) സമാധികൊള്ളുന്നു.
4.കൊങ്കണമുനി-തിരുപ്പതി വെങ്കിടചലാപതിക്ഷേത്രസ്ഥാനത്ത് സമാധികൊള്ളുന്നു.
5.കമലമുനി- വരാവൂർ മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധി സ്ഥാനമാണു.
6.ചട്ടമുനി-ജ്യോതിരംഗം ( ശ്രീരംഗം) രംഗനാഥക്ഷേത്രമാകുന്നു ചട്ടമുനിയുടെ സമാധിസ്ഥാനം.
7. കരുവൂരാർ-കരൂർമഹാക്ഷേത്രമാണത്രെ ഇദ്ദേഹത്തിന്റെ സമാധിസ്ഥാനം
8.സുന്ദരാനന്ദർ-മധുരമീനാക്ഷിക്ഷേത്രം (കുടൽ-മധുര) ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.
9.വാല്മീകി-എട്ടികുടിക്ഷേത്രം വാല്മീകി മഹർഷിയുടെ സമാധിസ്ഥാനമത്രെ.
10.നന്തിദേവർ-കാശിവിശ്വനാഥക്ഷേത്രം നന്ദികേശന്റെ സമാധിസ്ഥാനമത്രെ.
11.പാമ്പാട്ടി സിദ്ധൻ-പാതിയിരി ശങ്കരങ്കോവിൽ ഇദ്ദേഹഠിന്റെ സമാധിസ്ഥനമത്രെ.
12.ഭോഗനാദർ- പഴനിമലശ്രീസുബ്രമണ്യക്ഷേത്രം ഭോഗനാദരുടെ സമാധിസ്ഥാനമത്രെ.
13.മച്ചമുനി- തിരുപ്പുറക്കുണ്ടംമഹാക്ഷേത്രം മച്ചമുനിയുടെ സമാധിസ്ഥാനമത്രെ.
14.കോരക്കർ(ഗോരക്നാദ്)- പോയൂർ മഹാക്ഷേത്രം ഗോരക്നാദിന്റെ സമാധി സ്ഥാനമത്രെ.
15.പതജ്ഞലി-രാമേശരം ക്ഷേത്രം പതജ്ഞലി മഹർഷിയുടെ സമാധിസ്ഥാനമത്രെ.
16.ധന്വന്തരി-ജ്യോതിവൈത്തീശ്വരൻ കോവിൽ ധന്വന്തരിമഹർഷിയുടെ സമാധിസ്ഥനമത്രെ.
17. കുതംബർ- തികഴ്മയൂരം ( മായാവരം) മഹാ ദേവക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.
18.ഇടയ്ക്കാട്ടർ- ചിത്തരുണ ( തിരുത്തണി) മഹാ ദേവക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.

Shiva Cosmic Vision
WhatsApp9447352666
****************************************************

Sunday, 19 April 2020

Sprinklr വിവാദവും, കോവിഡും

Sprinklr കമ്പിനിയ്ക്ക് കേരളത്തിലെ കോവിഡ് 19 വൈറസ് ബാധിച്ചവരുടെ ആരോഗ്യ വിവരങ്ങൾ ഉൾപ്പെടെയുള്ള 'നിർണ്ണായക' വിവരങ്ങൾ യാതൊരു പ്രൈവസി നിയമങ്ങളും കൂടാതെ നൽകിയെന്നതാണല്ലോ ആരോപണം. 

ഇതിനെതിരെ എഴുത്തുകാരനായ ബെന്യാമന്റ്റെ വികാരനിർഭരമായ പ്രസ്താവനയും കണ്ടു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന വിവരങ്ങളേക്കാളുമധികമായി എന്താണ് ഈ വിഷയത്തിന്റ്റെ ഗൗരവമെന്ന് നോക്കാം. 

Sprinklr മായി കേരളം ഒപ്പു വച്ച കരാറിൽ നിയമപരമായി, ഡാറ്റ ചോരാതിരിക്കാൻ നമ്മുടെ താത്പര്യം സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അത്തരം 'ക്രിട്ടിക്കൽ ഡാറ്റ' പുറത്തു പോയാൽ ഈ ഡാറ്റയിൽ ഉൾപ്പെട്ട കേരളത്തിലെ മനുഷ്യർക്ക് വ്യക്തിപരമായി എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നതാണ് അടുത്ത പ്രസക്തമായ ചോദ്യം..

പ്രത്യക്ഷത്തിൽ 'ഇല്ല' എന്നതാണ് ഉത്തരം. ബെന്യാമൻ ചോദിച്ചതു പോലെ 'എന്റെ കുറെ വിവരങ്ങൾ ആരെങ്കിലും അറിഞ്ഞാൽ എനിക്കെന്താ ചേതം' എന്ന ശൈലിയിൽ.. എന്നാൽ പരോക്ഷമായി ഗൗരവതരമായി ഇത് രാജ്യ സുരക്ഷയ്ക്ക് ഉൾപ്പെടെ ബാധിക്കുന്നുണ്ട് എന്നതാണ് വസ്തുത. അത് മനസ്സിലാകണമെങ്കിൽ ഈ വിഷയത്തിന്റ്റെ ക്യാൻവാസ് കുറച്ചു കൂടി വലുതാക്കണം. അതായത്, ഇത് കേരളത്തിന്റെ മാത്രം വിഷയമല്ലാന്ന് അറിയണമെന്ന് ചുരുക്കം. 

ഇന്ന് ലോകത്ത് ഏറ്റവും മൂല്യമേറിയ ഒരു വിൽപ്പനച്ചരക്കാണ്, "ഡാറ്റ" എന്നറിയപ്പെടുന്ന "അറിവ്"..!!!
അവയിൽ തന്നെ ഏറ്റവും മൂല്യമേറിയത് ആരോഗ്യം സംബന്ധിച്ച ഡാറ്റയാണ് താനും. 

ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ മൂല്യത്തിന് കാരണം. ഈ വിവരങ്ങൾക്ക് ആവശ്യക്കാർ ആരാണന്നതാണ് മുഖ്യം. ലഘുവായി പറഞ്ഞാൽ, ആരോഗ്യ വിവരം ആവശ്യമുള്ളവർ 'മരുന്ന് കമ്പിനികൾ' ആണ്. ഉദാഹരണത്തിന്, Sprinklr മായുള്ള ആദ്യ ധാരണ പ്രകാരം കേരളത്തിലെ ജനങ്ങളുടെ മുഴുവൻ ആരോഗ്യ ഡാറ്റയും ലഭിച്ചാൽ, Sprinklr ന് അത് വച്ച് കേരളത്തിൽ ഓരോ പ്രായപരധികളിലുമുള്ള പുരുഷ-സ്ത്രീ അനുപാതം, അവരുടെ രോഗ വിവരങ്ങൾ, ഭക്ഷണ ശീലങ്ങൾ, പണം ചിലവാക്കാനുള്ള കഴിവ് തുടങ്ങിയ അനേകം പാരമീറ്റേർസ് വച്ച് മരുന്ന് കമ്പിനികൾ ഉൾപ്പെടെ ഉള്ളവർക്ക് അവരുടെ പ്രോഡക്റ്റുകൾ തയ്യാറാക്കാനുള്ള ബേസിക്ക് ഡാറ്റ നൽകാനാവും..

കോടികളുടെ കച്ചവടമാണിത്. (പങ്ക് Exalogic വഴിയൊക്കെ പോയെന്നുമിരിക്കാം) അതായത്, ബെന്യാമന്, 'പഞ്ചാരയുടെ സൂക്കേട്' ഉണ്ടന്നിരിക്കട്ടെ.. അയാളുടെ പഞ്ചായത്തിൽ അടുത്ത മെഡിക്കൽ ഷോപ്പുകളിൽ പഞ്ചാരയുടെ മരുന്ന് വിൽക്കുന്ന മരുന്ന് കമ്പനിയുടെ പ്രതിനിധി പ്രോഡക്റ്റ് എത്തിക്കും. 'ദേ, ഇവിടടുത്ത് ബെന്യമനെന്നൊരു, പഞ്ചാര രോഗിയുണ്ട്, അയാള് ഈ മരുന്ന് തേടി വരുമെന്നൊക്കെ മെഡിക്കൽ ഷോപ്പുടമയോട്, റപ്പ് പറയുന്ന കാലമാകുമത്. അതേ പോലെ, അടുത്ത ആശുപത്രിയിലെ ഡാറ്റാബേസിലും പുള്ളി ഇടം പിടിച്ചു എന്ന് വരാം.. ഇത് ഉദാഹരണത്തിന് പറഞ്ഞു എന്നേയുള്ളൂ പക്ഷേ, ഇത്ര സൂക്ഷമാണ് അവരുടെ ചെയ്തികൾ ..

ഇനി ഇതിന്റെ വിശാലമായ ഇംപാക്ട് നോക്കണം..
  
കോവിഡ് 19 വൈറസ്, മനുഷ്യ നിർമ്മിതമാണന്നും, ചൈനയല്ല, മറിച്ച് അമേരിക്ക തന്നെയാണ് ഈ വിപത്തിന് പിന്നിലെന്നുമാണ്  ഇപ്പോൾ യൂറോപ്പിലും, അമേരിക്കയിൽ തന്നെയുമുള്ള പ്രധാന ആരോപണം.. 

ഫാർമ ലോബികളെ മുൻനിർത്തി, അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ 'തല' ഇതിന്റെ പിന്നിലുണ്ടത്രേ. സിഐയുടെ ചട്ടുകമായി, ഇപ്പോൾ തന്നെ ആരോപണം നേരിടുന്ന മൈക്രോസോഫ്റ്റും, ജോൺ ഹോപ്കിൻസ് തുടങ്ങിയ വമ്പൻ കോർപ്പറേഷനുകളുമുണ്ടന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.  

ലോകത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന തങ്ങളുടെ അധീശ്വത്വം പൂർവ്വാധികം ശക്തമായി തിരിച്ചു പിടിക്കുകയാണവരുടെ ലക്ഷ്യം. ' To make America Great Again' എന്ന ട്രംമ്പിന്റ്റെ പ്രസിദ്ധമായ മുദ്രാവാക്യം ഓർക്കുക.. ഇന്ന് ചൈന'യെ തകർക്കുമെന്നും പുള്ളി പ്രതിജ്ഞ എടുത്തിട്ടുണ്ട്..!! Note the point..!!!

ആത്യന്തികമായി അവരുടെ ലക്ഷ്യം, ലോകത്തിലെ സകല ജനങ്ങളെയും തങ്ങളുടെ വരുതിക്ക് കൊണ്ട് വരിക, എതിരാളി ഇല്ലാതെ ഏറവും വലിയ സാമ്പത്തിക സൈനിക ശക്തിയാവുകയെന്നതാണ്... 

ഇനി, ഈ പാൻഡമിക്ക് വലിയ വിപത്തുകൾ വിതച്ച ശേഷം,  അന്താരാഷ്ട്ര മരുന്ന് കമ്പിനികൾ പ്രതിരോധ വാക്സിനുകൾ രംഗത്തിറക്കും. 

ആ വാക്സിനേഷൻ ലോകത്തിലെ സകല മനുഷ്യർക്കും നിർബന്ധമാക്കുകയാകും അടുത്ത പടി. പണ്ട് വസൂരിക്ക് കൈയ്യിൽ കുത്തിവയ്പ് എടുത്തിരുന്നത് പോലെ ഇക്കുറി ആധുനിക ടെക്നോളജിയുടെ സഹായത്താൽ, ആർട്ടിഫിഷൽ ഇൻറ്റലിജൻസ് ഉപയോഗിച്ച്, വാക്സിനേഷൻ ചിപ്പുകൾ അഥവാ ടാറ്റുകൾ ആവും, മനുഷ്യർക്ക് നിർബന്ധമാക്കുക. കോവിഡ് ഭീതി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന ആഗോള മീഡിയ പ്രചരണവും ഇതിന്റെ ഭാഗമാണെന്ന് സംശയിക്കണം. 

ഭാവിയിൽ ഈ വാക്സിനേഷൻ ടാറ്റൂയില്ലാതെ മനുഷ്യർ പുറത്തു ഇറങ്ങിയാൽ അവർ പകർച്ചവ്യാധി പരത്തുമെന്ന 'നരേറ്റീവ്'' ഉണ്ടാകും.. ഇത്തരക്കാരെ സമൂഹം അകറ്റുമെന്ന ഭീതിയിൽ, കോവിഡ് വാക്സിനേഷൻ വന്നാൽ ലോകത്തിലെ സകല മനുഷ്യരും ക്യൂ നിന്ന് എത്രയും പെട്ടെന്ന് അതെടുക്കും. ടാറ്റൂവല്ല എന്ത് വേണേലും ദേഹത്ത് ചാർത്തും. അതാണവസ്ഥ. 

ഈ വാക്സിനേഷൻ ടാറ്റൂ ഇല്ലാത്തവർക്ക് ട്രെയിൻ, ബസ്സ് വിമാനയാത്രകൾ ചെയ്യാനാവില്ല.. സ്കൂൾ, കോളെജ് പ്രവേശനമോ, ജോലിയോ ചെയ്യാനാവില്ല.
വിമാനത്താവളങ്ങളിൽ, ഈ ടാറ്റൂകൾ ഓട്ടോമാറ്റിക് ആയി റീഡ് ചെയ്യുന്ന റീഡറുകൾ വരും. ഈ റീഡറുകൾ ഇത് റീഡ് ചെയ്യാനെന്ന വ്യാജേന AI ഉപയോഗിച്ച്, മറ്റു ശാരീരിക അവസ്ഥകൾ റീഡ് ചെയ്യാനും ഒരുപക്ഷെ അതിനുമപ്പുറത്തേക്ക് മനുഷ്യരെ നിയന്ത്രിക്കാനും ഈ ഡാറ്റ ഉപയോഗിക്കും. 

ഇത് വലിയ സുരക്ഷാ - ആരോഗ്യ വിഷയങ്ങൾക്ക് വഴി വയ്ക്കും. ഫേസ് റെക്കക്നിഷനുൾപ്പെടേ ഇപ്പോൾ തന്നെ ചൈനയിൽ ഉണ്ട്. ഭൂമിയുടെ ഓരോ ഇഞ്ചും ഇപ്പോൾ സാറ്റലൈറ്റ് കണ്ണിലാണ്. നാളെ നമ്മുടെ ഹൃദയമിടിപ്പ് അളക്കുന്നതും നിയന്ത്രിക്കുന്നതും അമേരിക്കൻ ഫാർമ്മ/ചാര/സൈനിക ലോബിയായാൽ..? ജന നേതാക്കൾ, സൈനികർ, ശാസ്ത്രജ്ഞർ, താരങ്ങൾ എന്ന് വേണ്ട, ലോകത്തിലെ സകല മനുഷ്യരും സ്വന്തം ശരീരം പോലും സ്വന്തമല്ലാത്തവരായി മാറും.. വെറും ജീവിക്കുന്ന ഉപകരണങ്ങൾ.. സമ്പൂർണ്ണ അടിമത്തമാകും ഫലം. 

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ടെസ്ലയുടേയും, ഓപ്പൺ AI യുടെയും  സ്ഥാപകൻ ഇലോൺ മസ്ക്ക് തുടങ്ങിയ കോടീശ്വരന്മാരും, ഫാർമ്മ രംഗത്തും, പൊതുജനാരോഗ്യ രംഗത്തുമുള്ള ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി & കോർപ്പറേഷനുമൊക്കെ ഈ രംഗത്ത് വർഷങ്ങളായി ശതകോടികൾ മുടക്കി ഗവേഷണം നടത്തുന്നവരാണന്നത് കൂടി ചേർത്ത് വേണം വായിക്കാൻ...!! അഞ്ചു കൊല്ലം മുൻപേ, ഇതേ പോലൊരു പാൻഡമിക്ക് സംക്രമണത്തെക്കുറിച്ച് ബിൽ ഗേറ്റ്സ് പറഞ്ഞിരുന്നതുമാണ്. 

ഈ ബിൽ ഗേറ്റ്സിന്റ്റെ കമ്പിനി മൈക്രോസോഫ്റ്റിന്റ്റെ കരാറുള്ള ഡാറ്റാ മാനേജ്മെന്റ് കമ്പിനിയാണ് കേരളം ഇപ്പോൾ നമ്മുടെ ഡാറ്റ കൈകാര്യം ചെയ്യാൻ ഏൽപ്പിച്ച Sprinklr.. 
അത്ര തന്നെ.. 

വേണമെങ്കിൽ, ഇവരുടെ ചാര സംഘടനയുടെ വലയിലാണോ കേരളാ മുഖ്യമന്ത്രി കുടുങ്ങിയതെന്നൊക്കെ ചോദിക്കാം.. രോഷം കൊള്ളാം.. അതിനപ്പുറത്തേക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.

കാരണം കരാറിൽ നിയമ വകുപ്പ് അഭിപ്രായം പറഞ്ഞില്ലന്നതൊഴിച്ചാൽ വേറൊരു രീതിയിലും പിണറായിയെ അത് ബാധിക്കില്ല. പോയത് പോയി. 1GB data എന്നൊക്കെ പറയുന്നത് ഒരു ചിന്ന പെൻ ഡ്രൈവിൽ കൊള്ളുന്നതേയുള്ളൂ..അത് എപ്പൊഴേ കിട്ടണ്ടവർക്ക് കിട്ടി ബോധിച്ചു കാണും. ബാക്കി പോകാതെ നോക്കിയാൽ കൊള്ളാം.  നടക്കാൻ സാധ്യത കുറവാണെങ്കിലും...

കാരണം, ഇത് കേരളത്തിന്റെ മാത്രം കാര്യമല്ല. ലോകമെമ്പാടും ഇതു പോലെയുള്ള ഡാറ്റ സംഭരണം പല രീതിയിൽ നടക്കുന്നുണ്ട്. Sprinklr പോലെ നൂറ് കണക്കിന് കമ്പിനികൾ പലയിടത്തും നിന്നും ഈ ഡാറ്റ കളക്ഷൻ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

അതിനാൽ, ഞാൻ മുകളിൽ പറഞ്ഞതത്രയും ഹൈപ്പോതെറ്റിക്കലാണ് എന്ന് കരുതി ആശ്വസിച്ചാലോ, എനിക്ക് വട്ടായോ എന്നൊക്കെ നിങ്ങൾ ചിന്തിക്കുന്നതിലും നല്ലത്, കേരളത്തിനെ മാത്രമല്ല, ഇന്ത്യയെ മാത്രമല്ല ലോകത്തെ മുഴുവൻ ബാധിക്കുന്ന ഈ വിഷയത്തെക്കുറിച്ച്  നിങ്ങൾ കൂടി ചിന്തിക്കുന്നതാണ്...🙃

 'പിക്ചർ അഭി ബഹുത്ത് ബാക്കി ഹേ ഭായ്'..

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Wednesday, 15 April 2020

ഭാരതത്തിന്റെ ഭാവി സംബന്ധിച്ച കൗതുകകരമായ 18 പ്രവചനങ്ങൾ

1. ഒരു ദിവസം വരും.  അന്ന്  വോട്ടിന് വേണ്ടി കോൺഗ്രസ് നേതാക്കൾ കോട്ടിന്  പുറത്തും പൂണൂല് ധരിക്കും."*
 – വീർ സവർക്കർ, *1959* ൽ

 2. ഒരു ദിവസം രാജ്യം മുഴുവനും ബിജെപി ഭരിക്കും. "*
– അടൽ ബിഹാരി വാജ്പേയി  
1999, പാർലമെന്റിൽ

 3. *" ഞാൻ ഇന്ത്യയെ തീർച്ചയായും കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും."*
    – നരേന്ദ്ര മോദി  *2010* ൽ

 4. *" ഇന്ന് ഞാൻ കോൺഗ്രസ് വിട്ട്  പുറത്തുപോവുകയാണ്,  എന്നാൽ  കോൺഗ്രസിന്റെ  ഈ പ്രത്യയശാസ്ത്രത്തിനെതിരെ, ഒരു സംഘടനയെ സ്ഥാപിച്ച് വളർത്തിയെടുക്കും എന്ന് ഞാൻ ശപഥം ചെയ്യുന്നു...    ആ സംഘടന കോൺഗ്രസിനെ നാമാവശേഷമാക്കും...  അതിന് ഒരു 100 വർഷം എടുത്താലും സാരമില്ല.  800 വർഷത്തെ അടിമത്തത്തിൽ ഒരു 100 വർഷം കൂടി...  എന്നാൽ ഇതേ സംഘടന തീർച്ചയായും ഇന്ത്യയെ വീണ്ടും ഒരു ഏകീകൃത അഖണ്ഡഭാരതമാക്കി തീർക്കും. "*
     – കേശവ് ബലിറാം ഹെഡ്‌ഗേവാർ, സ്ഥാപകനും ആദ്യത്തെ സർസംഘചാലകനും, *1922,  നാഗ്പൂർ* 

 5. *" ഇന്ത്യൻ സർക്കാർ 500 ന്റെയും,  1000  ത്തിന്റെ യും നോട്ടുകൾ പെട്ടെന്ന് നിരോധിക്കണം.  രാജ്യത്തിന്റെ പകുതി പ്രശ്‌നം ഏതാനും വർഷങ്ങൾക്കുള്ളിൽ പതുക്കെ അവസാനിക്കും.. "*
    –  ബാബ രാംദേവ്  *2006 മുതൽ 2013 വരെ* നിരവധി തവണ 

 6. *" ഏതൊരു നാൾ മരിച്ച ഹിന്ദുത്വം ഉണർന്ന്  അഭിമാനത്തോടെ പറയും ഞാൻ ഒരു ഹിന്ദുവാണെന്ന്... ,   അന്ന് അമേരിക്ക പോലും ഇന്ത്യയുടെ പാരമ്പര്യങ്ങൾക്ക് മുന്നിൽ നമസ്‌കരിക്കും.. എന്നിട്ട് അവർ പറയും ഇന്ന രാജ്യത്തെ നിങ്ങൾ  പറഞ്ഞു മനസിലാക്കിക്കൂ എന്ന് "*
     –  സ്വാമി വിവേകാനന്ദൻ,  *1893, അമേരിക്കയിലെ ചിക്കാഗോയിൽ.*  (ഓർമ്മയിരിക്കട്ടെ : -  കുറച്ചു ദിവസങ്ങൾക്ക് മുമ്പ് യുഎൻ ഇന്ത്യയോട് പറഞ്ഞത് അമേരിക്കയ്ക്കല്ല..  ഇന്ത്യയ്ക്ക് മാത്രമേ ഉത്തര കൊറിയയെ  ചികിത്സിക്കാൻ  കഴിയൂ, )

 7. *"ഇന്ന് ഗോ-ഹത്യാ നിരോധന സമരത്തിൽ,   ഇന്ദിരാഗാന്ധി പാർലമെന്റിന് മുന്നിൽ ഒരു മണിക്കൂറിനുള്ളിൽ 400 സാധു സന്യാസികളെ വെടിവച്ച് കൊന്നു..*  
  *ഒരു ദിവസം ഹിമാലയത്തിൽ തപസ്സനുഷ്ഠിക്കുന്ന ഒരു സന്യാസി വര്യൻ  ആധുനിക വസ്ത്രധാരണത്തിൽ ജന്മമെടുത്ത് വന്ന്..  ഈ പാർലമെന്റിനെ കീഴടക്കും..  കൂടാതെ കോൺഗ്രസിന്റെ വിചാര ധാരയെ നശിപ്പിക്കുകയും ചെയ്യുമെന്ന് ഞാൻ കോൺഗ്രസ് പാർട്ടിയെ ശപിക്കുന്നു..  ഒരു യഥാർത്ഥ  ബ്രാഹ്മണനായ സന്യാസിയുടെ ശാപമാണിത്,  അത് ഒരിക്കലും  വെറുതെയാവില്ല... "*                                                                   – കാശിയിലെ പ്രസിദ്ധ വിദ്വാനും, വലിയ തപസ്വിയുമായ കരപാത്രി മഹാരാജ് ,  *1966* ൽ                                                  (ഗോ ഹത്യാ നിരോധനത്തിന് വേണ്ടി *1966 ൽ* പാർലമെന്റിന്  മുമ്പിൽ സമരം ചെയ്തതിന് വെടിയേറ്റ് മരിച്ച സന്യാസിമാരുടെ ശവം കൈകളിൽ എടുത്ത് കൊണ്ട്  പറഞ്ഞത് ) 
                                     *9)* *"കോൺഗ്രസ് പാർട്ടി വോട്ട് ബാങ്കിന് വേണ്ടി ഇത്രയേറെ തരം താഴ്ന്നു അധ:പതിക്കും.. അതിന്റെ ഫലമായി അവർ നെഹ്രുവിന്റെ പേരിലുള്ള JNU  പോലുള്ള ഇടതുപക്ഷ സെക്സ് കേന്ദ്രങ്ങളായി തീർന്നിട്ടുള്ള സ്ഥലങ്ങളിൽ നിന്നുള്ള രാഷ്ട്ര വിരുദ്ധ മുദ്രാവാക്യങ്ങളെ  എല്ലാ രീതിയിലും പിന്തുണയ്ക്കും,   കൂടാതെ കോൺഗ്രസ് ഗോ ഹത്യയെ തുറന്ന് പിന്തുണച്ച് കൊണ്ട് സ്വയം അവർ തന്നെ ഒരു പരോക്ഷ നക്സലൈറ്റ് മാവോവാദി ഗ്രൂപ്പായി തീർന്നേക്കും."*                                                 – ഡോക്ടർ സുബ്രഹ്മണ്യ സ്വാമി,   *2009* ൽ                                                      (ദേശീയ മീഡിയ ആയ India TV  യിലെ പ്രസിദ്ധമായ  'ആപ് കി അദാലത്ത് '  എന്ന പരിപാടിയിൽ)  
                                                                                             *10)* *"കോൺഗ്രസിനെ ഞാൻ ഇല്ലാതാക്കും.. കോൺഗ്രസിന്റെ അന്തിമോപചാര ശ്രാദ്ധ കർമ്മങ്ങൾ നടത്തുന്ന ഒരാൾ (മോദി) സംഘത്തിൽ നിന്നും വരും."*                                                – ഡോക്ടർ സുബ്രഹ്മണ്യ സ്വാമി,   *1984 ൽ*                             (പാർലമെന്റിൽ അദ്ദേഹം കൊണ്ടുവന്ന Citizen Charter പ്രസ്താവന തള്ളിക്കളഞ്ഞ അവസരത്തിൽ.)
                                                                               *11)*  *" നരേന്ദ്രമോദി ഭാരതത്തിന്റെ ഭാവിയാണ്...  ഗോദ്രയിലെ റെയിൽവേ കംപാർട്ട്‌മെന്റിൽ 56 കർസേവകരെ  ചുട്ടു കൊന്ന ഇസ്ലാമിക മത മൗലിക തീവ്രവാദികളുടെ ഗൂഢാലോചന യും  കൃത്യവും  അത്യന്തം ക്രൂരവും അപലപനീയവുമാണ്..  അതിന്റെ ഫലമായി ഉണ്ടായ ജനരോഷത്തിന്റെ  പ്രതിക്രിയ മാത്രമാണ് 2002 ലെ ഗുജറാത്ത് കലാപം..  ഞാൻ അടൽജി യോട് പറയുന്നു മോദി യെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റരുതെന്ന് അല്ലെങ്കിൽ ഹിന്ദുത്വം ഭാരതത്തിൽ നാമാവശേഷമായേക്കാം..  നരേന്ദ്രമോദി ഇന്ത്യയുടെ ഉജ്ജ്വല ഭാവിയായി തീരും."*                                                       –  ബാലാ സാഹബ് ഠാക്കറേ, *6 ജൂൺ 2002 ൽ*                                                                                         *12)*   *" രാഹുൽ ഗാന്ധിക്ക് അധികം പറയത്തക്ക വലിയ  രാഷ്ട്രീയ ഭാവി ഇല്ല..  ചെറിയതോതിലുള്ള രാഷ്ട്രീയ ഭാവി മാത്രമേ ഉള്ളൂ.  അദ്ദേഹത്തിന്റെ ഭാവി ഭൂതകാലം പോലെ കഴിഞ്ഞു പോയതായി ഞാൻ കാണുന്നു...  പക്ഷെ നേരെമറിച്ച് നരേന്ദ്രമോദി എതിർക്കപ്പെടും തോറും തഴച്ചു വളരും.. നരേന്ദ്രമോദി യെ തകർക്കുവാൻ എതിരാളികൾ ക്ക്  ആവില്ല.. അദ്ദേഹം അജയ്യനായ നേതാവായി തീരും.."*                               – ഹരിദയാൽ മിശ്ര ,   *2013 ൽ*, അയോദ്ധ്യയിൽ                          (ഏകാന്ത ജീവിതം നയിച്ചു കഴിയുന്ന ഇദ്ദേഹം അധികമൊന്നും പ്രവചിക്കാറില്ലെങ്കിലും ഇന്ദിരാഗാന്ധി അടക്കമുള്ള പല ദേശീയ നേതാക്കന്മാരുടെയും രാഷ്ട്രീയ ഉദയവും അസ്തമനവും കൃത്യമായി  വളരെ മുമ്പ് തന്നെ പ്രവചിച്ച അയോധ്യയിലെ പ്രസിദ്ധനായ ജ്യോതിഷ വിദഗ്ദ്ധനാണ് ഇദ്ദേഹം.   സഞ്ജയ്ഗാന്ധിയുടെ യും,  ഇന്ദിരാഗാന്ധി യുടെ യും മരണം മുൻകൂട്ടി പ്രവചിച്ചു.. ! അക്കാരണത്താൽ CBI  നേരിട്ടു വന്ന് അദ്ദഹത്തെ ചോദ്യം ചെയ്തിരുന്നു.    ഇന്നുവരെ ഇദ്ദേഹത്തിന്റെ എല്ലാ പ്രവചനങ്ങളും സത്യമായിട്ടേ ഉള്ളൂ.) 
                                          *13)*  *" ഹിന്ദുക്കൾ നെഞ്ചുവിരിച്ച് തല ഉയർത്തി മൂർച്ഛയിൽ നിന്നും ഉണരുന്ന അഭിമാനകരമായ കാലം വരും...  അന്ന്  ഭാരത മാതാവ്  വീണ്ടും സ്വർണ്ണ സിംഹാസനത്തിൽ ഇരിക്കും..  ഭാരതം തങ്ങളുടെ അദ്ധ്യാത്മിക ശക്തിയാൽ ലോകം കീഴടക്കും..   ഭാരതവും ഹിന്ദുക്കളും ലോകാരാദ്ധ്യരായി തീരും.. "*                                                   –  സ്വാമി വിവേകാനന്ദൻ,  *1893ൽ*  
                                                    *14)**"ഉച്ചസ്തരീയമായ ബ്രഹ്മാണ്ഡീയ   ശക്തിയുടെ സഹായവും  വ്യവസ്ഥയും  അനുസരിച്ച് അടിമത്തത്തിൽ നിന്നും ഭാരതം സ്വതന്ത്രമായി തീരും.. കൂടാതെ  ഭാരതവും അതിന്റെ മഹത്തായ ഹിന്ദു ധർമ്മവും വീണ്ടും ഒരിക്കൽ കൂടി ലോകത്തിന്റെ നിറുകയിൽ തിരിച്ചെത്തും.. "*                       –  മഹർഷി അരവിന്ദോ ഘോഷ് ,  *1942* ൽ 
                                                                         *15)*   *" ഭാരതത്തിൽ ഒരാൾ ജന്മമെടുക്കും. അയാൾ വിസ്മയകാരി ആയിരിക്കും.  അദ്ദേഹം എല്ലാവരേയും അമ്പരിപ്പിക്കുന്ന തീരുമാനങ്ങൾ എടുക്കും.  ആദ്യ കാലങ്ങളിൽ ആരും അധികമൊന്നും അയാളെ തിരിച്ചറിയില്ല.   അയാൾ മത ധർമ്മത്തിനും ശാസ്ത്രത്തിനും വികസനത്തിനും ഒരു പോലെ മഹത്വം നൽകും.  അയാൾ എതിരാളികളാൽ മൂന്നു വശങ്ങളിൽ നിന്നും വളഞ്ഞ് ആക്രമിക്കപ്പെടും...   എങ്കിലും അജയ്യനായി തീർന്ന് അയാൾ ലോക നേതാവായി തീരും.  അയാൾ ഭാരതത്തെ ലോകത്തിന്റെ മുൻപന്തിയിൽ എത്തിക്കും.. "*                                           – സന്ത് രവിദാസ്,                                       (ഉത്തരേന്ത്യയിലെ ദളിതരുടെ ഏറ്റവും വലിയ ആരാദ്ധ്യനും ഈശ്വരജ്ഞാനിയും ആയ  പഴയകാല സന്യാസി) 
                                                               
*16)*  മൂന്ന് സമുദ്രങ്ങൾ ഒന്നിച്ചു ചേരുന്ന ലോകത്തിലെ ഏറ്റവും പ്രാചീനമായ സംസ്കാരത്തിന്റെ   ഭൂഭാഗത്തിൽ  (ഭാരതത്തിൽ) നിന്നും ഒരാൾ ഉയർന്നു വരും.. ആദ്യം അയാൾ എതിർക്കപ്പെടും.. പിന്നീട്  ലോകത്തിലെ അനിഷേധ്യ .  നേതാവായി തീർന്ന് ലോകത്തിന് തന്നെ ദിശ പകർന്നു നൽകും.. യൂറോപ്പും മറ്റു ലോക ഭാഗങ്ങളും അവരുടെ തനതായ മതം ഉപേക്ഷിച്ച്  ലോകത്തിലെ ഏറ്റവും പുരാതനമായ മത സംസ്കാരം സ്വീകരിക്കും.. "*                            –  നോസ്ട്രഡാമസ്,   *ഏകദേശം 465 വർഷങ്ങൾക്കു മുൻപ് 1555 ൽ*                      (ലോകത്തിൽ വെച്ച് ഇതുവരെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഭവിഷ്യ വക്താവ്) 
                                                         
 *17)*  ഗുജറാത്ത് എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് നിന്നുള്ള ഒരാൾ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി തീരും.. ഹിമാലയത്തിൽ രഹസ്യമായി തപസ്സനുഷ്ഠിക്കുന്ന  സന്യാസി വര്യന്മാരുടെ കൂട്ടത്തിൽ നിന്നുള്ള ഒരാളാണ് അയാളുടെ രൂപത്തിൽ ജന്മമെടുക്കുക..  അയാൾ അയോദ്ധ്യയിൽ രാമക്ഷേത്രം പുനർനിർമ്മിക്കും..  അയാൾ ഇന്ത്യയെ ലോകത്തിലെ വൻശക്തികളുടെ ലോകോത്തര നിരയിൽ എത്തിയ്ക്കും..   അയാൾ ക്ക് ശേഷം അദ്ദേഹത്തിന്റെ തന്നെ  പിന്തുടർച്ചയായി  മറ്റൊരാൾ അധികാരത്തിൽ വരും.. ഇവർക്ക് രണ്ടു പേർക്കും ശേഷം "ദക്ഷിണ ഭാരതത്തിൽ"  ജന്മം കൊണ്ട രണ്ട് അതിവിശേഷ ആത്മാക്കൾ ഭാരതത്തിൽ അധികാരത്തിൽ എത്തും..  ദക്ഷിണ ഭാരതീയരായ ആ രണ്ട് അതിവിശേഷ  ആത്മാക്കൾ "അഖണ്ഡ ഭാരതം" പുനഃസ്ഥാപിക്കും..  കൂടാതെ ലോകത്തിന്റെ നേതൃത്വം ഏറ്റെടുത്ത് വിശ്വത്തെ നയിക്കും..  ആ രണ്ട് ദിവ്യാത്മാക്കൾ ലോകമാകെ സനാതന ധർമ്മത്തിന്റെ ദിഗ്‌വിജയ പതാക ഉയർത്തും.. "*                    –  ശ്രീ യോഗാധിരാജ്  ലാൽ ബിഹാരി ദാസ് മഹാരാജ്,                                                      (ഹിമാലയത്തിലെ കൈലാസ മാനസ സരോവര ഖണ്ഡത്തിലെ   പഴയകാലീന സിദ്ധ മഹാപുരുഷൻ)
                                              
*18)*  ഭാരതത്തിന്റെ സുവർണ്ണകാലം വരും..  ഭാരതം വിശ്വഗുരുവും വിശ്വനേതാവും ആയി തീരും.. ഭാരതം ലോകത്തിന്റെ ആസ്ഥാനമായി തീരും..  വിശ്വ പാർലമെന്റും,  ലോക കോടതിയും ഇന്ത്യയിൽ സ്ഥാപിക്കപ്പെടും,   ആഗോള രാഷ്ട്രങ്ങളുടെ  തലസ്ഥാനമായി ഭാരതം മാറും..  ലോകം മുഴുവനും ഒന്നായി തീരും.. ലോകം മുഴുവനും ഒരൊറ്റ സനാതന ധർമ്മത്തിന് അധീനമായി തീരും. ഭാരതം വിശ്വവിജയി ആയി തീരും.. ! "*                 –  യുഗപുരുഷൻ പണ്ഡിറ്റ് ശ്രീരാം ശർമ്മ ആചാര്യ,  *1984* ൽ.                       ( അഖില വിശ്വ ഗായത്രീ പരിവാർ, ശാന്തികുഞ്ജിന്റെ  സംസ്ഥാപകൻ,  നവയുഗ നിർമ്മാണ സംരഭത്തിന്റെ ഉപജ്ഞാതാവ്,  മഹാനായ സാമൂഹിക നവോത്ഥാന നായകൻ)                                                 *ഭാരതത്തിന്റെ യും ലോകത്തിന്റെ യും നല്ലൊരു ഭാവിക്ക് വേണ്ടി നമ്മുക്ക് ഏവർക്കും സന്മനസ്സോടെ  പ്രാർത്ഥിയ്ക്കാം...*  🙏🏻🙏🏻🙏🏻🙏🏻

Saturday, 4 April 2020

കൊറോണ നൽകിയ പാഠങ്ങൾ

മഹത്തരമായ പല കലാ - സാഹിത്യ സൃഷ്ടികളും, 'ക്ലാസ്സിക്കു'കളായി മാറുന്നതെങ്ങനെ എന്നറിയുമോ..?
മടുപ്പില്ലാതെ കാലങ്ങളോളം, അഥവാ കാലാതീതമായി അവ നിലനിൽക്കുമെന്നതാണ്, ഒന്നാമത്തെ കാരണം.

മറ്റൊന്ന്, ഈ ക്ലാസിക്ക് കൃതികൾ, (അത്, ഇതിഹാസങ്ങളാകട്ടെ, കാവ്യസൃഷ്ടികളോ, നോവലുകളോ, കലാ സൃഷ്ടികളോ ആകട്ടെ) ഇവയുടെ രചയിതാക്കൾ അഥവാ സൃഷ്ടാക്കൾ ആ കൃതികളിലൂടെ നേരിട്ട് പറയുന്നതിലുമേറെ വ്യാഖ്യാനങ്ങളും, അർത്ഥതലങ്ങളും അനുവാചകർ കണ്ടെത്തും എന്നതാണ്...  

എന്റ്റെ അനുമാനങ്ങളാണ് ഈ രണ്ടും.. നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം. എന്തായാലും എന്റെ നിരീക്ഷണം ഇതാണ്..

'ഭഗവദ്ഗീത' ഇത്തരത്തിലൊരു കാലാതീതമായ ഒരു കൃതിയാണ്. ഓരോ തവണയും ഗീതാഖ്യാനം നടത്തുമ്പോൾ, ഭഗവത് സന്ദേശത്തിന്റ്റെ നവീനമായ അർത്ഥ തലങ്ങൾ തനിക്ക് വെളിവാകാറുണ്ടെന്ന്, ഏറ്റവും മഹനീയമായി ഭഗവദ്ഗീത വ്യാഖാനിച്ചിരുന്ന ചിന്മയാനന്ദ സ്വാമികൾ പറയുമായിരുന്നു.. 

ഷേക്സ്പിയറുടെ കൃതികളും ഇങ്ങനെയാണ്. പതിനാലാം വയസ്സിൽ വായിച്ച മാക്ബത്തും, ഹാംലെറ്റുമൊക്കെ ഇന്ന് വായിക്കുമ്പോൾ, അവയിൽ ഒളിഞ്ഞിരിക്കുന്ന പല സന്ദേശങ്ങളും, അർത്ഥതലങ്ങളും കാണാകുന്നു ..

ഈ നിലയിൽ വ്യാഖ്യാനങ്ങൾ ഏറെ സൃഷ്ടിച്ചവയാണ്, ടോൾസ്റ്റോയ് കഥകൾ മുതൽ നമ്മുടെ വയലാറിന്റ്റെ കാവ്യഭംഗിയേറിയ വരികളും....

ഇങ്ങനെ അനുവാചകരെ ഏറെ ആനന്ദിപ്പിച്ചതും, അത്ഭുതപെടുത്തിയതുമായ പലതിന്റ്റേയും യഥാർത്ഥ ഭംഗിയും, അർത്ഥവും ഒരു പക്ഷെ, ആദ്യം (വായനയിലോ , കവിതാ - ഗാനമായി കേൾക്കുന്നതോ, സിനിമകളോ ഒക്കെയാകാം)  മനസ്സിലായില്ല എന്ന് വരും.... 
വയലാർ രാമവർമ്മ എന്ന അതുല്യ പ്രതിഭയുടെ ഈ വരികൾ നോക്കൂ.. 'ചെമ്പരത്തി' എന്ന സിനിമയ്ക്കായി എഴുതിയ മനോഹര ഗാനമായിരുന്നത്.. 

**"ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വെയ്ക്ക നീ
നഗ്നപാദയായ് അകത്തു വരൂ"...**

വയലാറിന്റ്റെ മാസ്മരിക തൂലികയിൽ നിന്നും അടർന്നു വീണ കവിതയാണ്. കവി ഭാവനയിൽ, ആധുനിക കാലത്തെ കാളിദാസനായിരുന്നു വയലാർ ...

ഇവിടെ കവിയുടെ ഭാവന നോക്കൂ, തന്റ്റെ കാമുകിയെ, ചക്രവർത്തിനിയായി സങ്കൽപ്പിക്കുകയാണ് കവി.. 

അവർക്കായി, കാമുകൻ പണിയുന്നതോ, വെറും കൊട്ടാരമല്ല, 'ശില്പ'ങ്ങൾ കൊണ്ട് സമൃദ്ധമായ ഗോപുരമുള്ള കൊട്ടാരമാണ്.. അവിടേക്ക് കടന്നു വരാൻ 'പുഷ്പപാദുകം' പുറത്തു വയ്ക്കാൻ കാമുകൻ, പ്രണയിനിയോട് പറയുകയാണിവിടെ.. 

അതായത്, ഈ കാമുകി, രാജകുമാരിയോ, രാജ്ഞിയോ ഒന്നുമായിട്ടല്ല കാമുകൻ കാണുന്നത് .  'ചക്രവർത്തിനി'യായിട്ടാണ്.. രാജ്ഞിമാരുടെ രാജ്ഞിയായി..!!

ആ കാമുകിയുടെ പാദുകങ്ങൾ, പുഷ്പങ്ങളാൽ നിർമ്മിതമാണ്. പക്ഷേ ഈ ലോകത്തിലെ ഏറ്റവും മൃദുലങ്ങളായ പുഷ്പ ദളങ്ങളാൽ നിർമിച്ച ആ പാദുകങ്ങളെക്കാളും മൃദുലമായ തന്റെ കാമിനിയുടെ പാദ സ്പർശത്താൽ ഈ കൊട്ടാരത്തെ സമ്പന്നമാക്കൂ എന്നാണ് കാമുകൻ പറയുന്നത്..

ഇനി അടുത്ത നാല് വരി നോക്കൂ..
 
"സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും...
പഞ്ചലോഹ മണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും"

ഈ കാമുകി കടന്ന് വരുമ്പോൾ, 'സാലഭജ്ഞിക'മാർ താലപ്പൊലി എടുത്ത് അവളെ വരവേൽക്കുമെന്നാണ് വിവേക്ഷ. ആരാണ് ഈ സാലഭഞ്ജികമാരെന്നറിയുമോ..?

ദേവലോകത്തെ ഏറ്റവും സുന്ദരിമാരായ രംഭ, മേനക, തിലോത്തമ തുടങ്ങിയ 37 അപ്സരസ്സുകളെ ഒരുമിച്ചു പറയുന്ന പേരാണ് സാലഭഞ്ജികമാർ എന്ന്.
ഈ ലോകത്തേറ്റവും സുന്ദരിമാർ എന്ന് വിളിപ്പേരുള്ള വിക്രമാദിത്യ രാജാവിന് മുന്നുള്ള ഭോജ രാജാവിന്റെ സദസ്സിലെ നർത്തകിമാരായിരുന്ന ഈ 37 അപ്സരസുകൾ തന്റെ കാമുകി കടന്ന് വരുമ്പോൾ താലമേന്തി വരവേൽക്കുമെന്ന് പറയുമ്പോൾ, തന്റ്റെ കാമുകി അതിലും സുരസുന്ദരിയാണന്നൊരു വിവക്ഷ കൂടിയാണ് പ്രേമാതുരനായ കാമുകൻ, മുന്നോട്ട് വയ്ക്കുന്നത് ..? എത്ര ഉജ്ജ്വലമായ കവി ഭാവനയാണത്.......?!!!

പ്രണയിക്കുന്നെങ്കിൽ വയലാറിന്റെ ഭാവനയിലൂടൊടുങ്ങണം. പ്രണയിച്ചു, പ്രണയിച്ചു മറ്റൊരു കാറ്റാവണം.. 
അരളിപ്പൂ മണം വിതറിപ്പാറും കൊടുങ്കാറ്റ്‌ ....!!

അതിപ്രശസ്തമായ ഈ ഗാനം ഇതിനോടകം ഞാനൊരു അമ്പതിനായിരം പ്രാവശ്യം കേട്ടിട്ടുണ്ടാവും .. പക്ഷേ അടുത്തയിടെ കേട്ടപ്പോൾ ഇങ്ങനെയൊക്കെ തോന്നി.. 

ഈ കൊറോണയുടെ ഓരോ നല്ല വശങ്ങളേ..!!! 😇