Saturday, 31 August 2024

അമേരിക്കൻ Deep State vs India

അമേരിക്കൻ ഡീപ്പ് സ്‌റ്റേറ്റിനേയും, ഇന്ത്യയെ തകർക്കാനുള്ള അവരുടെ അജണ്ടകളേയും കുറിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരന്തരം എഴുതുന്ന ഒരാളാണ് ഞാൻ. ഒരു പക്ഷേ ഈയിടത്തിൽ ആദ്യമായി മലയാളത്തിൽ ഇതേക്കുറിച്ച് എഴുതിയത് മറ്റാരുമാകില്ല. ഇന്നിപ്പോൾ യാങ്കികളുടെ സാമ്രാജ്യത്വ മോഹങ്ങളെല്ലാം മറനീക്കി പുറത്തു വന്നിരിക്കുന്നു. നമ്മുടെ രാജ്യത്തിനുള്ളിൽ നിന്ന് തന്നെ തികഞ്ഞ ഒരു ഒറ്റുകാരനെ അവർക്ക് കിട്ടിയിട്ടുമുണ്ട്. എല്ലാവരും മന്ദനെന്നും പപ്പുവെന്നും വിളിക്കുന്നത് അയാൾക്ക് തന്റെ രഹസ്യ പ്രവർത്തനങ്ങൾക്കു ഒരു മറയും താരിപ്പുമാണ്. ഇയാളെ വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ തന്നെ തട്ടും. എന്നിട്ട് പെങ്ങളൂട്ടിയെ അതിലൂടെ കുടിലനായ അളിയനെ കുടിയിരുത്തും. അഥവാ അതിനാകും ശ്രമം. ഇതൊക്കെ നേരത്തെ മനസ്സിലാക്കി തടഞ്ഞാൽ ഇന്ത്യ ഒന്നായി നിലനില്ക്കും. അർണബിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കൂ.. എത്ര അപകടകരമായ നിലയിലാണ് കാര്യങ്ങളെന്ന് ബോദ്ധ്യമാകും... രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Friday, 30 August 2024

കൃഷ്ണനും പുതന താത്തയുടെ കേക്കും

ഭഗവാൻ കൃഷ്ണനെ മുലയൂട്ടാൻ എന്ന വ്യാജേന കൊടിയ വിഷം പുരട്ടിയ കുചാമൃതവുമായാണ് കംസൻ പൂതനയെ വൃന്ദാവനത്തിലേക്കയച്ചത്. അവളുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യത്തിലും വാചാലതയിലും വൃന്ദാവനത്തിലെ സാധുക്കളായ അമ്മമാർ തെറ്റിധരിച്ചു പോയി. ആർക്കും കണ്ടാൽ വാരിപ്പുണരാൻ വെമ്പൽ തോന്നുന്ന ആ പൊന്നോമനക്കണ്ണനെ അവർ ഈ പുതനയ്ക്ക് കൈമാറി.
എല്ലാവരേയും കബളിപ്പിച്ച് കണ്ണനുണ്ണിയെ കൈയ്യിൽ കിട്ടിയ സന്തോഷത്താൽ പുതന, കംസൻ എന്ന തന്റെ നാഥന്റെ ആജ്ഞയനുസരിച്ച് വിഷമൂട്ടി ആ പിഞ്ചു പൈതലിനെ കാലപുരിക്കയക്കാൻ ശ്രമം തുടങ്ങി. പിറന്നു വീണപ്പോൾ പോലും നറുംനിലാവു പോലെ പാൽപുഞ്ചിരി ചൊരിഞ്ഞ കണ്ണനുണ്ണിക്കുണ്ടോ പൂതനയുടെ വിഷാമൃതം ഏൽക്കുന്നു? നിറഞ്ഞ കുസൃതിയുമായി കൈകാലുകളിട്ടടിച്ചു പല്ലില്ലാത്ത കുഞ്ഞു മോണ കാട്ടി ചിരിച്ചവൻ പൂതനയുടെ വിഷം അമൃത് പോലെ നുകർന്നു തുടങ്ങി. മാതൃത്വത്തിന്റെ അവാച്യമായ ഒരു ആനന്ദം ആ രാക്ഷസിയിൽ പോലും നിറഞ്ഞു. ഒരു വേള ഈ പൊന്നോമന തന്റെ തന്നെ പൈതലാണന്നവൾക്ക് തോന്നിത്തുടങ്ങി. സാകൂതം തന്നെ നോക്കിക്കിടന്ന് താൻ പകരുന്ന വിഷം സ്വാദുവ്യത്യാസം പോലും ഭാവിക്കാതെ നുകരുന്ന നിഷ്ക്കളങ്കമായ ഉണ്ണിക്കണ്ണനെ പൂതന നോക്കി.
കനമാർന്ന ഒരു കുറ്റബോധം അവളിലേക്ക് അരിച്ചിറങ്ങി. മുൻപും പല കുഞ്ഞുങ്ങളേയും കംസന്റെ ആജ്ഞയനുസരിച്ച് താൻ വധിച്ചതും അവളോർത്തു. മരിച്ചു വീണ സാധുക്കളായ ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ ഹൃദയം പൊട്ടുമാറുള്ള നിലവിളികൾ അവളുടെ കാതുകളിലേക്ക് ഇരമ്പിയെത്തി. ഇല്ല, തന്റെ പടച്ചതമ്പുരാനാണ് വലുത്. അവന്റെ സാമ്രാജ്യത്തിന് വിഘാതമാവുന്ന ഒന്നും ഭൂമിക്ക് മുകളിൽ വച്ചിരിക്കാൻ പാടില്ല. അത് ഉന്മൂലനം ചെയ്യണം. ചിന്തകൾ ഇങ്ങനെ പൂതനയെ മാറിമാറി വേട്ടയാടവേ എവിടെയോ ഒരു വേദന, ഒരു പിടച്ചിൽ.. ഒരു നിമിഷം; എരിയുന്ന വേദനയാൽ മറയുന്ന ബോധത്തിനിടയിൽ താൻ പകരുന്ന വിഷപ്പാൽ സാകൂതം നുണയുന്ന ഉണ്ണിയെ അവസാനമായി ഒരു നോക്കവൾ കണ്ടു. ആ കണ്ണുകളിൽ സമുദ്രത്തിന്റെ ആഴവും, അഗ്നിയുടെ വേവും പ്രപഞ്ചത്തിന്റെ ബ്രഹത്തായ വലുപ്പവുമവൾ കണ്ടു. മറയുന്ന ബോധത്തിൽ ഒന്നവൾ തിരിച്ചറിഞ്ഞു. താൻ കൊതിച്ച അഥവാ തന്റെ നാഥൻ പറഞ്ഞ സ്വർഗ്ഗത്തിലേക്കല്ല, കൊടിയ പാപികൾക്കുള്ള നരകത്തിലേക്കുള്ള കവാടം കടന്ന് തിരികെ വരാത്ത പ്രയാണം താൻ ആരംഭിച്ചിരിക്കുന്നു.. ആ പ്രയാണം ഇന്നും അവസാനിച്ചിട്ടില്ല.. ആധുനീക പുതനമാർ കംസനിയോഗത്താൽ വിഷം പുരണ്ട കേക്കുകളുമായി അമ്പാടിക്കണ്ണനെ ലാക്കാക്കി ഇന്നും കറങ്ങുന്നുണ്ട്. കൃഷ്ണലീലകൾ ഒരിക്കലും അവസാനിക്കുന്ന ഒന്നുമല്ലല്ലോ?.. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Wednesday, 28 August 2024

വാമനൻ എന്ന പ്രപഞ്ച പുരുഷൻ

പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും, ഗ്രന്ഥകാരനുമായ Rama Chandran സർ എഴുതിയ ഈ ലേഖനം നിശ്ചയമായും വായിച്ചിരിക്കേണ്ടതാണ്. ***************************************
**വാമനൻ, പ്രപഞ്ചപുരുഷൻ** പരശുരാമൻ കേരളം സൃഷ്ടിച്ചില്ല, മഹാബലി കേരളം മാത്രമായി ഭരിച്ചതുമില്ല. പക്ഷെ, പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന്, മേൽപ്പത്തൂർ നാരായണ ഭട്ടതിരി എഴുതിയ, 'നാരായണീയ'ത്തിൽ പറയുന്നു: उत्सार्योद्धृतकेरलो भृगुपते । 36:1 (കേരളം സൃഷ്ടിച്ച ഭൃഗുപതി) മഹാബലി കേരളം മാത്രമല്ല ഭരിച്ചതെന്ന്, 'നാരായണീയ'ത്തിൽ, മഹാബലി തന്നെ പറയുന്നു. നാരായണീയം 31:3: विश्वेशं मां त्रिपदमिह किं याचसे बालिशस्त्वं। (വാമനനോട് ചോദ്യം: അങ്ങെന്താണ് ബാലിശമായി മൂന്നടി മണ്ണു മാത്രം ചോദിക്കുന്നത്? ഞാൻ ലോകം മുഴുവൻ ഭരിക്കുന്നവനല്ലേ?) ഇങ്ങനെ ചില നമ്പൂതിരിമാർ സൃഷ്‌ടിച്ച മിത്തിനെയാണ്, 'പ്രാചീനകേരള'ത്തിൽ, ചട്ടമ്പി സ്വാമികൾ ചോദ്യം ചെയ്തത്. ഇനി, ഭൃഗു കച്ഛo എന്നു വച്ചാൽ, കേരളമല്ല, നർമ്മദാ തീരത്തെ രാജ്യമാണ്. അവിടെയാണ്, മഹാബലിയുടെ ത്യാഗവും വാമനൻ്റെ അനുഗ്രഹവും നടക്കുന്നത്. ഭാഗവതം, 8:18.21: तं नर्मदायास्तट उत्तरे बलेर्य ऋत्विजस्ते भृगुकच्छसंज्ञके। प्रवर्तयन्तो भृगवः क्रतूत्तमं व्यचक्षतारादुदितं यथा रविम् ॥ (നർമ്മദയുടെ ഉത്തരതീരത്തെ ഭൃഗുദേശത്ത്, പരശുരാമൻ്റെ പരികർമ്മികളെല്ലാം അശ്വമേധം നടത്തുമ്പോൾ, അദ്ദേഹം (വിഷ്ണു) സൂര്യതേജസ്സു പോലെ ശോഭിച്ചു.) അപ്പോൾ, വാമനാവതാരം കേരളത്തിൽ ആയിരുന്നില്ല. നർമ്മദാതീരത്തു നിന്ന് കേരളത്തിലേക്ക് കുടിയേറിയവർ അവരുടെ രാജാവ് സുതലത്തിൽ നിന്ന് മടങ്ങുന്നതും വാമനകഥയും ഇങ്ങോട്ട് കൊണ്ടുവന്നതാകണം. അവിടെയാണ്, 'വാമനസൂക്ത'ത്തിൻ്റെ പ്രസക്തി. വാമനസൂക്തം, ഋഗ്വേദ ഐതരേയബ്രാഹ്മണം, 1:164: Yagnesa yagna purushachyutha theerthapada, Theerthasrava sravana mangala namadheya, Aapanna loka vrjinopasamodhayadhya, Sam na krudheesa bhagawannasi dheena nadha. 1 Viswaya viswabhavana sthithi samyamaya, Swairam graheetha puru shakthi gunaya bhoomne, Swasthaya saswad upa braamhitha punya bhodham, Vyapadhithathma thamase haraye namasthe. 2 Aayu param vapurabheeshtamathulya lakshmeer, Dhyobhoorasa sakala yoga gunasthrivarga, Jnanam cha kevalamanantha, bhavathi thushta, Thwatho nrunaam kimu swapatna jayadhirasi. 3 ഈ സൂക്തത്തിൽ, മഹാബലി വരുന്നില്ല. "ദൈന്യം അകറ്റുന്ന വിഷ്ണു, ഐശ്വര്യം പകരൂ" എന്ന പ്രോലിറ്റേറിയൻ സ്തോത്രം എന്ന് പറയാം. 'നാരദപുരാണ'ത്തിൽ വാമനസ്‌തോത്രം വേറെയുണ്ട്. 'വാമനസൂക്ത'ത്തിൻ്റെ ആന്തരാർത്ഥം, ആചാര്യ നരേന്ദ്രഭൂഷൻ്റെ ശിഷ്യൻ പ്രശാന്ത് ആര്യ ഇങ്ങനെ വിശദീകരിക്കുന്നു: "ഋഗ്വേദത്തിലെ 'വാമനസൂക്ത'ത്തിൽ ഓണ രഹസ്യം ഒളിഞ്ഞിരിക്കുന്നു. മഹാബലിക്ക് നീണ്ട രാത്രിയെന്നും നീണ്ട തപസ്സെന്നും അർത്ഥം. രാത്രിയെ വമനം ചെയ്യുന്നവൻ, വാമനൻ. വാമനൻ, ഉദയ സൂര്യനാണ്. ജനിച്ചപ്പോൾ വടു ആയിരുന്നു, ബാല ബ്രഹ്മചാരി. അദിതിയുടെ മകൻ. "ദോ അവ ഖണ്ഡ നേ" എന്ന ധാതുവിൽ നിന്നാണ് അദിതി ശബ്ദനിഷ്പത്തി. രണ്ടല്ലാത്തത് എന്നർത്ഥം. "അദിതിയുടെ മകൻ ആദിത്യനെന്ന് പുരാണങ്ങൾ. വാമനൻ ഉദയ സൂര്യനാണെന്ന് തെളിയിക്കാൻ ഇതിനെക്കാൾ പ്രമാണം വേണ്ട. സൂര്യൻ ഉദിക്കുന്നതും ഭൂമിയിൽ പ്രകാശം പതിക്കുന്നു. ഒരടി ഉദയം മുതൽ മധ്യാഹ്നം വരെയും രണ്ടാമത്തെ അടി സായം സന്ധ്യ വരെയുമായി സങ്കല്പിച്ചിരിക്കുന്നു. അടുത്ത അടി വയ്ക്കുമ്പോൾ സൂര്യൻ ഉദിച്ച ഭൂഭാഗത്ത് ഇരുട്ടു പരക്കുന്നു. അതായത്, സൂര്യൻ ഉദിച്ച പ്രദേശം രാത്രിയാകുന്നു. ഭൂമിയിൽ, സൂര്യ പ്രകാശം പതിക്കുന്നതിന് നേരെ എതിർ വശത്ത്, ഇരുട്ടു പരന്നിരിക്കുന്ന പ്രദേശം പാതാലം, പാതാളം അല്ല. ഭാരതത്തിൽ പകലായിരിക്കുമ്പോൾ, എതിർ ദിശയിൽ വരുന്ന ഭാഗത്ത് രാത്രി. അത്, അമേരിക്ക ആകാം. അതിന്, പഴയ പേര് പാതാലം. ഭൂമിയുടെ കറക്കവും സൂര്യപ്രകാശ പതനവും കഥാരൂപത്തിൽ വർണിച്ചപ്പോൾ, മിത്തുകൾ ഉണ്ടായി. അവയിൽ നിന്ന് സമ്പ്രദായങ്ങളും ക്ഷേത്രങ്ങളും ആവിർഭവിച്ചു." അമേരിക്കയിൽ കുറെ ഇരുട്ടുണ്ട് എന്നത്, വാസ്തവമാണ്. ലാൽ ബഹാദൂർ ശാസ്ത്രിയെയും ഹോമി ഭാഭയെയും വെറും ഒരു മാസത്തെ ഇടവേളയിൽ സി ഐ എ കൊന്നില്ലായിരുന്നുവെങ്കിൽ, അന്നേ നമുക്ക് അണുബോംബ് ഉണ്ടാകുമായിരുന്നു. പ്രശാന്ത് പറയുന്നതിൽ കഴമ്പുണ്ട്. 'ഋഗ്വേദ'ത്തിലെ 'പുരുഷസൂക്ത'ത്തിൽ, വാമനനെ വിവരിക്കുന്നു: Tripādūrdhva udaitpuruṣaḥ pādo'syehābhavātpunaḥ, tato viśvaṅ vyakrāmatsāśanānaśane abhi. tasmādvirāḍajāyata virājo adhipūruṣaḥ, sa jāto atyaricyata paścādbhūmimatho puraḥ. That Three-footed (Immortal) Purusha stood above transcending (all things), and His one foot was this (world of becoming). Then He pervaded (everything) universally, the conscious and the unconscious. From That (Supreme Being) did the Cosmic Body (Virat) originate, and in this Cosmic Body did the Omnipresent Intelligence manifest itself. Having manifested Himself, He appeared as all diversity, and then as this earth and this body. (ആ ത്രിമാനപുരുഷൻ എല്ലാത്തിനും മേൽ നിന്നു. ഒരു കാൽ ഈ ഭൂമി. പിന്നെ, അവൻ പ്രപഞ്ചമാകെ, ബോധത്തിലും അബോധത്തിലും വ്യാപിച്ചു. ആ പരമപുരുഷനിൽ നിന്ന് വിരാട് രൂപവും അതിൽ നിന്ന് സർവവ്യാപിയായ ബോധവും ഉണ്ടായി. സ്വയം സാക്ഷാൽക്കരിച്ച അവൻ, നാനാത്വമായി പ്രത്യക്ഷമായി. പിന്നെ, ഭൂമിയും ശരീരവുമായി.) പുരാണങ്ങളിൽ, അസുരൻ, രാക്ഷസൻ എന്നൊക്കെ വിശേഷിപ്പിക്കുന്നത്, കപടമതേതരവാദികളെയാണ്. മഹാബലി, അസുരനാണ്. അപ്പോൾ, ബലിക്ക് മേൽ വാമനൻ നേടുന്ന വിജയം, പ്രാഗ് മാർക്സിസത്തിന് മേൽ, ഹിന്ദുമതം നേടുന്ന വിജയം കൂടിയാണ്. (ചിത്രം കർണാടക ഹാലേബീഡ് ഹൊയ്‌സാലേശ്വര ക്ഷേത്രത്തിലെ വാമനൻ.)

നോട്ട് നിരോധനത്തിൻ്റെ കഥ

ശ്രീ രാജേഷ് പിള്ള, (ഇപ്പോൾ Tatwamayinews) 2009 ൽ എഴുതിയ ലേഖനമാണ് ഇതോടൊപ്പം. മുൻപ്, ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ RAW യിലും ഒരു വ്യാഴവട്ടക്കാലത്തിലേറെ പ്രവർത്തന പരിചയമുള്ള അദ്ദേഹം ഒരു പ്രവചനം പോലെ എഴുതിയ ഈ ലേഖനത്തിനു വർത്തമാനകാലത്തു ഉള്ള പ്രാധാന്യം ഇത് വായിക്കുമ്പോൾ മനസിലാകും. നോട്ട് നിരോധനത്തിൻ്റെ കഥ ആരംഭിക്കുന്നത് എവിടെ നിന്നാണ് എന്നറിയാമോ? എങ്ങനെയാണ് ഞാനും നിങ്ങളും അടങ്ങുന്ന ഈ രാജ്യം ലോകം കണ്ട ഏറ്റവും വലിയ സുരക്ഷാ ഭീഷണികളിൽ നിന്നും, അഴിമതിയിൽ നിന്നും തീവ്രവാദ ഫണ്ടിംഗിൽ നിന്നുമൊക്കെ മുക്തി നേടിയതെന്ന് അറിയാമോ? ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന വിധമാണ് നമ്മളത് അതിജീവിച്ചത്.... 2012ൽ ഇന്ത്യ - നേപ്പാൾ അതിർത്തി പ്രദേശങ്ങളിലെ എഴുപതോളം ബാങ്ക് ബ്രാഞ്ചുകൾ #CBI റെയ്ഡ് ചെയ്യുന്നത് വഴിയാണ് സംഭവത്തിൻ്റെ രണ്ടാം ഭാഗം തുടങ്ങുന്നത്. (ആദ്യ ഭാഗം 1997ൽ തന്നെ ആരംഭിച്ചിരുന്നു)... ബാങ്കുകളിൽ നിന്ന് അവിശ്വസനീയമാം വിധം 1000 കോടിയുടെ കള്ളനോട്ടുകൾ കിട്ടിയ CBI അതെവിടെ നിന്ന് കിട്ടി എന്ന ബാങ്കുകളുടെ ഉത്തരം കേട്ട് ഞെട്ടിപ്പോയി. അത് #RBI തന്നെ വിതരണം ചെയ്ത നോട്ടുകൾ ആയിരുന്നു എന്നതായിരുന്നു അവർ CBI യ്ക്ക് മുൻപാകെ നൽകിയ ഉത്തരം. RBI റെയ്ഡ് ചെയ്ത #സിബിഐ കണ്ടെത്തിയത് അതേ കള്ളനോട്ടുകൾ തന്നെയായിരുന്നു. പാകിസ്ഥാനും ഐഎസ്ഐയും ഇന്ത്യയിലേക്ക് കണ്ടമാനം ഒഴുക്കി വിട്ടിരുന്ന അതേ കള്ളനോട്ടുകൾ. നോട്ടുകളുടെ അപാകത പരിശോധിക്കാൻ അമേരിക്കൻ ലാബുകളെ ബന്ധപ്പെട്ട സിബിഐക്ക് കിട്ടിയത് വിലപ്പെട്ട വിവരങ്ങളായിരുന്നു. യഥാർത്ഥ #ഇന്ത്യൻ കറൻസിയും പ്രചരിച്ച വ്യാജ കറൻസിയും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല. അത്രയേറെ ഇതുമായി അടുത്ത് നിൽക്കുന്ന, അടുത്ത് പ്രവർത്തിക്കുന്ന ഒന്നിന് മാത്രമേ ഇത്രയും സൂക്ഷമമായി ഈ ക്രൈം ചെയ്യുവാൻ കഴിയൂ. പക്ഷേ, അപ്പോഴും നോട്ടുകൾ ഇത്രയും ആസൂത്രിതമായി എങ്ങനെ അച്ചടിച്ച് #പാകിസ്ഥാൻ വിപണിയിൽ ഇറക്കി? #PChidambaram ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്ന ആ കാലത്തേക്കാണ് നോട്ടിൻ്റെ കഥ ഇനി സഞ്ചരിക്കുന്നത്. നോട്ടുകൾ പ്രിൻ്റ് ചെയ്യാൻ ബ്രിട്ടീഷ് കമ്പനിയായ ' De La Rue ' വിനെ ഏൽപ്പിച്ചത് ചിദംബരം ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഇതേ കമ്പനി തന്നെയാണ് പാകിസ്ഥാനും അവരുടെ കറൻസികൾ പ്രിൻ്റ് ചെയ്ത് നൽകിയിരുന്നത്. വെറുമൊരു നോട്ട് പ്രിൻ്റിംഗ് കമ്പനി മാത്രമായിരുന്നില്ല De La Rue.. അവർക്ക് പാകിസ്ഥാൻ സെൻട്രൽ ബാങ്കുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്നു. സ്വാഭാവികമായും ആ ബന്ധം ഉപയോഗിച്ച് കറൻസികൾ പ്രിൻ്റ് ചെയ്യുവാനുള്ള പേപ്പറുകൾ പാകിസ്ഥാന് യഥേഷ്ടം ലഭിച്ചിരുന്നു. സിബിഐ ആർബിഐ വോൾട്ടുകൾ റെയ്ഡ് ചെയ്തിരുന്ന സമയത്ത്, ഈ പ്രസ്തുത കമ്പനിയുടെ ഷെയർ കൂപ്പു കുത്തുകയായിരുന്നു എന്നതും നാം ഓർക്കണം. ചുരുക്കം പറഞ്ഞാൽ പാകിസ്ഥാൻ ഈ സൗകര്യം ഉപയോഗിച്ച്ക്കൊണ്ട് ഒരു പാരലൽ ഇക്കണോമി പലരുടെയും അറിവോട് കൂടി ഇന്ത്യയിൽ നടത്തുകയായിരുന്നു. പലരുടെയും മൗനാനുവാദം അതിനുണ്ടായിരുന്നു. പാകിസ്താനിലെ കറാച്ചിയിലും, ലഹോറിലും ലണ്ടൻ കമ്പനിയായ De La Rue നൽകുന്ന പേപ്പർ ഉപയോഗിച്ച് കള്ളപ്പണം അച്ചടിക്കുന്നു എന്ന് അന്വേഷണ സംഘങ്ങൾ അന്ന് റിപ്പോർട്ട് സമർപ്പിച്ചു. അതിനെതിരെ പക്ഷേ നിശബ്ദത മാത്രമായിരുന്നു നടപടി.. 2014 എന്ന ഗെയിം ചെയിഞ്ചിങ് വർഷം എത്തി. നരേന്ദ്ര ദാമോദർ ദാസ് മോദി ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേറി. 2015 മുതൽ ഈ വ്യാജ നോട്ടുകളുമായി ബന്ധപ്പെട്ട കേസ് വേഗത്തിൽ അന്വേഷിക്കുവാൻ തുടങ്ങി. പാകിസ്ഥാനിൽ നിന്നും വ്യാജ നോട്ടുകൾ ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പാകിസ്ഥാൻ എത്തിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 2016ൽ De La Rue എന്ന അധ്യായം മോദി സർക്കാർ താഴിട്ടു പൂട്ടി. നോട്ടുകൾ അച്ചടിക്കുന്നതിന് 15 ശതമാനം കമ്മീഷൻ ഈ കമ്പനി ഇന്ത്യയിൽ നൽകിയിരുന്നതായി Panama Papers വഴി വ്യക്തമായി. ഒരു പക്ഷെ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ രാജ്യദ്രോഹപരമായ അഴിമതിയാവണം ഇത്. 2023 ജനുവരിയിൽ മുൻ ഫിനാൻസ് സെക്രട്ടറി ആയിരുന്ന അരവിന്ദ് മായാറാമിൻ്റെ പ്രെമിസസിൽ സിബിഐയുടെ ഒരു റെയ്ഡ് നടന്നിരുന്നു. 2004ൽ ഒന്നാം യൂ പി എ സർക്കാർ ലണ്ടൻ കമ്പനിയായ de la rue ന് നൽകിയ കരാർ നാല് തവണ നീട്ടി കൊടുത്തിരുന്നു. അത് ഘട്ടങ്ങളിലായി 2015 ഡിസംബർ വരെ നീട്ടി നൽകിയിരുന്നു. അതിൽ ഏറ്റവും അവസാനത്തെ എക്സ്റ്റൻഷൻ അനുവദിച്ചിരുന്നത് ഈ മായാറാമാണ്. പ്രത്യക്ഷത്തിൽ ഇദ്ദേഹം sec 120B(criminal conspiracy) പ്രകാരം കുറ്റക്കാരൻ ആണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം വേഗത്തിൽ തന്നെ പുരോഗമിക്കുന്നുമുണ്ട്. മധ്യപ്രദേശിലെ ഹോഷങ്കബാദിലാണ് ഇന്ത്യയിൽ കറൻസി പേപ്പർ അച്ചടിക്കുന്ന ഒരേയൊരു സ്ഥലം. 22,000 മെട്രിക് ടൺ കറൻസി പേപ്പറുകളുടെ ആവിശ്യം നമുക്ക് പ്രതിവർഷം ഉണ്ട്. അതിൽ 2800 ആയിരുന്നു ഹോഷങ്ക ബാദിന് നിർമിക്കാൻ കഴിഞ്ഞിരുന്നത്. 2015ൽ പ്രോഡക്ക്ഷൻ ലൈനുകൾ കൂടിയത് വഴി 12,000 മെട്രിക് ടൺ ഉത്പാദനം വരെ എത്തിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 12,000 ടൺകൾ വഹിക്കാൻ കഴിയുന്ന രണ്ട് പേപ്പർ മില്ലുകൾക്ക് കൂടി സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. നോട്ട് അച്ചടിക്കാനുള്ള പേപ്പറും മഷിയും പോലും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കണം എന്നും RBI യക്ക് #ModiGovernment കർശന നിർദേശം നൽകി കഴിഞ്ഞു. 2016ലെ നോട്ട് നിരോധനം വഴി പാകിസ്ഥാൻ്റെ സാമ്പത്തികമാണ് തകർന്നത്. നോട്ട് നിരോധനത്തിന് ശേഷമുള്ള പാകിസ്ഥാൻ്റെ ഫോറെക്സ് റിസർവ് കൂപ്പ് കുത്തുന്നത് നിങ്ങൾക്ക് കാണാം. അവരതിന് പല ലൊട്ട് ലൊടുക്ക് ന്യായങ്ങളാണ് നിരത്തിയത്. #IMF ൽ നിന്നുള്ള ലോണും, എക്സ്പോർട്ട് കുറഞ്ഞതുമോക്കെയാണ് കാരണം എന്നൊക്കെ. പക്ഷേ ഇന്ത്യയിൽ പ്രചരിപ്പിച്ചിരുന്ന ആ വ്യാജ കറൻസികൾ വഴി നിലനിന്നത് പാകിസ്ഥാൻ എക്കോണമി ആയിരുന്നു എന്നതാണ് വാസ്തവം.... ഇനി, 1997ലാണ് കഥയുടെ ആദ്യ ഭാഗം ആരംഭിക്കുന്നത് എന്ന് സൂചിപ്പിച്ചിരുന്നുവല്ലോ. ഐ. കെ. ഗുജറാൽ പ്രധാനമന്ത്രിയായിരുന്ന സമയം ഇന്ത്യൻ കറൻസികൾ അച്ചടിക്കാൻ മൂന്ന് വിദേശ കമ്പനികളെയാണ് അന്ന് Outsource ചെയ്തിരുന്നത് (അതും security ത്രെട്ട് ആയിരുന്നു)...1 ലക്ഷം കോടി വരുന്ന കറൻസികൾ പ്രിൻ്റ് ചെയ്യാൻ അന്ന് ഏൽപ്പിച്ചത് American Bank Note Company, Giesecke & Devrient Consortium(germany) എന്നിവയും പിന്നെ De La Rue(uk)കൂടിയായിരുന്നു... അന്ന് തൊട്ടേ de la rue കളത്തിൽ ഉണ്ടായിരുന്നു എന്ന് വ്യക്തം. അന്നത്തെ ധനകാര്യ മന്ത്രി ആരായിരുന്നു എന്ന് ഒരു ചോദ്യം നിങ്ങളുടെ മനസ്സിൽ പാളിപോയിരിക്കാം.. അന്നും ചിദംബരം തന്നെയായിരുന്നു ധനകാര്യ മന്ത്രി! Nb:പോസ്റ്റിന് ആവശ്യമായ ഡാറ്റകൾ തന്ന് സഹായിച്ചത് Abhilash Suseela ♥️🥰 ✍️ പ്രേം ശൈലേഷ് #Demonetisation #ModiGovt

പരശുരാമനും, വാമനനും മഹാബലിയും പരശുരാമനെറിയാത്ത മഴുവും

പരശുരാമനും, വാമനനും മഹാബലിയും പരശുരാമനെറിയാത്ത മഴുവും വീണ്ടുമൊരു ഓണം. പതിവുചോദ്യങ്ങളുമായി ബുദ്ധിരാക്ഷസന്മാര്‍ എത്തിയിരിക്കുന്നു. മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ “ചവുട്ടിത്താഴ്ത്തി”യതെങ്ങനെ? ശരിയാണല്ലോ. ചോദ്യത്തില്‍ അപാകതയൊന്നുമില്ലല്ലോ. യുക്തിയുക്തം. പരശുരാമന് മുന്‍പ് കേരളമില്ലല്ലോ. പിന്നെങ്ങനെ മഹാബലി ഭരിക്കും. അല്ലേലും ഈ ഹിന്ദു പുരാണങ്ങളെല്ലാം ഇങ്ങനെയാ. ഒരന്തോം കുന്തോം ഇല്ലാതെ എന്തേലുമൊക്കെ വിളിച്ചു പറയും. ഭാര്‍ഗ്ഗവരാമന്‍ മഴു എറിഞ്ഞുണ്ടായ കേരളത്തില്‍ മഹാബലിയുമില്ല വാമനനുമില്ല. ഇതൊക്കെ വെറും മിത്തുകള്‍. അങ്ങനെ പറയാന്‍ വരട്ടെ. പണ്ടുമുതലേ പാടിപ്പഴകിയ “പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ലോ” നമ്മുടെ മനസ്സില്‍ ഉറച്ചുപോയതിന്‍റെ കുഴപ്പമാണത്. ഭാര്‍ഗ്ഗവഭൂമി നമ്മുടെ മലയാളമല്ലേ? ആണെന്നു പറയാന്‍ വരട്ടെ. സ്കന്ദപുരാണാന്തര്‍ഗതമായ സഹ്യാദ്രിഖണ്ഡത്തില്‍ ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തി പറയുന്നുണ്ട്. ‘വൈതരണ്യാദ്ദക്ഷിണേ തു സുബ്രഹ്മണ്യാത്തഥോത്തരേ സഹ്യാത്സാഗരപര്യന്തം ശൂര്‍പ്പാകാരം വ്യവസ്ഥിതം’ (സഹ്യാദ്രിഖണ്ഡം ഉത്തരാര്‍ദ്ധം) അര്‍ത്ഥം – ‘വൈതരണിക്കു തെക്കും സുബ്രഹ്മണ്യത്തിനുവടക്കും സഹ്യപര്‍വ്വതം തുടങ്ങി സമുദ്രംവരെ, അതായത് സഹ്യന്ന് പടിഞ്ഞാറും സമുദ്രത്തിനു കിഴക്കുമായിട്ട്, മുറത്തിന്റെ ആകൃതിയില്‍ കിടക്കുന്നു,’ ഇതാകുന്നു ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തിനിര്‍ണ്ണയം. അപ്പോള്‍ നമ്മുടെ മലയാളഭൂമിയേതാണ്? ‘മലയാദ്രിമാഹാത്മ്യം’ എന്ന ഗ്രന്ഥത്തില്‍ ഈ മലയാളഭൂമിയുടെ അതിര്‍ത്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു. ‘മലയക്രോഡഭൂമേസ്തു സീമാത്വേന വിനിശ്ചിതാ പയസ്വിന്ന്യുത്തരസ്യാന്തു ദക്ഷിണേ തു കുമാരികാ പൂര്‍വ്വസീമാ തു ഗിരിരാണ്മലയഃ പശ്ചിമേംബുധിഃ’ ‘വടക്ക് കാഞ്ഞരോട്ടുപുഴയും തെക്ക് കന്യാകുമാരിയും കിഴക്ക് മലയപര്‍വ്വതവും പടിഞ്ഞാറ് സമുദ്രവും.’ ഈ കാരണങ്ങളാല്‍ ഭാര്‍ഗ്ഗവഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ വടക്കോട്ടുള്ള പ്രദേശമാണെന്നും മലയാളഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ തെക്കോട്ടുള്ള പ്രദേശമാണെന്നും തെളിയുന്നു.ഭാര്‍ഗ്ഗവഭൂമി സുബ്രഹ്മണ്യമോ, വടക്കന്‍ കന്യാകുമാരിയോ മുതല്‍ ‘നാസിക’ അല്ലെങ്കില്‍ സൌരാഷ്ട്രം വരെയാണ്. “സുബ്രഹ്മണ്യാല്‍സുരാഷ്ട്രാന്തമുദ്ധൃത്യഭാര്‍ഗ്ഗവോ മുനി:” എന്നു മലയാചല മാഹാത്മ്യത്തില്‍ കാണുന്നു. കാവ്യസംഹിതയില്‍ കവേരശില തുടങ്ങി തെക്കോട്ടു മലയാളമാണെന്നും ടി ശൈലം വരെ ശൂര്‍പ്പാരകമെന്ന രാമക്ഷേത്രമാണെന്നും പറയുന്നു. “തസ്മാദപ്യുത്തരേ ഭാഗേ അവന്തിപദമുച്യതേ; തത: കച്ഛപുരീതസ്യാദക്ഷതോഹ്യപരാന്തകം. ശൂര്‍പ്പാരകേതിരാമസ്യ ക്ഷേത്രം.” എന്നാണു ഇതിനു പ്രമാണം. പിന്നെ ഭാര്‍ഗ്ഗവന്‍, ഖരന്‍ പണ്ട് പ്രതിഷ്ഠിച്ചിരുന്ന വൈക്കത്തുവന്നുവെന്നു കേരളമാഹാത്മ്യം പറയുകയാല്‍ മുമ്പു ആ ഭൂമി ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു. “നന്ദീശസംഹിതയില്‍’ കേരളക്ഷേത്രമാഹാത്മ്യം 32 അദ്ധ്യായം താഴെക്കാണുംപ്രകാരം പറയുന്നു. “ഗുഹ്യകാദ്രി(ഹിമവല്‍പാര്‍ശ്വം) തുടങ്ങി കന്യാകുമാരി വരെയും ഗാന്ധാരദേശം തുടങ്ങി കിഴക്കോട്ട് ‘കാമരൂപ’മെന്നു പറയുന്ന ആസാം വരെയും ഉള്ളടക്കം ഭൂമി ഭാരതവര്‍ഷമാണ്. അതില്‍, വിശിഷ്ടകര്‍മ്മാനുഷ്ഠാനയോഗ്യമായ ബ്രഹ്മര്‍ഷിദേശം സരസ്വതീദൃഷദ്വതീനദികളുടെ മദ്ധ്യസ്ഥഭൂമി മുഖ്യമാകുന്നു. കശ്മീരത്തിനപ്പുറം (തെക്കോട്ടു പറഞ്ഞു വരുന്നതാകയാല്‍ തെക്കേ അറ്റം) പഞ്ചനദമെന്നും, പിന്നെ കുരുദേശം, മരുദേശം, അനന്തരം അവന്തിയെന്ന ഉജ്ജൈനം, അതിനപ്പുറം കച്ഛപുരി, അപരാന്തമെന്നും ശൂര്‍പ്പാരകമെന്നും പറയുന്ന ’രാമക്ഷേത്രം’, ഇവയാകുന്നു വിഭാഗങ്ങള്‍. തലക്കാവേരി മുതല്‍ തെക്കന്‍കന്യാകുമാരി വരെ ഭൂതലസ്വര്‍ഗ്ഗമായ മലയാചലഭൂമിയാണെന്നും അതിനു കാരണാന്തരങ്ങളാല്‍ കേരളമെന്നുകൂടി പേര് സിദ്ധിച്ചിട്ടുണ്ടെന്നും പറയുന്നു. അപ്പോള്‍ വിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ ഭാര്‍ഗ്ഗവരാമന്‍ സൃഷ്ടിച്ചത് നമ്മുടെ മലയാളഭൂമിയല്ലെന്നും. പരശുരാമന് മുന്‍പേ ഈ മലയാളഭൂമി ഇവിടെയുണ്ടെന്നും തെളിയുന്നു. അതിനാല്‍ പരശുരാമന്‍ മഴുവെറിഞ്ഞ കഥ മലയാളഭൂമിക്ക് ചേരില്ല. ഇനി നമുക്ക് മഹാബലിയുടെ യാഗഭൂമിയിലേക്ക് വരാം. ഭാഗവതപുരാണമനുസരിച്ച് നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തിയത്. ആ യാഗസ്ഥലത്തേക്കാണ് ഭഗവാന്‍ വാമനന്‍ കടന്നുചെന്നത്. സ്വര്‍ഗ്ഗലോകം കീഴടക്കിയ ബലിചക്രവര്‍ത്തി കീര്‍ത്തിമാനും, ദാനശീലനും മഹാത്മാവുമായിരുന്നെങ്കിലും തന്‍റെ മഹിമയില്‍ അഭിമാനിച്ച് ഗര്‍വ്വോടുകൂടിയാണ് ലോകം വാണിരുന്നത്. ബാലകനായ വാമനനെ ബലി പാദം കഴുകി ഉചിതമായി സ്വീകരിച്ചു. യജ്ഞം പൂര്‍ത്തിയായ ദിനം എത്തിയ വാമനന്‍ തന്‍റെ അതിഥി ആണെന്നും അദ്ദേഹത്തിനു ആവശ്യമുള്ളത് എന്തും ചോദിച്ചുകൊള്ളുവാനും ഗര്‍വ്വോടുകൂടി മഹാബലി പറഞ്ഞു. മൂന്നടി മണ്ണു മാത്രം ചോദിച്ച വാമനനോട്‌ മൂന്നടി വെറും നിസ്സാരമെന്നവണ്ണം ബലി പ്രതിവചിച്ചു. അതിനു മറുപടിയായി വാമനന്‍ ഇപ്രകാരമാണ് പറഞ്ഞത്. “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും. യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല.” വാമനന്‍റെ മറുപടി കേട്ട ബലി മൂന്നടി ദാനമായി നല്‍കുവാന്‍ ഒരുങ്ങിയപ്പോള്‍ അസുരഗുരു ശുക്രാചാര്യര്‍ വിലക്കി. എന്നാല്‍ വാക്കില്‍ നിന്നും പിന്മാറാത്തവനും വിഷ്ണുഭക്തനായ പ്രഹ്ലാദന്‍റെ പൌത്രനുമായ മഹാബലി വാമനനോട്‌ മൂന്നടി അളന്നുകൊള്ളുവാന്‍ പറഞ്ഞു. വിരാട്സ്വരൂപമായ ഭഗവാന്‍ ആദ്യത്തെ രണ്ടടികൊണ്ട് സമസ്തവും അളന്നെടുത്തു. മൂന്നാമത്തെ പാദം വയ്ക്കുവാന്‍ ഇടം ചോദിച്ച വാമനനോട്‌ ബലി പറഞ്ഞു “ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.” അപ്പോള്‍ പ്രഹ്ലാദന്‍ അവിടെയെത്തുകയും ഐശ്വര്യം നിമിത്തം മോഹം ജനിക്കുമെന്നും വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് ഭഗവാന്‍ പൂര്‍ണ്ണമായി അനുഗ്രഹിച്ചതാണെന്നും പറഞ്ഞു . ഭഗവാന്‍ മഹാബലിയുടെ ശിരസ്സില്‍ കാല്‍ തൊട്ട് അനുഗ്രഹിക്കുകയും സാവര്‍ണിമന്വന്തരത്തില്‍ ദേവേന്ദ്രനായി ഭരിക്കുവാനും അതുവരെ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തില്‍ വസിക്കുവാനും ആ സുതലത്തിന്‍റെ പടിക്കല്‍ താന്‍ കാവല്‍ നില്‍ക്കുമെന്നും പറഞ്ഞനുഗ്രഹിച്ചു. അതിനാല്‍ മഹാബലിയെ വാമനന്‍ ചവുട്ടിതാഴ്ത്തിയതല്ലെന്നും ശിരസ്സില്‍ കാല്‍തൊട്ട് അനുഗ്രഹിച്ചതാണെന്നും പുരാണത്തില്‍ നിന്നും മനസ്സിലാക്കാം. ശിരസ്സില്‍ കാല്‍തൊട്ടു അനുഗ്രഹിക്കുന്ന ചടങ്ങ് ഇപ്പോഴും കര്‍ണാടകയിലെ തോഡാവനവാസികളുടെ ഇടയിലുണ്ട് എന്നതും ശ്രദ്ധേയമാണ്. അങ്ങനെയെങ്കില്‍ മഹാബലി കേരളം ഭരിച്ചുവോ? നര്‍മ്മദയുടെ തീരത്തല്ലേ യാഗം നടന്നത്? വാമനഭഗവാന്‍ ബലിയെ അനുഗ്രഹിച്ച് സുതലത്തില്‍ വസിക്കുവാന്‍ വിട്ടുവെന്നു പറഞ്ഞുവല്ലോ. എവിടെയാണ് ഈ സുതലം? സുതലം എന്നതിനു പാതാളം, ബലിസത്മം, നാഗലോകപ്രഭേദം എന്നിങ്ങനെയാണ് അര്‍ത്ഥം. മലയാളഭൂമിയാണ് ബലിസത്മം. മലയാളഭൂമി ബലിസത്മമാണെന്നു നന്ദീശസംഹിതയിലെ കേരളമഹിമാനുവര്‍ണ്ണനവും സമ്മതിക്കുന്നു. രമണകമെന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഭാഗവതത്തില്‍ രമണകം നാഗാവാസമായി പറയപ്പെട്ടിരിക്കുന്നു. രാജ്യഭ്രംശാനന്തരം ജീമൂതവാഹനനും പിതാവും മലയാചലം പ്രാപിച്ചു തപസ്സു ചെയ്തിരുന്നതായും മലയവതിയെ വേട്ടതായും പറയുന്നുണ്ട്. മലയാചലം മലയാളഭൂമിയാകയാല്‍ മഹാബലി വസിച്ച സുതലം ഇതുതന്നെയെന്നു വരുന്നു. ധര്‍മ്മിഷ്ഠനും, സത്യവാനും, മഹാജ്ഞാനിയുമായ മഹാബലി ചക്രവര്‍ത്തി ഭഗവാന്‍ വാമനന്‍റെ അനുഗ്രഹത്താല്‍ മലയാളഭൂമിയില്‍ വാണിരുന്നതിന്‍റെ ഓര്‍മ്മയെ ഓണമായി ആഘോഷിക്കുന്നതില്‍ അനൗചിത്യമില്ല. ഇവിടുത്തെ സമൃദ്ധിയുടെ ഓര്‍മ്മപുതുക്കലായും വാമനജയന്തിയായുമെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു. മനുഷ്യമനസ്സിലെ ഗര്‍വ്വിനെ ഇല്ലാതെയാക്കുന്ന ഭഗവാനെയും, സത്യധര്‍മ്മാദിനിഷ്ഠകളോടു കൂടിയ ഭക്തനെയും, മഹാനായ ചക്രവര്‍ത്തി ഭരിച്ച നാടിന്റെ സമ്പല്‍സമൃദ്ധിയെയും ഓണക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവര്‍ക്കും നല്ലൊരു ഓണം ആശംസിക്കുന്നു.

Sunday, 25 August 2024

ലോകാരാദ്ധ്യനായ ഭഗവാൻ ശ്രീകൃഷ്ണൻ

കഴിഞ്ഞ അഞ്ച് സഹസ്രാബ്ദങ്ങളായി മനുഷ്യകുലത്തിൽ ഭഗവാൻ ശ്രീകൃഷ്ണനോളം ആരാധിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്ത ആരെങ്കിലും ഉണ്ടാവാൻ വഴിയില്ല.
അദ്ദേഹം ജീവിച്ചിരുന്നപ്പോളും ഏതാണ്ട് അങ്ങനെ തന്നെയായിരുന്നു. പ്രായത്തിൽ കവിഞ്ഞ ധിഷണയും, ധൈര്യവും സ്ഥൈര്യവും, പ്രേമവും, കരുണയും, വീര്യവും, സൗഹൃദവും, സഹനശേഷിയും, രാഷ്ട്രതന്ത്രജ്ഞതയും, രാഷ്ട്രസ്നേഹവും, യുദ്ധവീര്യവും തുടങ്ങി അസാധാരണമാംവിധം സർവ്വ ഗുണങ്ങളും അറിവും സർവ്വോപരി ധർമ്മനിഷ്ഠയും, ധാർമ്മിക ചിന്തകനുമായ ഒരു മനുഷ്യൻ ഇന്നോളം ഈ ഭൂമണ്ഡലത്തിൽ പിറവി എടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. ഭഗവാൻ കൃഷ്ണനെക്കുറിച്ച് എണ്ണമറ്റ കഥകൾ ഉണ്ട്, എന്നാൽ എല്ലാ കാലത്തും ഏറ്റവും പ്രസക്തമായത് അദ്ദേഹം എപ്പോഴും യുദ്ധം ഒഴിവാക്കാൻ ആഗ്രഹിച്ചു എന്നതാണ്. കേൾക്കുമ്പോൾ അത്ഭുതം തോന്നാമല്ലേ? ഭഗവദ് ഗീത തന്നെ ഉപദേശിച്ചു കൊടുത്ത് പാർത്ഥനെ പടയ്ക്കിറക്കിയ കൃഷ്ണൻ സമാധാനകാംക്ഷിയോ? അതെ. സത്യമാണ്. അദ്ദേഹം നേരിട്ടോ അല്ലാതെയോ നിരവധി യുദ്ധങ്ങൾ, സംഘർഷങ്ങൾ അല്ലെങ്കിൽ യുദ്ധങ്ങൾ എന്നിവയിൽ പോരാടുകയോ അല്ലെങ്കിൽ ഭാഗമാകുകയോ ചെയ്തു. എന്നാൽ തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കാതെ അദ്ദേഹം ഒരിക്കലും യുദ്ധം ചെയ്തിട്ടില്ല ശിശുപാലനോ ജരാസന്ധനോ ആകട്ടെ, അത് അനിവാര്യമാണെന്ന് ബോധ്യമാകുന്നതുവരെ കൃഷ്ണൻ അവരോട് യുദ്ധത്തിൽ ഏർപ്പെട്ടില്ല. ജരാസന്ധന്റെ പടുകൂറ്റൻ സൈന്യം തന്റെ ജനങ്ങളെ ആക്രമിച്ചപ്പോൾ, യുദ്ധം ചെയ്യുന്നതിനുപകരം തന്റെ ആളുകളെ ദ്വാരകയിലേക്ക് മാറ്റാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തെ "രാഞ്ചോർ" അല്ലെങ്കിൽ യുദ്ധക്കളത്തിൽ നിന്ന് ഓടിപ്പോയവൻ എന്നാണ് വിളിച്ചിരുന്നത്. അത് അദ്ദേഹത്തെ വിഷമിപ്പിച്ചില്ല. മെച്ചപ്പെട്ട സജ്ജീകരണങ്ങളുള്ള ഒരു ശത്രുവുമായുള്ള യുദ്ധത്തിൽ തന്റെ ജനങ്ങളെ ബലിയർപ്പിക്കുന്നതിനു പകരം മറ്റൊരു ദിവസം പോരാടുന്നതിന് ജീവൻ സംരക്ഷിക്കുന്നതിൽ അദ്ദേഹം വിശ്വസിച്ചു. യുദ്ധം തിന്മയാണ്. ഇത് പരമാവധി ഒഴിവാക്കുകയോ മാറ്റിവയ്ക്കുകയോ തടയുകയോ ചെയ്യണം. മഹാഭാരത യുദ്ധം തടയാൻ അദ്ദേഹം ആത്മാർത്ഥമായി ശ്രമിച്ചു. ദുര്യോധനനോട് യുദ്ധം തടയാൻ അഞ്ച് ഗ്രാമങ്ങൾ പാണ്ഡവർക്ക് നൽകണമെന്ന് അഭ്യർത്ഥിച്ചു. ജഗത് നിയതാവായ തന്റെ വിശ്വരൂപം വരെ അധർമ്മികളായ കൗരവർക്ക് കാണിച്ചു കൊടുത്തു. പാണ്ഡവർക്ക് പോലും ലഭിക്കാത്ത ആ ദർശനം കിട്ടിയിട്ടും അധർമ്മിയായ ദുര്യോധനൻ വിശ്വസിച്ചില്ല.. ഒടുവിൽ അധർമ്മ ഭരണത്തിന് അന്ത്യം കുറിക്കാനുള്ള ഏക മാർഗം യുദ്ധമാണെങ്കിൽ, അങ്ങനെയാകട്ടെ എന്ന് കൃഷ്ണൻ നിശ്ചയിച്ചു.
"യുദ്ധത്തിൽ ബന്ധുക്കളില്ല. ധർമ്മവും അധർമ്മവും മാത്രമേയുള്ളൂ. അധർമ്മത്തിനെതിരെ പോരാടുക എന്നത് ഒരു ക്ഷത്രിയന്റെ ഒരേയൊരു കടമയാണ്. അധർമ്മത്തിനെതിരെ പോരാടാതിരിക്കുന്നതാണ് അധർമ്മം." ഗീതോപദേശത്തിന്റെ സാരമതായിരുന്നു. ഇന്നും മാനവരാശിക്ക് ഏറ്റവും മൂല്യമേറിയ അറിവിന്റെ ഖനിയാണ് ഭഗവദ് ഗീത. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മം ഉണ്ടായിരുന്നില്ലെങ്കിൽ ഭാരതം ഒരിക്കലും ഇന്നു കാണുന്ന ഭാരതമോ സനാതന ധർമ്മം ഇങ്ങനെ നിത്യനൂതനമായി നിലകൊള്ളുകയോ ചെയ്യുമായിരുന്നില്ല. എന്തു കൊണ്ട് കൃഷ്ണൻ പൂർണ്ണാവതാരമായി എന്നതിന്റെ ഉത്തരവും അതു തന്നെയാണ്. ഹരേ കൃഷ്ണ 🕉️🙏🥰 ശ്രീകൃഷ്ണ ജയന്തി ആശംസകൾ
രഞ്ജിത്ത് ഗോപാലകൃഷ്ണൻ Repost

Saturday, 24 August 2024

മലയാള സിനിമ രംഗത്തെ പ്രതിസന്ധി

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും, സ്റ്റാർ ബാറ്ററുമായിരുന്ന മുഹമ്മദ് അസറുദ്‌ദീൻ ഉൾപ്പെട്ട ക്രിക്കറ്റ് വാതുവെയ്പ്പും കോഴ വിവാദവും ഉണ്ടായത് 1998-99-ൽ ആയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ കപിൽദേവിനെ വരെ പൊട്ടിക്കരയിപ്പിച്ച ആരോപണങ്ങളും വിവാദങ്ങളും ക്രിക്കറ്റിനെ മുച്ചൂടും തകർക്കുമെന്നും ഭാവിയിൽ ദോഷം ചെയ്യുമെന്നുമൊക്കെ അന്ന് പരക്കേ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ ആ പ്രതിസന്ധികളൊക്കെ മറി കടന്ന് ഇന്ത്യൻ ക്രിക്കറ്റ് മുന്നേറിയെന്ന് മാത്രമല്ല സൗരവ് ഗാംഗുലിയെന്ന ധീരനായ ക്യാപ്റ്റന്റെ നേതൃത്വത്തിൽ തൊട്ടടുത്ത ഏകദിന ലോകകപ്പിന്റെ ഫൈനൽ വരെ ഇന്ത്യ എത്തി. ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ സുവർണ്ണകാലത്തേക്ക് ചുവടുവച്ചത് ഈ പ്രതിസന്ധികളെ തരണം ചെയ്താണ്. പറഞ്ഞ് വരുന്നത് ഇപ്പോൾ മലയാള സിനിമ രംഗം നേരിടുന്ന സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളെ കുറിച്ചാണ്. പണവും, സൗന്ദര്യവും, പ്രശസ്തിയും ഒത്തു ചേരുന്ന സിനിമാ രംഗത്ത് തിരശ്ശീലക്ക് പിന്നിൽ പതിറ്റാണ്ടുകളായി നടക്കുന്ന പ്രവണതകൾ ഇപ്പോൾ മറനീക്കി പുറത്തു വന്നു എന്നതാണ് യാഥാർത്ഥ്യം. അതിന് ഹേമാക്കമ്മിറ്റിയും ആ കമ്മിറ്റിയെ നിയമിക്കാൻ 2017-ൽ മുഖ്യമന്ത്രിയോട് ശുപാർശ ചെയ്ത അന്നത്തെ സാംസ്കാരിക മന്ത്രി ഏ.കെ. ബാലനും അഭിനന്ദാർഹമായ വിധം നിമിത്തമായി എന്ന് മാത്രം. പലപ്പോഴും മാദ്ധ്യമങ്ങൾ അതിരു കടന്ന സെൻസേഷണലിസത്തിന് പിന്നാലെ പായുമെങ്കിലും ഈ വിഷയത്തിൽ മലയാള ദൃശ്യ, ഓൺലൈൻ മാദ്ധ്യമങ്ങൾ കൊടുത്ത പ്രാധാന്യമാണ് 'ഇരകൾക്ക്' ഇന്ന് സിദ്ദിക്കിന്റെ രാജിയിലേക്ക് വരെ നയിച്ച വെളിപ്പെടുത്തലുകൾ നടത്താൻ ധൈര്യം നൽകിയത്. മറ്റു പല പ്രാധാന്യമുള്ള വാർത്തകളേയും തമസ്ക്കരിക്കുന്നതിൽ എതിർപ്പ് രേഖപ്പെടുത്തിക്കൊണ്ട് തന്നെ ഈ വിഷയത്തിൽ മാദ്ധ്യമങ്ങൾ നൽകിയ പ്രാധാന്യത്തിനും പിന്തുണക്കും അവരെ അഭിനന്ദിക്കുക കൂടി ചെയ്യുന്നു. ഇപ്പോൾ സിനിമാ മേഖല പാടെ ഒന്ന് ഉലഞ്ഞിട്ടുണ്ട്. ഇത് പണ്ടേ നടന്നിരുന്നുവെങ്കിൽ, പഴയകാല നടിമാരായിരുന്ന വിജയശ്രീ, ശോഭ, മയൂരി തുടങ്ങി സിൽക്ക് സ്‌മിത വരെ പലരും ആത്മഹത്യ ചെയ്യേണ്ടി വരികയില്ലായിരുന്നു. പഴയ നടി ഉഷ മുതൽ പാർവ്വതി തിരുവോത്ത് വരെ പലരും മുൻപും തങ്ങൾ നേരിട്ട പീഡനങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. പറയാത്തവർ ഏറെ! ഇപ്പോൾ അതിലൊക്കെ ധൈര്യമായി രേവതി സമ്പത്ത് എന്ന പെൺകുട്ടി താൻ നേരിട്ട ബലാത്സംഗം കൃത്യമായി തെളിച്ചു പൊതു സമൂഹത്തോട് പറഞ്ഞിരിക്കുന്നു. അവസരങ്ങൾ നഷ്ടപ്പെടുമെന്ന് കരുതി പരാതിപ്പെടാൻ ധൈര്യം കാണിക്കാതിരുന്ന തലമുറയല്ല ഇന്ന് ഉള്ളത്. ചങ്കൂറ്റമുള്ള പുതു തലമുറയിലെ ഈ പെൺകുട്ടികൾ ഭാവിയിലേക്കുള്ള ഒരു ശുഭ സൂചകമാണ്. ഇനി ഒരുത്തനും പെണ്ണു പിടിക്കാൻ വേണ്ടി സിനിമ രംഗത്തേക്ക് വരാൻ ധൈര്യം കാണിക്കില്ല. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകൾ വച്ച് കേസുകൾ എടുത്താലും അവ വിജയിക്കാൻ സാദ്ധ്യത കുറവാണ്. നിയമ വഴിയിൽ അത് തെളിയിക്കാൻ പ്രയാസമാകും എന്നത് തന്നെ കാരണം. പക്ഷേ സിദ്ദിക്കും, രഞ്ജിത്തും , മുകേഷും, ഇടവേള ബാബുവും, മാമുക്കോയയും ഒക്കെ ഇനിയുള്ള സിനിമയിലെ ആണങ്ങൾക്ക് പൊള്ളുന്ന ഓർമ്മയാകും. അതിനാൽ മലയാള സിനിമ രംഗം ഇനി കുറേക്കൂടി ശുദ്ധവുമാകും, സിനിമകൾ സുന്ദരവുമാകും. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

ഭാരത വർഷം

എന്താണ് ജംബുദ്വീപവും ഭാരത വർഷവും ? എന്താണ് ജംബുദ്വീപവും ഭാരതഖണ്ഡവും ? (ഈ പോസ്റ്റ് വായിച്ച് കഴിയുമ്പോൾ ആദ്യം മനസിലേക്കോടിയെത്തേണ്ടത് ഇതിൽ പ്രതിപാദിച്ചിട്ടുള്ള വർഷങ്ങളോ, ഖണ്ഡങ്ങളോ, രാജ്യങ്ങളോ ഒന്നുമല്ല, മറിച്ച് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഈ ഭൂലോകത്തെ മുഴുവൻ, എങ്ങനെ ഇത്ര കൃത്യമായി നിർണ്ണയിച്ചു എന്ന അൽഭുതമാണ്.. അതിനായി ഉപയോഗിച്ച മാധ്യമത്തെകുറിച്ചാണ് എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ.. ). പല പൂജാദികളുടെയും സമയത്ത് പൂജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്ന് തുടങ്ങി അവസാനം പൂജക്കിരിക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും വരെ പറഞ്ഞതിന് ശേഷമാണ് പൂജ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. . എന്നലെന്താണീ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും....? മഹാസങ്കൽപ്പം അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ അസ്മിൻ വർത്തമാനേ വ്യവഹാരികേ പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം... സങ്കല്പത്തിലെ കാലഗണന കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്നതാണ് ഒരു കല്പം അല്ലെങ്കിൽ ബ്രഹ്മാവിന്റെ ഒരു പകൽ. ഒരു കല്പത്തിൽ 14 മനുക്കളാണ് അധികാരികളായിട്ടുള്ളത്. ഓരോ മനുവിന്റെയും കാലയളവ് 71.42 മഹായുഗങ്ങൾ ചേർന്ന ഒരു മന്വന്തരമാണ്. ഇത് പോലെ തന്നെ 43,20,000 വർഷങ്ങളുള്ള ബ്രഹ്മാവിന്റെ ഒരു രാത്രിയുമുണ്ട്. അങ്ങനെ 43,20,000 വർഷങ്ങൾ വീതമുള്ള ഒരു രാത്രിയും ഒരു പകലും ചേരുമ്പോൾ ഒരു ബ്രഹ്മദിവസമാകും..... അതായത് 8.64 ബില്ല്യൻ വർഷങ്ങൾ. ഇത് പോലെയുള്ള 360 ബ്രഹ്മ ദിവസങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മവർഷവും.... 360 വർഷങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മ ആയുസും പൂർണ്ണമാകുന്നു. അതായത് 360 ബ്രഹ്മ വർഷങ്ങളാണ് (311 ട്രില്ലിയൻ വർഷങ്ങൾ) ഈ പ്രപഞ്ചത്തിന്റെ ഒരായുസ് എന്നർത്ഥം. എട്ടാമത്തെ മഹായുഗത്തിലെ ശ്വേതവരാഹ കല്പത്തിൽ സ്വയംഭൂവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വൈവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമ്മസാവർണി, രുദ്രസാവർണി, രൗച്യ-ദൈവസാവർണി, ഇന്ദ്രസാവർണി എന്നിങ്ങനെയുള്ള 14 മനുക്കളിൽ ഏഴാമത്തെ മനുവായ വൈവസ്വത മനുവിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്. ഭാരതീയ കാലശാസ്ത്രപ്രകാരം ബ്രഹ്മാവ് ഇത് വരെയായി 50 ബ്രഹ്മവർഷങ്ങൾ പൂർത്തിയാക്കി, 51 ൽ നടക്കുകയാണിപ്പോൾ. അത് കൊണ്ടാണ് ബ്രഹ്മാവിനെ രണ്ട് പരാർദ്ധങ്ങളിൽ ജീവിക്കുന്നത് എന്നർത്ഥത്തിൽ പരാർദ്ധദ്വയജിവിൻ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പരാർദ്ധം എന്ന് പറഞ്ഞാൽ പകുതി. രണ്ട് പകുതികൾ ചേരുമ്പോൾ ഒന്ന് ഉണ്ടാകും. അങ്ങനെ ബ്രഹ്മാവിന്റെ സമ്പൂർണ്ണ കാലഘട്ടത്തിന്റെ ഒരു പകുതി കഴിഞ്ഞിരിക്കുന്നു. ദേശവർണ്ണന പൗരാണിക ഭാരതീയ ഹൈന്ദവ ഭൂമിശാസ്ത്രം ലോകത്തെ ജംബുദ്വീപം (ഏഷ്യ), പ്ലക്ഷദ്വീപം (തെക്കേ അമേരിക്ക), പുഷ്കരദ്വീപം (വടക്കെ അമേരിക്ക), ക്രൌഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്), ശാല്‍മലദ്വീപം (ആസ്ട്രേലിയ), കുശദ്വീപം (ഓഷ്യാന) എന്നിങ്ങനെ ഏഴു ദ്വീപുകളായി തിരിച്ചിരുന്നു. ജംബുദ്വീപത്തെ (ഏഷ്യയെ) വർഷങ്ങളായും (ഭൂപ്രദേശങ്ങൾ) തിരിച്ചിരുന്നു. ഭാരതവർഷ കേതുമൂലവർഷ ഹരിവർഷ ഇളാവൃതവർഷ (ആർടിക് റീജിയൻ - നോർത്ത് പോൾ - ഉൾപ്പെടുന്ന ഭാഗം) !!! കുരു വർഷ, ഹിരണ്യക വർഷ, രമ്യകവർഷ, കിമ്പുരുഷ വർഷ, ഭദ്രസ്വ വർഷ ഭാരതവർഷം എന്ന ഭൂപ്രദേശം, ഭാരതം എന്ന ഉപദ്വീപ് (ഭാരതഖണ്ഡം) ഈജിപ്ത്ത്, അഫ്ഘാനിസ്ഥാൻ, ബലൂചിസ്ഥാൻ, ഇറാൻ, സുമേറിയ, കാസ്പിയൻ കടൽ (കാശ്യപസമു ദ്രം) എന്നിവ ഉൾപ്പെടുന്നതായിരുന്നു. ഈ ഭാരതഖണ്ഡത്തെ 55 രാജസ്ഥാനങ്ങളായും തിരിച്ചിരുന്നു. കാശ്മീർ നേപ്പാൾ കോസലം കംബോജം പാഞ്ചാലം സിംഹളം അംഗം കലിംഗം കാമരൂപം സൗവീരം കുരു ഭോജം വിദേഹം വാത്മീകം ഹേഹയം വംഗം സൗരാഷ്ട്രം പുന്നാഗം ചപർപരം കുലന്ത സൗരസേനം ദൻഗന മാർത്താ സൈന്ധവം പുരുഷാരം പാന്തരം സലിവം കുടക് നിഷധം ദുർഗ മർദ പൗണ്ഡ്രം മഗധം ഛേദി മഹാരാഷ്ട്രം ഗുൻഡ്ര കർണാടകം ദ്രവിഡം കുക്കുടം ;ലാടം മാളവം മാഗരം ദെശാർണം ഒഡിയ ബാക്കു യവന ഗുവാനി കൊങ്കണം കാശ്യപം ദുങ്ങുണ കഛം ചോള പാണ്ഡ്യ ചേര കേരള (അതായത് ഈ ഭൂലോകത്തിലെ ഏഴ് ദ്വീപുകളിൽ ഒന്നായ ജംബുദ്വീപം എന്ന ദ്വീപിലുള്ള ഭാരതവർഷം എന്ന ഭൂപ്രദേശത്തിലെ ഭാരത ഖണ്ഡം എന്ന ഉപദ്വീപിലെ 55 രാജസ്ഥാനങ്ങളിലൊന്നായ കേരളത്തിലാണ് നാമിപ്പോഴുള്ളത് എന്നർത്ഥം). ഇനി സങ്കല്പത്തെ പൂർണ്ണമായി മനസിലാക്കാം.. അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ അസ്മിൻ വർത്തമാനേ വ്യവഹാരികേ പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം... അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ - ബ്രഹ്മാവിന്റെ ആയുസിന്റെ രണ്ടാം പകുതിയിലുള്ള ശ്വേതവരാഹകല്പേ - ശ്വേതവരാഹകല്പത്തിലുള്ള വൈവസ്വതമന്വന്തരേ - വൈവസ്വതമനുവിന്റെ ഭരണകാലത്തുള്ള അഷ്ടാവിംശതി തമേ - ഇപ്പോഴത്തെ മനുവിന്റെ കാലത്തുള്ള ഇരുപത്തെട്ടാമത്തെ മഹായുഗത്തിലുള്ള കലിയുഗേ - കലിയുഗത്തിലെ പ്രഥമ പാദേ - പ്രഥമപാദത്തിൽ ജംബുദ്വീപേ - ജംബുദ്വീപിലുള്ള ഭാരതവർഷേ - ഭാരതവർഷത്തിലുള്ള ഭാരതഖണ്ഡേ - ഭാരതഖണ്ഡത്തിലുള്ള മേരോ ദക്ഷിണേ ദിഖ്ഭാഗേ - മേരുപർവതത്തിന്റെ തെക്ക് ഭാഗത്തുള്ള അസ്മിൻ വർത്തമാനേ വ്യവഹാരികേ - ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്ന കാലത്തിൽ പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ - പ്രഭവ മുതൽ തുടങ്ങുന്ന 60 വർഷത്തെ കാലചക്രത്തിൽ നമ സംവത്സരേ - (60 വർഷത്തെ ഹിന്ദു കലണ്ടറിലെ ഇപ്പോഴത്തെ വർഷം ആണ് ഇവിടെ പറയേണ്ടത്) അയനേ ദക്ഷിണായനേ/ഉത്തരായനേ - ഉത്തരായനത്തിൽ അല്ലെങ്കിൽ ദക്ഷിണായനത്തിൽ ഋതേ - ഋതുവിൽ (6 ഋതുക്കൾ വാസന്ത, ഗ്രീഷ്മം, വർഷ, ശാരദ, ഹേമന്ത, ശിശിര) മാസേ - മാസത്തിൽ (12 മാസത്തിലെ ഒരു മാസത്തിൽ) പക്ഷേ - പക്ഷത്തിൽ (ശുക്ല പക്ഷം അല്ലെങ്കിൽ കൃഷ്ണപക്ഷം) ശുഭതിഥൗ - 15 തിഥികളിൽ ഒരു തിഥിയിൽ (പൗർണമിക്കും അമാവാസിക്കും ഇടയിലുള്ള പതിനഞ്ച് തിഥികളിൽ ഒന്നിൽ - പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പൗർണമി അല്ലെങ്കിൽ അമാവാസി) വാസര യുക്തായാം - ആഴ്ചയിലെ ഏഴ് ദിവസത്തിലെ ഒരു ദിവസത്തിൽ (ഭാനു, സോമ, ഭൗമ, സൗമ്യ, ഗുരു, ഭൃഗു, സ്ഥിര) നക്ഷത്ര യുക്തായാം - ആ ദിവസത്തെ നക്ഷത്രത്തിൽ ശുഭ നക്ഷത്ര, ശുഭ യോഗ, ശുഭ കരണ, ഏവംഗുണ, വിശേഷണ, വിശിഷ്ഠായാം, ശുഭ തിഥൗ, ശ്രീമാന്, … ഗോത്രഃ, … നാമധേയഃ, … ഗോത്രസ്യ എന്നിങ്ങനെ ഗുണഗണങ്ങളുമായി നീളും സങ്കല്പം. ഈ ഭൂലോകത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാ വിന്റെ കാലഗണനയിൽ തുടങ്ങി ഭൂഖണ്ഡവും ദേശവും കുലവും ഗോത്രവുമെല്ലാം കടന്ന് ഞാനെന്ന ഒരു നിസാരനിലെത്തി നിൽക്കുന്ന ഈ മഹാസങ്കല്പത്തിൽ മഹത്തായ ഒരു ആശയവും മനശാസ്ത്രവുമുണ്ട് എന്നതാണ് യാഥാർത്ഥ്യം.
അതായത് 311 ട്രില്ലിയൻ വർഷങ്ങൾ ആയു സുള്ള അചിന്ത്യവും, അപരിമേയവുമായ ഈ പ്രപഞ്ചത്തിലെ ഒരു ചെറു അണു മാത്രമാണ് നാമോരോരുത്തരും എന്നോർമ്മിപ്പിക്കുക കൂടിയാണ് ഈ സങ്കല്പം കൊണ്ട് ചെയ്യുന്നത്. അതിനാൽ ഇനിമുതൽ പൂജകൾക്ക് മുമ്പായി മഹാസങ്കല്പം ചെയ്യുന്ന വേളയിൽ ഈ അർത്ഥവും ഇതിന്റെ പിന്നിലെ മനശാസ്ത്ര വും ഓർമ്മയിൽ വച്ച് കൊണ്ട് വേണം പ്രാർത്ഥിക്കുവാൻ. എല്ലാവർക്കും നന്മവരട്ടെ! (ഭാരതത്തിന് പകരം അമേരിക്കയാണെങ്കിൽ സങ്കല്പം ഇങ്ങനെ മാറും.. ക്രൗംച ദ്വീപേ, രമണക വര്ഷേ, ഐംദ്രിക ഖംഡേ, പ്രശാന്തസാഗരേ പുഷ്കരക്ഷേത്രേ ) കടപ്പാട് Pic: സിന്ധു നദി

മോദിജിയുടെ വിദ്യാഭ്യാസ യോഗ്യതയും സർട്ടിഫിക്കറ്റും

അപ്പോൾ മോദിജിയുടെ സർട്ടീറ്റ് ചോദിച്ചു വന്നവര് Sreejith Panickar നൽകിയ സൽക്കാരമൊക്കെ സ്വീകരിച്ച് വയറ് നിറഞ്ഞ് ഏമ്പക്കവും വിട്ട് സ്റ്റാൻഡ് വിട്ടു പോയ സ്ഥിതിക്ക് ഇനി ചില കാര്യങ്ങൾ കൂടി പറയട്ടെ. 🤨
റെയിൽവേ പ്റ്റാറ്റ്ഫോമിൽ ചായക്കച്ചവടം ചെയ്തിരുന്ന അച്ഛൻറെയൊപ്പം ചെറുപ്പത്തിൽ ചായ വിറ്റ് നടന്ന ബാല്യത്തെക്കുറിച്ച് ആ മനുഷ്യൻ പറഞ്ഞിട്ടുണ്ട്. 🥰 ഒരു നാണക്കേടും വിചാരിച്ചിട്ടില്ല. പതിനേഴാം വയസ്സിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പത്തോ, പതിനാലോ വയസ്സുള്ള ഒരു കുട്ടിയെ കല്യാണം കഴിച്ചതും, ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ കുട്ടിയെ തിരികെ അതിന്റെ മാതാപിതാക്കളെ ഏൽപ്പിച്ച് അവളോട് പഠിച്ചു മിടുക്കിയാകാൻ പറഞ്ഞേൽപ്പിച്ച ശേഷം വീടു വിട്ട് സന്യസിക്കാൻ പരിവ്രാജകനായി ഹിമാലയത്തിലേക്ക് പോയതും അദ്ദേഹം മറച്ചു വച്ചിട്ടില്ല.😙
ഹിമാലയത്തിൽ കണ്ട സന്യാസിമാരുടെ പ്രേരണയാൽ ഏതാനും വർഷങ്ങൾക്ക് ശേഷം തിരികെ വന്ന് ആർ എസ്സ് എസ്സിൽ ചേർന്നതും പ്രചാരകനായി മാറിയതും, തുറന്നു പറഞ്ഞിട്ടുണ്ട്. പിന്നീടുള്ള ഇതിഹാസ സമാനമായ ജീവിതവും ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായതും അതി ശക്തനായ ലോക നേതാവായി മാറിയതും നമ്മുടെ കൺമുൻപിലാണ്. 😍
ആർഎസ്സ്എസ്സ് പ്രചാരകനായി നാടോടിയെ പോലെ രാജ്യത്തിന്റെ ഓരോ കോണിലും അദ്ദേഹം എത്തിപ്പെട്ടിട്ടുണ്ട്. ഇതിനിടെ മുതിർന്ന ഒരു പ്രചാരകന്റെ ഉപദേശ പ്രകാരം ഡിഗ്രിയും, പോസ്റ്റ് ഗ്രാജുവേഷനും ഡിസ്റ്റൻസ് എഡ്യൂക്കേഷനിലൂടെ പഠിച്ചു, പാസ്സായി. അന്നൊന്നും രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നോ, തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകുമെന്നോ ഒന്നും സ്വപ്നത്തിൽ പോലും ആ പാവം ചിന്തിച്ചിട്ടുണ്ടാവില്ല. 😟 അങ്ങനെയൊക്കെ സംഭവിച്ചപ്പോളുമാകട്ടെ തന്റെ മുൻകാല ജീവിതത്തിലെ ചായക്കച്ചവടമോ, അമ്മ അന്യവീടുകളിൽ ജോലികൾ ചെയ്യാൻ പോയിരുന്നതോ, വീട്ടിലെ ദാരിദ്യമോ, ശൈശവവിവാഹമോ, അതുപേക്ഷിച്ചതോ ഒന്നും ഒരു നാണക്കേടോർത്തും മറച്ചു വച്ചിട്ടില്ല. 😌 “ചിലരെപ്പോലെ, സ്വന്തം അപ്പന്റെ പേരിന്റെ സ്ഥാനത്ത് വല്യപ്പൂപ്പന്റെ കൂട്ടുകാരന്റെ പേര് ചുമന്നു കൊണ്ട് നടക്കേണ്ടിയും വന്നിട്ടില്ല.” 😜 താഴ്ന്ന ജാതിയിൽ പെട്ട, ദാരിദ്യത്തിൽ വളർന്ന ആ മനുഷ്യന് ശരിക്കും പഠിച്ചിട്ടില്ലായിരുന്നുവെങ്കിൽ, പാസ്സായി സർട്ടിഫിക്കേറ്റ് കരസ്ഥമാക്കിയിട്ടില്ലായിരുന്നെങ്കിൽ, താൻ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിക്കാരനാണെന്ന് "ബഡായിയടിക്കേണ്ട" വല്ലയാവശ്യവും ഉണ്ടോ? 🤔 മറിച്ച് താൻ പോയി പോയി ചായയടിക്കടോ എന്ന് മദാമ്മയുടെ പാത്രം മോറുകാരനായിരുന്ന മണിശങ്കർ അയ്യർ പരിഹസിച്ചപ്പോൾ, ആ പരിഹാസത്തെ ജനങ്ങൾക്കിടയിൽ ചർച്ചയാക്കി, രാജ്യം മുഴുവൻ ചായ്പേ ചർച്ച നടത്തിയന്ന് മാത്രമല്ല, അമേരിക്കയിൽ പോയപ്പോൾ, അന്നത്തെ പ്രസിഡന്റ് ഒബാമയുടെ കൂടെ വരെ ചായ്പേ ചർച്ച നടത്തിയ മുതലാണ്. 😂 അത്രേം മുന്തിയ വിളച്ചിലു കയ്യിലിരിക്കുന്ന വിദ്വാന്, സ്വന്തം 'വിദ്യാഭ്യാസക്കുറവും', മുതലാക്കാൻ എന്തേലും പ്രയാസമുണ്ടാകുമായിരുന്നോ? 😉 എട്ടാംക്ലാസ്സ് പൊട്ടിയ കഥകൾ പറഞ്ഞ് നമ്മേ ഏറെ ചിരിപ്പിച്ച പ്രിയ ഇന്നസെൻറും, നാലാം ക്ലാസ്സും തയ്യലും പറഞ്ഞ് മുതലാക്കിയ വി.എസ്സുമൊക്കെ അതിയാന്റെ പക്കൽ ട്യൂഷന് പോകേണ്ടി വന്നേനേം.! അല്ലെങ്കിൽ തന്നെ ഈ ആർഎസ്സുഎസ്സുകാർക്ക് ഇച്ചിരി വായനയുടേയും പഠിത്തത്തിന്റെയും ഒക്കെ അസ്കിത ഉള്ളതാണ്. "സംഘലിറ്ററേച്ചർ" എന്ന ഒരു പദം തന്നെ ഇവരുടെ സംഭാവനയായുണ്ട്.😇
ഇതിപ്പോൾ അതൊന്നുമല്ല സൂക്കേട്.. ഭരണപരാജയമോ, അഴിമതിയോ, മതസ്പർദ്ധയോ കലാപങ്ങളോ ഒന്നുമില്ല രാജ്യത്ത് ചൂണ്ടിക്കാട്ടാൻ. കാണെക്കാണെ ജനങ്ങളുടെ ഇടയിൽ ആ ഇമേജങ്ങനെ വളർന്ന് വലുതാവുകയാണ്. വന്ന് വന്ന് പ്രബുദ്ധര് വരെ മോദി മാഹാത്മ്യം പറഞ്ഞു തുടങ്ങി. 😔 അപ്പോൾ പിന്നെ ഇച്ചിരി ചെളി വാരിയെറിയണം.. ഒന്ന് നാറ്റിക്കണം.. അതീന്ന് കിട്ടുന്ന ഒരു സുഖം.. അത് ദൽഹി ഭരിക്കും വരാഹത്തിന് അമൃതാണ്. അത്ര തന്നെ. 😋 ഇതിലും ബല്യ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിൽ പോയിട്ടില്ല, പിന്നല്ലേ ഇപ്പോൾ?! 🤣🤣🤣 രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Shajan Scaria vs State of Kerala case

സുപ്രീം കോടതി ഇന്നലെ (23/08/2024) പരമ പ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങളിൽ എന്നേക്കും ബാധകമായ നാഴികക്കല്ലാവുന്ന ഒരു വിധിയാണത്. പതിവു പോലെ മലയാളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളും ചാനലുകളും മുക്കുകയോ ഒതുക്കുകയോ ചെയ്ത വാർത്ത ആയതു കൊണ്ടാണ് എഴുതുന്നത്. Shajan Skariah vs State of Kerala എന്ന അപ്പീൽ കേസിലെ വിധിയാണിത്. ഷെഡ്യൂൾ കാസ്റ്റ്, ഷെഡ്യൂൾ ട്രൈബ് പീഡന നിരോധിത നിയമമനുസരിച്ച് (സെക്ഷൻ 3(1)(r) and 3(1)(u) Act, 1989 പ്രകാരം മറുനാടൻ മലയാളി ഉടമ ഷാജനെതിരെ കേരളാ പോലീസ് 'ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിൽ കേരളാ ഹൈക്കോടതിയുടെ വിധിയെ മറികടന്ന് ഷാജന് “സ്ഥിരം ജാമ്യം” നൽകി എന്നതാണ് എടുത്ത് പറയേണ്ടത്. നിലവിൽ മലയാളത്തിലെ നമ്പർ വൺ മാദ്ധ്യമമാണ് മറുനാടൻ മലയാളി. ഒരു പക്ഷേ മനോരമ പത്രമോ ചാനലുകളോ കാണുന്നതിൽ കൂടുതൽ ഇന്ന് മലയാളികൾ കാണുന്നത് മറുനാടനെയാണ്. അതിൻ്റെ ഉടമയും മാദ്‌ധ്യമ പ്രവർത്തകനുമായ ഷാജൻ സ്ക്കറിയയെ സംസ്ഥാന സർക്കാരും പോലീസും അനാവശ്യമായി വേട്ടയാടുകയാണന്ന് കോടതിക്ക് കൃത്യമായി ബോദ്ധ്യമായി. ഇനി ഈ വിധി എന്തു കൊണ്ട് പ്രത്യേകത ഉള്ളതായി എന്നതാണ് മനസ്സിലാക്കേണ്ടത്. കാരണം മുകളിൽ പറഞ്ഞ പട്ടിക ജാതി, പട്ടിക വർഗ്ഗ പീഡന നിരോധന നിയമപ്രകാരം ആർക്കെങ്കിലും എതിരെ കേസെടുത്താൽ 'ജാമ്യമില്ലാതെ പ്രതി അകത്താകുന്ന ഒരു പ്രത്യേക വ്യവസ്ഥയാണ് ഉള്ളത്. സത്യത്തിൽ സമൂഹത്തിലെ അവശ വിഭാഗത്തിൽ ഉൾപ്പെട്ട ജനവിഭാഗത്തെ സംരക്ഷിക്കുക എന്ന സദ്ദുദേശത്തോടെ നിർമ്മിക്കപ്പെട്ട നിയമമാണിത്. എന്നാൽ ഈ വകുപ്പിന്റെ മറവിൽ അഥവാ ഈ വകുപ്പിനെ ദുരപയോഗം ചെയ്ത് ഇന്ത്യയിൽ ഉടനീളം ഒട്ടനവധി ആളുകളെ ജാമ്യമില്ലാതെ കേസിൽ കുടുക്കി അകത്താക്കിയിട്ടുണ്ട്. എതിർ വശത്ത് ഉള്ള ആൾ പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ട ആളാണെങ്കിൽ ചെറിയ ഒരു കാരണമാണെങ്കിൽ കൂടി പോലീസിന് ഈ വകുപ്പ് ചാർത്തി അകത്താക്കാം എന്നതായിരുന്നു സ്ഥിതി. ഷാജൻ്റെ കേസിലും സംഭവിച്ചത് അങ്ങനെയാണ്. കൊച്ചിയിലെ സ്പോർട്സ് ഹോസ്റ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ഈ വിഭാഗത്തിൽ പെട്ട ഒരു എംഎൽഎക്കെതിരെ ഷാജൻ മറുനാടനിൽ വീഡിയോ ചെയ്തിരുന്നു. ഷാജൻ മാത്രമല്ല മിക്കവാറും എല്ലാ പത്രങ്ങളും ചാനലുകളും ഈ വിഷയത്തിൽ ഈ എംഎൽഎയെ വിമർശിച്ചിരുന്നു. എന്നാൽ സ്ഥിരമായി തന്റെ "സ്തുതി പാടുന്ന" ഷാജനോട്, കാരണഭൂതനുള്ള പ്രത്യേകമായ സ്നേഹം കാരണം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ചിരപ്രതിഷ്ഠ നേടാനും, ഇനിയുള്ള കാലം നിയമ വിദ്യാർത്ഥികളുടെ പഠനസിലബസ്സിലും, കോടതി മുറികളിൽ റെഫറൻസും ഒക്കെയായി ഷാജൻ സ്ക്കറിയ എന്ന നാമം അറിയപ്പെടാനുമുള്ള അനുഗ്രഹം കൊടുത്തതിന്റെ ഫലമാണ് ഈ കേസ്. അതായത് കള്ളക്കേസ്. ഈ എം എൽ എയെ വ്യക്തിപരമായല്ല, മറിച്ച് അയാളിരിക്കുന്ന പദവിയുടെ പേരിലും ചെയ്ത തോന്ന്യവാസത്തിൻ്റെ പേരിലുമാണ് ഷാജൻ വിമർശിച്ചത്. അതും മാന്യമായ ഭാഷയിൽ. എന്നിട്ടും ഈ വകുപ്പ് കേസിന് ഉപയോഗിച്ചു എന്നത് ദുരപയോഗമാണെന്ന് സുപ്രീം കോടതി കൃത്യമായി നിരീക്ഷിച്ചു.
വരും കാലത്ത് ഇതേ പോലെ കള്ളക്കേസിൽ കുടുങ്ങുന്ന പലർക്കും ആശ്വാസമാകും വിധം ജാമ്യമില്ലാത്ത വകുപ്പിൽ ജാമ്യം കൊടുക്കാനുള്ള നിർണ്ണായകമായ തീരുമാനം സുപ്രീം കോടതി എടുക്കുകയും ചെയ്തു. ഇനിയുള്ള കാലം ഈ വകുപ്പ് വച്ച് ആരേയും പോലീസിന് അനാവശ്യമായി ജാമ്യം നിഷേധിച്ച് അകത്തിടാൻ പറ്റില്ല. അതാണ് ഈ കേസിൻ്റെ പ്രസക്തി. എടുത്തത് ഒരു ഊളക്കേസാണെങ്കിലും ഇത്തരം നിർണ്ണായകമായ ഒരു വിധി പുറപ്പെടുവിക്കുന്നതിൽ, സ്വന്തം പേര് അന്വർത്ഥമാക്കും വിധം കാരണഭൂതനായതിൽ സാക്ഷാൽ കാരണഭൂതനും അഭിമാനിക്കാം. ! ഏതായാലും പൂച്ച പെറ്റു കിടക്കുന്ന ഖജനാവിലെ പണമെടുത്ത് ഇങ്ങനെ കേസ് നടത്തി തോറ്റ് തൊപ്പിയിട്ട ഒരു മുഖ്യമന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Wednesday, 21 August 2024

ഭാരതീയ ജ്യോതി ശാസ്ത്രം

ഗ്രഹങ്ങളുടെ യാത്ര മനസിലാക്കാൻ നമ്മുക്ക് നാസയുടെ ശാസ്ത്ര സാങ്കേതിക വിദ്യയോ, ഇസ്രൊയുടെ റോക്കറ്റോ ആവശ്യമില്ല! ഒരു ജോൽസ്യന് തന്റെ രാശി പലകയും, ലേശം കവിടിയും ഒരു പഞ്ചാംഗവും മതി.
ഭൂമിക്ക് ചുറ്റും ഉള്ള 360 ഡിഗ്രിയെ 30 ഡിഗ്രി വീതം ഉള്ള 12 രാശി ആയി തിരിച്ചിരിക്കുന്നു. മേടം മുതൽ മീനം വരെ, അതിൽ ഓരോ ഗ്രഹവും ഏതേതു രാശിയിൽ എന്നു വേദ കാലം മുതൽ തലമുറകൾ കൈമാറി കിട്ടിയ പഞ്ചാംഗം എന്ന ഒരു കണക്ക് പുസ്തകം നോക്കി ഇന്നും ഗണിക്കുന്നു(ഓരോ വർഷവും പഞ്ചാംഗം മുൻ വർഷത്തെ പഞ്ചാംഗം നോക്കി ആചാര്യന്മാർ ഗണിക്കുന്നു). ജ്യോതിഷത്തിൽ ഉള്ള നവ ഗ്രഹങ്ങൾ സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, രാഹു, കേതു എന്നിവയാണ്. മനുഷ്യായുസ്സിനെക്കാൾ കൂടുതൽ കാലം എടുത്തു സൂര്യനെ വലം വെക്കുന്ന നെപ്ടിയൂൻ, യുറാനസ് എന്നിവയെ പൊതുവെ വല്യ കാര്യമാക്കാറില്ല.അവ വരുണൻ എന്നും പ്രജാപതി എന്നും അറിയപ്പെടുന്നു. ഇതിൽ രാഹു, കേതു എന്നു പറയുന്നത് സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുന്ന രണ്ടു ബിന്ദുക്കൾ ആണ്. ഈ ബിന്ദുക്കളെയാണ് രാഹുവും കേതുവും എന്ന്‌ വിളിക്കുന്നത്‌. സൂര്യനും ഭൂമിയും ചന്ദ്രനും നേർ‌രേഖയിലെത്തി ഗ്രഹണം സംഭവിക്കുന്നത് അവ രാഹു കേതുക്കളിൽ ആയിരിക്കുമ്പോഴാണ്‌. ഇനി ഭാരതീയ ജ്യോതിഷ പ്രകാരമുള്ള താഴെ കാണുന്ന ഗ്രഹനിലയിൽ നോക്കൂ, ചന്ദ്ര ഗ്രഹണ സമയത്ത്‌ ഉണ്ടാവുന്ന ഗ്രഹനിലയാണ്, ചന്ദ്രൻ രാഹുവിന്റെ കൂടെ, സൂര്യൻ കേതുവിന്റെ കൂടെയും, ചന്ദ്രൻ രാഹുവിന്റെ കൂടെ നിൽക്കുന്നത് കൊണ്ട് രാഹുഗ്രസ്ഥ ചന്ദ്ര ഗ്രഹണം എന്ന് പറയും. 180 ഡിഗ്രി മാറി സൂര്യൻ നേരെ എതിർ വശത്തു സൂര്യന്റെയും ചന്ദ്രനെയും ഇടയിൽ ബുധൻ, ശുക്രൻ, ഭൂമി. സൂര്യ പ്രകാശം ഈ മൂന്ന് ഗ്രഹങ്ങളെയും തട്ടി പ്രകാശ വിസരണം സംഭവിച്ചു ചന്ദ്രനിൽ പതിക്കുന്നത് കൊണ്ടാണ് സൂപ്പർ ബ്ലഡ് മൂൺ ഇത്തവണ ഉണ്ടാവുന്നത്. സന്ധ്യാ സമയത്ത് നമ്മുടെ ആകാശം ചുവക്കുന്ന പോലെ തന്നെയുള്ള പ്രതിഭാസം. ആയതിനാൽ അറിവില്ലാ പൈതങ്ങൾ പറയുന്ന പോലെ ഇതൊരു തട്ടിപ്പ് പലകയല്ല, പ്രപഞ്ചത്തെ മുഴുവൻ തന്റെ മുന്നിലെ പലകയിൽ വരച്ചു കുത്തിയിരിക്കുന്ന ജ്യോത്സ്യൻ മനസ്സിൽ കണക്ക് കൂട്ടുന്നത് ഗോളങ്ങളുടെ സ്പന്ദനമാണ്.

Thursday, 8 August 2024

അമേരിക്കൻ ഡീപ്പ് സ്റ്റേറ്റ്

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്: 1960 കളിൽ വിയറ്റ്നാമിൽ അട്ടിമറി പരീക്ഷിച്ചു, പക്ഷേ പരാജയപ്പെട്ടു. മ്യാൻമറിൽ പക്ഷേ വിജയിച്ചു. 1965 ൽ ലാൽ ബഹാദൂർ ശാസ്ത്രി, ഹോമി ഭാഭ, വിക്രം സാരാഭായ് (1971) എന്നിവരെ ദുരുഹമായ രീതിയിൽ കൊന്നു കളഞ്ഞു. 1970-ൽ ഇറാനിലെ ഷാ ഭരണത്തെ അട്ടിമറിച്ച് മത തീവ്രവാദികളുടെ കൈയ്യുകളിലേക്ക് ആ രാജ്യത്തെ എത്തിച്ചു. 1979-ൽ കമ്മ്യൂണിസ്റ്റ് ലിബറൽ ഭരണം നിലനിന്ന അഫ്ഗാനിസ്ഥാനിൽ പ്രസിഡൻറ്റ് നജീബുള്ളയെ അട്ടിമറിച്ച് കൊന്ന് വിളക്കും കാലിൽ കെട്ടിത്തൂക്കി ഭരണം താലിബാനിലേക്ക് എത്തിച്ചു. ഇറാനും, അഫ്ഗാനും ഈ ഭരണമാറ്റങ്ങൾ വരും വരെ വളരെയേറെ പുരോഗമന രീതിയിലുള്ള രാജ്യങ്ങളായിരുന്നു. കാബൂൾ യൂണിവേഴ്സിറ്റിയും, ഇറാനിയൻ സിനിമകളും ലോക പ്രശസ്തമായിരുന്നു. അവിടെ സ്ത്രീകൾ സ്വതന്ത്രരായിരുന്നു. 1980 മുതൽ 1990 വരെ ഇറാൻ ഇറാക്ക് യുദ്ധം ! അന്ന് ഇരു കൂട്ടർക്കും ആയുധങ്ങൾ യഥേഷ്ടം നൽകി. 1990ൽ ഇറാക്കിൻ്റെ കുവൈറ്റ് അധിനിവേശത്തിന് മൗനാനുമതി നൽകി സദ്ദാമിനെ കുടുക്കിയത് മറ്റാരുമല്ല. 1989-90 ൽ ഗോർബച്ചോവ് എന്ന മരമണ്ടനെ ഉപയോഗിച്ച് ഗ്ളാസ്തനോസ്തും, പെരിസ്ത്രോയിക്കയും നടപ്പാക്കി യുഎസ്സ്എസ്സാർ എന്ന മഹാരാജ്യത്തെ തകർത്തെറിഞ്ഞു. 1970കൾ തൊട്ട് 1990-കളിൽ വരെ പാലൂട്ടി വളർത്തിയ ലാ*ദനടക്കമുള്ള തീവ്രവാദികൾ ഒടുവിൽ തിരിഞ്ഞു കടിച്ചു. ഇനിയുമുണ്ട് പറയാനേറെ, ലാറ്റിനമേരിക്ക തൊട്ട് ഫിലിപ്പൈൻസ് വരെയും 2014 ലെ സിറിയ വരേയും കളിച്ച കളികൾ ! തത്ക്കാലം ഇവിടെ ചുരുക്കുന്നു. ഒന്നറിയുക.. മേൽപ്പറഞ്ഞ സകല രാജ്യങ്ങളിലും കുഴപ്പം സൃഷ്ടിച്ചത് ഒരൊറ്റ രാജ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വാദികൾ എന്ന് വീമ്പിളക്കുന്ന, ഡീപ്പ് സ്റ്റേറ്റ്, എന്ന് നമ്മളറിയുന്ന യാങ്കിയ മേരിക്ക! ഇവരാണ് പാകിസ്ഥാനെ കൊണ്ട് ഇന്ത്യക്കെതിരെ പതിറ്റാണ്ടുകളായി ഉപദ്രവം സൃഷ്ടിക്കുന്നത്. അത് പോരാതെ വന്നത് മോദി വന്നപ്പോളാണ്. Controlled Aggression അഥവാ നിയന്ത്രിതമായ ആക്രമണ ശൈലിയാണ് മോദിയുടേത്. വളരെ ആലോചിച്ച് ചെയ്യുന്ന രീതി. അതിനാൽ തന്നെ മോദിയെ ഒതുക്കാൻ പറ്റുന്നില്ല. ഒപ്പം റഷ്യയുടെ കൂടെ ഇന്ത്യ നിൽക്കുന്നു. ഡോളറിനെ തഴയുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് ബാംഗ്ലദേശ്. ! അവിടെ നടക്കുന്ന കൂട്ടക്കൊലകളെ അവർ കണ്ടില്ലാന്ന് നടിക്കുന്നു. ഇന്ത്യക്കകത്ത് പരമാവധി ഒരു അട്ടിമറിക്ക് ശ്രമം ഉണ്ട്. ഇന്ത്യയെ യുഎസ്സ്എസ്സാർ മോഡലിൽ പല കഷണങ്ങളാക്കുക എന്നത് യുഎസ്സിന്റെ ദീർഘകാലമായ അജണ്ഡയാണ്. ഇന്ത്യ ഒരു രാജ്യമല്ല, മറിച്ച് ബ്രിട്ടീഷുകാർ ഉണ്ടാക്കിത്തന്ന വെറും സംസ്ഥാനങ്ങളുടെ കൂട്ടായ്മ മാത്രമാണെന്ന് വെറും പൊട്ടനായ രാഹുൽ ഗാന്ധി പറഞ്ഞു നടക്കുന്നതിന് കാരണം ഇവരുടെ കൈയ്യിൽ നിന്ന് കിട്ടുന്ന ട്യൂഷൻ കാരണമാണ്. ഖാലിസ്ഥാൻ വാദവും, ആം ആദ്‌മി പാർട്ടിയും അവരുടെ സൃഷ്ടിയാണ്. കേജരിവാളും, രാഹുൽ ഗാന്ധിയും അവരുടെ പടയാളികൾ മാത്രം !
വലിയ താമസമില്ലാതെ ഒരു ഷഹീൻ ബാഗോ, കർഷക സമരമോ ആവർത്തിക്കാം. ഓർക്കുക, മോദി നമ്മളെ ഇവരിൽ നിന്ന് കാത്ത് രക്ഷിക്കുന്ന കവചം മാത്രമാണ്. ആ കവചം തകർക്കാനാണ് മോദി vs RSS, മോദി Vs യോഗി എന്നിങ്ങനെയുള്ള നരേറ്റീവുകൾ ഇറക്കുന്നത്. അതിൽ പലരും വീഴുന്നുമുണ്ട്. ഈ ചിന്ത കൊണ്ട് നടന്നാൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ജാഗ്രതയോടെ ഇരിക്കുക എന്നതും തിരിഞ്ഞ് നിന്ന് സ്വന്തം പാളയത്തിലോട്ട് പട വെട്ടാതിരിക്കുക എന്നതുമാണ് ഇപ്പോൾ പരമ പ്രധാനം. മഹാകാലേശ്വരൻ തുണക്കട്ടെ ! വന്ദേ മാതരം രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Wednesday, 7 August 2024

വംഗദേശത്തെ കലാപം ഇന്ത്യയെ ലാക്കാക്കി

ബംഗ്ലാദേശികളായ കുറേ സുഹൃത്തുക്കളും പരിചയക്കാരും എനിക്കുണ്ട്. അതിൽ ബംഗാളി ഹിന്ദുവായ ബാർബർ മുതൽ ബാങ്ക് ഉദ്ദ്യോഗസ്ഥർ വരെയുണ്ട്. പലരോടും ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സംസാരിച്ചു. പുറത്ത് കേൾക്കുന്നതിലും ഗുരുതരമാണ് കാര്യങ്ങൾ ബംഗ്ലാദേശിൽ' നടക്കുന്നത്. നമ്മുടെ അയൽരാജ്യം നിന്ന് കത്തുകയാണ്. രാജ്യത്തിന്റെ ഓരോ കോണിലും അക്രമികൾ ന്യൂനപക്ഷ മതത്തിൽ പെട്ടവരേയും ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരേയും നേതാക്കളേയും കൊല്ലുന്നു. വീടുകൾ കത്തിക്കുന്നു. ആണുങ്ങളെ തിരഞ്ഞ് പിടിച്ച് ചിത്രവധം ചെയ്ത് പരമാവധി ക്രൂരമായി വധിക്കുന്നു, പിഞ്ചു ബാലികമാർ മുതൽ മുതിർന്ന സ്ത്രീകളെ വരെ പിടിച്ചു കൊണ്ട് നഗ്നരാക്കി തെരുവിലൂടെ നടത്തുകയും, ബലാത്ക്കാരം ചെയ്ത് കൊന്നു കളയുകയും ചെയ്ത് കൊണ്ടിരിക്കുന്നു. കണ്ടിരിക്കാനോ കേട്ടിരിക്കാനോ പറ്റാത്തയത്ര ക്രൂരതകളാണ് അവിടെ നടന്നു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ നേർക്കും അവരുടെ ആരാധാനാലയങ്ങളുടെ മേലും തിരഞ്ഞ് പിടിച്ചുള്ള ആക്രമണങ്ങളാണ് നടക്കുന്നത്. വിഭജന കാലത്ത് നടന്നതിന് സമാനമായ വേട്ടയാണ് ഇപ്പോൾ ന്യൂനപക്ഷങ്ങളുടെ മേലവിടെ നടക്കുന്നത്. ഭരണകൂടം എന്നൊരു സാധനം ഇപ്പോളവിടെയില്ല. പോലീസുകാർ വരെ വധിക്കപ്പെടുന്നു. ചൈനീസ് പക്ഷപാതിയായ മേധാവി കാരണം പട്ടാളം അനങ്ങാതെ ബാരക്കുകളിൽ ഇരിക്കുന്നു. ഇതെല്ലാം അവിചാരിതമായി സംഭവിച്ചതാണെന്ന് കരുതരുത്. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നാം, എന്നാൽ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ ഒരു അട്ടിമറിയും കൂട്ടക്കൊലകളുമാണ് അവിടെ ഇപ്പോൾ നടമാടുന്നത്. ഇതിന്റെ ആസൂത്രണവും നേതൃത്വവും പാക് ചാരസംഘടനയുടേതാണെങ്കിൽ അവർക്ക് ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ തിരിച്ചെത്തിയ ബംഗ്ലാദേശ് സർക്കാരിനെ അട്ടിമറിക്കാൻ അനുമതിയും സർവതായുള്ള സഹായവും നൽകിയത് യുഎസ് ആണ്. ഇതിന്റെ വിശദവിവരങ്ങൾ മറ്റൊരു പോസ്റ്റിൽ പറയാം. അല്ലെങ്കിൽ ഈ കുറിപ്പ് വല്ലാതെ നീളും. തത്ക്കാലം ഇത് അവസാനിപ്പിക്കും മുൻപ് എന്തു കൊണ്ട് ബംഗ്ലാദേശ് സർക്കാരിനെ അമേരിക്ക അട്ടിമറിച്ചു എന്നറിയണം. ഇന്ത്യയുടേയും ചൈനയുടേയും പൊതുവായ അയൽരാജ്യമാണ് ബംഗ്ലാദേശ്. അവിടെ ഒരു അസ്ഥിരമായ തീവ്രവാദ താത്പര്യമുള്ള രാജ്യം ഉണ്ടാവുകയെന്നത് യാങ്കികളുടെ ഒന്നാമത്തെ താത്പര്യം. എന്നാൽ കുറേക്കൂടി കൃത്യമായി പറഞ്ഞാൽ, ഇത് അമേരിക്ക ഇന്ത്യയെ ലാക്കാക്കി പാകിസ്ഥാന്റെ സഹായത്തോടെ നടപ്പാക്കിയ പദ്ധതിയാണ്. യുഎസ് ഡോളറിനെ ലക്ഷ്യം വച്ച ആരെയും അമേരിക്ക ഒരിക്കലും വെറുതെ വിട്ട ചരിത്രമില്ല. അതെ അതാണ് ആത്യന്തികമായ സത്യം. ഇത് ഞാൻ മുൻപും എഴുതിയിരുന്നു. ഇന്ത്യ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് നേടിയ വളർച്ച അമേരിക്കയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഡോളർ ഒഴിവാക്കി എണ്ണക്കച്ചവടത്തിൽ ഏർപ്പെട്ട നാളുകളിൽ തന്നെ അവർ മറുപണി ആരംഭിച്ചിരുന്നു. പോരാത്തതിന് റഷ്യയിൽ നിന്നും ക്രൂഡോയിൽ രൂപയിൽ വിനിമയം നടത്തി വാങ്ങി അവരെ സഹായിച്ചതും യാങ്കികളെ പ്രകോപിപ്പിച്ചു. മോദിയെ വരുതിയിൽ ആക്കാൻ കഴിയില്ലായെന്ന് മനസ്സിലാക്കിയ അവർ സി ഐ എ വഴി സജീവമായി സർക്കാരിനെ താഴെയിറക്കാനുള്ള പണികളിൽ തിരഞ്ഞെടുപ്പിൽ ഏർപ്പെട്ടിരുന്നു. ഒപ്പം ഇന്ത്യക്ക് തലവേദന ഉണ്ടാക്കാൻ അവർ ഇന്ത്യയുടെ സുഹൃത്തുക്കളെയും ആക്രമിക്കുന്നു. ആദ്യം മാലദ്വീപ് സർക്കാർ താഴെയിറക്കപ്പെട്ടു, ഇന്ത്യാ വിരുദ്ധ സർക്കാർ അവിടെ വന്നു, പിന്നെ നേപ്പാൾ. ഇപ്പോൾ ബംഗ്ലാദേശ്.. ഇന്ത്യയുടെ ചുറ്റും വലവിരിക്കുകയാണ് ലക്ഷ്യം. കൂടാതെ ബംഗ്ലാദേശ്, നോർത്ത് ഈസ്റ്റ് ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളെ വേർപെടുത്തി പുതിയൊരു രാജ്യവും അവരുടെ താത്പര്യത്തിലുണ്ട്. സിഐഎയുടെ പിന്തുണയോടെയാണ് സോറോസ് തന്റെ കളി തുടങ്ങിയത് എന്ന് കൂടി ചേർത്ത് വായിക്കുമ്പോൾ ചിത്രം പൂർത്തിയാകും. അമേരിക്കയുടെ നിയന്ത്രണത്തിലാണ് ഈ ഫേസ്ബുക്ക് മുതൽ യൂട്യൂബ്, ട്വിറ്റർ തുടങ്ങി എല്ലാം. ഇതിലെല്ലാം ഒരു “Shadow Ban” അവർ മോദിക്കും, ദേശീയവാദികൾക്കും ഏർപ്പെടുത്തി. സോറോസും സംഘവും ചേർന്ന് മാദ്ധ്യമങ്ങളിൽ ഭൂരിഭാഗത്തിനേയും വരുതിയിൽ ആക്കിയിട്ടുണ്ട്. ഷേഖ് ഹസീന ബംഗ്ലാദേശ് വിട്ട് ഓടി ഇന്ത്യയിലേക്ക് എത്തിയ ദിവസം തന്നെ രാഹുൽ ഗാന്ധി സ്ഥിരം സമരക്കാരായ കർഷക സമരക്കാരേയും കൂട്ടരേയും കണ്ടത് യാദ്യശ്ചികമല്ല. ജാതിവാദവും ജാതി സെൻസസ്സും രാഹുൽ ഗാന്ധി ഉയർത്തുന്നത് വിദേശ യജമാനൻമാരുടെ ആജ്ഞ പ്രകാരമാണ്. ഒന്നുകിൽ ഇന്ത്യയിലും ആഭ്യന്തര കലഹം ഉണ്ടാക്കി മോദി ഭരണത്തെ താഴെയിറക്കി അമേരിക്കയുടെ പാവയായി രാഹുൽ ഗാന്ധി ഭരിക്കണം. 2027-28 നുള്ളിൽ രാഹുലിന് അത് സാധിച്ചില്ലെങ്കിൽ കണ്ടോളൂ, 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പടത്തിലായിരിക്കും! അവർ തന്നെ ഇയാളെ തട്ടും. എന്നിട്ട് സഹതാപം സൃഷ്ടിച്ച് പ്രിയങ്കയോ മിക്കവാറും റോബർട്ട് വാദ്രയോ ഉയർന്ന് വരും. കളി അവർ തുടങ്ങിയിട്ടേയുള്ളൂ. നമ്മൾ ചെയ്യാനുള്ളത് ഒന്ന് മാത്രം. അല്പ ബുദ്ധിക്കാരാകാതെ ഇരിക്കുക. അതായത് മോദി ചെയ്യുന്നത് പോരാ എന്നും പറഞ്ഞ് പേർത്തും പേർത്തും കുറ്റം പറയാതെ തലൈവർക്ക് കട്ട പിന്തുണ നൽകുക. ബംഗ്ലാദേശിൽ നടക്കുന്നത് ദുഃഖകരമാണ്. നമ്മൾ ഇടപെടുന്നുണ്ട്. അതത്ര പരസ്യമാക്കാനാവില്ല. മാത്രമല്ല മോദിക്കും, ഡോവലിനുമറിയാം കൃത്യമായി എങ്ങനെ കാര്യങ്ങൾ ചെയ്യണമെന്ന്. മോദി അബദ്ധം ചെയ്യാൻ കാത്തിരിക്കുന്നവരെ അറിഞ്ഞോ അറിയാതെയോ പിന്തുണക്കരുത്. നമ്മുടെ രാജ്യം കടുത്ത അപകട ഭീഷണിയിൽ ആണ്. പക്ഷേ, നാം ഒന്നിച്ച് നിന്നാൽ ഒരു ശക്തിക്കും നമ്മളെ പരാജയപ്പെടുത്താൻ കഴിയില്ല. (തുടരും..) വന്ദേ മാതരം രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Sunday, 4 August 2024

ഇസ്രായേലിനുള്ളിലലെ ഇസ്രായേൽ

കിഡോണ്‍; ഈ നിഴൽക്കൊലയാളികളുടെ പേരു കേട്ടാൽ കിടുങ്ങും ഇസ്രായേലിന്റെ ശത്രുക്കൾ...... ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ ദുരൂഹസാഹചര്യത്തില്‍ ഇറാന്റെ തലസ്ഥാനമായ ടെഹറാനില്‍ വെച്ച് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുത്തിട്ടില്ല. ...പക്ഷേ, കൊലയാളികളുടെ നിഴല്‍ പോലും അവശേഷിപ്പിക്കാത്ത കൊലപാതകരീതിയും ഉന്നത സാങ്കേതികവിദ്യയുടെ ഉപയോഗവും വിരല്‍ചൂണ്ടുന്നത് ഇസ്രായേലി ചാരസംഘടന മൊസാദിനുള്ളിലെ കിഡോണ്‍ എന്ന അതിവിദഗ്ദ ഘാതകസംഘത്തിനു നേര്‍ക്കാണ്. ലക്ഷ്യത്തെ മാത്രം കൃത്യമായി വകവരുത്തുന്നതില്‍ ഇവര്‍ക്കൊപ്പം വൈദഗ്ധ്യമുള്ളവര്‍ ലോകത്ത് വേറെയുണ്ടാവില്ല ഇസ്രായേലിന്റെ എതിരാളികളുടെ പേടിസ്വപ്നമായ കിഡോണ്‍, മൊസാദിനകത്തെ മൊസാദാണ്, ദി അള്‍ട്ടിമേറ്റ് കില്ലര്‍ സ്‌ക്വാഡ്. ദുരൂഹമായ വഴികളിലൂടെ ദൗത്യം പൂര്‍ത്തിയാക്കി അപ്രത്യക്ഷരാവുന്ന നിഴല്‍ക്കൊലയാളിസംഘം. അവരാരെന്നോ, എവിടെ നിന്നു വരുന്നെന്നോ എന്താണവരുടെ ലക്ഷ്യമെന്നോ മനസ്സിലാക്കി വരുമ്പോഴേയ്ക്കും അവരുണ്ടായിരുന്ന സ്ഥലത്ത് ഒരു വിരലടയാളം പോലും ബാക്കിയുണ്ടാവില്ല!...... ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഹനിയയെ വകവരുത്തിയ സ്ഫോടനമുണ്ടായത്. വടക്കന്‍ ടെഹറാനില്‍ കനത്ത സുരക്ഷയുള്ള ഒരു അതിഥി മന്ദിരത്തില്‍ താമസിക്കുകയായിരുന്നു ഹനിയ്യ പ്രസിഡന്റ് പെഷെസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സര്‍ക്കാര്‍ അതിഥിയായെത്തിയ ഹനിയയുടെ വധം ഇറാനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചിട്ടുള്ളത് രണ്ടുമാസം മുമ്പ് ഈ അതിഥി മന്ദിരത്തില്‍ സ്ഥാപിച്ച ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പൊട്ടിച്ചായിരുന്നു കൊലപാതകമെന്നാണ് ഇപ്പോൾ ഇറാൻ ആരോപിക്കുന്നത്. കിഡോണിന്റെ മുഖമുദ്രയാണ് ഇത്തരം അതീവകൃത്യതയുള്ള അതിരഹസ്യ ഓപ്പറേഷനുകള്‍. കിഡോണിന് ഹീബ്രൂ ഭാഷയില്‍ കുന്തമുന എന്നാണര്‍ത്ഥം. അതേ, ഇസ്രയേലിന്റെ കുന്തമുന. മൊസാദിലെ സെസാറിയ (അണ്ടര്‍ കവര്‍) വിഭാഗത്തിനു കീഴിലാണ് ഈ അതിരഹസ്യ വിഭാഗം. മുഖ്യ ജോലി ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന പ്രമുഖരെ അതിവിദഗ്ധമായി വധിക്കുക, അവരെവിടെയായാലും. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് അതിവേഗത്തില്‍ ദൗത്യം പൂര്‍ത്തിയാക്കുന്ന ഇവരുടെ എണ്ണം അമ്പതിനും അമ്പത്തഞ്ചിനും ഇടയ്ക്കാണെന്ന് കരുതപ്പെടുന്നു.
സ്വന്തം ഐഡന്റിറ്റി വളരെ രഹസ്യമായി സൂക്ഷിക്കുന്ന ഇവര്‍ക്ക് മൊസാദിനകത്ത് പോലും വ്യാജപ്പേരുകളാണത്രെ. മുപ്പതില്‍ താഴെ പ്രായമുള്ള ഇവര്‍ക്ക് ശാരീരികക്ഷമതയില്‍ മാത്രമല്ല വൈദഗ്ധ്യം. നിരവധി ഭാഷകള്‍ സംസാരിക്കുന്ന സംഘാംഗങ്ങള്‍ സാങ്കേതികവിദ്യയില്‍ അവഗാഹമുള്ളവരാണ് ഫോണ്‍ ടാപ്പിംഗും കംപ്യൂട്ടര്‍ ഹാക്കിംഗുമൊക്കെ വഴങ്ങുന്ന ഇവര്‍ക്ക് ലോകത്തുള്ള ഏറ്റവും പുതിയ ആയുധങ്ങള്‍ ഉപയോഗിക്കാനറിയാം. അവരുടെ കൈയിലുള്ള ചില ആയുധങ്ങൾ ലോകത്ത് മറ്റാര്‍ക്കും ഉണ്ടാവില്ല. അതികഠിനമാണ് അവരുടെ പരിശീലനം. കിഡോണിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രധാനമായും ഇസ്രായേലിലെ സൈന്യത്തിലും മറ്റ് പ്രത്യേക സേനകളില്‍ നിന്നുമാണ്. പിന്നെയാണ് ശരിക്കുള്ള പരിശീലനം. പോരാട്ടത്തിലും ബുദ്ധിയിലും ഭാഷാനൈപുണ്യത്തിലും വളരെ മികവുള്ളവരെയാണ് തിരഞ്ഞെടുക്കുക. ചിലപ്പോള്‍ സഖ്യരാജ്യങ്ങളുമായും ഇക്കാര്യത്തില്‍ സഹകരിച്ചെന്നു വരാം. കടപ്പാട്

Friday, 2 August 2024

ഹനിയ ശരിക്കും കൊല്ലപ്പെട്ടോ?

ഹമാസ് നേതാവ് ഇസ്മെയിൽ ഹനിയ യഥാർത്ഥത്തിൽ കൊല്ലപ്പെട്ടോ? കൊന്നു എന്ന് ഇസ്രായേൽ പറഞ്ഞിട്ടില്ല. സാധാരണ ഇങ്ങനെയൊരു രഹസ്യ ഓപ്പറേഷന് നടത്തിയാൽ അതിന് ശേഷം അവരത് തുറന്ന് പറയാറുണ്ട്. തങ്ങളുടെ ജനതയുടെ ആത്മവീര്യം ഉയർത്താനും ശത്രുക്കൾ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളുടെ മുൻപിൽ തങ്ങളാരാണെന്ന് കാണിക്കാനും വേണ്ടിയാണ് അവരത് ചെയ്യുന്നത്. ഇതും ഒരു പക്ഷേ പിന്നീട് പുറത്ത് പറയുമായിരിക്കും. എന്നാൽ യഥാർത്ഥത്തിൽ ഇസ്രായേൽ അത് ചെയ്തിട്ടുമില്ല, ഹനിയ കൊല്ലപ്പെട്ടിട്ടുമില്ല എങ്കിലോ? അതെ. അത്തരമൊരു സംശയമാണ് ഈ ഉന്നയിക്കുന്നത്. .. ! ഹനിയ മരിച്ചു എന്ന് ലോകത്തെ വിശ്വസിപ്പിക്കുകയും എന്നാൽ അയാൾക്ക് രഹസ്യമായി ഇറാനിലിരുന്ന് അയാളുടെ സംഘത്തെ നയിക്കാൻ അവസരം ഒരുക്കുകയും ചെയ്യുകയായിരുന്നോ ഇറാൻ? അതിന് വേണ്ടി ശവമടക്കടക്കം ഉള്ള നാടകങ്ങൾ ഒരുക്കാൻ അവർക്ക് വല്യ ബുദ്ധിമുട്ടൊന്നുമില്ല. ഇങ്ങനെ ചെയ്തതു കൊണ്ട് ഇറാനെന്താണ് പ്രയോജനം എന്ന ചോദ്യം സ്വാഭാവികമാണ്. ഉണ്ട്. അത് പറയാം. അതിന് മുൻപ് എന്തു കൊണ്ട് ഇങ്ങനെ ഒരു സംശയം ഉണ്ടായി എന്ന ചോദ്യമില്ലേ? ഹനിയയെ വധിച്ചത് മിസൈൽ ആക്രമണത്തിലാണ് എന്നാണ് ആദ്യം പറഞ്ഞ് കേട്ടത്. ഇപ്പോൾ പറയുന്നു, 'രണ്ട് മാസം' മുൻപേ തന്നെ ഹനിയ താമസിച്ച മുറിയിൽ ബോംബ് സ്ഥാപിച്ചിരുന്നു എന്ന്. ആ ബോംബ് ഹനിയ ആ മുറിയിൽ എത്തിയ സമയത്ത് റിമോട്ട് വച്ച് പൊട്ടിച്ചാണത്രേ ഈ കൃത്യം ഇസ്രായേൽ നടത്തിയത്. ഇതാണ് സംശയത്തിന് ഇട നൽകുന്നത്. കാരണം ഖത്തറിൽ സുരക്ഷിതനായി കഴിഞ്ഞിരുന്ന ഇയാൾ ഇറാനിലേക്ക് പോയത് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് അതിഥിയായിട്ടാണ്. പുതിയ പ്രസിഡന്റ്‌ ഇപ്പോൾ ഇറാനുണ്ടാവാൻ കാരണം പഴയ പ്രസിഡന്റ്‌ ഇബ്രാഹിം റൈസി ഇക്കഴിഞ്ഞ മെയ് 20ന് ദുരുഹമായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു എന്നതിനാലാണ്. അതായത്, മെയ് മാസത്തിൽ റൈസി കൊല്ലപ്പെടുമെന്നും അതിന് ശേഷം വരുന്ന പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് ഹനിയ വരുമെന്നും ഇസ്രായേലിന് അറിവുണ്ടായിരുന്നു എന്നതല്ലേ മനസ്സിലാക്കേണ്ടത്? അങ്ങനെ റൈസി കൊല്ലപ്പെട്ട അതേ സമയത്ത് ഹനിയായെ പ്രതീക്ഷിച്ചു ഇസ്രായേലിന്റെ ചാരന്മാർ ഇറാനിലെ ഈ ഗസ്റ്റ് ഹൗസിൽ അയാൾ താമസിക്കുമെന്ന് പ്രതീക്ഷിച്ച മുറിയിൽ ബോംബ് വച്ചിരിക്കണം.. ശരിയല്ലേ ? അങ്ങനെയെങ്കിൽ റൈസിയുടെ ദുരുഹമായ അപകടവും ഇസ്രായേൽ സൃഷ്ടിച്ചതാകണം.. കൂടാതെ ഹനിയയുടെ കൊലയും ഇസ്രായേൽ തന്നെ നടത്തിയതാകണം. ഗാസയിലെ യുദ്ധം നടക്കുന്നതിനിടയിൽ ഇത്രയുമൊക്കെ ഒപ്പിച്ചെങ്കിൽ അവരെ സമ്മതിക്കണം. പക്ഷേ, ഇതിലൊരു അസ്വാഭാവികതയില്ലേ? ഹനിയായെ പോലെ ഇസ്രായേൽ വേട്ടയാടുന്ന ഒരാൾ ഇറാൻ പോലെയൊരു രാജ്യത്ത് ചെല്ലുമ്പോൾ അവർ ഇയാളുടെ സുരക്ഷിതത്വത്തിൽ ഇത്രവലിയ അലംഭാവം കാണിക്കുമെന്നും, ഇറാനിലെ സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിച്ച് ഇസ്രായേലിന്റെ ചാരന്മാർ 'രണ്ട് മാസം' ഈ മുറിയിൽ ബോംബ് ആരും കാണാതെ സൂക്ഷിച്ചു എന്നതുമൊക്കെ ഒരു അപസർപ്പക കഥ പോലെയുണ്ട്. സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല ഇതൊന്നും. പക്ഷേ അന്താരാഷ്ട്ര നയതന്ത്ര ഇടപാടുകളിൽ ഇത് അസംഭവ്യമല്ല താനും. ഇപ്പോൾ ഹനിയായെ കൊല്ലാൻ ഇസ്രായേലിനെ സഹായിച്ചത് പാകിസ്ഥാനാണ് എന്നൊരു ആരോപണം താലിബാൻ' ഉന്നയിച്ചിട്ടുണ്ട്. ഹനിയാ കൊല്ലപ്പെട്ടു എന്ന വാർത്ത പൊതുവായി ഹമാസനുകൂല രാജ്യങ്ങളിൽ എത്രത്തോളം ഇസ്രായേൽ വിരുദ്ധ തരംഗം ഉണ്ടാക്കി എന്നതിന് ഉദാഹരണമാണ് താലിബാന്റെയും തുർക്കിയുടേയും പ്രതിഷേധങ്ങൾ. ഇറാനിലും ശക്തമായ ഇസ്രായേൽ വിരുദ്ധ പ്രകടനങ്ങളാണ് നടന്നത്. പക്ഷെ , തങ്ങളുടെ രാജ്യത്ത് കയറി ഇങ്ങനെ ഒരു കൃത്യം ചെയ്തു എന്ന് ആരോപിച്ച് ഇസ്രായേലിനെ നേരിട്ട് ആക്രമിക്കും എന്ന് വെറുതേയങ് ഇറാൻ പറയില്ല. അതിന് പിന്നിൽ ഒരു പക്ഷേ ചൈനയുടെയേയോ, റഷ്യയുടേയോ അദൃശ്യ പിന്തുണ കൂടി ഇറാന് ഉണ്ടാകാം. കാരണം ഉക്രയിൻ യുദ്ധത്തിൽ അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ശ്രദ്ധ കുറക്കണമെങ്കിൽ റഷ്യക്ക് അവരെ മറ്റൊരു യുദ്ധമുഖത്ത് തളക്കണം.
അറിഞ്ഞോ അറിയാതെയോ ഇറാനെ കൊണ്ട് ഇസ്രായേലിനെ ആക്രമിപ്പിച്ചാൽ ഇസ്രായേലിനെ സഹായിക്കാൻ അമേരിക്ക ശക്തമായി ഇടപെടും. അവരുടെ ആയുധങ്ങളും സൈനിക ശക്തിയും ഉൾപ്പെടെ ഗൾഫിലേക്ക് നിങ്ങും. ഇത് ഉക്രെയിനെ ദുർബലമാക്കും. റഷ്യക്ക് മേൽക്കൈ ലഭിക്കുകയും ചെയ്യും. വിജയവും...! തായ്വാൻ കടലിൽ നിന്ന് അമേരിക്കയെ മാറ്റി തായ്വാനെ ദുർബലമാക്കാനുള്ള എന്ത് പദ്ധതിക്കും ചൈന സഹായം നൽകും. ഇറാനാകട്ടെ ഇസ്രായേലിനെ തീർക്കാൻ പറ്റുമെങ്കിൽ ഒരു കാരണവശാലും മാറി നിൽക്കില്ല. റഷ്യക്ക് ഉക്രെയിൻ യുദ്ധവും ജയിക്കാം, ഒപ്പം നാറ്റോയെ ദുർബലമാക്കുകയും ചെയ്യാം. ഇങ്ങനെ എല്ലാവർക്കും എന്തെങ്കിലുമൊക്കെ പ്രയോജനമുള്ള ഇടപാടാണിത്. അതായത് ഇസ്മായിൽ ഹനിയയുടെ വധമൊരു കെട്ടുകഥയാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് എന്നർത്ഥം. രഞ്ജിത്ത് ഗോപാലകൃഷ്ണൻ