Sunday, 4 August 2024
ഇസ്രായേലിനുള്ളിലലെ ഇസ്രായേൽ
കിഡോണ്‍;
ഈ നിഴൽക്കൊലയാളികളുടെ പേരു കേട്ടാൽ കിടുങ്ങും ഇസ്രായേലിന്റെ ശത്രുക്കൾ......
ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ ദുരൂഹസാഹചര്യത്തില്‍ ഇറാന്റെ തലസ്ഥാനമായ ടെഹറാനില്‍ വെച്ച് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുത്തിട്ടില്ല. ...പക്ഷേ, കൊലയാളികളുടെ നിഴല്‍ പോലും അവശേഷിപ്പിക്കാത്ത കൊലപാതകരീതിയും ഉന്നത സാങ്കേതികവിദ്യയുടെ ഉപയോഗവും വിരല്‍ചൂണ്ടുന്നത് ഇസ്രായേലി ചാരസംഘടന മൊസാദിനുള്ളിലെ കിഡോണ്‍ എന്ന അതിവിദഗ്ദ ഘാതകസംഘത്തിനു നേര്‍ക്കാണ്.
ലക്ഷ്യത്തെ മാത്രം കൃത്യമായി വകവരുത്തുന്നതില്‍ ഇവര്‍ക്കൊപ്പം വൈദഗ്ധ്യമുള്ളവര്‍ ലോകത്ത് വേറെയുണ്ടാവില്ല
ഇസ്രായേലിന്റെ എതിരാളികളുടെ പേടിസ്വപ്നമായ കിഡോണ്‍, മൊസാദിനകത്തെ മൊസാദാണ്, ദി അള്‍ട്ടിമേറ്റ് കില്ലര്‍ സ്‌ക്വാഡ്. ദുരൂഹമായ വഴികളിലൂടെ ദൗത്യം പൂര്‍ത്തിയാക്കി അപ്രത്യക്ഷരാവുന്ന നിഴല്‍ക്കൊലയാളിസംഘം. അവരാരെന്നോ, എവിടെ നിന്നു വരുന്നെന്നോ എന്താണവരുടെ ലക്ഷ്യമെന്നോ മനസ്സിലാക്കി വരുമ്പോഴേയ്ക്കും അവരുണ്ടായിരുന്ന സ്ഥലത്ത് ഒരു വിരലടയാളം പോലും ബാക്കിയുണ്ടാവില്ല!......
ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഹനിയയെ വകവരുത്തിയ സ്ഫോടനമുണ്ടായത്. വടക്കന്‍ ടെഹറാനില്‍ കനത്ത സുരക്ഷയുള്ള ഒരു അതിഥി മന്ദിരത്തില്‍ താമസിക്കുകയായിരുന്നു ഹനിയ്യ
പ്രസിഡന്റ് പെഷെസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സര്‍ക്കാര്‍ അതിഥിയായെത്തിയ ഹനിയയുടെ വധം ഇറാനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചിട്ടുള്ളത്
രണ്ടുമാസം മുമ്പ് ഈ അതിഥി മന്ദിരത്തില്‍ സ്ഥാപിച്ച ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പൊട്ടിച്ചായിരുന്നു കൊലപാതകമെന്നാണ് ഇപ്പോൾ ഇറാൻ ആരോപിക്കുന്നത്.
കിഡോണിന്റെ മുഖമുദ്രയാണ് ഇത്തരം അതീവകൃത്യതയുള്ള അതിരഹസ്യ ഓപ്പറേഷനുകള്‍. കിഡോണിന് ഹീബ്രൂ ഭാഷയില്‍ കുന്തമുന എന്നാണര്‍ത്ഥം. അതേ, ഇസ്രയേലിന്റെ കുന്തമുന.
മൊസാദിലെ സെസാറിയ (അണ്ടര്‍ കവര്‍) വിഭാഗത്തിനു കീഴിലാണ് ഈ അതിരഹസ്യ വിഭാഗം. മുഖ്യ ജോലി ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന പ്രമുഖരെ അതിവിദഗ്ധമായി വധിക്കുക, അവരെവിടെയായാലും. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് അതിവേഗത്തില്‍ ദൗത്യം പൂര്‍ത്തിയാക്കുന്ന ഇവരുടെ എണ്ണം അമ്പതിനും അമ്പത്തഞ്ചിനും ഇടയ്ക്കാണെന്ന് കരുതപ്പെടുന്നു.
സ്വന്തം ഐഡന്റിറ്റി വളരെ രഹസ്യമായി സൂക്ഷിക്കുന്ന ഇവര്‍ക്ക് മൊസാദിനകത്ത് പോലും വ്യാജപ്പേരുകളാണത്രെ. മുപ്പതില്‍ താഴെ പ്രായമുള്ള ഇവര്‍ക്ക് ശാരീരികക്ഷമതയില്‍ മാത്രമല്ല വൈദഗ്ധ്യം. നിരവധി ഭാഷകള്‍ സംസാരിക്കുന്ന സംഘാംഗങ്ങള്‍ സാങ്കേതികവിദ്യയില്‍ അവഗാഹമുള്ളവരാണ്
ഫോണ്‍ ടാപ്പിംഗും കംപ്യൂട്ടര്‍ ഹാക്കിംഗുമൊക്കെ വഴങ്ങുന്ന ഇവര്‍ക്ക് ലോകത്തുള്ള ഏറ്റവും പുതിയ ആയുധങ്ങള്‍ ഉപയോഗിക്കാനറിയാം. അവരുടെ കൈയിലുള്ള ചില ആയുധങ്ങൾ ലോകത്ത് മറ്റാര്‍ക്കും ഉണ്ടാവില്ല.
അതികഠിനമാണ് അവരുടെ പരിശീലനം. കിഡോണിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രധാനമായും ഇസ്രായേലിലെ സൈന്യത്തിലും മറ്റ് പ്രത്യേക സേനകളില്‍ നിന്നുമാണ്. പിന്നെയാണ് ശരിക്കുള്ള പരിശീലനം. പോരാട്ടത്തിലും ബുദ്ധിയിലും ഭാഷാനൈപുണ്യത്തിലും വളരെ മികവുള്ളവരെയാണ് തിരഞ്ഞെടുക്കുക. ചിലപ്പോള്‍ സഖ്യരാജ്യങ്ങളുമായും ഇക്കാര്യത്തില്‍ സഹകരിച്ചെന്നു വരാം.
കടപ്പാട്
Subscribe to:
Post Comments (Atom)
No comments:
Post a Comment