Thursday, 8 August 2024
അമേരിക്കൻ ഡീപ്പ് സ്റ്റേറ്റ്
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്:
1960 കളിൽ വിയറ്റ്നാമിൽ അട്ടിമറി പരീക്ഷിച്ചു, പക്ഷേ പരാജയപ്പെട്ടു. മ്യാൻമറിൽ പക്ഷേ വിജയിച്ചു.
1965 ൽ ലാൽ ബഹാദൂർ ശാസ്ത്രി, ഹോമി ഭാഭ, വിക്രം സാരാഭായ് (1971) എന്നിവരെ ദുരുഹമായ രീതിയിൽ കൊന്നു കളഞ്ഞു.
1970-ൽ ഇറാനിലെ ഷാ ഭരണത്തെ അട്ടിമറിച്ച് മത തീവ്രവാദികളുടെ കൈയ്യുകളിലേക്ക് ആ രാജ്യത്തെ എത്തിച്ചു.
1979-ൽ കമ്മ്യൂണിസ്റ്റ് ലിബറൽ ഭരണം നിലനിന്ന അഫ്ഗാനിസ്ഥാനിൽ പ്രസിഡൻറ്റ് നജീബുള്ളയെ അട്ടിമറിച്ച് കൊന്ന് വിളക്കും കാലിൽ കെട്ടിത്തൂക്കി ഭരണം താലിബാനിലേക്ക് എത്തിച്ചു.
ഇറാനും, അഫ്ഗാനും ഈ ഭരണമാറ്റങ്ങൾ വരും വരെ വളരെയേറെ പുരോഗമന രീതിയിലുള്ള രാജ്യങ്ങളായിരുന്നു. കാബൂൾ യൂണിവേഴ്സിറ്റിയും, ഇറാനിയൻ സിനിമകളും ലോക പ്രശസ്തമായിരുന്നു. അവിടെ സ്ത്രീകൾ സ്വതന്ത്രരായിരുന്നു.
1980 മുതൽ 1990 വരെ ഇറാൻ ഇറാക്ക് യുദ്ധം ! അന്ന് ഇരു കൂട്ടർക്കും ആയുധങ്ങൾ യഥേഷ്ടം നൽകി.
1990ൽ ഇറാക്കിൻ്റെ കുവൈറ്റ് അധിനിവേശത്തിന് മൗനാനുമതി നൽകി സദ്ദാമിനെ കുടുക്കിയത് മറ്റാരുമല്ല.
1989-90 ൽ ഗോർബച്ചോവ് എന്ന മരമണ്ടനെ ഉപയോഗിച്ച് ഗ്ളാസ്തനോസ്തും, പെരിസ്ത്രോയിക്കയും നടപ്പാക്കി യുഎസ്സ്എസ്സാർ എന്ന മഹാരാജ്യത്തെ തകർത്തെറിഞ്ഞു.
1970കൾ തൊട്ട് 1990-കളിൽ വരെ പാലൂട്ടി വളർത്തിയ ലാ*ദനടക്കമുള്ള തീവ്രവാദികൾ ഒടുവിൽ തിരിഞ്ഞു കടിച്ചു.
ഇനിയുമുണ്ട് പറയാനേറെ, ലാറ്റിനമേരിക്ക തൊട്ട് ഫിലിപ്പൈൻസ് വരെയും 2014 ലെ സിറിയ വരേയും കളിച്ച കളികൾ ! തത്ക്കാലം ഇവിടെ ചുരുക്കുന്നു.
ഒന്നറിയുക.. മേൽപ്പറഞ്ഞ സകല രാജ്യങ്ങളിലും കുഴപ്പം സൃഷ്ടിച്ചത് ഒരൊറ്റ രാജ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വാദികൾ എന്ന് വീമ്പിളക്കുന്ന, ഡീപ്പ് സ്റ്റേറ്റ്, എന്ന് നമ്മളറിയുന്ന യാങ്കിയ മേരിക്ക!
ഇവരാണ് പാകിസ്ഥാനെ കൊണ്ട് ഇന്ത്യക്കെതിരെ പതിറ്റാണ്ടുകളായി ഉപദ്രവം സൃഷ്ടിക്കുന്നത്. അത് പോരാതെ വന്നത് മോദി വന്നപ്പോളാണ്. Controlled Aggression അഥവാ നിയന്ത്രിതമായ ആക്രമണ ശൈലിയാണ് മോദിയുടേത്. വളരെ ആലോചിച്ച് ചെയ്യുന്ന രീതി. അതിനാൽ തന്നെ മോദിയെ ഒതുക്കാൻ പറ്റുന്നില്ല. ഒപ്പം റഷ്യയുടെ കൂടെ ഇന്ത്യ നിൽക്കുന്നു. ഡോളറിനെ തഴയുന്നു.
ഇതിനെല്ലാമുള്ള മറുപടിയാണ് ബാംഗ്ലദേശ്. ! അവിടെ നടക്കുന്ന കൂട്ടക്കൊലകളെ അവർ കണ്ടില്ലാന്ന് നടിക്കുന്നു.
ഇന്ത്യക്കകത്ത് പരമാവധി ഒരു അട്ടിമറിക്ക് ശ്രമം ഉണ്ട്. ഇന്ത്യയെ യുഎസ്സ്എസ്സാർ മോഡലിൽ പല കഷണങ്ങളാക്കുക എന്നത് യുഎസ്സിന്റെ ദീർഘകാലമായ അജണ്ഡയാണ്. ഇന്ത്യ ഒരു രാജ്യമല്ല, മറിച്ച് ബ്രിട്ടീഷുകാർ ഉണ്ടാക്കിത്തന്ന വെറും സംസ്ഥാനങ്ങളുടെ കൂട്ടായ്മ മാത്രമാണെന്ന് വെറും പൊട്ടനായ രാഹുൽ ഗാന്ധി പറഞ്ഞു നടക്കുന്നതിന് കാരണം ഇവരുടെ കൈയ്യിൽ നിന്ന് കിട്ടുന്ന ട്യൂഷൻ കാരണമാണ്.
ഖാലിസ്ഥാൻ വാദവും, ആം ആദ്‌മി പാർട്ടിയും അവരുടെ സൃഷ്ടിയാണ്. കേജരിവാളും, രാഹുൽ ഗാന്ധിയും അവരുടെ പടയാളികൾ മാത്രം !
വലിയ താമസമില്ലാതെ ഒരു ഷഹീൻ ബാഗോ, കർഷക സമരമോ ആവർത്തിക്കാം. ഓർക്കുക, മോദി നമ്മളെ ഇവരിൽ നിന്ന് കാത്ത് രക്ഷിക്കുന്ന കവചം മാത്രമാണ്. ആ കവചം തകർക്കാനാണ് മോദി vs RSS, മോദി Vs യോഗി എന്നിങ്ങനെയുള്ള നരേറ്റീവുകൾ ഇറക്കുന്നത്. അതിൽ പലരും വീഴുന്നുമുണ്ട്. ഈ ചിന്ത കൊണ്ട് നടന്നാൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും.
ജാഗ്രതയോടെ ഇരിക്കുക എന്നതും തിരിഞ്ഞ് നിന്ന് സ്വന്തം പാളയത്തിലോട്ട് പട വെട്ടാതിരിക്കുക എന്നതുമാണ് ഇപ്പോൾ പരമ പ്രധാനം.
മഹാകാലേശ്വരൻ തുണക്കട്ടെ !
വന്ദേ മാതരം
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment