Saturday, 28 September 2024

അഗസ്ത്യ മുനിയും വാതാപിയും

അഗസ്ത്യന്‍റെ വിവാഹവും വാതാപിയുടെ വധവും അഗസ്ത്യന്‍റെ വിവാഹവും വാതാപിയുടെ വധവും അഗസ്ത്യന്‍റെ വിവാഹവും വാതാപിയുടെ വധവും ബ്രഹ്മാവിന്‍റെ പുത്രന്മാരിലൊരാളായ മരീചിയുടെ പുത്രനാണ് കാശ്യപൻ. കാശ്യപൻ അദിതിയെ വിവാഹം ചെയ്തു. അതിൽ 12 പുത്രന്മാരുണ്ടായി, ആദിത്യന്മാർ എന്ന പേരിൽ. ഇതിൽ ഒരാളാണ് മിത്രൻ. മിത്രന്‍റെ പുത്രനാണ് അഗസ്ത്യൻ. അഗസ്ത്യന്‍റെ പൂർവ്വികന്മാർ അദ്ദേഹത്തോടു പറഞ്ഞു: 'നിനക്ക് ഒരു മകൻ ഉണ്ടാകാത്തപക്ഷം ഞങ്ങൾ നരകത്തിൽ പതിക്കേണ്ടിവരും.' അഗസ്ത്യന് യോജിച്ച ഒരു തരുണിയെ കണ്ടെത്തുവാൻ കഴിയാതെ പോയി. സ്ത്രീസൌന്ദര്യത്തിന്‍റെ സകല സാരാംശങ്ങളും ഒന്നിച്ചുകൂട്ടി, അനുപമവും ഉൽക്കൃഷ്ടവുമായ സൌന്ദര്യമുള്ള ഒരു തരുണിയെ അഗസ്ത്യൻ തപശ്ശക്തികൊണ്ട് സൃഷ്ടിക്കുകയും, അവളെ വിദർഭ രാജാവിന്‍റെ പുത്രിയായി ജനിപ്പിക്കുകയും ചെയ്തു. ശിശുവിന് ലോപാമുദ്ര എന്ന പേരിട്ടു. കുട്ടി, നിസ്തുല്യവും അഭൌമവുമായ സൗന്ദര്യത്തോടുകൂടിയ ഒരു സ്ത്രീരത്നമായി വളർന്നു. അഗസ്ത്യൻ രാജാവിനെ സമീപിച്ച്, മകളെ തനിക്കു വിവാഹം ചെയ്തുതരുവാൻ ആവശ്യപ്പെട്ടു. വിദർഭ രാജാവിന് അത് സമ്മതമായില്ല. രാജ്ഞിയോട് ആവശ്യപ്പെട്ടപ്പോൾ, അവരും മൗനം പാലിച്ചു. അനന്തരം, ലോപാമുദ്ര സ്വയം, തന്നെ അഗസ്ത്യനു വിവാഹം ചെയ്‌തുകൊടുക്കാൻ പിതാവിനോടഭ്യർത്ഥിച്ചു. വിവാഹശേഷം അഗസ്ത്യൻ അവളോടു ആവശ്യപ്പെട്ടതുപോലെ അവൾ എല്ലാ ആഡംബരങ്ങളും ഉപേക്ഷിച്ചു, അദ്ദേഹത്തിന്‍റെ തപസ്സിനോടനുസൃതമായി മാൻതോലും മരവുരിയും ധരിച്ചു. അവർ ധർമ്മാനുസൃതമായ ദാമ്പത്യജീവിതം നയിച്ചു. പക്ഷെ, പിന്നീട് ലോപാമുദ്രക്ക് ആഡംബരങ്ങൾക്കായി മോഹമുണ്ടായി. അഗസ്ത്യനോടു വസ്ത്രാഭരണങ്ങൾ തരാൻ ആവശ്യപ്പെട്ടു. 'ഞാൻ ദരിദ്രനാണ്. എങ്ങിനെ ഞാൻ അതുണ്ടാക്കും?' എന്നായിരുന്നു അഗസ്ത്യന്‍റെ ചോദ്യം. 'തപശ്ശക്തികൊണ്ട് എനിക്ക് ഇതൊക്കെ ഉണ്ടാക്കാം, പക്ഷെ അതോടെ എന്‍റെ തപസ്സിന് കുറവുണ്ടാകും. കുറെ ധനം സമ്പാദിച്ച ശേഷം, ഞാൻ അത്തരം വസ്ത്രാഭരണങ്ങൾ വാങ്ങിത്തരാം.' എന്നു പറഞ്ഞു. അദ്ദേഹം ശ്രുതർവ്വൻ എന്ന രാജാവിനെ സമീപിച്ചു. പക്ഷെ രാജാവിന്‍റെ പക്കൽ അധികം ധനമില്ലെന്ന് മനസ്സിലായി. അഗസ്ത്യൻ ആ രാജാവിനെയും കൂട്ടിക്കൊണ്ടു വ്രതനാശ്വൻ എന്ന മറ്റൊരു രാജാവിനെ സമീപിക്കുകയും, തന്‍റെ ആവശ്യം അറിയിക്കുകയും ചെയ്തു. അദ്ദേഹവും തന്‍റെ പക്കൽ ആവശ്യത്തിൽ കവിഞ്ഞ ധനം ഇല്ലെന്ന് പറഞ്ഞു. മൂന്ന് പേരും ചേർന്ന് ത്രാസദസ്യു എന്ന് മറ്റൊരു രാജാവിനെ സമീപിക്കുകയും അദ്ദേഹവും തന്‍റെ നിസ്സഹായത പ്രകടിപ്പിക്കുകയും ചെയ്തു. അവർ മഹർഷിയോടു പറഞ്ഞു: 'അളവറ്റ സമ്പത്തുള്ള ഇല്വലൻ എന്നൊരസുരൻ ഉണ്ടു. നമുക്കു അയാളുടെ അടുത്തു പോവാം.' ഇല്വലന് വാതാപി എന്നൊരു അനുജനുണ്ടായിരുന്നു. വാതാപിയെ ഒരു ആടാക്കി രൂപാന്തരപ്പെടുത്തി, അതിന്‍റെ മാംസം പാകം ചെയ്ത് അതിഥികൾക്കു വിളമ്പുക ഇല്വലന്‍റെ പതിവായിരുന്നു. അതിഥി ഭക്ഷണം കഴിച്ചതിന് ശേഷം, ഇല്വലൻ 'വാതാപി, പുറത്തു വരിക' എന്നു വിളിച്ചു പറയും. വാതാപി ഉടൻ സ്വന്തം രൂപം പ്രാപിച്ച്, അതിഥിയുടെ ഉദരം പിളർന്ന് പുറത്തു വന്ന് , വധിക്കുകയും ചെയ്യുമായിരുന്നു. ഇത് അവർക്ക് ഒരു വിനോദമായിരുന്നു. ഇതേ കൌശലം അഗസ്ത്യന്‍റെയടുത്തും ഇല്വലൻ പരീക്ഷിച്ചു. എന്നാൽ അഗസ്ത്യൻ 'വാതാപി, ജീർണ്ണോ ഭവ' എന്ന് സാവകാശം പറഞ്ഞു. അങ്ങനെ വാതാപിയുടെ ജിവിതം അഗസ്ത്യന്‍റെ ഉദരത്തിൽ തന്നെ സമാപിച്ചു.. ഭയാക്രാന്തനായ ഇല്വലൻ 1000 പശുക്കളും 10,000 സ്വർണ്ണനാണയങ്ങളും അഗസ്ത്യന് സമ്മാനമായി നൽകി. അതുകൊണ്ട് അഗസ്ത്യൻ ലോപമുദ്രയുടെ ആഗ്രഹങ്ങൾ നിറവേറ്റി.

Thursday, 19 September 2024

The Dragons of Eden : Carl Sagan

പ്രപഞ്ചമുണ്ടായിട്ട് ഏകദേശം 13.8 ബില്യണ്‍ വര്‍ഷങ്ങള്‍ (1380 കോടി വര്‍ഷങ്ങള്‍) ആയെന്നും, ഭൂമി ഉണ്ടായിട്ട് 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ (450 കോടി വര്‍ഷങ്ങള്‍) ആയെന്നുമൊക്കെ പറയുമ്പോള്‍ ആ സംഖ്യകളുടെ വലിപ്പം പലരും ഓര്‍ക്കാറില്ല. ഈ പറയുന്ന സമയദൈര്‍ഘ്യം, ഒരുപക്ഷേ സങ്കല്‍പ്പിക്കാവുന്നതിലപ്പുറം വലിയൊരു കാലയളവാണ്. മനുഷ്യര്‍ ഉണ്ടായിട്ട് കേവലം 2 ലക്ഷം വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്ന് പറയുമ്പോഴും, 2 ലക്ഷവും 14 ബില്യണും തമ്മിലുള്ള അതിഭീമമായ അന്തരവും ആരും ഓര്‍ക്കാറില്ല! ഈ കാലയളവുകളെ നമുക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ വേണ്ടി 'കോസ്മിക് കലണ്ടര്‍' ഉപയോഗിക്കാം. കാള്‍ സാഗന്‍ അദ്ദേഹത്തിന്റെ പുസ്തകമായ The Dragons of Eden എന്ന പുസ്തകത്തിലൂടെ ആണ് ഈ ആശയം മുമ്പോട്ട് വെക്കുന്നത്. സംഗതി ലളിതമാണ്. പ്രപഞ്ചമുണ്ടായിട്ട് ഇത് വരെ ഉള്ള കാലയളവിനെ അതായത് 13.8 ബില്യണ്‍ വര്‍ഷങ്ങളെ ഒരൊറ്റ വര്‍ഷത്തെ, അതായത് കൃത്യം 365 ദിവസങ്ങളുടെ ഒരു കാലയളവിലേക്ക് ചുരുക്കുന്നു (ഒരു ബില്യണ്‍ എന്നാല്‍ നൂറു കോടി). ഉദാഹരണത്തിന്, ഡിസംബര്‍ 31 അര്‍ദ്ധരാത്രി കൃത്യം 12 മണിക്ക് പ്രപഞ്ചം ഉണ്ടാകുന്നു. അടുത്ത വര്‍ഷം ഡിസംബര്‍ 31 അര്‍ദ്ധരാത്രി കൃത്യം 12 മണിക്ക് പ്രപഞ്ചം ഇന്നുള്ള അവസ്ഥയിലേക്കുത്തുന്നു എന്നും സങ്കല്‍പ്പിക്കുക. അങ്ങനെ എങ്കില്‍ ഈ 'കോസ്മിക് കലണ്ടറിലെ' ഒരു സെക്കന്റ് 438 വര്‍ഷങ്ങള്‍ക്ക് സമമായിരിക്കും. ഒരു മണിക്കൂര്‍ എന്നത് 15.8 ലക്ഷം വര്‍ഷങ്ങളും, ഒരു ദിവസമെന്നത് 3.78 കോടി വര്‍ഷങ്ങളും ആയിരിക്കും. ഇനി ഈ കലണ്ടറിലൂടെ ഒന്ന് സഞ്ചരിച്ച് നമുക്കറിയാവുന്ന പ്രപഞ്ചത്തില്‍ ഇതുവരെ നടന്ന പ്രധാന സംഭവങ്ങളെ ഒന്ന് പരിശോധിക്കാം!. ഡിസംബര്‍ 31 അര്‍ദ്ധരാത്രി കൃത്യം 12:00 മണി. ബിഗ് ബാംഗ് സംഭവിക്കുന്നു! ആദ്യത്തെ മൈക്രോ സെക്കന്റുകളും, സെക്കന്റുകളുമൊക്കെ പ്രപഞ്ചത്തിന്റെ അടിസ്ഥാനകണങ്ങളുടെ രൂപീകരണമാണ്. നമുക്ക് താല്‍പര്യമുള്ള വിഷയങ്ങളൊന്നും ആദ്യത്തെ ഒന്ന് രണ്ട് മാസത്തേക്ക് സംഭവിക്കുന്നില്ല! നമ്മുടെ ഗ്യാലക്‌സി ആയ മില്‍ക്കി വേ (ആകാശ ഗംഗ) ഉണ്ടാകുന്നത് മാര്‍ച്ച് 15 ന് ആണ്. പിന്നെയും നീണ്ട കാത്തിരിപ്പ്! സൂര്യനും സൗരയൂഥവുമൊക്കെ ഒരു പാട് മാസങ്ങള്‍ കഴിഞ്ഞ്, കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 31 നാണ് ഉണ്ടാകുന്നത്! അതിനോടനുബന്ധിച്ചു തന്നെ ഭൂമിയും, ഇതര ഗ്രഹോപഗ്രഹങ്ങളും ഉണ്ടാകുന്നു. ഒരു വര്‍ഷത്തില്‍ 8 മാസം അപ്പോഴേക്കും കടന്നു പോയി. ഭൂമിയിലെ ജീവന്റെ ആദ്യ കണിക ഉണ്ടാകുന്നത് സെപ്തംബര്‍ 21 നാണ്. പ്രോകാരിയോട്ട് എന്ന് വിളിക്കപ്പെടുന്ന അതീവലളിതമായ ഏകകോശജീവികള്‍. ഫോട്ടോസിന്തസിസ് എന്ന പ്രതിഭാസം ആരംഭിക്കുന്നത് ഒക്‌റ്റോബര്‍ 12 ന്. വര്‍ഷത്തിലെ 10 മാസം കഴിയാറായിട്ടും, മനുഷ്യന്‍ പോയിട്ട് ബഹുകോശജീവികള്‍ പോലും ഭൂമിയില്‍ ആവിര്‍ഭവിച്ചില്ല എന്നോര്‍ക്കണം! പ്രോകാരിയോട്ട് ജീവികളില്‍ ന്യൂക്ലിയസ് ഉണ്ടാകുന്നത് (അതായത് യൂകാരിയോട്ടുകള്‍ ആയി മാറുന്നത്) നവംബര്‍ 9 ന് ആണ്. ഇതിനുമുമ്പ് തന്നെ, അതായത് കോശങ്ങളില്‍ മര്‍മങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് 'സെക്‌സ്' ഉരുത്തിരിഞ്ഞിരുന്നു എന്നറിയാമോ? അത് സംഭവിച്ചത് നവംബര്‍ 1 നാണ്. ആദ്യത്തെ ബഹുകോശജീവികള്‍ പ്രത്യക്ഷപ്പെടുന്നത് ഡിസംബര്‍ 5ന്. കടലിനടിത്തട്ടില്‍ കാണപ്പെടുന്ന ലളിതമായ ജീവികള്‍ ഉണ്ടാകുന്നത് ഡിസംബര്‍ 14നാണ്. സമാനകാലത്ത് തന്നെയാണ് ആര്‍ത്രോപോഡുകളുടെ ഉത്ഭവവും. ഡിസബര്‍ 18ന് മത്സ്യങ്ങളും, ഉഭയജീവികളുടെ പൂര്‍വികരും ഉണ്ടാകുന്നു. ഡിസംബര്‍ 20 ന് കരയില്‍ സസ്യങ്ങള്‍ ഉണ്ടാകുന്നു. ചെറുപ്രാണികളും, ഇന്നത്തെ ഇന്‍സെക്റ്റുകളുടെ പൂര്‍വികരും ഉണ്ടാകുന്നത് ഡിസംബര്‍ 21 നാണ്. ഡിസംബര്‍ 22 ന് ആദ്യ ഉഭയജീവികള്‍ ഉണ്ടാകുന്നു. ഉരഗങ്ങള്‍ ഉണ്ടാകുന്നത് ഡിസംബര്‍ 23 നും, സസ്തനികള്‍ ഉണ്ടാകുന്നത് ഡിസംബര്‍ 26 നുമാണ്. ഒരു വര്‍ഷം കഴിയാന്‍ വെറും 5 ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മനുഷ്യന്‍ എന്ന അതിവിശിഷ്ടനായ ജീവിയോ, എന്തിന്, അവനോട് വിദൂര സാദൃശ്യമുള്ള ഒരു പൂര്‍വികനോ പോലും ഇതുവരെ ഉണ്ടായിട്ടില്ല! ദിനോസറുകള്‍ ആവിര്‍ഭവിക്കുന്നത് കൃസ്തുമസിന്റെ തലേന്ന് അര്‍ദ്ധരാത്രി, ആണ്‍പക്ഷികള്‍ ഉണ്ടാകുന്നത് ഡിസംബര്‍ 27 നും. നമുക്ക് പ്രിയങ്കരമായ പുഷ്പങ്ങള്‍ ചെടികളില്‍ ഉണ്ടാകാന്‍ തുടങ്ങിയത് ഡിസംബര്‍ 28 ഓടെ ആണ്. അഞ്ചുദിവസം ഭൂമിയിലെ രാജാക്കന്മാരായിരുന്ന ദിനോസറുകള്‍ ഡിസംബര്‍ 29 ഓടെ അരങ്ങൊഴിയുകയാണ്. ഡിസംബര്‍ 30 ന് സകല ഹോമിനിഡ് ഗ്രൂപ്പുകളുടേയും പിതാമഹന്‍ ആയ പ്രൈമേറ്റുകളുടെ ആദിരൂപങ്ങള്‍ ഉണ്ടാകുന്നു. കൂടുതല്‍ സസ്തനികള്‍ ഭൂമിയില്‍ പരിണമിച്ചുണ്ടാകുന്നു. ഡിസംബര്‍ 31, 6:05 ന് Ape എന്ന് വിളിക്കാവുന്ന ഒരു ജീവി ഭൂമിയില്‍ ഉണ്ടാകുന്നു. ഉച്ചയ്ക്ക് 2:24 ഓടെ ഇപ്പോഴത്തെ മനുഷ്യനും, ചിമ്പാന്‍സിയും, ഗൊറില്ലയും ഒക്കെ ഉള്‍പ്പെടുന്ന 'ഹോമിനിഡ്' ഗ്രൂപ്പിന്റെ പൊതു പൂര്‍വികന്‍ ഉണ്ടാവുകയാണ്. മണിക്കൂറുകള്‍ മാത്രം ബാക്കി ഉള്ളപ്പോഴും മനുഷ്യന്‍ ചിത്രത്തിലില്ല എന്ന് ശ്രദ്ധിക്കുക! രാത്രി 10:24 ന് മനുഷ്യ പൂര്‍വികര്‍ ആയ ഹോമോഎറക്ടസ് ഉണ്ടാകുന്നു. സമാനസമയത്ത് തന്നെ കല്ലുകൊണ്ടുള്ള ആയുധങ്ങളും കണ്ടുപിടിക്കപ്പെടുന്നു. 11:44 pm നാണ് തീയുടെ ഉപയോഗം മനുഷ്യ പൂര്‍വികര്‍ കണ്ടെത്തുന്നത്. ഒടുവില്‍, ഡിസംബര്‍ 31 രാത്രി 11:52 pm ന്, മനുഷ്യന്‍ എന്ന് വിളിക്കാവുന്ന ഒരു ജീവി ആവിര്‍ഭവിക്കുകയാണ്. ഒരു വര്‍ഷത്തെ കലണ്ടര്‍ അവസാനിക്കാന്‍ വെറും എട്ട് മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോള്‍! ഒരു വര്‍ഷത്തെ പ്രപഞ്ച ചരിത്രത്തില്‍, മനുഷ്യന്റെ അറിയുന്നതും, എഴുതപ്പെട്ടതും, അല്ലാത്തതുമായ സകല ചരിത്രവും, നമുക്കറിയാവുന്ന പ്രശസ്തരും അപ്രശസ്തരും ആയ സകല മനുഷ്യരുടേയും കഥ ഈ എട്ട് മിനിറ്റില്‍ ഒതുങ്ങുന്നു! സത്യത്തില്‍ അങ്ങനെ പറയുന്നത് പോലും ശരിയല്ല. ഈ എട്ട് മിനിറ്റ് എന്ന് പറയുന്നത് യഥാര്‍ത്ഥ സ്‌കെയിലില്‍ രണ്ടുലക്ഷം വര്‍ഷങ്ങള്‍ ആണ്. മനുഷ്യന്റെ അറിയാവുന്ന ചരിത്രം ഏതാനും പതിനായിരം വര്‍ഷങ്ങളില്‍ ഒതുങ്ങും! ദൈവങ്ങളുടേയും..! സകല ദൈവ സങ്കല്‍പ്പങ്ങളും, മതങ്ങളും വരുന്നത് ഈ എട്ടു മിനിറ്റിന്റെ അവസാനത്തെ ചില നിമിഷങ്ങളില്‍ ആണ്. എഴുത്ത് (ലിപി) കണ്ടു പിടിക്കുന്നത് കലണ്ടര്‍ തീരാന്‍ വെറും 13 സെക്കന്റുകള്‍ ബാക്കി ഉള്ളപ്പോഴാണ്. വേദങ്ങളും, ബുദ്ധനും, കണ്‍ഫ്യൂഷ്യസും, അശോകനും, റോമാ സാമ്രാജ്യവും ഒക്കെ വരുന്നത് അവസാനത്തെ ആറ് സെക്കന്റുകള്‍ക്ക് മുമ്പ്. ആധുനിക ശാസ്ത്രത്തിന്റെ ആവിര്‍ഭാവവും, വ്യാവസായിക വിപ്ലവവും, അമേരിക്കന്‍, ഫ്രഞ്ച് തുടങ്ങി സകല വിപ്ലവങ്ങളും, സകല ലോഹമഹായുദ്ധങ്ങളും നടന്നത് അവസാനത്തെ ഒരു സെക്കന്റിനകത്താണ്.! ഇത്രയും പുരാതനമായ പ്രപഞ്ചത്തിന്റെ ഒരു കോണില്‍ നിന്നുകൊണ്ട് ഇന്നലത്തെ മഴയ്ക്ക് മുളച്ച തകര ആയ മനുഷ്യനെ അവന്റെ നിസ്സാരത മനസ്സിലാക്കിക്കാന്‍ കോസ്മിക് കലണ്ടര്‍ നല്ലൊരു ടൂള്‍ ആണ്. എട്ടു മിനിറ്റു മാത്രം ജീവിച്ചതുകൊണ്ട് ഉത്കൃഷ്ടരായി എന്ന് കരുതുന്നവര്‍, അഞ്ചു ദിവസം ജീവിച്ച ദിനോസറുകള്‍ അവശേഷിപ്പിച്ചത് ചില ഫോസിലുകള്‍ മാത്രമെന്ന് ഓര്‍ക്കുക
!!! Courtesy: കാൾ സാഗന്റെ The Dragons of Eden എന്ന പുസ്തകത്തിൽ നിന്ന്.

അനശ്വരമായ ആത്മാവ്

മനുഷ്യനെ ചലനാത്മകൻ ആക്കുന്ന "ജീവനു " നാശമില്ല എന്നത് യുക്തിവാദികൾക്ക് ഒഴികെ ബാക്കി എല്ലാവർക്കും സ്വീകാര്യമായ ഒന്നാണ്. " നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവക: ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ. " ആയുധം കൊണ്ട് മുറിവേല്പിക്കാനോ, അഗ്നി കൊണ്ട് ദഹിപ്പിക്കാനോ, ജലം കൊണ്ട് നനയ്ക്കാനോ, കാറ്റ് കൊണ്ട് ഉണക്കാനോ കഴിയില്ല എന്ന് ഗീത ആത്മാവിനെ നിർവചിക്കുന്നു. നാശമില്ലാത്ത എന്തോ നമ്മിൽ ഉള്ളത് കൊണ്ടാകും താനും മരിക്കും എന്ന് ആരും ചിന്തിക്കാതെ ഇരിക്കുന്നതും,സ്വയം അനശ്വരൻ ആണെന്ന് കരുതി ഓരോന്നു ചെയ്യുന്നതും. ജീവിതം ആസ്വദിച്ചു കഴിഞ്ഞാൽ മരണത്തെ ആസ്വദിക്കാൻ മനുഷ്യൻ സജ്ജനാകുമെന്നും, മരണത്തെ ആസ്വദിക്കാൻ അയാൾ തയ്യാറായി കഴിഞ്ഞാൽ അയാൾ മരണത്തെ കീഴ്പ്പെടുത്തി കഴിയും എന്നും.. അങ്ങനെ ഉള്ളവർക്ക് പിന്നെ ജന്മം ഉണ്ടാകില്ല എന്നുമാണ് ഓഷോ ഒരിക്കൽ പറഞ്ഞത്.. ❤

Wednesday, 18 September 2024

ആൽമരങ്ങൾ ലക്ഷ്യമിട്ട് ജിഹാദികൾ

പ്രകൃതി സംരക്ഷകർ ശ്രദ്ധിച്ചുവോ ആവോ! ആൽമരങ്ങൾ നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. വടക്കുന്നാഥനിൽ ആൽമരങ്ങൾ ദ്രവിച്ച് വീഴുന്നു ! ദ്രവിച്ചവ മുറിക്കുന്നു! നെല്ലുവായ് ധന്വന്തരീക്ഷേത്രത്തിൽ, ഉമ്മറത്തുനിൽക്കുന്ന പടുകൂറ്റൻ ആൽ കടപുഴകി വീണിരിക്കുന്നു! നൂറ്റാണ്ടുകൾ നിൽക്കേണ്ടതായ ഒരു മരം ഇങ്ങനെ ദ്രവിക്കണമെങ്കിൽ രണ്ടേ രണ്ട് കാരണങ്ങളേ ഉള്ളൂ. ഒന്ന്, ആലിനെ മാത്രം ബാധിക്കുന്ന എന്തോ രോഗമുണ്ടായിട്ടുണ്ട്. അതായത്,ആൽ, തൻ്റെ വിത്തിനുള്ളിലെ പാരമ്പര്യത്തിൻ്റേതായ അറിവിൽ, ഇനിമുതൽ , ഈ രോഗത്തിൻ്റെ ഓർമ്മയും; ഈ രോഗത്തിൽനിന്നും തൻ്റെ വംശത്തെ രക്ഷിക്കാനുള്ള വ്യഗ്രത പൂണ്ട അറിവുംകൂടി കൊണ്ടുനടക്കേണ്ടതുണ്ട്. ആൽനാശത്തിൻ്റെ രണ്ടാമത്തെ കാരണം, ഇത് മനുഷ്യനിർമ്മിതമായ നശീകരണമാകാം എന്നതാണ്. അങ്ങനെ ചിന്തിക്കാൻ കാരണം, പൊതുവേ മനുഷ്യർ ആദ്യം നെഗറ്റീവായി ചിന്തിക്കുന്നു എന്നതിൻ്റെ ഭാഗമായ ഞാനും നെഗറ്റീവായി ചിന്തിച്ച്, ഈ ആൽ വീഴാൻ കാരണം ഏതോ തെമ്മാടിയാണെന്ന് കരുതുന്നു എന്നതുതന്നെയാണ്. അതായത്, ആലിനെ ഇഷ്ടമില്ലാത്ത ആരോ ; നേരിട്ടോ പറഞ്ഞേൽപ്പിച്ചോ ആലുകളെ നശിപ്പിക്കാൻ ഇറങ്ങിയിട്ടുണ്ട് എന്നർത്ഥം. ഞാൻ, ഈ ആൽവീഴ്ചകൾ കോഴിക്കോട്ടെ കണ്ണനുമായി സംസാരിച്ചപ്പോൾ കണ്ണനും പറയുന്നു, കോഴിക്കോട് നാല് സ്ഥലങ്ങളിലെ ആൽനാശങ്ങളേക്കുറിച്ച്. ഒരിടത്ത് ,മറിഞ്ഞുവീണ ആൽ നിന്നിരുന്ന അതേ ഇടത്ത് പുതിയ ആലിൻതൈ നട്ടപ്പോൾ, രാത്രിക്ക് രാത്രി അത് പറിച്ചുമാറ്റപ്പെട്ടത്രേ ! വീണ്ടും നട്ടപ്പോൾ ഇതുതന്നെ സംഭവിച്ചു. അതായത്, 'ആൽ വേണ്ടാ' എന്നാരോ അണിയറയിൽ തീരുമാനിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഗുരുക്കളോട് ചോദിച്ചപ്പോൾ അദ്ദേഹവും പങ്കുവെയ്ക്കുന്ന വിവരം ഇങ്ങനെത്തന്നെയാണ്. യാത്രകളിൽ കാണുന്ന ക്ഷേത്രങ്ങളിലും ക്രിയാപദ്ധതിയുടെ ഭാഗമായി സന്ദർശിക്കുന്ന ക്ഷേത്രങ്ങളിലുമൊക്കെ ; ഈ , ആൽ ദ്രവിച്ചുവീഴൽ ഒരു സാധാരണ കാഴ്ചയായിരിക്കുന്നു എന്നാണ് ഗുരുക്കളും പറയുന്നത്. രമേഷ് കോരപ്പത്തുമായി ഇതേ വിഷയം ഞാൻ സംസാരിച്ചതിൻ്റെ രത്നച്ചുരുക്കം ഇപ്രകാരം. ഭാരതത്തിൽ ; പ്രത്യേകിച്ച് കേരളത്തിൽ, വൃക്ഷാരാധന, നാഗാരാധന, പ്രേതാരാധന, വീരാരാധന എന്നിങ്ങനെയാണ് ആരാധനകൾ. ഭാരതത്തേയും ഈ സംസ്ക്കാരത്തേയും ഇഷ്ടമില്ലാത്തവർ സ്വാഭാവികമായും സംസ്കാരത്തിൻ്റെ ഈ അടിസ്ഥാനശിലകൾ തകർക്കാൻ ശ്രമിക്കും. 'പാമ്പിൻകാവ് അന്ധവിശ്വാസം വളർത്തും' എന്നു പറഞ്ഞ്, അവയെ പണ്ടേയ്ക്കു പണ്ടേ തകർത്തെറിയാൻ നടത്തിയ ശ്രമങ്ങൾ നമ്മൾ നമ്മുടെ ചെറുപ്പകാലത്ത് ധാരാളം കണ്ടതാണല്ലോ. ഒടുവിൽ, സങ്കടം സഹിയാതെ സുഗതകുമാരിട്ടീച്ചർ, 'കാവുതീണ്ടല്ലേ കുളം വറ്റും' എന്ന് പറഞ്ഞ് ലേഖനമെഴുതിയപ്പോൾ; അവരെ വിളിക്കാത്ത ചീത്തയില്ലായിരുന്നു. മരവും മലയുമെല്ലാം എത്രമാത്രം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് മാധവ് ഗാഡ്ഗിൽ ശാസ്ത്രീയമായിത്തന്നെ പറഞ്ഞപ്പോഴും ഈ വെട്ടുകിളിക്കൂട്ടം അദ്ദേഹത്തിനുനേരെ പോർവിളി മുഴക്കി. 'വികസന വിരോധി' എന്ന ചളിവാരിയെറിഞ്ഞായിരുന്നു ചീത്തവിളി. അതായത്, വൃക്ഷാരാധനയെ എതിർക്കേണ്ടത്, ഈ നാട് നശിപ്പിക്കാൻ അത്യാവശ്യമാണെന്ന് അറിയുന്ന ഏറെ ആൾക്കാർ എന്നും ഉണ്ട് എന്നർത്ഥം. ഞാൻ ചോദിച്ചു. "നമുക്കെന്ത് ചെയ്യാൻ കഴിയും?" രമേഷ് തുടർന്നു. "ഒരു യുക്തിവാദി ആയിരുന്ന നീ അതിലെ നിരർത്ഥകത ബോദ്ധ്യപ്പെട്ട്, തറവാട്ടിൽ ഒരു പാമ്പിൻകാവ് സ്ഥാപിച്ചില്ലേ. മറ്റൊരു ദൈവനിഷേധിയായിരുന്ന ഞാനും പാമ്പൻമാരെ പ്രതിഷ്ഠിച്ച് അവർക്കായി സ്ഥലം നീക്കിയിരുപ്പ് നടത്തി. ഇത് നമ്മൾ ഓരോ തറവാട്ടിലും ചെയ്യണം. പ്രതിഷ്ഠ നടത്തിയാലും ഇല്ലെങ്കിലും കുറച്ച് സ്ഥലം പിതൃക്കൾക്കും നാഗങ്ങൾക്കുമായി മാറ്റിവെയ്ക്കണം. പ്രതിഷ്ഠകൂടി ഉള്ളതാണ് നല്ലത്. വരുംതലമുറയ്ക്കും; ഇത് , കിട്ടിയ കാശിന് വാങ്ങി മരം മുറിക്കാൻ ആർത്തിമൂത്ത് വരുന്നവർക്കും ; ഒന്ന് കൈവിറയ്ക്കാൻ പ്രതിഷഠ നല്ലതാണ്." രമേഷ് തുടരുകയാണ്. "ക്ഷേത്രമൈതാനത്തെല്ലാം ആലിൻതൈകൾ നട്ടുപിടിപ്പിച്ച് തറ കെട്ടിക്കൊടുക്കണം. പല തരത്തിലുള്ള ആലുകൾ. ആലിൻ്റെ പ്രതിഷ്ഠാസമയത്തുതന്നെ മുർത്തിയോട് പറയണം; 'ഈ ആലിൻ്റെ നാശം ആഗ്രഹിച്ച് വരുന്നവർ ആരായിരുന്നാലും; അവരെ, ഈ മണ്ണിൻ്റെ ഭാഷയിൽ കൈകാര്യം ചെയ്യണം' എന്ന്." എനിക്ക്, വേട് താഴോട്ട് വിടർത്തി, സഹസ്രദലപത്മം മേലോട്ടും പടർത്തി നിൽക്കുന്ന പേരാലുകളെല്ലാം ഗാഢജപത്തിൽ ഉറച്ചിരിക്കുന്ന താപസരാണെന്ന് തോന്നി. "മറ്റു പല മരങ്ങളും വെള്ളമന്വേഷിച്ച് വേരുകളെ അയക്കുമ്പോൾ; ആൽമരം വെള്ളത്തെ അന്വേഷിക്കുകമാത്രമല്ല ചെയ്യുന്നത്; കണ്ടെത്തിയ ഉറവുകളെ വിളിച്ച് കൊണ്ടുവന്ന്, തൻ്റെ സമീപത്ത് ശേഖരിച്ചുവെക്കുകകൂടി ചെയ്യും. അതാണ്, നിറയെ ആൽമരങ്ങൾ നിൽക്കുന്നതിനടുത്തെ ക്ഷേത്രക്കുളങ്ങൾ ഏതു വേനലിലും വറ്റാതെ നിൽക്കുന്നത് " എന്നുപറഞ്ഞ നിർമ്മലാനന്ദസ്വാമിയെ ഓർമ്മവന്നു.
'കാവുതീണ്ടല്ലേ കുളം വറ്റും' എന്നതിൻ്റെ പൊരുൾ തെളിഞ്ഞു വന്നു. ശരിയായിരിക്കാം ....... നൻമയുടെ ഉറവുകളെല്ലാം കരിയ്ക്കണം എന്നാഗ്രഹമുള്ളവർ, ആദ്യം മറിച്ചുവീഴ്ത്തുക ആലുകളെയായിയിരിക്കും. രമേഷ്, തേജസ്സ് മുറ്റിനിന്നൊരു വാചകംകൂടി പറഞ്ഞു. "ഇന്ന മതക്കാർക്ക് കൂടുതൽ ഓക്സിജൻ കൊടുക്കാം എന്നോ; ഈ മതക്കാരെ കൂടുതൽ സംരക്ഷിക്കാം എന്നോ പ്രകൃതി തീരുമാനിച്ചിട്ടില്ല. തൻ്റെ നേരെ നീട്ടിയ കോടാലിക്ക് , പ്രകൃതിയുടെ മറുപടി, കോടാലിതന്നെയാണ്. നശിപ്പിക്കാനിറങ്ങിയവരെല്ലാം സ്വന്തം പ്രവൃത്തിയാൽ നശിച്ചൊടുങ്ങുന്നത് നമ്മൾക്ക് കാണാം." ജയരാജ് മിത്ര. PC : internet #malayalam #malayalamwritings #temples #templesofsouthindia #naturelovers #nature #aal #aalmaram

Sunday, 15 September 2024

ദത്താത്രേയൻ

ഭഗവാൻ ശ്രീ ദത്താത്രേയൻ 🙏 അത്രി മഹര്‍ഷിയുടെയും അനസൂയയുടെയും പുത്രനായിട്ട്‌ വിഷ്ണുഭഗവാന്‍ ദത്താത്രേയന്‍ എന്ന നാമധേയത്തില്‍ അവതരിക്കുന്നത്‌. ഇതു സംബന്ധിച്ച പുരാണകഥ ഇപ്രകാരമാണ്‌. പണ്ട്‌ അണിമാണ്ഡവ്യന്‍ എന്നൊരു മുനിയുണ്ടായിരുന്നു. ആ മുനി മൗനനിഷ്ഠനായി സമാധിയിലിരിക്കുമ്പോള്‍ കുറേ ചോരന്മാര്‍ അതുവഴി കടന്നുപോയി. ചോരന്മാരെ പിന്‍തുടര്‍ന്ന രാജ കിങ്കരന്മാര്‍ അണിമാണ്ഡവ്യനെ ചോദ്യം ചെയ്തു. പക്ഷേ, അണിമാണ്ഡവ്യന്‍ തന്റെ മൗനവ്രതത്തെ വെടിഞ്ഞില്ല. ഇതുകണ്ട്‌ കുപിതരായ രാജകിങ്കരന്മാര്‍ മുനിയെ ശൂലത്തില്‍ കയറ്റി. മുനി മരണവേനയും അനുഭവിച്ചുകൊണ്ട്‌ വഴിവക്കിലെ ശൂലത്തില്‍ വളരെനാള്‍ കിടന്നു. പതിവ്രതാരത്നമായിരുന്ന ശീലാവതിയുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സ്‌ ക്രൂരനും വിടനുമായിരുന്നു. സ്വപാപകര്‍മ്മത്തിന്റെ ഫലമെന്നപോലെ ഉഗ്രശ്രവസ്സ്‌ രോഗിയായിത്തീര്‍ന്നു. എന്നിട്ടും ശീലാവതി ഭര്‍ത്താവിനെ ഭക്തിയോടെ പൂജിച്ചു. ശീലാവതി ഭര്‍ത്താവിനെയും തോളിലേറ്റി ഭിക്ഷയാചിക്കാന്‍ തുടങ്ങി. അവര്‍ കടന്നുപോയത്‌, അണിമാണ്ഡവ്യന്‍ ശൂലത്തില്‍ കിടക്കുന്ന പ്രദേശത്തു കൂടിയായിരുന്നു. അണിമാണ്ഡവ്യനെ കണ്ടപ്പോള്‍ ഉഗ്രശ്രവസ്സ്‌ പുച്ഛിച്ച്‌ ചിരിച്ചു. ഇതുകണ്ട്‌ കുപിതനായ അണിമാണ്ഡവ്യന്‍ 'സൂര്യോദയത്തിന്‌ മുന്‍പായി നിന്റെ ശിരസ്‌ പൊട്ടിത്തെറിക്കട്ടെ' എന്ന്‌ ശപിച്ചു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി പതിവ്രതാരത്നമായ ശിലാവതി 'നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ' എന്നൊരു പ്രതിശാപവും നല്‍കി. അതോടെ സൂര്യന്‍ ഉദിക്കാന്‍ സാധിക്കാതായി. ശീലാവതിയെ അനുനയിപ്പിച്ച്‌ ശാപം പിന്‍തിരിപ്പിക്കാന്‍ ത്രിമൂര്‍ത്തികള്‍ അത്രിപത്നിയായ അനസൂയയുടെ സഹായം തേടി. തന്റെ പതിയെ മൃത്യുവില്‍ നിന്ന്‌ രക്ഷിക്കാമെന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ ശീലാവതി ശാപം പിന്‍വലിച്ചു. അനസൂയയുടെ പ്രയത്നം കണ്ട്‌ സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ എന്തുവരമാണ്‌ വേണ്ടതെന്ന്‌ ചോദിച്ചു. ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി ജനിക്കണമെന്ന വരത്തെ അനസൂയ വരിച്ചു. അതനുസരിച്ച്‌ ബ്രഹ്മാവ്‌ ചന്ദ്രന്‍ എന്ന പേരിലും വിഷ്ണു ദത്താത്രേയന്‍ എന്ന പേരിലും ശിവന്‍ ദുര്‍വാസാവ്‌ എന്ന പേരിലും അനസൂയയുടെ പുത്രന്മാരായി ജനിച്ചു. വിഷ്ണുവിനാല്‍ ദത്തനാകുകയാല്‍ ദത്തന്‍ എന്നും അത്രിയുടെ പുത്രനായതുകൊണ്ട്‌ ആത്രേയന്‍ എന്നും ദത്താത്രേയന്‌ പേരുണ്ട്‌. ഈ രണ്ടുപേരുകള്‍ ചേര്‍ത്ത്‌ ദത്താത്രേയന്‍ എന്നുവിളിക്കുന്നു.ദത്താത്രേയന്റെ മൂര്‍ത്തീഭാവം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട രൂപത്തിലുള്ളതാണ്‌. അതായത്‌ ത്രിമൂര്‍ത്തികളെ അനുസ്മരിപ്പിക്കുന്ന മൂന്ന്‌ ശിരസ്സുകളോടും ആറ്‌ കൈകളോടും കൂടിയാണ്‌. അവയില്‍ ത്രിമൂര്‍ത്തികളുടെ ആയുധാദികളും ധരിച്ചിരിക്കുന്നു. ഈ ഭാവത്തിലാണ്‌ ദത്താത്രേയനെ ഉപാസിക്കാറുള്ളത്‌. അതുപോലെ തന്നെ ഗുരുസങ്കല്‍പത്തില്‍ ആരാധിക്കുന്നതും ദത്താത്രേയനെയാണ്‌. ദത്താത്രേയനെക്കുറിച്ച്‌ പുരാണങ്ങളില്‍ പലയിടത്തും പരാമര്‍ശമുണ്ട്‌. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ ആരാധിച്ച്‌ ആയിരം കൈകളെ നേടിയെടുത്തതായി ബ്രഹ്മപുരാണത്തില്‍ പറയുന്നുണ്ട്‌. ദത്താത്രേയമഹര്‍ഷി നിരവധി പേര്‍ക്ക്‌ വരത്തെയും മന്ത്രോപദേശത്തേയും പ്രദാനം ചെയ്തതായി ഇതിഹാസ പുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു.
🙏🙏🙏

Friday, 13 September 2024

ഗുരുകുലങ്ങൾ

ബ്രിട്ടീഷുകാരുടെ വരവിനു മുമ്പ് 732000 ഗുരുകുലങ്ങൾ രാജ്യത്തുണ്ടായിരുന്നു. അതായത്, മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ഒരു ഗുരുകുൽ. ബ്രിട്ടീഷുകാരുടെ വരവിനു മുമ്പ് രാജ്യത്തെ സാക്ഷരതാ ശതമാനം 95% ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? നിലവിലെ സാക്ഷരതാ ശതമാനം 74 ശതമാനത്തേക്കാൾ വളരെ കൂടുതലായിരുന്നു.. ഈ സാക്ഷരതാ ശതമാനം ഇന്നത്തെ ദലിത് സിദ്ധാന്തത്തെയും തകർക്കുന്നു, . 95% ഹിന്ദുക്കൾ ആരായിരുന്നു ?? എല്ലാവർക്കും ഒരു സവർണ്ണനാകാൻ കഴിയില്ല...അക്കാലത്ത് വിദ്യാഭ്യാസം നേടുന്നതിൽ വിവേചനമില്ലായിരുന്നുവെന്ന് വ്യക്തമാണ്..... ഇപ്പോൾ ഈ ചോദ്യം നിങ്ങളുടെ മനസ്സിൽ ഉയർന്നുവന്നിരിക്കണം, ഗുരുകുളിൽ തിരുവെഴുത്തുകൾ മാത്രമേ പഠിപ്പിക്കുകയുള്ളൂ... സയൻസ്, മാത്തമാറ്റിക്സ് അല്ല...ഇത് ഏത് തരത്തിലുള്ള സാക്ഷരതയാണ് ?? .. അറിയുക ... ഗുരുകുളിൽ ആകെ 18 വിഷയങ്ങൾ പഠിപ്പിച്ചു. മാത്തമാറ്റിക്സ്, സയൻസ്, ഹിസ്റ്ററി, ജിയോഗ്രഫി, എഞ്ചിനീയറിംഗ്, സിവിൽ, മെറ്റലർജി (ഇന്നത്തെ ആധുനിക വിഷയങ്ങളായ), പതിനെട്ട് വിഷയങ്ങൾ, വാസ്തുവിദ്യ എന്നിവ പഠിപ്പിച്ചു. ഈ ഗുരുകുലങ്ങൾ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഇന്നത്തെ സ്കൂളുകൾക്ക് സമാനമായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി ബാച്ചിലേഴ്സ്, ബിരുദാനന്തര ബിരുദങ്ങൾ ക്രമീകരിക്കുന്നതിന് ഉന്നത ഗുരുകുലങ്ങൾ പ്രത്യേകമായിരുന്നു.... ആകെ എണ്ണം 6000 ൽ കൂടുതൽ. ഇവിടെ, പതിനെട്ട് വിഷയങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു ഡോക്ടർ, എഞ്ചിനീയർ, ശാസ്ത്രജ്ഞൻ, അധ്യാപകൻ, കർഷകൻ, വാസ്തുശില്പി ആകാം.... വേദപുരാണം നിർബന്ധമായിരുന്നു. വാസ്തുവിദ്യാ വിഷയം തിരഞ്ഞെടുത്ത് ഉയർന്ന ഗുരുക്കുകളിൽ പഠിച്ച അതേ വാസ്തുശില്പ ദലിതർ വിദഗ്ധരാണ്. ഇക്കാരണത്താൽ ഇന്ത്യൻ വാസ്തുവിദ്യ ലോകത്തിലെ ഏറ്റവും മികച്ചതായിരുന്നു. എന്നാൽ ഗുരുകുലങ്ങളെ ബ്രിട്ടീഷുകാർ നശിപ്പിച്ചു. ഇതുമൂലം ഇന്ത്യൻ സാക്ഷരതാ ശതമാനം 95 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറഞ്ഞു... ഉന്നതവിദ്യാഭ്യാസത്തോടെ വേദപുരാണഗ്രന്ഥങ്ങളിൽ നിന്ന് ഹിന്ദുക്കൾ അകന്നു....ജാതീയതയുടെ വിഷം സനാതനിൽ അലിഞ്ഞു.... ഹിന്ദുക്കൾ അവരുടെ മതത്തിൽ നിന്ന് പിന്തിരിയാൻ ഇത് ഒരു വലിയ കാരണമാണ്. ഉറവിടം: - ബ്രിട്ടീഷ് രേഖകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ..

Monday, 9 September 2024

അഖണ്ഡ ഭാരതം

അഖണ്ഡ്ഭാരത്....!!!! തെളിവുകൾ..!! ബ്രിട്ടീഷ് വരവിനു മുൻപ് ഇന്ത്യ എന്ന ഒരു സംഗതി ഇല്ലായിരുന്നു.. ഇവിടം നാട്ടുരാജ്യങ്ങളുടെ കൂട്ടം മാത്രമായിരുന്നു എന്നൊക്കെയാണ് മിഷനറിമാർ ബ്രിട്ടീഷ് പീരിയഡ് മുതൽ പ്രചരിപ്പിച്ചിരുന്നത്.. പിന്നീട് അത് കമ്മ്യൂണിസ്റ്റുകളും പ്രചരിപ്പിച്ചു.. ലക്ഷ്യം ഒന്ന് മാത്രം..ഒരൊറ്റ ഇന്ത്യ എന്ന ദേശീയവികാരം ഇല്ലാതാക്കി ഇന്ത്യക്കാരെ തമിഴനും പഞ്ചാബിയും കാശ്മീരിയും ഒക്കെയായി മാത്രം മാറുമ്പോൾ ഇവർക്ക് ഇരപിടിക്കൽ എളുപ്പമാവുകയാണ്...!! ഇസ്ലാം പിന്നെ ഇതിലൊന്നും തല്പരനല്ല.. കാരണം അവന്റെ വളർച്ച പ്രസവയന്ത്രങ്ങളിലും ആസൂത്രിതകലാപങ്ങളിലും കൂട്ടക്കൊലകളിലും ആണ്..!! CE 711 ഇൽ ആണ് ചെറുതെങ്കിലും ഗസ്വാ ഇ ഹിന്ദ് എന്ന കുപ്രിസിദ്ധ ഹദീസിൽ നിന്നും ആവേശം ഉൾക്കൊണ്ടുകൊണ്ടു ഇസ്ലാം ഇന്ത്യയെ ആക്രമിച്ചു തുടങ്ങിയത്.. CE 1100 കളോടെ അത് കാര്യമായ അക്രമണങ്ങൾ ആയി മാറി.. അശോകന്റെ കാലത്തു ബുദ്ധമതത്തിന്റെ അഹിംസഎന്ന വിഡ്ഢിത്തം ശീലമാക്കിയ ഹിന്ദുക്കളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.. അഞ്ചോ ആറോ തലമുറ ആയുധമോ പട്ടാളമോ ആയുധപരിശീലനമോ ഇല്ലാതെ കടന്നുവന്നപ്പോൾ വീര്യം ഇല്ലാതായ ഒരു സാധുജനത.. അവരെ ഇസ്ലാം കൊത്തിയറിഞ്ഞു... അടിമകളാക്കി.. സ്ത്രീകളെ വലതുകൈ ഉടമപെടുത്തി ലൈംഗീകഅടിമകൾ ആക്കി...!! ഇന്ത്യ ചിതറപ്പെട്ടു... തുടർന്ന് 1500 കളിൽ ക്രിസ്ത്യൻ അധിനിവേശം... നൂറ്റാണ്ടുകളയുള്ള കൊള്ളയും കൊലയും കൊള്ളിവെപ്പും. ഇന്ത്യ തകർന്നു... ദാരിദ്ര്യമായി... ദരിദ്രരായ അവരെ വിഡ്ഢികൾ മാത്രം വിശ്വസിക്കുന്ന സ്വർഗം കാണിച്ചും പാൽപ്പൊടി കൊടുത്തും കഴുത്തിൽ വാൾ വെച്ചും മതം മാറ്റി.. നാലാംമതമായ കമ്മ്യൂണിസവും നേട്ടം കൊയ്തു...!! പെർഷ്യക്കാരാണ് സിന്ധു നദിക്കരയിലെ മനുഷ്യരെ 'സ' എന്ന അക്ഷരം വഴങ്ങാത്തതുകൊണ്ട് ഹിന്ദുക്കൾ എന്ന് വിളിച്ചതത്രേ... എങ്കിൽ പേർഷ്യൻ മതം അന്ന് സ്വരാഷ്ട്രിയൻ ആയിരുന്നു.. അതിൽ സ ഇല്ലേ... അവരുടെ ഗ്രേന്ധം " സന്ത് അവസ്ഥ" ആണ്.. അതിൽ 'സ' ഇല്ലേ.. പിന്നെ എന്തുകൊണ്ട് അവർക്കു സ വഴങ്ങില്ല..?!! അത് കള്ളമല്ലേ.... പക്ഷെ അതിനൊക്കെ മുൻപ് ഇന്ത്യ അല്ലെങ്കിൽ ഭാരതം.. അതുമല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നൊന്ന് ഇവിടെ ഇല്ലായിരുന്നോ...??? ഉണ്ടായിരുന്നു..100% ഉണ്ടായിരുന്നു... തെളിവുകൾ നിരത്താം... 1) CE 1000 ങ്ങളിൽ എഴുത്തപ്പെട്ട ഗരുഡ പുരണത്തിൽ ഇന്ത്യയെ ഹിന്ദുസ്ഥാനം എന്നാണ് വിളിച്ചിരിക്കുന്നത്.. കൃത്യമായി നാല് അതിരുകളും പറയുന്നു.. “ഉത്തരം യത് സമുദ്രസ്യ : ഹിമാദ്രേശ്ചാഐവ ദക്ഷിണം വർഷം :തത് ഭാരതം നാമ ഭാരതീയത്ര സന്തതി.. “ എന്നാണ് അതിൽ പറയുന്നത്... കൃത്യമായി മൂന്നു ഭാഗം കടലും ഒരു വശത്തു ഹിമാവാനും... ഈ ഭൂഭാഗത്തുള്ളവരെല്ലാം ഭാരതീയരും ഭൂമി ഭാരതവും ആണെന്ന് ഇതിൽ പറയുന്നു..!! 2) ഒന്നാം നൂറ്റാണ്ടിൽ നിങ്ങൾക്ക് റോമൻ സേനറ്റിൽ ഇന്ത്യയിലേക്ക് പണം റോമിൽ നിന്നും ഒഴുകുന്നതിനെതിരെ സ്നേറ്റർമാർ അഭിപ്രായം പ്രകടിപ്പിച്ചു എഴുതിയ എഴുത്തുകൾ കാണാം.. അതിലും പേര് ഹിന്ദുസ്ഥാൻ എന്നാണ്... ഒരൊറ്റ ഭൂപ്രദേശം ആയിട്ടു തന്നെയാണ് കണക്കാക്കിയിരുന്നത്... സുഗന്ധവ്യഞ്ജനങ്ങൾ സൗത്ത് ഇന്ത്യയിൽ നിന്നും പട്ടും രത്നക്കല്ലും നോർത്ത് ഇന്ത്യയിൽ നിന്നും മസ്‌ലിൻ തുണി ഇന്ന് ബംഗ്ലാദേശിൽ ഉള്ള ധാക്കയിൽ നിന്നാണ് പോയിരുന്നത്... വിശാഖപട്ടണത്തു നിന്നും കൊടുങ്ങല്ലൂരിൽ നിന്നും തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ നിന്നും ഒക്കെ കലിഗുളയുടെയും ce 14 കാലഘട്ടത്തിലെ തിബറിയാസിന്റെയും കാലത്തെ നാണയങ്ങൾ കിട്ടിയിട്ടുമുണ്.. ഇന്ത്യൻ ലിപികളിൽ എഴുതിയ മൺകലങ്ങൾ റോമൻ സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.. അപ്പൊ ഇന്ത്യയിൽ നിന്നുള്ള വിവിധ ഭാഗങ്ങളിൽ നിന്നും മുഴുവനും കയറ്റി അയച്ച സാധനങ്ങളെ അവർ മൊത്തത്തിൽ ഹിന്ദുസ്ഥാനിൽ നിന്നും വന്നത് എന്നാണ് പറയുന്നത്.. അതിന്റെ അർത്ഥം..??? 3) കുറച്ചു കൂടി പുറകിലേക്ക് പോകാം... ഒഡിഷയിലെ ബുവനേശ്വറിന് അടുത്തായി ഹാത്തിഗുമ്ഫ എന്നൊരു ഗുഹാക്ഷേത്രം ഉണ്ട്.. നാഷണൽ മോനുമെന്റാണ് ഇന്ന്.. അവിടെ പാറയിൽ കൊത്തിവെച്ച 17 വരികൾ അന്നത്തെ ചക്രവർത്തി ആയിരുന്ന ഖരവേലയുടെ വിജയങ്ങളെ പറ്റിയാണ്.. BCE 200 കളിൽ പ്രകൃത് ഭാഷയിൽ ബ്രഹ്മി ലിപികളിൽ എഴുതപ്പെട്ട അവയിലെ പത്താം വരി പറയുന്നത് " ഇതിനു ശേഷം ഖരവേല ചക്രവർത്തി ബാക്കിയുള്ള "ഭാരതവർഷം " കീഴടക്കാനായി പോവുകയും കാവേരി നദിക്കക്കരെ അനേകം നാടുകൾ നേടുകയും ചെയ്തു എന്നാണ്.. അതായതു തമിഴ്നാട് വരെ കീഴടക്കി എന്ന്.. ഭാരതവർഷം എന്ന വാക്ക് ശ്രെദ്ധിക്കുക.. അന്നും അറബികടലിനും ഹിമാലയത്തിനും ഇടയിലുള്ളത് ഭാരതം ആണ്... 4) കുറച്ചു കൂടി പുറകോട്ടു പോകാം...നമ്മൾ ഇപ്പോൾ 2000 വർഷം പുറകിൽ ആണ്.. ബൈബിൾ പഴയ നിയമം എഴുതിയ കാലഘട്ടം... അതിൽ എസ്തർ 1:1 ഇലും 8:9 ഇലും പറയുന്ന ഹിന്ദു ദേശം ഇന്ത്യ ആണ്... ഇന്നത്തെ ഇതേ ഇന്ത്യ...... സോളമൻ രാജാവിന് സ്വർണവും ആനക്കൊമ്പും മയിലും പട്ടും തുണിയും.ഒക്കെ കൊണ്ടുപോകുന്നത് ഇവിടെ നിന്നായിരുന്നു.. അങ്ങനെ സോളമനെ പോലും തുണി ഉടുപ്പിച്ച പരമ്പരയെ ആണ് ഇന്ന് ക്രിസ്ത്യാനികൾ തുണി ഇല്ലാത്തവരായിരുന്നു എന്ന് പരിഹസിക്കുന്നത്.. 5) പിന്നെയും പുറകോട്ടു പോയാൽ നാം 8000 വർഷം പഴയ ഋഗ്വേദകാലഘട്ടത്തിൽ എത്തുന്നു.. അതിൽ ബ്രിഹസ്പതീയ സമഹിതയിൽ ഒരു ശ്ലോകം ഉണ്ട്.. " ഹിമാലയം സമരഭ്യ, യവാഇന്ദുസാരോവരം, തം ദേവാനിർമിതം ദേശം, ഹിന്ദുസ്ഥാനം പ്രചക്ഷതേ... " അതായതു ഇന്ദുസാരോവരം ആയ അറബികടൽ മുതൽ ഹിമാലയം വരെ വ്യാപിച്ചു കിടക്കുന്ന ദേവനിർമിതമായ ഭൂമിയാണ് ഹിന്ദുസ്ഥാനം എന്ന്...!!! 6) ഋഗ്വേദത്തിൽ തന്നെ ഇന്ത്യയെ ഭാരതം എന്നും പറയുന്നുണ്ട്..ആറാം മണ്ഡലത്തിൽ 16ആം സൂക്തത്തിൽ 45 ആം മന്ത്രത്തിൽ... " ഉദഗ്നെ ഭാരതധ്യുമത്, അജസ്രേണ ദവിദ്യുദത്, ശോചാവിദാഹി അജര" എന്നാണ് ശ്ലോകം....!! ഇനിയും അനേകം തെളിവുകൾ ഉണ്ട്.. നീട്ടുന്നില്ല... ജപ്പാനിൽ സരസ്വതിയെയും ഗണപതിയെയും ആരാധിക്കുന്നുണ്ട്... ഇന്നും.. കമ്പോഡിയയിൽ ആണ് ലോകത്തെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ആയ അങ്കോർവാറ്റ് ക്ഷേത്രം ഉള്ളത്... തായ്‌ലൻഡ് ഒരു കാലത്തു ഹിന്ദു രാജ്യം ആയിരുന്നു... ലാവോസും വിയറ്റ്നാംമും ഇൻഡോനീഷ്യയും ഹിന്ദു രാജ്യങ്ങൾ ആയിരുന്നു.. ഇവയിൽ മറ്റു രാജ്യങ്ങൾ ബുദ്ധമതത്തിലേക്കു വഴുതി വീണപ്പോൾ ഇൻഡോനീഷ്യ രാജാവിന്റെ ലവ്ജിഹാദിലോടെ ഇസ്ലാമികമായി.. ഇറാക്കിലെ ഹെറക്കാൻ പ്രാവിശ്യിൽ നിന്നും രാമനും ലക്ഷ്മണനും നിൽക്കുന്ന പാറക്കല്ലിൽ കൊത്തിയ ശില്പം കിട്ടിയിട്ടുണ്ട്..അഫ്‌ഘാനിസ്ഥാനിൽ നിന്ന് ലഭിച്ച ബിർച്ബാക്ക് ലിഖിതം അത് ഒരു സമയത്തു ഇന്ത്യ ആയിരുന്നു എന്നതിന്റെ തെളിവ് ആണ്...!! ഗാന്ധാരം ആയിരുന്നു അഫ്‌ഘാനിസ്ഥാൻ.... തൃവിഷ്ടകം ആയിരുന്നു ടിബറ്റ്.... എല്ലാം വന്നു കേറിയ മതക്കാരും പുതിയ മതക്കാരും ഒക്കെ കൊണ്ടുപോയി..!! ടിബറ്റ്, ശ്രീലങ്ക,നേപ്പാൾ അഫ്‌ഘാനിസ്ഥാൻ,പാകിസ്ഥാൻ, ബംഗ്ലാദേശ് ഒക്കെ ഇന്ത്യ ആയിരുന്നു.. അടുത്ത കാലം വരെ... ബ്രിടീഷുകാരനാണ് ഇവയെല്ലാം പിരിച്ചു ഇന്ത്യയെ ദ്രവിപ്പിച്ചത്.. വിഘടിപ്പിച്ചു ഭരിക്കുന്ന ക്രിസ്ത്യൻ കുതന്ത്രം.. ലോകത്തെല്ലായിടത്തും ഇവർ ഇതാണ് ചെയ്തതും... അനേകം കഷ്ണമായി ചിതറിയ ഭാരതത്തിന്റെ 6 കഷ്ണങ്ങൾക്ക് കാരണം ബ്രിടീഷുകാർ ആണ്..!!
റഷ്യയിൽ നിന്നും പ്രകൃതും സംസ്കൃതവും കല്ലിൽ കൊത്തിവെച്ചത് ലഭിച്ചിട്ടുണ്ട്... അതിനർത്ഥം ഒരു കാലത്തു ഹിന്ദുസംസ്കാരം അവിടെയും ഉണ്ടായിരുന്നു എന്നാണ്...!!! അവിടെ 1700 വർഷം മുൻപ് ഉണ്ടായിരുന്ന സത്രയാ മൈന എന്ന പട്ടണത്തിൽ ഉല്യനോവസ്ക് സ്റ്റേറ്റ് യൂണിവേസിറ്റിയിലെ Dr അലക്സൻഡർ കോസിവിൻ നടത്തിയ പര്യവേഷണത്തിൽ വിഷ്ണുവിന്റെ പ്രതിമയും അനേകം സംസ്കൃതകൊത്ത് വേലകളും കണ്ടെത്തിയിട്ടുണ്ട്..!!! സംസ്കൃതവും റഷ്യനുമായി അനേകം സാമ്യങ്ങളും ഉണ്ട്... അവയെ പറ്റി അവിടെ യൂണിവേസിറ്റികളിൽ പഠനവും നടക്കുന്നുണ്ട്...!!! അപ്പോൾ ഇന്ത്യ നിങ്ങൾ ഇന്ന് കാണുന്നതായിരുന്നില്ല എന്ന് തിരിച്ചറിയുക... അതിന് ഇനി എന്താവാൻ കഴിയും എന്നും മനസ്സിലാക്കുക...!!! ഇന്ത്യ എന്തല്ല എന്നുകൂടി മനസ്സിലാക്കുക..!! കടപ്പാട്:

Sunday, 8 September 2024

ഗണപതി വട്ടം എന്ന സുൽത്താൻ ബത്തേരി

👉പത്താം നൂറ്റാണ്ടിൽ ജൈനൻമാരുടെ കാലത്താണ് ബത്തേരി ജനവാസ കേന്ദ്രമായി മാറിയത്. അന്ന് ഹന്നരഡു വീഥി എന്നാണ് ബത്തേരി അറിയപ്പെട്ടിരുന്നത്. 12 ജൈന തെരുവുകൾ ഉണ്ടായിരുന്നതിനെ സൂചിപ്പിച്ചാണ് ഹന്നരഡു വീഥി എന്ന പേരു വന്നത്. വളരെ ക്കാലം ഈ പേരിലാണ് ബത്തേരി അറിയ പ്പെട്ടിരുന്നത്. ഹൈന്ദവ വിശ്വാസികളായ ചെട്ടി സമുദായം ബത്തേരിയിൽ എത്തിയതോടെ ഗണപതി വട്ടം എന്ന പേരു വന്നു. ബത്തേരി നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഗണപതി വട്ടം എന്ന പേരു വന്നത്. ഏകദേശം 300 വർഷം മുൻപാണ് ഗണപതി വട്ടം എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്. പിന്നീട് കോട്ടയം രാജാക്കൻമാ രുടെ കാലത്ത് പാറയ്ക്ക് മീത്തൽ എന്നാണ് അറിയപ്പെട്ടിരുന്നത് . 13–ാം നൂറ്റാണ്ടിലാണ് ബത്തേരിയിലെ പ്രസിദ്ധ മായ ജൈന ക്ഷേത്രം നിർമിച്ചത്. പൂർണമായും കല്ലുകൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ടിപ്പു സുൽത്താന്റെ കാലത്ത് വയനാട് മൈസൂർ രാജഭരണത്തിന്റെ കീഴിലായിരുന്നു. ടിപ്പുവിന്റെ പ്രധാന താവളമായിരുന്നു ബത്തേരി. ജൈന ക്ഷേത്രം ടിപ്പു പിടിച്ചെടുക്കുകയും ആയുധപ്പുര യാക്കി മാറ്റുകയും ചെയ്തു. ഇതോടെ ബ്രിട്ടിഷു കാരാണ് ടിപ്പു സുൽത്താന്റെ ആയുധപ്പുര എന്ന അർഥത്തിൽ ‘സുൽത്താൻസ് ബാറ്ററി’ എന്നു വിളിച്ചു തുടങ്ങിയത്. അത് പിന്നീട് സുൽത്താൻ ബത്തേരി ആയി മാറുകയായിരുന്നു. 1934ല്‍ കിടങ്ങനാട് എന്ന പേരില്‍ ഒരു പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. ഇത് പിന്നീട് നൂല്‍പ്പുഴ, നെന്മേനി എന്നീ പഞ്ചായത്തുകളായി വിഭജിക്കപ്പെട്ടു. ആ കാലഘട്ടത്തിലും ഗണപതി വട്ടം എന്നായിരുന്നു പേര്. 1968ലാണ് സുല്‍ത്താ ൻബത്തേരി പഞ്ചായത്ത് രൂപം കൊള്ളുന്നത്. കിടങ്ങനാട്, നൂല്‍പ്പുഴ, നെന്മേനി എന്നിവ ചേര്‍ന്നാ ണ് സുല്‍ത്താന്‍ ബത്തേരി ഔദ്യോഗികമായി രൂപം കൊണ്ടത്. വയനാട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഇവിടം തമിഴ്നാട്, കർണ്ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമാണ് . മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്കാണ് സുൽത്താൻ ബത്തേരി. കേരളത്തിലെ ആദിവാസികളിൽ ഭൂരിഭാഗവും ഇന്ന് താമസിക്കുന്നത് സുൽത്താ ൻ ബത്തേരി ഉൾപ്പെട്ട വയനാട് ജില്ലയിലാണ്. പണിയ,കാട്ടു നായ്ക്ക,കുറുമ,ഊരാളി എന്നീ വിഭാഗം ആദിവാസികളാണ് ഇവിടെയുള്ളത്. വർധിച്ച ആദിവാസി ജനസംഖ്യ കണക്കിലെടു ത്ത് സുൽത്താൻ ബത്തേരി' നിയമസഭാ മണ്ഡലം ആദിവാസികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.
💢ശുഭം💢

Friday, 6 September 2024

ഹനുമാൻ ചാലിസ

ഹനുമാൻ ചാലിസ. ഗോസായി തുളസീദാസ് എന്ന ഭക്ത കവി "അവധി" എന്ന ഭാഷയിൽ എഴുതിയ കീർത്തനമാണ് ഹനുമാൻ ചാലിസ. 40 ദിവസം അക്ബർ ചക്രവർത്തിയുടെ തടവിലായ തുളസീദാസ് അതേ ജയിലിൽ വച്ച് ഹനുമാൻ ചാലിസ എഴുതുകയും ഇതിലെ 40 ശ്ലോകങ്ങൾ ചൊല്ലുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. ഹനുമാൻ ചിരഞ്ജീവിയും, ഭക്തന് ക്ഷിപ്രഫല ദായകനും, ശത്രുകൾക്ക് ഉഗ്രകോപിയും, സർവ്വ നാശകനുമാണ്. ഹനുമാൻ ചാലിസയിലെ ഈ 40 ശ്ലോകങ്ങൾ ഭക്തിയോടെ നിത്യവും ജപിച്ചാൽ ജീവിതത്തിൽ അത്ഭുതകരമായ പലമാറ്റങ്ങളും (ഗുണഫലങ്ങളും) സംഭവിക്കും. ഹനുമാൻ ചാലിസ രാവിലെയോ, വൈകുന്നേരമോ ശരീരശുദ്ധിയോടെയും, ഭക്തിയോടെയും ജപിക്കണം /ചൊല്ലണം. ഒരാൾ ഈ ചാലിസ ചെല്ലുമ്പോൾ , നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഹനുമാൻ സ്വാമി അരികിൽ വരുന്നു എന്നാണ് വിശ്വാസം. സകല ശത്രു ദോഷങ്ങളേയും, തിന്മകളേയും,ദുഷ്ട ആത്മാക്കളെയും അകറ്റാൻ സ്വാമി നമ്മെ സഹായിക്കുന്നു. "ഭൂത് പിശാച് നികത് നഹി ആവേൻ, മഹാവീർ ജബ് നാം സുനാവേ" എന്നതിന്റെ അർഥം ഹനുമാന്റെ നാമം സ്വീകരിക്കുന്ന ഒരു ഭക്തനെയും ഒരു ദുരാത്മാവും, ശത്രുക്കളും, ദുഷ്ട ശക്തികളും ബാധിക്കില്ല എന്നാണ്. ദിവസവും പ്രഭാതത്തിൽ ഹനുമാൻ ചാലിസ ചൊല്ലുന്നത് /വായിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും,മനസ്സിനെ കൂടുതൽ ശാന്തമാക്കാനും സഹായകമാണ്. ഏതൊരു യാത്രയ്ക്ക് മുമ്പ് ഹനുമാൻ ചാലിസ വായിക്കുന്നത് അപകടങ്ങളും ആപത്തുകളും,തടസ്സങ്ങളും തടയുവാൻ ഉത്തമമാണ്. പാപമോചനത്തിനും, ആഗ്രഹസാഫല്യത്തിനും, മോശം പ്രവൃത്തികളിൽ നിന്നും മുക്തി നേടാനും ഇത് ഉപകരിക്കും. ജാതകത്തിൽ ശനിയുടെ സ്ഥാനം മൂലം ബുദ്ധിമുട്ടുന്ന ആളുകൾ ദിവസവും ഹനുമാൻ ചാലിസ ചൊല്ലണം / വായിക്കണം. ശനി ഹനുമാനെ ഭയപ്പെടുന്നതിനാൽ ശനി ഹനുമദ്‌ ഭക്തരെ ഒരിക്കലും ബാധിക്കില്ല. ഹനുമാൻ ചാലിസ ചൊല്ലുന്നവർക്ക് വളരെയധികം ശക്തിയും പോസിറ്റീവ് എനർജിയും ഊർജസ്വലതയും ഉണ്ടാകും.തലവേദന, ഉറക്കമില്ലായ്മ, വിഷാദം തുടങ്ങിയ സാധാരണ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താനും ഇത് സഹായിക്കുന്നു. ഹനുമാൻ ചാലിസ പാരായണം ചെയ്യുന്ന ഗൃഹങ്ങളിൽ ഒരു തരത്തിലുള്ള നെഗറ്റീവിറ്റിയും അടുക്കില്ല. ഇത് കുടുംബത്തിലെ വഴക്കുകൾ തടയുകയും സന്തോഷവും സമാധാനവും നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ദു:സ്വപ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഉറങ്ങുന്നതിന് മുമ്പ് ചാലിസ തലയിണയ്ക്കടിയിൽ വെച്ചാൽ ശാന്തമായ ഉറക്കം ലഭിക്കും. ഹനുമാൻ ചാലിസ ചൊല്ലുമ്പോൾ സസ്യാഹാരിയാവണം, ബ്രഹ്മചര്യം പാലിക്കണം എന്നൊക്കെ ചിലർ പറയാറുണ്ട്. ആഹാരനിയന്ത്രണത്തിന്റെ ആവശ്യം ഇല്ല. എന്നാൽ മദ്യപാനം, പുകവലി, ലഹരിപദാർത്ഥങ്ങൾ ഇവ ഒഴിവാക്കുന്നത് എപ്പോഴും നല്ലതാണ് . ഗൃഹസ്ഥാശ്രമികൾക്കു ബ്രഹ്മചര്യം എന്നാൽ തന്റെ ഭാര്യ/ഭർത്താവ് അല്ലാതെ അന്യരിൽ ആകൃഷ്ടരാവാതിരിക്കുക എന്നാണ് അർഥം.ഗിരീഷ് സ്വസ്തിക് ******************** ഹനുമാൻ ചാലിസ ഓം ശ്രീ ഹനുമതേ നമഃ ശ്രീ ഗുരു ചരണ് സരോജ് രജ് നിജ് മന് മുകുര് സുധാരി | വരണൗ രഘുവര് വിമല് ജസു ജോ ദായക് ഫല് ചാര് || ശ്രീ ഗുരുവിന്റെ ചരണ കമലങ്ങളിലെ ധൂളി കൊണ്ട് ഞാൻ എന്റെ മനസ്സിന്റെ കണ്ണാടി വൃത്തിയാക്കി അതിൽ ധർമം, അർഥം, കാമം, മോക്ഷം എന്നീ നാലു പുരുഷാർത്ഥങ്ങൾ നൽകുന്ന നൽകുന്ന രഘുരാമൻ്റെ വിമല രൂപം തെളിയിക്കട്ടെ. ബുദ്ധിഹീന തനുജാനികൈ സുമിരൗ പവന കുമാർ | ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ വികാർ || ഹേ പാവന പുത്രാ, ബുദ്ധിഹീനനായ എനിക്ക് അങ്ങയുടെ സ്മരണയാൽ ബലം ബുദ്ധി വിദ്യ എന്നിവ നൽകു അനുഗ്രഹിക്കൂ. ക്ലേശം (ശാരീരിക രോഗങ്ങൾ) വികാരം ( മാനസിക ബുദ്ധിമുട്ടുകൾ) എന്നിവ നശിപ്പിക്കൂ. ജയ ഹനുമാന ജ്ഞാന ഗുണ സാഗർ | ജയ കപീശ തിഹു ലോക ഉജാഗർ || 1 || ജ്ഞാന ഗുണങ്ങളുടെ സാഗരമായ ഹനുമാൻ വിജയിക്കട്ടെ. മൂന്നുലോകത്തിന്റെയും വെളിച്ചമായ കപീശ്വരൻ വിജയിക്കട്ടെ. രാമദൂത അതുലിത ബലധാമാ | അംജനി പുത്ര പവനസുത നാമാ || 2 || പാവനസുതൻ എന്ന നാമത്തോടുകൂടിയ അഞ്ജനീപുത്രനും രാമദൂതനും ആയ അങ്ങ് അമാനുഷശക്തിമാനാകുന്നു. മഹാവീര വിക്രമ ബജരങ്ഗീ | കുമതി നിവാര സുമതി കേ സങ്ഗീ ||3 || മഹാവീരനും വിക്രമനും ആയ ബജ്‌രംഗി (വജ്‌റാംഗി - വജ്രം പോലെ ഉറച്ച അവയവങ്ങളോട് കൂടിയവർ) എന്റെ മനസിലെ മാലിന്യം മാറ്റി എന്നെ സുമനസ്സുള്ളവനാക്കിയാലും. കംചന വരണ വിരാജ സുവേശാ | കാനന കുംഡല കുംചിത കേശാ || 4 || സ്വരവർണത്തോടെ വിരാജിക്കുന്ന നല്ല വേഷം അണിഞ്ഞ അങ്ങയുടെ കാതിൽ മനോഹരകുണ്ഡലങ്ങളും ശിരസ്സിൽ ഭംഗിയുള്ള മുടിയും ഞാൻ കാണുന്നു. ഹാഥവജ്ര ഔ ധ്വജാ വിരാജൈ | കാംഥേ മൂംജ ജനേവൂ സാജൈ || 5|| അങ്ങയുടെ കൈകളിൽ വജ്രതുല്യമായ ഗദയും രണ പതാകയും തോളിൽ യജ്‌നോപവീതവും (പൂണൂൽ) ഞാൻ കാണുന്നു. ശംകര സുവന കേസരീ നന്ദന | തേജ പ്രതാപ മഹാജഗ വന്ദന || 6 || ശിവാംശവും കേസരിയുടെ പുത്രനുമായ , തേജസ്സും പ്രതാപവും ഉള്ള അങ്ങയെ ലോകം മുഴുവൻ വന്ദിക്കുന്നു. വിദ്യാവാന ഗുണീ അതി ചാതുര | രാമ കാജ കരിവേ കോ ആതുര || 7 || വിദ്വാനും സൽഗുണങ്ങളുടെ പാത്രവും അതി സമർത്ഥനും (നയവാനും) ആയ അങ്ങ് ശ്രീരാമൻ്റെ സേവക്ക് എപ്പോഴും കാംക്ഷിച്ചു നിൽക്കുന്നു. പ്രഭു ചരിത്ര സുനിവേ കോ രസിയാ | രാമലഖന സീതാ മന ബസിയാ || 8|| ശ്രീരാമനെയും ലക്ഷ്മണനെയും സീതാദേവിയെയും എല്ലായ്‌പ്പോഴും മനസ്സിനുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അങ്ങേക്ക് ശ്രീരാമന്റെ കഥകൾ കേൾക്കുന്നതാണ് ഏറ്റവും ആസ്വാദ്യകരമായ കാര്യം. സൂക്ഷ്മ രൂപധരി സിയഹി ദിഖാവാ | വികട രൂപധരി ലംക ജരാവാ || 9 || യോഗശക്തിയാൽ സൂഷ്മരൂപനായി അശോകവനിയിൽ കടന്നു ചെന്ന് സീതയെക്കണ്ട അങ്ങ് വികടരൂപനായി (ഭീക്ഷണ രൂപം ) ലങ്കയെ ചുട്ടെരിച്ചു. ഭീമ രൂപധരി അസുര സംഹാരേ | രാമചംദ്ര കേ കാജ സംവാരേ || 10 || ഭീമാകാരനായി മാറി അങ്ങ് അസുരന്മാരെ സംഹരിച്ചു കൊണ്ട് ശ്രീ രാമചന്ദ്രൻ ഏല്പിച്ച ദൗത്യം നിറവേറ്റി. ലായ സംജീവന ലഖന ജിയായേ | ശ്രീ രഘുവീര ഹരഷി ഉരലായേ || 11 || മൃതസഞ്ജീവനി കൊണ്ട് വന്നു ലക്ഷ്മണനെ ജീവിപ്പിച്ച അങ്ങയെ ശ്രീരാമൻ സഹർഷം ആലിംഗനം ചെയ്തു. രഘുപതി കീന്ഹീ ബഹുത ബഡായീ | തുമ മമ പ്രിയ ഭരതഹി സമ ഭായീ || 12 || തൻ്റെ പ്രിയസഹോദരനായ ഭരതന് സമനായി ഞാൻ നിന്നെ കാണുന്നു എന്ന് പറഞ്ഞ് പ്രഭു അങ്ങയെ മുക്തകണ്ഠം പ്രശംസിച്ചു. സഹസ വദന തുമ്ഹരോ യശഗാവൈ | അസ കഹി ശ്രീപതി കണ്ഠ ലഗാവൈ || 13 || സഹസ്രവദനനായ അനന്തൻ പാടിയാൽ പോലും നിൻ്റെ അപദാനങ്ങൾ തീരില്ല എന്ന് പറഞ്ഞ് പ്രഭു നിന്നെ മാറോടു ചേർത്ത് ആലിംഗനം ചെയ്തു. സനകാദിക ബ്രഹ്മാദി മുനീസാ | നാരദ ശാരദ സഹിത അഹീസാ || 14 || സനകാദികളായ മുനിമാരും ബ്രഹ്മാദികളായ ദേവന്മാരും,നാരദനും, ശാരദയും (സരസ്വതി) നിന്നെ വാഴ്ത്തിയാലും, യമ കുബേര ദിഗപാല ജഹാം തേ | കവി കോവിദ കഹി സകേ കഹാം തേ || 15 || യമൻ കുബേരൻ, അഷ്ടദിക് പാലകന്മാർ, ലോകം മുഴുവൻ ഉള്ള കവികളും വിദ്വാന്മാരും ഇവരെല്ലാം ഒന്നിച്ചു വാഴ്ത്തിയാലും നിന്റെ അപദാനങ്ങൾ പൂർത്തിയാവില്ല. തുമ ഉപകാര സുഗ്രീവഹി കീന്ഹാ | രാമ മിലായ രാജപദ ദീന്ഹാ || 16 || സുഗ്രീവന് നീ വലിയ ഉപകാരം ചെയ്തു. ശ്രീരാമനുമായി പരിചയപ്പെടുത്തി നീ അദ്ദേഹത്തിന് രാജപദവി ലഭിക്കാൻ കാരണക്കാരനായി. തുമ്ഹരോ മന്ത്ര വിഭീഷണ മാനാ | ലംകേശ്വര ഭയേ സബ ജഗ ജാനാ || 17 || നിൻ്റെ ഉപദേശം സ്വീകരിച്ച വിഭീഷണൻ ലങ്കയുടെ രാജാവായി, ലോകപ്രശസ്തനായി. യുഗ സഹസ്ര യോജന പര ഭാനൂ | ലീല്യോ താഹി മധുര ഫല ജാനൂ || 18 || ബാല്യകാലത്തു രണ്ടായിരം യോജന അകലെയുള്ള സൂര്യനെ ഒരു പഴമെന്നു തെറ്റിദ്ധരിച്ചു തിന്നാനായി നീ ശ്രമിച്ചു. പ്രഭു മുദ്രികാ മേലി മുഖ മാഹീ | ജലധി ലാംഘി ഗയേ അചരജ നാഹീ || 19 || ശ്രീരാമ പ്രഭുവിൻ്റെ മുദ്രമോതിരം വായിൽ സൂക്ഷിച്ചു കൊണ്ട് നീ അനായാസം സമുദ്രം ചാടിക്കടന്നു. ദുര്ഗമ കാജ ജഗത കേ ജേതേ | സുഗമ അനുഗ്രഹ തുമ്ഹരേ തേതേ || 20 || ലോകത്തിലെ എത്ര ദുഷ്‌കരമായ കാര്യവും നിൻ്റെ അനുഗ്രഹത്താൽ സുഗമമായി തീരുന്നു. രാമ ദുആരേ തുമ രഖവാരേ | ഹോത ന ആജ്ഞാ ബിനു പൈസാരേ || 21 || ശ്രീരാമകവാടത്തിലെ കാവൽക്കാരനായ നിൻ്റെ സമ്മതമില്ലാതെ ആർക്കും അകത്തുകടക്കാനാവില്ല. സബ സുഖ ലഹൈ തുമ്ഹാരീ ശരണാ | തുമ രക്ഷക കാഹൂ കോ ഡര നാ || 22 || നിന്നിൽ അഭയം പ്രാപിച്ചവർക്ക് എല്ലാ സുഖവും ഐശ്വര്യവും ലഭിക്കുന്നു. നീ രക്ഷകനായുള്ളപ്പോൾ ആരെ പേടിക്കാനാണ്? ആപന തേജ തുമ്ഹാരോ ആപൈ | തീനോം ലോക ഹാംക തേ കാംപൈ || 23 || നിനക്ക് തുല്യൻ നീ മാത്രം. നിൻ്റെ ശബ്ദത്താൽ മൂന്നുലോകവും വിറ കൊള്ളുന്നു. ഭൂത പിശാച നികട നഹി ആവൈ | മഹവീര ജബ നാമ സുനാവൈ || 24 || നിൻ്റെ നാമം ജപിക്കുന്നവരുടെ അടുത്ത് ഭൂതപിശാചുക്കൾ വരികയില്ല. നാസൈ രോഗ ഹരൈ സബ പീരാ | ജപത നിരംതര ഹനുമത വീരാ || 25 || വീര ഹനുമാൻ്റെ നാമം നിരന്തരം ജപിക്കുന്നവരുടെ രോഗങ്ങൾ വേദനകൾ ഇവ നശിച്ചു പോകുന്നു. സംകട സേം ഹനുമാന ഛുഡാവൈ | മന ക്രമ വചന ധ്യാന ജോ ലാവൈ || 26 || മനസാ വാചാ കർമണാ നിന്നെ ആരാധിക്കുന്നവരെ എല്ലാ സങ്കടങ്ങളിൽ നിന്നും നീ രക്ഷിക്കുന്നു. സബ പര രാമ തപസ്വീ രാജാ | തിനകേ കാജ സകല തുമ സാജാ || 27 || എല്ലാ രാജാക്കന്മാരിലും വെച്ച് ഉത്തമനാണ് തപസ്വിയായ ശ്രീരാമൻ. അദ്ദേഹത്തിൻ്റെ സകല സഹായിയും നീയാണ്. ഔര മനോരധ ജോ കോയി ലാവൈ | താസു അമിത ജീവന ഫല പാവൈ || 28 || നിൻ്റെ മുന്നിൽ ആത്മാർത്ഥമായ ആഗ്രഹവും ആയി ആരു വരുന്നുവോ, അവർക്കു ജീവിതത്തിൽ അതീവ നേട്ടങ്ങൾ ഉണ്ടാകുന്നു. ചാരോ യുഗ പരിതാപ തുമ്ഹാരാ | ഹൈ പരസിദ്ധ ജഗത ഉജിയാരാ || 29 || നാല് യുഗങ്ങളിലും നിൻ്റെ പ്രതാപം വ്യാപിച്ചിരിക്കുന്നു.. ലോകദീപമായ നീ എല്ലായിടത്തും പ്രസിദ്ധനാണ്. സാധു സന്ത കേ തുമ രഖവാരേ | അസുര നികന്ദന രാമ ദുലാരേ || 30 || സാധുക്കളുടെയും പുണ്യാത്മാക്കളുടെയും രക്ഷകനായ നീ അസുരന്മാരുടെ അന്തകനും ശ്രീരാമൻ്റെ പ്രിയനുമാണ്. അഷ്ഠസിദ്ധി നവ നിധി കേ ദാതാ | അസ വര ദീന്ഹ ജാനകീ മാതാ || 31 || സീതാമാതാവിൽ നിന്നും അഷ്ടസിദ്ധികളുടെയും നവനിധികളുടെയും വരം ലഭിച്ച നിനക്ക് അർഹിക്കുന്നവർക്ക് അവ നൽകാനും വരം ലഭിച്ചിരിക്കുന്നു. (അഷ്ടസിദ്ധികൾ - അണിമ , മഹിമ, ഗരിമ, ലഘിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാമ്യം. നവനിധികൾ - മഹാപത്മം , പത്മം , ശംഖ്, മകരം. കഛപം , കുമുദം, കുന്ദം , നീലം , ഖർവം. ) രാമ രസായന തുമ്ഹാരേ പാസാ | സാദ രഹോ രഘുപതി കേ ദാസാ || 32 || രാമഭക്തിയുടെ സത്ത് നിൻ്റെ കൈയിൽ മാത്രമാണ്. നീ സദാ രഘുപതിയുടെ ദാസനായി തുടരുന്നു. തുമ്ഹരേ ഭജന രാമകോ പാവൈ | ജന്മ ജന്മ കേ ദുഖ ബിസരാവൈ || 33 || നിന്നെ ഭജിക്കുന്നവൻ രാമനെ സാക്ഷാത്കരിക്കുന്നു. അങ്ങനെ ജന്മാന്തരങ്ങളിലെ ദുഃഖത്തിൽ നിന്നും മോചിതനാവുന്നു. അംത കാല രഘുവര പുരജായീ | ജഹാം ജന്മ ഹരിഭക്ത കഹായീ || 34 || അങ്ങനെയുള്ളവർ അവസാനം വൈകുണ്ഠത്തിൽ എത്തിച്ചേർന്നു ഹരിഭക്തനായി ചിരകാലം വാഴുന്നു. ഔര ദേവതാ ചിത്ത ന ധരയീ | ഹനുമത സേയി സര്വ സുഖ കരയീ || 35 || ഹനുമദ്ഭക്തിയാൽ സകലതും നേടാൻ കഴിയുമ്പോൾ മറ്റു ദേവതകളെ എന്തിനു മനസ്സിൽ കൊണ്ടുവരണം? സംകട കടൈ മിടൈ സബ പീരാ | ജോ സുമിരൈ ഹനുമത ബല വീരാ || 36 || ബാലശാലിയും വീരനുമായ ഹനുമാനെ ഭജിക്കുന്നവരുടെ സങ്കടങ്ങളും വിഷമങ്ങളും വേദനകളും നശിച്ചു പോകുന്നു. ജൈ ജൈ ജൈ ഹനുമാന ഗോസായീ | കൃപാ കരോ ഗുരുദേവ കീ നായീ || 37 || പുണ്യവാനായ ഹനുമാൻ വിജയിക്കട്ടെ. എൻ്റെ മഹാ ഗുരുവായ അങ്ങ് എന്നിൽ കൃപ ചൊരിയൂ. ജോ ശത വാര പാഠ കര കോയീ | ഛൂടഹി ബന്ദി മഹാ സുഖ ഹോയീ || 38 || നൂറു പ്രാവശ്യം ഹനുമാൻ ചാലിസ ചൊല്ലുന്നവൻ എല്ലാ ബന്ധങ്ങളിൽ നിന്നും വിമുക്തനായി മഹാ സുഖത്തെ പ്രാപിക്കുന്നു. ജോ യഹ പഡൈ ഹനുമാന ചാലീസാ | ഹോയ സിദ്ധി സാഖീ ഗൗരീശാ || 39 || ഈ ഹനുമാൻ ചാലീസ വായിക്കുന്നവൻ്റെ എല്ലാ ഉദ്യമങ്ങളും സഫലമാകുന്നു എന്നതിന് ശിവൻ സാക്ഷിയാണ്. തുലസീദാസ സദാ ഹരി ചേരാ | കീജൈ നാഥ ഹൃദയ മഹ ഡേരാ || 40 || അല്ലയോ ഹനുമാൻ, ഞാൻ എപ്പോഴും ഹരിയുടെ ദാസനായിരിക്കട്ടെ. അങ്ങ് എല്ലായ്‌പ്പോഴും എൻ്റെ ഹൃദയത്തിനുള്ളിൽ വസിക്കട്ടെ. എന്ന് തുളസീദാസൻ പറയുന്നു. പവന തനയ സങ്കട ഹരണ – മങ്ഗള മൂരതി രൂപ് | രാമ ലഖന സീതാ സഹിത – ഹൃദയ ബസഹു സുരഭൂപ് || അല്ലയോ സങ്കടനാശകനായ പവനപുത്രാ ,മംഗളമൂർത്തിയായ അങ്ങ് ശ്രീരാമ ലക്ഷ്മണ സീതാ സമേതിതനായി എന്റെ ഹൃദയത്തിൽ എല്ലായ്‌പ്പോഴും വസിച്ചാലും. സിയാവര രാമചന്ദ്രകീ ജയ | പവനസുത ഹനുമാനകീ ജയ | ഉമാപതി മഹാദേവ് കി ജയ്. | സീതാപതിയായ ശ്രീരാമൻ ജയിക്കട്ടെ. പവനസുതനായ ഹനുമാൻ ജയിക്കട്ടെ. ഉമാപതിയായ മഹാദേവൻ ജയിക്കട്ടെ. ബ്രഹ്മശ്രീ ഗിരീഷ് സ്വസ്തിക്. 🚩ജയ് ശ്രീറാം 🚩 🚩ജയ് ഹനുമാൻ 🚩 🚩ഹര ഹര മഹാദേവ് 🚩

ജ്‌ഞാനപ്പാന

***ഭാരതമഹിമ*** (ജ്ഞാനപ്പാന) പൂന്താനം "കർമ്മങ്ങൾക്കു വിളനിലമാകിയ ജന്മദേശമിബ്ഭൂമിയറിഞ്ഞാലും. കർമ്മനാശം വരുത്തേണമെങ്കിലും ചെമ്മേ മറ്റെങ്ങുംസാധിയാ നിർണ്ണയം. ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും സക്തരായ വിഷയീജനങ്ങൾക്കും ഇച്ഛിച്ചീടുന്നതൊക്കെക്കൊടുത്തീടും വിശ്വമാതാവു ഭൂമി ശിവ ശിവ വിശ്വനാഥന്റെ മൂലപ്രകൃതിതാൻ പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌. അവനീതലപാലനത്തിന്നല്ലോ അവതാരങ്ങളും പലതോർക്കുമ്പോൾ. അതുകൊണ്ടു വിശേഷിച്ചും ഭൂലോകം പതിന്നാലിലുമുത്തമമെന്നല്ലോ വേദവാദികളായ മുനികളും വേദവും ബഹുമാനിച്ചു ചൊല്ലുന്നു. ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന ജംബുദ്വീപൊരു യോജനലക്ഷവും സപ്തദ്വീപുകളുണ്ടതിലെത്രയും ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും ഭൂപത്‌മത്തിന്നു കർണ്ണികയായിട്ടു ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു. ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ അതിലുത്തമം ഭാരതഭൂതലം സമ്മതരായ മാമുനിശ്രേഷ്ഠന്മാർ കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു; കർമ്മബീജമതീന്നു മുളയ്ക്കേണ്ടു ബ്രഹ്‌മലോകത്തിരിക്കുന്നവർകൾക്കും, കർമ്മബീജം വരട്ടിക്കളഞ്ഞുടൻ ജന്മനാശം വരുത്തേണമെങ്കിലും ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള പാരിലെങ്ങുമെളുതല്ല നിർണ്ണയം. അത്ര മുഖ്യമായുള്ളൊരു ഭാരത- മിപ്രദേശമെന്നെല്ലാരുമോർക്കണം" കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിൽ ഒരാളായിരുന്നു പൂന്താനം. മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അക്കാലത്ത് ഇന്ത്യയില്ല, ഭാരതവും ഇല്ല എന്ന് വാദിക്കുന്ന അല്പബുദ്ധികൾക്കായി സമർപ്പിക്കുന്നു. 🙏

Tuesday, 3 September 2024

മിരാഗ്പൂർ മദ്യവും ലഹരിയും മാംസവും കയറ്റാത്ത ഇന്ത്യൻ ഗ്രാമം

കഴിക്കാൻ സസ്യാഹാരം മാത്രം ; മദ്യവും , മയക്കുമരുന്നും പടിക്ക് പുറത്ത് : 500 വര്‍ഷമായി സാത്വിക ചിട്ടകള്‍ പിന്തുടരുന്ന ഇന്ത്യൻ ഗ്രാമം!❤️ മദ്യത്തിനും , മയക്കുമരുന്നിനും പ്രവേശനമില്ലാത്ത ഇന്ത്യയിലെ നഗരത്തെ പറ്റി കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ കേട്ടോളൂ അങ്ങനെ ഒരു നഗരമുണ്ട് നമ്മുടെ ഭാരതത്തില്‍ അതാണ് മിരാഗ്പൂർ .മയക്കുമരുന്ന് രഹിതവും സാത്വികവുമായ ജീവിതശൈലിക്ക് പേരുകേട്ട മിരാഗ്പൂർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയിട്ടുണ്ട്!സഹരൻപൂർ ജില്ലയിലെ ചരിത്ര നഗരമായ ദേവ്ബന്ദില്‍ നിന്ന് വെറും 8 കിലോമീറ്റർ അകലെ കാളി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശുദ്ധ ഗ്രാമം എന്ന് തന്നെ മിരാഗ് പൂരിനെ വിശേഷിപ്പിക്കാം! കർശനമായ സസ്യാഹാരം പിന്തുടരുന്നവരാണ് മിരാഗ്പൂർ നിവാസികള്‍. സാത്വിക തത്വങ്ങള്‍ക്കനുസൃതമായി, മാംസഭക്ഷണം അവർ കഴിക്കുന്നില്ല . മറ്റു പ്രദേശങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുമ്ബോഴും ഈ ഗ്രാമവാസികള്‍ ഒരു കാരണവശാലും മാംസം കഴിക്കാറില്ല. സാത്വിക ജീവിതശൈലിയോടുള്ള ഗ്രാമത്തിന്റെ സമർപ്പണം ആഴത്തില്‍ വേരൂന്നിയതാണ്. 500 വർഷം മുമ്ബ് ഈ തത്ത്വങ്ങള്‍ ഗ്രാമത്തില്‍ അവതരിപ്പിച്ച സിദ്ധ സന്ന്യാസിയാണ് ഗുരു ബാബ ഫക്കീർ ദാസ്. അദ്ദേഹത്തിന്റെ സ്വാധീനമാണ് ഈ ഗ്രാമവാസികളുടെ ദൈനംദിന ജീവിതത്തെ രൂപപ്പെടുത്തിയത് .ഇന്നത്തെ തലമുറ പോലും ഈ ജീവിതശൈലി ആദരവോടെ നിലനിർത്തുന്നു.ഈ ഗ്രാമത്തില്‍ നിന്ന് ഇതുവരെ ആരുടെ പേരിലും ബലാത്സംഗമോ പീഡനമോ ആരോപിക്കപ്പെട്ടിട്ടില്ല!! ഈ തത്വങ്ങള്‍ ലംഘിക്കുന്നവരെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നു. ഈ മൂല്യങ്ങളോടുള്ള ഗ്രാമത്തിന്റെ സമർപ്പണം ദേശീയ ശ്രദ്ധ ആകർഷിച്ചു. ഇന്ത്യയിലുടനീളമുള്ള നിരവധി ആളുകള്‍ മിരാഗ്പൂരിലെ നിവാസികളുടെ തനതായ ജീവിതശൈലിയെ അഭിനന്ദിക്കുന്നുണ്ട്!!! 2020-ല്‍, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് മിരാഗ് പൂരിനെ ഔദ്യോഗികമായി അംഗീകരിച്ചു. 2022-ല്‍ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സില്‍ ഇടംപിടിച്ച്‌ കൂടുതല്‍ അംഗീകാരം നേടി. എല്ലാ വർഷവും ഗ്രാമവാസികള്‍ തങ്ങളുടെ ആത്മീയ നേതാവ് ബാബ ഫക്കീർ ദാസിന് സമർപ്പിച്ച മേള സംഘടിപ്പിക്കാറുണ്ട്!!!! 530 വർഷം മുമ്ബാണ് ബാബ ഫക്കീർ ദാസ് ഈ ഗ്രാമത്തില്‍ എത്തിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഈ ഗ്രാമത്തില്‍ ആർക്കും ലഹരി ഉപയോഗിക്കാനോ മാംസാഹാരം കഴിക്കാനോ കഴിയില്ല. ഇതിനായി ബാബ ഫക്കീർ ദാസ് ഗ്രാമവാസികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചിരുന്നു. ഗുജ്ജർ സമുദായത്തില്‍പ്പെട്ടവരാണ് ഇവിടെയുള്ളവരില്‍ ഏറെയും!!!!! Nb:അപ്പോൾ ഇങ്ങനെയും ജീവിക്കാം അല്ലേ?

പ്രപഞ്ചത്തിൻ്റെ ആയുസ്സും ഭാരതീയ കാലഗണനയും

1600 വർഷത്തിന്റെ കഥ പറയുന്ന കാട്ടറബി ഗോത്ര മതക്കാരും 2000 വർഷത്തിന്റ കഥമാത്രമുള്ള കുഞ്ഞാടുകളും 4000 വർഷത്തെ കഥപറയുന്ന ജൂതരും... 2 ലക്ഷം വർഷത്തെ മാത്രം മനുഷ്യ വാസത്തെ കുറിച്ച് പ്രബന്ധങ്ങളെഴുതുന്ന ശാസ്ത്രജ്ഞരും ഹിന്ദുക്കളുടെ ഈ കാലഗണനയും അതിലൂടെ നിർവചിക്കുന്ന കാലത്തേയും കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നിൽക്കുകയാണ്... അവരുടെ ഒരു വിശ്വാസത്തിനും ഒരു ഗ്രന്തത്തിനും ഒരു ശാസ്ത്രത്തിനും ഇതിന്റ ഏഴ് അയലത്ത് എത്താനോ സങ്കൽപ്പിക്കാനോ കഴിയുന്നില്ല.. എല്ലാ പൂജകളുടെയും സമയത്തജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്ന് തുടങ്ങി അവസാനം പൂജക്കിരിക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും വരെ പറഞ്ഞതിന് ശേഷമാണ് പൂജ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. . എന്നലെന്താണീ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും....? മഹാസങ്കൽപ്പം അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ അസ്മിൻ വർത്തമാനേ വ്യവഹാരികേ പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം... സങ്കല്പത്തിലെ കാലഗണന കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്നതാണ് ഒരു കല്പം അല്ലെങ്കിൽ ബ്രഹ്മാവിന്റെ ഒരു പകൽ. ഒരു കല്പത്തിൽ 14 മനുക്കളാണ് അധികാരികളായിട്ടുള്ളത്. ഓരോ മനുവിന്റെയും കാലയളവ് 71.42 മഹായുഗങ്ങൾ ചേർന്ന ഒരു മന്വന്തരമാണ്. ഇത് പോലെ തന്നെ 43,20,000 വർഷങ്ങളുള്ള ബ്രഹ്മാവിന്റെ ഒരു രാത്രിയുമുണ്ട്. അങ്ങനെ 43,20,000 വർഷങ്ങൾ വീതമുള്ള ഒരു രാത്രിയും ഒരു പകലും ചേരുമ്പോൾ ഒരു ബ്രഹ്മദിവസമാകും..... അതായത് 8.64 ബില്ല്യൻ വർഷങ്ങൾ. ഇത് പോലെയുള്ള 360 ബ്രഹ്മ ദിവസങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മവർഷവും.... 360 വർഷങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മ ആയുസും പൂർണ്ണമാകുന്നു. അതായത് 360 ബ്രഹ്മ വർഷങ്ങളാണ് (311 ട്രില്ലിയൻ വർഷങ്ങൾ) ഈ പ്രപഞ്ചത്തിന്റെ ഒരായുസ് എന്നർത്ഥം. എട്ടാമത്തെ മഹായുഗത്തിലെ ശ്വേതവരാഹ കല്പത്തിൽ സ്വയംഭൂവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വൈവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമ്മസാവർണി, രുദ്രസാവർണി, രൗച്യ-ദൈവസാവർണി, ഇന്ദ്രസാവർണി എന്നിങ്ങനെയുള്ള 14 മനുക്കളിൽ ഏഴാമത്തെ മനുവായ വൈവസ്വത മനുവിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്. ഭാരതീയ കാലശാസ്ത്രപ്രകാരം ബ്രഹ്മാവ് ഇത് വരെയായി 50 ബ്രഹ്മവർഷങ്ങൾ പൂർത്തിയാക്കി, 51 ൽ നടക്കുകയാണിപ്പോൾ. അത് കൊണ്ടാണ് ബ്രഹ്മാവിനെ രണ്ട് പരാർദ്ധങ്ങളിൽ ജീവിക്കുന്നത് എന്നർത്ഥത്തിൽ പരാർദ്ധദ്വയജിവിൻ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പരാർദ്ധം എന്ന് പറഞ്ഞാൽ പകുതി. രണ്ട് പകുതികൾ ചേരുമ്പോൾ ഒന്ന് ഉണ്ടാകും. അങ്ങനെ ബ്രഹ്മാവിന്റെ സമ്പൂർണ്ണ കാലഘട്ടത്തിന്റെ ഒരു പകുതി കഴിഞ്ഞിരിക്കുന്നു. ദേശവർണ്ണന പൗരാണിക ഭാരതീയ ഹൈന്ദവ ഭൂമിശാസ്ത്രം ലോകത്തെ ജംബുദ്വീപം (ഏഷ്യ), പ്ലക്ഷദ്വീപം (തെക്കേ അമേരിക്ക), പുഷ്കരദ്വീപം (വടക്കെ അമേരിക്ക), ക്രൌഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്), ശാല്‍മലദ്വീപം (ആസ്ട്രേലിയ), കുശദ്വീപം (ഓഷ്യാന) എന്നിങ്ങനെ ഏഴു ദ്വീപുകളായി തിരിച്ചിരുന്നു. ജംബുദ്വീപത്തെ (ഏഷ്യയെ) വർഷങ്ങളായും (ഭൂപ്രദേശങ്ങൾ) തിരിച്ചിരുന്നു. ഭാരതവർഷ കേതുമൂലവർഷ ഹരിവർഷ ഇളാവൃതവർഷ (ആർടിക് റീജിയൻ - നോർത്ത് പോൾ - ഉൾപ്പെടുന്ന ഭാഗം) !!! കുരു വർഷ, ഹിരണ്യക വർഷ, രമ്യകവർഷ, കിമ്പുരുഷ വർഷ, ഭദ്രസ്വ വർഷ ഭാരതവർഷം എന്ന ഭൂപ്രദേശം, ഭാരതം എന്ന ഉപദ്വീപ് (ഭാരതഖണ്ഡം) ഈജിപ്ത്ത്, അഫ്ഘാനിസ്ഥാൻ, ബലൂചിസ്ഥാൻ, ഇറാൻ, സുമേറിയ, കാസ്പിയൻ കടൽ (കാശ്യപസമു ദ്രം) എന്നിവ ഉൾപ്പെടുന്നതായിരുന്നു. ഈ ഭാരതഖണ്ഡത്തെ 55 രാജസ്ഥാനങ്ങളായും തിരിച്ചിരുന്നു. കാശ്മീർ നേപ്പാൾ കോസലം കംബോജം പാഞ്ചാലം സിംഹളം അംഗം കലിംഗം കാമരൂപം സൗവീരം കുരു ഭോജം വിദേഹം വാത്മീകം ഹേഹയം വംഗം സൗരാഷ്ട്രം പുന്നാഗം ചപർപരം കുലന്ത സൗരസേനം ദൻഗന മാർത്താ സൈന്ധവം പുരുഷാരം പാന്തരം സലിവം കുടക് നിഷധം ദുർഗ മർദ പൗണ്ഡ്രം മഗധം ഛേദി മഹാരാഷ്ട്രം ഗുൻഡ്ര കർണാടകം ദ്രവിഡം കുക്കുടം ;ലാടം മാളവം മാഗരം ദെശാർണം ഒഡിയ ബാക്കു യവന ഗുവാനി കൊങ്കണം കാശ്യപം ദുങ്ങുണ കഛം ചോള പാണ്ഡ്യ ചേര കേരള (അതായത് ഈ ഭൂലോകത്തിലെ ഏഴ് ദ്വീപുകളിൽ ഒന്നായ ജംബുദ്വീപം എന്ന ദ്വീപിലുള്ള ഭാരതവർഷം എന്ന ഭൂപ്രദേശത്തിലെ ഭാരത ഖണ്ഡം എന്ന ഉപദ്വീപിലെ 55 രാജസ്ഥാനങ്ങളിലൊന്നായ കേരളത്തിലാണ് നാമിപ്പോഴുള്ളത് എന്നർത്ഥം). ഇനി സങ്കല്പത്തെ പൂർണ്ണമായി മനസിലാക്കാം.. അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ അസ്മിൻ വർത്തമാനേ വ്യവഹാരികേ പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം... അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ - ബ്രഹ്മാവിന്റെ ആയുസിന്റെ രണ്ടാം പകുതിയിലുള്ള ശ്വേതവരാഹകല്പേ - ശ്വേതവരാഹകല്പത്തിലുള്ള വൈവസ്വതമന്വന്തരേ - വൈവസ്വതമനുവിന്റെ ഭരണകാലത്തുള്ള അഷ്ടാവിംശതി തമേ - ഇപ്പോഴത്തെ മനുവിന്റെ കാലത്തുള്ള ഇരുപത്തെട്ടാമത്തെ മഹായുഗത്തിലുള്ള കലിയുഗേ - കലിയുഗത്തിലെ പ്രഥമ പാദേ - പ്രഥമപാദത്തിൽ ജംബുദ്വീപേ - ജംബുദ്വീപിലുള്ള ഭാരതവർഷേ - ഭാരതവർഷത്തിലുള്ള ഭാരതഖണ്ഡേ - ഭാരതഖണ്ഡത്തിലുള്ള മേരോ ദക്ഷിണേ ദിഖ്ഭാഗേ - മേരുപർവതത്തിന്റെ തെക്ക് ഭാഗത്തുള്ള അസ്മിൻ വർത്തമാനേ വ്യവഹാരികേ - ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്ന കാലത്തിൽ പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ - പ്രഭവ മുതൽ തുടങ്ങുന്ന 60 വർഷത്തെ കാലചക്രത്തിൽ നമ സംവത്സരേ - (60 വർഷത്തെ ഹിന്ദു കലണ്ടറിലെ ഇപ്പോഴത്തെ വർഷം ആണ് ഇവിടെ പറയേണ്ടത്) അയനേ ദക്ഷിണായനേ/ഉത്തരായനേ - ഉത്തരായനത്തിൽ അല്ലെങ്കിൽ ദക്ഷിണായനത്തിൽ ഋതേ - ഋതുവിൽ (6 ഋതുക്കൾ വാസന്ത, ഗ്രീഷ്മം, വർഷ, ശാരദ, ഹേമന്ത, ശിശിര) മാസേ - മാസത്തിൽ (12 മാസത്തിലെ ഒരു മാസത്തിൽ) പക്ഷേ - പക്ഷത്തിൽ (ശുക്ല പക്ഷം അല്ലെങ്കിൽ കൃഷ്ണപക്ഷം) ശുഭതിഥൗ - 15 തിഥികളിൽ ഒരു തിഥിയിൽ (പൗർണമിക്കും അമാവാസിക്കും ഇടയിലുള്ള പതിനഞ്ച് തിഥികളിൽ ഒന്നിൽ - പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പൗർണമി അല്ലെങ്കിൽ അമാവാസി) വാസര യുക്തായാം - ആഴ്ചയിലെ ഏഴ് ദിവസത്തിലെ ഒരു ദിവസത്തിൽ (ഭാനു, സോമ, ഭൗമ, സൗമ്യ, ഗുരു, ഭൃഗു, സ്ഥിര) നക്ഷത്ര യുക്തായാം - ആ ദിവസത്തെ നക്ഷത്രത്തിൽ ശുഭ നക്ഷത്ര, ശുഭ യോഗ, ശുഭ കരണ, ഏവംഗുണ, വിശേഷണ, വിശിഷ്ഠായാം, ശുഭ തിഥൗ, ശ്രീമാന്, … ഗോത്രഃ, … നാമധേയഃ, … ഗോത്രസ്യ എന്നിങ്ങനെ ഗുണഗണങ്ങളുമായി നീളും സങ്കല്പം. ഈ ഭൂലോകത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാ വിന്റെ കാലഗണനയിൽ തുടങ്ങി ഭൂഖണ്ഡവും ദേശവും കുലവും ഗോത്രവുമെല്ലാം കടന്ന് ഞാനെന്ന ഒരു നിസാരനിലെത്തി നിൽക്കുന്ന ഈ മഹാസങ്കല്പത്തിൽ മഹത്തായ ഒരു ആശയവും മനശാസ്ത്രവുമുണ്ട് എന്നതാണ് യാഥാർത്ഥ്യം. അതായത് 311 ട്രില്ലിയൻ വർഷങ്ങൾ ആയു സുള്ള അചിന്ത്യവും, അപരിമേയവുമായ ഈ പ്രപഞ്ചത്തിലെ ഒരു ചെറു അണു മാത്രമാണ് നാമോരോരുത്തരും എന്നോർമ്മിപ്പിക്കുക കൂടിയാണ് ഈ സങ്കല്പം കൊണ്ട് ചെയ്യുന്നത്. അതിനാൽ ഇനിമുതൽ പൂജകൾക്ക് മുമ്പായി മഹാസങ്കല്പം ചെയ്യുന്ന വേളയിൽ ഈ അർത്ഥവും ഇതിന്റെ പിന്നിലെ മനശാസ്ത്ര വും ഓർമ്മയിൽ വച്ച് കൊണ്ട് വേണം പ്രാർത്ഥിക്കുവാൻ.