Tuesday, 3 September 2024

മിരാഗ്പൂർ മദ്യവും ലഹരിയും മാംസവും കയറ്റാത്ത ഇന്ത്യൻ ഗ്രാമം

കഴിക്കാൻ സസ്യാഹാരം മാത്രം ; മദ്യവും , മയക്കുമരുന്നും പടിക്ക് പുറത്ത് : 500 വര്‍ഷമായി സാത്വിക ചിട്ടകള്‍ പിന്തുടരുന്ന ഇന്ത്യൻ ഗ്രാമം!❤️ മദ്യത്തിനും , മയക്കുമരുന്നിനും പ്രവേശനമില്ലാത്ത ഇന്ത്യയിലെ നഗരത്തെ പറ്റി കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ കേട്ടോളൂ അങ്ങനെ ഒരു നഗരമുണ്ട് നമ്മുടെ ഭാരതത്തില്‍ അതാണ് മിരാഗ്പൂർ .മയക്കുമരുന്ന് രഹിതവും സാത്വികവുമായ ജീവിതശൈലിക്ക് പേരുകേട്ട മിരാഗ്പൂർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയിട്ടുണ്ട്!സഹരൻപൂർ ജില്ലയിലെ ചരിത്ര നഗരമായ ദേവ്ബന്ദില്‍ നിന്ന് വെറും 8 കിലോമീറ്റർ അകലെ കാളി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശുദ്ധ ഗ്രാമം എന്ന് തന്നെ മിരാഗ് പൂരിനെ വിശേഷിപ്പിക്കാം! കർശനമായ സസ്യാഹാരം പിന്തുടരുന്നവരാണ് മിരാഗ്പൂർ നിവാസികള്‍. സാത്വിക തത്വങ്ങള്‍ക്കനുസൃതമായി, മാംസഭക്ഷണം അവർ കഴിക്കുന്നില്ല . മറ്റു പ്രദേശങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുമ്ബോഴും ഈ ഗ്രാമവാസികള്‍ ഒരു കാരണവശാലും മാംസം കഴിക്കാറില്ല. സാത്വിക ജീവിതശൈലിയോടുള്ള ഗ്രാമത്തിന്റെ സമർപ്പണം ആഴത്തില്‍ വേരൂന്നിയതാണ്. 500 വർഷം മുമ്ബ് ഈ തത്ത്വങ്ങള്‍ ഗ്രാമത്തില്‍ അവതരിപ്പിച്ച സിദ്ധ സന്ന്യാസിയാണ് ഗുരു ബാബ ഫക്കീർ ദാസ്. അദ്ദേഹത്തിന്റെ സ്വാധീനമാണ് ഈ ഗ്രാമവാസികളുടെ ദൈനംദിന ജീവിതത്തെ രൂപപ്പെടുത്തിയത് .ഇന്നത്തെ തലമുറ പോലും ഈ ജീവിതശൈലി ആദരവോടെ നിലനിർത്തുന്നു.ഈ ഗ്രാമത്തില്‍ നിന്ന് ഇതുവരെ ആരുടെ പേരിലും ബലാത്സംഗമോ പീഡനമോ ആരോപിക്കപ്പെട്ടിട്ടില്ല!! ഈ തത്വങ്ങള്‍ ലംഘിക്കുന്നവരെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നു. ഈ മൂല്യങ്ങളോടുള്ള ഗ്രാമത്തിന്റെ സമർപ്പണം ദേശീയ ശ്രദ്ധ ആകർഷിച്ചു. ഇന്ത്യയിലുടനീളമുള്ള നിരവധി ആളുകള്‍ മിരാഗ്പൂരിലെ നിവാസികളുടെ തനതായ ജീവിതശൈലിയെ അഭിനന്ദിക്കുന്നുണ്ട്!!! 2020-ല്‍, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് മിരാഗ് പൂരിനെ ഔദ്യോഗികമായി അംഗീകരിച്ചു. 2022-ല്‍ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സില്‍ ഇടംപിടിച്ച്‌ കൂടുതല്‍ അംഗീകാരം നേടി. എല്ലാ വർഷവും ഗ്രാമവാസികള്‍ തങ്ങളുടെ ആത്മീയ നേതാവ് ബാബ ഫക്കീർ ദാസിന് സമർപ്പിച്ച മേള സംഘടിപ്പിക്കാറുണ്ട്!!!! 530 വർഷം മുമ്ബാണ് ബാബ ഫക്കീർ ദാസ് ഈ ഗ്രാമത്തില്‍ എത്തിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഈ ഗ്രാമത്തില്‍ ആർക്കും ലഹരി ഉപയോഗിക്കാനോ മാംസാഹാരം കഴിക്കാനോ കഴിയില്ല. ഇതിനായി ബാബ ഫക്കീർ ദാസ് ഗ്രാമവാസികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചിരുന്നു. ഗുജ്ജർ സമുദായത്തില്‍പ്പെട്ടവരാണ് ഇവിടെയുള്ളവരില്‍ ഏറെയും!!!!! Nb:അപ്പോൾ ഇങ്ങനെയും ജീവിക്കാം അല്ലേ?

No comments:

Post a Comment