Thursday, 20 February 2025

ഹിന്ദു സാമ്രാജ്യദിനം

ഫെബ്രുവരി 19 ഛത്രപതി ശിവാജി മഹാരാജ് ജയന്തി 1627 ഫെബ്രുവരി 19 ന് മഹാരാഷ്‌ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്‌ട്രതന്ത്രജ്ഞനുമായാണ് വളർന്നത്. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം നേടിയിരുന്നു. ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴിൽ നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീർന്ന സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും മൂർത്ത രൂപമായി മാറി. സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം അദ്ദേഹം ധര്മ്മത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. 1674 ജൂൺ 6 ന് ആ ഹിന്ദു സാമ്രാജ്യത്തിന്റെ ഛത്രപതിയായി അദ്ദേഹം അവരോധിക്കപ്പെട്ടു. ശിവാജിയുടെ വീക്ഷണങ്ങളിൽ രാഷ്‌ട്രത്തിന്റെ ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനിവേശ ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം. ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം. സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്തം, നിയമവാഴ്ച എന്നീ ഘടകങ്ങളിൽ അധിഷ്ഠിതമാണ് സദ്ഭരണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അറംഗസീബിന്റെ കോട്ടകളിൽ സ്വന്തം ബന്ധുക്കൾ തന്നെ ഉദ്യോഗസ്ഥരായപ്പോൾ അധികാര കേന്ദ്രങ്ങളിൽ ശിവാജി ബന്ധുക്കളെ മാറ്റി നിർത്തി. കേവലം ഒരു രാഷ്‌ട്രതന്ത്രജ്ഞന്‍ എന്നതിലുപരി രാഷ്‌ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്‌ട്രമീമാംസകനായിരുന്നു ശിവാജി. അദ്ദേഹത്തിന്‌ വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്‌ട്രത്തിന്റെ അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്‌. മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപ്പോലെ സ്വന്തം വംശത്തിന്റെ പേരില്‍ അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത്‌ അതിനാലാണ്‌. സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ ഭാരതത്തിലെ ഏറ്റവും മഹാനായ ഹിന്ദു ആയിരുന്നു ഛത്രപതി ശിവാജി. മ്ലേഛന്മാരുടെ കയ്യില്‍ നിന്നും ഹിന്ദുക്കളെ രക്ഷിച്ചെടുത്തവന്‍. ഹിന്ദു ധര്‍മത്തെ പുന : പ്രതിഷ്ഠിച്ചവന്‍ . ഭരണാധികാരി എന്ന നിലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വരാൻ ശിവാജിക്ക് കഴിഞ്ഞു . അഴിമതിയും രാജ്യദ്രോഹവും അദ്ദേഹം വച്ചു പൊറുപ്പിച്ചിരുന്നില്ല .അടിമത്തത്തിന്റെ അവശിഷ്ടങ്ങളായി നിന്ന എല്ലാത്തിനേയും അദ്ദേഹം തിരസ്കരിച്ചു. ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് ആത്മവിശ്വാസം നൽകിയതിൽ ശിവാജിക്കും അദ്ദേഹം സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരു പങ്കുണ്ട്. ഒരർത്ഥത്തിൽ ഹിന്ദു സ്ഥാനത്തിലെ ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയിൽ നിന്നായിരുന്നുവെന്ന് പറയാം. #ShivajiMaharaj. #Sivaji

Monday, 10 February 2025

വയലാർ: മരിച്ചിട്ടും ജീവിക്കുന്ന അത്ഭുതം

അര്‍ദ്ധരാത്രി. കാറില്‍ ഒരു മയക്കത്തിലാണ് വയലാര്‍. അപ്പോള്‍ കൂടെയുണ്ടായിരുന്ന ആള്‍ എന്തോ ഓര്‍ത്തെന്നപോലെ വയലാറിനെ തട്ടിയുണര്‍ത്തുന്നു:""കുട്ടാ, നാളെയല്ലേ മഞ്ഞിലാസിന്റെ പടത്തിന്റെ കമ്പോസിങ്. പാട്ടെഴുതിയോ?''വയലാര്‍ ചുറ്റും നോക്കി. ഒഴിഞ്ഞ സിഗരറ്റ് കവര്‍ എടുത്തു. അതു കീറി മറുഭാഗത്ത് എഴുതിത്തുടങ്ങി.അഞ്ചുമിനിറ്റ്. എഴുതിയത് സുഹൃത്ത് ശോഭനാ പരമേശ്വരന്‍നായര്‍ക്ക് കൈമാറി. ശോഭനാ പരമേശ്വരന്‍നായര്‍ കടലാസിലേക്ക് നോക്കി. അതാ മഞ്ഞിലാസിനുവേണ്ടിയുള്ള പാട്ട്.""ചലനം-ചലനം-ചലനംമാനവജീവിത പരിണാമത്തിന്‍മയൂരസന്ദേശം'' ===================================== വേറൊരു കഥ-കാലത്ത് അഞ്ചുമണിക്ക് ആധിയോടെ പ്രൊഡ്യൂസര്‍ മദ്രാസ് പാംഗ്രൂവ് ഹോട്ടലില്‍ എത്തുന്നു. രാവിലെ ഒമ്പതുമണിക്ക് റെക്കോഡിങ് ആണ്. ആറുമാസമായി വയലാറിനോട് പാട്ടിന്റെ കാര്യം ഓര്‍മിപ്പിക്കുന്നു. ഇന്നലെ രാത്രിയും വിളിച്ചു. പുലര്‍ച്ചെ രണ്ടുമണിവരെ കൂട്ടുകാരുമൊത്ത് ആഘോഷത്തിലായിരുന്ന വയലാര്‍ ഫോണിലൂടെ താന്‍ പറയുമ്പോള്‍ വരുന്നതല്ല ഭാവന എന്ന് കയര്‍ക്കുകയാണത്രെ ഉണ്ടായത്. വയലാറല്ല പാട്ടെഴുതുന്നതെങ്കില്‍ സംഗീതസംവിധായകന്‍ ട്യൂണ്‍ ചെയ്യുകയുമില്ല. പേടിയോടെ പ്രൊഡ്യൂസര്‍ വയലാറിന്റെ മുറിയിലേക്ക് കയറി. പൂട്ടിയിട്ടില്ല. വയലാര്‍ കൂര്‍ക്കംവലിച്ചുറങ്ങുകയാണ്. അതാ, മേശയില്‍ ഒരു കടലാസ്. ആവേശംകൊണ്ട് പ്രൊഡ്യൂസര്‍ ചാടിപ്പോയി. അതില്‍ തന്റെ സിനിമയ്ക്കു വേണ്ടിയുള്ള പാട്ടാണ്. ആ പാട്ടാണ്, "ചക്രവര്‍ത്തിനീ നിനക്കുഞാനെന്റെ' അല്ലെങ്കില്‍ "ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും' അല്ലെങ്കില്‍ "കായാമ്പൂ കണ്ണില്‍ വിടരും'. ===================================== വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്ത് പേട്ടയിലെ ഒരു റസിഡന്റ്സ് അസോസിയേഷന്‍ മീറ്റിങ്ങില്‍, അന്തരിച്ച കണിയാപുരം രാമചന്ദ്രനുമൊത്ത് പങ്കെടുത്തു. മൈക്കില്‍കേട്ട വയലാറിന്റെ പഴയ പാട്ടുകളെ ഉദ്ധരിച്ചാണ് കണിയാപുരം പ്രസംഗം തുടങ്ങിയത്. ചില വയലാര്‍ അനുഭവങ്ങളൊക്കെ സദസ്സുമായി പങ്കുവച്ചു. മീറ്റിങ് കഴിഞ്ഞ് സംഘാടകന്റെ വീട്ടില്‍ കാപ്പി കുടിക്കവെ ഒരാള്‍ കണിയാപുരം സാറിനോട് ചോദിച്ചു.""സത്യത്തില്‍ വയലാറില്‍ മഹത്വം അടിച്ചേല്‍പ്പിക്കുകയല്ലേ? വയലാറിനെക്കാള്‍ പ്രതിഭയുള്ള എത്രയോ ഗാനരചയിതാക്കളെ കണ്ടില്ലെന്നുനടിക്കുകയല്ലേ?-ന്റെ ലാളിത്യം വയലാറിനുണ്ടോ- ന്റെ നിരീക്ഷണം വയലാറിനുണ്ടോ?... എന്നിട്ടും എന്തുകൊണ്ട് വയലാര്‍? അതിന് കണിയാപുരം രാമചന്ദ്രന്‍ പറഞ്ഞ മറുപടി ഇന്നും ലേഖകന്റെ കാതില്‍ വ്യക്തമായി ഉണ്ട്: ""പ്രപഞ്ചത്തില്‍ സൂര്യനെക്കാള്‍ ഊര്‍ജമുള്ള കോടാനുകോടി നക്ഷത്രങ്ങളുണ്ട്. സൂര്യനെക്കാള്‍ പതിന്മടങ്ങ് വലിപ്പമുള്ള നക്ഷത്ര ങ്ങള്‍ എത്രയോ ആയിരം ഉണ്ട്. സൂര്യനെക്കാള്‍ തിളക്കമുള്ളവ ഉണ്ട്. എങ്കിലും നമുക്ക് ഇഷ്ടം സൂര്യനെയാണ്. കാരണം സൂര്യനാണ്് മനുഷ്യനോട് ഏറ്റവും അടുത്തുനില്‍ക്കുന്നത്. സൂര്യനാണ് നമുക്ക് ഇരുട്ടും വെളിച്ചവും തരുന്നത്. നമുക്കുവേണ്ടി മഴ പെയ്യിക്കുന്നത്, വൃക്ഷലതാദികളെ തളിര്‍പ്പിക്കുന്നത്, പുഷ്പിപ്പിക്കുന്നത്... അതുപോലെ വയലാറും മനുഷ്യനോട് ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ടാണ് ആദ്യം വയലാറിന്റെ പേരുപറയുന്നത്. ===================================== കടലിനക്കരെ കൂട്ടിക്കൊണ്ടുപോയ ആള്‍ലേഖകന്‍ ആദ്യംകേട്ട വയലാര്‍ഗാനം ചെമ്മീന്‍ സിനിമയിലെ "കടലിനക്കരെ പോണോരെ' ആണ്. ഒരു മഴയുള്ള ദിവസമാണെന്ന് ഓര്‍മയുണ്ട്. വലിയച്ഛന്റെ വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അകത്ത് ട്രാന്‍സിസ്റ്ററില്‍ നിന്നാണ് കേട്ടത്. താളവും മേളവും ശബ്ദവും പിന്നെ കടലിനക്കരെ എന്നൊക്കെയുള്ള വാക്കുകളുമാണ് മനസ്സില്‍ കയറിയത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ പാട്ടിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത് വെറും ഭാവനാപദങ്ങള്‍ കൊണ്ട് മാത്രം സൃഷ്ടിച്ച ഗാനമാണ് അത്. നാടോടിക്കഥകളിലും മറ്റും മാത്രം കേട്ട വാക്കുകളാണ് ആ ഗാനം. കടലിനക്കരെ-കാണാപ്പൊന്ന് - പാലാഴിത്തിര - മത്സ്യകന്യകമാര്‍ - മാണിക്യക്കല്ല് - ചന്ദനത്തോണി - വെണ്ണിലാപൊയ്ക - പൊന്‍പൂമീന്‍ - നക്ഷത്രക്കടല്‍ - നാഗനര്‍ത്തകിമാര്‍ - ഓമല്‍പൂത്താലി - പുഷ്പകത്തോണി - മാനസപൊയ്ക - മായാദ്വീപ് - പാതിരാപ്പന്തല്‍ - പഞ്ചമിത്തളിക - ദേവകന്യകമാര്‍ - നാണത്തിന്‍ മുത്ത്- അങ്ങനെ കല്‍പ്പിതപദങ്ങള്‍ കണ്ട് ഇതെന്തൊരു മാന്ത്രികവിദ്യയാണെന്ന് ആശ്ചര്യപ്പെട്ടുപോയി. ===================================== ഭരതന്‍-പത്മരാജന്‍, ലോഹിതദാസ്-സിബി മലയില്‍ തുടങ്ങി മലയാളസിനിമയില്‍ ടീമുകള്‍ അസംഖ്യമുണ്ടെങ്കിലും മലയാളി ഇത്രത്തോളം ഹൃദയത്തില്‍ കയറ്റിയ ടീം വേറെ കാണില്ല. ദേവരാജന്‍ മാഷ് ഒരു പ്രസംഗത്തില്‍ അതു സൂചിപ്പിച്ചത് ഇങ്ങനെയാണ്: ""വയലാറിന്റെ പാട്ടില്‍ത്തന്നെ സംഗീതമുണ്ട്. ആ സംഗീതം നിങ്ങളെ കേള്‍പ്പിക്കുക എന്ന ജോലി മാത്രമേ എനിക്കുള്ളൂ. വയലാറിനാട് ഒരു വാക്ക് മാറ്റാന്‍ പറയാന്‍ എനിക്ക് പേടിയായിരുന്നു. കാരണം മാറ്റുന്ന വാക്കിനു പകരമായി അതിനെ അതിശയിപ്പിക്കുന്ന അമ്പത് വാക്കു പറയും. പിന്നെ ഏതെടുക്കണമെന്നറിയാതെ ഞാന്‍ കുഴങ്ങും. അതുകൊണ്ടുതന്നെ ഒരു വാക്കുമാറ്റാന്‍ ഞാന്‍ പറയാറില്ല''. തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് മാനവീയം വീഥിയുടെ രണ്ടറ്റങ്ങളിലായി മരണശേഷവും ആ ടീം നിലകൊള്ളുന്നു. പടിഞ്ഞാറേയറ്റത്ത് വയലാറിന്റെ പ്രതിമ. കിഴക്ക് ദേവരാജന്‍ മാഷ്. ===================================== മൃമലയാറ്റൂര്‍ രാമകൃഷ്ണനും വയലാറും തമ്മിലുള്ള സൗഹൃദം സുപ്രസിദ്ധമാണല്ലോ. ഒരു സൗഹൃദസദസ്സില്‍ അതാ മലയാറ്റൂരിന്റെ വെല്ലുവിളി ""ഏതക്ഷരത്തിലും പാട്ടുതുടങ്ങാന്‍ കേമനാണെന്നാണല്ലോ തന്നെപറ്റി പറയുന്നത്. എന്നാല്‍ "മൃ' എന്ന അക്ഷരത്തില്‍ ഒരു പാട്ട് തുടങ്ങ്. "മൃദംഗം', "മൃഗം' ഈ രണ്ടു വാക്കുകളും പാടില്ല.വയലാര്‍ "മൃ'ല്‍ തുടങ്ങി. അതാണ് ""മൃണാളിനി... മൃണാളിനി മിഴിയിതളില്‍ നിന്‍ മിഴിയിതളില്‍മധുരസ്വപ്നമോ, മൗനപരാഗമോ...'' എന്നു തുടങ്ങുന്ന ഗാനം.വയലാര്‍ അവാര്‍ഡ് ലഭിച്ച "യന്ത്രം' മലയാറ്റൂര്‍ സമര്‍പ്പിച്ചിരിക്കുന്നത് വയലാറിനാണെന്നത് കൗതുകം നിറഞ്ഞ യാദൃച്ഛികത. ===================================== വിഷാദം, തത്വചിന്ത, ഹൈറേഞ്ച് ഗാനങ്ങള്‍ (അതെ, സഹ്യാദ്രിസാനുക്കള്‍, താഴ്വരകളേ താരനിശകളേ ടാറ്റാ, പര്‍വതനന്ദിനീ, ദേവികുളം മലയില്‍, കുറ്റാലം കുളിരരുവി... തുടങ്ങി എത്രയോ "ഹൈറേഞ്ച്' ഗാനങ്ങള്‍) എന്നിങ്ങനെ കൗതുകം നിറഞ്ഞ തലക്കെട്ടുകളിലുംകൂടിയാണ് ലേഖകന്‍ വിഭജിച്ചിട്ടുള്ളത്. അതില്‍ ലേഖകന് വളരെ പ്രിയപ്പെട്ടതാണ് ചോദ്യോത്തരഗാനങ്ങള്‍.കാമുകീകാമുകന്മാരുടെ ചോദ്യോത്തരങ്ങളിലൂടെ വയലാര്‍ പ്രണയം വികസിപ്പിക്കുന്നത് ആഹ്ലാദഭരിതമായ അനുഭവമാണ്.""ചിത്രാപൗര്‍ണമി രാത്രിയിലിന്നലെലജ്ജാവതിയായ് വന്നവളേകാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ നിന്റെനാണമെല്ലാം എവിടെപ്പോയ്'' എന്നു കാമുകന്‍ ചോദിക്കുമ്പോള്‍""കവര്‍ന്നെടുത്തു കള്ളനൊരാള്‍ കവര്‍ന്നെടുത്തു' എന്ന് അവളുടെ മറുപടി.""ചന്ദ്രനുദിക്കുന്ന ദിക്കില്‍ചന്ദനം പൂക്കുന്ന ദിക്കില്‍''""കൈനിറയെ വിളയിട്ട പെണ്ണേകല്യാണപ്രായമായ പെണ്ണേ'' തുടങ്ങി മുപ്പത്തെട്ടോളം ചോദ്യോത്തരശൈലിയിലുള്ള ഗാനങ്ങളുണ്ട്. ===================================== വയലാര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ സംസാരിക്കവെ സുകുമാര്‍ അഴീക്കോട് പറഞ്ഞു: ""മരിച്ചവരെ ജീവിപ്പിക്കുന്ന എന്തോ മരുന്നൊക്കെ സയന്‍സ് കണ്ടുപിടിക്കാന്‍ പോകുന്നെന്നു പറയുന്നു. വാര്‍ത്ത വായിച്ചപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. മരിച്ചിട്ടും ജീവിച്ചിരുന്നതിനേക്കാള്‍ ഓജസ്സോടെ വയലാര്‍ ജീവിക്കുന്നത് ഈ ശാസ്ത്രജ്ഞന്മാര്‍ കാണുന്നില്ലേ. വയലാറിനെ പഠിച്ചാല്‍മതി. മരിച്ചാലും ജീവിക്കാനുള്ള മരുന്നിനുള്ള ഫോര്‍മുല ✍️കടപ്പാട് : Anoop Vismaya #kdpd

സിയാചിൻ എന്ന അത്ഭുതം

കൂറ്റന്‍ മഞ്ഞുപാളികള്‍ അല്ലാതെ ജീവനുള്ള ഒന്നുമില്ല; സൈനികരുടേത് ദുരിത ജീവിതം; ചെങ്കുത്തായ ഈ മഞ്ഞുമല കാക്കാന്‍ രാജ്യം മുടക്കുന്നത് ശതകോടികള്‍; എന്തുകൊണ്ടാണ് സിയാച്ചിന്‍ ഇന്ത്യയ്ക്ക് ഇത്രമേല്‍ പ്രിയപ്പെട്ടതാകുന്നത്?
ഹിമാലയന്‍ മലനിരകളിലെ കിഴക്കന്‍ കാരക്കോറത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ഹിമാനിയാണ് സിയാചിന്‍ ഹിമാനി. ഇന്ത്യാ-പാക് നിയന്ത്രണരേഖയ്ക്ക് തൊട്ട് കിഴക്കായാണ് ഇതിന്റെ സ്ഥാനം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണിത്. എഴുപത് കിലോമീറ്റര്‍ നീളമുള്ള സിയാചിന്‍ ഹിമാനി കാരക്കോറത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയില്‍ ലോകത്തില്‍ രണ്ടാമത്തേതുമാണ്. സിയാചിന്‍ ഹിമാനിയും അതിന്റെ എല്ലാ കൈവഴികളും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ശീതകാലത്ത് ഇവിടുത്തെ ശരാശരി മഞ്ഞുവീഴ്ച്ച 10.5 മീറ്റര്‍(35 അടി) ആണ്. താപനില മൈനസ് 50 ഡിഗ്രിസെല്‍ഷ്യസായി താഴുകയും ചെയ്യും. സിയചിന്‍ ഹിമാനിയുടെ എല്ലാ കൈവഴികളുമുള്‍പ്പടെ മൊത്തം സിയാചിന്‍നിരകള്‍ 700 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രീര്‍ണ്ണം വരും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡും (ഇന്ത്യ നിര്‍മ്മിച്ചത്) ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയും സിയാചിന്‍ നിരകളിലാണുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 22,000 അടി വരെ ഉയരത്തില്‍ ഇവിടെ ഇന്ത്യന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ ഇവിടെ മരിച്ചത് മോശം കാലാവസ്ഥ മൂലം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള 1972ലെ ഷിംല കരാര്‍ പ്രകാരം കാശ്മീരിലെ നിയന്ത്രണരേഖ സിയാചിന്‍ ഗ്ലേഷ്യര്‍ സ്പര്‍ശിച്ചിരുന്നില്ല. കരാര്‍ പ്രകാരം രേഖ ചഖ9842 എന്ന പോയിന്റില്‍ വന്നവസാനിച്ചു. മനുഷ്യവാസയോഗ്യമല്ലാത്ത പ്രദേശമായിരുന്നതിനാലായിരുന്നു സിയാചിന്‍ ഗ്ലേഷ്യറിനെ ഉള്‍പ്പെടുത്താതിരുന്നത്. അതോടെ ഈ പ്രദേശം ഇരുരാഷ്ട്രങ്ങളും അവകാശമുന്നയിക്കുന്ന തര്‍ക്കസ്ഥലമായി മാറി. ഓപ്പറേഷന്‍ മേഘദൂതിലൂടെ ഇത് ഇന്ത്യ പിടിച്ചെടുത്തു. അതിന് ശേഷം ഈ മലനിരകള്‍ ഇന്ത്യയുടെ അഭിമാനപ്രശ്നമായി മാറി. സൈനികള്‍ ഇത് സംരക്ഷിക്കാന്‍ ജിവന്‍ ബലികൊടുത്തും തോക്കേന്തി. ഓപ്പറേഷന്റെ ആദ്യപടിയായി ഇന്ത്യന്‍ ആര്‍മി സൈനികരെ വായൂമാര്‍ഗ്ഗം ഗ്ലേഷ്യറിലെത്തിച്ചു. ഹെലികോപ്ടറുകള്‍ക്ക് പറക്കാവുന്ന ഉയര്‍ന്നപരിധിയിലുമുയരെ പറന്ന് ഇന്ത്യന്‍ വ്യോമസേന ആദ്യ സൈനികട്രൂപ്പിനെയും അവര്‍ക്ക് വേണ്ട സാധനസാമഗ്രികളും ഗ്ലേഷ്യറിലെത്തിച്ചു.1984 മാര്‍ച്ചില്‍ കുമാവോണ്‍ റെജിമെന്റിന്റേയും ലഡാക്ക് സ്കൗട്ട്സിന്റേയും ഒരു സൈനികദളം മുഴുവന്‍ സോജിലാ പാസിലൂടെ നടന്ന് ഗ്ലേഷ്യറിന്റെ കിഴക്കന്‍ ബേസില്‍ എത്തിച്ചേര്‍ന്നു. പാക്കിസ്ഥാന്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതെ ഗ്ലേഷ്യറിലെത്തിച്ചേരുക എന്നതായിരുന്നു കഠിനമായ ഈ നീക്കത്തിന്റെ ലക്ഷ്യം. ഓപ്പറേഷനാരംഭിക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുമ്ബേ സൈനികര്‍ക്ക് നല്‍കിയ അതികഠിന പരിശീലനത്തിന്റെ ഫലമായി ലോകത്തിന്റെ മൂന്നാം ധ്രുവം എന്ന് വിശേഷിക്കപ്പെടുന്ന, ഓക്സിജന്‍ ലഭ്യത വളരെക്കുറവുള്ള, സിയാച്ചിനിലെ കൊടുംതണുപ്പില്‍ അച്ചടക്കത്തോടെ മനോധൈര്യം കൈവിടാതെ ഇന്ത്യന്‍ സൈനികര്‍ ഉയരങ്ങള്‍ കീഴടക്കി. ഈ വിജയം നേടിയത് ഇന്ത്യയ്ക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു. അതിന്റെ ഖ്യാതി ഇല്ലായ്മ ചെയ്യാനാകില്ല. അതുകൊണ്ടാണ് ജീവന്‍ പണയപ്പെടുത്തിയും ഇവിടെ സംരക്ഷിക്കാന്‍ സൈനികരെത്തുന്നത്. സിയാച്ചിനിലെ പകല്‍ സമയത്തെ ശരാശരി താപനില മൈനസ് 30 ഡിഗ്രി. രാത്രിയില്‍ മൈനസ് 55 ഡിഗ്രി. ഇത് മൈനസ് 60 വരെ താഴാം. നമുക്കു കിട്ടുന്ന ഓക്സിജന്റെ അളവിന്റെ 10% മാത്രമാണു സിയാച്ചിനില്‍ കിട്ടുന്നത്. പത്ത് മിനിട്ട് മഞ്ഞിലൂടെ നടന്നാല്‍ അര മണിക്കൂറെങ്കിലും വിശ്രമിക്കാതെ സാധ്യമല്ല. ശ്വാസകോശത്തേയും തലച്ചോറിനെയും ബാധിക്കുന്ന ഹൈ ആള്‍ട്ടിട്ട്യൂഡ് പള്‍മൊണറി ഒഡിമ ബാധിക്കാന്‍ മണിക്കൂറുകള്‍ മാത്രം മതി. ഹിമദംശനം (ഫ്രോസ്റ്റ് ബൈറ്റ്) - മഞ്ഞിന്റെ കടിയേറ്റു ദേഹം മുറിയും. ശരീരഭാഗങ്ങള്‍ മുറിഞ്ഞുപോകുന്ന അവസ്ഥ വരെയുണ്ടാകാം. മരണകാരണം പോലുമാകാവുന്നതാണിത്. 15 സെക്കന്‍ഡ് നേരം ഇരുമ്ബു ദേഹത്തു തൊട്ടാല്‍പോലും മഞ്ഞിന്റെ കടി കിട്ടും. തോക്കിന്റെ ഇരുമ്ബുഭാഗങ്ങള്‍ കൊണ്ടാലും മതി. അവിടെയാണ് തോക്കുകളുമായി സൈനികര്‍ കാവല്‍ നില്‍ക്കുന്നത്. ഹിമദംശനമേറ്റ് കൈകാല്‍ വിരലുകളും മറ്റും മുറിച്ചുനീക്കേണ്ടി വന്നിട്ടുള്ള എത്രയോ സൈനികരുണ്ട്. തണുപ്പില്‍നിന്നു രക്ഷനേടാന്‍ തീകാഞ്ഞാല്‍ പലപ്പോഴും മരവിപ്പ് മൂലം കൈ അറ്റുപോകുന്നത് അറിയുകപോലുമില്ല. ഉറക്കം, വിശപ്പ് എന്നിവ നഷ്ടപ്പെടാം. ഓര്‍മ നശിക്കാം. സംസാരശേഷി നശിക്കാം. ശരീരം തളരാം. മണിക്കൂറില്‍ 100 മൈല്‍ വരെ വേഗത്തിലുള്ള മഞ്ഞുകാറ്റ്. അതും മൂന്നാഴ്ച വരെ തുടര്‍ച്ചയായി വീശുന്നത്. സാധാരണ മനുഷ്യര്‍ക്കു പിടിച്ചുനില്‍ക്കാനാവില്ല. 36 അടി വരെ മഞ്ഞുവീഴ്ചയുണ്ടാകാം സിയാച്ചിനില്‍. മഞ്ഞുവീഴ്ചക്കാലത്ത് അപ്പപ്പോള്‍ അതു നീക്കം ചെയ്തില്ലെങ്കില്‍ സൈനിക പോസ്റ്റുകള്‍ മഞ്ഞുമൂടിപ്പോകും. അതിനുപുറമേയാണു ഹിമപാതവും മറ്റും. ടിന്‍ കാനുകളിലെ ഭക്ഷണം മാത്രം കഴിച്ചു കഴിയണം മാസങ്ങളോളം. ഈ ദുരിതമെല്ലാം സഹിച്ചാണ് ഈ മലനിര സൈനികര്‍ സംരക്ഷിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഈ സൈനിക താവളത്തിനായി ഇന്ത്യ ചെലവഴിക്കുന്നത്. ഏറ്റവും ഉയരത്തിലുള്ള ഈ മലനിര കൈവിടുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ പോലും സ്വാധീനിക്കും. അതുകൊണ്ടാണ് കഷ്ടതകള്‍ ഏറ്റെടുത്തുള്ള സൈന്യത്തിന്റെ കാവല്‍ നില്‍ക്കല്‍.

രാമായണവും പെറുവും

പുരാതന ഭാരതത്തിൻ്റെ അതായത് അഖണ്ഡ ഇന്ത്യയുടെ കിഴക്ക് പസഫിക് സമുദ്രം കടന്നാൽ തെക്കെ അമേരിക്കയുടെ വടക്ക് ഭാഗത്ത് പെറു എന്ന രാജ്യത്താണ് ആൻഡീസ് പർവ്വതനിര സ്ഥിതി ചെയ്യുന്നത്. ഈ പർവ്വതനിരകൾ കണ്ടാൽ ഫണം നിവർത്തിനിൽക്കുന്ന പാമ്പുകളെ പോലെ തോന്നും ഓരോ കൊടുമുടിയും. ഈ കൊടുമുടികളിൽ പല താഴ്വാരങ്ങളിലും പ്രത്യേകിച്ച് കാരവേലി നദിയുടെ താഴ്വാരത്തിൽ പാമ്പുകളുടെ ചിത്രങ്ങൾ ഉള്ള ധാരാളം റോക്ക് ആർട്ടുകൾ ഉണ്ട്. പുരാതന കാലത്ത് ആദിമ മനുഷ്യർ പാറകളിൽ വരച്ചിട്ടവയാണ് ഈ റോക്ക് ആർട്ടുകൾ. പക്ഷെ ഈ റോക്ക് ആർട്ടുകളും ഭാരതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഉണ്ടാവാനാണ് സാധ്യത - കാരണം ഈ റോക്ക് ആർ ട്ടുകൾ കാണപ്പെടുന്ന ഒരു പ്രദേശത്തിൻ്റെ പേര് നമുക്ക് സുപരിചിതമാണ് - അനന്ത - അതെ ഭാരതീയ വിശ്വാസത്തിൽ ആയിരം തലയുള്ള നാഗം, ശ്രീമഹാവിഷ്ണുവിൻ്റെ ശയ്യയായ ശേഷ നാഗം അനന്തൻ, അനന്ത എന്ന പേരിൽ പിന്നെയും സ്ഥലങ്ങൾ ആൻഡീസ് പർവ്വതനിരകളിൽ ഉണ്ടത്രേ. ഇന്ത്യൻ ഭാഷ പദങ്ങളോട് സാമ്യമുള്ള ചില സ്ഥലങ്ങൾ സ്വാഭാവികമാകാം. മറ്റന്നാണ് പെറു കടൽ തീരത്ത് പാറയിൽ വരച്ചു വച്ചിരിക്കുന്ന 3 തലയുള്ള ത്രീ ശൂലം പോലെ ഉള്ള ഒരു ചിത്രം - മൂന്ന് തലയുള്ള ഒരു കള്ളിമുൾച്ചെടിയായി തോന്നുന്ന ഇത് ഒരു തറയിൽ ഉറപ്പിച്ച രീതിയിൽ ആണ് വരയ്ച്ച വച്ചിരിക്കുന്നത്. കാൺഡലബോ ഡി പരാക്കസ് എന്നാണ് ഇതിന് പേര്. ആദിമ മനുഷ്യരുടെ ഓരോ കരവിരുതകൾ അല്ലെ? നമുക്ക് വടക്കേ അമേരിക്കയേ അതിൻ്റെ പാട്ടിനു വിട്ടേക്കാം ,സർപ്പങ്ങളുടെ റോക്ക് ആർട്ടുകൾ നിറഞ്ഞ ആൻഡീ പർവ്വതനിരകളെയും ,മൂന്ന് തലപ്പുള്ള ആ ചെടിയുടെ ചിത്രവും വിട്ട് നമുക്ക് നമ്മുടെ ഭാരതത്തിലേയ്ക്ക് വരാം . ശ്രീ വാൽമീകി മഹർഷി രചിച്ച ഇതിഹാസ്യ കാവ്യമായ ശ്രീമദ് രാമായണത്തിലെയ്ക്ക് കുറച്ചു സമയം ശ്രദ്ധ ക്ഷണിച്ചാലോ? സീതാന്വേഷണമെന്ന മഹത് കാര്യത്തിനായി സുഗ്രീവൻ വാനരസേനയേ കിഷ്കിന്ദയുടെ പല ദിക്കിലേയ്ക്കും അയക്കുന്നു. അതോടൊപ്പം ഈ സ്ഥലങ്ങളെ കുറിച്ചുള്ള ചെറു വിവരണങ്ങളും അദ്ദേഹം വാനരസേനയ്ക്ക് നൽകുന്നുണ്ട്. ശ്രീമദ് രാമായണം കിഷ്കിന്ദാ കാണ്ഡം - നാൽപതാം സർഗ്ഗത്തിൽ സുഗ്രീവൻ കിഴക്ക് ദിക്കിലുള്ള പല ദേശങ്ങളേയും കുറിച്ച് വിവരിച്ച ശേഷം പറയുന്ന ഈ പ്രദേശത്തേ കുറിച്ച് നമുക്ക് വിശദമായി ഒന്നു ചർച്ച ചെയ്യാം , ആദ്യം സുഗ്രീവൻ്റെ വാക്കുകളിലൂടെ - വാനരൻമാരേ, ക്ഷീരോദമെന്ന സമുദ്രത്തെ കടന്ന് അപ്പുറം കടന്നവരായി പ്രാണികൾക്ക് ഭയമുണ്ടാക്കുന്നതും, സമുദ്രങ്ങളിൽ വച്ച് ശ്രേഷ്ഠമായ ശുദ്ധജല സമുദ്രത്തെ നിങ്ങൾ കാണുന്നതാണ്. അവിടെ പ്രസിദ്ധപ്പെട്ട കോപത്താൽ ഉണ്ടായതും, ആശ്ചര്യകരവും ഉഗ്രവുമായ കരിമുഖത്തോടു കൂടിയതുമായ ബഡവാഗനി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതിവേഗത്തോടു കൂടി വരുന്ന ചരാചരങ്ങളടങ്ങിയ പലതും ഇതിന് ആഹാരമായി തീരുന്നു.അവിടെ ആ ബഡ വാഗ്നിയെ കണ്ട്, വിരുതേറുന്നവയും, അലറുന്നവയുമായ ജലചരങ്ങളായ പ്രാണികളുടെ ശബ്ദം കേൾക്കപ്പെടുന്നുണ്ട്. ശുദ്ധജല സമുദ്രത്തിൻ്റെ വടക്കേക്കരയിൽ പതിമൂന്ന് യോജന അപ്പുറത്തായി വമ്പിച്ച ജാതരൂപ ശിലയെന്ന കാഞ്ചന പർവ്വതമുണ്ട്. വാനരൻമാരേ അവിടെ പർവ്വതത്തിൻ്റെ കൊടുമുടിയിൽ സ്ഥിതി ചെയ്യുന്നവനും, ചന്ദ്രതുല്യപ്രഭയാർന്നവനും, ഭൂമിയെ വഹിക്കുന്നവനും, താമരയിതൽ പോലെ വിടർന്ന കണ്ണുള്ളവനും, ദേവൻമാരെല്ലാവരും വന്ദിക്കുന്നവനും, ആയിരം തലയുള്ളവനും, നീല വസ്ത്രം ധരിച്ചവനുമായ അനന്തനെന്ന സർപ്പ രാജാവിനെ നിങ്ങൾക്ക് കാണാവുന്നതാണ്.
പർവ്വതത്തിന് മുകളിലായി മൂന്ന് തലകളുള്ളതും, സ്വർണ്ണ നിറമുള്ളതും തറയോടു കൂടിയതുമായ ഒരു പനമരം സ്ഥാപിക്കപ്പെട്ടതായി ആ മഹാത്മാവിൻ്റെ കൊടിയായി ശോഭിക്കുന്നു. ആയിരക്കണക്കിന് വർഷം മുൻപെഴുതിയ ശ്രീമദ് രാമായണത്തിലും, വടക്കേ അമേരിക്കയിലെ നാഗ റോക്ക് ആർട്ടുകളിലും, സ്ഥലനാമങ്ങളിലും നിങ്ങൾക്കെന്തെങ്കിലും ആശ്ചര്യമോ, അത്ഭുത മോ തോന്നിയോ?

രാഹുൽ ഗാന്ധിയുടെ മാപ്പ്

സ്വാമി വിവേകാനന്ദനും നേതാജിയും

സ്വാമി വിവേകാനന്ദൻ്റെ സമാധിക്ക് ശേഷം വിപ്ലവ സംഘടനകൾക്ക് പിറകിൽ വിവേകാനന്ദ ആശയങ്ങൾ ആണ് എന്ന കാരണം പറഞ്ഞു കൊണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ രാമകൃഷ്ണ മഠത്തിൽ നടത്തിയിരുന്ന പരിശോധനകൾ കണ്ട് ശാരദാ ദേവി പറഞ്ഞുവത്രേ " എൻ്റെ നരേന്ദ്രൻ ഇപ്പൊൾ ശരീരത്തിൽ ഇരുന്നിരുന്നു എങ്കിൽ കമ്പനി ( ബ്രിട്ടീഷ് സർക്കാർ) അവനെ വെറുതെ വിടില്ലായിരുന്നു " എന്ന് ! നാല് വർഷം നീണ്ട പാശ്ചാത്യ സന്ദർശനങ്ങൾക്ക് ശേഷം വിശ്വവിജയിയായി വിവേകാനന്ദ സ്വാമികൾ തിരികെ ഭാരതത്തിലേക്ക് വന്നപ്പോൾ അദ്ദേഹം ആദ്യം വന്നിറങ്ങിയത് രാമേശ്വരത്താണ്. അന്ന് രാമനാട് മഹാരാജാവ് ഭാസ്കര സേതുപതി നേരിട്ടാണ് അദ്ദേഹത്തിനെ സ്വീകരിക്കാൻ പോയത് ,അവിടെ രാമനാട് ഭരണകൂടം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം നടത്തിയ വിശ്വപ്രസിദ്ധമായ മറുപടി പ്രസംഗമുണ്ട് ,അതിൽ സദസ്സിനെ അഭിമുഖീമരിക്കുന്നതിന് മുമ്പ് അനന്തതയിലേക്ക് നോക്കി അദ്ദേഹം നടത്തിയ ഒരു പ്രവചനം ഇങ്ങനെയാണ്, " നീണ്ടരാത്രി അവസാനിക്കാറായി, മൃതം എന്ന് കരുതിയത് ഉണരാൻ പോവുന്നു, ഹിമാലയത്തിൻ്റെ ഗരിമയിൽ നിന്ന് പതിയെ ഒരു ശബ്ദം നമ്മളിലേക്ക് വരുന്നു, നമ്മുടെ ഭാരതമാതാവ് നീണ്ട നിദ്ര വിട്ട് ഉണരാൻ പോവുന്നു ,അവൾ ഇനി ഒരിക്കലും ഉറങ്ങാൻ പോവുന്നില്ല ,ആ കാൽച്ചുവട്ടിലെ സിംഹം ഉണർന്നിരിക്കുന്നു " ഈ പ്രചനം കേട്ട ഭാസ്കര സേതുപതി സ്വകാര്യമായി സ്വാമിജിയോട് ചോദിച്ചത്രെ, " സ്വാമിജി ഭാരതത്തിൻ്റെ അധ്യാത്മിക സ്വാതന്ത്ര്യത്തിന് അങ്ങ് ബീജാവാപം നൽകി കഴിഞ്ഞു,എന്നാല് ഭൗതീക സ്വാതന്ത്ര്യം വേണ്ടേ ? അത് എന്ന് സംഭവിക്കും സ്വാമിജി ? എന്ന്. ചിരിച്ചു കൊണ്ട് സ്വാമിജി മറുപടി നൽകിയത്രെ "അതിനായി ഒരു അവതാരം സംഭവിച്ചിരിക്കുന്നു സേതുപതി " എന്ന്. സ്വാമി വിവേകാനന്ദൻ ഈ പ്രവചനം നടത്തിയ ദിവസം കൃത്യമായി പറഞ്ഞാൽ 1897 ജനുവരി 25 ,രണ്ട് ദിവസം മുമ്പ് അതായത് ജനുവരി 23ന്, ഒറീസ്സയിലെ കട്ടക്കിൽ ജാനകിനാഥിനും പ്രഭാവതിക്കും ഒരു ആൺകുട്ടി ജനിച്ചു ,സുഭാഷ് ബാബു എന്ന് അവർ സ്നേഹത്തോടെ വിളിച്ച അവനെ ഈ രാജ്യം ആരാധനയോടെ വിളിച്ചു "നേതാജി സുഭാഷ് ചന്ദ്രബോസ്" സ്വാമി വിവേകാനന്ദനെ പറ്റി മഹാത്മാകൾ നടത്തിയ പല പ്രസിദ്ധങ്ങളായ ഉദ്ധരണികളും ഉണ്ടെങ്കിലും നേതാജിയുടെ പോലെ ആത്മാർഥമായ ഒരു വാചകം വേറെ വായിച്ചിട്ടില്ല.സ്വാമി വിവേകാനന്ദനെ പറ്റി നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞത് ഇങ്ങനെയാണ്, "ഇന്ന് സ്വാമിജി ജീവിച്ചിരുന്നുവെങ്കിൽ ഞാൻ ആ കാൽച്ചുവട്ടിൽ ഉണ്ടാവുമായിരുന്നു,അദ്ദേഹത്തിൻ്റെ. ശിഷ്യനായിട്ട് " .
ഇതിലും നന്നായി സ്വാമിജിയെ ആരും അനുസ്മരിച്ചതായി എനിക്കറിയില്ല. ഉപാസനമൂർത്തിയുമായി താതാത്മ്യം പ്രപിക്കുന്നതാണ് ഭക്തിയുടെ പരമമായ ലക്ഷ്യമെങ്കിൽ വിവേകാനന്ദനും സുഭാഷ് ബാബുവും തമ്മിൽ ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല.ദക്ഷയാഗനാശത്തിനായി ശിവൻ ജടപിഴുതെറിഞ്ഞപ്പോൾ ശിവരൂപിയായി വീരഭദ്രൻ അവതരിച്ച പോലെ സ്വാമി വിവേകാനന്ദൻ്റെ തന്നെ മറ്റൊരു രൂപമായി ആണ് ഞാൻ നേതാജിയെ കാണുന്നത്. പാണ്ഡവരിൽ അർജ്ജുനൻ ഞാനാണെന്ന് ഭഗവാൻ തന്നെ അർജ്ജുനനോടു പറഞ്ഞത് ഓർത്താൽ, ദേഹ ഭാവത്തിൽ ഞാൻ ദാസനും രാമൻ യജമാനനും , ആത്മഭാവത്തിൽ രാമനും ഞാനും ഒന്ന് തന്നെ എന്ന ഹനുമദ് വാക്യവും ഓർത്താൽ ഈ ഏകത വ്യക്തമാവും.

Saturday, 8 February 2025

പരമേശ്വർജീ സൃമ്തി ദിനം

ഇന്ന് പരമേശ്വർജിയുടെ സ്മൃതി ദിനമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലം കേരളത്തിന്റ്റെ രാഷ്ട്രീയ, സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു, പി. പരമേശ്വരന്‍ എന്ന പരമേശ്വർജി. അടുത്തറിഞ്ഞവർക്കും, അകലെ നിന്ന് വീക്ഷിച്ചവർക്കും, ആർഎസ്സ്എസ്സ് എന്ന ഹിന്ദു ദേശീയത ഉയർത്തിപ്പിടിക്കുന്ന സ്വയംസേവക സംഘടനയുടെ ജീവിക്കുന്ന പ്രതിരൂപമായിരുന്നു പരമേശ്വർജി. കാരിരുമ്പിന്റ്റെ കരുത്തുള്ള ആദർശാധിഷ്ഠിതമായ ജീവിതം, അറിവിലും, ധിഷണയിലും ഹിമവാനെ പോലെ ഉത്തുംഗമാതൃക.. എന്നാലോ പെരുമാറ്റത്തിലും, സ്നേഹത്തിലും ശൈശവ സഹജമായ നിഷ്ക്കളങ്കതയും, വിനയപൂർവ്വമായ നൈർമ്മല്യവും.. വസിഷ്ഠ മുനിയുടെ വിനയവും, വിശ്വാമിത്രന്റ്റെ ആർജ്ജിത ജ്ഞാനവും, സമർത്ഥ രാമദാസിന്റ്റെ കർമ്മ കുശലതയുമുള്ള അത്യപൂർവ്വ ഋഷിജന്മമായിരുന്നു പരമേശ്വർജി.. സാക്ഷാൽ നരേന്ദ്ര മോദിയുടെ ഗുരുവും.. ഇതായിരുന്നു പരമേശ്വർജി.. ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ മജ്ജയും, മാംസവുമുള്ള ശരീരവുമായി ജീവിച്ചിരുന്നോ എന്ന് വരും തലമുറക്ക് അത്ഭുതം തോന്നുംവിധം അത്ഭുതകരമായ വിധത്തിലാണ് സ്ഥാനമാനങ്ങൾക്കുമുയരെ നിന്ന് അദ്ദേഹം കേരളീയ സമൂഹത്തിന് മാർഗ്ഗദർശിയായത്.. പരമേശ്വർജിയെ കുറിച്ചോർക്കുമ്പോൾ, ദീപ്തമായ ആ സൗമ്യതയാണ് മനസ്സിലേക്കെത്തുക.. അത് ഇന്ന് എടുത്ത് പറയാൻ പ്രത്യേക ഒരു കാരണവുമുണ്ട്.. പാണ്ഡിത്യവും, സരസ്വതീ കടാക്ഷവും കൊണ്ട് അനുഗ്രഹീതനായിരുന്നു അദ്ദേഹം.. വയലാറിനെ കവച്ചു വയ്ക്കുന്ന പ്രതിഭ.. "ദേവിതൻ ഗളനാള മണിയും, പുഷ്പമാലികയുമായിടേണ്ട, കോവിലിൽ പൊന്നൊളിപരത്തും ദീപമാലികയുമായിടേണ്ട.. തൃക്കഴൽ താരടിയിൽ വെറുമൊരു ധൂളിയായ് ഞാൻ തീർന്നിടാവൂ.. പൂജ്യജനനീ, പൂജ ചെയ്യാൻ, വെമ്പു- -മർച്ചനാ ദ്രവ്യമീ ഞാൻ" ദേശദേവതയായ ഭാരതാംബയോടുള്ള ഈ പ്രാർത്ഥനയിൽ കുറിച്ച വരികൾ തന്നെയായിരുന്നു അദ്ദേഹത്തിന്റ്റെ ആദർശവും, ജീവിതവും, 'വിനയ'വും..!! പറയാൻ ഞാനാരുമല്ലായെന്നറിയാം.. എങ്കിലുമൊരു വേദന പങ്കു വയ്ക്കുകയാണ്.. പുതിയ തലമുറയിൽ ഒട്ടേറെ പ്രതീക്ഷയുള്ള യുവാക്കൾ ഇന്ന് ദേശീയതയിൽ നിന്നുമൂർജ്ജം ഉൾക്കൊണ്ട് സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുണ്ട്.. അറിവുള്ളവരാണ് ഈ ചെറുപ്പക്കാർ.. നിലക്കാത്ത ഊർജ്ജമുള്ളവർ.. സമൂഹ മാദ്ധ്യമങ്ങളിലും, ചാനൽ ചർച്ചകളിലുമൊക്കെ അമ്പരപ്പിക്കുന്ന നിലയിൽ തിളങ്ങുന്നവർ.. പക്ഷെ എവിടെയോ ഒരു കുറവുള്ളതായി തോന്നാറുണ്ട്.. അത് 'വിനയ'മാണ്.. അഹങ്കാരത്തോടെ തല ഉയർത്തി നിൽക്കുന്നവനേക്കാളും സമൂഹം വില നൽകുക അന്തസ്സോടെ സുഗന്ധം പരത്തുന്ന സൗമ്യ സാന്നിദ്ധ്യത്തിനാണ്.. പരമേശ്വർജിയിൽ നിന്നും പുതു തലമുറ അവശ്യം പഠിക്കേണ്ടതായ ഗുണവും അതാണ്. ദീപ്തമായ ആ സ്മരണകൾക്കു മുന്നിൽ പ്രണാമത്തോടെ..
രഞ്ജിത്ത് ഗോപാലകൃഷ്ണൻ

പരമപദത്തിൽ' പരമേശ്വർജി

ഇതെഴുതുമ്പോൾ പരമേശ്വർജി പരമപദത്തിലേക്ക് പറന്നുയർന്നിട്ട് നേരത്തോട് നേരമാകുന്നു. മനസ്സിൽ നിറഞ്ഞ ശൂന്യത അവിടെ തന്നെയുണ്ട് .. വാക്കുകൾ മനസ്സിലേക്ക് വരുന്നതേയില്ല. ഇന്നലെ രാത്രി ബഹറിനിൻ സമയം പതിനൊന്നോടെ ഇംഗ്ലണ്ടിൽ ഉള്ള നിമേഷ് ഉണ്ണിത്താന്റ്റെ മെസ്സേജിലൂടെ ആ മഹാമനീഷിയുടെ വിയോഗം അറിഞ്ഞപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത്, പത്തു മുപ്പത്തിയഞ്ച് വർഷങ്ങൾക്കു മുൻപ്, ഒരാറാം ക്ലാസ്സുകാരനെ, സ്നേഹം വഴിഞ്ഞൊഴുകുന്ന നനുത്ത ഒരു ചിരിയോടെ തോളിൽ തട്ടി അഭിനന്ദിക്കുന്ന തേജസ്സുറ ആ മുഖമാണ്. ജീവിതത്തിൽ ഒരിക്കലും പിന്നീട് മനസ്സ് നിറഞ്ഞ് അങ്ങനെ ഒരഭിനന്ദനം എനിക്ക് ആരിൽനിന്നും ലഭിച്ചിട്ടില്ലെന്ന് വേണം പറയാൻ.. അന്നത് ആരാണന്ന് അറിയില്ലായിരുന്നു. എൺപതുകളുടെ ആദ്യവർഷങ്ങളിലെ ബാല്യകാലത്ത്, ശാഖയിൽ പോകാൻ എനിക്കുള്ള പ്രേരണ തന്നെ, അവിടെ പാടുന്ന ഗണഗീതങ്ങളായിരുന്നു. എനിക്ക് പാടുവാനുകുമെന്ന് അനിലുചേട്ടൻ കണ്ടുപിടിച്ചത് എങ്ങനെയെന്നോ, എന്നാണന്നോ എനിക്കറിയില്ല.. ഒരോരോ ഗീതങ്ങളായി മനോഹരമായ ഈണത്തോടെ എന്നെ പാടികേൾപ്പിച്ച് അവ പാടാൻ പഠിപ്പിച്ചത് ഇന്നും ഒളിമങ്ങാത്ത സ്മരണകളാണ്.. ശാഖയിൽ എല്ലാവരും ചേർന്ന് ഒരുമിച്ചു പാടുന്നത് ഗണഗീതമാണന്നും, തനിയെ ഒരു ഗാനം എല്ലാവരുടേയും മുന്നിൽ ശാഖയിൽ പാടുന്നത് വ്യക്തിഗീതമാണന്നുമൊക്കെ അറിയുന്നത് പിന്നെയും കുറേക്കാലം കഴിഞ്ഞാണ്. പലപ്പോഴും വ്യക്തിഗീതങ്ങൾ പാടാൻ അനിലേട്ടൻ എന്നെ പഠിപ്പിച്ചു. നീലചട്ടയുള്ള ഗാനാഞ്ജലിയിലെ മിക്കവാറും ഗാനങ്ങൾ പിന്നീടുള്ള വർഷങ്ങളിൽ എനിക്ക് ആവേശമായി.. അങ്ങനെ ഒരു ദിവസം വിശിഷ്ടരായ കുറേ വ്യക്തികൾ ഞങ്ങളുടെ ശാഖയിലെത്തി. ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര പരിസരത്തെ സംഘസ്ഥാനിൽ വലിയൊരു സാംഘിക്കിന് മുന്നിൽ ഞാനെന്ന ആറാം ക്ളാസ്സുകാരൻ, 'ഹിന്ദുദേശമേ, വന്ദനീയ'..എന്ന വ്യക്തിഗീതം ആലപിച്ചു. പൊതുവേ സംഘ ശാഖകളിൽ ഗാനമാലപിച്ചാലോ, പ്രസംഗിച്ചാലോ ഒന്നും കേട്ടിരിക്കുന്നവർ കൈയ്യടിക്കുന്ന പതിവില്ല. പതിവ് പരിപാടികളോടെ സാംഘിക്ക് അവസാനിച്ചു. പ്രാർത്ഥന ചൊല്ലി എല്ലാവരും പിരിയാൻ തുടങ്ങുമ്പോൾ, തോളിൽ ഒരു സ്പർശം. അന്നത്തെ വിശിഷ്ടാതിഥികളിൽ ഒരാളാണ്.. 'എന്തോ അദ്ദേഹം പറഞ്ഞു.. ഇന്നത് ഓർമ്മയിലില്ല. പക്ഷേ ആ പുഞ്ചിരിയും, വാത്സല്യപൂർവ്വം തോളിൽ തട്ടിയ സ്നേഹവും മനസ്സിലാണ് പതിഞ്ഞത്. അത്, അന്ന് ഞാൻ പാടിയ വ്യക്തിഗീതം അടക്കം എനിക്ക് പ്രിയപ്പെട്ട അനേകമനേകം ദേശഭക്തിഗാനങ്ങൾ രചിച്ച പരമേശ്വർജി ആയിരുന്നുവെന്നും, കൂടെയുണ്ടായിരുന്നത് ഹരിയേട്ടൻ ആയിരുന്നുവെന്നും ഒക്കെ വർഷങ്ങൾക്കു ശേഷമാണ് മനസ്സിലായത്. മനസ്സിലും, ചുണ്ടിലും എപ്പോഴും ഉരുവിട്ടിരുന്ന ദേശഭക്തിയും, കാവ്യഭംഗിയും നിറഞ്ഞ ഇമ്പമാർന്ന ആ ഗാനങ്ങളുമാണ് എന്നെ സംഘപഥത്തിൽ ഏറ്റവും ആകർഷിച്ചിരുന്നത്. വർഷങ്ങൾക്കു ശേഷം ജന്മഭൂമി കാലത്ത്, പത്തനംതിട്ടയിലേക്ക് ഒരുമിച്ചൊരു യാത്രയിൽ പരമേശ്വർജിയോട് ഞാനിത് പറഞ്ഞു. അന്നുമതേ പുഞ്ചിരി ആ മുഖത്ത് മിന്നിമറയുന്നത് ഞാൻ കണ്ടു. 9 FEB 2020.