Monday, 10 February 2025
രാമായണവും പെറുവും
പുരാതന ഭാരതത്തിൻ്റെ അതായത് അഖണ്ഡ ഇന്ത്യയുടെ കിഴക്ക് പസഫിക് സമുദ്രം കടന്നാൽ തെക്കെ അമേരിക്കയുടെ വടക്ക് ഭാഗത്ത് പെറു എന്ന രാജ്യത്താണ് ആൻഡീസ് പർവ്വതനിര സ്ഥിതി ചെയ്യുന്നത്. ഈ പർവ്വതനിരകൾ കണ്ടാൽ ഫണം നിവർത്തിനിൽക്കുന്ന പാമ്പുകളെ പോലെ തോന്നും ഓരോ കൊടുമുടിയും. ഈ കൊടുമുടികളിൽ പല താഴ്വാരങ്ങളിലും പ്രത്യേകിച്ച് കാരവേലി നദിയുടെ താഴ്വാരത്തിൽ പാമ്പുകളുടെ ചിത്രങ്ങൾ ഉള്ള ധാരാളം റോക്ക് ആർട്ടുകൾ ഉണ്ട്. പുരാതന കാലത്ത് ആദിമ മനുഷ്യർ പാറകളിൽ വരച്ചിട്ടവയാണ് ഈ റോക്ക് ആർട്ടുകൾ. പക്ഷെ ഈ റോക്ക് ആർട്ടുകളും ഭാരതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഉണ്ടാവാനാണ് സാധ്യത - കാരണം ഈ റോക്ക് ആർ ട്ടുകൾ കാണപ്പെടുന്ന ഒരു പ്രദേശത്തിൻ്റെ പേര് നമുക്ക് സുപരിചിതമാണ് - അനന്ത - അതെ ഭാരതീയ വിശ്വാസത്തിൽ ആയിരം തലയുള്ള നാഗം, ശ്രീമഹാവിഷ്ണുവിൻ്റെ ശയ്യയായ ശേഷ നാഗം അനന്തൻ, അനന്ത എന്ന പേരിൽ പിന്നെയും സ്ഥലങ്ങൾ ആൻഡീസ് പർവ്വതനിരകളിൽ ഉണ്ടത്രേ. ഇന്ത്യൻ ഭാഷ പദങ്ങളോട് സാമ്യമുള്ള ചില സ്ഥലങ്ങൾ സ്വാഭാവികമാകാം. മറ്റന്നാണ് പെറു കടൽ തീരത്ത് പാറയിൽ വരച്ചു വച്ചിരിക്കുന്ന 3 തലയുള്ള ത്രീ ശൂലം പോലെ ഉള്ള ഒരു ചിത്രം - മൂന്ന് തലയുള്ള ഒരു കള്ളിമുൾച്ചെടിയായി തോന്നുന്ന ഇത് ഒരു തറയിൽ ഉറപ്പിച്ച രീതിയിൽ ആണ് വരയ്ച്ച വച്ചിരിക്കുന്നത്. കാൺഡലബോ ഡി പരാക്കസ് എന്നാണ് ഇതിന് പേര്. ആദിമ മനുഷ്യരുടെ ഓരോ കരവിരുതകൾ അല്ലെ?
നമുക്ക് വടക്കേ അമേരിക്കയേ അതിൻ്റെ പാട്ടിനു വിട്ടേക്കാം ,സർപ്പങ്ങളുടെ റോക്ക് ആർട്ടുകൾ നിറഞ്ഞ ആൻഡീ പർവ്വതനിരകളെയും ,മൂന്ന് തലപ്പുള്ള ആ ചെടിയുടെ ചിത്രവും വിട്ട് നമുക്ക് നമ്മുടെ ഭാരതത്തിലേയ്ക്ക് വരാം .
ശ്രീ വാൽമീകി മഹർഷി രചിച്ച ഇതിഹാസ്യ കാവ്യമായ ശ്രീമദ് രാമായണത്തിലെയ്ക്ക് കുറച്ചു സമയം ശ്രദ്ധ ക്ഷണിച്ചാലോ?
സീതാന്വേഷണമെന്ന മഹത് കാര്യത്തിനായി സുഗ്രീവൻ വാനരസേനയേ കിഷ്കിന്ദയുടെ പല ദിക്കിലേയ്ക്കും അയക്കുന്നു. അതോടൊപ്പം ഈ സ്ഥലങ്ങളെ കുറിച്ചുള്ള ചെറു വിവരണങ്ങളും അദ്ദേഹം വാനരസേനയ്ക്ക് നൽകുന്നുണ്ട്. ശ്രീമദ് രാമായണം കിഷ്കിന്ദാ കാണ്ഡം - നാൽപതാം സർഗ്ഗത്തിൽ സുഗ്രീവൻ കിഴക്ക് ദിക്കിലുള്ള പല ദേശങ്ങളേയും കുറിച്ച് വിവരിച്ച ശേഷം പറയുന്ന ഈ പ്രദേശത്തേ കുറിച്ച് നമുക്ക് വിശദമായി ഒന്നു ചർച്ച ചെയ്യാം , ആദ്യം സുഗ്രീവൻ്റെ വാക്കുകളിലൂടെ -
വാനരൻമാരേ, ക്ഷീരോദമെന്ന സമുദ്രത്തെ കടന്ന് അപ്പുറം കടന്നവരായി പ്രാണികൾക്ക് ഭയമുണ്ടാക്കുന്നതും, സമുദ്രങ്ങളിൽ വച്ച് ശ്രേഷ്ഠമായ ശുദ്ധജല സമുദ്രത്തെ നിങ്ങൾ കാണുന്നതാണ്. അവിടെ പ്രസിദ്ധപ്പെട്ട കോപത്താൽ ഉണ്ടായതും, ആശ്ചര്യകരവും ഉഗ്രവുമായ കരിമുഖത്തോടു കൂടിയതുമായ ബഡവാഗനി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതിവേഗത്തോടു കൂടി വരുന്ന ചരാചരങ്ങളടങ്ങിയ പലതും ഇതിന് ആഹാരമായി തീരുന്നു.അവിടെ ആ ബഡ വാഗ്നിയെ കണ്ട്, വിരുതേറുന്നവയും, അലറുന്നവയുമായ ജലചരങ്ങളായ പ്രാണികളുടെ ശബ്ദം കേൾക്കപ്പെടുന്നുണ്ട്. ശുദ്ധജല സമുദ്രത്തിൻ്റെ വടക്കേക്കരയിൽ പതിമൂന്ന് യോജന അപ്പുറത്തായി വമ്പിച്ച ജാതരൂപ ശിലയെന്ന കാഞ്ചന പർവ്വതമുണ്ട്. വാനരൻമാരേ അവിടെ പർവ്വതത്തിൻ്റെ കൊടുമുടിയിൽ സ്ഥിതി ചെയ്യുന്നവനും, ചന്ദ്രതുല്യപ്രഭയാർന്നവനും, ഭൂമിയെ വഹിക്കുന്നവനും, താമരയിതൽ പോലെ വിടർന്ന കണ്ണുള്ളവനും, ദേവൻമാരെല്ലാവരും വന്ദിക്കുന്നവനും, ആയിരം തലയുള്ളവനും, നീല വസ്ത്രം ധരിച്ചവനുമായ അനന്തനെന്ന സർപ്പ രാജാവിനെ നിങ്ങൾക്ക് കാണാവുന്നതാണ്.
പർവ്വതത്തിന് മുകളിലായി മൂന്ന് തലകളുള്ളതും, സ്വർണ്ണ നിറമുള്ളതും തറയോടു കൂടിയതുമായ ഒരു പനമരം സ്ഥാപിക്കപ്പെട്ടതായി ആ മഹാത്മാവിൻ്റെ കൊടിയായി ശോഭിക്കുന്നു.
ആയിരക്കണക്കിന് വർഷം മുൻപെഴുതിയ ശ്രീമദ് രാമായണത്തിലും, വടക്കേ അമേരിക്കയിലെ നാഗ റോക്ക് ആർട്ടുകളിലും, സ്ഥലനാമങ്ങളിലും നിങ്ങൾക്കെന്തെങ്കിലും ആശ്ചര്യമോ, അത്ഭുത മോ തോന്നിയോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment