Monday, 10 February 2025
വയലാർ: മരിച്ചിട്ടും ജീവിക്കുന്ന അത്ഭുതം
അര്‍ദ്ധരാത്രി. കാറില്‍ ഒരു മയക്കത്തിലാണ് വയലാര്‍. അപ്പോള്‍ കൂടെയുണ്ടായിരുന്ന ആള്‍ എന്തോ ഓര്‍ത്തെന്നപോലെ വയലാറിനെ തട്ടിയുണര്‍ത്തുന്നു:""കുട്ടാ, നാളെയല്ലേ മഞ്ഞിലാസിന്റെ പടത്തിന്റെ കമ്പോസിങ്. പാട്ടെഴുതിയോ?''വയലാര്‍ ചുറ്റും നോക്കി. ഒഴിഞ്ഞ സിഗരറ്റ് കവര്‍ എടുത്തു. അതു കീറി മറുഭാഗത്ത് എഴുതിത്തുടങ്ങി.അഞ്ചുമിനിറ്റ്. എഴുതിയത് സുഹൃത്ത് ശോഭനാ പരമേശ്വരന്‍നായര്‍ക്ക് കൈമാറി. ശോഭനാ പരമേശ്വരന്‍നായര്‍ കടലാസിലേക്ക് നോക്കി. അതാ മഞ്ഞിലാസിനുവേണ്ടിയുള്ള പാട്ട്.""ചലനം-ചലനം-ചലനംമാനവജീവിത പരിണാമത്തിന്‍മയൂരസന്ദേശം''
=====================================
വേറൊരു കഥ-കാലത്ത് അഞ്ചുമണിക്ക് ആധിയോടെ പ്രൊഡ്യൂസര്‍ മദ്രാസ് പാംഗ്രൂവ് ഹോട്ടലില്‍ എത്തുന്നു. രാവിലെ ഒമ്പതുമണിക്ക് റെക്കോഡിങ് ആണ്. ആറുമാസമായി വയലാറിനോട് പാട്ടിന്റെ കാര്യം ഓര്‍മിപ്പിക്കുന്നു. ഇന്നലെ രാത്രിയും വിളിച്ചു. പുലര്‍ച്ചെ രണ്ടുമണിവരെ കൂട്ടുകാരുമൊത്ത് ആഘോഷത്തിലായിരുന്ന വയലാര്‍ ഫോണിലൂടെ താന്‍ പറയുമ്പോള്‍ വരുന്നതല്ല ഭാവന എന്ന് കയര്‍ക്കുകയാണത്രെ ഉണ്ടായത്. വയലാറല്ല പാട്ടെഴുതുന്നതെങ്കില്‍ സംഗീതസംവിധായകന്‍ ട്യൂണ്‍ ചെയ്യുകയുമില്ല. പേടിയോടെ പ്രൊഡ്യൂസര്‍ വയലാറിന്റെ മുറിയിലേക്ക് കയറി. പൂട്ടിയിട്ടില്ല. വയലാര്‍ കൂര്‍ക്കംവലിച്ചുറങ്ങുകയാണ്. അതാ, മേശയില്‍ ഒരു കടലാസ്. ആവേശംകൊണ്ട് പ്രൊഡ്യൂസര്‍ ചാടിപ്പോയി. അതില്‍ തന്റെ സിനിമയ്ക്കു വേണ്ടിയുള്ള പാട്ടാണ്. ആ പാട്ടാണ്,
"ചക്രവര്‍ത്തിനീ നിനക്കുഞാനെന്റെ'
അല്ലെങ്കില്‍
"ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും'
അല്ലെങ്കില്‍
"കായാമ്പൂ കണ്ണില്‍ വിടരും'.
=====================================
വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്ത് പേട്ടയിലെ ഒരു റസിഡന്റ്സ് അസോസിയേഷന്‍ മീറ്റിങ്ങില്‍, അന്തരിച്ച കണിയാപുരം രാമചന്ദ്രനുമൊത്ത് പങ്കെടുത്തു. മൈക്കില്‍കേട്ട വയലാറിന്റെ പഴയ പാട്ടുകളെ ഉദ്ധരിച്ചാണ് കണിയാപുരം പ്രസംഗം തുടങ്ങിയത്. ചില വയലാര്‍ അനുഭവങ്ങളൊക്കെ സദസ്സുമായി പങ്കുവച്ചു. മീറ്റിങ് കഴിഞ്ഞ് സംഘാടകന്റെ വീട്ടില്‍ കാപ്പി കുടിക്കവെ ഒരാള്‍ കണിയാപുരം സാറിനോട് ചോദിച്ചു.""സത്യത്തില്‍ വയലാറില്‍ മഹത്വം അടിച്ചേല്‍പ്പിക്കുകയല്ലേ? വയലാറിനെക്കാള്‍ പ്രതിഭയുള്ള എത്രയോ ഗാനരചയിതാക്കളെ കണ്ടില്ലെന്നുനടിക്കുകയല്ലേ?-ന്റെ ലാളിത്യം വയലാറിനുണ്ടോ- ന്റെ നിരീക്ഷണം വയലാറിനുണ്ടോ?... എന്നിട്ടും എന്തുകൊണ്ട് വയലാര്‍?
അതിന് കണിയാപുരം രാമചന്ദ്രന്‍ പറഞ്ഞ മറുപടി ഇന്നും ലേഖകന്റെ കാതില്‍ വ്യക്തമായി ഉണ്ട്:
""പ്രപഞ്ചത്തില്‍ സൂര്യനെക്കാള്‍ ഊര്‍ജമുള്ള കോടാനുകോടി നക്ഷത്രങ്ങളുണ്ട്. സൂര്യനെക്കാള്‍ പതിന്മടങ്ങ് വലിപ്പമുള്ള നക്ഷത്ര ങ്ങള്‍ എത്രയോ ആയിരം ഉണ്ട്. സൂര്യനെക്കാള്‍ തിളക്കമുള്ളവ ഉണ്ട്. എങ്കിലും നമുക്ക് ഇഷ്ടം സൂര്യനെയാണ്. കാരണം സൂര്യനാണ്് മനുഷ്യനോട് ഏറ്റവും അടുത്തുനില്‍ക്കുന്നത്. സൂര്യനാണ് നമുക്ക് ഇരുട്ടും വെളിച്ചവും തരുന്നത്. നമുക്കുവേണ്ടി മഴ പെയ്യിക്കുന്നത്, വൃക്ഷലതാദികളെ തളിര്‍പ്പിക്കുന്നത്, പുഷ്പിപ്പിക്കുന്നത്... അതുപോലെ വയലാറും മനുഷ്യനോട് ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ടാണ് ആദ്യം വയലാറിന്റെ പേരുപറയുന്നത്.
=====================================
കടലിനക്കരെ കൂട്ടിക്കൊണ്ടുപോയ ആള്‍ലേഖകന്‍ ആദ്യംകേട്ട വയലാര്‍ഗാനം ചെമ്മീന്‍ സിനിമയിലെ "കടലിനക്കരെ പോണോരെ' ആണ്. ഒരു മഴയുള്ള ദിവസമാണെന്ന് ഓര്‍മയുണ്ട്. വലിയച്ഛന്റെ വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അകത്ത് ട്രാന്‍സിസ്റ്ററില്‍ നിന്നാണ് കേട്ടത്. താളവും മേളവും ശബ്ദവും പിന്നെ കടലിനക്കരെ എന്നൊക്കെയുള്ള വാക്കുകളുമാണ് മനസ്സില്‍ കയറിയത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ പാട്ടിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത് വെറും ഭാവനാപദങ്ങള്‍ കൊണ്ട് മാത്രം സൃഷ്ടിച്ച ഗാനമാണ് അത്. നാടോടിക്കഥകളിലും മറ്റും മാത്രം കേട്ട വാക്കുകളാണ് ആ ഗാനം.
കടലിനക്കരെ-കാണാപ്പൊന്ന് - പാലാഴിത്തിര - മത്സ്യകന്യകമാര്‍ - മാണിക്യക്കല്ല് - ചന്ദനത്തോണി - വെണ്ണിലാപൊയ്ക - പൊന്‍പൂമീന്‍ - നക്ഷത്രക്കടല്‍ - നാഗനര്‍ത്തകിമാര്‍ - ഓമല്‍പൂത്താലി - പുഷ്പകത്തോണി - മാനസപൊയ്ക - മായാദ്വീപ് - പാതിരാപ്പന്തല്‍ - പഞ്ചമിത്തളിക - ദേവകന്യകമാര്‍ - നാണത്തിന്‍ മുത്ത്- അങ്ങനെ കല്‍പ്പിതപദങ്ങള്‍ കണ്ട് ഇതെന്തൊരു മാന്ത്രികവിദ്യയാണെന്ന് ആശ്ചര്യപ്പെട്ടുപോയി.
=====================================
ഭരതന്‍-പത്മരാജന്‍, ലോഹിതദാസ്-സിബി മലയില്‍ തുടങ്ങി മലയാളസിനിമയില്‍ ടീമുകള്‍ അസംഖ്യമുണ്ടെങ്കിലും മലയാളി ഇത്രത്തോളം ഹൃദയത്തില്‍ കയറ്റിയ ടീം വേറെ കാണില്ല. ദേവരാജന്‍ മാഷ് ഒരു പ്രസംഗത്തില്‍ അതു സൂചിപ്പിച്ചത് ഇങ്ങനെയാണ്: ""വയലാറിന്റെ പാട്ടില്‍ത്തന്നെ സംഗീതമുണ്ട്. ആ സംഗീതം നിങ്ങളെ കേള്‍പ്പിക്കുക എന്ന ജോലി മാത്രമേ എനിക്കുള്ളൂ. വയലാറിനാട് ഒരു വാക്ക് മാറ്റാന്‍ പറയാന്‍ എനിക്ക് പേടിയായിരുന്നു. കാരണം മാറ്റുന്ന വാക്കിനു പകരമായി അതിനെ അതിശയിപ്പിക്കുന്ന അമ്പത് വാക്കു പറയും. പിന്നെ ഏതെടുക്കണമെന്നറിയാതെ ഞാന്‍ കുഴങ്ങും. അതുകൊണ്ടുതന്നെ ഒരു വാക്കുമാറ്റാന്‍ ഞാന്‍ പറയാറില്ല''. തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് മാനവീയം വീഥിയുടെ രണ്ടറ്റങ്ങളിലായി മരണശേഷവും ആ ടീം നിലകൊള്ളുന്നു. പടിഞ്ഞാറേയറ്റത്ത് വയലാറിന്റെ പ്രതിമ. കിഴക്ക് ദേവരാജന്‍ മാഷ്.
=====================================
മൃമലയാറ്റൂര്‍ രാമകൃഷ്ണനും വയലാറും തമ്മിലുള്ള സൗഹൃദം സുപ്രസിദ്ധമാണല്ലോ.
ഒരു സൗഹൃദസദസ്സില്‍ അതാ മലയാറ്റൂരിന്റെ വെല്ലുവിളി ""ഏതക്ഷരത്തിലും പാട്ടുതുടങ്ങാന്‍ കേമനാണെന്നാണല്ലോ തന്നെപറ്റി പറയുന്നത്. എന്നാല്‍ "മൃ' എന്ന അക്ഷരത്തില്‍ ഒരു പാട്ട് തുടങ്ങ്. "മൃദംഗം', "മൃഗം' ഈ രണ്ടു വാക്കുകളും പാടില്ല.വയലാര്‍ "മൃ'ല്‍ തുടങ്ങി. അതാണ് ""മൃണാളിനി... മൃണാളിനി മിഴിയിതളില്‍ നിന്‍ മിഴിയിതളില്‍മധുരസ്വപ്നമോ, മൗനപരാഗമോ...'' എന്നു തുടങ്ങുന്ന ഗാനം.വയലാര്‍ അവാര്‍ഡ് ലഭിച്ച "യന്ത്രം' മലയാറ്റൂര്‍ സമര്‍പ്പിച്ചിരിക്കുന്നത് വയലാറിനാണെന്നത് കൗതുകം നിറഞ്ഞ യാദൃച്ഛികത.
=====================================
വിഷാദം, തത്വചിന്ത, ഹൈറേഞ്ച് ഗാനങ്ങള്‍ (അതെ, സഹ്യാദ്രിസാനുക്കള്‍, താഴ്വരകളേ താരനിശകളേ ടാറ്റാ, പര്‍വതനന്ദിനീ, ദേവികുളം മലയില്‍, കുറ്റാലം കുളിരരുവി... തുടങ്ങി എത്രയോ "ഹൈറേഞ്ച്' ഗാനങ്ങള്‍) എന്നിങ്ങനെ കൗതുകം നിറഞ്ഞ തലക്കെട്ടുകളിലുംകൂടിയാണ് ലേഖകന്‍ വിഭജിച്ചിട്ടുള്ളത്. അതില്‍ ലേഖകന് വളരെ പ്രിയപ്പെട്ടതാണ് ചോദ്യോത്തരഗാനങ്ങള്‍.കാമുകീകാമുകന്മാരുടെ ചോദ്യോത്തരങ്ങളിലൂടെ വയലാര്‍ പ്രണയം വികസിപ്പിക്കുന്നത് ആഹ്ലാദഭരിതമായ അനുഭവമാണ്.""ചിത്രാപൗര്‍ണമി രാത്രിയിലിന്നലെലജ്ജാവതിയായ് വന്നവളേകാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ നിന്റെനാണമെല്ലാം എവിടെപ്പോയ്'' എന്നു കാമുകന്‍ ചോദിക്കുമ്പോള്‍""കവര്‍ന്നെടുത്തു കള്ളനൊരാള്‍ കവര്‍ന്നെടുത്തു' എന്ന് അവളുടെ മറുപടി.""ചന്ദ്രനുദിക്കുന്ന ദിക്കില്‍ചന്ദനം പൂക്കുന്ന ദിക്കില്‍''""കൈനിറയെ വിളയിട്ട പെണ്ണേകല്യാണപ്രായമായ പെണ്ണേ'' തുടങ്ങി മുപ്പത്തെട്ടോളം ചോദ്യോത്തരശൈലിയിലുള്ള ഗാനങ്ങളുണ്ട്.
=====================================
വയലാര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ സംസാരിക്കവെ സുകുമാര്‍ അഴീക്കോട് പറഞ്ഞു: ""മരിച്ചവരെ ജീവിപ്പിക്കുന്ന എന്തോ മരുന്നൊക്കെ സയന്‍സ് കണ്ടുപിടിക്കാന്‍ പോകുന്നെന്നു പറയുന്നു. വാര്‍ത്ത വായിച്ചപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. മരിച്ചിട്ടും ജീവിച്ചിരുന്നതിനേക്കാള്‍ ഓജസ്സോടെ വയലാര്‍ ജീവിക്കുന്നത് ഈ ശാസ്ത്രജ്ഞന്മാര്‍ കാണുന്നില്ലേ. വയലാറിനെ പഠിച്ചാല്‍മതി. മരിച്ചാലും ജീവിക്കാനുള്ള മരുന്നിനുള്ള ഫോര്‍മുല
✍️കടപ്പാട് : Anoop Vismaya #kdpd
Subscribe to:
Post Comments (Atom)
No comments:
Post a Comment