Saturday, 21 January 2023

The bbc attempt to demonize Modi

 Is the BBC above the Supreme Court of India? This question is for Indian media including Malayalam Media. I know no one will answer. We need to know the reason for that. That's why this post.



Some media has very cleverly titled it. The big headline read "Genocide: BBC repeats its position, with a small upper and lower, role for Modi". The subject is the 2002 Gujarat riots. It seems that some new evidence has come out. Nothing. The same old Gujarat riots political allegations came as a new documentary.

No one says why the riot broke out. State police won't say how many Hindu rioters were killed in three days of rioting that Modi put down, despite requests for help from surrounding states to send troops. It is only about one category. Yet, since then, opposition parties and the media have been hounding this one Chief Minister like no other riot in the country.

The Congress, which ruled the Center for ten years, tried to entangle Modi. Various commissions of inquiry, false witnesses and national and international media hounded Modi constantly. The cases against Modi failed in various courts and finally the Supreme Court dismissed the case. No one found anything to blame Modi. It has been proved that the false witness statements of police officers RB Sreekumar and Sanjeev Bhatt are lies.

Teesta Seydalwad's scams and financial resources were exposed in the courts and the court found and attached her assets. Neither Gujarat nor Modi has faltered amid these hunts

Twenty years have passed. Till then there was not even a small communal quarrel in that state. A backward state known for corruption where smugglers, gangsters and terrorists were rampant has emerged as the number one state in India. Modi's goal was only development. Modi first chanted the mantra "Sab Ka Saath, Sab Ka Vikas" in Gujarat. Since then till today, Gujarat has been at the forefront of development in India.

In between, Modi won five elections. Three in Gujarat and two in the Centre. He ruled Gujarat for twelve years. He has been ruling the country for eight years now. No one has experienced any discrimination on the basis of religion or caste either then or now in Gujarat when Modi was the Chief Minister or in the country when he became the Prime Minister. There was no riot. The country is on the path of sustainable development. Borders are secure. Terrorism has been contained.

In the world economy, the country is leaping forward, leaving Britain behind. When the covid given by China conquered the world and killed lakhs of people, India was able to make an antidote for it only because of the will of Prime Minister Modi. One hundred and forty crore people of the country were given two doses of vaccine. Not only that, Indian Air Force planes have flown with anti-covid medicines from enemy country Pakistan to Islamic Gulf countries. Modi's India has given lifesaving medicine to more than 140 countries. Director General of the United Nations Health Organization (World Health Organization (WHO)) Tedros Adhanom Ghebreyesus Thanked Modi and

said that Modi has saved the world from Covid pandemic. 

Even in Taliban-occupied Afghanistan, Modi provided medicines and food to the people. The Russia-Ukraine war that broke out last year has caused a lot of crises in the world. Europe and America are facing an energy crisis. But this did not affect India. To take advantage of the war, the Gulf countries sought to make profits by lowering production costs. But with Russian oil and gas available to India at half the price, the Gulf countries controlled the prices. Due to Modi's diplomacy, no other countries could remain silent.

Europe and the United States provided weapons to Ukraine, which was suffering from the damage caused by the war, while India provided medicine and food while the war continued. The Pentagon itself said that it was Modi who stopped Putin from using nuclear weapons. But none of this makes India's enemies happy. The rise of India is not tolerated by the allied European and American power. Beyond all this, there is something America will never tolerate. This is a matter that the people of India need to understand. "Dollar exchange!"

The US dollar is the global market currency. America will not tolerate the loss of that position of the dollar. America's demand is that whatever trade or exchange is done between countries in the world, it should be in dollars. Since World War II, it has been almost a law in the world. This means that whatever trade or exchange takes place between the countries, the dollar has a share and profit. Let me give two examples.

One: Suppose India buys crude oil from America's declared enemy, Iran. We have to pay in dollars. Not in rupees, nor in the Iranian currency, the Riyal. For that India should first buy dollars. Iran, which buys it, will sell these dollars and use them as its own Riyal or use them for other imports that need to be bought with dollars. America will profit from both countries.

Two: Suppose the Indian sends money back home from the Gulf. It is customary for banks or money exchanges to first convert it into dollars and give it to Indian banks. Here too, the US economy benefits.

The history is that whoever tried to escape from this dollar exchange trap, America has finished them all..!!

Iran and Iraq have once reached the peak of the world economy. In the 1970s, Persia (Iran) was leapfrogging Europe under the Shah. Iran was and still is rich in oil.

The first thing America's CIA did was to bring Saddam Hussein to power, who had a minor position in Iraq's Baath Party. And war with Iran. Meanwhile, the Shah regime was overthrown in Iran under the influence of religious fundamentalists. The Iran-Iraq war of the 1980s devastated the Persian kingdoms.

In the meantime, Saddam Hussein, who became very powerful, started trying to get rid of his oil trade in his own currency. The then American President Barbara Bush's autobiography, “A Memoir”, says who encouraged Saddam to attack Kuwait. What follows is history!

What happened to Colonel Gaddafi, the ruler of Libya, is no different. Gaddafi, who tried to remove the dollar from the exchange currency, first caused a riot inside the country and was killed in a direct attack on his behalf. Libya, once as rich as the Gulf, is now a starving country.

Know that what happened to Venezuela was a similar "fraud". Communist sycophants were secretly American tailgaters. History will tell later!

India has recently started exchanging rupees with more than 10 countries including Russia, Saudi Arabia, digital rupees, and international UPI (UPI) exchanges, which directly affects the United States.

Since India is a democratic country, it is easy for the enemies to get the people they want in power through elections. The bottom line is that India has nothing to fear the most, even if it sits in a friendly atmosphere. All they have to do is stop Modi's India's current surge. The best way to do that is to oust Modi in the 2024 elections

If the government falls into the hands of corrupt and anti-nationals, it will be tantamount to handing over the government to the enemy countries. Only if there is a wall can you write a picture. Therefore, this evil series is a reminder that the people of India only need Modi to rule in 2024 for a corruption-free and stable administration, regardless of religion and caste! It can be rejected with But be careful, it’s not the end.. There will be more such incidents.

Renjith Gopalakrishnan

Renjith.gkp@gmail.com

Thursday, 15 December 2022

വാവരല്ല_അത് വാപുരൻ

 കേരളത്തിനകത്തും പുറത്തുമുള്ള കോടാനുകോടി അയ്യപ്പവിശ്വാസികളെ ബോധവൽക്കരിക്കേണ്ട ബാധ്യത ഓരോ സ്വാമി ഭക്തർക്കും ഓരോ ഹിന്ദു സമാജ സംഘടനകൾക്കും ഉണ്ടെന്നു കരുതുന്നു.

വാവരല്ല_വാപുരൻ.

അയ്യപ്പ ചരിതത്തിൽ എവിടെയും ഇല്ലാത്ത ഈ മുസ്ലിം കഥാപാത്രം എവിടെ നിന്ന് വന്നു....

വാവർ 😆😆😆😆

ശബരിമലയുടെയും അയ്യപ്പ സ്വാമിയുടെ മുലസ്ഥാനമായ പന്തളം കൊട്ടാരത്തിലോ ഭൂതനാഥഉപാഖ്യാനം എന്ന ഗ്രന്ഥത്തിലോ ഹൈന്ദവ പുരാണ സംഹിതകളിൽ എവിടെയും കേട്ടുകേഴ്‌വി ഇല്ലാത്ത ഒരു പുതിയ മൊതലിനെ ആര് കൊണ്ടുവന്നു.



ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് അതായത് 3000 വർഷത്തോളം പഴക്കമുള്ള പന്തള രാജവംശത്തിന്റെ ചരിത്ര രേഖകളിൽ എവിടെയുമോ വാവർ എന്നൊരു സാധനമില്ല...

വളരെ മികച്ച രീതിയിൽ ബുദ്ധിപരമായി സൃഷ്ടിക്കപ്പെട്ട ഒരു വ്യാജ സംവിധാനമാണ് ഈ മുസ്ലിം വാവർ.😆😆

അയ്യപ്പസ്വാമിയുടെ ജനനവും അദ്ദേഹത്തിന്റെ വളർച്ചയും  യോഗഭാവത്തിൽ ശബരിമലയിൽ ധർമ്മശാസ്ത രൂപത്തിൽ വിലയം പ്രാപിക്കുകയും ചെയ്തത് ചരിത്ര സത്യം.

ഇസ്ലാം എന്ന സമ്പ്രദായം അന്ന് ലോകത്ത് ഉത്ഭവിച്ചിട്ടില്ല. അറബി നാടുകളിൽ നിന്നും ഇസ്ലാമെന്ന സമ്പ്രദായം ഭാരത നാട്ടിൽ എത്തിയിട്ട് പരമാവധി 700 മുതൽ 800 കൊല്ലം വരെയെ ആയിട്ടുള്ളൂ. ഇസ്ലാം എന്ന മത സമ്പ്രദായം ഭൂമിയിൽ ഉണ്ടായിട്ട് തന്നെ വെറും 1432 വർഷമേ ആയിട്ടുള്ളൂ  വർഷത്തോളം പഴക്കം ചെന്ന അയ്യപ്പചരിതത്തിൽ എവിടെ നിന്നാണ് ഈ വാവർ വന്നത് എന്ന് ദേവസ്വം ബോർഡ് അജണ്ട നിർണയിച്ച ആളുകളും വ്യക്തമാക്കണം.

എരുമേലി എന്ന സ്ഥലത്തുൾപ്പെടെ 7 പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ അയ്യപ്പന്റെ പടനായകന്മാരെ വിന്യസിച്ചിട്ടുണ്ട്.

വാപുരൻ - എരുമേലിയിലും, നന്ദികേശ്വരൻ - കാളകെട്ടിയിലും, ഉടുമ്പാറയിൽ ഭൂതനാഥനും, കരിമലയിൽ ഭഗവതിയായും, നീലിമലയിൽ ദുർഗ്ഗയായും, ശരംകുത്തിയിൽ അസ്ത്ര ഭൈരവനായും, പതിനെട്ടാം പടിയ്ക്ക് താഴെ കറുപ്പ് സ്വാമിയായും ആണ് അയ്യപ്പന്റെ സേനാവൂഹം നിലകൊള്ളുന്നത്.

മതേതരത്വ മുഖംമൂടി കാണിക്കുവാനും അജണ്ടകൾ നിർമ്മിക്കുവാനും കഴിവുള്ള ചില എഴുത്തുകാരന്മാരും ചേർന്ന് ഇല്ലാത്ത ഒരു കഥാപാത്രത്തെ സൃഷ്ടിച്ചെടുത്തു. ഹിന്ദുവിന്റെ മുകളിൽ കുതിര കയറിയാൽ ആരും ചോദിക്കാനും പറയാനും ഇല്ലാത്തത് ആയതുകൊണ്ട് തന്നെ പാട്ടുകാർ പാടി പതിപ്പിച്ചപ്പോൾ ആളുകളുടെ മനസ്സിൽ ഈ പച്ചക്കള്ളം കയറി ഇടംപിടിച്ചു.



ആലപ്പുഴയിലെ ഉഡായിപ്പ് വെളുത്തച്ഛനും, ശബരിമലയിൽ പതിനെട്ടാം പടിക്ക് താഴെ വലതുഭാഗത്തായി കുരുമുളകും ആയി ചില മുസ്ലിങ്ങൾ ഇരിക്കുന്ന അവിടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള വാവര് എന്ന പേര് കൊടുത്ത സംവിധാനവും ശുദ്ധ അസംബന്ധവും അയ്യപ്പനുമായി ബന്ധമില്ലാത്തതും ആണ്....

കള്ള കഥ മെനഞ്ഞ് ശബരിമലയിൽ എത്തുന്ന ആളുകളെയും മറ്റുള്ളവരെയും പറ്റിക്കുന്ന പരിപാടി ദേവസ്വം ബോർഡ് അവസാനിപ്പിക്കണം.


Saturday, 15 October 2022

തരൂർ ശശിയാകുമോ

 ശശി തരൂരിന് വേണ്ടി കരഞ്ഞു മെഴുകുവാണ് മലയാള മാദ്ധ്യമ ശിങ്കങ്ങൾ. ഹാഷ്മിയുടെ ഒക്കെ കരച്ചിൽ കേട്ടാൽ പെറ്റതള്ള സഹിക്കില്ല.. അമ്മാതിരി കരച്ചിലാണ്.. കാണുന്നവന്റെ വരെ ഫിലമെൻ്റടിച്ചു പോവും ഹാഷ്മിയുടെ ശ്വാസം മുട്ടിയുള്ള സാഹിത്യം കേട്ടാൽ... മല്ലികാർജ്ജുന ഖാർഗേക്ക് വേണ്ടി വോട്ടു തേടാനിറങ്ങിയ രമേശ് ചെന്നിത്തലയെ പ്രാകി നശിപ്പിച്ചു കളഞ്ഞു ടിയാൻ. പുട്ടിന് പീര പോലെ ആർ.എസ്സ്.എസ്സിനേയും ഇതിനിടെ ചേർത്തു ഹാഷ്മി. തരൂര് ഇറങ്ങിയിരിക്കുന്നത്, ആർ.എസ്സ്. എസ്സിനെ നേരിടാനാണത്രേ. എന്ന് വച്ചാൽ സോണിയാ ഗാന്ധിയുടെ സ്ഥാനാർത്ഥി ഖാർഗേ ആർ.എസ്സ് എസ്സാണെന്നല്ലേ?!  എന്തരോയെന്തോ? 


കേരളത്തിൽ തരൂരിന് വേണ്ടി ആദ്യം പണി തുടങ്ങിയത് മറുനാടനാണ്. ദിനം പ്രതി ഒരഞ്ചു വീഡിയോയിൽ തുടങ്ങി സർവ്വേ വരെ നടത്തിക്കളഞ്ഞു പഹയന്മാർ. ഏഷ്യാനെറ്റടക്കം മറ്റ് ചാനലുകളും, ഓൺലൈനുകളുമെല്ലാം ഇപ്പോൾ ഒപ്പം പിടിക്കാനുള്ള ഓട്ടത്തിലാണ്. സുധാകരനും, സതീശനും മുതൽ ചെന്നിത്തല വരെയുള്ളവരെ തരൂരിനെ എതിർക്കുന്ന വില്ലൻമാരാക്കിക്കഴിഞ്ഞു. ഇനി തരൂർ തോറ്റു കഴിയുമ്പോൾ തെരുവിലിട്ടു് ഇവരെയൊക്കെ ആരെങ്കിലും തല്ലിയെന്ന് വരെ വരാം. അമ്മാതിരി ഇമേജ് ബിൽഡിങ്ങാണ് ഈ മാമാകൾ എല്ലാം കൂടി തരുരിന് ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്. ഏതായാലും മേടിച്ച കാശിന് അവറ്റകൾ പണിയെടുക്കുന്നുണ്ട്.' 


എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇന്ത്യയെന്നാൽ കേരളത്തിനപ്പുറം ഒരു വിശാലമായ ഭൂപ്രദേശം കുടി ചേർന്നതാണെന്ന് ഇവരിൽ പലരും കരുതുന്നതേയില്ല. ബി ജെ പിയേയും ആർഎസ്സ്എസ്സിനേയും ഒക്കെ വിട്, മദ്ധ്യപ്രദേശിലും, ഗുജറാത്തിലും, ആസ്സാമിലും ഇപ്പോഴും ഭരണമുള്ള രാജസ്ഥാനിലുമൊക്കെ ശക്തമായ പാർട്ടി തന്നെയാണ് ഇന്നും കോൺഗ്രസ്സ്. ഇവിടെയൊക്കെ ഗ്രൗണ്ട് ലവലിൽ കോൺഗ്രസ്സ് പാർട്ടിയിൽ സ്വാധീനം ഉണ്ടാക്കാൻ തിരഞ്ഞെടുപ്പ് കാലത്തല്ലാതെ മണ്ണിൽ ചവിട്ടാത്ത ശശി തരൂരിന് ആവുമോ? സംശയമാണ്. 


ഖാർഗേക്ക് ആവുമോ എന്ന് മറിച്ചു ചോദിച്ചാൽ ആവില്ല എന്ന് തന്നെയാണ് ഉത്തരം. എന്നാൽ ഹൈക്കമാൻഡിന് അഥവാ സോണിയാഗാന്ധിക്ക് ഇപ്പോൾ ആവശ്യം 2024 തിരഞ്ഞെടുപ്പ് കഴിയും വരെ ആ സ്ഥാനത്തിരിക്കാൻ ഒരു ഡമ്മി പ്രസിഡൻറിനേയാണ്. കാരണം 2024-ലെ തിരഞ്ഞെടുപ്പിൽ മോദിയെ മറികടന്ന് ഭരണം പിടിക്കാൻ കോൺഗ്രസ്സിന് ആവില്ല എന്നത് സുവ്യക്തമാണ്. ആ പരാജയം രാഹുൽ ഗാന്ധി പ്രസിഡൻറായി ഇരിക്കുമ്പോൾ വേണ്ട മറിച്ച് ആ പരാജയം ഏൽപ്പിച്ചു കൊടുക്കാൻ പറ്റിയ' ഒരാളെ അവർക്ക് വേണം. ആ ആളാണ് മല്ലികാർജ്ജുന ഖാർഗേ. 


2024 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം രാഹുലിന് പ്രസിഡൻറാകുകയും ചെയ്യാം. രാഹുൽ ഗാന്ധി തത്ക്കാലം പ്രസിഡന്റ് പദം ഏറ്റെടുക്കാത്തതിന് നാഷണൽ ഹെറാൾഡ് കേസ് മറ്റൊരു കാരണമാണ്. അതിൽ ശിക്ഷിക്കപ്പെട്ടാലും ഉന്നത കോടതികളിൽ അപ്പീലും വിചാരണയും ഒക്കെയായി കാലം കുറേയെടുക്കും. തത്ക്കാലം വിഷയം 2024ലെ തിരഞ്ഞെടുപ്പു തന്നെയാണ്. "ഹൈക്കമാൻഡിന്റെ" ഖാർഗേ താത്പര്യം അതാണ്. 


ശശി തരൂർ പ്രസിഡൻറായാൽ ഇതൊന്നും നടക്കില്ല. തരൂരിന്റെ അക്കാഡമിക്ക് രംഗത്തെ മികവോ, അന്താരാഷ്ട്ര ഇമേജോ ഹിന്ദി ബൽറ്റിൽ ഓടില്ല എന്നതും മറ്റൊരു ന്യൂനതയാണ്...അതിലുമുപരി രാഹുൽ ഗാന്ധി സൈഡാകുകയും ചെയ്യും.. താരതമ്യേന കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ പുതുമുഖമായ തരൂർ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള നേതാക്കളുടെ മുകളിൽ എത്തുക എന്നതും കോൺഗ്രസ്സ് നേതാക്കൾക്ക് അചിന്ത്യമായ കാര്യമാണ്. അതിനാൽ തന്നെ ഇവിടെ ഹാഷ്മിമാർ എത്രത്തോളം ഓരിയിട്ടാലും ശരി, ശശി തരൂർ നീങ്ങുന്നത് വമ്പൻ തോൽവിയിലേക്കാണ്. തുടർന്ന് പാർട്ടിക്ക് പുറത്തേക്കും..


രഞ്ജിത്ത് ഗോപാലകൃഷ്ണൻ


രാഷ്ട്രീയക്കാർ എങ്ങനെ ജീവിക്കുന്നു?

 നമ്മുടെ രാഷ്ട്രീയക്കാർ എങ്ങനെയാണ് ജീവിക്കുന്നത്?!.. നമ്മുടെ നാടിനേയും, ജനങ്ങളേയും, ജനാധിപത്യത്തേയും ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഓരോരുത്തരുടേയും മനസ്സിൽ കാലങ്ങളായുള്ള സമസ്യയാണിത്.. 



കാരണം, ബിസിനസ്സോ, ജോലിയോ ഒക്കെ ചെയ്തു സാമാന്യം തരക്കേടില്ലാത്ത വരുമാനമുള്ളവർ പോലും ജീവിതചിലവുകളുടെ മുൻപിൽ മുട്ടിടിച്ചു ജീവിക്കുന്ന കാലമാണിത്.. അപ്പോളാണ്, നമ്മുടെ നാട്ടിൽ പറയത്തക്ക യാതൊരു ജോലിയോ, കച്ചവടമോ ഒന്നുമില്ലാത്ത ഒരു കൂട്ടം മനുഷ്യർ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരായി നിറഞ്ഞാടുന്നത്. കാലണ കൈയ്യിലില്ലാതെ ചെറ്റകുടിലിൽ നിന്നും ജീവിതം തുടങ്ങിയവർ കോടീശ്വരന്മാരായി മാറിയത് കണ്ട് നാം മൂക്കത്ത് വിരൽ വച്ചു അതിശയിക്കാറില്ലേ..?!


നിസ്വാർത്ഥ ദേശ സേവനവും നരനെ നാരായണനായി കണ്ട് ജന സേവനവും നടത്താൻ സ്വജീവിതം സമർപ്പിച്ചിരുന്ന കാലം വിസ്മൃതിയിലായിക്കഴിഞ്ഞു. ആദർശങ്ങളുടെ പേരിൽ രാഷ്ട്രീയത്തിലേക്ക് ഇന്ന് എത്ര പേർ എത്തുന്നുണ്ട്.?  ഇന്ന് രാഷ്ട്രീയം ഒരു തൊഴിലാണ്. ഏതൊരു തൊഴിലും പോലെ വ്യക്തിഗത മികവ് അവിടെയും വേണം. പ്രധാനമായും അറിവും, പ്രസംഗിക്കാനുള്ള കഴിവും സംഘടനാ മികവും മാനദണ്ഡമാണ്. എങ്കിലും കുടുംബപാരമ്പര്യവും, പെട്ടിപിടുത്തവും മത സാമുദായിക പരിഗണനയും ഇവിടെ യോഗ്യരെ മറികടന്ന് മേൽകൈയ്യ് നേടാറുണ്ട്. ഈ രാഷ്ട്രീയക്കാരുടെ വരുമാനം പ്രധാനമായും, കളവു, പിരിവ്, കാക്കാപിടുത്തം എന്നിവയാണ്..! സ്വന്തമായി അദ്ധ്വാനിച്ചു സമ്പാദിക്കാത്തവരുടെ വരുമാനമാർഗ്ഗം ഇതല്ലേയാകൂ..


കളവു എന്ന് വച്ചാൽ കൈക്കൂലി, അഴിമതി എന്നിങ്ങനെ. പിരിവ് എന്ന് വച്ചാൽ പണ്ട് കാലത്തെ പോലെ സാധാരണ ജനങ്ങളിൽ നിന്ന് എട്ടണപ്പിരിവല്ല. മറിച്ച് കുത്തക മുതലാളിമാരും, അനധികൃത ക്വാറി നടത്തുന്നവരും, മണൽ, മദ്യമാഫിയ, സ്വർണ്ണക്കടത്തുകാർ തുടങ്ങിയവരാണ് ഇന്ന് രാഷ്ട്രീയക്കാരുടെ വരുമാന സ്രോതസ്സ്. മദ്യ രാജാവു് മണിച്ചന്റെ മാസപ്പടി വാങ്ങിയിരുന്ന ഒരാളിന്ന് മന്ത്രിയല്ലേ?


എന്നാൽ എല്ലാ രാഷ്ട്രീയക്കാരും അങ്ങനെയല്ല കേട്ടോ.. ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങി വന്ന ഗാന്ധിജി കോൺഗ്രസ്സിൽ ചേരാൻ ആദ്യം വൈമുഖ്യം പ്രകടിപ്പിച്ചതിന് കാരണം കുടുംബച്ചിലവുകൾ എങ്ങനെ നടത്തും എന്ന വേവലാതിയായിരുന്നു.. ഒടുവിൽ ഗോപാലകൃഷ്ണ ഗോഖ്‌ലെയുടെ അഭ്യർത്ഥന പ്രകാരം ടാറ്റ ഗാന്ധിജിയെ സഹായിക്കാമെന്ന് ഉറപ്പു നൽകിയ ശേഷമാണ് അദ്ദേഹം നേതൃത്വം ഏറ്റെടുക്കാൻ സമ്മതിച്ചത്. വല്ലഭായ് പട്ടേൽ ബോംബെയിൽ അന്നത്തെ കാലത്ത് ലക്ഷം ഫീസ് വാങ്ങുന്ന മികച്ച അഭിഭാഷകനായിരുന്നു. അങ്ങനെ എത്രയോ പേർ. (ഇനിയും എഴുതിയാൽ പട്ടിക നീണ്ടു പോകും.)


എന്നാൽ ഭൂരിഭാഗം പേരും അങ്ങനെ സ്വന്തം വരുമാനം ഉള്ളവരല്ല.. ഒന്നുകിൽ രാഷ്ട്രീയം അഥവാ ജനസേവനം ജീവിതവൃതമാക്കി ഏതു സാഹചര്യങ്ങളേയും നേരിടാൻ ഇറങ്ങിയ നിസ്വാർത്ഥരാകും അവർ.. കുമ്മനം രാജശേഖരനെ പോലെ ജോലി രാജി വച്ച് സമാജ സേവനത്തിന് ഇറങ്ങിയവർ. 


മറ്റൊരു കൂട്ടരുണ്ട്. രാഷ്ട്രീയം അവർക്ക് തൊഴിലാണ്. ജീവിതത്തിൽ ഒരു പണിയും ചെയ്തിട്ടുണ്ടാവില്ല. പിണറായി വിജയനോ, ഉമ്മൻചാണ്ടിയോ, കെ.സുരേന്ദ്രനോ രാഷ്ട്രീയമല്ലാതെ മേലനങ്ങി എന്തെങ്കിലും പണിയെടുത്തതായി കേട്ടിട്ടുണ്ടോ?! ഇവരെപ്പോലെയാണ് മേൽപ്പറഞ്ഞ ഭൂരിഭാഗവും..


ഇനി മൂന്നാമതൊരു വിഭാഗം കൂടിയുണ്ട്. പ്രധാനമായും രാഷ്ട്രീയം പ്രഫഷനായി തിരഞ്ഞെടുക്കുന്ന പുതു തലമുറയാണ്. അത്യാവശ്യം ചുറ്റുപ്പാടുകൾ അവർക്കുണ്ടാകും. രാഷ്ട്രീയത്തിൽ ആകട്ടെ വളരെ ശ്രദ്ധാപൂർവ്വമാകും അവരുടെ കരുനീക്കം. ജനസേവന പ്രവർത്തനങ്ങൾ മുതൽ ചാനൽ ചർച്ചകളിൽ വരെ അവരു നിറഞ്ഞാടും. കളങ്കിത വ്യക്തിത്വങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞ് നിൽക്കും. പിരിവുകൾ സുതാര്യമായിരിക്കും. അങ്ങനെ ഇമേജ് ബിൽഡ് ചെയ്യാൻ നോക്കും. ഇത്തരക്കാർ  നേരിടേണ്ടി വരുന്ന ഏറ്റവും വലിയ അപകടം സ്വന്തം പാളയത്തിൽ തിരിഞ്ഞു നിന്ന് പട വെട്ടുന്ന മുതിർന്നവരും ഞണ്ടിനേപ്പോലെ വലിച്ചു താഴെയിടാൻ നോക്കുന്ന സഹപ്രവർത്തകരുമാണ്. അങ്ങനത്തെ ചതിക്കുഴികളിൽ നിറഞ്ഞയിടമാണ് ഇന്ന് രാഷ്ട്രീയം.


മിക്കവാറും രാഷ്ട്രീയക്കാർ ലക്ഷ്യം വയ്ക്കുന്നത് പണവും പ്രശസ്തിയും പദവികളുമാണ് എന്ന് ഇന്ന് എല്ലാവർക്കുമറിയാം. പഞ്ചായത്ത് തലം മുതൽ പാർലിമെൻറ് വരെയുള്ള ഏതെങ്കിലും പദവികളോ, ഏതെങ്കിലും കോർപ്പറേഷനോ, പി.എസ്സ്.സി, റയിൽവേ തുടങ്ങിയ അനേകം ബോർഡുകളിലോ ഒക്കെ കയറിപ്പറ്റി സ്വന്തം വരുമാനം ഉറപ്പിക്കലാണ്  ഇവരുടെ വഴി. എന്നാൽ ഈ ഒരു സുരക്ഷിതത്വത്തിലേക്ക് എത്തപ്പെടാൻ വർഷങ്ങളുടെ അദ്ധ്വാനം ആവശ്യമുണ്ട്. അവിടെയാണ് പാർട്ടികളുടെ പിന്തുണ ആവശ്യമുള്ളത്..


അണികളേയും, ആശ്രയിക്കുന്നവരേയും, ആസ്മാദികളേയും കൈവിടാത്ത ആളായിരുന്നു കരുണാകരൻ. അതേസമയം രാഷ്ട്രീയത്തിൽ വന്ന നാൾ മുതൽ പദവികളിൽ നിന്ന് പദവികളിലേക്ക് ചാടിക്കളിച്ച ആളാണ് ആന്റണി. തയ്യൽക്കാരനായിരുന്ന അച്ചുതാനന്ദനിൽ നിന്നു് കുത്തക മുതലാളിയുടെ സ്വകാര്യ ഹെലികോപ്റ്ററിൽ ഭാര്യയേയും മകളേയും കൊച്ചുമകനേയും കുട്ടി കണ്ണൂരിൽ നിന്ന് കൊച്ചിക്കും അവിടുന്ന് വിദേശത്തേക്കും പറക്കുന്ന ഏകാധിപതിയാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി. 


അതെന്തൊക്കെയായാലും, സ്വന്തം പാർട്ടിക്കാരേയും, അണികളേയും സംരക്ഷിക്കുന്നതിലും അവർക്ക് വരുമാന മാർഗം ഉണ്ടാക്കിക്കൊടുത്ത് ജീവിതകാലം മുഴുവൻ പാർട്ടി അടിമകളായി നിലനിർത്തുന്നതിൽ സി പി എം കഴിഞ്ഞേ മറ്റൊരു പാർട്ടി കേരളത്തിലുള്ളൂ. അണികൾക്ക് ചുമട്ടു തൊഴിലാളി ബാഡ്ജ് നേടിക്കൊടുക്കുന്നതിൽ തുടങ്ങിയ ഈ വരുമാനാധിഷ്ഠിത പാർട്ടി പ്രവർത്തനം ഇന്ന് അണികളുടേയും നേതാക്കളുടെയും ഭാര്യമാർക്കും ആശ്രിതർക്കും ലക്ഷങ്ങൾ ശമ്പളമുള്ള അനധികൃത സർക്കാർ ജോലികളിൽ എത്തി നിൽക്കുന്നു. ഇതിൽ യോഗ്യത മറികടന്നും പരീക്ഷകൾ അട്ടിമറിച്ചും അനധികൃത ശുപാർശകളിലൂടെയുമുള്ള ജോലി നൽകൽ അധാർമ്മികമാണെങ്കിലും അണികളുടെ ജീവിത സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുന്ന സിപിഎമ്മിന്റെ കരുതൽ നയം ശ്ലാഖനീയം തന്നെയാണ്. അതിലൂടെ എത്രയെത്ര യുവ നേതാക്കളേയാണ് സി പി എം കണ്ടെത്തുന്നത്.?! 


ഒരു കാലത്ത് യുവതുർക്കിയായിരുന്ന ശ്രീരാമകൃഷ്ണൻ "സ്വപ്ന", വിഐപി പദവിയായ സ്പീക്കർ വരെയായി. കോഴിക്കോട്ട് ക്രൈമിന്റെ ഓഫീസ് തല്ലിപ്പൊളിച്ച കേസിലെ പ്രതി ഇന്ന് മന്ത്രിയും, മരുമോനുമാണ്. ചാനൽ ചർച്ചകളിൽ സന്ദീപ് വാര്യരുടേയും, ശിവശങ്കരൻറെയും, വചസ്പതിയുടേയും മുന്നിൽ തേഞ്ഞിരുന്ന റഹിം ഇന്ന് പാർലിമെന്റ് അംഗവും, ഷംസീർ സ്പീക്കറുമാണ്. ഇങ്ങനെ എത്രയെത്ര യുവനേതാക്കൾ?!  എന്നാൽ ബിജെപി, സോറി കേജേപ്പിയുടെ കാര്യമോ?!


അഞ്ചു ശതമാനം വോട്ടു സ്വപ്നം മാത്രമായിരുന്ന എൺപതുകളിൽ ആദർശാധിഷ്ഠിത നേതൃത്വമായിരുന്നു ആർ.എസ്സ്എസ്സിന്റെയും, ബിജെപിയുടെ വളർച്ചക്ക് കേരളത്തിൽ അടിത്തറ പാകിയത്. പി.പരമേശ്വരൻ സംഘത്തിന്റെയും, കെജി മാരാർ ബിജെപിയുടേയും മുഖങ്ങളായി. അവരോളം തന്നെ കിടയറ്റ നേതാക്കൾ വേറെയും. ഇവരെല്ലാം ചെയ്തത് സംഘടനകളെ ശക്തിപ്പെടുത്താൻ പുതുതലമുറ നേതാക്കളെ വളർത്തിക്കൊണ്ട് വരികയെന്നതായിരുന്നു. അങ്ങനെയാണ് സംഘം നിയോഗിച്ച പി.പി.മുകുന്ദൻ ബിജെപി രാഷ്ട്രീയത്തിൽ എത്തിയത്. 


മുകുന്ദേട്ടൻ എന്ന് എതിരാളികൾ പോലും വിളിക്കുന്ന അദ്ദേഹമാണ് ഇന്ന് കാണുന്ന നേതാക്കളെ ബി ജെ പിയിൽ എത്തിച്ചത്. കൃഷ്ണദാസ്, മുരളീധരൻ, എം.ടി.രമേശ് തുടങ്ങി സുരേന്ദ്രൻ വരെയുള്ളവർ വളർന്നതും ഉയർന്നതും ഈ തണലിലാണ്. ഒടുവിൽ അവർ തന്നെ മുകുന്ദനെ കാലു വാരി. ഇന്ന് ഗ്രൂപ്പു തിരിഞ്ഞ് സ്വന്തം നിലയിൽ പ്രവർത്തിക്കുന്ന ഇവരാകട്ടെ ഇനിയൊരു തലമുറ ഇവിടെ വേണ്ട എന്ന നിലയിൽ പുതുനാമ്പുകളെ ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഇപ്പോൾ പാർട്ടി ഭരണം കൈയ്യിലുള്ള മുരളീധരനും സുരേന്ദ്രനും.


അടുത്തയൊരു പത്തു വർഷത്തേക്കെങ്കിലും തങ്ങൾക്ക് മീതെ വളരാനൊരു വൃക്ഷം ഇവിടെ മുളയ്ക്കേണ്ട എന്നതാവണം അവരുടെ തീരുമാനം. ജനങ്ങൾ ഇഷ്ടപ്പെടുന്ന ആരേയും പാർട്ടിയിൽ ഉയരാൻ അനുവദിക്കാത്തതിന് കാരണം അതാവും. മുൻപ് ശിവശങ്കരനേയും പിന്നീട് വാചസ്പതിയേയും, ഇപ്പോൾ സന്ദീപ് വാര്യരേയും ഒരുക്കിയതിന് പിന്നിൽ മറ്റെന്ത് വികാരമാണ് ഉള്ളത്?


സന്ദീപ് വാര്യരെ പാർട്ടി വക്താവ് സ്ഥാനത്തു നിന്ന് മാറ്റിയതിനെ ഞാൻ ചോദ്യം ചെയ്യുന്നില്ല. അത് സുരേന്ദ്രൻ പറഞ്ഞതു പോലെ അത് പാർട്ടിയുടെ സ്വാതന്ത്യമാണ്. എന്നാൽ ആ തീരുമാനത്തിന് പിന്നാലെ ദുരൂഹമായ പണപ്പിരിവ് ആരോപിച്ച് അയാളെ പിന്നിലൂടെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നത് ശരിയാണോ? അല്ലെങ്കിൽ തന്നെ പണപ്പിരിവ് നടത്താത്ത ആരുണ്ട് ഈ പാർട്ടിയിൽ? കേരളാ പോലീസ് ജാമ്യമില്ലാ വകുപ്പ് ചാർത്തി കുഴൽപ്പണ ഇടപാടിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് സുരേന്ദ്രന്റെ പേരിലല്ലേ? രണ്ടു കാലേൽ മന്തുപിടിച്ചവനാണോ കൊതുകു കടിച്ച് നീര് വച്ചവനെ വിധിക്കാൻ അവകാശം?!


ഏറ്റവും കഷ്‌ടം, ലോകമാദരിക്കുന്ന നരേന്ദ്രമോദി ഭരിക്കുന്ന ഇന്നത്തെ ഭാരതത്തിന്റെ സുവർണ്ണകാലത്തും അതിന്റേതായ ഗുണമനുഭവിക്കാൻ യോഗമില്ലാതെ കാശ്മീരിലെ പണ്ഡിറ്റുകളുടെ അവസ്ഥ എപ്പോൾ വേണമെങ്കിലും ഉടലെടുക്കാമെന്ന നിലയിൽ ജീവിക്കാനാണ് കേരളത്തിലെ അടിസ്ഥാന ജനതയുടെ യോഗം.


രഞ്ജിത്ത് ഗോപാലകൃഷ്ണൻ

നന്മ നിറയേണ്ട ലോക സങ്കൽപ്പം

 “What we need is a carrier of eternal goodness and wholesomeness in human conduct which is called righteousness. As we say in India, where there is righteousness in the heart, there is beauty in character. When there is beauty in the character, there is harmony in the home. When there is harmony in the home, there is an order in the nation. When there is order in the nation there is peace in the world. “ - Dr. APJ Abdul Kalam



ഇന്ത്യയുടെ എക്കാലത്തെയും മഹാനായ രാഷ്ട്രപതിയായിരുന്ന ശ്രീ. എ.പി.ജെ അബ്ദുൾ കലാമിന്റെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്. . ഒക്ടോബർ പതിനഞ്ച് അദ്ദേഹത്തിന്റെ ജന്മദിനം കൂടിയാണ്. 


മികച്ച അദ്ധ്യാപകൻ, ഇന്ത്യയുടെ ന്യൂക്ലിയർ വിജയത്തിന് വെന്നിക്കൊടി നാട്ടിയ മികവുറ്റ ശാസ്ത്രജ്ഞൻ, കവി, എഴുത്തുകാരൻ എന്നു തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. എന്നാൽ ഇതിനൊക്കെ ഉപരി സ്നേഹനിധിയായ, നന്മ മാത്രം നിറഞ്ഞ ഒരു മനുഷ്യസ്നേഹിയായിരുന്നു ശ്രീ. അബ്ദുൾക്കലാം.


തന്റെ പ്രസംഗങ്ങളിൽ അദ്ദേഹം എപ്പോഴും എവിടെയും എടുത്ത് പറഞ്ഞിരുന്ന ഒരു വാക്കാണ് "righteousness" അഥവാ "ധാർമ്മികത". ഓരോ മനുഷ്യനും നന്മ ഉൾക്കൊണ്ട് ധാർമ്മികത കൈവിടാതെ ജീവിക്കണം എന്നും , അങ്ങനെ അവന്റെ കുടുംബവും, അവൻ ജീവിക്കുന്ന സമൂഹവും, രാജ്യവും,ലോകവും, സമാധാനവും, സന്തോഷവും, സമൃദ്ധിയും നിറഞ്ഞ സത്യസന്ധമായ, നന്മ നിറഞ്ഞ ഒരു പരിഷ്കൃത ലോകമായി മാറുമെന്ന് അദ്ദേഹം പ്രത്യാശിച്ചിരുന്നു.


ഇന്നദ്ദേഹം നമ്മോടൊപ്പം ഇല്ല. എന്നാൽ ശ്രീ. എ.പി.ജെ അബ്ദുൾ കലാം ആഗ്രഹിച്ച പോലെ ധാർമ്മികത കൈവിടാത്ത ഒരു സമൂഹത്തിന്റെ ആവശ്യകത ഏറ്റവുമധികം ബോദ്ധ്യമാവുന്ന ദിനങ്ങളാണ് നമ്മുടെ മുന്നിലൂടെ കടന്ന് പോകുന്നത്. ദുര മൂത്ത മനുഷ്യർ എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത്? പ്രത്യേകിച്ച് മലയാളികൾ?! 


പണത്തിന്, പദവിക്ക്, അധികാരത്തിന് എല്ലാം വേണ്ടി എന്തും ചെയ്യും വിധം അധപ്പതിക്കുകയാണ് നമ്മുടെ സമൂഹം. 


ആർത്തി മൂത്ത മനുഷ്യർ, മനുഷ്യരെ തന്നെ കൊന്ന് തിന്നുന്നു. 


മദ്യവും മയക്കുമരുന്നും മത തീവ്രവാദവും, മന്ത്രവാദവും മൂലം മനം പിരട്ടുകയാണ് കേരളം! 


തിന്മ നിറഞ്ഞ, ക്രൗര്യമേറിയ കുറ്റകൃത്യങ്ങൾ ഇടതടവില്ലാതെ സംപ്രേക്ഷണം ചെയ്ത് മനുഷ്യരുടെ മനസ്സ് വീണ്ടും വീണ്ടും ദുഷിപ്പിച്ച് സ്വന്തം കീശ നിറയ്ക്കുന്ന ദൃശ്യമാദ്ധ്യമങ്ങൾ...!


എന്നിട്ടും മലയാളിയുടെ ഭാവം ദൈവത്തിന്റെ സ്വന്തം നാടാണെന്നാണ്. സ്വാതന്ത്യാനന്തര ദശകങ്ങളിൽ സാംസ്കാരികമായി ഏറെ മുന്നിൽ നിന്നിരുന്ന നന്മ ചോർന്ന് പോകാത്ത ഒരു സമൂഹമായിരുന്നു മലയാളികളുടേത്. ഇന്നത് ഏറെ ദുഷിച്ചിരിക്കുന്നു. ഇന്നിവിടെ മനുഷ്യരില്ല...! 


മതങ്ങളും, പാർട്ടികളും അവരുടെയെല്ലാം ആർത്തികളും മാത്രമേയുള്ളൂ...!


മനുഷ്യന്റെ ആവാസ വ്യവസ്ഥക്ക് യോഗ്യമായ ഒരു നാടായി കേരളത്തെ ഇനി വീണ്ടും മാറ്റിയെടുക്കാൻ സാമൂഹിക ശാസ്ത്രജ്ഞർ മുതൽ മനുഷ്യരായി അവശേഷിക്കുന്ന സാധാരണ ജീവികൾക്ക് വരെ സാധിക്കുമാറാകട്ടെ എന്ന് മാത്രമാണ് ഇന്നത്തെ പ്രാർത്ഥന.


രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Tuesday, 4 October 2022

ഗാന്ധി വധം : സംശയങ്ങൾ

 അഹിംസയുടെ അപ്പോസ്തലന്റെ മൃതദേഹം രാജ്‌ഘട്ടിലെ അന്ത്യവിശ്രമ സ്ഥലത്തേയ്ക്ക് എടുക്കുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലെ ഇടനാഴികളിൽ വാവിട്ടു കരയുന്ന ചിലരൊക്കെ ഉള്ളിൽ ചിരിയ്ക്കുക ആയിരുന്നു.. 


നാമെല്ലാം  കരുതുന്നപോലെ ഒരു ദിവസം രാവിലെ ഗോഡ്‌സെ തോക്കുമെടുത്ത് വീട്ടിൽ നിന്നിറങ്ങി ഗാന്ധിജിയെ വെടിവച്ചു കൊല്ലുക അല്ലായിരുന്നു. ഗോഡ്‌സെ ഗാന്ധിജിയെ വധിയ്ക്കാൻ ശ്രമിയ്ക്കുന്നത് ഒന്നാം തവണയല്ല. രണ്ടാം തവണയല്ല.  മൂന്നാം തവണയല്ല. നാലാം തവണയാണ് ഗാന്ധിജിയെ  വധിയ്ക്കുകയെന്ന ഉദ്യമത്തിൽ അയാൾ വിജയിയ്ക്കുന്നത്. ആദ്യത്തെ മൂന്നു തവണയും ഇക്കാര്യം സർക്കാരിന്റെയും പോലീസിന്റെയും ശ്രദ്ധയിൽ പെട്ടതുമാണ്. ഗാന്ധിജിയെ പോലൊരാളെ മൂന്നു തവണ വധിയ്ക്കാൻ ശ്രമിച്ചിട്ടും അയാളെ ആരും ഒന്നും ചെയ്തില്ലെങ്കിൽ അതിലെന്തോ പന്തികേട് അരിയാഹാരം കഴിയ്ക്കുന്ന ആർക്കും തോന്നുക സ്വാഭാവികം.



കൃത്യമായി പറയാം. 1944 ജൂലൈയിലാണ് ആദ്യമായി ഗോഡ്‌സെ പൂനെയിൽ വെച്ച് ഗാന്ധിജിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിയ്ക്കുന്നത്. എന്നാൽ ഗാന്ധിജിയുടെ അനുയായികളായ മണിശങ്കർ പുരോഹിതും ബില്ലാരെ ഗുരുജിയും ചേർന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തി, ഗോഡ്‌സെ പുല്ലുപോലെ രക്ഷപ്പെട്ടു. അതു കഴിഞ്ഞു കേവലം രണ്ടു മാസത്തിനു ശേഷം ഗാന്ധി-ജിന്ന ചർച്ചയ്ക്കിടെ വീണ്ടും ഗാന്ധിജിയെ വധിയ്ക്കാനായി കത്തിയുമായി   ഗോഡ്‌സെ എത്തി, അയാളെ പോലീസ് പിടികൂടി. ഗോഡ്‌സെ പയറുമണിപോലെ രക്ഷപ്പെട്ടു. ഇത് രണ്ടും ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ ആണെന്ന് നമുക്ക് സമാധാനിയ്ക്കാം. ഗാന്ധിജി കൊല്ലപ്പെടുന്ന 1948 ജനുവരി മുപ്പതിന് കേവലം പത്തു ദിവസം മുൻപ് അതായത് ജനുവരി ഇരുപതാം തീയ്യതിയാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിയ്ക്കാനുള്ള തന്റെ മൂന്നാമത്തെ ശ്രമം നടത്തുന്നത്, ഒരു ബോംബ് സ്ഫോടനത്തിലൂടെ. പക്ഷെ പണിപാളി, ലക്‌ഷ്യം നടന്നില്ല. അതിനിടയിൽ ഗോഡ്‌സെയുടെ അനുയായിയായ മദൻലാൽ പഹ്വ പോലീസ് പിടിയിലായി, ഇടി കൊണ്ടപ്പോൾ അയാൾ ഗോഡ്‌സെ അടക്കമുള്ള കൊലയാളി സംഘത്തിന്റെ പേരും നാളും നക്ഷത്രവും വരെ തത്ത പറയുന്നപോലെ പോലീസിനോട് പറയുകയും ചെയ്തു. അന്ന് ഭാരതം ഭരിയ്ക്കുന്നത് കോൺഗ്രസ്സാണ്. ഗാന്ധിജി തന്റെ ജീവിതവും ജീവനും കൊടുത്തു വളർത്തിയ കോൺഗ്രസ്. പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിയ്ക്കുന്നത് ഗാന്ധിജിയുടെ പ്രഥമ  ശിഷ്യനായ ജവഹർലാൽ നെഹ്രുവാണ്. ഡൽഹി അന്ന് ഭരിയ്ക്കുന്നത് ബ്രിട്ടീഷുകാരല്ല. ഡൽഹി പോലീസിന്റെ നിയന്ത്രണവും ഇന്നത്തെപ്പോലെ അന്നും കേന്ദ്രത്തിനാണ്. ഈ സംഭവത്തിനു ശേഷം കേവലം പത്തു ദിവസങ്ങൾക്കപ്പുറം ഇതേ സ്ഥലത്തു വെച്ചാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചതെന്ന് പറയുമ്പോൾ ഗാന്ധിജിയുടെ സുരക്ഷയിൽ ഗാന്ധിശിഷ്യന്മാർ എത്രമാത്രം അലംഭാവം കാണിച്ചുവെന്ന് സാമാന്യ ബോധമുള്ള ആർക്കും പിടികിട്ടും. ഗാന്ധിജിയ്ക്കു നേരെയുണ്ടായ വധശ്രമം നെഹ്‌റു അറിയാതിരിയ്ക്കാൻ യാതൊരു സാദ്ധ്യതയുമില്ല, ഗോഡ്സെയെയും കൂട്ടരെയും പിടികൂടാൻ കഴിഞ്ഞില്ലെങ്കിലും മഹാത്മാവിന്റെ സെക്യൂരിറ്റി വർദ്ധിപ്പിയ്ക്കേണ്ടത് അദ്ദേഹം നയിയ്ക്കുന്ന സർക്കാരിന്റെയും, വ്യക്തിപരമായി അദ്ദേഹത്തിന്റെയും  ഉത്തരവാദിത്വം ആയിരുന്നു. ആ ഉത്തരവാദിത്വത്തിന് നേരെ വേണ്ടപ്പെട്ടവർ കണ്ണടച്ചിട്ടുണ്ടെങ്കിൽ അത് സ്വാഭാവികമല്ല, തീർത്തും അസ്വാഭാവികം തന്നെയാണ്, ഒരു ശരാശരി ഭാരതീയന്റെ കണ്ണിൽ  സംശയാസ്പദം തന്നെയാണ്.



സ്വതന്ത്രഭാരതത്തിന്റെ ശൈശവ കാലമല്ലേ, സുരക്ഷാ സംവിധാനങ്ങൾ ഇന്നത്തെ പ്പോലെ ക്രിയാത്മകം ആയിരിയ്ക്കില്ലല്ലോ എന്ന് മറുപടി പറയുന്നവരുണ്ടാവാം. തെറ്റാണ്. തല്ലിയിട്ടു വരാൻ പറഞ്ഞാൽ തട്ടിയിട്ടു തിരിച്ചുവരുന്ന ഇന്ത്യൻ ആർമി അന്നും സർക്കാരിന്റെ വിരൽതുമ്പിലുണ്ട്, ഇന്റലിജൻസ് ബ്യൂറോയും ഉണ്ട്. മൂന്നുവട്ടം ഗാന്ധിജിയെ വധിയ്ക്കാൻ ശ്രമിച്ച ഗോഡ്‌സെയെ നെഹ്രുവിന്റെ കല്പനപ്രകാരം ഒരു ഏറ്റുമുട്ടലിൽ വധിച്ചിരുന്നെങ്കിൽ പോലും ഗാന്ധി ഒഴികെ ഒരാളും അദ്ദേഹത്തോട് ചോദിയ്ക്കുമായിരുന്നില്ല. തീർന്നില്ല, വേറെയുമുണ്ട്. നാഥുറാം ഗോഡ്‌സെ, ദിഗംബർ ബജ്‌ടെ, വിഷ്ണു കർക്കരെ, നാരായൺ ആപ്‌തെ എന്നിവരടങ്ങുന്ന കൊലയാളി സംഘത്തെ കുറിച്ചുള്ള കൃത്യമായ ഇന്റലിജൻസ് റിപ്പോർട്ട് ബോംബെ സിഐഡി വിഭാഗത്തിലെ  ഓഫീസറായിരുന്ന ജംഷിദ് ജിമ്മി നഗർവാല ഡൽഹിയിലെ ഗാന്ധിജിയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണർ സഞ്ജീവിയെ അറിയിച്ചിരുന്നു. ജനുവരി 20ലെ ശ്രമത്തിനുശേഷം ഗോഡ്സെയും സംഘവും വീണ്ടും ഗാന്ധിജിയെ വധിയ്ക്കാൻ തിരിച്ചെത്തുമെന്ന വിവരം തനിയ്ക്കു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഡൽഹി പൊലീസിന് കൃത്യമായി മുന്നറിയിപ്പു നൽകിയിരുന്നു. ഈ അന്വേഷണത്തിന് നാഗർവാലയോടു  നിർദ്ദേശിച്ചത് അന്ന് ബോംബെ ആഭ്യന്തര മന്ത്രിയായിരുന്ന പിൽക്കാലത്തു ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൊറാർജി ദേശായിയാണ്. അത്രമാത്രം മുന്നറിയിപ്പുകൾ ഗാന്ധിവധത്തെ സംബന്ധിച്ച് പോലീസിന്റെയും കേന്ദ്ര സർക്കാരിന്റെയും മുന്നിലുണ്ടായിരുന്നു. അവിടെയെല്ലാം ഡൽഹി പോലീസും, അവരെ നിയന്ത്രിച്ചിരുന്ന ഇന്ദ്രപ്രസ്ഥത്തിലെ തമ്പുരാക്കന്മാരും കണ്ണടച്ചു, മഹാത്മാവിനെ ഗോഡ്സെയുടെ മുന്നിലേയ്ക്കെത്തിച്ചു കൊടുത്തു. 



ഇനിയുമുണ്ട്. പൂനെയിൽ നിന്നും ഈ സംഘത്തെക്കുറിച്ചു മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. പൂനെയിൽ, ഗോഡ്സെയും സംഘത്തെയും സ്ഥിരമായി നിരീക്ഷിയ്ക്കുകയും റിപ്പോർട്ട് ചെയ്യുകയും ഇവർ അങ്ങേയറ്റം അപകടകാരികൾ ആണെന്നു റിപ്പോർട്ട് ചെയ്യുകയും ചെയ്ത സിഐഡി ഉദ്യോഗസ്ഥനോട് ഇനി സേവനം തുടരേണ്ടതില്ലെന്ന കൽപ്പന കൊടുത്തത് സായിപ്പല്ല, ഗാന്ധിശിഷ്യന്മാരും അവരുടെ പോലീസും തന്നെയാണ്. മാത്രമല്ല, വധിയൂക്കപ്പെടുന്ന ദിവസം ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്ന അമേരിക്കൻ വിദേശകാര്യ വകുപ്പിലെ ജൂനിയർ കോൺസൽ ആയിരുന്ന ഹെർബർട്ട് റെയ്നർ അന്നേദിവസം  ഗാന്ധിയ്ക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ തീർത്തും അപര്യാപ്തമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. റിപ്പോർട്ടുകൾ ശരിയെങ്കിൽ ഗോഡ്‌സെയെ സംഭവസ്ഥലത്ത് വെച്ച് പിടികൂടിയതും ഈ അമേരിക്കക്കാരനാണ്, അല്ലാതെ പൊലീസല്ല. 


ഇനി, എന്തുകൊണ്ടാണ് ഗാന്ധിജിയുടെ സുരക്ഷയിൽ ഇന്ദ്രപ്രസ്ഥത്തിലെ നേതാക്കന്മാർക്ക് ഇത്രയും താല്പര്യം ഇല്ലാതിരുന്നത്. ഉത്തരം സിമ്പിളാണ്, സിംഹം ഉള്ളിടത്ത് പട്ടിയെ ആരും ഗൗനിയ്ക്കില്ല. ആര് പ്രധാനമന്ത്രി ആയാലും, രാഷ്ട്രപതി ആയാലും ഭാരതീയരും, ഈ ലോകം തന്നെയും കാതോർക്കുന്നതും അനുസരിയ്ക്കുന്നതും അവരെയൊന്നും ആയിരിയ്ക്കില്ല  ഗാന്ധിജിയെ ആയിരിയ്ക്കും. വേറെയുമുണ്ട്. കോൺഗ്രസ്സിന് അകത്തെ കുടുംബവാഴ്ച അദ്ദേഹം അനുവദിയ്ക്കില്ല. അഴിമതിയോ, അക്രമമോ വെച്ചുപൊറുപ്പിയ്ക്കില്ല. ചുരുക്കിപ്പറഞ്ഞാൽ അഹിംസയുടെ  അപ്പോസ്തലന്റെ മൃതദേഹം രാജ്‌ഘട്ടിലെ അന്ത്യവിശ്രമ സ്ഥലത്തേയ്ക്ക് എടുക്കുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലെ ഇടനാഴികളിൽ വാവിട്ടുകരയുന്ന ചിലരൊക്കെ ഉള്ളിൽ ചിരിയ്ക്കുക ആയിരുന്നു. അവരിൽ പലർക്കും വേണ്ടത് ഗാന്ധിജിയെ അല്ല, അദ്ദേഹത്തിൻറെ പേര് മാത്രമായിരുന്നു. മഹാനെന്നും രാഷ്ട്രശില്പി എന്നുമുള്ള മുദ്രകൾ പിൽക്കാലത്ത് അവർക്ക് ചാർത്തി കൊടുക്കുന്നത് അവരുടെ ഒക്കെ സന്തതിപരമ്പരകൾ  മാത്രമാണ്.  



ലോകചരിത്രത്തിലെ ഇതിഹാസ നായകന്മാർ, ഗാന്ധിജിയും, മാർട്ടിൻ ലൂഥർ കിങ്ങും, നെൽസൺ മണ്ടേലയും ഒന്നും സുന്ദരന്മാർ ആയിരുന്നില്ല. എന്നാൽ ചരിത്രത്താളുകളിലെ വില്ലന്മാരിൽ പലരും സുന്ദരമായ മുഖങ്ങൾ ഉള്ളവരുമായിരുന്നു.


അവലംബം: "സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ" -ലാരി കൊളിൻസും, ഡൊമിനിക് ലാപിയറും ചേർന്ന് എഴുതിയത്.

നവരാത്രിവ്രതം; അഷ്ടൈശ്വര്യത്തിന്റെ ഒൻപതാം നാൾ: സിദ്ധിദാത്രി ദേവി


“യാ ദേവീ സര്‍വ്വ ഭൂതേഷു മാ 

സിദ്ധിദാത്രി രൂപേണ സംസ്ഥിതാ  

നമഃസ്തസ്യൈ നമഃസ്തസ്യൈ 

നമഃസ്തസ്യൈ നമോ നമഃ “



നവരാത്രിയുടെ ഒൻപതാം നാൾ ദേവിയെ സിദ്ധിദാത്രി ഭാവത്തിലാണ് ആരാധിക്കേണ്ടത്. "സിദ്ധി ദാനംചെയ്യുന്നവൾ" എന്നാണ്  സിദ്ധിദാത്രി എന്ന നാമധേയം കൊണ്ട് അർഥമാക്കുന്നത്. ഭക്തന് എല്ലാവിധ കഴിവുകളും സിദ്ധികളും നൽകി അനുഗ്രഹിക്കുന്ന ദേവിയാണ് സിദ്ധിദാത്രി.താമരപൂവില്‍ ഇരിക്കുന്ന ചതുർഭുജയായ  ദേവിയുടെ വലതുകൈകളില്‍ ചക്രവും ഗദയും ഇടതുകൈകളില്‍ ശംഖും, താമരയും ഉണ്ട് . 


നവമം സിദ്ധിദാത്രീ എന്ന ദേവീ കവചത്തില്‍ കൊടുത്തിരിക്കുന്നതു പോലെ തന്നെ നവരാത്രിയുടെ ഒമ്പതാം ദിവസം പൂജിക്കുന്ന ദേവതയാണ് സിദ്ധിദാത്രി. സര്‍വ്വ വിധത്തിലുള്ള സിദ്ധികളടെയും ദേവതയാണ്  സിദ്ധിദാത്രി. സിദ്ധി എന്നാല്‍ പ്രത്യേക കഴിവുകള്‍ ദാത്രി എന്നാല്‍ തരുന്നവള്‍, സിദ്ധിദാത്രി എന്നാല്‍ പ്രത്യേക കഴിവുകള്‍ (സിദ്ധികള്‍) തരുന്നവള്‍. ശാസ്ത്രങ്ങള്‍ പ്രകാരം പരമേശ്വരന്റെ ശരീരത്തിന്റെ പാതി സിദ്ധിദാത്രിയാണ്. അങ്ങനെയുള്ള ശിവനെ അര്‍ദ്ധനാരീശ്വരന്‍ എന്നു വിളിക്കുന്നു. ശിവനു സിദ്ധികള്‍ എല്ലാം നല്‍കുന്നത് ഈ സിദ്ധിദാത്രീ ദേവിയാണെന്നാണ് ശാക്തേയ മതര്‍ വിശ്വസ്ക്കുന്നത്.


മാര്‍ക്കണ്ഡേയ പുരാണം അനുസരിച്ച് എട്ട് സിദ്ധികളാണുള്ളത്. ഇവ  അഷ്ട സിദ്ധികള്‍ എന്നറിയപ്പെടുന്നു. അവ ഈ പറയുന്നവയാണ്. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രകാമ്യ, ഈശിത്വ, വശിത്വ,എന്നിവയാണ്. എന്നാല്‍ ബ്രഹ്മവൈവര്‍ത്ത പുരാണത്തിലെ ശ്രീകൃഷ്ണ ജന്മ ഖണ്ഡത്തില്‍ ഇത് പതിനെട്ടെണ്ണമായാണ് കൊടുത്തിരിക്കുന്നത്. അവ താഴെ പറയുന്നവയാണ്. 1.അണിമ, 2.മഹിമ, 3.ഗരിമ, 4.ലഘിമ, 5.പ്രാപ്തി, 6.പ്രകാമ്യ, 7.ഈശിത്വവശിത്വ, 8.സര്‍വ്വകാമ്യവസായിത, 9.സര്‍വ്വഞ്ജത്വം, 10.ദൂര്‍ശ്രവണം, 11.പരകായപ്രവേശനം, 12.വാക്ക്സിദ്ധി, 13.കല്‍പവൃക്ഷത്വം, 14.സൃഷ്ടി, 15.സംഹാരകരണസാമര്‍ത്യം, 16.അമരത്വം, 17.സര്‍വ്വനായകത്വം, 18.ഭാവനാ സിദ്ധി.


സിദ്ധിദാത്രീ ദേവി ഭക്തരുടെയും, ഉപാസകരുടേയും സര്‍വ്വ വിഷമങ്ങളും ദൂരീകരിച്ച് അവര്‍ക്ക് സകല വിധത്തിലുള്ള ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നവളാണ്. ഒപ്പം ദേവീ അവിദ്യയെ അകറ്റി ബ്രഹ്മ ജ്ഞാനം നല്‍കുന്നവളാണ്. ദേവീ പുരാണമനുസരിച്ച് ശിവനു സകല വിധ സിദ്ധികളും ലഭിച്ചത് ദേവിയുടെ അനുഗ്രഹം കൊണ്ടുമാത്രമാണ്. ദേവിയുടെ അനുകമ്പമൂലമാണ് ശിവന്‍ അര്‍ദ്ധനാരീശ്വരനായത്.


പാര്‍വ്വതീ ദേവിയുടെ മൂലരൂപമാണ് സിദ്ധിദാത്രി. ദേവിക്ക് നാല്ല് കൈകളാണുള്ളത്. സിംഹാരൂഢയായ ദേവീയുടെ വലത്തു ഭാഗത്തെ മുകളിലെ കൈയ്യില്‍ ഗദ്ദയ്യും താഴത്തെ കൈയ്യില്‍  ചക്രവും ധരിച്ചിരിക്കുന്നു. ഇടതു ഭാഗത്തെ താഴത്തെ കൈയ്യില്‍ ശംഖും മുകളിലെ കൈയ്യില്‍ താമരയും പിടിച്ചിരിക്കുന്നു. ദേവീ താമരയ്യില്‍ ഇരിക്കുന്നതായാണ് സംങ്കല്‍പ്പം


ഭഗവാൻ പരമശിവന് സർവസിദ്ധികളും ലഭിച്ചത് സിദ്ധിദാത്രി ദേവിയുടെ അനുഗ്രഹത്താലാണെന്നും അതിനാൽ തന്റെ പാതി ദേവിക്ക് നല്കി ഭഗവാൻ  അര്‍ദ്ധനാരീശ്വരനായെന്നുമാണ് പുരാണത്തിൽ പറയുന്നത്. സ്വർണവർണത്തോടുകൂടിയ  ദേവി ദാനപ്രിയയും  അഷ്ടൈശ്വര്യപ്രദായനിയുമാണ് . നവഗ്രഹങ്ങളിൽ കേതുവിന്റെ ദേവതയാണ് സിദ്ധിദാത്രി.


നവദുര്‍ഗ്ഗാ വിധാനത്തില്‍ ഏറ്റവും അവസാനത്തെ അഥവാ ഒമ്പതാമത്തെ ദേവതാ സ്വരൂപമാണ് സിദ്ധിദാത്രീ. ആദ്യ എട്ടു നാളുകളില്‍ ദേവിയുടെ വിവിധ ഭാവങ്ങളെ ശരിയായി ഉപാസിച്ച ഭക്തര്‍ നവരാത്രിയുടെ അവസാന ദിവസം സിദ്ധിദാത്രീ പൂജയോടെ നവരാത്രി പൂജ അവസാനിപ്പിക്കുന്നു. 


എട്ടു നാളുകളായി നേടിയ ആത്മീയ ജ്ഞാനം കൊണ്ട് ഉപാസകര്‍ ദേവിയെ പ്രാര്‍ത്ഥിക്കുന്നതിനാല്‍ ദേവീ പ്രീതി വളരെ വേഗം ലഭിക്കുന്നു. മൂലാധാരത്തില്‍ ചുരുണ്ട് കൂടി കിടന്നിരുന്ന കുണ്ഡലനീ ശക്തിയെ നവരാത്രിയുടെ ഒരോ ദിവസവും  ശരിയായ ക്രമത്തില്‍ മന്ത്രങ്ങളുടേയ്യും സംങ്കല്‍പ്പ ശക്തിയുടേയ്യും വിശ്വാസശക്തി കൊണ്ട് പടി പടിയായി ഉയര്‍ത്തി സഹസ്രാര മദ്ധ്യത്തിലെ നിര്‍വ്വാണ ചക്രത്തില്‍ എത്തിച്ച് സാധകനിലെ ആത്മ ബോധത്തെ പ്രപഞ്ജബോധത്തിനോടു ചേര്‍ക്കുന്ന സാധനാ പദ്ധതിയാണ് നവരാത്രി പൂജ. 


സഹസ്രാര ചക്രത്തിലെ ആയിരം ഇതളുകള്‍ ഉള്ള ചക്ര ദളങ്ങളിലെ മന്ത്രാക്ഷരങ്ങളെ ഉത്തേജിപ്പിക്കുന്ന ഈ സാധനയിലൂടെ ഉപാസകനിലെ മാലിന്യങ്ങള്‍ അഥവാ മായകള്‍ അകറ്റി ശുദ്ധ ബോധത്തിലേക്ക് നയിക്കുന്നു.അവസാന ദിവസം നിർവാണചക്രത്തില്‍ ദേവിയെ സംങ്കല്‍പ്പിച്ച് പൂജ ചെയ്യുന്ന സാധകനില്‍ ആത്മജ്ഞാനം വളരുന്നു.



നിർവാണചക്രം

സാധാരണയായി അധികം പേര്ക്കും അറിയാത്ത ചക്രമാകും നിർവാണ ചക്രം. എന്നാല്‍ ദേവീ ഉപാസന നടത്തുന്ന ആളുകള്‍ക്ക് പ്രെത്യേകിച്ച് ശ്രീവിദ്യാ ഉപാസന നടത്തുന്നവര്‍ക്ക് തീര്‍ച്ചയായും അറിയുന്ന ചക്രമാകും നിർവാണ ചക്രം. ഉപാസനാ വിഷയങ്ങള്‍ ഇല്ലാത്ത സാധാരണ ആളുകള്‍ക്ക് തത്കാലം മനസിലാക്കാന് വേണ്ടി മാത്രം ഈ ചക്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഇത് സഹസ്രാര ചക്രത്തിന്റ മദ്ധ്യത്തില്‍ വരും. കുടുതല്‍ വിവരണം നല്ല ഗുരുനാഥനില്‍ നിന്ന് മനസ്സിലാക്കുകയാണ് ഉത്തമം. സാധാരണകാരന് ഇത് സഹസ്രാര ചക്രമായി കണ്ട് ദേവിയെ അവിടെ സംങ്കല്‍പ്പിച്ച് പൂജ ചെയ്യാം.


ആരാധനാ രീതി

മന്ത്ര ദീക്ഷ ഇല്ലാത്തവര്‍ക്കും ധൈര്യമായി ചെയ്യാന്‍ കഴിയുന്ന ഒരു രീതിയാണ് ഇവിടെ കൊടുക്കുന്നത്. നവരാത്രിയുടെ അഞ്ചാം ദിവസം കുളികഴിഞ്ഞ് ശുദ്ധമായ വസ്ത്രം ധരിച്ച് ദേവിയുടെ ചിത്രത്തിന് (വിഗ്രഹം/യന്ത്രം) മുന്പില്‍ വിളക്ക് കത്തിച്ച് താഴെ കൊടുത്ത മന്ത്രങ്ങള്‍ ചൊല്ലുക, ഇനി ചിത്രമോ, വിഗ്രഹങ്ങളോ യന്ത്രങ്ങളോ ഇല്ലാത്തവര്‍ ഒരു വിളക്ക് കത്തിച്ച് അതില്‍ ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഇനി അതിനും കഴിയാത്തവര്‍ തങ്ങളുടെ തലയുടെ മദ്ധ്യത്തില്‍ നെറുകയില്‍ സഹസ്രാര ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക


സിദ്ധിദാത്രീ (നിർവാണചക്ര) മന്ത്രം

"സിദ്ധഗന്ധര്‍വയക്ഷാദ്യൈരസുരൈരമരൈരപി 

 സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ" 


ധ്യാനം

വന്ദേ വാഞ്ഛിതമനോരഥാർഥം ചന്ദ്രാർധകൃതശേഖരാം .

കമലസ്ഥിതാം ചതുർഭുജാം സിദ്ധിദാം യശസ്വനീം ..

സ്വർണവർണനിർവാണചക്രസ്ഥിതാം നവമദുർഗാം ത്രിനേത്രാം .

ശംഖചക്രഗദാ പദ്മധരാം സിദ്ധിദാത്രീം ഭജേഽഹം ..

പടാംബരപരിധാനാം സുഹാസ്യാം നാനാലങ്കാരഭൂഷിതാം .

മഞ്ജീരഹാരകേയൂരകിങ്കിണീരത്നകുണ്ഡലമണ്ഡിതാം ..

പ്രഫുല്ലവദനാം പല്ലവാധരാം കാന്തകപോലാം പീനപയോധരാം .

കമനീയാം ലാവണ്യാം ക്ഷീണകടിം നിമ്നനാഭിം നിതംബനീം ..


സ്തോത്രം

കഞ്ജനാഭാം ശംഖചക്രഗദാധരാം മുകുടോജ്ജ്വലാം .

സ്മേരമുഖി ശിവപത്നി സിദ്ധിദാത്രി നമോഽസ്തുതേ ..

പടാംബരപരിധാനാം നാനാലങ്കാരഭൂഷിതാം .

നലിനസ്ഥിതാ നലിനാക്ഷീ സിദ്ധിദാത്രീ നമോഽസ്തുതേ ..

പരമാനന്ദമയീ ദേവീ പരബ്രഹ്മ പരമാത്മാ .

പരമശക്തി പരമഭക്തി സിദ്ധിദാത്രീ നമോഽസ്തു തേ ..

വിശ്വകർത്രീ വിശ്വഭർത്രീ വിശ്വഹർത്രീ വിശ്വപ്രീതാ .

വിശ്വാർചിതാ വിശ്വാതീതാ സിദ്ധിദാത്രീ നമോഽസ്തു തേ ..

ഭുക്തിമുക്തികാരണീ ഭക്തകഷ്ടനിവാരിണീ .

ഭവസാഗരതാരിണീ സിദ്ധിദാത്രീ നമോഽസ്തു തേ ..

ധർമാർഥകാമപ്രദായിനീ മഹാമോഹവിനാശിനീ .

മോക്ഷദായിനീ സിദ്ധിദാത്രീ ഋദ്ധിദാത്രീ നമോഽസ്തു തേ ..


കവചം

ഓങ്കാരഃ പാതു ശീർഷേ മാം, ഐം ബീജം മാം ഹൃദയേ .

ഹ്രീം ബീജം സദാ പാതു നഭോ ഗൃഹോ ച പാദയോഃ ..

ലലാടകർണൗ ശ്രീം ബീജം പാതു ക്ലീം ബീജം മാം നേത്രഘ്രാണൗ 

കപോലചിബുകൗ ഹസൗഃ പാതു ജഗത്പ്രസൂത്യൈ മാം സർവവദനേ