Saturday, 15 October 2022

തരൂർ ശശിയാകുമോ

 ശശി തരൂരിന് വേണ്ടി കരഞ്ഞു മെഴുകുവാണ് മലയാള മാദ്ധ്യമ ശിങ്കങ്ങൾ. ഹാഷ്മിയുടെ ഒക്കെ കരച്ചിൽ കേട്ടാൽ പെറ്റതള്ള സഹിക്കില്ല.. അമ്മാതിരി കരച്ചിലാണ്.. കാണുന്നവന്റെ വരെ ഫിലമെൻ്റടിച്ചു പോവും ഹാഷ്മിയുടെ ശ്വാസം മുട്ടിയുള്ള സാഹിത്യം കേട്ടാൽ... മല്ലികാർജ്ജുന ഖാർഗേക്ക് വേണ്ടി വോട്ടു തേടാനിറങ്ങിയ രമേശ് ചെന്നിത്തലയെ പ്രാകി നശിപ്പിച്ചു കളഞ്ഞു ടിയാൻ. പുട്ടിന് പീര പോലെ ആർ.എസ്സ്.എസ്സിനേയും ഇതിനിടെ ചേർത്തു ഹാഷ്മി. തരൂര് ഇറങ്ങിയിരിക്കുന്നത്, ആർ.എസ്സ്. എസ്സിനെ നേരിടാനാണത്രേ. എന്ന് വച്ചാൽ സോണിയാ ഗാന്ധിയുടെ സ്ഥാനാർത്ഥി ഖാർഗേ ആർ.എസ്സ് എസ്സാണെന്നല്ലേ?!  എന്തരോയെന്തോ? 


കേരളത്തിൽ തരൂരിന് വേണ്ടി ആദ്യം പണി തുടങ്ങിയത് മറുനാടനാണ്. ദിനം പ്രതി ഒരഞ്ചു വീഡിയോയിൽ തുടങ്ങി സർവ്വേ വരെ നടത്തിക്കളഞ്ഞു പഹയന്മാർ. ഏഷ്യാനെറ്റടക്കം മറ്റ് ചാനലുകളും, ഓൺലൈനുകളുമെല്ലാം ഇപ്പോൾ ഒപ്പം പിടിക്കാനുള്ള ഓട്ടത്തിലാണ്. സുധാകരനും, സതീശനും മുതൽ ചെന്നിത്തല വരെയുള്ളവരെ തരൂരിനെ എതിർക്കുന്ന വില്ലൻമാരാക്കിക്കഴിഞ്ഞു. ഇനി തരൂർ തോറ്റു കഴിയുമ്പോൾ തെരുവിലിട്ടു് ഇവരെയൊക്കെ ആരെങ്കിലും തല്ലിയെന്ന് വരെ വരാം. അമ്മാതിരി ഇമേജ് ബിൽഡിങ്ങാണ് ഈ മാമാകൾ എല്ലാം കൂടി തരുരിന് ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്. ഏതായാലും മേടിച്ച കാശിന് അവറ്റകൾ പണിയെടുക്കുന്നുണ്ട്.' 


എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇന്ത്യയെന്നാൽ കേരളത്തിനപ്പുറം ഒരു വിശാലമായ ഭൂപ്രദേശം കുടി ചേർന്നതാണെന്ന് ഇവരിൽ പലരും കരുതുന്നതേയില്ല. ബി ജെ പിയേയും ആർഎസ്സ്എസ്സിനേയും ഒക്കെ വിട്, മദ്ധ്യപ്രദേശിലും, ഗുജറാത്തിലും, ആസ്സാമിലും ഇപ്പോഴും ഭരണമുള്ള രാജസ്ഥാനിലുമൊക്കെ ശക്തമായ പാർട്ടി തന്നെയാണ് ഇന്നും കോൺഗ്രസ്സ്. ഇവിടെയൊക്കെ ഗ്രൗണ്ട് ലവലിൽ കോൺഗ്രസ്സ് പാർട്ടിയിൽ സ്വാധീനം ഉണ്ടാക്കാൻ തിരഞ്ഞെടുപ്പ് കാലത്തല്ലാതെ മണ്ണിൽ ചവിട്ടാത്ത ശശി തരൂരിന് ആവുമോ? സംശയമാണ്. 


ഖാർഗേക്ക് ആവുമോ എന്ന് മറിച്ചു ചോദിച്ചാൽ ആവില്ല എന്ന് തന്നെയാണ് ഉത്തരം. എന്നാൽ ഹൈക്കമാൻഡിന് അഥവാ സോണിയാഗാന്ധിക്ക് ഇപ്പോൾ ആവശ്യം 2024 തിരഞ്ഞെടുപ്പ് കഴിയും വരെ ആ സ്ഥാനത്തിരിക്കാൻ ഒരു ഡമ്മി പ്രസിഡൻറിനേയാണ്. കാരണം 2024-ലെ തിരഞ്ഞെടുപ്പിൽ മോദിയെ മറികടന്ന് ഭരണം പിടിക്കാൻ കോൺഗ്രസ്സിന് ആവില്ല എന്നത് സുവ്യക്തമാണ്. ആ പരാജയം രാഹുൽ ഗാന്ധി പ്രസിഡൻറായി ഇരിക്കുമ്പോൾ വേണ്ട മറിച്ച് ആ പരാജയം ഏൽപ്പിച്ചു കൊടുക്കാൻ പറ്റിയ' ഒരാളെ അവർക്ക് വേണം. ആ ആളാണ് മല്ലികാർജ്ജുന ഖാർഗേ. 


2024 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം രാഹുലിന് പ്രസിഡൻറാകുകയും ചെയ്യാം. രാഹുൽ ഗാന്ധി തത്ക്കാലം പ്രസിഡന്റ് പദം ഏറ്റെടുക്കാത്തതിന് നാഷണൽ ഹെറാൾഡ് കേസ് മറ്റൊരു കാരണമാണ്. അതിൽ ശിക്ഷിക്കപ്പെട്ടാലും ഉന്നത കോടതികളിൽ അപ്പീലും വിചാരണയും ഒക്കെയായി കാലം കുറേയെടുക്കും. തത്ക്കാലം വിഷയം 2024ലെ തിരഞ്ഞെടുപ്പു തന്നെയാണ്. "ഹൈക്കമാൻഡിന്റെ" ഖാർഗേ താത്പര്യം അതാണ്. 


ശശി തരൂർ പ്രസിഡൻറായാൽ ഇതൊന്നും നടക്കില്ല. തരൂരിന്റെ അക്കാഡമിക്ക് രംഗത്തെ മികവോ, അന്താരാഷ്ട്ര ഇമേജോ ഹിന്ദി ബൽറ്റിൽ ഓടില്ല എന്നതും മറ്റൊരു ന്യൂനതയാണ്...അതിലുമുപരി രാഹുൽ ഗാന്ധി സൈഡാകുകയും ചെയ്യും.. താരതമ്യേന കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ പുതുമുഖമായ തരൂർ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള നേതാക്കളുടെ മുകളിൽ എത്തുക എന്നതും കോൺഗ്രസ്സ് നേതാക്കൾക്ക് അചിന്ത്യമായ കാര്യമാണ്. അതിനാൽ തന്നെ ഇവിടെ ഹാഷ്മിമാർ എത്രത്തോളം ഓരിയിട്ടാലും ശരി, ശശി തരൂർ നീങ്ങുന്നത് വമ്പൻ തോൽവിയിലേക്കാണ്. തുടർന്ന് പാർട്ടിക്ക് പുറത്തേക്കും..


രഞ്ജിത്ത് ഗോപാലകൃഷ്ണൻ


രാഷ്ട്രീയക്കാർ എങ്ങനെ ജീവിക്കുന്നു?

 നമ്മുടെ രാഷ്ട്രീയക്കാർ എങ്ങനെയാണ് ജീവിക്കുന്നത്?!.. നമ്മുടെ നാടിനേയും, ജനങ്ങളേയും, ജനാധിപത്യത്തേയും ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഓരോരുത്തരുടേയും മനസ്സിൽ കാലങ്ങളായുള്ള സമസ്യയാണിത്.. 



കാരണം, ബിസിനസ്സോ, ജോലിയോ ഒക്കെ ചെയ്തു സാമാന്യം തരക്കേടില്ലാത്ത വരുമാനമുള്ളവർ പോലും ജീവിതചിലവുകളുടെ മുൻപിൽ മുട്ടിടിച്ചു ജീവിക്കുന്ന കാലമാണിത്.. അപ്പോളാണ്, നമ്മുടെ നാട്ടിൽ പറയത്തക്ക യാതൊരു ജോലിയോ, കച്ചവടമോ ഒന്നുമില്ലാത്ത ഒരു കൂട്ടം മനുഷ്യർ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരായി നിറഞ്ഞാടുന്നത്. കാലണ കൈയ്യിലില്ലാതെ ചെറ്റകുടിലിൽ നിന്നും ജീവിതം തുടങ്ങിയവർ കോടീശ്വരന്മാരായി മാറിയത് കണ്ട് നാം മൂക്കത്ത് വിരൽ വച്ചു അതിശയിക്കാറില്ലേ..?!


നിസ്വാർത്ഥ ദേശ സേവനവും നരനെ നാരായണനായി കണ്ട് ജന സേവനവും നടത്താൻ സ്വജീവിതം സമർപ്പിച്ചിരുന്ന കാലം വിസ്മൃതിയിലായിക്കഴിഞ്ഞു. ആദർശങ്ങളുടെ പേരിൽ രാഷ്ട്രീയത്തിലേക്ക് ഇന്ന് എത്ര പേർ എത്തുന്നുണ്ട്.?  ഇന്ന് രാഷ്ട്രീയം ഒരു തൊഴിലാണ്. ഏതൊരു തൊഴിലും പോലെ വ്യക്തിഗത മികവ് അവിടെയും വേണം. പ്രധാനമായും അറിവും, പ്രസംഗിക്കാനുള്ള കഴിവും സംഘടനാ മികവും മാനദണ്ഡമാണ്. എങ്കിലും കുടുംബപാരമ്പര്യവും, പെട്ടിപിടുത്തവും മത സാമുദായിക പരിഗണനയും ഇവിടെ യോഗ്യരെ മറികടന്ന് മേൽകൈയ്യ് നേടാറുണ്ട്. ഈ രാഷ്ട്രീയക്കാരുടെ വരുമാനം പ്രധാനമായും, കളവു, പിരിവ്, കാക്കാപിടുത്തം എന്നിവയാണ്..! സ്വന്തമായി അദ്ധ്വാനിച്ചു സമ്പാദിക്കാത്തവരുടെ വരുമാനമാർഗ്ഗം ഇതല്ലേയാകൂ..


കളവു എന്ന് വച്ചാൽ കൈക്കൂലി, അഴിമതി എന്നിങ്ങനെ. പിരിവ് എന്ന് വച്ചാൽ പണ്ട് കാലത്തെ പോലെ സാധാരണ ജനങ്ങളിൽ നിന്ന് എട്ടണപ്പിരിവല്ല. മറിച്ച് കുത്തക മുതലാളിമാരും, അനധികൃത ക്വാറി നടത്തുന്നവരും, മണൽ, മദ്യമാഫിയ, സ്വർണ്ണക്കടത്തുകാർ തുടങ്ങിയവരാണ് ഇന്ന് രാഷ്ട്രീയക്കാരുടെ വരുമാന സ്രോതസ്സ്. മദ്യ രാജാവു് മണിച്ചന്റെ മാസപ്പടി വാങ്ങിയിരുന്ന ഒരാളിന്ന് മന്ത്രിയല്ലേ?


എന്നാൽ എല്ലാ രാഷ്ട്രീയക്കാരും അങ്ങനെയല്ല കേട്ടോ.. ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങി വന്ന ഗാന്ധിജി കോൺഗ്രസ്സിൽ ചേരാൻ ആദ്യം വൈമുഖ്യം പ്രകടിപ്പിച്ചതിന് കാരണം കുടുംബച്ചിലവുകൾ എങ്ങനെ നടത്തും എന്ന വേവലാതിയായിരുന്നു.. ഒടുവിൽ ഗോപാലകൃഷ്ണ ഗോഖ്‌ലെയുടെ അഭ്യർത്ഥന പ്രകാരം ടാറ്റ ഗാന്ധിജിയെ സഹായിക്കാമെന്ന് ഉറപ്പു നൽകിയ ശേഷമാണ് അദ്ദേഹം നേതൃത്വം ഏറ്റെടുക്കാൻ സമ്മതിച്ചത്. വല്ലഭായ് പട്ടേൽ ബോംബെയിൽ അന്നത്തെ കാലത്ത് ലക്ഷം ഫീസ് വാങ്ങുന്ന മികച്ച അഭിഭാഷകനായിരുന്നു. അങ്ങനെ എത്രയോ പേർ. (ഇനിയും എഴുതിയാൽ പട്ടിക നീണ്ടു പോകും.)


എന്നാൽ ഭൂരിഭാഗം പേരും അങ്ങനെ സ്വന്തം വരുമാനം ഉള്ളവരല്ല.. ഒന്നുകിൽ രാഷ്ട്രീയം അഥവാ ജനസേവനം ജീവിതവൃതമാക്കി ഏതു സാഹചര്യങ്ങളേയും നേരിടാൻ ഇറങ്ങിയ നിസ്വാർത്ഥരാകും അവർ.. കുമ്മനം രാജശേഖരനെ പോലെ ജോലി രാജി വച്ച് സമാജ സേവനത്തിന് ഇറങ്ങിയവർ. 


മറ്റൊരു കൂട്ടരുണ്ട്. രാഷ്ട്രീയം അവർക്ക് തൊഴിലാണ്. ജീവിതത്തിൽ ഒരു പണിയും ചെയ്തിട്ടുണ്ടാവില്ല. പിണറായി വിജയനോ, ഉമ്മൻചാണ്ടിയോ, കെ.സുരേന്ദ്രനോ രാഷ്ട്രീയമല്ലാതെ മേലനങ്ങി എന്തെങ്കിലും പണിയെടുത്തതായി കേട്ടിട്ടുണ്ടോ?! ഇവരെപ്പോലെയാണ് മേൽപ്പറഞ്ഞ ഭൂരിഭാഗവും..


ഇനി മൂന്നാമതൊരു വിഭാഗം കൂടിയുണ്ട്. പ്രധാനമായും രാഷ്ട്രീയം പ്രഫഷനായി തിരഞ്ഞെടുക്കുന്ന പുതു തലമുറയാണ്. അത്യാവശ്യം ചുറ്റുപ്പാടുകൾ അവർക്കുണ്ടാകും. രാഷ്ട്രീയത്തിൽ ആകട്ടെ വളരെ ശ്രദ്ധാപൂർവ്വമാകും അവരുടെ കരുനീക്കം. ജനസേവന പ്രവർത്തനങ്ങൾ മുതൽ ചാനൽ ചർച്ചകളിൽ വരെ അവരു നിറഞ്ഞാടും. കളങ്കിത വ്യക്തിത്വങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞ് നിൽക്കും. പിരിവുകൾ സുതാര്യമായിരിക്കും. അങ്ങനെ ഇമേജ് ബിൽഡ് ചെയ്യാൻ നോക്കും. ഇത്തരക്കാർ  നേരിടേണ്ടി വരുന്ന ഏറ്റവും വലിയ അപകടം സ്വന്തം പാളയത്തിൽ തിരിഞ്ഞു നിന്ന് പട വെട്ടുന്ന മുതിർന്നവരും ഞണ്ടിനേപ്പോലെ വലിച്ചു താഴെയിടാൻ നോക്കുന്ന സഹപ്രവർത്തകരുമാണ്. അങ്ങനത്തെ ചതിക്കുഴികളിൽ നിറഞ്ഞയിടമാണ് ഇന്ന് രാഷ്ട്രീയം.


മിക്കവാറും രാഷ്ട്രീയക്കാർ ലക്ഷ്യം വയ്ക്കുന്നത് പണവും പ്രശസ്തിയും പദവികളുമാണ് എന്ന് ഇന്ന് എല്ലാവർക്കുമറിയാം. പഞ്ചായത്ത് തലം മുതൽ പാർലിമെൻറ് വരെയുള്ള ഏതെങ്കിലും പദവികളോ, ഏതെങ്കിലും കോർപ്പറേഷനോ, പി.എസ്സ്.സി, റയിൽവേ തുടങ്ങിയ അനേകം ബോർഡുകളിലോ ഒക്കെ കയറിപ്പറ്റി സ്വന്തം വരുമാനം ഉറപ്പിക്കലാണ്  ഇവരുടെ വഴി. എന്നാൽ ഈ ഒരു സുരക്ഷിതത്വത്തിലേക്ക് എത്തപ്പെടാൻ വർഷങ്ങളുടെ അദ്ധ്വാനം ആവശ്യമുണ്ട്. അവിടെയാണ് പാർട്ടികളുടെ പിന്തുണ ആവശ്യമുള്ളത്..


അണികളേയും, ആശ്രയിക്കുന്നവരേയും, ആസ്മാദികളേയും കൈവിടാത്ത ആളായിരുന്നു കരുണാകരൻ. അതേസമയം രാഷ്ട്രീയത്തിൽ വന്ന നാൾ മുതൽ പദവികളിൽ നിന്ന് പദവികളിലേക്ക് ചാടിക്കളിച്ച ആളാണ് ആന്റണി. തയ്യൽക്കാരനായിരുന്ന അച്ചുതാനന്ദനിൽ നിന്നു് കുത്തക മുതലാളിയുടെ സ്വകാര്യ ഹെലികോപ്റ്ററിൽ ഭാര്യയേയും മകളേയും കൊച്ചുമകനേയും കുട്ടി കണ്ണൂരിൽ നിന്ന് കൊച്ചിക്കും അവിടുന്ന് വിദേശത്തേക്കും പറക്കുന്ന ഏകാധിപതിയാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി. 


അതെന്തൊക്കെയായാലും, സ്വന്തം പാർട്ടിക്കാരേയും, അണികളേയും സംരക്ഷിക്കുന്നതിലും അവർക്ക് വരുമാന മാർഗം ഉണ്ടാക്കിക്കൊടുത്ത് ജീവിതകാലം മുഴുവൻ പാർട്ടി അടിമകളായി നിലനിർത്തുന്നതിൽ സി പി എം കഴിഞ്ഞേ മറ്റൊരു പാർട്ടി കേരളത്തിലുള്ളൂ. അണികൾക്ക് ചുമട്ടു തൊഴിലാളി ബാഡ്ജ് നേടിക്കൊടുക്കുന്നതിൽ തുടങ്ങിയ ഈ വരുമാനാധിഷ്ഠിത പാർട്ടി പ്രവർത്തനം ഇന്ന് അണികളുടേയും നേതാക്കളുടെയും ഭാര്യമാർക്കും ആശ്രിതർക്കും ലക്ഷങ്ങൾ ശമ്പളമുള്ള അനധികൃത സർക്കാർ ജോലികളിൽ എത്തി നിൽക്കുന്നു. ഇതിൽ യോഗ്യത മറികടന്നും പരീക്ഷകൾ അട്ടിമറിച്ചും അനധികൃത ശുപാർശകളിലൂടെയുമുള്ള ജോലി നൽകൽ അധാർമ്മികമാണെങ്കിലും അണികളുടെ ജീവിത സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുന്ന സിപിഎമ്മിന്റെ കരുതൽ നയം ശ്ലാഖനീയം തന്നെയാണ്. അതിലൂടെ എത്രയെത്ര യുവ നേതാക്കളേയാണ് സി പി എം കണ്ടെത്തുന്നത്.?! 


ഒരു കാലത്ത് യുവതുർക്കിയായിരുന്ന ശ്രീരാമകൃഷ്ണൻ "സ്വപ്ന", വിഐപി പദവിയായ സ്പീക്കർ വരെയായി. കോഴിക്കോട്ട് ക്രൈമിന്റെ ഓഫീസ് തല്ലിപ്പൊളിച്ച കേസിലെ പ്രതി ഇന്ന് മന്ത്രിയും, മരുമോനുമാണ്. ചാനൽ ചർച്ചകളിൽ സന്ദീപ് വാര്യരുടേയും, ശിവശങ്കരൻറെയും, വചസ്പതിയുടേയും മുന്നിൽ തേഞ്ഞിരുന്ന റഹിം ഇന്ന് പാർലിമെന്റ് അംഗവും, ഷംസീർ സ്പീക്കറുമാണ്. ഇങ്ങനെ എത്രയെത്ര യുവനേതാക്കൾ?!  എന്നാൽ ബിജെപി, സോറി കേജേപ്പിയുടെ കാര്യമോ?!


അഞ്ചു ശതമാനം വോട്ടു സ്വപ്നം മാത്രമായിരുന്ന എൺപതുകളിൽ ആദർശാധിഷ്ഠിത നേതൃത്വമായിരുന്നു ആർ.എസ്സ്എസ്സിന്റെയും, ബിജെപിയുടെ വളർച്ചക്ക് കേരളത്തിൽ അടിത്തറ പാകിയത്. പി.പരമേശ്വരൻ സംഘത്തിന്റെയും, കെജി മാരാർ ബിജെപിയുടേയും മുഖങ്ങളായി. അവരോളം തന്നെ കിടയറ്റ നേതാക്കൾ വേറെയും. ഇവരെല്ലാം ചെയ്തത് സംഘടനകളെ ശക്തിപ്പെടുത്താൻ പുതുതലമുറ നേതാക്കളെ വളർത്തിക്കൊണ്ട് വരികയെന്നതായിരുന്നു. അങ്ങനെയാണ് സംഘം നിയോഗിച്ച പി.പി.മുകുന്ദൻ ബിജെപി രാഷ്ട്രീയത്തിൽ എത്തിയത്. 


മുകുന്ദേട്ടൻ എന്ന് എതിരാളികൾ പോലും വിളിക്കുന്ന അദ്ദേഹമാണ് ഇന്ന് കാണുന്ന നേതാക്കളെ ബി ജെ പിയിൽ എത്തിച്ചത്. കൃഷ്ണദാസ്, മുരളീധരൻ, എം.ടി.രമേശ് തുടങ്ങി സുരേന്ദ്രൻ വരെയുള്ളവർ വളർന്നതും ഉയർന്നതും ഈ തണലിലാണ്. ഒടുവിൽ അവർ തന്നെ മുകുന്ദനെ കാലു വാരി. ഇന്ന് ഗ്രൂപ്പു തിരിഞ്ഞ് സ്വന്തം നിലയിൽ പ്രവർത്തിക്കുന്ന ഇവരാകട്ടെ ഇനിയൊരു തലമുറ ഇവിടെ വേണ്ട എന്ന നിലയിൽ പുതുനാമ്പുകളെ ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഇപ്പോൾ പാർട്ടി ഭരണം കൈയ്യിലുള്ള മുരളീധരനും സുരേന്ദ്രനും.


അടുത്തയൊരു പത്തു വർഷത്തേക്കെങ്കിലും തങ്ങൾക്ക് മീതെ വളരാനൊരു വൃക്ഷം ഇവിടെ മുളയ്ക്കേണ്ട എന്നതാവണം അവരുടെ തീരുമാനം. ജനങ്ങൾ ഇഷ്ടപ്പെടുന്ന ആരേയും പാർട്ടിയിൽ ഉയരാൻ അനുവദിക്കാത്തതിന് കാരണം അതാവും. മുൻപ് ശിവശങ്കരനേയും പിന്നീട് വാചസ്പതിയേയും, ഇപ്പോൾ സന്ദീപ് വാര്യരേയും ഒരുക്കിയതിന് പിന്നിൽ മറ്റെന്ത് വികാരമാണ് ഉള്ളത്?


സന്ദീപ് വാര്യരെ പാർട്ടി വക്താവ് സ്ഥാനത്തു നിന്ന് മാറ്റിയതിനെ ഞാൻ ചോദ്യം ചെയ്യുന്നില്ല. അത് സുരേന്ദ്രൻ പറഞ്ഞതു പോലെ അത് പാർട്ടിയുടെ സ്വാതന്ത്യമാണ്. എന്നാൽ ആ തീരുമാനത്തിന് പിന്നാലെ ദുരൂഹമായ പണപ്പിരിവ് ആരോപിച്ച് അയാളെ പിന്നിലൂടെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നത് ശരിയാണോ? അല്ലെങ്കിൽ തന്നെ പണപ്പിരിവ് നടത്താത്ത ആരുണ്ട് ഈ പാർട്ടിയിൽ? കേരളാ പോലീസ് ജാമ്യമില്ലാ വകുപ്പ് ചാർത്തി കുഴൽപ്പണ ഇടപാടിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് സുരേന്ദ്രന്റെ പേരിലല്ലേ? രണ്ടു കാലേൽ മന്തുപിടിച്ചവനാണോ കൊതുകു കടിച്ച് നീര് വച്ചവനെ വിധിക്കാൻ അവകാശം?!


ഏറ്റവും കഷ്‌ടം, ലോകമാദരിക്കുന്ന നരേന്ദ്രമോദി ഭരിക്കുന്ന ഇന്നത്തെ ഭാരതത്തിന്റെ സുവർണ്ണകാലത്തും അതിന്റേതായ ഗുണമനുഭവിക്കാൻ യോഗമില്ലാതെ കാശ്മീരിലെ പണ്ഡിറ്റുകളുടെ അവസ്ഥ എപ്പോൾ വേണമെങ്കിലും ഉടലെടുക്കാമെന്ന നിലയിൽ ജീവിക്കാനാണ് കേരളത്തിലെ അടിസ്ഥാന ജനതയുടെ യോഗം.


രഞ്ജിത്ത് ഗോപാലകൃഷ്ണൻ

നന്മ നിറയേണ്ട ലോക സങ്കൽപ്പം

 “What we need is a carrier of eternal goodness and wholesomeness in human conduct which is called righteousness. As we say in India, where there is righteousness in the heart, there is beauty in character. When there is beauty in the character, there is harmony in the home. When there is harmony in the home, there is an order in the nation. When there is order in the nation there is peace in the world. “ - Dr. APJ Abdul Kalam



ഇന്ത്യയുടെ എക്കാലത്തെയും മഹാനായ രാഷ്ട്രപതിയായിരുന്ന ശ്രീ. എ.പി.ജെ അബ്ദുൾ കലാമിന്റെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്. . ഒക്ടോബർ പതിനഞ്ച് അദ്ദേഹത്തിന്റെ ജന്മദിനം കൂടിയാണ്. 


മികച്ച അദ്ധ്യാപകൻ, ഇന്ത്യയുടെ ന്യൂക്ലിയർ വിജയത്തിന് വെന്നിക്കൊടി നാട്ടിയ മികവുറ്റ ശാസ്ത്രജ്ഞൻ, കവി, എഴുത്തുകാരൻ എന്നു തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. എന്നാൽ ഇതിനൊക്കെ ഉപരി സ്നേഹനിധിയായ, നന്മ മാത്രം നിറഞ്ഞ ഒരു മനുഷ്യസ്നേഹിയായിരുന്നു ശ്രീ. അബ്ദുൾക്കലാം.


തന്റെ പ്രസംഗങ്ങളിൽ അദ്ദേഹം എപ്പോഴും എവിടെയും എടുത്ത് പറഞ്ഞിരുന്ന ഒരു വാക്കാണ് "righteousness" അഥവാ "ധാർമ്മികത". ഓരോ മനുഷ്യനും നന്മ ഉൾക്കൊണ്ട് ധാർമ്മികത കൈവിടാതെ ജീവിക്കണം എന്നും , അങ്ങനെ അവന്റെ കുടുംബവും, അവൻ ജീവിക്കുന്ന സമൂഹവും, രാജ്യവും,ലോകവും, സമാധാനവും, സന്തോഷവും, സമൃദ്ധിയും നിറഞ്ഞ സത്യസന്ധമായ, നന്മ നിറഞ്ഞ ഒരു പരിഷ്കൃത ലോകമായി മാറുമെന്ന് അദ്ദേഹം പ്രത്യാശിച്ചിരുന്നു.


ഇന്നദ്ദേഹം നമ്മോടൊപ്പം ഇല്ല. എന്നാൽ ശ്രീ. എ.പി.ജെ അബ്ദുൾ കലാം ആഗ്രഹിച്ച പോലെ ധാർമ്മികത കൈവിടാത്ത ഒരു സമൂഹത്തിന്റെ ആവശ്യകത ഏറ്റവുമധികം ബോദ്ധ്യമാവുന്ന ദിനങ്ങളാണ് നമ്മുടെ മുന്നിലൂടെ കടന്ന് പോകുന്നത്. ദുര മൂത്ത മനുഷ്യർ എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത്? പ്രത്യേകിച്ച് മലയാളികൾ?! 


പണത്തിന്, പദവിക്ക്, അധികാരത്തിന് എല്ലാം വേണ്ടി എന്തും ചെയ്യും വിധം അധപ്പതിക്കുകയാണ് നമ്മുടെ സമൂഹം. 


ആർത്തി മൂത്ത മനുഷ്യർ, മനുഷ്യരെ തന്നെ കൊന്ന് തിന്നുന്നു. 


മദ്യവും മയക്കുമരുന്നും മത തീവ്രവാദവും, മന്ത്രവാദവും മൂലം മനം പിരട്ടുകയാണ് കേരളം! 


തിന്മ നിറഞ്ഞ, ക്രൗര്യമേറിയ കുറ്റകൃത്യങ്ങൾ ഇടതടവില്ലാതെ സംപ്രേക്ഷണം ചെയ്ത് മനുഷ്യരുടെ മനസ്സ് വീണ്ടും വീണ്ടും ദുഷിപ്പിച്ച് സ്വന്തം കീശ നിറയ്ക്കുന്ന ദൃശ്യമാദ്ധ്യമങ്ങൾ...!


എന്നിട്ടും മലയാളിയുടെ ഭാവം ദൈവത്തിന്റെ സ്വന്തം നാടാണെന്നാണ്. സ്വാതന്ത്യാനന്തര ദശകങ്ങളിൽ സാംസ്കാരികമായി ഏറെ മുന്നിൽ നിന്നിരുന്ന നന്മ ചോർന്ന് പോകാത്ത ഒരു സമൂഹമായിരുന്നു മലയാളികളുടേത്. ഇന്നത് ഏറെ ദുഷിച്ചിരിക്കുന്നു. ഇന്നിവിടെ മനുഷ്യരില്ല...! 


മതങ്ങളും, പാർട്ടികളും അവരുടെയെല്ലാം ആർത്തികളും മാത്രമേയുള്ളൂ...!


മനുഷ്യന്റെ ആവാസ വ്യവസ്ഥക്ക് യോഗ്യമായ ഒരു നാടായി കേരളത്തെ ഇനി വീണ്ടും മാറ്റിയെടുക്കാൻ സാമൂഹിക ശാസ്ത്രജ്ഞർ മുതൽ മനുഷ്യരായി അവശേഷിക്കുന്ന സാധാരണ ജീവികൾക്ക് വരെ സാധിക്കുമാറാകട്ടെ എന്ന് മാത്രമാണ് ഇന്നത്തെ പ്രാർത്ഥന.


രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Tuesday, 4 October 2022

ഗാന്ധി വധം : സംശയങ്ങൾ

 അഹിംസയുടെ അപ്പോസ്തലന്റെ മൃതദേഹം രാജ്‌ഘട്ടിലെ അന്ത്യവിശ്രമ സ്ഥലത്തേയ്ക്ക് എടുക്കുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലെ ഇടനാഴികളിൽ വാവിട്ടു കരയുന്ന ചിലരൊക്കെ ഉള്ളിൽ ചിരിയ്ക്കുക ആയിരുന്നു.. 


നാമെല്ലാം  കരുതുന്നപോലെ ഒരു ദിവസം രാവിലെ ഗോഡ്‌സെ തോക്കുമെടുത്ത് വീട്ടിൽ നിന്നിറങ്ങി ഗാന്ധിജിയെ വെടിവച്ചു കൊല്ലുക അല്ലായിരുന്നു. ഗോഡ്‌സെ ഗാന്ധിജിയെ വധിയ്ക്കാൻ ശ്രമിയ്ക്കുന്നത് ഒന്നാം തവണയല്ല. രണ്ടാം തവണയല്ല.  മൂന്നാം തവണയല്ല. നാലാം തവണയാണ് ഗാന്ധിജിയെ  വധിയ്ക്കുകയെന്ന ഉദ്യമത്തിൽ അയാൾ വിജയിയ്ക്കുന്നത്. ആദ്യത്തെ മൂന്നു തവണയും ഇക്കാര്യം സർക്കാരിന്റെയും പോലീസിന്റെയും ശ്രദ്ധയിൽ പെട്ടതുമാണ്. ഗാന്ധിജിയെ പോലൊരാളെ മൂന്നു തവണ വധിയ്ക്കാൻ ശ്രമിച്ചിട്ടും അയാളെ ആരും ഒന്നും ചെയ്തില്ലെങ്കിൽ അതിലെന്തോ പന്തികേട് അരിയാഹാരം കഴിയ്ക്കുന്ന ആർക്കും തോന്നുക സ്വാഭാവികം.



കൃത്യമായി പറയാം. 1944 ജൂലൈയിലാണ് ആദ്യമായി ഗോഡ്‌സെ പൂനെയിൽ വെച്ച് ഗാന്ധിജിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിയ്ക്കുന്നത്. എന്നാൽ ഗാന്ധിജിയുടെ അനുയായികളായ മണിശങ്കർ പുരോഹിതും ബില്ലാരെ ഗുരുജിയും ചേർന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തി, ഗോഡ്‌സെ പുല്ലുപോലെ രക്ഷപ്പെട്ടു. അതു കഴിഞ്ഞു കേവലം രണ്ടു മാസത്തിനു ശേഷം ഗാന്ധി-ജിന്ന ചർച്ചയ്ക്കിടെ വീണ്ടും ഗാന്ധിജിയെ വധിയ്ക്കാനായി കത്തിയുമായി   ഗോഡ്‌സെ എത്തി, അയാളെ പോലീസ് പിടികൂടി. ഗോഡ്‌സെ പയറുമണിപോലെ രക്ഷപ്പെട്ടു. ഇത് രണ്ടും ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ ആണെന്ന് നമുക്ക് സമാധാനിയ്ക്കാം. ഗാന്ധിജി കൊല്ലപ്പെടുന്ന 1948 ജനുവരി മുപ്പതിന് കേവലം പത്തു ദിവസം മുൻപ് അതായത് ജനുവരി ഇരുപതാം തീയ്യതിയാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിയ്ക്കാനുള്ള തന്റെ മൂന്നാമത്തെ ശ്രമം നടത്തുന്നത്, ഒരു ബോംബ് സ്ഫോടനത്തിലൂടെ. പക്ഷെ പണിപാളി, ലക്‌ഷ്യം നടന്നില്ല. അതിനിടയിൽ ഗോഡ്‌സെയുടെ അനുയായിയായ മദൻലാൽ പഹ്വ പോലീസ് പിടിയിലായി, ഇടി കൊണ്ടപ്പോൾ അയാൾ ഗോഡ്‌സെ അടക്കമുള്ള കൊലയാളി സംഘത്തിന്റെ പേരും നാളും നക്ഷത്രവും വരെ തത്ത പറയുന്നപോലെ പോലീസിനോട് പറയുകയും ചെയ്തു. അന്ന് ഭാരതം ഭരിയ്ക്കുന്നത് കോൺഗ്രസ്സാണ്. ഗാന്ധിജി തന്റെ ജീവിതവും ജീവനും കൊടുത്തു വളർത്തിയ കോൺഗ്രസ്. പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിയ്ക്കുന്നത് ഗാന്ധിജിയുടെ പ്രഥമ  ശിഷ്യനായ ജവഹർലാൽ നെഹ്രുവാണ്. ഡൽഹി അന്ന് ഭരിയ്ക്കുന്നത് ബ്രിട്ടീഷുകാരല്ല. ഡൽഹി പോലീസിന്റെ നിയന്ത്രണവും ഇന്നത്തെപ്പോലെ അന്നും കേന്ദ്രത്തിനാണ്. ഈ സംഭവത്തിനു ശേഷം കേവലം പത്തു ദിവസങ്ങൾക്കപ്പുറം ഇതേ സ്ഥലത്തു വെച്ചാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചതെന്ന് പറയുമ്പോൾ ഗാന്ധിജിയുടെ സുരക്ഷയിൽ ഗാന്ധിശിഷ്യന്മാർ എത്രമാത്രം അലംഭാവം കാണിച്ചുവെന്ന് സാമാന്യ ബോധമുള്ള ആർക്കും പിടികിട്ടും. ഗാന്ധിജിയ്ക്കു നേരെയുണ്ടായ വധശ്രമം നെഹ്‌റു അറിയാതിരിയ്ക്കാൻ യാതൊരു സാദ്ധ്യതയുമില്ല, ഗോഡ്സെയെയും കൂട്ടരെയും പിടികൂടാൻ കഴിഞ്ഞില്ലെങ്കിലും മഹാത്മാവിന്റെ സെക്യൂരിറ്റി വർദ്ധിപ്പിയ്ക്കേണ്ടത് അദ്ദേഹം നയിയ്ക്കുന്ന സർക്കാരിന്റെയും, വ്യക്തിപരമായി അദ്ദേഹത്തിന്റെയും  ഉത്തരവാദിത്വം ആയിരുന്നു. ആ ഉത്തരവാദിത്വത്തിന് നേരെ വേണ്ടപ്പെട്ടവർ കണ്ണടച്ചിട്ടുണ്ടെങ്കിൽ അത് സ്വാഭാവികമല്ല, തീർത്തും അസ്വാഭാവികം തന്നെയാണ്, ഒരു ശരാശരി ഭാരതീയന്റെ കണ്ണിൽ  സംശയാസ്പദം തന്നെയാണ്.



സ്വതന്ത്രഭാരതത്തിന്റെ ശൈശവ കാലമല്ലേ, സുരക്ഷാ സംവിധാനങ്ങൾ ഇന്നത്തെ പ്പോലെ ക്രിയാത്മകം ആയിരിയ്ക്കില്ലല്ലോ എന്ന് മറുപടി പറയുന്നവരുണ്ടാവാം. തെറ്റാണ്. തല്ലിയിട്ടു വരാൻ പറഞ്ഞാൽ തട്ടിയിട്ടു തിരിച്ചുവരുന്ന ഇന്ത്യൻ ആർമി അന്നും സർക്കാരിന്റെ വിരൽതുമ്പിലുണ്ട്, ഇന്റലിജൻസ് ബ്യൂറോയും ഉണ്ട്. മൂന്നുവട്ടം ഗാന്ധിജിയെ വധിയ്ക്കാൻ ശ്രമിച്ച ഗോഡ്‌സെയെ നെഹ്രുവിന്റെ കല്പനപ്രകാരം ഒരു ഏറ്റുമുട്ടലിൽ വധിച്ചിരുന്നെങ്കിൽ പോലും ഗാന്ധി ഒഴികെ ഒരാളും അദ്ദേഹത്തോട് ചോദിയ്ക്കുമായിരുന്നില്ല. തീർന്നില്ല, വേറെയുമുണ്ട്. നാഥുറാം ഗോഡ്‌സെ, ദിഗംബർ ബജ്‌ടെ, വിഷ്ണു കർക്കരെ, നാരായൺ ആപ്‌തെ എന്നിവരടങ്ങുന്ന കൊലയാളി സംഘത്തെ കുറിച്ചുള്ള കൃത്യമായ ഇന്റലിജൻസ് റിപ്പോർട്ട് ബോംബെ സിഐഡി വിഭാഗത്തിലെ  ഓഫീസറായിരുന്ന ജംഷിദ് ജിമ്മി നഗർവാല ഡൽഹിയിലെ ഗാന്ധിജിയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണർ സഞ്ജീവിയെ അറിയിച്ചിരുന്നു. ജനുവരി 20ലെ ശ്രമത്തിനുശേഷം ഗോഡ്സെയും സംഘവും വീണ്ടും ഗാന്ധിജിയെ വധിയ്ക്കാൻ തിരിച്ചെത്തുമെന്ന വിവരം തനിയ്ക്കു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഡൽഹി പൊലീസിന് കൃത്യമായി മുന്നറിയിപ്പു നൽകിയിരുന്നു. ഈ അന്വേഷണത്തിന് നാഗർവാലയോടു  നിർദ്ദേശിച്ചത് അന്ന് ബോംബെ ആഭ്യന്തര മന്ത്രിയായിരുന്ന പിൽക്കാലത്തു ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൊറാർജി ദേശായിയാണ്. അത്രമാത്രം മുന്നറിയിപ്പുകൾ ഗാന്ധിവധത്തെ സംബന്ധിച്ച് പോലീസിന്റെയും കേന്ദ്ര സർക്കാരിന്റെയും മുന്നിലുണ്ടായിരുന്നു. അവിടെയെല്ലാം ഡൽഹി പോലീസും, അവരെ നിയന്ത്രിച്ചിരുന്ന ഇന്ദ്രപ്രസ്ഥത്തിലെ തമ്പുരാക്കന്മാരും കണ്ണടച്ചു, മഹാത്മാവിനെ ഗോഡ്സെയുടെ മുന്നിലേയ്ക്കെത്തിച്ചു കൊടുത്തു. 



ഇനിയുമുണ്ട്. പൂനെയിൽ നിന്നും ഈ സംഘത്തെക്കുറിച്ചു മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. പൂനെയിൽ, ഗോഡ്സെയും സംഘത്തെയും സ്ഥിരമായി നിരീക്ഷിയ്ക്കുകയും റിപ്പോർട്ട് ചെയ്യുകയും ഇവർ അങ്ങേയറ്റം അപകടകാരികൾ ആണെന്നു റിപ്പോർട്ട് ചെയ്യുകയും ചെയ്ത സിഐഡി ഉദ്യോഗസ്ഥനോട് ഇനി സേവനം തുടരേണ്ടതില്ലെന്ന കൽപ്പന കൊടുത്തത് സായിപ്പല്ല, ഗാന്ധിശിഷ്യന്മാരും അവരുടെ പോലീസും തന്നെയാണ്. മാത്രമല്ല, വധിയൂക്കപ്പെടുന്ന ദിവസം ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്ന അമേരിക്കൻ വിദേശകാര്യ വകുപ്പിലെ ജൂനിയർ കോൺസൽ ആയിരുന്ന ഹെർബർട്ട് റെയ്നർ അന്നേദിവസം  ഗാന്ധിയ്ക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ തീർത്തും അപര്യാപ്തമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. റിപ്പോർട്ടുകൾ ശരിയെങ്കിൽ ഗോഡ്‌സെയെ സംഭവസ്ഥലത്ത് വെച്ച് പിടികൂടിയതും ഈ അമേരിക്കക്കാരനാണ്, അല്ലാതെ പൊലീസല്ല. 


ഇനി, എന്തുകൊണ്ടാണ് ഗാന്ധിജിയുടെ സുരക്ഷയിൽ ഇന്ദ്രപ്രസ്ഥത്തിലെ നേതാക്കന്മാർക്ക് ഇത്രയും താല്പര്യം ഇല്ലാതിരുന്നത്. ഉത്തരം സിമ്പിളാണ്, സിംഹം ഉള്ളിടത്ത് പട്ടിയെ ആരും ഗൗനിയ്ക്കില്ല. ആര് പ്രധാനമന്ത്രി ആയാലും, രാഷ്ട്രപതി ആയാലും ഭാരതീയരും, ഈ ലോകം തന്നെയും കാതോർക്കുന്നതും അനുസരിയ്ക്കുന്നതും അവരെയൊന്നും ആയിരിയ്ക്കില്ല  ഗാന്ധിജിയെ ആയിരിയ്ക്കും. വേറെയുമുണ്ട്. കോൺഗ്രസ്സിന് അകത്തെ കുടുംബവാഴ്ച അദ്ദേഹം അനുവദിയ്ക്കില്ല. അഴിമതിയോ, അക്രമമോ വെച്ചുപൊറുപ്പിയ്ക്കില്ല. ചുരുക്കിപ്പറഞ്ഞാൽ അഹിംസയുടെ  അപ്പോസ്തലന്റെ മൃതദേഹം രാജ്‌ഘട്ടിലെ അന്ത്യവിശ്രമ സ്ഥലത്തേയ്ക്ക് എടുക്കുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലെ ഇടനാഴികളിൽ വാവിട്ടുകരയുന്ന ചിലരൊക്കെ ഉള്ളിൽ ചിരിയ്ക്കുക ആയിരുന്നു. അവരിൽ പലർക്കും വേണ്ടത് ഗാന്ധിജിയെ അല്ല, അദ്ദേഹത്തിൻറെ പേര് മാത്രമായിരുന്നു. മഹാനെന്നും രാഷ്ട്രശില്പി എന്നുമുള്ള മുദ്രകൾ പിൽക്കാലത്ത് അവർക്ക് ചാർത്തി കൊടുക്കുന്നത് അവരുടെ ഒക്കെ സന്തതിപരമ്പരകൾ  മാത്രമാണ്.  



ലോകചരിത്രത്തിലെ ഇതിഹാസ നായകന്മാർ, ഗാന്ധിജിയും, മാർട്ടിൻ ലൂഥർ കിങ്ങും, നെൽസൺ മണ്ടേലയും ഒന്നും സുന്ദരന്മാർ ആയിരുന്നില്ല. എന്നാൽ ചരിത്രത്താളുകളിലെ വില്ലന്മാരിൽ പലരും സുന്ദരമായ മുഖങ്ങൾ ഉള്ളവരുമായിരുന്നു.


അവലംബം: "സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ" -ലാരി കൊളിൻസും, ഡൊമിനിക് ലാപിയറും ചേർന്ന് എഴുതിയത്.

നവരാത്രിവ്രതം; അഷ്ടൈശ്വര്യത്തിന്റെ ഒൻപതാം നാൾ: സിദ്ധിദാത്രി ദേവി


“യാ ദേവീ സര്‍വ്വ ഭൂതേഷു മാ 

സിദ്ധിദാത്രി രൂപേണ സംസ്ഥിതാ  

നമഃസ്തസ്യൈ നമഃസ്തസ്യൈ 

നമഃസ്തസ്യൈ നമോ നമഃ “



നവരാത്രിയുടെ ഒൻപതാം നാൾ ദേവിയെ സിദ്ധിദാത്രി ഭാവത്തിലാണ് ആരാധിക്കേണ്ടത്. "സിദ്ധി ദാനംചെയ്യുന്നവൾ" എന്നാണ്  സിദ്ധിദാത്രി എന്ന നാമധേയം കൊണ്ട് അർഥമാക്കുന്നത്. ഭക്തന് എല്ലാവിധ കഴിവുകളും സിദ്ധികളും നൽകി അനുഗ്രഹിക്കുന്ന ദേവിയാണ് സിദ്ധിദാത്രി.താമരപൂവില്‍ ഇരിക്കുന്ന ചതുർഭുജയായ  ദേവിയുടെ വലതുകൈകളില്‍ ചക്രവും ഗദയും ഇടതുകൈകളില്‍ ശംഖും, താമരയും ഉണ്ട് . 


നവമം സിദ്ധിദാത്രീ എന്ന ദേവീ കവചത്തില്‍ കൊടുത്തിരിക്കുന്നതു പോലെ തന്നെ നവരാത്രിയുടെ ഒമ്പതാം ദിവസം പൂജിക്കുന്ന ദേവതയാണ് സിദ്ധിദാത്രി. സര്‍വ്വ വിധത്തിലുള്ള സിദ്ധികളടെയും ദേവതയാണ്  സിദ്ധിദാത്രി. സിദ്ധി എന്നാല്‍ പ്രത്യേക കഴിവുകള്‍ ദാത്രി എന്നാല്‍ തരുന്നവള്‍, സിദ്ധിദാത്രി എന്നാല്‍ പ്രത്യേക കഴിവുകള്‍ (സിദ്ധികള്‍) തരുന്നവള്‍. ശാസ്ത്രങ്ങള്‍ പ്രകാരം പരമേശ്വരന്റെ ശരീരത്തിന്റെ പാതി സിദ്ധിദാത്രിയാണ്. അങ്ങനെയുള്ള ശിവനെ അര്‍ദ്ധനാരീശ്വരന്‍ എന്നു വിളിക്കുന്നു. ശിവനു സിദ്ധികള്‍ എല്ലാം നല്‍കുന്നത് ഈ സിദ്ധിദാത്രീ ദേവിയാണെന്നാണ് ശാക്തേയ മതര്‍ വിശ്വസ്ക്കുന്നത്.


മാര്‍ക്കണ്ഡേയ പുരാണം അനുസരിച്ച് എട്ട് സിദ്ധികളാണുള്ളത്. ഇവ  അഷ്ട സിദ്ധികള്‍ എന്നറിയപ്പെടുന്നു. അവ ഈ പറയുന്നവയാണ്. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രകാമ്യ, ഈശിത്വ, വശിത്വ,എന്നിവയാണ്. എന്നാല്‍ ബ്രഹ്മവൈവര്‍ത്ത പുരാണത്തിലെ ശ്രീകൃഷ്ണ ജന്മ ഖണ്ഡത്തില്‍ ഇത് പതിനെട്ടെണ്ണമായാണ് കൊടുത്തിരിക്കുന്നത്. അവ താഴെ പറയുന്നവയാണ്. 1.അണിമ, 2.മഹിമ, 3.ഗരിമ, 4.ലഘിമ, 5.പ്രാപ്തി, 6.പ്രകാമ്യ, 7.ഈശിത്വവശിത്വ, 8.സര്‍വ്വകാമ്യവസായിത, 9.സര്‍വ്വഞ്ജത്വം, 10.ദൂര്‍ശ്രവണം, 11.പരകായപ്രവേശനം, 12.വാക്ക്സിദ്ധി, 13.കല്‍പവൃക്ഷത്വം, 14.സൃഷ്ടി, 15.സംഹാരകരണസാമര്‍ത്യം, 16.അമരത്വം, 17.സര്‍വ്വനായകത്വം, 18.ഭാവനാ സിദ്ധി.


സിദ്ധിദാത്രീ ദേവി ഭക്തരുടെയും, ഉപാസകരുടേയും സര്‍വ്വ വിഷമങ്ങളും ദൂരീകരിച്ച് അവര്‍ക്ക് സകല വിധത്തിലുള്ള ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നവളാണ്. ഒപ്പം ദേവീ അവിദ്യയെ അകറ്റി ബ്രഹ്മ ജ്ഞാനം നല്‍കുന്നവളാണ്. ദേവീ പുരാണമനുസരിച്ച് ശിവനു സകല വിധ സിദ്ധികളും ലഭിച്ചത് ദേവിയുടെ അനുഗ്രഹം കൊണ്ടുമാത്രമാണ്. ദേവിയുടെ അനുകമ്പമൂലമാണ് ശിവന്‍ അര്‍ദ്ധനാരീശ്വരനായത്.


പാര്‍വ്വതീ ദേവിയുടെ മൂലരൂപമാണ് സിദ്ധിദാത്രി. ദേവിക്ക് നാല്ല് കൈകളാണുള്ളത്. സിംഹാരൂഢയായ ദേവീയുടെ വലത്തു ഭാഗത്തെ മുകളിലെ കൈയ്യില്‍ ഗദ്ദയ്യും താഴത്തെ കൈയ്യില്‍  ചക്രവും ധരിച്ചിരിക്കുന്നു. ഇടതു ഭാഗത്തെ താഴത്തെ കൈയ്യില്‍ ശംഖും മുകളിലെ കൈയ്യില്‍ താമരയും പിടിച്ചിരിക്കുന്നു. ദേവീ താമരയ്യില്‍ ഇരിക്കുന്നതായാണ് സംങ്കല്‍പ്പം


ഭഗവാൻ പരമശിവന് സർവസിദ്ധികളും ലഭിച്ചത് സിദ്ധിദാത്രി ദേവിയുടെ അനുഗ്രഹത്താലാണെന്നും അതിനാൽ തന്റെ പാതി ദേവിക്ക് നല്കി ഭഗവാൻ  അര്‍ദ്ധനാരീശ്വരനായെന്നുമാണ് പുരാണത്തിൽ പറയുന്നത്. സ്വർണവർണത്തോടുകൂടിയ  ദേവി ദാനപ്രിയയും  അഷ്ടൈശ്വര്യപ്രദായനിയുമാണ് . നവഗ്രഹങ്ങളിൽ കേതുവിന്റെ ദേവതയാണ് സിദ്ധിദാത്രി.


നവദുര്‍ഗ്ഗാ വിധാനത്തില്‍ ഏറ്റവും അവസാനത്തെ അഥവാ ഒമ്പതാമത്തെ ദേവതാ സ്വരൂപമാണ് സിദ്ധിദാത്രീ. ആദ്യ എട്ടു നാളുകളില്‍ ദേവിയുടെ വിവിധ ഭാവങ്ങളെ ശരിയായി ഉപാസിച്ച ഭക്തര്‍ നവരാത്രിയുടെ അവസാന ദിവസം സിദ്ധിദാത്രീ പൂജയോടെ നവരാത്രി പൂജ അവസാനിപ്പിക്കുന്നു. 


എട്ടു നാളുകളായി നേടിയ ആത്മീയ ജ്ഞാനം കൊണ്ട് ഉപാസകര്‍ ദേവിയെ പ്രാര്‍ത്ഥിക്കുന്നതിനാല്‍ ദേവീ പ്രീതി വളരെ വേഗം ലഭിക്കുന്നു. മൂലാധാരത്തില്‍ ചുരുണ്ട് കൂടി കിടന്നിരുന്ന കുണ്ഡലനീ ശക്തിയെ നവരാത്രിയുടെ ഒരോ ദിവസവും  ശരിയായ ക്രമത്തില്‍ മന്ത്രങ്ങളുടേയ്യും സംങ്കല്‍പ്പ ശക്തിയുടേയ്യും വിശ്വാസശക്തി കൊണ്ട് പടി പടിയായി ഉയര്‍ത്തി സഹസ്രാര മദ്ധ്യത്തിലെ നിര്‍വ്വാണ ചക്രത്തില്‍ എത്തിച്ച് സാധകനിലെ ആത്മ ബോധത്തെ പ്രപഞ്ജബോധത്തിനോടു ചേര്‍ക്കുന്ന സാധനാ പദ്ധതിയാണ് നവരാത്രി പൂജ. 


സഹസ്രാര ചക്രത്തിലെ ആയിരം ഇതളുകള്‍ ഉള്ള ചക്ര ദളങ്ങളിലെ മന്ത്രാക്ഷരങ്ങളെ ഉത്തേജിപ്പിക്കുന്ന ഈ സാധനയിലൂടെ ഉപാസകനിലെ മാലിന്യങ്ങള്‍ അഥവാ മായകള്‍ അകറ്റി ശുദ്ധ ബോധത്തിലേക്ക് നയിക്കുന്നു.അവസാന ദിവസം നിർവാണചക്രത്തില്‍ ദേവിയെ സംങ്കല്‍പ്പിച്ച് പൂജ ചെയ്യുന്ന സാധകനില്‍ ആത്മജ്ഞാനം വളരുന്നു.



നിർവാണചക്രം

സാധാരണയായി അധികം പേര്ക്കും അറിയാത്ത ചക്രമാകും നിർവാണ ചക്രം. എന്നാല്‍ ദേവീ ഉപാസന നടത്തുന്ന ആളുകള്‍ക്ക് പ്രെത്യേകിച്ച് ശ്രീവിദ്യാ ഉപാസന നടത്തുന്നവര്‍ക്ക് തീര്‍ച്ചയായും അറിയുന്ന ചക്രമാകും നിർവാണ ചക്രം. ഉപാസനാ വിഷയങ്ങള്‍ ഇല്ലാത്ത സാധാരണ ആളുകള്‍ക്ക് തത്കാലം മനസിലാക്കാന് വേണ്ടി മാത്രം ഈ ചക്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഇത് സഹസ്രാര ചക്രത്തിന്റ മദ്ധ്യത്തില്‍ വരും. കുടുതല്‍ വിവരണം നല്ല ഗുരുനാഥനില്‍ നിന്ന് മനസ്സിലാക്കുകയാണ് ഉത്തമം. സാധാരണകാരന് ഇത് സഹസ്രാര ചക്രമായി കണ്ട് ദേവിയെ അവിടെ സംങ്കല്‍പ്പിച്ച് പൂജ ചെയ്യാം.


ആരാധനാ രീതി

മന്ത്ര ദീക്ഷ ഇല്ലാത്തവര്‍ക്കും ധൈര്യമായി ചെയ്യാന്‍ കഴിയുന്ന ഒരു രീതിയാണ് ഇവിടെ കൊടുക്കുന്നത്. നവരാത്രിയുടെ അഞ്ചാം ദിവസം കുളികഴിഞ്ഞ് ശുദ്ധമായ വസ്ത്രം ധരിച്ച് ദേവിയുടെ ചിത്രത്തിന് (വിഗ്രഹം/യന്ത്രം) മുന്പില്‍ വിളക്ക് കത്തിച്ച് താഴെ കൊടുത്ത മന്ത്രങ്ങള്‍ ചൊല്ലുക, ഇനി ചിത്രമോ, വിഗ്രഹങ്ങളോ യന്ത്രങ്ങളോ ഇല്ലാത്തവര്‍ ഒരു വിളക്ക് കത്തിച്ച് അതില്‍ ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഇനി അതിനും കഴിയാത്തവര്‍ തങ്ങളുടെ തലയുടെ മദ്ധ്യത്തില്‍ നെറുകയില്‍ സഹസ്രാര ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക


സിദ്ധിദാത്രീ (നിർവാണചക്ര) മന്ത്രം

"സിദ്ധഗന്ധര്‍വയക്ഷാദ്യൈരസുരൈരമരൈരപി 

 സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ" 


ധ്യാനം

വന്ദേ വാഞ്ഛിതമനോരഥാർഥം ചന്ദ്രാർധകൃതശേഖരാം .

കമലസ്ഥിതാം ചതുർഭുജാം സിദ്ധിദാം യശസ്വനീം ..

സ്വർണവർണനിർവാണചക്രസ്ഥിതാം നവമദുർഗാം ത്രിനേത്രാം .

ശംഖചക്രഗദാ പദ്മധരാം സിദ്ധിദാത്രീം ഭജേഽഹം ..

പടാംബരപരിധാനാം സുഹാസ്യാം നാനാലങ്കാരഭൂഷിതാം .

മഞ്ജീരഹാരകേയൂരകിങ്കിണീരത്നകുണ്ഡലമണ്ഡിതാം ..

പ്രഫുല്ലവദനാം പല്ലവാധരാം കാന്തകപോലാം പീനപയോധരാം .

കമനീയാം ലാവണ്യാം ക്ഷീണകടിം നിമ്നനാഭിം നിതംബനീം ..


സ്തോത്രം

കഞ്ജനാഭാം ശംഖചക്രഗദാധരാം മുകുടോജ്ജ്വലാം .

സ്മേരമുഖി ശിവപത്നി സിദ്ധിദാത്രി നമോഽസ്തുതേ ..

പടാംബരപരിധാനാം നാനാലങ്കാരഭൂഷിതാം .

നലിനസ്ഥിതാ നലിനാക്ഷീ സിദ്ധിദാത്രീ നമോഽസ്തുതേ ..

പരമാനന്ദമയീ ദേവീ പരബ്രഹ്മ പരമാത്മാ .

പരമശക്തി പരമഭക്തി സിദ്ധിദാത്രീ നമോഽസ്തു തേ ..

വിശ്വകർത്രീ വിശ്വഭർത്രീ വിശ്വഹർത്രീ വിശ്വപ്രീതാ .

വിശ്വാർചിതാ വിശ്വാതീതാ സിദ്ധിദാത്രീ നമോഽസ്തു തേ ..

ഭുക്തിമുക്തികാരണീ ഭക്തകഷ്ടനിവാരിണീ .

ഭവസാഗരതാരിണീ സിദ്ധിദാത്രീ നമോഽസ്തു തേ ..

ധർമാർഥകാമപ്രദായിനീ മഹാമോഹവിനാശിനീ .

മോക്ഷദായിനീ സിദ്ധിദാത്രീ ഋദ്ധിദാത്രീ നമോഽസ്തു തേ ..


കവചം

ഓങ്കാരഃ പാതു ശീർഷേ മാം, ഐം ബീജം മാം ഹൃദയേ .

ഹ്രീം ബീജം സദാ പാതു നഭോ ഗൃഹോ ച പാദയോഃ ..

ലലാടകർണൗ ശ്രീം ബീജം പാതു ക്ലീം ബീജം മാം നേത്രഘ്രാണൗ 

കപോലചിബുകൗ ഹസൗഃ പാതു ജഗത്പ്രസൂത്യൈ മാം സർവവദനേ

Monday, 3 October 2022

എന്തു കൊണ്ട് ഞാൻ ഗാന്ധിയെ കൊന്നു.: ഗോഡ് സെ

 

*_സുപ്രീം കോടതിയുടെ അനുമതിയോടെ  നാഥുറാം ഗോഡ്‌സെയുടെ പ്രസംഗം.



*എന്തുകൊണ്ടാണ്  ഞാൻ ഗാന്ധിയെ കൊന്നത്.*

The mirror - ൽ വന്ന ലേഖനത്തിന്റെ മലയാള പരിഭാഷ...

മൊത്തം വായിച്ചു നിങ്ങൾ തന്നെ വില ഇരുത്തുക.. ആരായിരുന്നു ഗാന്ധി എന്ന്..

60 വർഷമായി ഇത് നിരോധിച്ചിരിക്കുന്നു!  നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന തുപോലെ - 1948 ജനുവരി 30 ന് ഗോഡ്സെ ഗാന്ധിജിയെ വെടിവച്ച് കൊന്നു.  ഷൂട്ടിംഗ് നടന്ന സ്ഥലത്ത് നിന്ന് അദ്ദേഹം രക്ഷപ്പെട്ടില്ല!  അദ്ദേഹം കീഴടങ്ങി!  ഗോഡ്‌സെ ഉൾപ്പെടെ 17 പേർക്കെതിരെയാണ് കേസ്.  വിചാരണ വേളയിൽ, എന്തിനാണ് ഗാന്ധിജിയെ കൊന്നതെന്ന് നാഥുറാമിന് സംസാരിക്കാനായി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു.  അനുമതി അനുവദിച്ചുവെങ്കിലും നിബന്ധനകൾക്ക് വിധേയമായി!  സർക്കാരിന്റെ നിർദേശപ്രകാരം നിങ്ങളുടെ പ്രസംഗം കോടതിക്ക് പുറത്ത് പോകരുത്.  പിന്നീട്, ഇളയ സഹോദരൻ ഗോപാൽ ഗോഡ്സെ ഈ അവസ്ഥയ്‌ക്കെതിരായ ഒരു നീണ്ട വ്യവഹാരത്തിനുശേഷം, ഏകദേശം 60 വർഷത്തിനുശേഷം, അദ്ദേഹത്തിന്റെ പ്രസംഗം പരസ്യമായി സൂക്ഷിക്കാൻ അനുമതി ലഭിച്ചു.


 1. നാഥുറാം ചിന്ത - ഗാന്ധിജിയുടെ അഹിംസയും മുസ്ലീം പ്രീണിപ്പിക്കൽ നയവും ഹിന്ദുക്കളെ ഭീരുക്കളാക്കി മാറ്റുകയാണ്.  കാൺപൂരിൽ ഗണേഷ് ശങ്കർ വിദ്യാർത്തിയെ മുസ്ലീങ്ങൾ ക്രൂരമായി കൊലപ്പെടുത്തി.  ഗാന്ധിജിയുടെ ചിന്താ രീതിയെ ഗണേഷ്ജി സ്വാധീനിച്ചു - ഗാന്ധിജി ഈ മുസ്ലിം ക്രൂരത യായ കൊലപാതകത്തിൽ മൗനം പാലിച്ചു!


 2. 1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല സജീവമായിരുന്നു.  ഈ കൊലപാതകം നടത്തിയ വില്ലൻ ജനറൽ ഡയർക്കെതിരെ കേസ് നൽകാൻ ഗാന്ധിയോട് ആവശ്യപ്പെട്ടു.  എന്നാൽ ഗാന്ധി അത് നിരസിച്ചു


 3. ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് ഗാന്ധി ഇന്ത്യയിൽ വർഗീയതയുടെ വിത്ത് വിതച്ചു!  മുസ്ലീങ്ങളുടെ ഗുണഭോക്താവായി അദ്ദേഹം സ്വയം വിശേഷിപ്പിക്കാറുണ്ടായിരുന്നു.  കേരളത്തിലെ  മലബാറിൽ  മുസ്‌ലിംകൾ ഒരു ലക്ഷത്തോളം  ഹിന്ദുക്കളെ കൊന്ന് 20000 ഹിന്ദുക്കളെ മുസ്ലിം ആക്കി. 

 ഗാന്ധിജി എതിർത്തില്ല!


 4. നേതാജി സുഭാഷ് ചന്ദ്രബോസ് കോൺഗ്രസിന്റെ ത്രിപുര സെഷനിൽ കനത്ത പിന്തുണയോടെ വിജയിച്ചു.  എന്നാൽ ഗന്ധിയുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥി ജവഹർലാൽ പിന്തുണയുള്ള സീത രാമൻ ആയിരുന്നു.   പിന്നീട് സുഭാഷ് ചന്ദ്രബോസ് രാജിവയ്ക്കാൻ നിർബന്ധിതനായി.


 5. മാർച്ച് 23, 1931 - ഭഗത് സിങ്ങിനെ ബ്രിട്ടീഷ്കാർ  തൂക്കിലേറ്റി.  വധശിക്ഷ നിർത്തണമെന്ന് രാജ്യം മുഴുവൻ ഗാന്ധിയോട് അഭ്യർത്ഥിച്ചു.  ഭഗത് സിങ്ങിന്റെ പ്രവർത്തനം അനുചിതമെന്ന് പറഞ്ഞു  ഗാന്ധി ഈ അഭ്യർത്ഥന നടത്തിയില്ല!


 6. കാശ്മീർ രാജാവായ ഹരി സിംഗിനോട് രാജിവയ്ക്കാൻ ഗാന്ധിജി ആവശ്യപ്പെട്ടു - കാരണം കശ്മീർ ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണ്!  അദ്ദേഹം ഹരി സിങ്ങിനോട് കാശിയിൽ പോയി തപസ്സുചെയ്യാൻ പറഞ്ഞു!  എന്നാൽ ഹൈദരാബാദിനെ ദാറുൽ ഇസ്ലാം ആക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന  നിസാമിന്റെ കാര്യത്തിൽ മൗനം.  ഗാന്ധിജിയുടെ നയം മാറി, പ്രത്യേകിച്ച് മുസ്ലിം മതം.  പിന്നീട് സർദാർ വല്ലഭായ് പട്ടേലിന്റെ ആക്ടിവിസം മൂലം ഹൈദരാബാദ് ഇന്ത്യയിൽ ലയിപ്പിച്ചു. 


 7. അക്കാലത്ത് പാകിസ്ഥാനിൽ ഹിന്ദുക്കളുടെ കൊലപാതകം സാദാരണമായിരുന്നു.   ജീവൻ രക്ഷിക്കാനായി നിരവധി ഹിന്ദുക്കൾ ഇന്ത്യയിലേക്ക് കുടിയേറി.  ദില്ലിയിലെ ഒരു പള്ളിയിൽ അവർ അഭയം തേടി. ഹിന്ദുക്കളുടെ നാട്ടിലുള്ള മുസ്ലിം പള്ളിയിലെ  മുസ്‌ലിംകൾ അതിനെ എതിർക്കാൻ തുടങ്ങി.  ഭയങ്കരമായ ഒരു ശൈത്യകാല രാത്രിയിൽ, അമ്മമാരെയും സഹോദരിമാരെയും കുട്ടികളെയും പ്രായമായവരെയും പള്ളിയിൽ നിന്ന് ബലമായി പുറത്താക്കി.  ഗാന്ധി മൗനം പാലിച്ചു!


 8. മുസ്ലിം അഭയാർഥികളെ ഖുർആൻ വായിക്കാനും ഹിന്ദു ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനും ഗാന്ധി അനുവദിച്ചു.  പകരം, ഒരു മുസ്ലിം പള്ളിയിലും ഗീത വായിക്കാനുള്ള ക്രമീകരണം അദ്ദേഹത്തിന് കഴിഞ്ഞില്ല!  നിരവധി ഹിന്ദുക്കളും ബ്രാഹ്മണരും ഇതിനെതിരെ പ്രതിഷേധിച്ചു - ഗാന്ധി അത് കാര്യമാക്കിയില്ല


 9. സർദാർ വല്ലഭായ് പട്ടേൽ ലാഹോർ കോൺഗ്രസിൽ വിജയിച്ചെങ്കിലും ഗാന്ധി ഈ സ്ഥാനം നെഹ്‌റുവിന് നൽകണമെന്ന് നിർബന്ധിച്ചു.  തന്റെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിൽ അദ്ദേഹം തികഞ്ഞവനായിരുന്നു.  ധർണ, ഉപവാസം, കോപം, സംഭാഷണം നിർത്തുക - ഈ തന്ത്രങ്ങളുടെ സഹായത്തോടെ അദ്ദേഹം ബ്ലാക്ക് മെയിൽ ചെയ്യാറുണ്ടായിരുന്നു.  തീരുമാനത്തെ ശരിയോ തെറ്റോ എന്ന് അദ്ദേഹം വിധിച്ചില്ല.


 10. 1947 ജൂൺ 14 ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ യോഗം ദില്ലിയിൽ ഉണ്ടായിരുന്നു.  ഇന്ത്യയുടെ വിഭജനമായിരുന്നു ചർച്ചാവിഷയം.  ഈ നിർദ്ദേശം നിരസിക്കേണ്ടതായിരുന്നു.  എന്നാൽ, രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നിർദ്ദേശത്തെ ഗാന്ധി പിന്തുണച്ചു.  ഒരു ദിവസം അദ്ദേഹം പറഞ്ഞത് ഇതാണ് - രാജ്യം ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അവന്റെ മൃതദേഹത്തിൽ ചെയ്യണം!

 ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ മരിച്ചു, പക്ഷേ അദ്ദേഹം മൗനം പാലിച്ചു!  സമാധാനം നിലനിർത്താൻ അദ്ദേഹം ഒരിക്കലും മുസ്‌ലിംകളോട് ആവശ്യപ്പെട്ടിട്ടില്ല - ഹിന്ദുക്കൾക്ക് മാത്രമുള്ള ഉപദേശം!


 11. മതേതരത്വത്തിന്റെ മറവിൽ ഗാന്ധി "മുസ്ലീം മുഖസ്തുതി" ജന്മം നൽകി.  ഹിന്ദിയെ സംസ്ഥാന ഭാഷയാക്കുന്നതിനെ മുസ്‌ലിംകൾ എതിർത്തപ്പോൾ - ഗാന്ധി സമ്മതിച്ചു!

 അദ്ദേഹം വിചിത്രമായ ഒരു പരിഹാരം നൽകി - "ഹിന്ദുസ്ഥാനി" (ഹിന്ദിയും ഉറുദു ഖിച്ച്രിയും)!  അദ്ദേഹം പറയാൻ ബാദ്ഷ റാമിനെയും ബീഗം സീതയെയും വിളിക്കാൻ തുടങ്ങി!


 12. ചില മുസ്‌ലിംകൾക്കെതിരെ അദ്ദേഹം തല കുനിച്ചു, "ബന്ദേമാതരം" ദേശീയഗാനമാകാൻ അനുവദിച്ചില്ല!


 13. ഛത്രപതി ശിവാജി, മഹാറാണ പ്രതാപ്, ഗുരു ഗോബിന്ദ് സിംഗ് എന്നിവരെ ഗാന്ധിജി പലതവണ തെറ്റിദ്ധരിപ്പിച്ച ദേശസ്നേഹികളെന്ന് വിളിക്കരുത് എന്ന് ഗാന്ധി പറഞ്ഞു.  എന്നാൽ അവിടെ അദ്ദേഹം മുഹമ്മദ് അലി ജിന്നയെ "ക്വയ്ദ ആസാം" എന്ന് വിളിക്കാറുണ്ടായിരുന്നു!  എന്തൊരു വിചിത്രമായ കാര്യം!


 14. സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാക എങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കാൻ 1931 ൽ ദേശീയ കോൺഗ്രസ് ഒരു കമ്മിറ്റി രൂപീകരിച്ചു.  ആഴത്തിലുള്ള കുങ്കുമപ്പൂവിന്റെ പതാക നടുക്ക് ഒരു സ്പിന്നിംഗ് വീലുണ്ടാകുമെന്ന് ഈ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു.  എന്നാൽ ഇത് തെറംഗയാക്കണമെന്നാണ് ഗാന്ധിജിയുടെ നിർബന്ധം!  എല്ലാം മുസ്ലീമിന്റെ  ഹിതത്തെ ആശ്രയിച്ചിരിക്കുന്നു!


 15. സർദാർ വല്ലഭായ് പട്ടേലിന്റെ മുൻകൈയിൽ സോമനാഥ് ക്ഷേത്രം പുനർനിർമിക്കാനുള്ള നിർദ്ദേശം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹം അതിനെ എതിർത്തു.  അദ്ദേഹം മന്ത്രിസഭയിൽ പോലും ഉണ്ടായിരുന്നില്ല!  എന്നാൽ വിചിത്രമെന്നു പറയട്ടെ, 1948 ജനുവരി 13 ന് അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു - സർക്കാരിന്റെ ചെലവിൽ ദില്ലിയിൽ ഒരു പള്ളി പണിയാൻ!  എന്തുകൊണ്ടാണ് ഈ തനിപ്പകർപ്പ്?  ഹിന്ദുക്കൾ ഇന്ത്യക്കാരാണെന്ന് അദ്ദേഹം കരുതുന്നില്ലായിരിക്കാം!  ശരി, നിങ്ങൾ ഒരു ഹിന്ദുവാണോ?


 16. സ്വാതന്ത്ര്യാനന്തരം ഇന്ത്യ 75 കോടി രൂപ പാകിസ്ഥാന് നൽകുമെന്ന ഗാന്ധിജിയുടെ മധ്യസ്ഥതയിലാണ് ഇത് തീരുമാനിച്ചത്.  തുടക്കത്തിൽ 20 കോടി രൂപ നൽകി.  ബാക്കി 55 കോടി പിന്നീട് നൽകാനായിരുന്നു.  എന്നാൽ 1947 ഒക്ടോബർ 22 ന് പാകിസ്ഥാൻ കശ്മീർ ആക്രമിച്ചു!  പാക്കിസ്ഥാന്റെ ഈ അക്രമത്തിനു  ബാക്കി പണം പാകിസ്ഥാന് നൽകില്ലെന്ന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.  പക്ഷേ, ഗാന്ധി  ഒരു വടിയുമായി ഇരുന്നു!  വീണ്ടും ബ്ലാക്ക് മെയിൽ ആരംഭിച്ചു - നിരാഹാര സമരം വീണ്ടും.  അവസാനം, ബാക്കി 55 കോടി രൂപ രാജ്യദ്രോഹിയായ പാകിസ്ഥാന് നൽകാൻ സർക്കാർ നിർബന്ധിതനായി!


 ജിന്നയോടും 'അന്ധമായ  പാകിസ്താൻ പ്രണയത്തോടും' ഉള്ള അദ്ദേഹത്തിന്റെ സ്നേഹം കൊണ്ട്, അദ്ദേഹം വാസ്തവത്തിൽ പാകിസ്ഥാന്റെ പിതാവായിരുന്നുവെന്ന് എനിക്ക് പറയാൻ കഴിയും - ഇന്ത്യയല്ല.  ഓരോ നിമിഷവും അദ്ദേഹം പാകിസ്ഥാനെ പിന്തുണച്ച് സംസാരിക്കുന്നു - പാകിസ്ഥാന്റെ അവകാശവാദം എത്ര അന്യായമാണെങ്കിലും!


 കോടതിയിൽ നൽകിയ നാഥുറാം ഗോഡ്‌സെയുടെ ചില പ്രസ്താവനകളാണിത്.

 എനിക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനമുണ്ട്.  എന്നാൽ ഒരു രാജ്യസ്നേഹിക്കും രാജ്യം ഭിന്നിപ്പിക്കാൻ കഴിയില്ല, ഒരു രാജ്യസ്നേഹിയേയും രാജ്യം ഭിന്നിപ്പിക്കാനും ഒരു പ്രത്യേക സമൂഹത്തെ അനുകൂലിക്കാനും ഞങ്ങൾക്ക് കഴിയില്ല.  ഞാൻ ഗാന്ധിയെ കൊന്നില്ല - ഞാൻ അവനെ കൊന്നു - കൊന്നു. ഗാന്ധി ബ്രിട്ടീഷ് ചാരൻ ആയിരുന്നു. ബ്രിട്ടീഷ്കാർ ആയിരുന്നു ഗാന്ധിയെ നിയന്ത്രിച്ചിരുന്നത്.  ഗാന്ധിജിയെ വധിക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല.  അദ്ദേഹം എന്റെ ശത്രുവല്ല - പക്ഷേ അദ്ദേഹത്തിന്റെ തീരുമാനം രാജ്യത്തിന് അപകടമുണ്ടാക്കി.  ഒരു വ്യക്തിക്ക് മറ്റ് വഴികളില്ലാത്തപ്പോൾ - ശരിയായ കാര്യം ചെയ്യാൻ ശരിയായ പാതയിലേക്ക് പോകുക.


 മുസ്ലീം ലീഗും പാകിസ്ഥാനും കെട്ടിപ്പടുക്കുന്നതിന് ഗാന്ധിജിയുടെ പിന്തുണ എന്നെ അസ്വസ്ഥനാക്കി.  പാകിസ്ഥാന് 55 കോടി രൂപ ലഭിക്കാൻ ഗാന്ധിജി നിരാഹാര സമരം നടത്തി.  പാകിസ്ഥാനിലെ പീഡനത്തിനായി ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കളുടെ അവസ്ഥ എന്നെ അമ്പരപ്പിച്ചു.  മുസ്ലീം ലീഗിന് വഴങ്ങാൻ ഗാന്ധിജിയ്ക്ക് പൊട്ടാത്ത ഹിന്ദു രാഷ്ട്രത്തിന് കഴിഞ്ഞില്ല.  എന്റെ മകന്റെ ഒരു മകനുവേണ്ടി എന്റെ ഭാരതം എന്ന  അമ്മ കഷണങ്ങളായി പിരിഞ്ഞത് എനിക്ക് അസഹനീയമായിരുന്നു.  ഞാൻ എന്റെ സ്വന്തം രാജ്യത്ത് ഒരു വിദേശിയായി.


 മുസ്ലീം ലീഗിലെ എല്ലാ അനീതികളും അദ്ദേഹം അനുകൂലിക്കുന്നു .  ഇന്ത്യയെ ശിഥിലീകരണത്തിൽ നിന്നും ദുരിതത്തിൽ നിന്നും രക്ഷിക്കാൻ ഗാന്ധിജിയെ കൊല്ലണമെന്ന് ഞാൻ തീരുമാനിച്ചു.  അതുകൊണ്ടാണ് ഞാൻ ഗാന്ധിയെ കൊന്നത്.

 അതിനായി എന്നെ തൂക്കിലേറ്റുമെന്ന് എനിക്കറിയാം, ഞാൻ അതിന് തയ്യാറാണ്.  ഇവിടെ മാതൃരാജ്യത്തെ സംരക്ഷിക്കുന്നത് കുറ്റകരമാണെങ്കിൽ - ഓരോ തവണയും ഞാൻ അത്തരം കുറ്റകൃത്യം വീണ്ടും വീണ്ടും ചെയ്യും.  സിന്ധു നദി ഇന്ത്യയിലാകെ ഒഴുകുന്നതുവരെ - എന്റെ അസ്ഥികൾ മുക്കരുത്.  വധശിക്ഷ നടപ്പാക്കുന്ന സമയത്ത്, ഒരു കൈയിൽ ഒരു കുങ്കുമ കാവി  പതാകയും മറുവശത്ത് അഖണ്ഡ ഭാരത  ഭൂപടവും ഉണ്ടായിരുന്നു.  ഞാൻ തൂക്കുമരത്തിലേക്ക് പോകുന്നതിനുമുമ്പ്, മാതൃഭൂമിയുടെ വിജയം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഓ മദർ ഇന്ത്യ - ഇത് മാത്രം സേവിക്കാൻ എനിക്ക് കഴിഞ്ഞതിൽ ഞാൻ ഖേദിക്കുന്നു.  " ഇതാണ് ജനങ്ങൾ അറിയാതെ പോയതും വർഷങ്ങളായി ജനങ്ങളിൽ നിന്നും കോൺഗ്രസ്സ് ഒളിച്ചു വച്ചതും. ഇപ്പോ ഇത് വെളിച്ചത്താകും എന്ന ഭയത്തിൽ ....

നവരാത്രി എട്ടാം ദിവസം: മഹാഗൗരി' പ്രഭാവം

നവരാത്രി എട്ടാം ദിവസം – മഹാഗൗരീ' പ്രഭാവം



നവരാത്രിയുടെ എട്ടാം ദിവസം നാം ആരാധിക്കുന്നത് ശ്രീ മഹാഗൌരിയെയാണ്. പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ദേവിയുടെ നിറം പൂര്‍ണ്ണമായ്യും തൂവെള്ളയാണ്. ഈ വെള്ളനിറം പൂര്‍ണ്ണ ചന്ദ്രന്റെ കുളിര്‍മ്മയുള്ള വെള്ള നിറത്തിനോടും, ശംഖ്, മുല്ലപ്പൂവ്വ് തുടങ്ങിയവയോടാണ് ഉപമിക്കാറ്. ദേവിയുടെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, തുടങ്ങിയവ എല്ലാം ശ്വേത വര്‍ണ്ണത്തിലാണ്. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ദേവിയെ ശ്വേതാംഭര എന്നും വിളിക്കാറുണ്ട്.


പാര്‍വ്വതി ദേവിയുടെ സ്വരൂപമായ ദേവിക്ക് നാല്ല് കൈകളാണ് ഉള്ളത്. വലത്തു ഭാഗത്തെ മുകളിലെ കൈയ്യില്‍ അഭയ മുദ്രയ്യും, താഴത്തെ കൈയ്യില്‍ വെളുത്ത നിറത്തിലുള്ള ത്രിശൂലവുമാണ് ഉള്ളത്. ഇടത്തു ഭാഗത്തെ മുകളിലെ കൈയ്യില്‍ ഡമരുവും, താഴത്തെ കൈയ്യില്‍ വര മുദ്രയുമാണ് ഉള്ളത്. ദേവിയുടെ വാഹനം വെളുത്ത നിറത്തിലുള്ള ഋഷഭമാണ്.


പരമ ശിവന്റെ ആദ്യ പത്നിയായ സതീ ദേവി യക്ഷയാഗത്തില്‍ ദേഹാഹുതി നടത്തിയതിനു ശേഷം ദേവി അടുത്ത ജന്മത്തില്‍ ഹിമാവാന്റെ പുത്രിയായി ജനിച്ചു. യൌവനാവസ്ഥയിലെത്തിയ ദേവിയുടെ അടുത്ത് നാരദന്‍ വന്ന് ദേവിയുടെ പൂര്‍വ്വ ജന്മം വിവരിച്ചു ഒപ്പം ഈ ജന്മത്തില്‍ പരമ ശിവന്റെ പത്നിയാകാന്‍ തപസ് അനുഷ്ടിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. തന്റെ പ്രിയതമനെ തിരികേ ലഭിക്കാന്‍ ദേവി തപസ്സ് ആരംഭിച്ചു. ആ തപസ്സ് കാലങ്ങള്‍ കഴിയും തോറും അതികഠിനമായി ദേവി അനുഷ്ഠിക്കാന്‍ തുടങ്ങി. ഭക്ഷണം, ജലം തുടങ്ങിയവ എല്ലാം ഉപേക്ഷിച്ചും അതി കഠിന തപസ്സ് അനുഷ്ഠിച്ചു. ദേവിയുടെ പ്രേമത്തിന്റെ അളവു പരീക്ഷിച്ചു കൊണ്ടിരുന്ന മഹാദേവന്‍ അവസാനം ദേവിയില്‍ പ്രസന്നനായി പാര്‍വ്വതീ ദേവിയുടെ മുന്നില്‍ പ്രത്യക്ഷനായി. എന്നാല്‍ അതി കഠിന തപസ്സ് അനുഷ്ടിച്ചിരുന്ന ദേവിയുടെ ശരീരം ശോഷിച്ച് എല്ലും തോല്ലുമായി മാറിയിരുന്നു. കൂടാതെ രാവും പകല്ലും ഇല്ലാതെ നടത്തിയ തപസ്സിനാല്‍ ദേവിയുടെ ശരീരം കറുത്ത നിറമായി മാറിയിരുന്നു. ദേവിയില്‍ പ്രീതി തോന്നിയ ഭഗവാന് തന്റെ ശിരസ്സില്‍ നിന്നും ഒഴുകുന്ന ഗംഗയെ തപസ്സ് ചെയ്തു ക്ഷീണിച്ച പാര്‍വ്വതീ ദേവിയുടെ ദേഹത്തേക്ക് ഒഴുക്കി. ആ അമൃതധാര ശരീരത്തില്‍ പതിച്ചതും ദേവിയുടെ ശരീരത്തിലെ സകല മാലിന്യങ്ങളും മാറി ശരീരം യൌവനയുക്തമായി മാറി. ഒപ്പം ശരീരം തൂവെള്ള നിറമായി മാറുകയും ചെയ്തു. അതി ഗംഭീരമായ വെള്ള നിറം ഉള്ളതിനാലാണ് ദേവിയെ മഹാ ഗൌരിയെന്നു വിളിക്കുന്നത്.


നവരാത്രിയുടെ എട്ടാം ദിവസം ദേവിയെ പൂജിക്കുന്നതിലൂടെ ദേവിയുടെ അനുഗ്രഹത്താല്‍ ഉപാസകര്‍ക്ക് സകല വിധത്തിലുള്ള ഐശ്വര്യങ്ങളും വന്നു ചേരും. കൂടാതെ ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിക്കാനും ദീര്‍ഘനാളായി വിവാഹം നടക്കാതെ ഇരിക്കുന്നവരും ദേവിയെ പൂജിച്ചാല്‍ വേഗം കാര്യപ്രാപ്തി ലഭിക്കും. പാര്‍വ്വതി ദേവിയുടെ സ്വയംവര പാര്‍വ്വതീ സ്തോത്രം ചൊല്ലിയാല്‍ ഇഷ്ടപെട്ട ആളെ വിവാഹം കഴിക്കാം.


മഹാഗൗരീദേവിയെ നവരാത്രി നാളില്‍ സോമചക്രത്തില്‍ സംങ്കല്‍പ്പിച്ച് ആരാധിച്ചാല്‍ സര്‍വ്വവിധ ആഗ്രഹങ്ങളും നടക്കുന്നതോടൊപ്പം, അതീന്ദ്രിയമായ പല സിദ്ധികളും ലഭിക്കും. ദേവീ ആരാധനയിലൂടെ ഉപാസകന്റെ തേജസ്സ് വലുതാവുകയും ഉപാസകന്റെ പ്രഭാമണ്ഡലം വിശാലമാവുകയും ചെയ്യും. അതിനോടൊപ്പം ആ ഭക്തന്റെ ആഞ്ജാശക്തിയും ഭാഗ്യവുമെല്ലാം കൂടുകയ്യും ചെയ്യുന്നു.


സോമചക്രം

സാധാരണയായി അധികം പേര്ക്കും അറിയാത്ത ചക്രമാകും സോമ ചക്രം. എന്നാല്‍ ദേവീ ഉപാസന നടത്തുന്ന ആളുകള്‍ക്ക് പ്രെത്യേകിച്ച് ശ്രീവിദ്യാ ഉപാസന നടത്തുന്നവര്‍ക്ക് തീര്‍ച്ചയായും അറിയുന്ന ചക്രമാകും സോമ ചക്രം. സാധാരണയായി അഗ്നേയ ചക്രം കഴിഞ്ഞാല്‍ സഹസ്രാര ചക്രമാണ് നാം പറയാറ്. എന്നാല്‍ ഈ രണ്ടു ചക്രത്തിനുമിടയില്‍ പത്ത് ചക്രങ്ങളുണ്ട്. അതിലെ ഒരു ചക്രമാണ് സോമ ചക്രം. നെറ്റിയില്‍ പുരികങ്ങളും മൂക്കും കൂടി ചേരുന്നഭാഗത്തിനു (അഗ്നേയ ചക്രത്തിനു) മുകളില്ലും തലയിലെ നെറുകക്കു (സഹസ്രാര ചക്രത്തിനു) താഴെയുമായാണ് ഈ ചക്രത്തിന്റെ സ്ഥാനം.


ആരാധനാ രീതി

മന്ത്ര ദീക്ഷ ഇല്ലാത്തവര്‍ക്കും ധൈര്യമായി ചെയ്യാന്‍ കഴിയുന്ന ഒരു രീതിയാണ് ഇവിടെ കൊടുക്കുന്നത്. നവരാത്രിയുടെ അഞ്ചാം ദിവസം കുളികഴിഞ്ഞ് ശുദ്ധമായ വസ്ത്രം ധരിച്ച് ദേവിയുടെ ചിത്രത്തിന് (വിഗ്രഹം/യന്ത്രം) മുന്പില്‍ വിളക്ക് കത്തിച്ച് താഴെ കൊടുത്ത മന്ത്രങ്ങള്‍ ചൊല്ലുക, ഇനി ചിത്രമോ, വിഗ്രഹങ്ങളോ യന്ത്രങ്ങളോ ഇല്ലാത്തവര്‍ ഒരു വിളക്ക് കത്തിച്ച് അതില്‍ ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഇനി അതിനും കഴിയാത്തവര്‍ തങ്ങളുടെ നെറ്റിയുടെ മുകള്‍ ഭാഗത്തായി സോമ ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഭക്തിയോടെ ഈ മന്ത്രങ്ങള്‍ ചൊല്ലിയാല്‍ വളരെ വേഗത്തില്‍ ആഗ്രഹങ്ങള്‍ സഫലീകൃതമാകും. ഒരു കാര്യം മാത്രം ഓര്‍ക്കുക ദേവീ ഉപാസനയില്‍ ജാതി, മത, ലിംഗ ഭേദം ഒരിക്കലും പാടില്ല. എല്ലാവരെയും സമന്‍മാരായി കാണണം.


മഹാഗൗരീ (സോമചക്ര)

ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ .

മഹാഗൗരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ ..

ഓം നമോ ഭഗവതി മഹാഗൗരി വൃഷാരൂഢേ ശ്രീം ഹ്രീം ക്ലീം ഹും ഫട് സ്വാഹാ .

(ഭഗവതീ മഹാഗൗരീ വൃഷഭ കേ പീഠ പര വിരാജമാന ഹൈം, ജിനകേ മസ്തക പര ചന്ദ്ര കാ മുകുട ഹൈ . മണികാന്തിമണി കേ സമാന കാന്തി വാലീ അപനീ ചാര ഭുജാഓം മേം ശംഖ, ചക്ര, ധനുഷ ഔര ബാണ ധാരണ കിഏ ഹുഏ ഹൈം, ജിനകേ കാനോം മേം രത്നജഡിത കുണ്ഡല ഝിലമിലാതേ ഹൈം, ഐസീ ഭഗവതീ മഹാഗൗരീ ഹൈം.)


ധ്യാനം:

വന്ദേ വാഞ്ഛിതകാമാർഥം ചന്ദ്രാർധകൃതശേഖരാം .

സിംഹാരൂഢാം ചതുർഭുജാം മഹാഗൗരീം യശസ്വീനീം ..

പുർണേന്ദുനിഭാം ഗൗരീം സോമവക്രസ്ഥിആതാം അഷ്ടമദുർഗാം ത്രിനേത്രാം .

വരാഭീതികരാം ത്രിശൂലഡമരൂധരാം മഹാഗൗരീം ഭജേഽഹം ..

പടാംബരപരിധാനാം മൃദുഹാസ്യാം നാനാലങ്കാരഭൂഷിതാം .

മഞ്ജീരഹാരകേയൂരകിങ്കിണീരത്നകുണ്ഡലമണ്ഡിതാം ..

പ്രഫുല്ലവദനാം പല്ലവാധരാം കാന്തകപോലാം ത്രൈലോക്യമോഹനീം .

കമനീയാം ലാവണ്യാം മൃണാലാം ചന്ദനഗന്ധലിപ്താം ..


സ്തോത്രം –

സർവസങ്കടഹന്ത്രീ ത്വം ധനൈശ്വര്യപ്രദായനീ .

ജ്ഞാനദാ ചതുർവേദമയീ മഹാഗൗരീം പ്രണമാമ്യഹം ..

സുഖശാന്തിദാത്രീം, ധനധാന്യപ്രദായനീം .

ഡമരൂവാദനപ്രിയാം മഹാഗൗരീം പ്രണമാമ്യഹം ..

ത്രൈലോക്യമംഗലാ ത്വം ഹി താപത്രയവിനാശിനീം പ്രണമാമ്യഹം .

വരദാ ചൈതന്യമയീ മഹാഗൗരീം പ്രണമാമ്യഹം ..


കവചം –

ഓങ്കാരഃ പാതു ശീർഷേ മാം, ഹ്രീം ബീജം മാം ഹൃദയേ .

ക്ലീം ബീജം സദാ പാതു നഭോ ഗൃഹോ ച പാദയോഃ ..

ലലാടകർണൗ ഹൂം ബീജം പാതു മഹാഗൗരീ മാം നേത്രഘ്രാണൗ .

കപോലചിബുകൗ ഫട് പാതു സ്വാഹാ മാം സർവവദനൗ ..

ഗാന്ധി എന്ന ഫേക്ക് ബ്രാൻഡ്

 ഗാന്ധി എന്ന ഫേക്ക് ബ്രാൻ്റ് ! 



ആശ്രമത്തിലെ കൗമാരക്കാരായ പെൺകുട്ടികളെ  ഗാന്ധി തന്റെ ലൈംഗിക പരീക്ഷണങ്ങളുടെ ഭാഗമാക്കിയിരുന്നു . സ്വാമി ആനന്ദ് , കോൺഗ്രസ് പ്രസിഡന്റ് ജെ ബി കൃപലാനി , എൻ കെ ബോസ് , വല്ലഭായ് പട്ടേൽ , വിനോഭ ഭാവെ തുടങ്ങിയ പ്രഗത്ഭരെല്ലാം ഗാന്ധിയെ ശക്തമായി ഇതിനെതിരെ താക്കീതു ചെയ്തിരുന്നെങ്കിലും ഗാന്ധി അതൊന്നും ചെവി കൊണ്ടില്ല. ഗാന്ധിയുടെ ഈ വൈകൃതങ്ങളിലേക്കായി രണ്ടു തെളിവുകൾ താഴെ ചേർക്കാം .


മാർച്ച് 16, 1947, സബർമതി ആശ്രമത്തിൽ ഗാന്ധിയുടെ സഹപ്രവർത്തകനായ നിർമൽ കുമാർ ബോസ് കിഷോർലാൽ മശ്രുവാല എന്ന ആൾക്കെഴുതിയ കത്തിലെ ഒരു ഭാഗമാണിത് .


"ഒരു പെൺകുട്ടിയെ  തന്റെ വസ്ത്രങ്ങൾ ഊരി  തന്റെ ഒപ്പം കിടത്തി  ഗാന്ധി നടത്തിയ പരീക്ഷണത്തെക്കുറിച്ച് ഞാൻ അറിഞ്ഞു , അദ്ദേഹത്തിലോ അദ്ദേഹത്തിന്റെ കൂട്ടാളിയിലോ എന്തെങ്കിലും ലൈംഗിക വികാരം ഉണർത്തുന്നുണ്ടോ എന്ന് കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചപ്പോൾ, എനിക്ക് ശരിക്കും ആശ്ചര്യം തോന്നി. വ്യക്തിപരമായി, ഞാൻ എന്നെത്തന്നെ അങ്ങനെ പ്രലോഭിപ്പിക്കില്ല, അതിനേക്കാൾ ഉപരിയായി, സ്ത്രീകളോടുള്ള  എന്റെ ബഹുമാനം എന്റെ പരീക്ഷണത്തിൽ അവളെ ഒരു ഉപകരണമായി പരിഗണിക്കുന്നതിൽ നിന്ന് എന്നെ തടയും"


(സെക്സ് ആൻഡ് പവർ: ഡെഫനിംഗ് ഹിസ്റ്ററി, ഷേപ്പിംഗ് സൊസൈറ്റികൾ," [പേജുകൾ 265-281, പെൻഗ്വിൻ ബുക്സ്, 2009].


ഇത്തരം പരീക്ഷണങ്ങൾക്കു വിധേയരായ അദ്ദേഹത്തിന്റെ പൗത്രിയടക്കം കടുത്ത മാനസിക സമ്മർദ്ദത്തിന് വിധേയരായിരുന്നെങ്കിലും ഗാന്ധിയെ അതൊന്നും ബാധിച്ചില്ല. ഇതിലേക്കുള്ള കൂടുതൽ തെളിവാണ് ഗാന്ധിയുടെ സെക്രട്ടറിയും ടൈപ്പിസ്റ്റുമായമലയാളിയായ ആർ.പി. പരശുറാം ഗാന്ധിക്കെഴുതിയ കത്ത്. ഗാന്ധിയിൽ ആകൃഷ്ടനായി ഗുജറാത്തിലെത്തി, രണ്ടു വർഷം ഗാന്ധിയോടൊപ്പം ജോലി ചെയ്ത പരശുറാം മനസ്സിലെ വിഗ്രഹം വീണുടഞ്ഞതിൽ അത്യന്തം ഖേദിച്ചാണ്‌ ആ കത്തെഴുതിയത്.

തിരിച്ചു ജോലിക്കു കയറണമെങ്കിൽ അഞ്ചു നിബന്ധനകൾ ഗാന്ധി പാലിക്കണം എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. മാത്രമല്ല ഗാന്ധിയുടെ വൈകൃതങ്ങളെല്ലാം അദ്ദേഹം കത്തിൽ എണ്ണി പറയുന്നു.


താഴെ പറയുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു കത്തിലെ പ്രധാന നിബന്ധനകൾ  ..



1. എതിർ ലിംഗത്തിൽപ്പെട്ട ഏതെങ്കിലും അംഗവുമായി നിങ്ങൾ  കിടക്ക പങ്കിടുക .

2. എതിർ ലിംഗത്തിൽപ്പെട്ട ഏതെങ്കിലും അംഗം നിങ്ങളെ മസ്സാജ് ചെയ്യുക.

3. എതിർലിംഗത്തിലെ ഏതെങ്കിലും അംഗം സ്വയം നഗ്നരായി നിങ്ങളെ കാണാൻ അനുവദിക്കുക.

4. അപരിചിതരും നിങ്ങളുടെ പാർട്ടിയിലെ അത്ര അടുപ്പമുള്ളവരല്ലാത്ത ആളുകളും നിങ്ങളെത്തന്നെ നഗ്നനായി  കാണാൻ അനുവദിക്കുക.

5. നടക്കുമ്പോൾ പെൺകുട്ടികളുടെ തോളിൽ കൈ വയ്ക്കുക



നിബന്ധനകളൊന്നും അംഗീകരിക്കാനാവില്ല എന്നതായിരുന്നു ഗാന്ധിയുടെ പക്ഷം.


28 കൊല്ലത്തിനിടയിൽ വെറും ആറര കൊല്ലമാണ് ഗാന്ധി ജയിലിൽ കിടന്നത്. സവർക്കർ രണ്ട് ജീവിതപര്യന്തങ്ങളാണ് ശിക്ഷയായി ഏറ്റുവാങ്ങിയത്.കാലാപാനിയിലെ തികച്ചും ഔപചാരികമായ മാപ്പപേക്ഷയിൽ ഒപ്പ് വച്ചത് കൊണ്ട് അദ്ദേഹം ഭീരുവായി.

ഗാന്ധി ധീരനും.








ആധുനിക ചികിത്സയോട് വൈമുഖ്യം കാണിച്ച് കസ്തൂർബയെ മരണത്തിന് വിട്ടുകൊടുത്തെങ്കിലും സ്വന്തം കാര്യം ആയപ്പോൾ അപ്പെൻടെക്ടമി ചെയ്യാൻ മടിച്ചു നിന്നില്ല. 


രാജ്കോട്ടിലെ രാജാവ് സത്യാഗ്രഹത്തെ അവഗണിച്ചപ്പോൾ ധൈര്യമായി മരണത്തെ പുൽകാനൊന്നും മിനക്കിടാതെ ഗാന്ധി സത്യാഗ്രഹം പിൻവലിച്ചു. 


സ്വാതന്ത്ര്യം ലഭിച്ചതും ഗാന്ധിയുമായി ഒരു ബന്ധവുമില്ലെന്ന് ക്ലെമന്റ് ആറ്റ്ലി പറഞ്ഞതും ഓർമിക്കേണ്ടതാണ്. ഗാന്ധിക്ക് ആത്മരതി ആയിരുന്നില്ലേ സ്വാതന്ത്ര്യ സമരം എന്ന് തോന്നിപ്പോവും. 


ആ ബ്രാൻഡ് നെയിം കടമെടുത്താണ് ഇന്നും ഗാന്ധിയുമായി ഒരു ബന്ധവുമില്ലാത്ത ഒരു കുടുംബം വലിയൊരു വിഭാഗത്തെ അടിമകളാക്കി വച്ചിരിക്കുന്നത്.

മൂടി വച്ചതും വളച്ചൊടിച്ചതുമായ സത്യങ്ങളെല്ലാം മനസ്സിലാക്കി , വരുന്ന തലമുറ ഈ താരാരാധനയിൽ നിന്നും പുറത്തു വരിക എന്നത് അത്യന്താപേക്ഷിതമാണ് ...


ഗാന്ധിയുടെ  നെഹ്രുവിനോടുള്ള മമത  കൊണ്ട് മാത്രമാണ് സർദാർ പട്ടേലിന് പകരം   നെഹ്‌റു  പ്രധാന മന്ത്രി ആയത് .ചൈനക്കും   പാകിസ്താനും ഭാരതത്തിന്റെ തന്ത്ര പ്രധാനമായ ഭാഗങ്ങൾ  നഷ്ടപ്പെടുത്തിയതുൾപ്പെടെ പല  വിനാശകാരിയായ നടപടികളും എടുത്തത്  നെഹ്‌റുവാണ്   . നെഹ്‌റുവിനെ 

പ്രധാന മന്ത്രിയാക്കിയത്  ഗാന്ധിയായതു കൊണ്ട്  ഇതിൽ  ഗാന്ധിക്കും പങ്കുണ്ട് .


മുസ്ലീങ്ങളെ   പ്രീനിപ്പിക്കാൻ  തുടങ്ങി വച്ചതും ഗാന്ധിയാണ്  ,  അത് തന്നെയാണ്   പിന്നീട് രാജ്യത്തിൻറെ വിഭജനത്തിനു  കാരണമായത് ,  വിഭജനത്തിനു നമ്മൾ ഇന്നും  വില 

കൊടുത്തു കൊണ്ടിരിക്കുകയാണ് . എല്ലാ ദിവസവും .

കാശ്മീരിൽ എത്രപേർ കൊല്ലപ്പെടുന്നു  എന്ന് നമുക്കെല്ലാം അറിയാവുന്നതാണ് 


അക്രമ മാർഗത്തിലൂടെ സ്വാതന്ത്ര്യം നേടാൻ ശ്രേമിച്ചവരെയെല്ലാം ഗാന്ധിജി തള്ളിപ്പറഞ്ഞത് 

എന്തുകൊണ്ടാണ് ?  സ്വാതന്ത്ര്യത്തിന്റെ   ക്രെഡിറ്റ്  തനിക്കു മാത്രം കിട്ടാൻ വേണ്ടിയായിരുന്നില്ല ?

ഭഗത് സിംഗിന്റെ വധ ശിക്ഷ ഒഴിവാക്കാൻ  ഗാന്ധി ഒരു ചെറു വിരൽ പോലും അനക്കിയില്ല ....

ഭഗത് സിംഗിന്റെ  മേഴ്സി പെറ്റിഷനിൽ ഒപ്പിടാൻ ഗാന്ധിജി വിസമ്മതിച്ചു ..


എന്നാൽ  ഗഡ്വാളിൽ  ഒരു ഇന്ധ്യൻ  പട്ടാള ഉദ്യോഗസ്ഥൻ   ജനക്കൂട്ടത്തിനു നേരെ 

വെടി വെയ്ക്കാനുള്ള ബ്രിട്ടീഷ് മേലുദ്യോഗസ്ഥന്റെ ഓർഡർ  അനുസരിച്ചില്ല.


ഈ ഉദ്യോഗസ്ഥനെതിരെ  ബ്രിട്ടീഷുകാർ നടപടിയെടുത്തപ്പോൾ 

ഗാന്ധിജി  ബ്രിട്ടീഷുകാരെ പിന്തുണയ്ക്കുകയാണ് ചെയ്തത് ..


ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക്  അയാൾ  വെടി വെയ്‌ക്കേണ്ടതായിരുന്നു 

എന്നാണ്  ഗാന്ധിജി അന്ന് പറഞ്ഞത് ..


മുസ്ലിങ്ങൾ ഹിന്ദുക്കളെ കൊല്ലാൻ വന്നാൽ  ഹിന്ദുക്കൾ വെറുതെ ഒരു എതിർപ്പും  കൂടാതെ 

നിന്നുകൊടുക്കണം എന്നായിരുന്നു ഗാന്ധിജി  നിർദേശിച്ചത് ...


സ്ത്രീകൾ  ബലാത്സംഗം ചെയ്യപ്പെടുകയാണെങ്കിൽ  അവർ അത് കടിച്ചു പിടിച്ചു 

സഹിക്കണം എന്നാണ്  ഗാന്ധിജി  നിർദേശിച്ചത് ...


ഒന്നാം ലോക മഹാ യുദ്ധത്തിൽ  ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്ന് ബ്രിട്ടന് വേണ്ടി 

പോരാടാൻ  ഗാന്ധിജി  ഭാരതത്തിലെ യുവാക്കളോട്   ആവശ്യപ്പെട്ടു ..

എന്നാൽ  ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ  ക്രാന്തികാരികളെ  ഗാന്ധിജി 

തള്ളിപ്പറഞ്ഞു ...


എന്തൊരു വിരോധാഭാസം .. ഗാന്ധി  നമ്മുടെ  വശമായിരുന്നോ  ?  ബ്രിട്ടീഷുകാരുടെ 

വശമായിരുന്നോ  ?


ഗാന്ധിജി കാരണമായിരുന്നു  സുഭാഷ് ചന്ദ്ര ബോസിന്  കോൺഗ്രസ്  വിട്ടും പിന്നീട് ഭാരതം 

വിട്ടും  പുറത്തു പോകേണ്ടി വന്നത് ..


അഭയാർഥികളായി വന്ന ഹിന്ദുക്കൾ  ഡൽഹിയിലെ  മസ്‌ജിദുകളിൽ നിന്ന് ഒഴിഞ്ഞു കൊടുക്കണം 

എന്നായിരുന്നു  തന്റെ ഉപവാസം നിര്ത്താനുള്ള ഉപാധിയായി ഗാന്ധിജി  പറഞ്ഞത് ..



ദില്ലിയിലെ കൊടും തണുപ്പിൽ  മസ്ജിദിൽ നിന്ന് പുറത്താക്കപ്പെട്ട ഹിന്ദുക്കൾ  ബിർളാ ഹൗസിൽ  

ഗാന്ധിജിയുടെ അടുത്ത് അഭയത്തിനായി  ചെന്നു .. പക്ഷെ ഗാന്ധിജി സ്വീകരിച്ചില്ല ..


ഇതേ ഗാന്ധിജി  പാകിസ്താനിലെ ക്ഷേത്രങ്ങൾ  ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണെമെന്ന് ആവശ്യപ്പെട്ടില്ല ..


പാകിസ്താന്  55 കോടി  കൊടുക്കണമെന്നും ഗാന്ധി  ഭാരത സർക്കാരിനോട് വാശി പിടിച്ചു ....

(ആ പണം പിന്നീട് പാകിസ്ഥാൻ ഭാരതത്തിനെ ആക്രമിക്കാൻ വേണ്ടി ഉപയോഗിച്ചു )


ലോകത്ത്  നമ്മൾ  എല്ലാരും നമ്മുടെ കഥകളെ  ജനങ്ങളിൽ എത്തിക്കാനാണ് ശ്രേമിക്കുന്നതു ..


ഒരു ജനതയെ നശിപ്പിക്കണെമെങ്കിൽ  അവരെ തെറ്റായ കഥകൾ പഠിപ്പിച്ചാൽ മതി ...

ഗാന്ധിയുടെ  കാര്യത്തിൽ അങ്ങനെയുള്ള തെറ്റായ കഥയാണ് നമ്മളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത് ..


അഹിംസ പരമോ ധർമം എന്നാണ്  ഭാരതീയ പ്രത്യയ ശാസ്ത്രം ..

പക്ഷെ നമ്മൾ മറ്റുള്ളവരെ അക്രമിക്കരുത് എന്ന് പറയുമ്പോൾ തന്നെ നമ്മളെ ആക്രമിക്കാൻ മറ്റുള്ളവരെ അനുവദിക്കരുത് എന്നും സനാതm ധര്മം നമ്മളെ പഠിപ്പിക്കുന്നു ...

ഗാന്ധിയുടെ  സത്യാഗ്രഹത്തിലൂടെയും  അഹിംസയിലൂടെയുമാണ്  ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയത് 

എന്ന  തെറ്റായ കഥയാണ് നമ്മളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത് ..

അതുകൊണ്ടാണ് ലോകത്തിലെ മാറ്റാരേക്കാളും ശ്രേഷ്ടരാകാൻ നമ്മുക്ക് കഴിയും എന്ന 

ആത്മ വിശ്വാസം നമുക്ക്  ഉണ്ടാകാതെ പോയത് .....


സ്വാതന്ത്യം കിട്ടി  75 വര്ഷം കഴിഞ്ഞിട്ടും  നമ്മൾ വികസിത രാജ്യമാകാത്തത്  

നമ്മളെ പറഞ്ഞു പഠിപ്പിച്ച  കഥകൾ തെറ്റായിരുന്നു എന്ന കാരണം കൊണ്ടാണ് ..


ഇനിയെങ്കിലും നമ്മൾ  സത്യ കഥകൾ പഠിക്കേണ്ട   സമയം സമാഗതയിരിക്കുകയാണ് ..

Saturday, 1 October 2022

നവരാത്രി ഏഴാം ദിവസം – കാളരാത്രി ദേവി



"ഏകവേണി ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ |

ലംബോഷ്ഠി കര്‍ണികാകര്‍ണി തൈലാഭ്യക്തശരീരിണീ ||

വാമപാദോലസല്ലോഹലതാകണ്ഡകഭൂഷണാ |

വര്‍ധനമൂര്‍ധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി ||"



നവരാത്രിയുടെ ഏഴാം ദിവസം ആരാധിക്കുന്ന ശ്രീ ദുര്‍ഗ്ഗാ ദേവിയുടെ അവതാരമാണ് ശ്രീ കാളരാത്രീ ദേവീ. കാണ്ണുന്നവരില്‍ ഭീതി ഉള്ളവാക്കുന്ന അതി ഭയങ്കര രൂപമാണ് ദേവിക്ക്. ശത്രു നാശം, ഭുതം,പ്രേതം,പിശാച് തുടങ്ങിയ ചീത്ത ശക്തികളെ നശിപ്പിക്കുന്ന അതിശക്തയായ ദേവിയാണ് കാളരാത്രീ ദേവി. ഇത്തരം ചീത്ത ശക്തികള്‍ ദേവിയെ കാണുന്ന മാത്രയില്‍ തന്നെ നമ്മള്ളില്‍ നിന്ന് പറന്നകലും.


ഭീഗര രൂപിയായ ദേവിക്ക് കൂരാകൂരിരുട്ടിന്നു സമാനമായ കറുത്ത നിറമാണ്. മുടിയാണെങ്കിലോ പനംങ്കുല പോലെ പരന്ന് പാറിപറക്കുന്ന രീതിയിലാണ്. നാല് കൈകളോടു കൂടിയ ദേവി കഴുതപ്പുറത്താണ് സഞ്ചരിക്കുന്നത്. ദേവിയുടെ കഴുത്തില്‍ ഇടിമിന്നല്‍ പോലെ തിളക്കമുള്ള പവിഴമാല ശത്രുക്കളുടെ കണ്ണില്‍ ഇടി മിന്നല്‍ പോലെ ഉള്‍കിടിലം ഉണ്ടാക്കും. ദേവിയുടെ മൂന്ന് കണ്ണുകള്‍ ബ്രഹ്മാണ്ഡത്തിലെ ഗോളങ്ങളെപ്പോലെ അതിവിശാലമാണ്. 


ആ കണ്ണുകളില്‍ നിന്ന് എപ്പോഴും അത്യുജ്ജലമായ കിരണങ്ങള്‍ പ്രവഹിക്കും. ദേവി ശ്വാസം വലിച്ചു വിടുമ്പോള്‍ തീ ജ്വാലകള്‍ അതി ശക്തമായി വന്നു കൊണ്ടേ ഇരിക്കും. കാലരാത്രീ ദേവിയുടെ വലത്തു ഭാഗത്ത് മുകളിലെ കൈ തന്റെ ഭക്തര്‍ക്ക് വരങ്ങള്‍ നല്‍ക്കാന്‍ വരമുദ്ര പിടിച്ചു നില്‍ക്കും. അതേ സമയം വലത്തു ഭാഗത്തെ താഴത്തെ കൈയ്യിലെ അഭയമുദ്രകൊണ്ട് തന്റെ ഭക്തരെ രക്ഷിക്കുകയ്യും ചെയ്യുന്നു. ഇടതു ഭാഗത്തെ മുകളിലെ കൈയില്‍ ലോഹം കൊണ്ടുള്ള ഒരു കമ്പു പോലുള്ള ഒരായുദ്ധവും താഴത്തെ കൈയ്യില്‍ വാളും പിടിച്ച് നില്‍ക്കുന്ന രൂപമാണ് ദേവിക്ക്.


ദേവിക്ക് രൌദ്ര രൂപമാണെങ്കില്‍ കൂടി ദേവി എപ്പോഴും തന്റെ ഭക്തര്‍ക്ക് ശുഭ ഫലങ്ങള്‍ മാത്രമാണ് നല്‍ക്കുക. ആയതിനാൽ തന്നെ ദേവി ശുഭങ്കരി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ദേവി രൌദ്ര രൂപത്തിലാണെങ്കില്‍ കൂടി ദേവിയെ പ്രാര്‍ത്ഥിക്കാന്‍ ഒരു വിധത്തിലും പേടിക്കേണ്ടതില്ല. ദേവി തന്റെ മക്കളെ എല്ലാ വിധ ആപത്തുകളില്‍ നിന്നും രക്ഷിച്ച് അവര്‍ക്ക് ഹിതമായതെല്ലാം നല്‍ക്കും.


രക്തഭീജന്റെ യാതനകളാല്‍ ഉഴലുകളായിരുന്നു ലോകജനത. ശരീരത്തില്‍ നിന്നും ഒരു തുള്ളി രക്തം ഭൂമിയില്‍ പതിച്ചാല്‍ അനേകായിരം രക്തഭീജന്മാര്‍ പിറവിയെടുക്കുമെന്ന വരം സ്വായക്തമാക്കിയ രക്തഭീജന്റെ സാണ്ഡവം അതിരുകടന്നു. അങ്ങനെ ഭഗവതി കാളരാത്രിയുടെ അവതാരം എടുത്തു. രക്തഭീജന്റെ രക്തം നിലം പതിക്കാതിരിക്കാന്‍ പാത്രത്തില്‍ രക്തം പിടിച്ചെടുത്ത്

അത് കുടിച്ച് തീര്‍ത്ത ദേവിയുടെ ഘോരരൂപം തിന്മശക്തികളെ ഭീതിയിലാഴ്ത്തി. പക്ഷെ ഭക്തരുടെ സ്നേഹത്തിനു മുന്നില്‍ കാരുണ്യവതിയായ ദേവി അവരുടെ പ്രാര്‍ത്ഥനകള്‍ സഫലീകരിക്കുന്നു. തന്ത്ര-മന്ത്ര പ്രിയയാണ് കാളിയമ്മ.


നവരാത്രിയുടെ ഏഴാം ദിവസം ഭക്തര്‍ ദേവിയെ തങ്ങളുടെ ഭാനു ചക്രത്തിലാണ് സംങ്കല്‍പ്പിക്കേണ്ടത്. ഇങ്ങനെ ഭാനു ചക്രത്തില്‍ ദേവിയെ ആരാധിക്കുന്ന എല്ലാ ഭക്തര്‍ക്കും ദേവി ഈ ബ്രഹ്മാണ്ഡലത്തിലെ സമസ്ഥ സിദ്ധികളും നല്‍കി അനുഗ്രഹിക്കും. ഭക്തര്‍ ഇത്തരത്തില്‍ ദേവിയെ സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ദേവിയെ തന്റെ ഉള്ളില്‍ സാക്ഷാത്കരിക്കുകയും ചെയ്യുകയാണെങ്കില്‍ ദേവീ ദര്‍ശനത്തിലൂടെ അയാൾ സമസ്ത ഭുമണ്ഡലത്തിലും ആരാധ്യനും പുണ്യവാനും ആയിമാറുന്നു.


ഭാനു ചക്രം

സാധാരണയായി അധികം പേര്ക്കും അറിയാത്ത ചക്രമാകും ഭാനു ചക്രം. എന്നാല്‍ ദേവീ ഉപാസന നടത്തുന്ന ആളുകള്‍ക്ക് പ്രെത്യേകിച്ച് ശ്രീവിദ്യാ ഉപാസന നടത്തുന്നവര്‍ക്ക് തീര്‍ച്ചയായും അറിയുന്ന ചക്രമാകും ഭാനു ചക്രം. സാധാരണയായി അഗ്നേയ ചക്രം കഴിഞ്ഞാല്‍ സഹസ്രാര ചക്രമാണ് നാം പറയാറ്. എന്നാല്‍ ഈ രണ്ടു ചക്രത്തിനുമിടയില്‍ പത്ത് ചക്രങ്ങളുണ്ട്. അതിലെ ഒരു ചക്രമാണ് ഭാനു ചക്രം. നെറ്റിയില്‍ പുരികങ്ങളും മൂക്കും കൂടി ചേരുന്നഭാഗത്തിനു (അഗ്നേയ ചക്രത്തിനു) മുകളിൽ തലയിലെ നെറുകക്കു (സഹസ്രാര ചക്രത്തിനു) താഴെയുമായാണ് ഈ ചക്രത്തിന്റെ സ്ഥാനം.


ആരാധനാ രീതി

മന്ത്ര ദീക്ഷ ഇല്ലാത്തവര്‍ക്കും ധൈര്യമായി ചെയ്യാന്‍ കഴിയുന്ന ഒരു രീതിയാണ് ഇവിടെ കൊടുക്കുന്നത്. നവരാത്രിയുടെ അഞ്ചാം ദിവസം കുളികഴിഞ്ഞ് ശുദ്ധമായ വസ്ത്രം ധരിച്ച് ദേവിയുടെ ചിത്രത്തിന് (വിഗ്രഹം/യന്ത്രം) മുന്പില്‍ വിളക്ക് കത്തിച്ച് താഴെ കൊടുത്ത മന്ത്രങ്ങള്‍ ചൊല്ലുക, ഇനി ചിത്രമോ, വിഗ്രഹങ്ങളോ യന്ത്രങ്ങളോ ഇല്ലാത്തവര്‍ ഒരു വിളക്ക് കത്തിച്ച് അതില്‍ ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഇനി അതിനും കഴിയാത്തവര്‍ തങ്ങളുടെ നെറ്റിയുടെ മുകള്‍ ഭാഗത്തായി ഭാനു ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഭക്തിയോടെ ഈ മന്ത്രങ്ങള്‍ ചൊല്ലിയാല്‍ വളരെ വേഗത്തില്‍ ആഗ്രഹങ്ങള്‍ സഫലീകൃതമാകും. ഒരു കാര്യം മാത്രം ഓര്‍ക്കുക ദേവീ ഉപാസനയില്‍ ജാതി, മത, ലിംഗ ഭേദം ഒരിക്കലും പാടില്ല. എല്ലാവരെയും സമന്‍മാരായി കാണണം.


കാലരാത്രി (ഭാനു ചക്ര)

ഏകവേണീജപാകർണപുരാനഗ്നാ ഖരാസ്ഥിതാ .

ലംബോഷ്ഠീകർണികാകർണീതൈലാഭ്യംഗശരീരിണീ ..

വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ .

വർധന്മൂർധധ്വജാ കൃഷ്ണാ കാലരാത്രിർഭയങ്കരീ ..


ധ്യാനം 

കരാലവദനാം ഘോരാം മുക്തകേശീം ചതുർഭുജാം .

കാലരാത്രിം കരാലീം ച വിദ്യുന്മാലാവിഭൂഷിതാം ..

ദിവ്യലൗഹവജ്രഖഡ്ഗവാമാധോർധ്വകരാംബുജാം .

അഭയം വരദാം ചൈവ ദക്ഷിണോർധ്വാധഃ പാണികാം ..

മഹാമേഘപ്രഭാം ശ്യാമാം തഥാ ച ഗർദഭാരൂഢാം .

ഘോരദംഷ്ട്രാകാരാലാസ്യാം പീനോന്നതപയോധരാം ..

സുഖപ്രസന്നവദനാം സ്മേരാനനസരോരുഹാം .

ഏവം സഞ്ചിയന്തയേത്കാലരാത്രിം സർവകാമസമൃദ്ധിദാം ..


സ്തോത്രം –

ഹ്രീം കാലരാത്രിഃ ശ്രീം കരാലീ ച ക്ലീം കല്യാണീ കലാവതീ .

കാലമാതാ കലിദർപഘ്നീ കപദീംശകൃപന്വിതാ ..

കാമബീജജപാനന്ദാ കാമബീജസ്വരൂപിണീ .

കുമതിഘ്നീ കുലീനാഽഽർതിനശിനീ കുലകാമിനീ ..

ക്ലീം ഹ്രീം ശ്രീം മന്ത്രവർണേന കാലകണ്ടകഘാതിനീ .

കൃപാമയീ കൃപാധാരാ കൃപാപാരാ കൃപാഗമാ ..




കവചം –

ഓം ക്ലീം മേ ഹൃദയം പാതു പാദൗ ശ്രീം കാലരാത്രിഃ .

ലലാടം സതതം പാതു ദുഷ്ടഗ്രഹനിവാരിണീ ..

രസനാം പാതു കൗമാരീ ഭൈരവീ ചക്ഷുഷീ മമ .

കടൗ പൃഷ്ഠേ മഹേശാനീ കർണൗ ശങ്കരഭാമിനീ .

വർജിതാനി തു സ്ഥാനാനി യാനി ച കവചേന ഹി .

താനി സർവാണി മേ ദേവീ സതതം പാതു സ്തംഭിനീ ..