ഗാന്ധിജിയുടെ ഘാതകന്‍, ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവന്‍ എന്നിങ്ങനെ നവ ബുദ്ധിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്നവര്‍ ആക്ഷേപിക്കുന്ന വിനായക് സവര്‍ക്കര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു. സവര്‍ക്കറുടെ ഇതിഹാസതുല്യമായ ജീവിതത്തിലേക്ക് നമുക്ക് ഒന്ന് തിരിഞ്ഞ് നോക്കാം.
മഹാരാഷ്ട്രയിലെ ഭാഗൂരില്‍ 1883ല്‍ ജനിച്ചു. ഒമ്പത് വയസ്സ് ആയപ്പോഴേക്കും മാതാപിതാക്കളെ നഷ്ടമായ അദ്ദേഹത്തെ പിന്നിട് സംരഷിച്ചു പോന്നത് ജ്യേഷ്ഠന്‍ ആയ ഗണേഷ് ആയിരുന്നു. സ്‌കൂള്‍ പഠനകാലത്ത് തന്നെ ദേശീയതയിലേക്ക് ആകര്‍ഷിക്കപ്പെട്ട സവര്‍ക്കര്‍ ദേശസ്‌നേഹം തുളുമ്പുന്ന അനേകം കവിതകള്‍ രചിച്ചിരുന്നു.
തന്റെ സുഹൃത്തുക്കളെ ദേശസ്‌നേഹത്തിന്റെ പ്രാധാന്യം എന്താണെന്ന് ബോധവാന്‍മാരുക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അതിന്റെ അനന്തരഫലമായിരുന്നു 1900 ല്‍ സവര്‍ക്കറും സുഹൃത്തുക്കളും കൂടി രൂപീകരിച്ച മിത്രമേള എന്ന സംഘടന.പിത്കാലത്ത് ഈ സംഘടന ‘അഭിനവ് ഭാരത് സൊസൈറ്റി ‘ എന്ന പേരില്‍ അറിയപ്പെട്ടു. മെട്രിക്കുലേഷന്‍ പാസ്സായതിന് ശേഷം 1901 ല്‍ പൂനയിലെ ഫെര്‍ഗൂസണ്‍ കോളേജില്‍ ചേര്‍ന്ന സവര്‍ക്കര്‍ തന്റെ ആശയങ്ങള്‍ സുഹൃത്തുക്കളിലേക്കും എത്തിച്ചു. ഇവിടെ വച്ചാണ് ലോകമാന്യതിലകനെ സവര്‍ക്കര്‍ പരിചയപ്പെടുന്നത്.ഈ കൂടിക്കാഴ്ച സവര്‍ക്കറിലെ സ്വാതന്ത്രസമര സേനാനിയെ വളര്‍ത്തുകയാണ് ചെയ്തത്.
അഹിംസാ മാര്‍ഗ്ഗത്തിലൂടെ ഭാരതാംബയുടെ മോചനം സാധ്യമാകില്ല എന്ന് വിശ്വസിച്ചിരുന്ന സവര്‍ക്കര്‍, സായുധ വിപ്ലവം മാത്രമാണ് ഏക മാര്‍ഗ്ഗം എന്നു വിശ്വസിച്ചു. ബ്രിട്ടിഷ് സര്‍ക്കാരിനെതിരെ നടന്ന വിദേശ സാധനങ്ങള്‍ ബഹിഷ്‌കരിക്കുക എന്ന നയത്തിന്റെ ഭാഗമായി ആദ്യമായി വിദേശ വസ്ത്രങ്ങള്‍ കത്തിച്ചു കൊണ്ട് പ്രതിഷേധം ആരംഭിച്ചത് സവര്‍ക്കര്‍ ആയിരുന്നു പൂനയില്‍. ഇതിന്റെ അനന്തരഫലമായി കോളേജില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കുകയാണ് ഉണ്ടായത്.
ബ്രിട്ടീഷുകാര്‍ക്ക് എതിരെ ആദ്യമായി അന്താരാഷ്ട്ര തലത്തില്‍ ഒരു സംഘടന രൂപീകരിച്ചത് സവര്‍ക്കര്‍ ആയിരുന്നു. 1906 ല്‍ .നിയമ പഠനത്തിനായി ലണ്ടനിലെത്തിയ സമയം ആണ് ഈ സംഘടന രൂപീകരിച്ചത്. ‘ഫ്രീ ഇന്ത്യാ സൊസൈറ്റി ‘. ദേശസ്‌നേഹികളായ നിര്‍വധി യുവാക്കള്‍ ഫ്രീ ഇന്ത്യാ സൊസൈറ്റിയുടെ പേരില്‍ ലണ്ടനില്‍ ഒത്തുകൂടി. ഭായി പരമാനന്ദ്, സേനാപതി ബാപ്പട്, ലാലാ ഹര്‍ദയാല്‍ എന്നിവര്‍ അവരിലുള്‍പ്പെട്ടിരുന്നു. സ്വാതന്ത്രസമരത്തെ കുറിച്ച് ആദ്യമായി പുസ്തകം എഴുതിയതും സവര്‍ക്കര്‍ ആയിരുന്നു.
പ്രസിദ്ധമായ 1857 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന പുസ്തകം അദ്ദേഹം എഴുതുന്നത് ഇക്കാലത്താണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണങ്ങള്‍ക്കിടയിലും പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി ഹോളന്‍ഡിലെത്തിക്കാനും 1909 ഇല്‍ പ്രസിദ്ധപ്പെടുത്താനും കഴിഞ്ഞു. ഈ പുസ്തകം പിന്നീട് വിപ്ലവകാരികളുടെ ആവേശമായി മാറുകയും ചെയ്തു. സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ് തുടങ്ങിയ വീരപുരുഷന്‍മാര്‍ക്ക് എല്ലാം പ്രചോദനമായതും ഈ പുസ്തകം ആണ്.
1909 ജൂലൈ 1 നു മദന്‍ ലാല്‍ ഢീംഗ്‌റ ബ്രിട്ടീഷ് ഓഫീസറായ കഴ്‌സണ്‍ വൈലിയെ വധിച്ചതോടെ സാവര്‍ക്കറുടെ ലണ്ടന്‍ ജീവിതം ബ്രിട്ടീഷ് നിരീക്ഷണത്തിലായി. ഡിസംബര്‍ 21 നു നാസികിലെ അഭിനവ ഭാരത അംഗങ്ങള്‍ നാസിക് കളക്റ്റര്‍ ആയിരുന്ന എ എം റ്റി ജാക്‌സണെക്കൂടീ വധിച്ചതോടെ സവര്‍ക്കറെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലെത്തിച്ച് വിചാരണ നടത്താനും ബ്രിട്ടീഷ് പോലീസ് തീരുമാനിച്ചു , തുടര്‍ന്ന് , ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഭാരതത്തിലേയ്ക്ക് അയക്കാന്‍ ലണ്ടന്‍ കോടതി തീരുമാനിക്കുകയും ചെയ്തു . അദ്ദേഹത്തെ വഹിച്ചിരുന്ന കപ്പല്‍ മര്‍സെലീസില്‍ നങ്കൂരമിട്ടപ്പോള്‍ സവര്‍ക്കര്‍ കടലില്‍ ചാടി തീരത്തേക്ക് നീന്തി രക്ഷപ്പെട്ടു. എന്നാല്‍ അദ്ദേഹം പിടിക്കപ്പെടുകയും ആന്‍ഡമാനിലേക്ക് അയക്കപ്പെടുകയും ചെയ്തു .
ഇതിനു ശേഷം ആണ് നവചരിത്രകാരന്മാര്‍ സവര്‍ക്കറെ ഭീരുവായും രാജ്യദ്രോഹി ആയി ചിത്രീകരിക്കുന്നത്. ആന്‍ഡമാന്‍ ജയിലില്‍ സവര്‍ക്കര്‍ അനുഭവിച്ചിരുന്ന യാതനകള്‍ക്കും, പീഡനങ്ങള്‍ക്കും ഒരു പരിധിയും ഉണ്ടായിരുന്നില്ല. അവിടുത്തെ പ്രധാന ജോലികളിലൊന്ന് എണ്ണച്ചക്ക് വലിക്കല്‍ ആയിരുന്നു. സവര്‍ക്കറിനും ഉണ്ടായിരുന്നു ഈ എണ്ണച്ചക്കാട്ടല്‍ . എത്രയോ ദിവസങ്ങള്‍ .,. മറ്റുള്ളവര്‍ ആട്ടിയെടുക്കുന്ന നിശ്ചിത എണ്ണ സവര്‍ക്കര്‍ക്ക് ആട്ടിയെടുക്കാന്‍ പറ്റാത്തതിന് അങ്ങേര്‍ക്ക് തല്ല് വരെ കിട്ടിയിട്ടുണ്ട് .
പലപ്പോഴും ബോധം കെട്ട് വീണിട്ടുണ്ട് . അസുഖ ബാധിതനായി ദിവസങ്ങളോളം കിടന്നിട്ടുണ്ട് . ആറുമാസം ഏകാന്ത തടവറയില്‍ .. പിന്നീടതു മാറ്റി . അനുവാദമില്ലാതെ എഴുത്ത് എഴുതിയതിന് വീണ്ടും ഏകാന്ത തടവറയില്‍ .. മറ്റൊരു കുറ്റവാളിക്ക് എഴുത്ത് എഴുതിയതിന് ഏഴു ദിവസം വിലങ്ങിട്ടു നിര്‍ത്തല്‍ .. ഇതേ ശിക്ഷ പിന്നെയും ആവര്‍ത്തിച്ചിട്ടുണ്ട് . ഇടയ്ക്ക് നാലുമാസം ചങ്ങലയില്‍ ബന്ധിക്കപ്പെട്ടു അതില്‍ പത്തു ദിവസം കയ്യിലും കാലിലും ചങ്ങലയില്‍ ബന്ധിക്കപ്പെട്ട്.
ഇത്രയധികം പീഡനങ്ങള്‍ ഏറ്റുവാങ്ങിയ എത്ര സ്വാതന്ത്രസമര സേനാനികള്‍ ഉണ്ടാവും.ജവഹര്‍ലാല്‍ നെഹ്‌റു എത്ര വര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. സവര്‍ക്കര്‍ക്ക് ലഭിച്ചത് 50 വര്‍ഷത്തെ ജയില്‍ വാസം ആയിരുന്നു.ഇതിനിടയില്‍ ജയില്‍ ചാടുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. തന്റെ ജീവിതം ജയില്‍ മുറിക്കുള്ളില്‍ തന്നെ അവസാനിക്കും എന്ന ബോധ്യമായപ്പോള്‍ ആണ് അദ്ദേഹം മാപ്പപേക്ഷ തയാറാക്കിയത് തന്നെ. അത് ഒരു പ്രാവശ്യമല്ല. ആകെ 6 പ്രാവശ്യം മാപ്പപേക്ഷ സമര്‍പ്പിക്കപ്പെട്ടു. അതില്‍ ഒരെണ്ണം സവര്‍ക്കറുടെ പത്‌നി ആണ് സമര്‍പ്പിച്ചത്.
സവര്‍ക്കര്‍ മാപ്പപേക്ഷ എഴുതി നല്‍കി എന്ന് വലിയ വായില്‍ പറഞ്ഞു നടക്കുന്നവരൊക്കെ സൗകര്യപൂര്‍വ്വം മറന്നു കളയുന്ന മറ്റൊരു ചരിത്രമുണ്ട്. ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കോളനിവാസികളായ മുഴുവന്‍ വിദ്യാര്‍ഥികളും എടുക്കേണ്ടതായിരുന്ന, ബ്രിട്ടീഷ് രാജ്ഞിയോടുള്ള അചഞ്ചലമായ കൂറും വിധേയത്വവും പ്രഘ്യാപിക്കുന്ന, ‘ഓത് ഓഫ് അലീജിയന്‍സ്’ എന്ന പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍, ഉന്നത വിജയം സ്വന്തമാക്കിയ ശേഷവും ഡിഗ്രിയും ബാരിസ്‌റ്റെര്‍ പദവിയും നിഷേധിക്കപ്പെട്ട ആദ്യ ഭാരതീയനാണ് വിനായക ദാമോദര സവര്‍ക്കര്‍.
മഹാത്മാ ഗാന്ധി മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു വരെയുള്ള നമ്മുടെ മുഴുവന്‍ ഹിസ്റ്ററി ടെക്സ്റ്റ് നേതാക്കളും ബ്രിട്ടീഷ് ഏകാധിപതിയ്ക്ക് തങ്ങള്‍ വിനീത വിധേയരും അനുസരണ കിടാങ്ങളുമായിരിക്കും എന്ന് വാക്ക് കൊടുത്തിട്ട് ബാരിസ്റ്റര്‍മാര്‍ ആയവരാണെന്നും മറന്നു പോവരുത്.
1921ല്‍ സവര്‍ക്കര്‍ ജയില്‍ മോചിതനായി എങ്കിലും അദ്ദേഹം വിട്ടു തടങ്കലില്‍ ആയിരുന്നു ആദ്യവര്‍ഷങ്ങളില്‍. പിന്നിട് അത് രത്‌നഗിരിക്ക് പുറത്ത് പോകാനോ, പൊതുയോഗങ്ങളില്‍ പങ്കെടുക്കുവാനോ പാടില്ല എന്നാക്കി ചുരുക്കി.
സ്വാതന്ത്രസമര ചരിത്രം നോക്കുകയാണങ്കില്‍ മഹാത്മ ഗാന്ധിജി ആയിരുന്നു ദേശീയ നേതാവ്. ചെമ്പകരാമന്‍പിള്ള ,സുബ്ര്യമണ്യ ഭാരതി തുടങ്ങിയവര്‍ തമിഴ് നാട്ടിലെ സ്വാതന്ത്രസമര നേതാക്കള്‍ ആയിരുന്നു.അതു പോലെ കെ കേളപ്പന്‍, മയ്യഴി ഗാന്ധി തുടങ്ങിയവര്‍ കേരളത്തിലാണ് പ്രവര്‍ത്തിച്ചത്. ഇവര്‍ക്കെല്ലാം ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് കിട്ടിയിരുന്നത് അവരവരുടെ സംസ്ഥാനങ്ങളില്‍ നിന്നാണ്. അതു പോലെ മഹാരാഷ്ട്രയുടെ സ്വാതന്ത്രസമര ചരിത്രം നോക്കിയാല്‍ സവര്‍ക്കര്‍ തന്നെയായിരുന്നു മഹാരാഷ്ട്രയുടെ നേതാവ് എന്നു കാണാം.
സവര്‍ക്കര്‍ക്കെതിരെയുള്ള മറ്റൊരു ആരോപണം ആണ് ഗാന്ധി വധം. സവര്‍ക്കര്‍ ഹിന്ദുമഹാസഭയുടെ അധ്യക്ഷന്‍ ആയിരുന്നു 1938 മുതല്‍ 43 വരെ. പിന്നിടും പ്രവര്‍ത്തകന്‍ തന്നെ ആയിരുന്നു. പക്ഷേ ഗാന്ധി വധ സമയത്ത് ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരുന്ന നിര്‍മ്മല്‍ ചാറ്റര്‍ജി എന്തു കൊണ്ടാണ് ഗാന്ധി വധക്കേസില്‍ പ്രതിയാക്കപ്പെടാതെ ഇരുന്നത്. എന്തുകൊണ്ടാണ് രാഷ്ട്രപിതാവിന്റെ ഘാതകനു മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്താതെ ഇരുന്നത്.കോണ്‍ കമ്യൂണിസ്റ്റ് കൂട് കെട്ടിന്റെ ഫലമായോ ?
ഭാരതത്തിന്‍റെ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച INC സംഘടന ,സ്വാതന്ത്ര്യം ലഭിച്ചതോടെ അപ്രത്യക്ഷമായി ,അത് പരിച്ച് വിടുക തന്നെ ചെയ്യണം എന്ന് ആവശ്യപ്പെട്ടത് ഗാന്ധിജി ആയിരുന്നു. നെഹ്‌റുവിന് ബദല്‍ ആയി വന്നേക്കാം എന്നു കരുതിയവര്‍ .സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു ആദ്യം .തന്ത്രപരമായി നെഹ്‌റു ഗാന്ധിജിയെ ഉപയോഗിച്ച് തന്നെ ബോസിനെ ഒതുക്കി. പിന്നീട് ഉള്ളത് ഗാന്ധിജി .അത് കഴിഞ്ഞാല്‍ സവര്‍ക്കര്‍ .ഗാന്ധിജിയെ ഗോഡ്‌സെ വധിക്കുകയും, അതിന്റെ പാപഭാരം സവര്‍ക്കറുടെ മേല്‍ ചാര്‍ത്തപ്പെടുകയും ചെയ്തപ്പോള്‍ സുരക്ഷിതരായത് നെഹ്‌റു അല്ലേ.
നടുവൊടിഞ്ഞ ഗാന്ധിയെ ഉരലിലിട്ടടിക്കണം, ഗാന്ധി എന്താക്കി ഭാരതം മാന്തി പുണ്ണാക്കി
തുടങ്ങിയ മുദ്രാവാക്യങ്ങളും, ഹിന്ദുമഹാസഭയുടെ അധ്യക്ഷനെ പാര്‍ട്ടി പിന്നീട് MP ആക്കിയതും, മുൻപ്, കമ്മ്യൂണിസ്റ്റ് പാർട്ടി ത്രിപുരയിലെ പാഠപുസ്തകങ്ങളില്‍ നിന്നും രാഷ്ട്രപിതാവിനെ ഒഴിവാക്കിയതും എല്ലാം കൂട്ടി ചേര്‍ത്തു നോക്കിയാല്‍ മനസ്സിലാക്കാം ആര്‍ക്കായിരുന്നു ഗാന്ധിജിയോട് വിദ്വേഷം എന്ന്.
കോടതി പോലും വെറുതെ വിട്ട സവര്‍ക്കറെ ,പക്ഷേ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്നു. കുറേ ഊഹാപോഹങ്ങളുടെ ‘അടിസ്ഥാനത്തില്‍.’ വിപ്ലവകാരിയായ ദേശസ്‌നേഹി ‘ എന്ന് ഗാന്ധിജി പോലും വാഴ്ത്തിയ വീര്‍ സവര്‍ക്കര്‍ എന്ന വി ഡി സവര്‍ക്കര്‍ 1966 ഫെബ്രുവരി 26 ന് അന്തരിച്ചു. മെയ് 28നായിരുന്നു അദ്ദേഹത്തിന്‍റെ ജന്മവാര്‍ഷികം.