'രഞ്ജിത്ത് ഗോപാലകൃഷ്ണൻ'
http://www.rashtram.com/archives/2595
http://www.rashtram.com/archives/2595
സിൻഡിക്കേറ്റ് മാദ്ധ്യമങ്ങൾ പറയുന്നു, മോഹൻജി ഭാഗവത് 'ചട്ടം ലംഘിച്ചു' എന്ന്.
ഏത് ചട്ടം? എന്ത് ചട്ടം?.. ആരെങ്കിലും അദ്ദേഹത്തിന്റെ പേരിൽ നോട്ടീസ് നൽകിയോ ?..നോട്ടീസ് നൽകിയത് സ്കൂൾ മാനേജർക്കാണ്. അതും പരിപാടി നടക്കുന്നതിന്റ്റെ തലേന്ന് അർദ്ധരാത്രി. ഇങ്ങനെ രാത്രി വൈകി അടിയന്തിരമായി ഈ ചട്ടബോധം എങ്ങനെയുണ്ടായി?.. അല്ലെങ്കിൽ തന്നെ പാതിരാത്രിക്കാണോ ജില്ലാ കളക്ടർ ഇത്തരം കാര്യങ്ങളുടെ ഉത്തരവിറക്കേണ്ടത്?. അതും സ്വന്തം നാടിന്റെ സ്വാതന്ത്ര്യ ദിനത്തിൽ, നെഞ്ചോട് ചേർക്കേണ്ട ദേശീയ പതാക ഉയർത്താൻ പാടില്ല എന്നൊരു വാറോല ഇറക്കാനാണോ, രാഷ്ട്രപതിയുടെ സംരക്ഷണമുള്ള മുന്തിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയ ജില്ലാ ഭരണമേധാവി മുതിരേണ്ടത് ?. പോയി പണി നോക്കടോ എന്നായിരുന്നല്ലേ, മേരിക്കുട്ടി, മുഖ്യമന്ത്രിയോട് പറയേണ്ടിയിരുന്നത്?..

കാരണം ലളിതമാണ്. രാജ്യത്തെ ഏറ്റവും മുന്തിയ സുരക്ഷയായ "'ഇസഡ് പ്ളസ്സ്" കാറ്റഗറി സുരക്ഷ ഉള്ള ആളാണ് ആർ.എസ്സ് എസ്സ് സർസംഘചാലക്, മോഹൻ ഭാഗവത്. അതായത്, മാസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ സംസ്ഥാനത്തെ പരിപാടികൾ നിശ്ചയിക്കപ്പെട്ട് സംസ്ഥാന സർക്കാർ അതിന് വേണ്ടിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടാവും എന്നർത്ഥം. റിഹേഴ്സൽ വരെ നടന്നിട്ടുണ്ടാവും.
അതായതുത്തമാ, ഒന്നുകിൽ ഈ പോലീസ് മന്ത്രി മന്തനാണ്. അതായത് മുൻപിൽ വരുന്ന ഫയലുകൾ വായിച്ചു നോക്കാതെ 'ശൂ' വരച്ചു വിടുന്ന നിരക്ഷരൻ. അല്ലെങ്കിൽ, പരിപാടി അലമ്പാക്കാനായി മനപ്പൂർവം, അവസാന നിമിഷം, അതിനൊരു എനിമ വയ്ക്കാൻ ശ്രമിച്ച ഭീരുവും, അസഹിഷ്ണുവുമായ 'കുടിലബുദ്ധി'.
രണ്ടായാലും, പണി പാളി എന്നു പറഞ്ഞാൽ മതിയല്ലോ?.. ശ്രീ. മോഹൻ ഭാഗവത് ആരാണെന്ന് ഉള്ളതങ്ങ് വിട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി നിരവധിയായ രാജ്യത്തെ ഭരണകർത്താക്കൾ ഈ സർസംഘചാലകിന്റ്റെ വിസിലിൽ 'ദക്ഷ' ആകുമെന്ന് ആലങ്കാരികമായി പറയാം. എന്തിന്, വച്ച് നീട്ടിയ രാഷ്ട്രപതി പദം മുൻപിൻ ആലോചിക്കാതെ വേണ്ട എന്നു പറയാൻ ഒരു നിമിഷം വേണ്ടായിരുന്നു, അദ്ദേഹത്തിന്.
അതൊക്കെ പോട്ടെ.. ഈ ഉത്തരവ് നമ്മുടെ പൂഞ്ഞാർ അച്ചായൻ, പീ.സീ. ജോർജ്ജിനെങ്ങാനും കൊടുത്തിരുന്നേൽ പോലും അങ്ങേരതെടുത്ത് ചവറ്റു കുട്ടയിലിട്ടിട്ട് പുഷ്പം പോലെ പതാകയുയർത്തി പാട്ടും പാടി പോയേനേം. കേസെടുക്കും, ദേ ഇപ്പോ എടുക്കും എന്നൊക്കെ ചാനലുകളിൽ സിൻഡിക്കേറ്റ് കൂലികളിരുന്ന് ചിലക്കുന്നുണ്ടെങ്കിലും ഒരു ചുക്കും നടക്കാൻ പോവുന്നില്ല. ഇതൊരു കേസൊക്കെ ആക്കി കോടതിയിൽ എങ്ങാനും ചെന്നാൽ, മജിസ്ട്രേട്ടിന് ഒരു ചിരിക്കുള്ള വകയാവും. അത്ര തന്നെ.
ഇതിപ്പോൾ, ആകെപ്പാടെ ഇതുകൊണ്ടുള്ള ഗുണം, സുബ്രമണ്യൻ സ്വാമി തെക്കോട്ടൊന്ന് നോക്കീട്ടുണ്ടെന്നതാണ്. ശശി തരൂരിനേക്കൂടി ഒരു വഴിക്കാക്കീട്ട് ലാവ്ലിൻ ഫയല് പൊക്കാനിരുന്നതാണ് പുള്ളി. അതിത്തിരി നേരത്തേ ആയിക്കിട്ടും. ഇതിലും വലുതൊന്നും പിണറായിക്ക് വരാതിരിക്കട്ടെ!..
സ്വാതന്ത്ര്യദിന ആശംസകളോടെ...
No comments:
Post a Comment