രഞ്ജിത്ത് ഗോപാലകൃഷ്ണൻ
http://www.rashtram.com/archives/2558
http://www.rashtram.com/archives/2558
പ്രിയപ്പെട്ട രാഹുൽ ജി,
യാത്ര ഒക്കെ സുഖമായിരുന്നുവെന്ന് കരുതട്ടേ. താങ്കളുടെ അഭാവത്തിൽ മമ്മ ഗുജറാത്തിൽ നേടിയ പത്തരകോടിയുടെ, ഓ.. സോറി, പത്തരമാറ്റുള്ള വിജയം അറിഞ്ഞിരിക്കുമല്ലോ, അല്ലേ?. ഈ വിജയത്തോടെ മമ്മയ്ക്ക് താങ്കളുടെ പെങ്ങളേ, അവശേഷിക്കുന്ന കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡണ്ട് ആക്കിയാലോ എന്നൊരു ചിന്ത വന്നതായി കേട്ടു.
നേരത്തെ, കോൺഗ്രസിലെ ബുദ്ധിജീവികളുടെ നേതാവായി ഞങ്ങടെ ദിൽഹിനായരെ തെരഞ്ഞെടുത്തായിരുന്നല്ലോ?. അതുപിന്നെ സാരമില്ല, അധികമാളവിടെ കൂടാനില്ലല്ലോ?.
നേരത്തെ, കോൺഗ്രസിലെ ബുദ്ധിജീവികളുടെ നേതാവായി ഞങ്ങടെ ദിൽഹിനായരെ തെരഞ്ഞെടുത്തായിരുന്നല്ലോ?. അതുപിന്നെ സാരമില്ല, അധികമാളവിടെ കൂടാനില്ലല്ലോ?.
പക്ഷേ, ഇതതുപോലെയല്ല. അമ്മൂമ്മയുടെ മൂക്കൂം, മുഞ്ഞിയുമൊക്കെ കിട്ടിയിരിക്കുന്നത് പെങ്ങൾക്കായതു കൊണ്ട്, ഊത്തന്മാര് മുതൽ കിളവന്മാര് വരെ പിൻതാങ്ങുമെന്നാണ് മമ്മയുടെ കണ്ടുപിടുത്തം. അതിനാൽ താങ്കൾ ഒന്ന് സൂക്ഷിക്കണം. ഇടയ്ക്കിടെ ഉള്ള ധ്യാനം ഒക്കെ കഴിഞ്ഞു തിരിയെ വരുമ്പോൾ ആ പോക്കറ്റ് കീറിയ ജൂബ്ബ പോലും ബാക്കി കാണുകേല. പെട്ടെന്ന് ഒരു പോംവഴി കാണണം. എന്റെ ചെറിയോരു ബുദ്ധിയിൽ തോന്നുന്നത് പറഞ്ഞു തരാം. ഒന്ന് ഗോരഖ്പൂർ വരെ പോവുക. അവിടെ
കുഞ്ഞുങ്ങൾ മരിച്ച കുടുംബങ്ങളെ ഒന്നാശ്വസിപ്പിക്കുക..
കുഞ്ഞുങ്ങൾ മരിച്ച കുടുംബങ്ങളെ ഒന്നാശ്വസിപ്പിക്കുക..
അവിടെയിത്രയും ദാരുണമായി പിഞ്ചു കുഞ്ഞുങ്ങളുടെ മരണങ്ങൾ നടന്നീട്ട് ഒന്നത്രിടം വരെ പോവാതിരുന്നാൽ മാനക്കേടാണ്. താങ്കൾ അയ്യഞ്ചു വർഷം കൂടുമ്പോൾ പോകുന്ന അമേതി ഒക്കെ ആ രാജ്യത്താണന്നേ. പോകുന്നേൽ, അവിടുത്തെ പുതിയ കൂട്ടുകാരനും, മുൻമുഖ്യമന്ത്രിയുമായ അഖിലേഷ് മോനെക്കൂടി ഒന്ന് കൊണ്ട് പോകണം.
പിന്നെ,,, പറഞ്ഞില്ലയെന്ന് പറയരുത്,! പോവുമ്പോൾ രോഗ പ്രതിരോധ വാക്സിനേഷൻ എടുത്തിട്ടു വേണം പോകാൻ. എസ്.പി.ജി സംരക്ഷണം ഒഴിവാക്കീട്ട് 'വിപദി ധ്യാനത്തിന്' തായ്ലൻഡിൽ രഹസ്യമായി പോന്ന പോലെയോ, ഇലക്ഷൻ സ്റ്റണ്ട് കാണിക്കാനായി ആരുടേലും ബൈക്കിന്റെ പിന്നാലെ കേറുന്നതു പോലെയോ അല്ലയിത്.
കടുത്ത വൈറസാണിത്. തട്ടിപ്പോകും. പറഞ്ഞല്ലോ, കുട്ടികൾക്ക് കടുത്ത ശ്വാസ തടസ്സമുണ്ടാക്കുന്ന ജപ്പാൻ ജ്വരമെന്ന് പറയുന്ന, ജാപ്പനീസ് എൻകഫലൈറ്റിസ് (JE) എന്ന രോഗമാണവിടെ കുഞ്ഞുങ്ങളുടെ ജീവനെടുത്തത്. കൊതുക് പരത്തുന്ന ഒരു രോഗം. കുട്ടികൾക്ക് ആണിത് കൂടുതൽ പിടിക്കുന്നത്. അതിനാൽ താങ്കൾ പ്രത്യേകിച്ചും സൂക്ഷിക്കണം. അതേപ്പറ്റി ഒന്ന് വായിച്ചോളൂ. https://en.m.wikipedia.org/wiki/Japanese_encephalitis
ഈ ഗോരക്ക്പൂർ ആകട്ടേ, പണ്ടേ ഈ ജപ്പാൻ ജ്വരത്തിന്റ്റെ കേന്ദ്രമാണ്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 3000ത്തിലേറെ കുരുന്നുകളുടെ ജീവനപഹരിച്ച വില്ലനാണ് ഇപ്പോളവിടെ മൃത്യുതാണ്ഡവമാടുന്നത്.ഞങ്ങളുടെ കേരളത്തിൽ, ഡെങ്കിപനി പടർന്നു പിടിച്ച പോലെ ആണ്, ജാപ്പനീസ് എൻകെഫലിറ്റിസ് പകർച്ച വ്യാധിയായി ഉത്തരപ്രദേശിൽ ഇപ്പോൾ പടരുന്നത്. അതു കൊണ്ട് പോകുമ്പോൾ, നിർബന്ധമായും വാക്സിനേഷൻ എടുത്തേച്ച് പോകണം.
താങ്കൾക്ക് എല്ലാം കുഞ്ഞുകളിയാണല്ലോ?പ്രധാനമന്ത്രി അവതരിപ്പിച്ച പാർലമെന്റിലെ ബില്ലൊക്കെ എടുത്ത് പുല്ലുപോലെ വലിച്ചു കീറിയ ആളല്ലായോ?.. എന്നാലും, പറയുവാ. ഇത്, നിങ്ങളോടുള്ള സ്നേഹം കൊണ്ട് മാത്രം പറയുന്നതല്ല. തിരിച്ച് പോകുമ്പോ, ഈ വൈറസിനെയും കൊണ്ട് പോയാൽ അങ്ങ് നമ്പർ ടെൻ ജനപഥം വരെ ഇതു പടരാം. കൊതുകിന് രാഷ്ട്രീയക്കാരെന്നോ, സാധാരണക്കാരനെന്നോ വേർതിരിവില്ല. മമ്മ കഷ്ടപ്പെടും!
ഓർക്കുക, ഇത്രയും മാരകമല്ലാത്ത സാധാരണ പനി മുതൽ ഡെങ്കിപ്പനി വരെപിടിച്ച്, കേരളത്തിൽ മരിച്ചു പോയത് 600ലേറെ മനുഷ്യരാണ്. ഇതു പിന്നെ ഇരട്ടച്ചങ്കന്റ്റെ നാടായതു കൊണ്ട് ചാനലുകാരങ്ങ് വിട്ടന്നേയുള്ളൂ. അതും പക്ഷേ കൊതുകിനറിയില്ല. JE എന്നറിയപ്പെടുന്ന ഈ ജപ്പാനീസ് ജ്വരമാകട്ടെ, ഡെങ്കിപ്പനിയേക്കാൾ മാരകമാണ്. ഡെങ്കിപ്പനിയുടെ മരണനിരക്ക് 1% ആണെങ്കിൽ, ഈ ജപ്പാൻ ജ്വരം വന്നാൽ രക്ഷപ്പെടാൻ സാദ്ധ്യത 50% മാത്രമാണ്.
മുഖ്യമന്ത്രി ആയിരുന്ന അഖിലേഷിനൊരു പക്ഷേ, ഇതൊന്നും അറിയില്ലായിരിക്കും. പക്ഷേ, യോഗിക്കറിയാം. പാർലമെന്റിൽ മുൻപ് പലപ്പോഴായി ഈ വിഷയം ഉന്നയിച്ച് കലഹിച്ച സ്ഥലം എം.പി ആയിരുന്നു ആദിത്യനാഥ്. മുഖ്യമന്ത്രി ആയ ശേഷം പലവുരു ഇവിടെ സന്ദർശനം നടത്തുകയും അവിടുത്തെ സർക്കാർ വക ആശുപത്രിക്ക് വേണ്ടത്ര ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു, യോഗി ആദിത്യനാഥ്.
ഈ മരണങ്ങൾ നടക്കുന്നതിന് രണ്ട് ദിവസം മുന്നേയും മുഖ്യമന്ത്രി അവിടെ ചെന്നിരുന്നു. വേണ്ട ഫണ്ടുകൾ കൊടുത്തിരുന്നതിനാൽ കാര്യങ്ങൾ നിയന്ത്രണാധീനമാകുമെന്നാണ് യോഗി കരുതിയത്. എന്നാലാ ഫണ്ടകൾ ഓക്സിജൻ വിതരണം നടത്തി വന്നിരുന്ന കമ്പനിക്ക് നൽകാതെ തടഞ്ഞു വെയ്ക്കുകയും, കമ്മീഷനു വേണ്ടി കാത്തിരിക്കുകയും ചെയ്ത ആ ആശുപത്രിയുടെ ചുമതലക്കാരനായ ഡോക്ടർ അഹമ്മദ് കാഫിലാണ് ഇത്രയും വലിയ കൂട്ടക്കുരുതിക്ക് കളമൊരുക്കിയത്. ഈ ഡോക്ടർ ആകട്ടെ, തൊട്ടടുത്തുള്ള തന്റ്റെ സ്വകാര്യ ആശുപത്രിയിലേക്ക് അനധികൃതമായി സർക്കാർ ആശുപത്രിയിൽ നിന്നും, ഓക്സിജൻ സിലിണ്ടറുകൾ കടത്തി കൊണ്ട് പോവുകയും ചെയ്തിരുന്നു. പ്രശ്നമായപ്പോൾ കുറേയെണ്ണം തിരികെ കൊണ്ടു വന്നു. എന്നിട്ടവ താൻ കൈക്കാശു കൊടുത്തു വാങ്ങിയതാണന്ന് പത്രക്കാരോട് ഗീർവാണവുമടിച്ചു. പക്ഷേ, അതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ജീവനക്കാർ ഇത് പൊളിച്ചടുക്കി. ആളിപ്പോ സസ്പെൻഷനിലാ. താമസിക്കാതെ അത് നരഹത്യാകുറ്റം വരെയായി മാറും.
ഇതിപ്പോ ഇത്ര വിശദമായി പറഞ്ഞത് വേറൊന്നും കൊണ്ടല്ല, ഈ കൊലയാളി ഡോക്ടർ താങ്കളുടേയും, ചങ്ങാതി അഖിലേഷ് മോന്റ്റെയും കടുത്ത ആരാധകനും, അനുയായിയുമാണ്. പേരിലുമുണ്ട് 'ഘടക'ങ്ങൾ വേറെ. അതായത്, കളി ഇവിടെ നിക്കില്ല എന്ന് ചുരുക്കം. വലിയ അന്വേഷണങ്ങളാണ് വരാൻ പോകുന്നത്. ചിലപ്പോൾ ചില അന്താരാഷ്ട്ര ഗൂഡാലോചനകൾ വരെ പുറത്തു വന്നേയ്ക്കാം. സംഗതി കടുക്കും.
താങ്കക്കിവിടെ പേരുദോഷത്തിന് സാധ്യതയുണ്ട്. ആയതിനാൽ, ഈ യാത്ര അനിവാര്യമാണ്. അവിടെ പോവുക, ആ കുടുംബങ്ങളെ ആശ്വസിപ്പിക്കുക. പിന്നെ, യോഗിയേയും, ആ ഡോക്ടറേയും ഒന്നിച്ചാക്രമിക്കുക.
ഞെട്ടും!. യോഗി മാത്രമല്ല, മോദി വരെ ഞെട്ടും!. ഇതാണവസരം. കളഞ്ഞു കുളിക്കരുത്. താങ്കളുടെ പ്രായപൂർത്തി കാത്തിരിക്കുന്ന മാദ്ധ്യമ ശിങ്കങ്ങൾ ഒന്നിച്ചാർമ്മാദിച്ച് അങ്ങേയ്ക്ക് പിന്തുണ നൽകും. കേരളത്തിൽ നിന്ന് വരെ പിന്തുണ ലഭിക്കും.
വൃത്തിഹീനമായി നാടും, നഗരങ്ങളും കിടക്കുന്നതിന്റ്റെ ദയനീയമായ പരിണാമമാണിത് എന്നൊക്കയുള്ള ലോകതത്വങ്ങൾ, അങ്ങ് മോദിക്കും, യോഗിക്കും പറഞ്ഞു കൊടുക്കുക. നാളെ മോദിജി ചെങ്കോട്ടയിൽ പതാക ഉയർത്തുമ്പോൾ മൂന്ന് വർഷം മുന്നേ പുള്ളിക്കാരൻ അവിടെ നിന്ന്കൊണ്ട് പറഞ്ഞ 'സ്വച്ഛ് ഭാരത്' എന്തായി എന്നെങ്കിലും അങ്ങേയ്ക്ക് ചോദിക്കാനാകണം.
കണ്ണുമടച്ച് എതിർക്കുകയല്ല, വികസന പദ്ധതികളിലും, ജനക്ഷേമ പദ്ധതികളിലും ഒപ്പം കൂടി പങ്കാളിയായി, ഒരുപക്ഷെ ഒരുപടി കൂടി മുകളിലേക്ക് കേറി അവയുടെ നടത്തിപ്പിലെ പോരായ്മകൾ അക്കമിട്ടു നിരത്തി ഭരണകർത്താവിനെ വെള്ളം കുടിപ്പിക്കാൻ ഒരു യഥാർത്ഥ പ്രതിപക്ഷത്തിന് കഴിയണം. സമയം വൈകിയിട്ടില്ല. അങ്ങേയ്ക്കതാകട്ടെ.
സ്വാതന്ത്ര്യദിന ആശംസകളോടെ. ജയ്ഹിന്ദ്.
https://en.m.wikipedia.org/wiki/Japanese_encephalitis
No comments:
Post a Comment