Tuesday, 12 August 2025

സുപ്രീം കോമഡി

സുപ്രീം കോമഡി ജുഡീഷ്യറി സംവിധാനത്തിലെ ഒരു കൂട്ടം പേര്‍ ചേര്‍ന്ന് ജഡ്‌ജിമാരെ നിയമിക്കുന്ന ജനാധിപത്യപരമല്ലാത്ത കൊളീജിയം ഏർപ്പാട് മാറ്റാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ 2015 ല്‍ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്ന്റ്മെന്റ്സ് കമ്മീഷന്‍ നിയമം കൊണ്ടു വന്നത്. 2014 ൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ഈ ബിൽ പാർലമെന്റിന്റെ ഇരുസഭകളും എതിര്‍പ്പു കൂടാതെയാണ് അന്ന് പാസാക്കിയത്. ഈ നിയമ പ്രകാരം ജഡ്‌ജിമാരെ തിരഞ്ഞെടുക്കുന്നത് ഒരു കമ്മീഷനാണ്. ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരായിരുന്നു കമ്മിഷനംഗങ്ങൾ. എന്നാൽ പാർലമെന്റ് പാസാക്കി കൊണ്ട് വന്ന ആ നിയമത്തെ റദ്ദാക്കി കൊണ്ടാണ് അന്ന് സുപ്രീം കോടതി അവരുടെ മേൽക്കോയ്‌മ പ്രകടിപ്പിച്ചത്. ആ സുപ്രീം കോടതി ഇന്നിപ്പോൾ പറയുന്നത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ചേർന്ന ഒരു സമിതിയാകണം ജനാധിപത്യത്തിന്റെ നട്ടെല്ലായ തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത് എന്നതാണ്. അതിന്റെ കാരണം പറയുന്നതോ, തിരഞ്ഞെടുപ്പ് സുതാര്യമാക്കാൻ വേണ്ടിയും.. ഇതിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വേണം എന്നത് ന്യായമാണ്. എന്നാൽ കൊളീജിയം തിരഞ്ഞെടുക്കുന്ന സുപ്രീം കോടതി ജഡ്‌ജിക്കെന്താ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിൽ കാര്യം..? ഈ കൊളീജിയം എന്നത് പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിലൂടെയോ അല്ലേൽ മറ്റെന്തെലും രീതിയിൽ ജനാധിപത്യപരമായോ നിലവിൽ വന്ന ഒന്നല്ലല്ലോ. അതിൽ അംഗങ്ങൾ ആയിട്ടുള്ളതോ ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്‌ജിമാരും മാത്രവും. അതും ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന ചീഫ് ജസ്റ്റിസാണ് എന്നുമോർക്കണം. അതായത് രാജ്യ ഭരണത്തെ പോലെ തന്റെ പിന്തുടർച്ചക്കാരെ പ്രഖ്യാപിക്കുന്ന ഒരു രീതി. ഈ കൊളീജിയം ആണ് തീരുമാനിക്കുക രാജ്യത്തെ കോടതികളിൽ ആരൊക്കെ ജഡ്‌ജി ആയി വേണം എന്നത്. അതിലെന്ത് സുതാര്യത ആണുള്ളത്..? എന്നിട്ട് എന്ത് കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന കാര്യത്തിൽ ഉണ്ടാവേണ്ട സുതാര്യത സ്വന്തം കാര്യത്തിൽ വേണം എന്നത് സുപ്രീം കോടതിക്ക് തോന്നാത്തത്..? ഇനിയിപ്പൊ രാജ്യത്തിന്റെ ഭരണഘടനക്കും മുകളിൽ ആണോ സുപ്രീം കോടതി..? Posted by രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി

ഡീപ്പ് സ്‌റ്റേറ്റ് പ്രവർത്തിക്കുന്ന ദുരുഹ വഴികൾ

സുപ്രീം കോടതി സർക്കാരിന് യാതൊരു വിധത്തിലും പങ്കില്ലാത്ത കേസിൽ, ഒരൊറ്റ കോടതി ഉത്തരവാണ് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായത്. ബംഗ്ലാദേശിൽ തന്റെ രാജ്യത്തെ നല്ല പുരോഗതിയിലേക്ക് നയിച്ച ഷേഖ് ഹസീനയെ ആട്ടിപ്പായിച്ച ചെറുസംഘടിത കൂട്ടായ്മക്ക് തണലായതും അവിടുത്തെ സർക്കാരിന് പങ്കൊന്നുമില്ലാത്ത ഒരൊറ്റ കോടതി ഉത്തരവാണ്. ഈ രണ്ടു സ്ഥലങ്ങളിലും അതിരൂക്ഷമായ കലാപങ്ങൾക്കും ന്യൂനപക്ഷ വേട്ടക്കും ഹേതുവായത് ഇങ്ങനെ ഓരോ കോടതി ഉത്തരവുകൾ കാരണമാണ് എന്നത് കേവലം യാദ്യശ്ചികമാണോ?. അല്ല എന്നതാണ് സത്യം. തങ്ങളുടെ ഉത്തരവുകൾ പൊതു സമൂഹത്തിൽ ഉണ്ടാക്കുന്ന അലയൊലി അറിയാതെയാണോ ഇക്കണ്ട കോടതികൾ തങ്ങളുടെ ഉത്തരവുകൾ പുറപ്പെടുവിച്ചത് ? തീർച്ചയായും അല്ല എന്നതാണ് അതിനും ഉത്തരം. പിന്നെ എങ്ങനെ എന്നതിന്, "തങ്ങൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ എവിടെ എങ്ങനെ കൊള്ളുമെന്നും, ഏതെല്ലാം തരത്തിലെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും കൃത്യമായി അറിയുന്നവർ തന്നെയാണ് ഈ ഉത്തരവുകൾ ചമച്ചത് എന്നതാണ് ഉത്തരം !” ഒരു രാജ്യത്തെ, ഒരു സംസ്ഥാനത്തെ, ഒരു ജനതയെ അപ്പാടെ അരാജകത്വത്തിലേക്കും, കലാപങ്ങളിലേക്കും തള്ളി വിട്ടത് ആരുടെയോ അച്ചാരം വാങ്ങിയെന്ന് സംശയിക്കാൻ പാകത്തിലുള്ള ചില അന്യായ വിധികർത്താക്കൾ ആണെന്നത് നാം വൈകിയെങ്കിലും തിരിച്ചറിയേണ്ട വസ്തുതയാണ്. ഇത്തരം വിധികർത്താക്കൾ സേവിക്കുന്നത് തങ്ങളുടെ രാജ്യത്തേയും, ജനങ്ങളേയുമല്ല. അവരുടെ ഉത്തരവാദിത്വം ഭരണഘടനയോടോ, രാജ്യത്തോടോ അല്ല, മറിച്ച് വേറെ ചില യജമാനന്മാരോടാണ്... ആ യജമാനന്മാരാണ് ഡീപ്പ് സ്‌റ്റേറ്റ് എന്നറിയപ്പെടുന്ന സാമ്രാജ്യത്വ ശക്തികൾ. ഇവർ വിവിധ രാജ്യങ്ങളിൽ പല വിധ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുന്ന ചാലകങ്ങളിൽ ഒന്നു മാത്രമാണ് ഈ മാർഗ്ഗം. നീതിപീഠത്തിൽ ഇരിക്കുന്ന എല്ലാവരും വഴങ്ങുന്നവരല്ല. എന്നാൽ ചില പുഴുക്കുത്തുകൾ എല്ലാ സംവിധാനത്തിലും ഉണ്ടാകുമല്ലോ? ആ പഴുതാണ് ഇവർ ഉപയോഗിക്കുന്നത്. ചിലർ പണത്തിനും, പദവിക്കും വേണ്ടി അഴിമതിക്കാരാകും, മറ്റു ചിലർ ബ്ലാക്ക്മെയിലിംഗിനും കുടുംബത്തിന്റെ സുരക്ഷയോർത്തും വഴങ്ങും.. നീതിന്യായ വ്യവസ്ഥയിൽ മാത്രമല്ല കേട്ടോ ഈ പഴുതുകൾ. രാഷ്ട്രീയത്തിലാണ് കൂടുതൽ. അത് എല്ലാവർക്കും അറിയുന്നതാണ്. മണിപ്പൂരിലും, ബംഗ്ലാദേശിലും ഉണ്ടായത് നമ്മുടെ കൺമുൻപിൽ ആയിട്ടും ആരും ഇത് കാര്യമായി ചൂണ്ടിക്കാട്ടാത്തതു കൊണ്ട് എടുത്തു പറഞ്ഞതാണ്. ഇന്ത്യൻ ജനാധിപത്യം ഏറ്റവും കൂടുതൽ ഇന്ന് ഭയക്കേണ്ടത് നമ്മുടെ ജുഡീഷ്യറിയിൽ കടന്നു കയറാൻ ശ്രമിക്കുന്ന ആക്റ്റിവിസ്റ്റുകളെയാണ്.. രാജ്യത്തെ ജനങ്ങളെ കൂട്ടക്കൊല ചെയ്തവന്റെ വധശിക്ഷ റദ്ദാക്കാൻ രാത്രി രണ്ടു മണിക്കും തുറക്കുന്ന നീതി പീഠങ്ങളെ ആരെങ്കിലും സംശയദൃഷ്ടിയോട് വീക്ഷിച്ചാൽ അതിശയമൊന്നുമില്ല. ! കേവലം ഒൻപതു കുടുംബങ്ങളിൽ നിന്നു മാത്രമാണ് ഇന്ത്യയിൽ മാറി മാറി തലമുറകളായി സുപ്രീം കോടതി ജഡ്ജിമാർ പിറവി കൊള്ളുന്നത് എന്ന് കുറച്ചു കാലം മുൻപ് ഒരു ദേശീയ ദിനപത്രം വാർത്ത ചെയ്തിരുന്നു. എത്രത്തോളം സത്യമാണെന്ന് പരിശോധിക്കണം. നമ്മുടെ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന സമിതിയാണ് കൊളീജിയം സംവിധാനം എന്നറിയപ്പെടുന്ന ന്യായാധിപന്മാരുടെ കൂട്ടായ്മ. അതിൽ പാർലിമെന്റിനു കാര്യമായ ഒരു റോളുമില്ല. കോളീജിയം ശുപാർശ ചെയ്യുന്നവരെ നിയമിക്കാൻ ഉത്തരവ് അടിച്ചു രാഷ്ട്രപതിക്ക് അയക്കുക എന്നത് മാത്രമാണ് കേന്ദ്രമന്ത്രിസഭക്ക് ചെയ്യാൻ കഴിയുന്നത്. ന്യായാധിപന്മാരുടെ ഉത്തരവാദിത്വം ഭരണഘടനയോടാണ് എന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ല, ജനങ്ങളോടോ, ജനങ്ങളുടെ പ്രതിനിധികളായ പാർലിമെന്റിനോടോ ഉത്തരവാദിത്വം ഇല്ലാത്ത ജുഡീഷ്യറി ഒരു നാടിനും ഭൂഷണമല്ല. മണിപ്പൂരും, ബംഗ്ലാദേശും നമുക്ക് തരുന്ന മുന്നറിയിപ്പ് അതാണ് ! രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Monday, 11 August 2025

ഇന്ത്യയെ തകർക്കാൻ ഉള്ള അമേരിക്കയുടെ ശ്രമം

ആദ്യം, അമേരിക്കയുടെ യുദ്ധവിമാനം F-35 വാങ്ങാനുള്ള ഓഫർ നിരസിച്ചു. എത്രയെണ്ണം വാങ്ങാൻ ചർച്ച നടന്നിരുന്നു എന്ന് കൃത്യമായി എന്നറിയില്ല. ഏതായാലും കുറഞ്ഞത് രണ്ടോ മൂന്നോ യൂണിറ്റ് സ്ക്വാഡ്രൺ (36 മുതൽ 54 വരെ) വേണ്ടി വരുമായിരുന്നു. ഒരു F35 ന് വില 80+ മില്യൺ യു എസ് ഡോളറാണ്. (700 കോടിയിൽ അധികം). 70-100 എണ്ണം വരെ വാങ്ങാൻ പദ്ധതി ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. പിന്നാലെ നേരത്തെ ഓർഡർ നൽകിയിരുന്ന 31,000 കോടിയുടെ ബോയിങ്ങ് വിമാനങ്ങൾ ഇന്ത്യ ക്യാൻസൽ ചെയ്തു. അതും അമേരിക്കൻ കമ്പിനി. ഒടുവിൽ ഇന്നലെ, ഇത്രയും നാളുകൾ പറയാതിരുന്നിട്ട് ഇന്ത്യൻ വ്യോമസേന ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ വീഴ്ത്തിയ പാകിസ്ഥാൻ്റെ അമേരിക്കൻ യുദ്ധ വിമാനങ്ങളുടേയും, അവിടെ നമ്മുടെ വ്യോമസേന വിതച്ച നാശനഷ്ടങ്ങളുടേയും കണക്ക് പുറത്ത് വിട്ടു. പാകിസ്ഥാൻ്റെ കൈയ്യിലുള്ള അഞ്ച് F-16 യുദ്ധ വിമാനങ്ങളും ഒരു മിലിറ്ററി ട്രാൻസ്പോർട്ട് വിമാനവും, 'റഷ്യ'യുടെ S-400 ഉപയോഗിച്ച് വീഴ്ത്തിയിരുന്നു എന്ന് വ്യോമസേന പത്ര സമ്മേളനം നടത്തി വീഡിയോ തെളിവുകൾ സഹിതം ലോകത്തിന് കാട്ടി കൊടുക്കുന്നു. ഇതിൽ ട്രാൻസ്പോർട്ട് വിമാനം ഒന്നുകിൽ C130 ഹെർക്കുലീസ്, അല്ലെങ്കിൽ ഗ്ലോബ് മാസ്റ്റർ ആകാനാണ് സാദ്ധ്യത. ഇത് രണ്ടിലേതായാലും അതും അമേരിക്കൻ കമ്പിനിയായ ലോക്ക് ഹീഡ് മാർട്ടിൻ്റേതാണ്. കൂടാതെ അമേരിക്ക പാകിസ്ഥാന് നൽകിയിരുന്ന റഡാർ സംവിധാനമുള്ള AWACS (Airborne Warning and Control System) വിമാനം വീഴ്ത്തിയതും രണ്ട് കമാൻ്റഡ് & കൺട്രോൾ സെൻ്ററുകൾ, രണ്ട് SAGE സിസ്റ്റംസും (Strategic Automated Geographic Engine), മൂന്ന് വ്യോമസേനാ ഹാങ്ങറുകൾ, ആറ് റഡാറുകൾ, 11 റൺവേകൾ തുടങ്ങിയവ തകർത്തതുമായ വിവരങ്ങൾ തെളിവുകൾ സഹിതം വ്യോമസേനാ മേധാവി തന്നെ പുറത്തു വിടുന്നു. ഇതെല്ലാം കേട്ട് ആരൊക്കെ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് പറയേണ്ടല്ലോ?
"ഇന്ത്യയ്ക്കിട്ട് താരിഫടിച്ച് പേടിപ്പിക്കാൻ നോക്കിയ ട്രംപിൻ്റെ അവസ്ഥയാണ് ഇതൊക്കെ !" 😂 ട്രംപ്, വാചക കസർത്ത് നടത്തി മോദിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ മോദി, ഒരക്ഷരം തിരിച്ചു പറഞ്ഞില്ല. പകരം ഇന്ത്യ എന്താണെന്ന് കാണിച്ചു കൊടുത്തു. റഷ്യൻ പ്രസിഡൻ്റ് പുടിനെ "My friend" എന്ന വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തു. ഇനി റഷ്യൻ പ്രസിഡൻ്റ് ഇന്ത്യയിലേക്ക് വന്ന് മോദിയേയും കൂട്ടി ചൈനക്ക് പോകുന്നു. ബ്രസീലടക്കം ലാറ്റിനമേരിക്കൻ രാജ്യങ്ങളും, സൗത്താഫ്രിക്കയടക്കം ആഫ്രിക്കൻ രാജ്യങ്ങളും, ജപ്പാനടക്കം ഏഷ്യൻ രാജ്യങ്ങളും മോദിക്കൊപ്പം ! നെതൻയാഹ്യൂ മോദിയെ കാണാൻ ഇന്ത്യയിലേക്ക് വരുന്നു. ഇതൊക്കെ കണ്ട് അമേരിക്കയിൽ കൂട്ടക്കരച്ചിൽ തുടങ്ങിക്കഴിഞ്ഞു.' ട്രംപിൻ്റെ മാനസികനില തകരാറിലാണന്നും അൽഷിമേഴ്സിൻ്റെ തുടക്കമാണെന്നും ഒക്കെ അവിടുത്തെ പത്രങ്ങൾ വരെ എഴുതുന്നു. ' (ദി വാഷിംഗ്ടൺ പോസ്റ്റ് (The Washington Post): 2025 ജൂലൈയിൽ, ട്രംപിന്റെ മാനസിക ശേഷിയെക്കുറിച്ച് ആശങ്കകൾ ഉയർന്നുവന്നതായി റിപ്പോർട്ട് ചെയ്തു, പ്രത്യേകിച്ച് എപ്പ്സ്റ്റൈൻ ഫയലുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളുമായി ബന്ധപ്പെട്ട്. കൂടാതെ യുഎസ്എ ടുഡേ, ദി ഇൻഡിപെൻഡന്റ് , ന്യൂസ്‌വീക്ക് തുടങ്ങി ഒട്ടനവധി അമേരിക്കൻ പ്രസിദ്ധീകരണങ്ങൾ ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ വിപണി വിലകൾ കുറയ്ക്കുമെന്നും അമേരിക്കയെ ഗ്രേറ്റ് ആക്കുമെന്നും (MAGA - Make American Great Again) എന്നുമൊന്നുമൊക്കെ പറഞ്ഞ് ഭരണത്തിൽ കയറിയിട്ട് ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ മേൽ ചുമത്തുന്ന ഈ താരിഫ് മൂലം അമേരിക്കക്കാർ വിലക്കയറ്റം കാരണം പൊറുതി മുട്ടുകയാണെന്ന് ട്രംപിൻ്റെ റിപ്പബ്ളിക്കൻ പാർട്ടി സെനറ്ററന്മാർ തന്നെ വിലപിക്കുന്നു.
(LDF വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യം ഓർമ്മയിൽ വരുന്നുണ്ടോ? 😂) ഏതായാലും കക്ഷത്തിലിരുന്ന കച്ചവടോം പോയി ഉത്തരത്തിലിരിക്കുന്ന MAGA എത്തിപ്പിടിക്കാനുമായില്ല എന്ന മട്ടിലാണ് മോദിയോട് മുട്ടാനിറങ്ങിയ ട്രംപണ്ണൻ ! താരിഫിലൂടെ ദശലക്ഷക്കണക്കിന് ഡോളറുകൾ ഉണ്ടാക്കാനിറങ്ങിയിട്ട് സ്വന്തം ജനതയുടെ പൊറുതി മുട്ടിക്കുന്ന 'യുദ്ധങ്ങളെല്ലാം നിർത്തുന്ന 'ട്രംപിന്, വൈറ്റ് ഹൗസ് തന്നെ ആവശ്യപ്പെട്ട സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനൊപ്പം, സാമ്പത്തിക ശാസ്ത്രജ്ഞർക്കുള്ള നൊബേലു കൂടി കൊടുത്താലോ എന്ന് ചിന്തിക്കുകയാണത്രേ സമ്മാനം തിരഞ്ഞെടുക്കുന്ന കമ്മിറ്റി 😜 രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Wednesday, 6 August 2025

ഭാസ്ക്കരാചാര്യൻ

ഭൂഗുരുത്വാകര്‍ഷണ ബലം . ആരാണ് ഭൂഗുരുത്വാകര്‍ഷണ ബലം ( gravitational force) എന്നൊന്ന് ഉണ്ടെന്ന് കണ്ടുപിടിച്ചത് ..? ഈ ചോദ്യത്തിന് നമ്മള്‍ കണ്ണും അടച്ച് ആദ്യം പറയുക ഐസക് ന്യൂട്ടന്‍ എന്നാണ്. കാരണം അങ്ങിനെയാണ് നമ്മളെ ആധുനിക ചരിത്രം പഠിപ്പിച്ചത്.ശരിതന്നെ, ന്യൂട്ടന്‍ ഇത് കണ്ട്പിടിച്ചിരുന്നു, ഇല്ലെന്ന് പറയുന്നില്ല. എന്നാൽ ന്യൂട്ടന്‍ (1642 ഡിസംബര്‍ 25 – 1726 മാര്‍ച്ച് 20) ഇത് കണ്ട് പിടിക്കുന്നതിലും വളരെക്കാലം മുമ്പേ ഒരു ഹൈന്ദവ ഗ്രന്ഥത്തില്‍ ഭൂഗുരുത്വാകര്‍ഷണത്തെക്കുറിച്ച് വ്യക്തമായി നിര്‍വ്വചിച്ച് എഴുതിയിട്ടുണ്ട്, ഏതാണ് ആ ഭാരതീയ ഗ്രന്ഥമെന്നും, ആരാണ് എഴുതിയതെന്നും നോക്കാം. ഭാസ്കരാചാര്യന്‍ (AD 1114-ൽ) എഴുതിയ "സിദ്ധാന്തശിരോമണി" യിലാണ് ഭൂഗുരുത്വാകര്‍ഷണ ബലത്തെക്കുറിച്ച് നിര്‍വ്വചിച്ചിട്ടുള്ളത്. "ആകൃഷ്ടി ശക്തിശ്ചമഹീ യതാ യത് ഖസ്ഥം ഗുരു സ്വാഭിമുഖ സ്വശക്ത്യാ ആകൃഷ്യതേ തത് പതതീവ ഭാതീ സമേ സമന്താത് കൃ പതത്യയം ഖേ:" ( AD 1148 സിദ്ധാന്തശിരോമണി, ഗോളധ്യായം ഭുവനകോശം 6 ) അര്‍ത്ഥം ഇങ്ങനെയാണ്, " ആകാശത്തില്‍ സ്ഥിതിചെയ്യുന്ന ഏതെല്ലാം വസ്തുക്കളെ സ്വന്തം ശക്തികൊണ്ട് ഭൂമി തന്നിലേക്ക് ആകര്‍ഷിക്കുന്നുവോ അവയെല്ലാം (ഭൂമിയിലേക്ക്‌) പതിക്കുന്നു. തുല്യശക്തിയാല്‍ എല്ലാദിശയിലേക്കും ആകര്‍ഷിക്കപ്പെടുന്ന പ്രപഞ്ചഗോളങ്ങള്‍ എവിടെ പതിക്കുവാനാണ്? " ഭൂമി സ്വന്തം ശക്തികൊണ്ട് വസ്തുക്കളെ ആകര്‍ഷിക്കുന്നു എന്ന് വളരെ വ്യക്തമായി ഇവിടെ ഭാസ്കരാചാര്യര്‍ പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല, ന്യൂട്ടണെക്കാളും ഒരുപടി മുന്നേ കടന്ന് ആകാശത്തിലുള്ള വസ്തുക്കള്‍ ഭൂഗുരുത്വാകര്‍ഷണം കൊണ്ട് താഴെ വീഴുന്നു, പക്ഷെ എന്തുകൊണ്ട് ശൂന്യാകാശത്ത് (Spaceല്‍) നില്ക്കുന്ന ആകാശഗോളങ്ങള്‍ താഴെ വീഴുന്നില്ല എന്നും ഭാസ്കരാചാര്യ വിശദീകരിക്കുന്നു. തുല്യശക്തിയാല്‍ എല്ലാദിശയിലേക്കും ആകര്‍ഷിക്കപ്പെടുന്നതു കൊണ്ടാണ് പ്രപഞ്ചഗോളങ്ങള്‍ താഴെ വീഴാത്തതെന്ന ഈ ഫിസിക്സ് തത്വം ഒരു ഭാരതീയന്‍ എഴുതിയത് ന്യൂട്ടണ്‍ ജനിക്കുന്നതിനും നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നോര്‍ക്കണം. സ്വന്തം ഗ്രന്ഥമായ സിദ്ധാന്തശിരോമണിയിൽ എഴുതിയിട്ടുള്ള വിവരങ്ങളേ അദ്ദേഹത്തിനേ കുറിച്ചറിയാനുള്ള മാർഗ്ഗമുള്ളു.AD 1114-ൽ ആണ്‌ ജനിച്ചതെന്ന് സിദ്ധാന്തശിരോമണിയിൽ നിന്ന് മനസ്സിലാക്കാം. അച്ഛൻ മഹേശ്വരൻ ഒരു ജ്യോതിശാസ്ത്ര പണ്ഡിതനായിരുന്നുവെന്നും, സഹ്യപർവതത്തിന്‍റെ താഴ്വരയിലുള്ള 'വിജ്ജഡവിടം' ആണ്‌ തന്‍റെ സ്വദേശം എന്നും അദ്ദേഹം സിദ്ധാന്തശിരോമണിയിലെ ഗോളാദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നു. വിജ്ജഡവിടം എവിടെയാണന്നതു സംബന്ധിച്ച്‌ ഇന്നും തർക്കം നിലനിൽക്കുന്നുവെങ്കിലും, മദ്ധ്യകേരളം മുതൽ മംഗലാപുരം വരെയുള്ള പ്രദേശത്തിനിടക്കെവിടെയോ ആണെന്നാണ്‌ പൊതുവേ കരുതുന്നത്‌. ഈ ഭാരതീയ ശാസ്ത്രജ്ഞന്മാരെക്കുറിച്ച് എന്തുകൊണ്ട് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല? അതിനു പിന്നിലെ അജണ്ട എന്താണ് ? ഭാരതത്തിന്‍റെ വരും തലമുറ ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ളവരായി സ്വന്തം പാരമ്പര്യത്തിന്‍റെ മഹത്വമറിഞ്ഞ് വളരരുതെന്ന് ആര്‍ക്കാണിത്ര വാശി ?ഭാരതീയമായതെല്ലാം ആ.ഭാ.സം(ആർൽഭാരതസംസ്കാരത്തിനു ഇവർ കല്പിച്ചു നൽകിയ പേര്)ആയിക്കാണുന്ന ഒരു വിഭാഗമുണ്ട്.അവരും അവരെ പിന്തുണയ്ക്കുന്നവരുമാണ് ഇതിൻറെആളുകൾ..ഭാരതീയമാണെങ്കിൽ അത് ഹൈന്ദവമാണ് ഹൈന്ദവമാണെങ്കിൽ അതു ഫാസിസമാണ് എന്നു ഇന്തയയിൽ തന്നെ ജനിച്ചുവളർന്ന ഈ ജാരസന്തതികൾപരത്തുന്നു.ഭാരതീയമായ ഏതിനെയും എതിർക്കുന്നതിനു് അവർ മതപരമായ കാരണംകണ്ടെത്തുകയും ബാക്കി കൂട്ടാളികൾഅതിനെ പിന്തുണയ്ക്കുകയുമാണ് ചെയ്തുവരുന്നത്. ഇതൊക്കെ പാഠ്യപദ്ധതികളിലുള്‍പ്പെടുണമെന്നു പറയുന്നത് ഹിന്ദുത്വവാദമാകുന്നുവെന്ന് ,ഭാരതീയ പാരമ്പര്യത്തെ എതിർക്കുന്നവർ വാദിക്കുന്നു. ഭാരതീയ ആചാര്യന്മാർ കണ്ടുപിടിച്ച പലതും പിൽക്കാലത്ത്‌ വൈദേശികരായ ശാസ്ത്രജ്ഞന്മാരുടെ പേരിലാകുകയും ചെയ്തു. പൈ,പൈതോഗറസ്മുതലായ സിദ്ധാന്തങ്ങളുടെകാര്യങ്ങളും ഇപ്രകാരംതന്നെ...അവയൊക്കെ കുറേശ്ശെ നമുക്കു ചർച്ചചെയ്യാം സമയംപോലെ.നമസ്കാരം .ജയ് ഹിന്ദ് .

Monday, 4 August 2025

വിമാനദുരന്തം : സത്യം ജയിക്കട്ടെ

അഹമ്മദാബാദിൽ എയർ ഇന്ത്യ ബോയിംഗ് വിമാനം തകർന്നുവീണ സംഭവത്തിൽ ഞാൻ മുൻപ് എഴുതിയിരുന്നല്ലോ ? എന്നാൽ അതിന് ശേഷം സോഷ്യൽ മീഡിയയിൽ ചിലർ വ്യാപകമായി തെറ്റിധരിപ്പിക്കുന്ന രീതിയിൽ ബോയിങ്ങിൻ്റെ FADEC software എന്തോ തകരാറ് സംഭവിക്കാനേ പറ്റാത്ത സംഭവമാണന്നും (AAIB അഥവാ Aircraft Accident Investigation Bureau) എഎഐബിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ നിന്നും ക്യാപ്റ്റൻ ഇന്ധന ടാങ്കിലേക്ക് സ്വിച്ച് ഓഫ് ചെയ്തിട്ട് കൈയ്യും കെട്ടി നോക്കി ഇരുന്നതു കൊണ്ടാണ് വിമാനം തകർന്നതെന്നും എന്നൊക്കെ ശാസ്ത്രീയമായി പഠിച്ച് വിവരിക്കുകയാണെന്ന് തുടർച്ചയായി പ്രചരിപ്പിക്കുന്നതു കൊണ്ടാണ് ഈ എഴുതുന്നത്. അതേപ്പറ്റി ഒറ്റവാക്കിൽ പറയാം: തെറ്റാണ് ! അതായത് AAIB റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അല്ല വാൾ സ്ട്രീറ്റ് ജേർണൽ ക്യാപ്റ്റൻ സുമീത് സബർവാൾനെ കുറ്റപ്പെടുത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) 2025 ജൂൺ 12-ന് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ ഫ്ലൈറ്റ് 171-ന്റെ അപകടത്തെക്കുറിച്ചുള്ള ഒരു പ്രാഥമിക റിപ്പോർട്ട് 2025 ജൂലൈ 8-ന് പ്രസിദ്ധീകരിച്ചിരുന്നു. ബോയിംഗ് 787-8 ഡ്രീംലൈനറിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ടേക്ക്‌ഓഫിന് ശേഷം സെക്കന്റുകൾക്കുള്ളിൽ “RUN” ൽ നിന്ന് “CUTOFF” സ്ഥാനത്തേക്ക് മാറിയതായി ഈ റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. ഇത് ഇന്ധനം തീർന്ന് രണ്ട് എഞ്ചിനുകളുടെയും ശക്തി നഷ്ടപ്പെടലിനും കാരണമായി എന്നും പറയുന്നുണ്ട്. “ആരാ ഈ സ്വിച്ച് ഓഫ് ചെയ്തത്?” എന്ന് ഒരു പൈലറ്റ് ചോദിക്കുകയും മറ്റൊരാൾ “ഞാൻ അത് ചെയ്തില്ല” എന്ന് മറുപടി നൽകുകയും ചെയ്ത ഒരു കോക്പിറ്റ് വോയ്‌സ് റെക്കോർഡിംഗിന്റെ ഭാഗം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്വിച്ച് ഓഫായതിൻ്റെ കാരണം ഇപ്പോഴും അന്വേഷണത്തിലാണെന്നാണ് റിപ്പോർട്ട് പറയുന്നത്.' അല്ലാതെ പൈലറ്റ് ഓഫ് ചെയ്തെന്ന് കുറ്റപ്പെടുത്തിയിട്ടില്ല. എന്നാൽ അമേരിക്കയിലെ വാൾ സ്ട്രീറ്റ് ജേർണൽ (WSJ) 2025 ജൂലൈ 16-ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഇതിൽ ബ്ലാക്ക് ബോക്സ് ഡാറ്റയുടെ യുഎസ് ഏജൻസി NTSBയുടെ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്, ക്യാപ്റ്റൻ സുമീത് സബർവാൾ, പൈലറ്റ്-ഇൻ-കമാൻഡ്, ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തിരിക്കാമെന്ന് അനുമാനിക്കുന്നതായി അവർ എഴുതി. ഈ റിപ്പോർട്ടിംഗ് എഎഐബിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഒരു പ്രാഥമിക, അനൗപചാരിക യുഎസ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്, കൂടാതെ ആരാണ് സ്വിച്ചുകൾ മാറ്റിയതെന്ന് കോക്പിറ്റ് വീഡിയോയിൽ വ്യക്തമായ തെളിവുകളില്ലെന്നും ഊന്നിപ്പറഞ്ഞു. എന്നാൽ WSJ-ന്റെ അവകാശവാദങ്ങൾ വിവാദങ്ങൾക്ക് കാരണമായി, എഎഐബി “തിരഞ്ഞെടുക്കപ്പെട്ടതും പരിശോധിക്കപ്പെടാത്തതുമായ റിപ്പോർട്ടിംഗിനെ” വിമർശിച്ചു, കൂടാതെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (FIP) WSJ-നും റോയിട്ടേഴ്സിനും എതിരെ സമാന റിപ്പോർട്ടുകൾക്കായി നിയമനടപടികൾ ആരംഭിച്ചു, അവ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിച്ചു. എഎഐബിയുടെ പ്രാഥമിക റിപ്പോർട്ട് ക്യാപ്റ്റൻ സബർവാളിനെയോ മറ്റേതെങ്കിലും പൈലറ്റിനെയോ കുറ്റപ്പെടുത്തിയിട്ടില്ല, അന്വേഷണം തുടരുകയാണ്, ഒരു വർഷത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഇതാണ് വാസ്തവം. നമ്മുടെ സിവിൽ വ്യോമയാന മന്ത്രി ശ്രീ രാം മോഹൻ നായിഡു 2025 ജൂലൈ 21-ന് രാജ്യസഭയിൽ എയർ ഇന്ത്യ ഫ്ലൈറ്റ് 171-ന്റെ അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ച് സംസാരിച്ചതും ഇതാണ്. പ്രാഥമിക റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, അന്തിമ റിപ്പോർട്ട് വരുന്നതുവരെ നിഗമനങ്ങളിൽ എത്തരുതെന്നും അന്വേഷണം പൂർത്തിയാകാൻ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഒരു “നിഷ്പക്ഷവും വ്യക്തവും നിയമാധിഷ്ഠിതവുമായ” പ്രക്രിയയിലൂടെ അന്വേഷണം നടത്തുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. “നാം സത്യത്തിനൊപ്പം നിൽക്കണം, പൈലറ്റുമാർ, ബോയിംഗ്, അല്ലെങ്കിൽ എയർ ഇന്ത്യ എന്നിവയെക്കുറിച്ചുള്ള മാധ്യമ വ്യാഖ്യാനങ്ങൾക്ക് പകരം, എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് കണ്ടെത്തണം,” എന്ന് അദ്ദേഹം പറഞ്ഞു.
അന്തിമ റിപ്പോർട്ട് അപകടത്തിന്റെ കാരണങ്ങളും തിരുത്തൽ നടപടികളും വ്യക്തമാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. വാൾ സ്ട്രീറ്റ് ജേർണലിന്റെയും റോയിട്ടേഴ്സിന്റെയും റിപ്പോർട്ടുകൾ പോലുള്ള മാധ്യമ വാർത്തകളെ “തെറ്റായ വ്യാഖ്യാനങ്ങൾ” എന്ന് വിശേഷിപ്പിച്ച് അദ്ദേഹം തള്ളിക്കളഞ്ഞു, കൂടാതെ എഎഐബിയുടെ അന്വേഷണം സുതാര്യവും നിഷ്പക്ഷവുമാണെന്ന് പാർലമെന്റിന് ഉറപ്പു നൽകുകയും ചെയ്തു. തൊണ്ണൂറ്റിയേഴു വയസ്സുള്ള പിതാവിനെ പരിചരിക്കാൻ റിട്ടയർമെൻ്റ് എടുക്കാൻ തയ്യാറായിരുന്ന സാധുവിനെ പഴി ചാരി രക്ഷപ്പെടേണ്ടവർക്ക് അതാകാം. പക്ഷേ സയൻ്റിഫിക്ക് , ശാസ്ത്രീയം എന്നൊന്നും അതിന് കളറ് പൂശരുത്. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

ഇന്ത്യ-യുകെ ബന്ധത്തിലെ പുതുവസന്തം

ഇന്ത്യ-യു.കെ. ബന്ധത്തിൽ പുതുവസന്തം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ. സന്ദർശനവും, ചരിത്രപരമായ വ്യാപാര കരാറും ****************************** ഇന്ത്യക്കാരനും ഇൻഫോസിസ് ചെയർമാൻ നാരായണ മൂർത്തിയുടെ മരുമകനുമായിരുന്ന ഋഷി സുനക്ക് ബ്രിട്ടൻ്റെ പ്രധാനമന്ത്രി ആയിരുന്നിട്ടും, കഴിഞ്ഞ ഏതാണ്ട് ഒന്നൊന്നര-രണ്ട് വർഷത്തിലേറെയായി തികച്ചും നെഗറ്റീവായ വാർത്തകളാണ് ഇന്ത്യക്കാർക്ക് യുകെയിൽ നിന്നും കേൾക്കാൻ ഉണ്ടായിരുന്നത്. കുടിയേറ്റ ഇന്ത്യക്കാർക്കും, വിദ്യാർത്ഥികൾക്കും വിസാ നിയന്ത്രണങ്ങൾ തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ഇന്ത്യക്കാരെ മോശമായി ബാധിക്കുന്നവ അഥവാ ആശങ്കകൾ ഉണ്ടാക്കുന്നവയായിരുന്നു. ഇതിനിടെയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നലെയും ഇന്നുമായി നടത്തിയ ദ്വിദിന യു.കെ. സന്ദർശനം (2025 ജൂലൈ 23-24) നിർണ്ണായകമാകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ ക്ഷണപ്രകാരമാണ് മോദി ലണ്ടനിലെത്തിയത്. ഇന്ത്യക്ക് അത്യന്തം ഗുണകരമായ വ്യാപാരക്കരാറിലും വിസാ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യക്കാർക്ക് അനുകൂലമായ ഒട്ടേറെ തീരുമാനങ്ങളുമായാണ് ഇന്ന് മോദി മടങ്ങുന്നത്. ഏറ്റവും പ്രധാനം ഇന്ന് ഒപ്പു വച്ച സ്വതന്ത്ര വ്യാപാര കരാറാണ് (എഫ്.ടി.എ.). മൂന്ന് വർഷത്തെ ചർച്ചകൾക്കും നാലുവർഷത്തെ കാത്തിരിപ്പിനും ശേഷമാണ് സുപ്രധാനമായ ഈ കരാർ യാഥാർത്ഥ്യമായത്. ഇത്, ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങളെ കൂടുതൽശക്തമാക്കും. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഭീഷണിപ്പെടുത്തിയ യുഎസ് സെനറ്ററും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ ലിൻഡ്സെ ഗ്രഹാമിന് (Lindsey Graham) മുഖമടച്ചു നൽകിയ അടി കൂടിആണ് ഈ കരാർ. ഫലത്തിൽ ആ അടി കൊണ്ടത് പ്രസിഡൻ്റ് ട്രംപിന് തന്നെയാണ് താനും. 2020-ൽ യൂറോപ്യൻ യൂണിയനിൽനിന്ന് പിന്മാറിയ ശേഷം യു.കെ. ഒപ്പുവെച്ച ഏറ്റവും വലിയ വ്യാപാര കരാറായാണ് ഇന്ത്യയുമായുള്ളത് എന്നതാണ് ഈ ഉടമ്പടിയുടെ ഏറ്റവും പ്രത്യേകത. ഇന്ത്യയുടെ കാര്യത്തിലാകട്ടെ, ഒരു വികസിത രാജ്യവുമായുള്ള ഏറ്റവും വലിയ വ്യാപാര കരാർ എന്ന നേട്ടവും ഇതിന് സ്വന്തം. ഇന്ത്യൻ ബിസിനസുകാർക്ക് ഗുണകരമാക്കുന്ന വ്യാപാര കരാറിന്റെ മുഖ്യാംശങ്ങൾ താഴെ പറയുന്നു:' ഇന്ത്യ-യു.കെ. സ്വതന്ത്ര വ്യാപാര കരാർ അഥവാ Comprehensive Economic and Trade Agreement - CETA എന്നാണ് ഈ കരാർ അറിയപ്പെടുന്നത്. ലണ്ടനിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ വാണിജ്യമന്ത്രി പീയൂഷ് ഗോയലും യു.കെ.യുടെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും കരാറിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഇതിന് സാക്ഷ്യം വഹിച്ചു. വ്യാപാര കരാറിന്റെ പ്രാധാന്യം: 2020-ലെ കോവിഡ് കാലശേഷം യു.കെ. ഒപ്പുവെച്ച ഏറ്റവും വലിയ വ്യാപാര കരാറാണിത്. ഇന്ത്യയുടെ കാര്യത്തിൽ, ഒരു വികസിത രാജ്യവുമായുള്ള ഏറ്റവും പ്രധാനപ്പെട്ട കരാർ എന്ന നിലയിൽ ഇത് ചരിത്രത്തിൽ ഇടംനേടുന്നു. ഇന്ത്യയ്ക്കുള്ള നേട്ടങ്ങൾ • 2024-25-ൽ ഇന്ത്യയുടെ യു.കെ.യിലേക്കുള്ള കയറ്റുമതി 12.6% വർധിച്ച് 14.5 ബില്യൺ ഡോളറിലെത്തിയിരുന്നു. • കയറ്റുമതി മേഖലയ്ക്ക് ഉത്തേജനം: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99% ഉൽപ്പന്നങ്ങൾക്കും യു.കെ. തീരുവ ഒഴിവാക്കും. ഇതിൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, സമുദ്രോൽപ്പന്നങ്ങൾ, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, സ്വർണം, വജ്രം, ലെതർ ഉൽപ്പന്നങ്ങൾ, എൻജിനീയറിംഗ് ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ ആശ്വാസവും വിപണി വിപുലീകരണവും നൽകും. • കേരളത്തിനുമുണ്ട് ഗുണം : കേരളത്തിന്റെ കയറ്റുമതി മേഖലയിൽ 60% സ്വർണ-രത്നാഭരണങ്ങളും 9% സമുദ്രോൽപ്പന്നങ്ങളും 4% സുഗന്ധവ്യഞ്ജനങ്ങളും 1.1% തേയിലയുമാണ്. ഈ മേഖലകൾക്ക് തീരുവ ഇളവ് വലിയ ഗുണം ചെയ്യും. 2024-25-ൽ തേയില കയറ്റുമതിയിൽ 13.43% വളർച്ച കൈവരിച്ച കേരളത്തിന് ഈ കരാർ പുതിയ അവസരങ്ങൾ തുറക്കുന്നു. • വ്യാപാര വർധന: കരാറിലൂടെ ഇന്ത്യ-യു.കെ. വ്യാപാരം 34 ബില്യൺ യു.എസ്. ഡോളർ വർധിക്കുമെന്നാണ് പ്രതീക്ഷ. 2030 ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 120 ബില്യൺ ഡോളറിലെത്തിക്കാനുള്ള ലക്ഷ്യവും ഈ കരാർ മുന്നോട്ടുവെക്കുന്നു. • വിദ്യാഭ്യാസ മേഖല: യു.കെ.യിലെ ആറ് സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കും, ഇത് ഇന്ത്യൻ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കും. യു.കെ.ക്കുള്ള ആനുകൂല്യങ്ങൾ • ഇറക്കുമതി തീരുവ കുറയ്ക്കൽ: യു.കെ.യിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 90% ഉൽപ്പന്നങ്ങൾക്ക് തീരുവ കുറയ്ക്കും. 10 വർഷത്തിനുള്ളിൽ 85% ഉൽപ്പന്നങ്ങൾക്ക് തീരുവ പൂർണമായി ഒഴിവാകും. സ്കോച്ച് വിസ്കി, ജിൻ, റേഞ്ച് റോവർ പോലുള്ള ആഡംബര കാറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ചോക്ലേറ്റുകൾ, ബിസ്ക്കറ്റുകൾ എന്നിവയ്ക്ക് ഇന്ത്യൻ വിപണിയിൽ വില കുറയും. ടാറ്റയുടെ ഉടമസ്ഥതയിൽ ആണെങ്കിലും റേഞ്ച് റോവറുകളും, ജാഗ്വാറും യുകെ കമ്പിനികളാണ്. ഇതിനിനി ഇന്ത്യയിൽ വില കുറയും. • വ്യവസായ മേഖല: യു.കെ.യുടെ കാർ, വിസ്കി, വ്യോമയാന യന്ത്രഭാഗങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. ഇതിൽ ചില ആശങ്കകളും വെല്ലുവിളികളും ഉണ്ട് കേട്ടോ..! യു.കെ. നിർമിത ആഡംബര കാറുകളുടെ തീരുവ 100%-ൽനിന്ന് 10%-ലേക്ക് കുറച്ചത് ഇന്ത്യയുടെ ആഭ്യന്തര വാഹന നിർമാണ മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാം. മഹീന്ദ്രാ തുടങ്ങിയവയുടെ ആഭ്യന്തര വിപണികളെ ഇത് ബാധിക്കാനിടയുണ്ട്. കാർബൺ ടാക്സിൽ ഇളവ് ലഭിക്കാത്തത് ഇന്ത്യയുടെ ദീർഘകാല വ്യാപാര താൽപ്പര്യങ്ങൾക്ക് തിരിച്ചടിയാകുമെന്നതാണ് മറ്റൊരു വിമർശനം. എന്നാൽ, അതൊക്കെ പാക്കലാം എന്ന മട്ടിലാണ് മോദി, യു എസ്സിനെ നേരിട്ട് വെല്ലുവിളിക്കും പോലെ ഈ കരാറിൽ ഏർപ്പെട്ടത്.
സാമ്പത്തികേതര ചർച്ചകളും സഹകരണവും: വ്യാപാര കരാർ മാത്രമല്ല, മോദിയുടെ യു.കെ. സന്ദർശനത്തിൽ മറ്റ് മേഖലകളിലും സുപ്രധാന ചർച്ചകൾ നടന്നു. സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഇന്ത്യക്കാർക്കുള്ള കുടിയേറ്റ, വിദ്യാഭ്യാസ വിസകൾ തുടങ്ങിയവയിലും ചർച്ചകൾ ഉണ്ടായി. 3000 സ്റ്റുഡൻ്റ് വിസകൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുവദിച്ചത് അപ്രതീക്ഷിത നേട്ടമായി. ഒപ്പം വരും ദിവസങ്ങളിൽ ഇന്ത്യക്കാർക്ക് മാത്രമായി യുകെ വിസ, കുടിയേറ്റ ചട്ടങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ വരുത്താനും ഉള്ള തുടർ ചർച്ചകൾ നടക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്ക് യു.കെ. നൽകിയ പിന്തുണയ്ക്ക് നന്ദി കൂടി പ്രകാശിപ്പിച്ചാണ് സന്ദർശനം വിജയകരമായി പൂർത്തിയാക്കി മോദി മാലി ദ്വീപിലേക്ക് പോകുന്നത്. രഞ്ജിത്ത് ഗോപാലകൃഷ്ണൻ Narendra Modi #PiyushGoyal #PMOIndia

ബീഹാറിലെ വോട്ടർ പട്ടിക : SIR

Special Intensive Revision (SIR) ബീഹാറിൽ നടന്നു വരുന്ന ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ്റെ special intensive revision സംബന്ധിച്ച ഒരവലോകനം. ആർട്ടിക്കിൾ 324, റപ്രസെൻ്റേഷൻ ഓഫ് പീപ്പിൾ ആക്റ്റ് 1950 തുടങ്ങിയവ നൽകുന്ന അധികാരമുപയോഗിച്ച് ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ 2025 ജൂൺ മാസം 4 ആം തീയതി മുതൽ 2025 ജൂലെ മാസം 25 വരെ ബീഹാർ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ഒരു പ്രത്യേക റിവിഷൻ (Special Intensive Revision - SIR) നടത്താൻ തീരുമാനിക്കു കയുണ്ടായി. അതിനായി സംസ്ഥാനത്തെ ഒരോ വോട്ടറെയും ഇലക്ഷൻ കമ്മീഷൻ പ്രതിനിധിയായ ബൂത്ത് ലെവൽ ഓഫീസർ മാർ നേരിട്ട് സന്ദർശിച്ച് വോട്ടറുടെ വിവരങ്ങൾ ശേഖരിച്ച് ഉറപ്പു വരുത്തുന്നു. സാധാരണ നിലയിൽ കാലാകാലങ്ങളായി summary revision, intensive revision തുടങ്ങിയ നടപടി ക്രമങ്ങളിലുടെ വോട്ടർ പട്ടിക കാലികമാക്കുന്ന നടപടികൾ കമ്മീഷൻ സ്വീകരിച്ചു വരാറുണ്ട്. വർഷത്തിൽ കുറഞ്ഞത് 2 തവണയായി ട്ടാണ് ഇത് നടത്തുക. എന്നാൽ ഇക്കുറി ബീഹാറിൽ കമ്മീഷൻ നടത്തുന്നത് ഒരു Special intensive revision നടപടിയാണ് . ഭരണഘടന സ്ഥാപനമെന്ന നിലക്കാണ് ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ പ്രവർത്തിക്കുന്നതെങ്കിലും സംസ്ഥാന തലത്തിൽ താഴെ തട്ടിൽ ഇതിൻ്റെ പ്രവർത്തനം നടത്തുന്നതും, ഏകോപിപ്പിക്കുന്നതും അതാത് സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരാണ്. കക്ഷി രാഷ്ട്രീയ പ്രേരിതമായ സ്വാധീനങ്ങൾ പലപ്പോഴും നിഷ്പക്ഷമായ പ്രവർത്തനങ്ങളെ ബാധിക്കുന്നത് നമ്മുടെ രാജ്യത്ത് ഇന്ന് സർവ്വ സാധാരണമാണ്. മുൻപ് പറഞ്ഞപോലെ summary revision, intensive revision തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പ്രദേശിക തലങ്ങളിൽ അല്ലങ്കിൽ ഗ്രൗണ്ട് ലവലിൽ പല തലത്തിലുളള അനാരോഗ്യ ഇടപെടലുകൾ കാരണം അത്രകണ്ട് കുറ്റമറ്റ രീതിയിൽ വോട്ടർ പട്ടികയുടെ കാലികമാക്കൽ നടക്കാതെ പോകാറുണ്ട്. എന്താണ് വോട്ടർ പട്ടിക കുറ്റമറ്റതാക്കൽ അഥവാ കാലികമാക്കൽ ? അടിസ്ഥാന പരമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള ഒരാളുടെ ഏറ്റവും അടിസ്ഥാന യോഗ്യത എന്നത് അയാൾ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം എന്നതാണ്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലക്ക് നിർദ്ധിഷ്ട തീയതിയിൽ 18 വയസ് പൂർത്തീകരിച്ചിട്ടുള്ള, സ്വബുദ്ധിയുള്ള ഒരാൾക്ക് വോട്ടർ പട്ടികയിൽ പേര് മാനദണ്ഡങ്ങൾ പ്രകാരം ചേർക്കാം. ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് നടത്തുന്ന എടപെടലിലൂടെയോ, സ്വന്തം നിലക്കോ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒരു വ്യക്തിക്ക് സാധിക്കും. രണ്ടാമതായി അപേക്ഷ നൽകിയ അപേക്ഷ കൻ്റെ യോഗ്യത സംബസിയായ രേഖകൾ BLO മാർ പരിശോധിച്ച് ഉറപ്പവരുത്തിയ ശേഷം നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ( ERO) ആ വ്യക്താതിയുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കുന്നു. അടുത്തതായി ഒഴിവാക്കലുകളാണ് ? നിലവിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഒരു വോട്ടർ മരണപ്പെട്ടു പോയാൽ അദ്ദേഹത്തെ ERO ക്ക് പട്ടികയിൽ നിന്ന് ഒഴിവാക്കാം. 6 മാസത്തിന് മുകളിൽ വോട്ടർ പട്ടികയിൽ പേരുള്ള സ്ഥലത്ത് നിന്ന് മാറിത്താമസിച്ചാൽ സമ്മറി റിവിഷൻ സമയത്ത് ആ വോട്ടറെ പട്ടികയിൽ നിന്ന് ഒഴിവാക്കാം. എന്നന്നേക്കുമായി ആ സ്ഥലത്തു നിന്നും താമസം മാറി പോകുന്ന കേസിലും ഇതേ നടപടിയിലൂടെ വോട്ടറെ ഒഴിവാക്കാം. ഒരു വോട്ടറെ കാലങ്ങളായി കണ്ടെത്താൻ സാധിക്കാതെ വരുന്ന കേസിലും ERO ക്ക് പേര് ഒഴിവാക്കാം. ഈ കാര്യക്രമങ്ങളെല്ലാം യഥാവിധി നടപ്പാക്കാൻ ഇലക്ഷൻ കമ്മീഷന് നിയതമായ സംവിധാനങ്ങളും, നടപടിക്രമങ്ങളും ഉണ്ട്. മുൻപറഞ്ഞ സമ്മറി റിവിഷൻ, ഇൻ്റൻസീവ് റിവിഷൻ തുടങ്ങിയ നടപടികളിലൂടെ ബൂത്ത് ലെവൽ ഓഫീസർ വഴി കമ്മിഷൻ ഇത് നടപ്പാക്കുന്നു. എത്ര തന്നെ ഗൗരവതരമായി ഇടപെട്ടാലും ഇന്ത്യാ രാജ്യത്തെ തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ പാർട്ടികളും, അവരുടെ അത്ര തന്നെ തത്വദീക്ഷയില്ലാത്ത നിലപാടുകളും കാരണം കാലങ്ങളായി പല സ്ഥലങ്ങളിലും മേൽപ്പറഞ്ഞ രീതിയിലുള്ള കുറ്റമറ്റ വോട്ടർ പട്ടിക കാലികമാക്കൽ നടക്കാറില്ല എന്നതിൻ്റെ തെളിവാണ് ബീഹാറിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാ ണിക്കുന്നത്. വലിയ തോതിൽ രാജ്യത്തേക്ക് നടന്ന അനധികൃത കുടിയേറ്റക്കാർ ഈ രാജ്യത്തെ വോട്ടർ പട്ടികയിലും, റേഷൻ കാർഡിലും, ആധാർ കാർഡിലും, എന്തിന് പാസ് പോർട്ട് പോലും കൈയ്യടക്കുന്ന വാർത്തകൾ കാലകാലങ്ങളായി നമ്മൾ കേട്ടു വരുന്നതാണ്. ജനാതിപത്യത്തിൽ ജനസംഖ്യക്കാണ് പ്രാധാന്യം. Demography is the Destiny in Democracy എന്നൊരു ചൊല്ലുതന്നെയുണ്ട്. അതായത് 51% ആൾക്കാർ 49% ആൾക്കാരെ ഭരിക്കുന്ന സംവിധാനം ആണ് ആധുനിക ജനാതിപത്യം. അവിടെ ഒരു ഇസത്തിനും, ഒരു പ്രത്യയശാസ്ത്രങ്ങൾക്കും, ഒരു ദർശനങ്ങൾക്കും അണാ പൈസയുടെ പ്രസക്തി ഇല്ല. പ്രസക്തി ജനസംഖ്യക്ക് മാത്രമാണ് . ആധുനിക ജനാതിപത്യത്തിൽ ജനസംഖ്യ ബലത്തിന് മാത്രണ് പ്രസക്തി. ജയപരാജയങ്ങൾ നിർണ്ണയിക്കുന്നത് ആ ബലമാണ് എന്നതൊരു പ്രായോഗിക യാഥാർത്ഥ്യമാണ്. ബംഗാൾ, ആസാം, ത്രിപുര തുടങ്ങി വടക്ക് കിഴക്കൻ മേഖലയിൽ നടന്നിരുന്ന ഈ ജനസംഖ്യ കുടിയേറ്റം ഇന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പടർന്ന് പന്തലിച്ചതോടെയാണ് , തദ്ദേശീയ ജനവിഭാഗങ്ങളുടെ ഭരണ പങ്കാളിത്തത്തിൽ നഷ്ടങ്ങൾ വരുവാൻ തുടങ്ങിയ തോടെയാണ് , ജനിച്ച മണ്ണിൽ എണ്ണം കുറഞ്ഞതോടെ മണ്ണടിയുമെന്ന സാഹചര്യം വന്നതോടെയാണ് അധികാരികൾ ഈ പ്ലാനഡ് ആയിട്ടുള്ള കുടിയേറ്റത്തിനെതിരെ നടപടികൾ എടുത്തു തുടങ്ങിയത്. അതെ special intensive revision !... ഇന്ന് ബീഹാറിൽ തുടങ്ങിക്കഴിഞ്ഞ മറ്റ് പല സംസ്ഥാനങ്ങളിലും ഉടൻ ആരംഭിക്കാൻ പോകുന്ന അധികം താമസിക്കാതെ പാൻ ഇന്ത്യ തലത്തിൽ നടപ്പാക്കാൻ പോകുന്ന ഒരു മാസ്സ് ശുദ്ധികലശം ആണ് Special intensive revision. ഇനി ബീഹാറിൽ നടന്നുകൊണ്ടിരിക്കുന്ന SIR ൻ്റെ വിവരങ്ങൾ ഒന്ന് അവലോകനം ചെയ്യാം. 1.മൊത്തം ബീഹാറിലെ വോട്ടർമാരുടെ എണ്ണം =7 കോടി 89 ലക്ഷം . 2. SIR ൻ്റെ ഭാഗമായി കമ്മീഷൻ നേരിട്ട് ബന്ധപ്പെട്ട വോട്ടർമാരുടെ എണ്ണം = 99.8 ശതമാനം. 3. അതിൽ 7.23 കോടി അതായത് 92% വോട്ടർമാരുടെയും വിവരങ്ങൾ കമ്മീഷൻ ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞു. നിലവിലെ വോട്ടർ പട്ടികയിൽ ഉള്ള ഏതാണ്ട് 64 ലക്ഷം വോട്ടർ മാരെ പല കാരങ്ങൾ കൊണ്ട് കണ്ടെത്താൻ സാധിച്ചിട്ടില്ല. അതായത്........ അതിൽ 22 ലക്ഷം പേർ മരണപ്പെട്ടതായി BLO അന്വേഷണത്തിൽ ബോധ്യപ്പെട്ടു. 35 ലക്ഷം പേർ സ്ഥിരമായി മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയതായി കണ്ടെത്തി. 7 ലക്ഷം പേർ ഒന്നിൽ കൂടുതൽ സ്ഥലങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർത്തതായി കണ്ടെത്തി.(ഡബിളിങ്ങ് ) 1.2 ലക്ഷം ആൾക്കാരെ കുറിച്ച് ഒരു വിവരവും കമ്മീഷന് ലഭിച്ചിട്ടില്ല. ഇനി 1.2 ലക്ഷം വോട്ടർമാരുടെ എന്യൂമറേഷൻ ഫോമുകൾ കൂടി മുമ്പായി കമ്മീഷന് ലഭിക്കാനുണ്ട്. അതായത് കാലകാലങ്ങളായി നടത്തിയിരുന്ന Summary revision, intensive revision എന്നിവ കാര്യക്ഷമമായി നടന്നിരുന്നു എങ്കിൽ ഇത്രയും തെറ്റുകുറ്റങ്ങൾ അഥവാ അനർഹർ വോട്ടർ പട്ടികയിൽ തുടരുകയില്ലായിരുന്നു. ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ അതൊന്നും നടക്കുകയില്ലയെന്ന് ഏവർക്കും അറിയാവുന്നതാണ്. കാരണം മരണപ്പെട്ടവരുടെയും, സ്ഥലത്ത് താമസമില്ലാത്തവരുടെയും പേരിൽ ആണല്ലോ ഇവിടെ കള്ള വോട്ടുകൾ പെട്ടിയിൽ വീഴുന്നത്. പ്രത്യേകിച്ച് ബീഹാർ പോലുള്ള സംസ്ഥാനത്തെ ജംഗിൾ രാജ് രാഷ്ട്രീയ പശ്ചാത്തലത്തിൽ . ഏകദേശം 36 ലക്ഷത്തോളം വരുന്ന വോട്ടർമാരെ കണ്ടെത്താൻ സാധിക്കാതെ വന്നത് വളരെ ഗൗരവതരമായി കാണേണ്ടതുണ്ട്. ( നാളിതുവരെ ഒരു വിവരമില്ലാത്ത 1.2 ലക്ഷത്തോളം വരുന്ന വോട്ടർമാർ + 35 ലക്ഷം ആൾക്കാർ സ്ഥലം മാറി പോയതും ചേർത്ത്) നഗരവൽക്കരണത്തിൻ്റെ ഭാഗമായി ബീഹാർ വിട്ട് മൈഗ്രേറ്റ് ചെയ്തവരാണോ, അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയവരാണോ തുടങ്ങി വ്യക്തമായ ഉത്തരം ലഭിക്കേണ്ട വിഷയമാണിത്. കേവലം ഏതാനും ആയിരങ്ങളുടെ കണക്കല്ല ഈ പറയുന്നത്. ഒരു തെരഞ്ഞെടുപ്പിൻ്റെ ഭാഗധേയം നിർണ്ണയിക്കുന്ന ഒരു വലിയ സംഖ്യയാണ് ഇവിടെ വിഷയമായിരിക്കുന്നത്. ഇതിൽ തന്നെ എത്ര വോട്ടർമാരെ Floting voter മാരായിട്ട് ഉപയോഗിക്ക പ്പെടുന്നവരാകാം. ഒരു സ്ഥലത്ത് വോട്ട് ചെയ്ത ശേഷം മറ്റ് സ്ഥലങ്ങളിൽ എത്തിച്ച് അവിടെ വോട്ടർ പട്ടികയിൽ പേര് ചേർത്ത് അവിടെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യിപ്പിച്ച് ശേഷം അടുത്ത സ്ഥലത്തേക്ക് കൊണ്ടുപോകുക എന്നൊരു തന്ത്രം കുടിയേറ്റക്കാരെ ഉപയോഗിച്ച് നടത്തുന്നതായി സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ജനാതിപത്യത്തിൻ്റെ അന്തസത്ത തന്നെ ചോർത്തിക്കളയുന്ന സുതാര്യമല്ലാത്ത ഇത്തരം വിഷയങ്ങളെ വളരെ ഗൗരവ പൂർണ്ണമായി കാണേണ്ടതുണ്ട്.തത്വത്തിൽ കുറ്റമറ്റതല്ലാത്ത, കാലികമാകാത്ത, ഇന്ത്യൻ പൗരൻമാരല്ലത്ത അനധികൃത കുടിയേറ്റ ക്കാർ ഉൾപ്പെട്ട വോട്ടർ പട്ടിക ഉപയോഗിച്ച് നടത്തുന്ന ഒരോ തെരഞ്ഞെടുപ്പും ഒരു തരത്തിൽ അട്ടിമറിയാണ് . ഇവിടെ കമ്മിഷന് കണ്ടെത്താൻ സാധിക്കാതെ പോയ 64 ലക്ഷം വോട്ടർമാരിൽ ഒരു 10-20 ശതമാനം വോട്ടുകൾ കള്ളവോട്ടായി പരിണമിപ്പിച്ചാൽ എത്ര മണ്ഡലങ്ങളിലെ വിജയങ്ങൾ അട്ടിമറിച്ച് മാറ്റാൻ സാധിക്കും എന്നത് ചിന്തനീയമാണ്. ഈ ഒരു സാഹചര്യത്തിലാണ് Special intensive revision എന്ന കടുത്ത നടപടിയുടെ പ്രസക്തി എന്താണെന്ന് സോധ്യപ്പെടുന്നത്. SIR നടപടി ജുലൈ 25 പൂർത്തികരിച്ച് മുഴു വൻ യോഗ്യരായ വോട്ടർമാരുടെയും വിവരങ്ങൾ സമ്പൂർണ്ണ digitalization നടത്തി ആഗസ്ത് 1 ന് കമ്മിഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ അത് ജ നാതിപത്യത്തെ അതിൻ്റെ സൗമ്യതയും, പഴുതുകളും ദുരപയോഗിച്ച് അട്ടിമറിക്കാൻ നടന്നവരുടെ പെട്ടിയിൽ അടിക്കുന്ന ആണ് തന്നെയാവും എന്നത് സംശയമില്ല. വരാൻ പോകുന്ന ബീഹാർ തെരഞ്ഞെടുപ്പ് തങ്ങൾ ബഹിഷ്കരിക്കും എന്ന് ലാലു പുത്രൻ കഴിഞ്ഞ ദിവസം പറഞ്ഞത് തന്നെ SIR ' എവിടെയൊക്കെ തറച്ചു കയറി എന്നതിൻ്റെ ഉദാഹരണമാണ്. SIR ന് എതിരെ ആദ്യം ഉറഞ്ഞു തുടങ്ങിയത് പതിവ് പോലെ NGO കളും, ആക്റ്റിവിസ്റ്റുകളും, മഞ്ഞപത്രങ്ങളുമാണ്. കളം പെരുത്തപ്പോൾ പ്രതിപക്ഷ രാഷ്ട്രീയക്കാരും നിറഞ്ഞാടി. എന്തിന് വേണ്ടി. ഒരു സാധാരണക്കാരൻ്റെ കണ്ണിൽ കൂടി നോക്കിയാൽ ഈ നടപടികളിൽ ഒരു തെറ്റ് കണ്ടുപിടിക്കാനില്ല.പക്ഷെ രാഷ്ട്രിയ കാരുടെ കണ്ണിൽ ഇതെല്ലാം എന്തൊക്കെയോ ധ്വംസനങ്ങളാണ്. അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ തടശില ഇളകുന്ന കാര്യമാണ് SIR. നിയമവിരുദ്ധ അതിര് താണ്ടി വന്നവർക്ക് റേഷൻ കാർഡും, ആധാർ കാർഡും, വോട്ടർ ഐഡിയും സംഘടിപ്പിച്ച് നൽകുന്നത് തന്നെ ദുരുദ്ദേശത്തോടെയാണ് . ആ ഉദ്ദേശങ്ങൾ നടക്കാതെ വരുമ്പോൾ നഷ്ടപ്പെടുന്നത് രാഷ്ട്രീയ താത്പര്യങ്ങളുമാണ്.
2024 പൊതു തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് ക്ഷീണം ഉണ്ടായതിനുള്ള പ്രധാന കാരണത്തിൽ ഒന്ന് ഇത്തരം ക്ഷുദ്രപ്രവർത്തനങ്ങളെ യഥാസമയം കണ്ടെത്തി തടയാൻ സാധിക്കാതെ പോയതാണ്. ഇന്ന് ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ്റെ പുതിയ വിജ്ഞാപന പ്രകാരം ഇന്ത്യ മുഴുവൻ Special Intensive Revision നടത്താൻ തീരുമാനിച്ചു. അതായത് രാജ്യം മുഴുവൻ SIR നടന്നു കഴിയുമ്പോൾ എത്ര കണ്ട് അഡ്രസില്ലാത്തവർ - അനധികൃത കുടിയേറ്റക്കാർ - അനർഹർ രാജ്യത്ത് വസിക്കുന്നു എന്നതിനൊരു കണക്ക് ലഭിക്കും. #biharelection2025 #sir_bihar @highlight Courtesy: The Thinking Tree