Monday, 11 August 2025

ഇന്ത്യയെ തകർക്കാൻ ഉള്ള അമേരിക്കയുടെ ശ്രമം

ആദ്യം, അമേരിക്കയുടെ യുദ്ധവിമാനം F-35 വാങ്ങാനുള്ള ഓഫർ നിരസിച്ചു. എത്രയെണ്ണം വാങ്ങാൻ ചർച്ച നടന്നിരുന്നു എന്ന് കൃത്യമായി എന്നറിയില്ല. ഏതായാലും കുറഞ്ഞത് രണ്ടോ മൂന്നോ യൂണിറ്റ് സ്ക്വാഡ്രൺ (36 മുതൽ 54 വരെ) വേണ്ടി വരുമായിരുന്നു. ഒരു F35 ന് വില 80+ മില്യൺ യു എസ് ഡോളറാണ്. (700 കോടിയിൽ അധികം). 70-100 എണ്ണം വരെ വാങ്ങാൻ പദ്ധതി ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. പിന്നാലെ നേരത്തെ ഓർഡർ നൽകിയിരുന്ന 31,000 കോടിയുടെ ബോയിങ്ങ് വിമാനങ്ങൾ ഇന്ത്യ ക്യാൻസൽ ചെയ്തു. അതും അമേരിക്കൻ കമ്പിനി. ഒടുവിൽ ഇന്നലെ, ഇത്രയും നാളുകൾ പറയാതിരുന്നിട്ട് ഇന്ത്യൻ വ്യോമസേന ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ വീഴ്ത്തിയ പാകിസ്ഥാൻ്റെ അമേരിക്കൻ യുദ്ധ വിമാനങ്ങളുടേയും, അവിടെ നമ്മുടെ വ്യോമസേന വിതച്ച നാശനഷ്ടങ്ങളുടേയും കണക്ക് പുറത്ത് വിട്ടു. പാകിസ്ഥാൻ്റെ കൈയ്യിലുള്ള അഞ്ച് F-16 യുദ്ധ വിമാനങ്ങളും ഒരു മിലിറ്ററി ട്രാൻസ്പോർട്ട് വിമാനവും, 'റഷ്യ'യുടെ S-400 ഉപയോഗിച്ച് വീഴ്ത്തിയിരുന്നു എന്ന് വ്യോമസേന പത്ര സമ്മേളനം നടത്തി വീഡിയോ തെളിവുകൾ സഹിതം ലോകത്തിന് കാട്ടി കൊടുക്കുന്നു. ഇതിൽ ട്രാൻസ്പോർട്ട് വിമാനം ഒന്നുകിൽ C130 ഹെർക്കുലീസ്, അല്ലെങ്കിൽ ഗ്ലോബ് മാസ്റ്റർ ആകാനാണ് സാദ്ധ്യത. ഇത് രണ്ടിലേതായാലും അതും അമേരിക്കൻ കമ്പിനിയായ ലോക്ക് ഹീഡ് മാർട്ടിൻ്റേതാണ്. കൂടാതെ അമേരിക്ക പാകിസ്ഥാന് നൽകിയിരുന്ന റഡാർ സംവിധാനമുള്ള AWACS (Airborne Warning and Control System) വിമാനം വീഴ്ത്തിയതും രണ്ട് കമാൻ്റഡ് & കൺട്രോൾ സെൻ്ററുകൾ, രണ്ട് SAGE സിസ്റ്റംസും (Strategic Automated Geographic Engine), മൂന്ന് വ്യോമസേനാ ഹാങ്ങറുകൾ, ആറ് റഡാറുകൾ, 11 റൺവേകൾ തുടങ്ങിയവ തകർത്തതുമായ വിവരങ്ങൾ തെളിവുകൾ സഹിതം വ്യോമസേനാ മേധാവി തന്നെ പുറത്തു വിടുന്നു. ഇതെല്ലാം കേട്ട് ആരൊക്കെ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് പറയേണ്ടല്ലോ?
"ഇന്ത്യയ്ക്കിട്ട് താരിഫടിച്ച് പേടിപ്പിക്കാൻ നോക്കിയ ട്രംപിൻ്റെ അവസ്ഥയാണ് ഇതൊക്കെ !" 😂 ട്രംപ്, വാചക കസർത്ത് നടത്തി മോദിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ മോദി, ഒരക്ഷരം തിരിച്ചു പറഞ്ഞില്ല. പകരം ഇന്ത്യ എന്താണെന്ന് കാണിച്ചു കൊടുത്തു. റഷ്യൻ പ്രസിഡൻ്റ് പുടിനെ "My friend" എന്ന വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തു. ഇനി റഷ്യൻ പ്രസിഡൻ്റ് ഇന്ത്യയിലേക്ക് വന്ന് മോദിയേയും കൂട്ടി ചൈനക്ക് പോകുന്നു. ബ്രസീലടക്കം ലാറ്റിനമേരിക്കൻ രാജ്യങ്ങളും, സൗത്താഫ്രിക്കയടക്കം ആഫ്രിക്കൻ രാജ്യങ്ങളും, ജപ്പാനടക്കം ഏഷ്യൻ രാജ്യങ്ങളും മോദിക്കൊപ്പം ! നെതൻയാഹ്യൂ മോദിയെ കാണാൻ ഇന്ത്യയിലേക്ക് വരുന്നു. ഇതൊക്കെ കണ്ട് അമേരിക്കയിൽ കൂട്ടക്കരച്ചിൽ തുടങ്ങിക്കഴിഞ്ഞു.' ട്രംപിൻ്റെ മാനസികനില തകരാറിലാണന്നും അൽഷിമേഴ്സിൻ്റെ തുടക്കമാണെന്നും ഒക്കെ അവിടുത്തെ പത്രങ്ങൾ വരെ എഴുതുന്നു. ' (ദി വാഷിംഗ്ടൺ പോസ്റ്റ് (The Washington Post): 2025 ജൂലൈയിൽ, ട്രംപിന്റെ മാനസിക ശേഷിയെക്കുറിച്ച് ആശങ്കകൾ ഉയർന്നുവന്നതായി റിപ്പോർട്ട് ചെയ്തു, പ്രത്യേകിച്ച് എപ്പ്സ്റ്റൈൻ ഫയലുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളുമായി ബന്ധപ്പെട്ട്. കൂടാതെ യുഎസ്എ ടുഡേ, ദി ഇൻഡിപെൻഡന്റ് , ന്യൂസ്‌വീക്ക് തുടങ്ങി ഒട്ടനവധി അമേരിക്കൻ പ്രസിദ്ധീകരണങ്ങൾ ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ വിപണി വിലകൾ കുറയ്ക്കുമെന്നും അമേരിക്കയെ ഗ്രേറ്റ് ആക്കുമെന്നും (MAGA - Make American Great Again) എന്നുമൊന്നുമൊക്കെ പറഞ്ഞ് ഭരണത്തിൽ കയറിയിട്ട് ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ മേൽ ചുമത്തുന്ന ഈ താരിഫ് മൂലം അമേരിക്കക്കാർ വിലക്കയറ്റം കാരണം പൊറുതി മുട്ടുകയാണെന്ന് ട്രംപിൻ്റെ റിപ്പബ്ളിക്കൻ പാർട്ടി സെനറ്ററന്മാർ തന്നെ വിലപിക്കുന്നു.
(LDF വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യം ഓർമ്മയിൽ വരുന്നുണ്ടോ? 😂) ഏതായാലും കക്ഷത്തിലിരുന്ന കച്ചവടോം പോയി ഉത്തരത്തിലിരിക്കുന്ന MAGA എത്തിപ്പിടിക്കാനുമായില്ല എന്ന മട്ടിലാണ് മോദിയോട് മുട്ടാനിറങ്ങിയ ട്രംപണ്ണൻ ! താരിഫിലൂടെ ദശലക്ഷക്കണക്കിന് ഡോളറുകൾ ഉണ്ടാക്കാനിറങ്ങിയിട്ട് സ്വന്തം ജനതയുടെ പൊറുതി മുട്ടിക്കുന്ന 'യുദ്ധങ്ങളെല്ലാം നിർത്തുന്ന 'ട്രംപിന്, വൈറ്റ് ഹൗസ് തന്നെ ആവശ്യപ്പെട്ട സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനൊപ്പം, സാമ്പത്തിക ശാസ്ത്രജ്ഞർക്കുള്ള നൊബേലു കൂടി കൊടുത്താലോ എന്ന് ചിന്തിക്കുകയാണത്രേ സമ്മാനം തിരഞ്ഞെടുക്കുന്ന കമ്മിറ്റി 😜 രഞ്ജിത്ത് ഗോപാലകൃഷ്ണൻ

No comments:

Post a Comment