Monday, 4 August 2025
ബീഹാറിലെ വോട്ടർ പട്ടിക : SIR
Special Intensive Revision (SIR)
ബീഹാറിൽ നടന്നു വരുന്ന ഇന്ത്യൻ
ഇലക്ഷൻ കമ്മീഷൻ്റെ special intensive revision സംബന്ധിച്ച ഒരവലോകനം.
ആർട്ടിക്കിൾ 324, റപ്രസെൻ്റേഷൻ ഓഫ് പീപ്പിൾ ആക്റ്റ് 1950 തുടങ്ങിയവ നൽകുന്ന അധികാരമുപയോഗിച്ച് ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ 2025 ജൂൺ മാസം 4 ആം തീയതി മുതൽ 2025 ജൂലെ മാസം 25 വരെ ബീഹാർ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ഒരു പ്രത്യേക റിവിഷൻ (Special Intensive Revision - SIR) നടത്താൻ തീരുമാനിക്കു കയുണ്ടായി.
അതിനായി സംസ്ഥാനത്തെ ഒരോ വോട്ടറെയും ഇലക്ഷൻ കമ്മീഷൻ പ്രതിനിധിയായ ബൂത്ത് ലെവൽ ഓഫീസർ മാർ നേരിട്ട് സന്ദർശിച്ച് വോട്ടറുടെ വിവരങ്ങൾ ശേഖരിച്ച് ഉറപ്പു വരുത്തുന്നു.
സാധാരണ നിലയിൽ കാലാകാലങ്ങളായി summary revision, intensive revision തുടങ്ങിയ നടപടി ക്രമങ്ങളിലുടെ വോട്ടർ പട്ടിക കാലികമാക്കുന്ന നടപടികൾ കമ്മീഷൻ സ്വീകരിച്ചു വരാറുണ്ട്. വർഷത്തിൽ കുറഞ്ഞത് 2 തവണയായി ട്ടാണ് ഇത് നടത്തുക. എന്നാൽ ഇക്കുറി ബീഹാറിൽ കമ്മീഷൻ നടത്തുന്നത് ഒരു Special intensive revision നടപടിയാണ് .
ഭരണഘടന സ്ഥാപനമെന്ന നിലക്കാണ് ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ പ്രവർത്തിക്കുന്നതെങ്കിലും സംസ്ഥാന തലത്തിൽ താഴെ തട്ടിൽ ഇതിൻ്റെ പ്രവർത്തനം നടത്തുന്നതും, ഏകോപിപ്പിക്കുന്നതും അതാത് സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരാണ്.
കക്ഷി രാഷ്ട്രീയ പ്രേരിതമായ സ്വാധീനങ്ങൾ പലപ്പോഴും നിഷ്പക്ഷമായ പ്രവർത്തനങ്ങളെ ബാധിക്കുന്നത് നമ്മുടെ രാജ്യത്ത് ഇന്ന് സർവ്വ സാധാരണമാണ്.
മുൻപ് പറഞ്ഞപോലെ summary revision, intensive revision തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പ്രദേശിക തലങ്ങളിൽ അല്ലങ്കിൽ ഗ്രൗണ്ട് ലവലിൽ പല തലത്തിലുളള അനാരോഗ്യ ഇടപെടലുകൾ കാരണം അത്രകണ്ട് കുറ്റമറ്റ രീതിയിൽ വോട്ടർ പട്ടികയുടെ കാലികമാക്കൽ നടക്കാതെ പോകാറുണ്ട്.
എന്താണ് വോട്ടർ പട്ടിക കുറ്റമറ്റതാക്കൽ അഥവാ കാലികമാക്കൽ ?
അടിസ്ഥാന പരമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള ഒരാളുടെ ഏറ്റവും അടിസ്ഥാന യോഗ്യത എന്നത് അയാൾ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം എന്നതാണ്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലക്ക് നിർദ്ധിഷ്ട തീയതിയിൽ 18 വയസ് പൂർത്തീകരിച്ചിട്ടുള്ള, സ്വബുദ്ധിയുള്ള ഒരാൾക്ക് വോട്ടർ പട്ടികയിൽ പേര് മാനദണ്ഡങ്ങൾ പ്രകാരം ചേർക്കാം.
ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് നടത്തുന്ന എടപെടലിലൂടെയോ, സ്വന്തം നിലക്കോ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒരു വ്യക്തിക്ക് സാധിക്കും.
രണ്ടാമതായി അപേക്ഷ നൽകിയ അപേക്ഷ കൻ്റെ യോഗ്യത സംബസിയായ രേഖകൾ BLO മാർ പരിശോധിച്ച് ഉറപ്പവരുത്തിയ ശേഷം നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ( ERO) ആ വ്യക്താതിയുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കുന്നു.
അടുത്തതായി ഒഴിവാക്കലുകളാണ് ?
നിലവിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഒരു വോട്ടർ മരണപ്പെട്ടു പോയാൽ അദ്ദേഹത്തെ ERO ക്ക് പട്ടികയിൽ നിന്ന് ഒഴിവാക്കാം. 6 മാസത്തിന് മുകളിൽ വോട്ടർ പട്ടികയിൽ പേരുള്ള സ്ഥലത്ത് നിന്ന് മാറിത്താമസിച്ചാൽ സമ്മറി റിവിഷൻ സമയത്ത് ആ വോട്ടറെ പട്ടികയിൽ നിന്ന് ഒഴിവാക്കാം. എന്നന്നേക്കുമായി ആ സ്ഥലത്തു നിന്നും താമസം മാറി പോകുന്ന കേസിലും ഇതേ നടപടിയിലൂടെ വോട്ടറെ ഒഴിവാക്കാം. ഒരു വോട്ടറെ കാലങ്ങളായി കണ്ടെത്താൻ സാധിക്കാതെ വരുന്ന കേസിലും ERO ക്ക് പേര് ഒഴിവാക്കാം.
ഈ കാര്യക്രമങ്ങളെല്ലാം യഥാവിധി നടപ്പാക്കാൻ ഇലക്ഷൻ കമ്മീഷന് നിയതമായ സംവിധാനങ്ങളും, നടപടിക്രമങ്ങളും ഉണ്ട്. മുൻപറഞ്ഞ സമ്മറി റിവിഷൻ, ഇൻ്റൻസീവ് റിവിഷൻ തുടങ്ങിയ നടപടികളിലൂടെ ബൂത്ത് ലെവൽ ഓഫീസർ വഴി കമ്മിഷൻ ഇത് നടപ്പാക്കുന്നു.
എത്ര തന്നെ ഗൗരവതരമായി ഇടപെട്ടാലും ഇന്ത്യാ രാജ്യത്തെ തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ പാർട്ടികളും, അവരുടെ അത്ര തന്നെ തത്വദീക്ഷയില്ലാത്ത നിലപാടുകളും കാരണം കാലങ്ങളായി പല സ്ഥലങ്ങളിലും മേൽപ്പറഞ്ഞ രീതിയിലുള്ള കുറ്റമറ്റ വോട്ടർ പട്ടിക കാലികമാക്കൽ നടക്കാറില്ല എന്നതിൻ്റെ തെളിവാണ് ബീഹാറിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാ ണിക്കുന്നത്.
വലിയ തോതിൽ രാജ്യത്തേക്ക് നടന്ന അനധികൃത കുടിയേറ്റക്കാർ ഈ രാജ്യത്തെ വോട്ടർ പട്ടികയിലും, റേഷൻ കാർഡിലും, ആധാർ കാർഡിലും, എന്തിന് പാസ് പോർട്ട് പോലും കൈയ്യടക്കുന്ന വാർത്തകൾ കാലകാലങ്ങളായി നമ്മൾ കേട്ടു വരുന്നതാണ്.
ജനാതിപത്യത്തിൽ ജനസംഖ്യക്കാണ് പ്രാധാന്യം. Demography is the Destiny in Democracy എന്നൊരു ചൊല്ലുതന്നെയുണ്ട്. അതായത് 51% ആൾക്കാർ 49% ആൾക്കാരെ ഭരിക്കുന്ന സംവിധാനം ആണ് ആധുനിക ജനാതിപത്യം. അവിടെ ഒരു ഇസത്തിനും, ഒരു പ്രത്യയശാസ്ത്രങ്ങൾക്കും, ഒരു ദർശനങ്ങൾക്കും അണാ പൈസയുടെ പ്രസക്തി ഇല്ല. പ്രസക്തി ജനസംഖ്യക്ക് മാത്രമാണ് .
ആധുനിക ജനാതിപത്യത്തിൽ ജനസംഖ്യ ബലത്തിന് മാത്രണ് പ്രസക്തി. ജയപരാജയങ്ങൾ നിർണ്ണയിക്കുന്നത് ആ ബലമാണ് എന്നതൊരു പ്രായോഗിക യാഥാർത്ഥ്യമാണ്.
ബംഗാൾ, ആസാം, ത്രിപുര തുടങ്ങി വടക്ക് കിഴക്കൻ മേഖലയിൽ നടന്നിരുന്ന ഈ ജനസംഖ്യ കുടിയേറ്റം ഇന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പടർന്ന് പന്തലിച്ചതോടെയാണ് , തദ്ദേശീയ ജനവിഭാഗങ്ങളുടെ ഭരണ പങ്കാളിത്തത്തിൽ നഷ്ടങ്ങൾ വരുവാൻ തുടങ്ങിയ തോടെയാണ് , ജനിച്ച മണ്ണിൽ എണ്ണം കുറഞ്ഞതോടെ മണ്ണടിയുമെന്ന സാഹചര്യം വന്നതോടെയാണ് അധികാരികൾ ഈ പ്ലാനഡ് ആയിട്ടുള്ള കുടിയേറ്റത്തിനെതിരെ നടപടികൾ എടുത്തു തുടങ്ങിയത്.
അതെ special intensive revision !...
ഇന്ന് ബീഹാറിൽ തുടങ്ങിക്കഴിഞ്ഞ മറ്റ് പല സംസ്ഥാനങ്ങളിലും ഉടൻ ആരംഭിക്കാൻ പോകുന്ന അധികം താമസിക്കാതെ പാൻ ഇന്ത്യ തലത്തിൽ നടപ്പാക്കാൻ പോകുന്ന ഒരു മാസ്സ് ശുദ്ധികലശം ആണ് Special intensive revision.
ഇനി ബീഹാറിൽ നടന്നുകൊണ്ടിരിക്കുന്ന SIR ൻ്റെ വിവരങ്ങൾ ഒന്ന് അവലോകനം ചെയ്യാം.
1.മൊത്തം ബീഹാറിലെ വോട്ടർമാരുടെ എണ്ണം =7 കോടി 89 ലക്ഷം .
2. SIR ൻ്റെ ഭാഗമായി കമ്മീഷൻ നേരിട്ട് ബന്ധപ്പെട്ട വോട്ടർമാരുടെ എണ്ണം = 99.8 ശതമാനം.
3. അതിൽ 7.23 കോടി അതായത് 92% വോട്ടർമാരുടെയും വിവരങ്ങൾ കമ്മീഷൻ ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞു.
നിലവിലെ വോട്ടർ പട്ടികയിൽ ഉള്ള ഏതാണ്ട് 64 ലക്ഷം വോട്ടർ മാരെ പല കാരങ്ങൾ കൊണ്ട് കണ്ടെത്താൻ സാധിച്ചിട്ടില്ല.
അതായത്........
അതിൽ 22 ലക്ഷം പേർ മരണപ്പെട്ടതായി BLO അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
35 ലക്ഷം പേർ സ്ഥിരമായി മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയതായി കണ്ടെത്തി.
7 ലക്ഷം പേർ ഒന്നിൽ കൂടുതൽ സ്ഥലങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർത്തതായി കണ്ടെത്തി.(ഡബിളിങ്ങ് )
1.2 ലക്ഷം ആൾക്കാരെ കുറിച്ച് ഒരു വിവരവും കമ്മീഷന് ലഭിച്ചിട്ടില്ല.
ഇനി 1.2 ലക്ഷം വോട്ടർമാരുടെ എന്യൂമറേഷൻ ഫോമുകൾ കൂടി മുമ്പായി കമ്മീഷന് ലഭിക്കാനുണ്ട്.
അതായത് കാലകാലങ്ങളായി നടത്തിയിരുന്ന Summary revision, intensive revision എന്നിവ കാര്യക്ഷമമായി നടന്നിരുന്നു എങ്കിൽ ഇത്രയും തെറ്റുകുറ്റങ്ങൾ അഥവാ അനർഹർ വോട്ടർ പട്ടികയിൽ തുടരുകയില്ലായിരുന്നു. ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ അതൊന്നും നടക്കുകയില്ലയെന്ന് ഏവർക്കും അറിയാവുന്നതാണ്.
കാരണം മരണപ്പെട്ടവരുടെയും, സ്ഥലത്ത് താമസമില്ലാത്തവരുടെയും പേരിൽ ആണല്ലോ ഇവിടെ കള്ള വോട്ടുകൾ പെട്ടിയിൽ വീഴുന്നത്. പ്രത്യേകിച്ച് ബീഹാർ പോലുള്ള സംസ്ഥാനത്തെ ജംഗിൾ രാജ് രാഷ്ട്രീയ പശ്ചാത്തലത്തിൽ .
ഏകദേശം 36 ലക്ഷത്തോളം വരുന്ന വോട്ടർമാരെ കണ്ടെത്താൻ സാധിക്കാതെ വന്നത് വളരെ ഗൗരവതരമായി കാണേണ്ടതുണ്ട്. ( നാളിതുവരെ ഒരു വിവരമില്ലാത്ത 1.2 ലക്ഷത്തോളം വരുന്ന വോട്ടർമാർ + 35 ലക്ഷം ആൾക്കാർ സ്ഥലം മാറി പോയതും ചേർത്ത്) നഗരവൽക്കരണത്തിൻ്റെ ഭാഗമായി ബീഹാർ വിട്ട് മൈഗ്രേറ്റ് ചെയ്തവരാണോ, അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയവരാണോ തുടങ്ങി വ്യക്തമായ ഉത്തരം ലഭിക്കേണ്ട വിഷയമാണിത്. കേവലം ഏതാനും ആയിരങ്ങളുടെ കണക്കല്ല ഈ പറയുന്നത്. ഒരു തെരഞ്ഞെടുപ്പിൻ്റെ ഭാഗധേയം നിർണ്ണയിക്കുന്ന ഒരു വലിയ സംഖ്യയാണ് ഇവിടെ വിഷയമായിരിക്കുന്നത്.
ഇതിൽ തന്നെ എത്ര വോട്ടർമാരെ Floting voter മാരായിട്ട് ഉപയോഗിക്ക പ്പെടുന്നവരാകാം. ഒരു സ്ഥലത്ത് വോട്ട് ചെയ്ത ശേഷം മറ്റ് സ്ഥലങ്ങളിൽ എത്തിച്ച് അവിടെ വോട്ടർ പട്ടികയിൽ പേര് ചേർത്ത് അവിടെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യിപ്പിച്ച് ശേഷം അടുത്ത സ്ഥലത്തേക്ക് കൊണ്ടുപോകുക എന്നൊരു തന്ത്രം കുടിയേറ്റക്കാരെ ഉപയോഗിച്ച് നടത്തുന്നതായി സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
ജനാതിപത്യത്തിൻ്റെ അന്തസത്ത തന്നെ ചോർത്തിക്കളയുന്ന സുതാര്യമല്ലാത്ത ഇത്തരം വിഷയങ്ങളെ വളരെ ഗൗരവ പൂർണ്ണമായി കാണേണ്ടതുണ്ട്.തത്വത്തിൽ കുറ്റമറ്റതല്ലാത്ത, കാലികമാകാത്ത, ഇന്ത്യൻ പൗരൻമാരല്ലത്ത അനധികൃത കുടിയേറ്റ ക്കാർ ഉൾപ്പെട്ട വോട്ടർ പട്ടിക ഉപയോഗിച്ച് നടത്തുന്ന ഒരോ തെരഞ്ഞെടുപ്പും ഒരു തരത്തിൽ അട്ടിമറിയാണ് .
ഇവിടെ കമ്മിഷന് കണ്ടെത്താൻ സാധിക്കാതെ പോയ 64 ലക്ഷം വോട്ടർമാരിൽ ഒരു 10-20 ശതമാനം വോട്ടുകൾ കള്ളവോട്ടായി പരിണമിപ്പിച്ചാൽ എത്ര മണ്ഡലങ്ങളിലെ വിജയങ്ങൾ അട്ടിമറിച്ച് മാറ്റാൻ സാധിക്കും എന്നത് ചിന്തനീയമാണ്.
ഈ ഒരു സാഹചര്യത്തിലാണ് Special intensive revision എന്ന കടുത്ത നടപടിയുടെ പ്രസക്തി എന്താണെന്ന് സോധ്യപ്പെടുന്നത്.
SIR നടപടി ജുലൈ 25 പൂർത്തികരിച്ച് മുഴു വൻ യോഗ്യരായ വോട്ടർമാരുടെയും വിവരങ്ങൾ സമ്പൂർണ്ണ digitalization നടത്തി ആഗസ്ത് 1 ന് കമ്മിഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ അത് ജ നാതിപത്യത്തെ അതിൻ്റെ സൗമ്യതയും, പഴുതുകളും ദുരപയോഗിച്ച് അട്ടിമറിക്കാൻ നടന്നവരുടെ പെട്ടിയിൽ അടിക്കുന്ന ആണ് തന്നെയാവും എന്നത് സംശയമില്ല. വരാൻ പോകുന്ന ബീഹാർ തെരഞ്ഞെടുപ്പ് തങ്ങൾ ബഹിഷ്കരിക്കും എന്ന് ലാലു പുത്രൻ കഴിഞ്ഞ ദിവസം പറഞ്ഞത് തന്നെ SIR ' എവിടെയൊക്കെ തറച്ചു കയറി എന്നതിൻ്റെ ഉദാഹരണമാണ്.
SIR ന് എതിരെ ആദ്യം ഉറഞ്ഞു തുടങ്ങിയത് പതിവ് പോലെ NGO കളും, ആക്റ്റിവിസ്റ്റുകളും, മഞ്ഞപത്രങ്ങളുമാണ്. കളം പെരുത്തപ്പോൾ പ്രതിപക്ഷ രാഷ്ട്രീയക്കാരും നിറഞ്ഞാടി. എന്തിന് വേണ്ടി. ഒരു സാധാരണക്കാരൻ്റെ കണ്ണിൽ കൂടി നോക്കിയാൽ ഈ നടപടികളിൽ ഒരു തെറ്റ് കണ്ടുപിടിക്കാനില്ല.പക്ഷെ രാഷ്ട്രിയ കാരുടെ കണ്ണിൽ ഇതെല്ലാം എന്തൊക്കെയോ ധ്വംസനങ്ങളാണ്. അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ തടശില ഇളകുന്ന കാര്യമാണ് SIR. നിയമവിരുദ്ധ അതിര് താണ്ടി വന്നവർക്ക് റേഷൻ കാർഡും, ആധാർ കാർഡും, വോട്ടർ ഐഡിയും സംഘടിപ്പിച്ച് നൽകുന്നത് തന്നെ ദുരുദ്ദേശത്തോടെയാണ് . ആ ഉദ്ദേശങ്ങൾ നടക്കാതെ വരുമ്പോൾ നഷ്ടപ്പെടുന്നത് രാഷ്ട്രീയ താത്പര്യങ്ങളുമാണ്.
2024 പൊതു തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് ക്ഷീണം ഉണ്ടായതിനുള്ള പ്രധാന കാരണത്തിൽ ഒന്ന് ഇത്തരം ക്ഷുദ്രപ്രവർത്തനങ്ങളെ യഥാസമയം കണ്ടെത്തി തടയാൻ സാധിക്കാതെ പോയതാണ്.
ഇന്ന് ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ്റെ പുതിയ വിജ്ഞാപന പ്രകാരം ഇന്ത്യ മുഴുവൻ Special Intensive Revision നടത്താൻ തീരുമാനിച്ചു. അതായത് രാജ്യം മുഴുവൻ SIR നടന്നു കഴിയുമ്പോൾ എത്ര കണ്ട് അഡ്രസില്ലാത്തവർ - അനധികൃത കുടിയേറ്റക്കാർ - അനർഹർ രാജ്യത്ത് വസിക്കുന്നു എന്നതിനൊരു കണക്ക് ലഭിക്കും.
#biharelection2025
#sir_bihar
@highlight
Courtesy: The Thinking Tree
Subscribe to:
Post Comments (Atom)
No comments:
Post a Comment