Friday, 29 November 2024
മണ്ണടി ഭഗവതി ക്ഷേത്രം
പഴയകാവ് ശ്രീഭഗവതി ക്ഷേത്രം, മണ്ണടി, പത്തനംതിട്ട.
പത്തനംതിട്ട ജില്ലയിൽ ഏനാത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ മണ്ണടി പഴയ കാവ് ക്ഷേത്രം കേരളത്തിലെ പ്രധാന ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഒന്നാണ്. കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പ്രതിപാദിച്ചിട്ടുള്ള ഈ ക്ഷേത്രം സ്വയംഭൂവായ ഭദ്രകാളി പ്രതിഷ്ഠയ്ക്ക് പ്രസിദ്ധമാണ്. മേൽക്കൂരയില്ലാത്ത ഗർഭഗൃഹവും പഞ്ചലോഹനിർമ്മിതമായ ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട് നിർത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പ്രദക്ഷിണവഴി ചുറ്റുന്ന രീതിയാലാണ് കാവ്.പ്രധാന അമ്പലം കൂടാതെ പടിഞ്ഞറെക്കാവ് എന്ന ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. സ്വയംഭൂ പ്രതിഷ്ഠയിൽ മലരും പാലും പഴവും അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങലും സാധാരണ പൂജകളും പടിഞ്ഞാറെക്കാവിലാണ് നടത്തുന്നത്. എല്ലാ ഭദ്രകാളീ ക്ഷേത്രങ്ങലിലും എന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. വർഷത്തിലൊരിക്കൽ കുംഭമാസത്തിൽ നടത്തുന്ന ഉച്ചബലിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. അന്ന് ദേവിയുടെ സ്വർണ്ണത്തലമുടികൊണ്ട് മുടിപ്പേച്ച് നടത്താറുണ്ട്.
ഭൈരവീ ഭൈരവ യുദ്ധ സങ്കല്പത്തിലാണ് തിരുമുടിയെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി പേച്ച് നടത്തുന്നത്. ഭൈരവിയുടെയും വീരഭദ്രന്റെയും മുടികൾ കളത്തിൽ ചുവടുകൾ വയ്ക്കും. പ്രത്യേക വാദ്യോപകരണത്തിൽ കരടി കൊട്ടിന്റെ താളത്തിലായിരിക്കും ഭൈരവീ ഭൈരവ യുദ്ധം. ഒടുവിൽ ദാരികനെ നിഗ്രഹിക്കുന്ന സങ്കല്പത്തിൽ ഭൈരവി തൂണുകളിൽ ചൂരൽകൊണ്ട് ശക്തിയായി അടിക്കും. ഇതിനിടെ തിരുമുടിയും എഴുന്നള്ളിച്ച് ക്ഷേത്രത്തെ പ്രദക്ഷിണവും ചെയ്യും. 'കരടികൊട്ടി'ന്റെ താളത്തിൽ ചുവടുവച്ചാണ് മുടിപ്പേച്ച്. പ്ലാവിൻതടിയിൽ തീർത്ത പേച്ചുമുടിയേന്തി, ചുവടുവച്ച് ഭൈരവീ-ഭൈരവ യുദ്ധ സങ്കൽപത്തിലാണ് മുടിപ്പേച്ച് നടത്തുന്നത്. കരടികൊട്ടിന്റെ താളം അകമ്പടിയേകും. മുഖവും മാർചട്ടയുമുള്ള പേച്ചുമുടികളിൽ ഒരെണ്ണം ഭദ്രകാളിയുടേതും മറ്റു രണ്ടെണ്ണം ദാരികന്റേതുമാണ്. മുടിപ്പേച്ചിനു ശേഷം തിരുമുടിയെഴുന്നള്ളത്ത് നടക്കും.
മണ്ണടിക്കാവിലെ വെളിച്ചപ്പാടിനെ വിളിക്കുന്ന പേരാണ് കാമ്പിത്താൻ. അസാധാരണമായ ദിവ്യശക്തി കാമ്പിത്താനുണ്ടെന്നു കരുതിപ്പോരുന്നു എന്നാൽ ഇതുവരെ രണ്ടു കാമ്പിത്താന്മാരെ ഈ ക്ഷേത്രത്തിൽ ഉണ്ടായിട്ടുള്ളൂ. കാമ്പിത്താൻവഴി ദേവി ഭക്തരോട് സംവദിക്കുന്നു എന്ന് വിശ്വസിച്ചുപോരുന്നു. ദിവ്യനായ ഈ വെളിച്ചപ്പാടിനെ ഭഗവതിയുടെ പ്രതിപുരുഷനായ കാമ്പിത്താനായി വാഴിച്ചു. ദിവ്യനായ ഇദ്ദേഹത്തിൻറെ അരുളപ്പാട് കേൾക്കുവാൻ ധാരാളം ആളുകൾ മണ്ണടിയിൽ എത്തിയിരുന്നു. ഇതറിഞ്ഞ് സന്തതികൾ ഇല്ലാതിരുന്ന കായംകുളം രാജാവ് മണ്ണടിക്കാവിൽ എത്തുകയും നിർദ്ദേശപ്രകാരം ഭജനം പാർക്കുകയും സങ്കടനികാമ്പിത്താൻറെവൃത്തി ഉണ്ടാകുകയും ചെയ്തു. രാജാവ് പ്രത്യുപകാരമായി ഭഗവതിക്ക് അതിവിശിഷ്ടമായ സ്സ്വർണമുടി കാമ്പിത്താൻറെ സാനിദ്ധത്തിൽ നടക്കുവെക്കുകയും ചെയ്തു. അത്ഭുതസിദ്ധി തെളിയിച്ച മധുര വാണിരുന്ന പാണ്ഡ്യരാജാവ് സ്വർണ വാളും ചിലമ്പും നൽകി. ആദ്യ കാമ്പിത്താൻ തൻറെ ദിവ്യദ്രിഷ്ടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വാളും ചിലമ്പും അദ്ദേഹത്തിൻറെ കാലശേഷം രണ്ടാമതായി എത്തിയ കാമ്പിത്താൻ തൻറെ ദിവ്യ ശക്തിയാൽ പറക്കടവിൽ നിന്നും കണ്ടെടുത്തു. ഭക്തജനങ്ങൾക്ക് അനുഗ്രഹം കൊടുക്കുന്ന വേളയിൽ ഈ വാളും ചിലമ്പും ധരിച്ചിരുന്നു. അക്കാലത്ത് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോവുകയും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ മഹാരാജാവ് രണ്ടുപേരെ ഭഗവതിയുടെ അരുളപ്പാട് കേൾക്കുവാനായി മണ്ണടിക്കാവിലേക്ക് അയച്ചു.
കാമ്പിത്താൻറെ അരുളപ്പാട് പ്രകാരമുള്ള അന്വേഷണത്തിൽ തിരുവാഭരണങ്ങൾ തിരികെ ലഭിക്കുകയും ഇതിന് പ്രത്യുപകാരമായി മഹാരാജാവ് പട്ടാഴി ദേശം കാമ്പിത്താന് കരമൊഴിവായി പതിച്ചു നൽകുകയും ചെയ്തതായി കൊട്ടാരത്തിലെ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കൊടുത്തിരിക്കുന്നത് പ്രസ്താവ്യമാണ്
പടിഞ്ഞാറെക്കവിൽ ഇന്നും കാമ്പിത്താൻറെ വാളും ചിലമ്പും സൂക്ഷിച്ചുവെച്ചിരിക്കുന്നു. ആദ്യത്തെ കാമ്പിത്താൻ ഇവ കല്ലടയാറ്റിൽനിന്ന് വീണ്ടെടുത്തതാണ്.
ചരിത്രപുരുഷനായ വേലുത്തമ്പിദളവ ഈ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ആത്മഹത്യ ചെയ്തതു എന്ന് മറ്റൊരു വിശ്വാസം.
മാനസിക പ്രശ്നങ്ങളും വിഷദംശനവുമായി ഇവിടെ എത്തിയിരുന്ന അനേകം രോഗികളെ സുഖപ്പെടുത്തിയ അത്ഭുതകഥകളുമുണ്ട് ഈ ക്ഷേത്രത്തിനു പറയാൻ.
മണ്ണടി എന്ന പേരുതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. നിലവിൽ ക്ഷേത്രം നിൽക്കുന്ന കാവിൽ പുല്ല് അറക്കുവനായി പോയ സ്ത്രീകളിൽ ഒരുവൾ തൻറെ അരിവാളിന് മൂർച്ച കൂട്ടുവാനായി അവിടെ കണ്ട ഒരു ശിലയിൽ ഉരച്ചപ്പോൾ ആ ശിലയിൽനിന്നും രക്തം പ്രവഹിച്ചു. ഇത് കണ്ട് അലറിവിളിച്ചത് കേട്ട് സമീപവാസികൾ ഓടിയെത്തി. അതിൽ ഒരാൾ മണ്ണ് വാരി അടിക്കാൻ പറയുകയും അങ്ങനെ ചെയ്തപ്പോൾ രക്തപ്രവാഹം നിലക്കുകയും ചെയ്തു. അങ്ങനെ മണ്ണ് വാരി അടിച്ച സ്ഥലത്തിന് മണ്ണടി എന്ന് പേരുണ്ടായി.
Monday, 11 November 2024
അമ്മ വള്ളിക്കാവിലമ്മ
മാതാ അമൃതാനന്ദമയീ ദേവിയുടെ എഴുപതാം പിറന്നാൾ ആണ് ഇന്ന്.1991-ൽ ഇതേ പോലെ ഒരു പിറന്നാൾ ദിനത്തിൽ അമ്മയെ ആദ്യമായി കണ്ട അനുഭവം പങ്കു വയ്ക്കുകയാണ്.
അതിന് മുൻപേ ആമുഖമായി പറയട്ടെ: അമൃതാനന്ദമയീ ദേവി, ശ്രീ ശ്രീ രവിശങ്കർ ഗുരുജി, സത്യസായിബാബ, സ്വാമി ചിന്മയാനന്ദൻ, സ്വാമി സത്യാനന്ദ സരസ്വതി, കാഞ്ചി ശങ്കരാചാര്യർ തുടങ്ങിയ മഹദ് ഗുരുക്കന്മാരെ ഈ ജന്മത്തിൽ ഇതിനോടകം നേരിൽ കാണുവാൻ സാധിച്ചിട്ടുണ്ട്. എന്നിരിക്കിലും ആരുടേയും ഭക്തനാകാനോ അനുയായിയാകാനോ തോന്നിയിട്ടില്ല. ഒരു പക്ഷെ എന്റെയുള്ളിലെ അഹന്ത കൊണ്ടോ അല്ലെങ്കിൽ ഒടുങ്ങാത്ത അന്വേഷിയുടെ മനസ്സു കൊണ്ടോ ആകാം. എങ്കിലും ആരേയും പുശ്ചിക്കാനോ തള്ളാനോ ഞാൻ തയ്യാറുമല്ല. രാജഋഷിയായ വിശ്വാമിത്രന്റെയല്ല മറിച്ച് എല്ലാവരും തന്നേക്കാൾ ഉന്നതരാണെന്ന് കരുതിയ വസിഷ്ഠമുനിയെയാണ് ഞാൻ മാതൃകയാക്കിയിട്ടുള്ളത്. ആ ചിന്തയെ ഒന്നു കൂടി ഉറപ്പിച്ച അനുഭവം കൂടിയായിരുന്നു അമ്മയെ കണ്ട ആ ആദ്യ അനുഭവം.
എന്റെ നാട്ടിലെ ഒരു പഴയ സുഹ്രുത്താണ് സുരേഷ്. നാലാം ക്ലാസ്സിൽ ഞങ്ങൾ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. പിന്നീട് രണ്ട് സ്ക്കൂളുകളിലേക്ക് മാറി. ഡിഗ്രിക്ക് സുരേഷും ചങ്ങനാശ്ശേരി എൻഎസ്സ്എസ്സിലേക്കെത്തി. അങ്ങനെ ഞങ്ങൾ വീണ്ടും അടുത്ത സ്നേഹിതരായി. സുരേഷ് പഠിക്കാൻ വളരെ മിടുക്കനാണ്. എല്ലായ്പ്പോഴും ചിരിക്കുന്ന, സൗമ്യമായി പെരുമാറുന്ന, നെറ്റിയിൽ എന്നും വെളുത്ത ഭസ്മക്കുറിയുമായി വരുന്ന സുഹ്രുത്ത്.
ചെങ്ങന്നൂരിലേക്കുള്ള പോക്കുവരവുകളിലാണ് കൂടുതലും ഒരുമിച്ചുണ്ടാകാറുള്ളത്. അങ്ങനെ ഒരിക്കലാണ് സുരേഷ് 'അമ്മ'യെ കുറിച്ച് പറയുന്നത്. സുരേഷും അവരുടെ കുടുംബവും അമ്മയുടെ ഭക്തരാണ്. കേട്ടിട്ടുണ്ടുന്നല്ലാതെ എനിക്ക് വലുതായി ഒന്നും അറിയുകയുമില്ല. സുരേഷിൽ നിന്ന് അമ്മയെ കുറിച്ച് കേട്ടെങ്കിലും എനിക്കെന്തോ അത്ര വിശ്വാസമായില്ല. അത് ഞാൻ തുറന്ന് പറയുകയും ചെയ്തു.
എന്തായാലും ഒരു ജിജ്ഞാസയുടെ പുറത്ത് സുരേഷ് ക്ഷണിച്ചതു പ്രകാരം അമ്മയെ കാണാൻ ഞാനും അമ്മയുടെ ഒരു പിറന്നാൾ ദിനത്തിൽ കൊല്ലത്തേക്ക് പോയി. അന്ന് അങ്ങോട്ടേക്ക് പാലം ഒന്നും ആയിട്ടില്ല. കടത്ത് കടന്നത് മാത്രം ഓർമ്മയിലുണ്ട്.
ആശ്രമവും അന്നത്ര വലുതല്ല. പിറന്നാൾ ദിനം ആയതു കൊണ്ട് നല്ല തിരക്കുണ്ടായിരുന്നു. ഇന്നവിടെ കാണുന്ന പ്രധാന മണ്ഡപത്തിന്റെ വലതു വശത്തായി ഒരു കുടിലു പോലെ ഒരു ചെറിയ വീട്ടിലാണ് അന്ന് അമ്മ ഭക്തരെ കാണുന്നത്. പുറകിൽ കടലാണ്.
ആ വീടിന് മുൻവശത്ത് ഒരു വലിയ ഹാളുണ്ട്. മൂന്ന് വശവും അരമതിൽ മാത്രമുള്ള ഹാളിൽ അമ്മ ഇരിക്കുന്നു. മുൻപിൽ ചാണകം മെഴുകിയ തറയിൽ കാണാൻ ചെന്നവർ പുറകിലായി കയറി ഇരിക്കണം. മുൻനിരയിൽ ഉള്ളവരെ ഓരോരുത്തരായി ഇരുന്നു കൊണ്ട് തന്നെ മുന്നോട്ട് നിരങ്ങി അമ്മയുടെ അടുത്തേക്ക് എത്തും. അമ്മ അവരെ ആശ്ലേഷിക്കും. ചെവിയിൽ എന്തോ പറയും. അവർ മാറുന്നതനുസരിച്ച് നാലു വരിയായി ഇരിക്കുന്ന അടുത്ത നിര മുന്നിലേക്ക് നീങ്ങും. ഇതാണ് രീതി.
മുറ്റത്ത് ചെരുപ്പഴിച്ചു വച്ച് ഞങ്ങളും അകത്തേക്ക് കയറിയിരുന്നു. ഒന്നാമത് എനിക്ക് വിശ്വാസമില്ല. പോരാത്തതിന് ചാണകം മെഴുകിയ തറയിലെ ഇരുപ്പും, ഇരുന്നോണ്ടുള്ള നിരങ്ങലും. ആകെപ്പാടെ ഒരു ചളിപ്പ്. പാന്റ് അഴുക്കാവുമോ എന്ന ഭയമാണെനിക്ക് സുരേഷാകട്ടെ പാവം, വിദേശികളടക്കമുള്ള മറ്റ് ഭക്തരുടെ ഒപ്പം ചെറിയ ശബ്ദത്തിലുള്ള നാമം ജപവുമൊക്കെയായി ഇരിക്കുന്നു. ഞാൻ അമ്മ ഓരോരുത്തരേയായി ആശ്ലേഷിക്കുന്നതും, ചിലരുടെ കരച്ചിലും ഒക്കെ കൂടിയുള്ള കൗതുക കാഴ്ചകൾ കണ്ടങ്ങനെ ഇരിക്കുകയാണ്.
സമയമങ്ങ് പോകെപോകെ എനിക്കെന്തോ ഒന്ന് സംഭവിക്കുന്ന പോലെ ഒരു തോന്നൽ. തോന്നലല്ല. പയ്യെ മുന്നോട്ട് നിരങ്ങി അമ്മയുടെ അടുത്തെത്താറായപ്പോളേക്കും ശരീരമാകെ ഒരു തരിപ്പ്. അതോ വിറയലോ? ഒന്നും പറയാനാവില്ല, പക്ഷെ ആകെ ശരീരമില്ല എന്നൊരു തോന്നൽ. അപ്പൂപ്പൻതാടി പോലെ തീരേ ഭാരം കുറഞ്ഞ എന്തോ പോലെയായി ഞാൻ. മനസ്സിൽ വല്ലാത്ത ഒരാരവം.. ഒരാഹ്ളാദം.. കാരണമില്ലാത്ത ഒരാനന്ദം.. അത് അനുഭവിക്കണം. കുളിര് കോരുന്ന ആ അവസ്ഥയിൽ നിന്ന് തിരിച്ചിറങ്ങാനേ തോന്നില്ല.
എനിക്കാണേൽ ചുറ്റുമൊന്നും കാണാനേ ഇല്ല. കേൾക്കാനും! ആകെ കാണുന്നത് വെള്ള വസ്ത്രത്തിൽ പൊതിഞ്ഞ അമ്മയുടെ രണ്ടു കയ്യുകൾ എന്നെ വലിച്ചടുപ്പിച്ച് ആശ്ലേഷിക്കുന്നതാണ്. ചെറു ചിരിയോടെ ചെവിയിലേക്ക് അമ്മ പറഞ്ഞത് "മോൻ നന്നായി പഠിക്കണം'' എന്ന് മാത്രം. തൊട്ടടുത്ത പാത്രത്തിൽ നിന്നെടുത്ത് പ്രസാദമെന്നോണം മിട്ടായിയും തന്നു.
ആ നിമിഷം ! ബോധത്തോടെ നിൽക്കുമ്പോളേക്ക് ഞാൻ മുറ്റത്തേക്ക് ഇറങ്ങിക്കഴിഞ്ഞു.. നിറഞ്ഞ ചിരിയുമായി സുരേഷവിടെ നിൽക്കുന്നു. എന്റെ വിറയൽ അപ്പോളും മാറിയിട്ടില്ല. ഞങ്ങൾ നടന്നു കുറച്ച് മാറിയപ്പോളേക്കും ഞാൻ നോർമലായി. എന്റെ അനുഭവം സുരേഷിനോട് പങ്കുവച്ചു. അപ്പോളും അയാൾ ചിരിച്ചു. നിഷ്ക്കളങ്കമായി!
വർഷങ്ങൾക്ക് ശേഷം വീണ്ടും പല തവണ ഞാൻ അമ്മയെ കണ്ടിട്ടുണ്ട്. പക്ഷെ പിന്നീടൊരിക്കലും അങ്ങനെയൊരു തോന്നൽ ഉണ്ടായിട്ടില്ല. അന്നുണ്ടായ ആ 'ആനന്ദം' ഞാൻ തേടിക്കൊണ്ടേയിരുന്നു. പിന്നീടാരിക്കൽ കൂടി എനിക്കതു പോലെ ഒരാനന്ദം തോന്നിയത് "Past Life Regression” ചെയ്തപ്പോളാണ്. അതും, പൂർവ്വ ജന്മത്തിലെ ആത്മാവു് ശരീരം വിട്ട് പറന്നുയർന്ന നേരം! എന്തൊരു ആനന്ദമായിരുന്നത്!! പിന്നീടൊരിക്കലതെഴുതാം.
ഇന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന ലോകത്തെ നിരാലംബരായ ലക്ഷക്കണക്കിന് മനുഷ്യരുടെ അമ്മയായ അമ്യതാനന്ദമയി ദേവിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.. 🥰🙏❤️
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Tuesday, 29 October 2024
വിശ്വ ഹിന്ദു ബോർഡ്
🌤️🌤️🌤️ അങ്ങനെ മോദി സർക്കാർ പതിനൊന്നാം വർഷത്തിൽ ഹിന്ദുക്കൾക്കായി ഒരു നിയമം പാസ്സാക്കി !
ഭാരത സർക്കാർ ഒരു "വിശ്വ ഹിന്ദു ബോർഡ്" രൂപീകരിക്കാൻ നിയമം പാസ്സാക്കിയിരിക്കുന്നു. ഇത് പ്രകാരം വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സമസ്ത ഹിന്ദുക്കൾക്കുമായി ദേശീയ തലത്തിൽ ഒരു ബോർഡ് രൂപീകരിച്ച് സംസ്ഥാന തലത്തിൽ അതിന്റെ ഘടകങ്ങളും ഉണ്ടാക്കും.
ഇതിൽ അതാത് സംസ്ഥാനങ്ങളിലെ ഹൈന്ദവ വിഭാഗത്തിലെ എല്ലാ ജാതി വിഭാഗങ്ങൾക്കും സംഘടനകൾക്കും തുല്യ പ്രാധാന്യത്തോടെ സ്ഥാനങ്ങൾ ഉണ്ടാകും. ഇവരുടെ ഭരണ സമിതിക്ക് വിശാലമായ അധികാരങ്ങളാണ് ഉണ്ടാവുക.
1. ക്ഷേത്രഭരണമാണ് ഒന്നാമത്തേത്. സർക്കാരിൽ നിന്നും ക്ഷേത്രഭരണം എടുത്ത് അതത് സംസ്ഥാന വിശ്വ ഹിന്ദു ബോർഡുകൾക്ക് നൽകും.
2. സ്വത്ത് അവകാശമാണ് രണ്ടാമത്തേത്. അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കളും ഹൈന്ദവ സ്വത്തുക്കളും തിരികെ പിടിക്കാനുള്ള വിശാലമായ അവകാശമാണ് ഇത്.
(ഭാരത ഭൂമി പണ്ടേ ഹൈന്ദവ ദേവ ഭൂമി ആണല്ലോ?) അതിൽ വലിയൊരു പങ്ക് ക്ഷേത്രങ്ങളുടേയും രാജാക്കന്മാരുടേയും ആയിരുന്നു. ഇവയൊക്കെ വൈദേശിക ആക്രമണകാരികളും അവരുടെ പിൻഗാമികളും പിടിച്ചെടുത്ത് അനുഭവിക്കുന്നതിൽ പെടും.
ഇത്തരം സ്വത്തുക്കൾ വിശ്വഹിന്ദു ബോർഡിന് തങ്ങളുടെതാണന്ന് ബോദ്ധ്യപ്പെട്ടാൽ ഇനി മുതൽ സ്വന്തമാക്കാം. നിലവിലെ കൈവശക്കാർക്ക് കേവലം ഒഴിഞ്ഞ് പോകാൻ നോട്ടീസ് കൊടുത്താൽ മതിയാകും. ഇതിനെതിരെ പരാതി ഉള്ളവർക്ക് കോടതിയിൽ പോകാനാവില്ല, മറിച്ച് വിശ്വ ഹിന്ദു ബോർഡ് ട്രൈബ്യൂണലിനെ കഴിഞ്ഞ ആയിരം വർഷത്തെ തങ്ങളുടെ പൂർവ്വികരുടെ കൈവശ അവകാശ രേഖകളുമായി സമീപിക്കാം.
പക്ഷേ ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും. സുപ്രീം കോടതിയിൽ പോലും ചോദ്യം ചെയ്യാനാവില്ല' എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത.
അതായത് ഹിന്ദുക്കൾക്ക് അയോദ്ധ്യ പോലെ തങ്ങളുടെ ഭഗവാന്റെ ജന്മസ്ഥലത്തിനായി അഞ്ഞൂറ് കൊല്ലം യുദ്ധത്തിലോ കോടതിയിലോ ഒന്നും പോരടിക്കേണ്ട ! വെറുതേ നോട്ടീസ് കൊടുത്താൽ മതി.
നിലവിലെ ഉടമസ്ഥരെ ഒഴിപ്പിച്ച് അത് ബോർഡിനെ ഏൽപ്പിക്കേണ്ടത് സർക്കാരിന്റെ ചുമതലയാകും. താജ് മഹലും, കാശിയും മഥുരയും തൊട്ട് പാളയം ഗണപതി ക്ഷേത്രത്തിന്റെ നഷ്ടമായ സ്ഥലം വരെ തിരിച്ചു പിടിക്കുന്നത് ഇനി എന്തെളുപ്പം !"
പാർലിമെന്റിലും പുറത്തും എന്തിന്, അന്താരാഷ്ട്ര തലത്തിൽ പോലും കനത്ത പ്രതിഷേധമാണ് ഈ ബില്ലിനെതിരെ പ്രതിപക്ഷം നടത്തിയത്. രാജ്യത്തെ ന്യൂനപക്ഷത്തെ ഈ നിയമം തകർക്കുമെന്ന് കോൺഗ്രസ്സ് പറഞ്ഞു.
പുറത്ത് കിളിയൻത്തറ ഷാപ്പിലിരുന്ന് അന്തിക്കള്ള് മോന്തുന്ന സഖാവ് വണ്ടൻ സുകുമാരൻ മുതൽ അമേരിക്കൻ വൈറ്റ് ഹൗസിലിരുന്ന് ജോ ബൈഡൻ വരെ മോദി സർക്കാരിന്റെ ഈ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചു.
ഇത്തരം നിയമങ്ങൾ ഒരു ജനാധിപത്യ രാജ്യത്തെ അപ്പാടെ മതാധിപത്യ രാജ്യമാക്കുമെന്ന് താലിബാൻ തലയിൽ ഓട്ടയിട്ട മലാല യൂസഫ് സഹായ് ലണ്ടനിലെ ബഹുനില മന്ദിരത്തിന്റെ മട്ടുപ്പാവിൽ ഇരുന്ന് സ്റ്റാർബക്സ് കോഫി രുചിച്ചു കൊണ്ട് എക്സിൽ കുറിച്ചു ! 🌤️🌤️🌤️
അങ്ങനെ ലോക മനസ്സാക്ഷിയെ ആകെ ഞെട്ടിച്ച ആ മനോഹര നിയമം പ്രാബല്യത്തിൽ വന്നപ്പോളേക്കും അലാറമടിച്ചു ഞാൻ ഞെട്ടിയുണർന്നു!..
ബെഡ് സൈഡ് ടേബിളിൽ നിന്ന് വെള്ളമെടുത്ത് അണ്ണാക്കിലേക്ക് കമഴ്ത്തവേ ഞാൻ ചിന്തിച്ചു, ശൊടാ..' ഇത് തന്നെയല്ലേ വഖഫ് നിയമം ?!..'
1995-ൽ നരസിംഹറാവു സർക്കാർ ഭരണം വിട്ട് പോകും മുൻപ് പാർലിമെന്റിൽ പാസ്സാക്കിയ ഭേദഗതി നിയമമാണല്ലോ ഇത് . വഖഫ് നിയമത്തിലെ നാല്പതാം അനുച്ചേദപ്രകാരം വഖഫ് ബോർഡിന് തങ്ങളുടേതാണെന്ന് തോന്നുന്ന ഭാരതത്തിലെ ഏതൊരു വസ്തുവും സ്വന്തമാക്കാം.
29 കൊല്ലം മുൻപ്, കോൺഗ്രസ്സ് രാജ്യത്തോട് ചെയ്ത ഈ ചതി നിലവിലുണ്ടായിട്ടും ആരുമറിയാത്ത ഈ കരിനിയമത്തിനെ എന്റെ ഒരു സ്വപ്നത്തിൽ വിശ്വ ഹിന്ദു എന്ന് പേരു മാറ്റിയപ്പോൾ പോലും എന്തൊരു ബഹളമായിരുന്നു ?!
ഹമ്പടാ.. 🙂↔️
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Sunday, 13 October 2024
സംഘത്തിന്റെ നൂറാം പിറന്നാൾ
"വരുന്ന മൂന്ന് നൂറ്റാണ്ടുകൾ, നിങ്ങൾ ഈ മാതൃഭൂമിയായ ഭാരതാംബയെ പൂജിക്കൂ, എങ്കിൽ അമ്പത് വർഷം കഴിയുമ്പോൾ അവൾ സ്വതന്ത്രയാകും, പിന്നീടു ഒരു മൂന്ന് നൂറ്റാണ്ടുകളുടെയുള്ളിൽ അവൾ, പരമവൈഭവത്തിലെത്തും, ഒപ്പം വിശ്വ ഗുരുവാകും"
-#സ്വാമി_വിവേകാനന്ദൻ, 1897-ൽ നൽകിയ ആഹ്വാനമാണിത്.
1893-ലെ വിശ്വപ്രസിദ്ധ ചിക്കാഗോ മത സമ്മേളനവും, തുടർന്ന് നാല് വർഷം നീണ്ടു നിന്ന തന്റ്റെ വിശ്വ പ്രസിദ്ധമായ അമേരിക്കൻ - ഇംഗ്ലണ്ട് യാത്രകൾക്ക് ശേഷവും കൊളംബോ വഴി ഭാരതത്തിൽ മടങ്ങിയെത്തിയ സ്വാമിജി തന്റ്റെ വിഖ്യാതമായ പ്രസംഗ പരമ്പരയിൽ ഭാരതത്തിലെ യുവജനതയോട് നടത്തിയ ആഹ്വാനമായിരുന്നു ഇത്.
(കൊളംബോ മുതുൽ എൽമോറ വരെ എന്ന സ്വാമിജിയുടെ പ്രസംഗ പരമ്പര രേഖപ്പെടുത്തിയ പുസ്തകത്തിൽ നിന്നും)
AD950 -മാണ്ടിൽ ആരംഭിച്ച വൈദേശിക ആക്രമണ പരമ്പരകളിൽ നിന്നും, നരകം തീർത്ത വൈദേശിക അടിമത്വത്തിൽ നിന്നും സ്വാമിജി 1897-ൽ പ്രവചിച്ചതു പോലെ കൃത്യം അമ്പതാം വർഷം 1947-ൽ ഭാരതം, അവളുടെ അടിമത്വത്തിന്റ്റെ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം നേടി.
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റ്റെ വമ്പൻ പരാജയം നൽകിയ ആഘാതത്തിൽ ഹതാശരായി, തങ്ങളുടെ മാതൃഭൂമിക്ക് വന്ന് ഭവിച്ച ദുർവിധിയിൽ നിരാശയുടെ പടുകുഴിയിലാണ്ട് പ്രജ്ഞയറ്റു കിടന്ന ഒരു ജനതയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റ്റെ അവസാനത്തോടെ ഭാരതത്തിൽ ഉണ്ടായിരുന്നത്.
ഉറങ്ങിക്കിടന്ന ആ മഹദ്ജനതയുടെ ഞരമ്പുകളിൽ പ്രത്യാശയുടേയും, ആത്മവിശ്വാസത്തിന്റ്റേയും ആഗ്നേയ തരംഗങ്ങൾ ജ്വലിപ്പിച്ചത്, പാശ്ചാത്യ ലോകത്തിനെ, ഭാരതത്തിന്റ്റെ ആത്മീയതയുടെ അഭൗമികമായ തേജസ്സിനാൽ അമ്പരപ്പിച്ച് മടങ്ങിയെത്തിയ ഒരു യുവസന്യാസി ആയിരുന്നു. സ്വാമി വിവേകാനന്ദൻ !
കാളീ ദേവിയായി സാക്ഷാൽ പരാശക്തി തന്നെ അനുഗ്രഹവർഷം ചൊരിഞ്ഞ ഈ യുവ സന്യാസിയുടെ ആത്മാവിനെ ഉണർത്തുന്ന വാഗ്ധോരണികൾ ഭാരതത്തിന്റെ യുവ മനസ്സുകളെ പ്രകമ്പനം കൊള്ളിച്ചു...
കൊളംബോയിൽ നിന്നും, മദ്രാസിലേക്കും, അവിടെ നിന്ന് കൽക്കത്തായിലേക്കും തുടർന്ന് രാജ്യത്തിന്റ്റെ ഓരോ കോണുകളിലും കൊടുങ്കാറ്റ് പോലെ സ്വാമിജി എത്തി. ലക്ഷക്കണക്കിന് ജനങ്ങൾ അദ്ദേഹത്തിന്റ്റെ വാക്കുകൾ ഉൾക്കൊണ്ട് ആത്മവിശ്വാസവും ആത്മാഭിമാനവും വീണ്ടെടുത്തു.
"ഉണരൂ, എഴുന്നേൽക്കൂ, പ്രവർത്തിക്കൂ" എന്ന അദ്ദേഹത്തിന്റ്റെ സിംഹഗർജ്ജനം ഭാരതീയ സിരകളിൽ സ്വാഭിമാനം നിറച്ചു. പിന്നീടുള്ളതാണ്, ആധുനിക ഭാരതത്തിന്റ്റെ യഥാര്‍ത്ഥ സമര ഗാഥ..!!!
ബാലഗംഗാധര തിലകനും, ലാലാ ലജ്പത്റായിയും, ഗാന്ധിജിയും, പട്ടേലും തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും മികച്ച പോരാളി, നേതാജി സുഭാഷ് ചന്ദ്ര ബോസും, ആർഎസ്സ്എസ്സ് സ്ഥാപകൻ ഡോ:കേശവ ബലിറാം ഹെഡ്ഗേവാറും, ഹിന്ദു മഹാസഭ നേതാവായിരുന്ന വീര സവർക്കറും, വിപ്ലവ സിംഹങ്ങളായിരുന്ന ഖുദിറാം ബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ അനേകായിരം അനശ്വരരായ സമര നക്ഷത്രങ്ങളെല്ലാം, സ്വാമി വിവേകാനന്ദനിൽ നിന്നും ഉയിരും, ഉശിരും ഉൾക്കൊണ്ട് ഭാരതത്തിന്റെ സ്വാതന്ത്യത്തിനായി ഇറങ്ങിയവരായിരുന്നു.
എന്നാൽ ഇവരിൽ ഒരാൾ മാത്രം മറ്റൊരു കാര്യം കൂടി ചിന്തിച്ചു. അത് നാഗപ്പൂരിൽ നിന്നുള്ള ആ ഒരു ഡോക്ടറായിരുന്നു... ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ എന്ന ഡോക്ടർജി..!
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നാഗപ്പൂർ മേഖലയുടെ ചുമതലയിൽ ഉണ്ടാവുകയും, ബംഗാളിലെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയിൽ പ്രവർത്തിക്കുകയും 1921-ൽ ഗാന്ധിജിയുടെ അഹ്വാനപ്രകാരം സ്വാതന്ത്യ സമരാഗ്നിയിൽ ജയിലിൽ അടക്കപ്പെടുകയും ചെയ്ത യുവ നേതാവ്...
വിശാലമായ ഭാരതഭൂമിയുടെ പത്തിലൊന്നു പോലുമില്ലാത്ത ഒരു യൂറോപ്യൻ രാജ്യം ദുഷ്കരമായ കടൽ വഴികൾ താണ്ടിയെത്തി തന്റെ ഈ മഹത്തായ മാതൃഭൂമിയെ എങ്ങനെ കീഴടക്കി എന്നദ്ദേഹം ഗാഢമായി ചിന്തിച്ചു. എന്തുകൊണ്ട് ഭാരതം ഒരു സഹസ്രാബ്ദത്തോളം നിരന്തരമായി വൈദേശിക ആക്രമണത്തിന് ഇരയായി എന്ന ചിന്ത അദ്ദേഹത്തെ അലട്ടി. ഒടുവിൽ ഉത്തരവും അദ്ദേഹം തന്നെ കണ്ടെത്തി.
പാശ്ചാത്യലോകം അന്ധകാരത്തിൽ ആയിരുന്നപ്പോൾ വിജ്ഞാനത്തിന്റെയും, സമ്പത്തിന്റെയും, സംസ്കാരത്തിന്റെയും ഈറ്റില്ലമായിരുന്ന ഭാരതഭൂമി വൈദേശിക നുകത്തിന് കീഴിൽ ഞെരിഞ്ഞമരുന്നതിന് കാരണമാണ് ഡോക്ടർജി തേടിയത്.
മഹനീയമായ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ മറന്ന് അനേകമനേകം ജാതികളും ഉപജാതികളുമായി പിരിഞ്ഞ് പരസ്പര സ്‌പർദ്ധ മുറ്റിയ അന്ധതയോടെ കഴിയുന്ന ഈ ജനതയുടെ അനൈക്യമാണ് വൈദേശികർക്ക് വളമായതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
വിചിത്രവും ദൗർഭാഗ്യകരവുമായ ഈ മനോഭാവം വച്ചു പുലർത്തുന്ന ഒരു ജനത എത്ര തീക്ഷണമായ സമരം നടത്തി പാരതന്ത്യത്തിൽ നിന്നും മുക്തി നേടിയാലും അത് ക്ഷണികമായിരിക്കും എന്നും ഈ ജനത വീണ്ടും തമ്മിൽ തല്ലി ശത്രുക്കൾക്ക് ഇരയാകും എന്ന് ആ ക്രാന്തദർശി കണക്കാക്കി.
ജാതി, മത, വർഗ്ഗ, വർണ്ണ, ഭാഷാഭേദമന്യേ ഭാരതീയർ തങ്ങളുടെ മാതൃഭൂമിയെ മാതാവായി കാണുകയും ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുകയും മാതൃഭൂമിയുടെ പരമ വൈഭവത്തിനായി അർപ്പണ മനോഭാവത്തോടെ സ്വാർത്ഥ ലാഭം വെടിഞ്ഞ് ഒരുമിക്കുകയും വേണമെന്ന് ഡോക്ടർജി മനസ്സിലാക്കി.
ഈ ലക്ഷ്യത്തിലേക്ക് ഒരുമിക്കാൻ ഭാരതീയർക്ക് കേവലമായൊരു സംഘടന പോരായെന്നും അതിന് മൂല്യങ്ങളോട് കൂടിയ ധാർമ്മികമായ ഒരടിത്തറ കൂടി ഉണ്ടാവണമെന്നും മാതൃഭൂമിക്കായി നിസ്വാർത്ഥ സേവനം നടത്താൻ മക്കൾ സ്വയം സമൂഹത്തിലെ സേവകരാകണമെന്നും അദ്ദേഹം തീരുമാനിച്ചു.
അവിടെ അദ്ദേഹത്തിന് മാർഗ്ഗദർശിയായത് വീണ്ടും സ്വാമി വിവേകാനന്ദനാണ്. ഭാരതീയർ തങ്ങൾ അകപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യണമെന്നും ആഴ്ചയിൽ ഒരിക്കൽ എങ്കിലും, പറ്റിയാൽ ദിവസവും കുറച്ചു സമയം സമൂഹത്തിലെ വിവിധ ശ്രേണിയിൽ ഉള്ളവർ മറ്റ് വ്യത്യാസങ്ങൾ മറന്ന് ഭാരതാംബയുടെ പോരാളികളായി ഒരുമിച്ച് കൂടി ആശയങ്ങൾ പങ്കു വയ്ക്കണമെന്നും ഉള്ള സ്വാമിജിയുടെ ആശയം ഡോക്ടർ ഹെഡ്ഗേവാറിനെ ആകർഷിച്ചു. ദേശഭക്തിയും, ധാർമ്മിക ചിന്തയും, സ്വഭാവ നൈർമല്യവുമുള്ള ധൈര്യശാലികളായ ചെറുപ്പക്കാരെ വാർത്തെടുക്കണമെന്നും അവർ ഈ സമൂഹത്തിലേക്കിറങ്ങുമ്പോൾ സമൂഹവും രാഷ്ട്രവും കൂടുതൽ കരുത്തുറ്റതും പാവനവും ആകുമെന്ന് ഡോക്ടർജി വിഭാവനം ചെയ്തു.
"വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്ര നിർമ്മാണം". ഭാരതത്തിന്റെ സഹസ്രാബ്ദം പിന്നിട്ട രോഗത്തിന് ഡോക്ടർജി കണ്ടു പിടിച്ച മരുന്ന് അതായിരുന്നു. ആ മരുന്നിന്റെ ബ്രാൻഡ് നെയിമാണ് RSS എന്ന രാഷ്ട്രീയ സ്വയം സേവക സംഘം!
ആ സംഘമാണ്, പരസഹസ്രം സ്വയം സേവകരാണ് ഇന്ന് ഈ സംസ്കൃതിയുടെ കാതലിനെ കാത്തു സൂക്ഷിക്കുന്ന ആവരണം. അത് വെട്ടിമാറ്റാൻ ശത്രുക്കൾ ശ്രമിക്കുന്നതിന് കാരണവും മറ്റൊന്നല്ല. കാവൽക്കാരനാണല്ലോ കൊള്ളക്കാരന്റെ ശത്രു.
എന്നാൽ ഭാരതത്തിന്റെ ആത്മാവിൽ അലിഞ്ഞ് ചേർന്നിരിക്കുന്ന സംഘം നിശബ്ദമായി തങ്ങളുടെ പ്രവർത്തനം തുടരുകയാണ്. സഫലമായ ആ കർമ്മകാണ്‌ഡത്തിലെ നൂറാം അദ്ധ്യായം തുറന്നിരിക്കുന്നു..
പരസഹസ്രം വർഷങ്ങളിലേക്ക് ആ യാത്ര തുടരണം. സ്വാമി വിവേകാനന്ദൻ പ്രത്യാശിച്ചതു പോലെ ഉള്ള സപര്യയാണ് സംഘം തുടരുന്നത്.. പരമ വൈഭവത്തിലേക്കുള്ള യാത്ര ...
പിറന്നാൾ ആശംസകൾ 🪔💐🇮🇳
💐💐💐💐💐💐💐💐💐💐💐💐
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
ഭാരതീയരെ അക്ഷരം പഠിപ്പിച്ചത് ബ്രിട്ടീഷുകാരല്ല
മതപരിവർത്തനത്തിന് വന്ന മിഷണറിമാരാണ് ഭാരതീയരെ അക്ഷരം പഠിപ്പിച്ചത് എന്നാണ് പലരുടെയും വിശ്വാസം.
ആര്യഭട്ടനും ഭാസ്കരാച്യരും സോമഗുപ്തനും തുടങ്ങി സംഗ്രാമ മാധവനടക്കം, പൂജ്യം മുതൽ കാൽകുലസും ആധുനിക ഗണിതശാസ്ത്രത്തിനുമപ്പുറം വരെയും
(അമേരിക്കൻ മലയാളി ശാസ്ത്രജ്ഞൻ, ഡോ. ഇ സി ജി സുദർശൻ സാക്ഷ്യപ്പെടുത്തിയ പ്രകാരം)കണ്ടുപിടിച്ച ഭാരതീയർക്കു വിദ്യാഭ്യാസം ലഭിച്ചത് ബ്രിട്ടീഷുകാരിൽ നിന്നായിരുന്നു എന്ന് പ്രചരിപ്പിക്കുന്നതിന്റെ പൊളിറ്റിക്കൽ കറെക്ടനെസ്സ് ആർക്കും തിരക്കണ്ടേ?
എന്തിനധികം, ശുദ്ധ മലയാളത്തിൽ ക്‌ളാസിക് കൃതികളായ "അദ്ധ്യാത്മ രാമായണവും, തുള്ളൽ കൃതികളും, ജ്ഞാനപ്പാനയും, കൃഷ്ണഗാഥയും" എഴുതി രണ്ടും മൂന്നും നൂറ്റാണ്ടു കഴിഞ്ഞു മാത്രമിവിടെ എത്തിയ ഹെർമൻ ഗുണ്ടർട്ടാണ്, നമ്മളെ 'കുത്തും കോമയും' ഇടാൻ പഠിപ്പിച്ചതെന്നു പ്രചരിപ്പിക്കുന്ന മിഷനറി സഭകളെയും അത് ആവർത്തിച്ചു കൊണ്ടിരിക്കുന്ന പാഠ്യ പദ്ധതികളെയും കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
പുതുതായി വരുന്ന പാശ്ചാത്യ മത പ്രചാരകർക്ക് ക്രിസ്തുമത പ്രചരണത്തിനുതകുന്ന നിഘണ്ടു നിർമിച്ചത് പോലും തലശേരിയിലും പരിസരത്തുമുള്ള നാടൻ കുടിപ്പള്ളിക്കൂടം ആശാന്മാരുടെ സഹായത്താൽ ഹെർമൻ ഗുണ്ടർട്ട് നടത്തിയ സൃഷ്ടി മാത്രമായിരുന്നു എന്ന് എത്ര പേർക്കറിയാം.
വിദേശികൾ തുണിയുടുക്കാൻ പഠിക്കുന്നത് മുൻപേ ലോകോത്തര സർവകലാശാലകൾ ഭാരതത്തിൽ ഉണ്ടായിരുന്നു എന്ന് എത്ര പേർക്കറിയാം?
💎തക്ഷശില
💎നളന്ദ
💎ടെൽഹാര
💎രത്നഗിരി
💎വിക്രമശില
💎ജഗത് ശില
💎പുഷ്പഗിരി
💎വല്ലഭി സർവകലാശാല
💎വിക്രമ പുരി
💎കാന്തള്ളൂർ
എവിടെനിന്നുള്ള അറിവും സ്വീകരിക്കുക എന്ന ഭാരതീയ ആപ്തവാക്യം അനുസരിച്ചായിരുന്നു, അവിടെ ഓരോ ഇടത്തും പാഠ്യവിഷയങ്ങളേയും , പഠിതാക്കളേയും , അദ്ധ്യാപകരെയും ക്രമപ്പെടുത്തിയിരുന്നത്.
ഏത് വർണ്ണത്തിൽ നിന്നുള്ള അദ്ധ്യാപകരും ബ്രാഹ്മണ്യം നേടണം എന്നത് അദ്ധ്യാപനത്തിന്റെ അളവുകോൽ ആയിരുന്നു.
വനവിജ്ഞാനം, പക്ഷി/മൃഗ ഭാഷകൾ പഠിപ്പിച്ചിരുന്ന നളന്ദസർവകലാശാലയിൽ ആദിവാസികൾക്കു പോലും ബ്രാഹ്മണ്യം നിർബന്ധം ആയിരുന്നു.
ബ്രാഹ്മണ്യം നേടിയ അദ്ധ്യാപകർക്കു എപ്പോൾ വേണമെങ്കിലും അവരവരുടെ വർണ്ണത്തിലേക്ക് തിരികെ പോകാമായിരുന്നു.
എന്നാൽ വൈശംഭായണൻ, മേജയൻ, ശാഖലൻ, ഗോതകീ, സമീകൻ, തുടങ്ങിയ ആദിവാസികൾ മരണം വരെ ബ്രാഹ്മണർ ആയി നളന്ദയിലും തക്ഷശിലയിലും തുടർന്നു.
🌺വേടൻ എഴുതിയ രാമായണം.
🌺മുക്കുവൻ രചിച്ച മഹാഭാരതം
🌺ആദിവാസികൾ ഉൾപ്പെടെ ചേർന്ന് ക്രോഡീകരിച്ച ചതുർവേദങ്ങൾ.
🌺നാടോടികളും, കൽപ്പണിക്കാരും കൃഷിക്കാരും സംഗീതജ്ഞരുമടങ്ങിയ ജന സാമാന്യർ നിർമ്മിച്ച ഗന്ധർവ്വ വേദം,ആയുർവ്വേദം ഉൾപ്പെടെയുള്ള ഉപവേദങ്ങൾ.
🌺 വനത്തിലും കൊട്ടാരത്തിലും ഒരു പോലെ ജീവിച്ചു വന്നവർ രചിച്ച ആരണ്യകങ്ങൾ ബ്രാഹ്മണങ്ങൾ
🌺ഉത്‌പത്തിശാസ്‌ത്രം
🌺 സൃഷ്‌ടിക്രമരഹസ്യം
🌺 അധ്യാത്മശാസ്‌ത്രം
🌺മന്ത്രശാസ്‌ത്രം
🌺തന്ത്രശാസ്‌ത്രം
🌺മോക്ഷശാസ്‌ത്രം
🌺ധർമ്മശാസ്‌ത്രം
🌺യോഗശാസ്‌ത്രം
🌺തര്‍ക്കശാസ്‌ത്രം
🌺രാഷ്‌ട്രമീമാംസ
🌺നരവംശശാസ്‌ത്രം
🌺ജന്തുശാസ്‌ത്രം
🌺വൈദ്യശാസ്‌ത്രം
🌺ശബ്‌ദശാസ്‌ത്രം
🌺 ജ്യോതിശാസ്‌ത്രം
🌺ഗോളശാസ്‌ത്രം
🌺ഭൂമിശാസ്‌ത്രം
🌺ശരീരശാസ്‌ത്രം
🌺മനഃശാസ്‌ത്രം
🌺കാമശാസ്‌ത്രം
🌺തച്ചുശാസ്‌ത്രം
🌺 ഗണിതശാസ്‌ത്രം
🌺 വ്യാകരണശാസ്‌ത്രം
🌺 ആണവശാസ്‌ത്രം
🌺വൃത്തശാസ്‌ത്രം
🌺 അലങ്കാരശാസ്‌ത്രം
🌺നാട്യശാസ്ത്രം
🌺സാമുദ്രിക ശാസ്ത്രം
🌺 ഉപനിഷത്തുകൾ
തുടങ്ങിയ 180 നു മുകളിൽ വിഷയങ്ങളിൽ പഠനം നടത്താൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഭാരതത്തിൽ എത്തിയിരുന്നു.
ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ ഒരു ഇന്ത്യൻ സർവകലാശാല പോലുമില്ല.
.....................................(ഈ പോസ്റ്റിനു താഴെ ഈ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കുറേ കമന്റുകൾ സായിപ്പിന്റെ പിൻമുറക്കാരാണ് തങ്ങളെന്ന് അഭിമാനിക്കുന്നവർ അപഹാസ്യമായ രീതിയിൽ മെഴുകി വരുന്നു .
അവർക്കുള്ള ഉത്തരം ചുവടെ കൊടുക്കുന്നു. പ്രത്യേകിച്ച് കമന്റ് ചെയ്യുന്നതല്ല.
1) ബ്രിട്ടീഷുകാരാണ് അക്ഷരം പഠിപ്പിച്ചതെങ്കിൽ
പിന്നെ എന്തുകൊണ്ടാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുമ്പോൾ ഇത്രയും അക്ഷരാഭ്യാസമില്ലാത്തവർ ഇവിടെയുണ്ടായിരുന്നത്.?
2) അവർ എല്ലാവർക്കും ആഹാരം കൊടുത്തു എങ്കിൽ എന്തുകൊണ്ട് 1947 ൽ ഇന്ത്യ ഇത്രയും ദരിദ്ര രാജ്യമായി?
3)1600 ൽ അവർ വരുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എങ്ങനെയായിരുന്നു.?
1947 ൽ ഉപേക്ഷിക്കപ്പെട്ട കേവലമൊരു കോളനി രാജ്യമായ ഭാരതത്തെയാണോ അവർ ആദ്യമായി വരുമ്പോൾ ഇവിടെ കണ്ടത്?
പാശ്ചാത്യരും അറബികളും ചൈനക്കാരുമായ സഞ്ചാരികൾ വർണിച്ച സ്വർഗ്ഗഭൂമിയായിരുന്ന ഭാരതീയ നാട്ടുരാജ്യങ്ങൾ അവരെ എത്ര കണ്ടു മോഹിപ്പിച്ചിട്ടാകണം അവിടേക്ക് ഇത്രയും കഠിനങ്ങളായ സാഹസികത കൈമുതലാക്കി കടൽ മാർഗം തേടി ഇറങ്ങിയത്?
1947 -ൽ ബ്രിട്ടന്റെ ജി ഡി പി,
1602ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കുമ്പോളുള്ളതിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് വർധിച്ചത് എങ്ങനെ ?
4)ക്രിസ്ത്യൻ മിഷനറിമാർ ഇത്രയും നല്ലവരാണെങ്കിൽ ഫ്രാൻസ് ,അമേരിക്ക, ആഫ്രിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഇവർക്കെതിരെ എന്തുകൊണ്ടാണ് കലാപങ്ങൾ നടന്നത്..?
യൂറോപ്യൻമാരേക്കാൾ എത്രയോ ഉയർന്ന ചിന്തയും ജീവിതാശൈലിയും ഉണ്ടായിരുന്ന ഇൻക, ആസ്റ്റെക്, മായ' തുടങ്ങിയ മഹാസംസ്കാരങ്ങളെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കുന്നതിനിടയിൽ നടന്ന വംശ ഹത്യകളുടെ പാപക്കറ ആരുടെ കൈകളിലാണ് നിങ്ങൾ തിരയുക?
"1955. മനുഷ്യ മൃഗശാലയിൽ നിന്ന് വാങ്ങിയ ഒരു ആഫ്രിക്കൻ ആൺകുട്ടിയുമായി കളിക്കുന്ന ബെൽജിയൻ പെൺകുട്ടികളുടെ ഫോട്ടോ ആണ്. ( കോങ്കോയിൽ നിന്നുള്ള കുട്ടി ആണ് കൂട്ടിൽ കിടക്കുന്നത്
ഇതോടൊപ്പമുള്ള ഫോട്ടോയിലെ പെൺകുട്ടികൾക്ക് ഇപ്പോൾ ഏകദേശം 75 വയസ്സ് പ്രായമുണ്ടായിരിക്കണം - അവരുടെ കുട്ടികൾ (അവർക്ക് ഉണ്ടെങ്കിൽ) അവർ ആണ് ഇന്നത്തെ യൂറോപ്യൻ യൂണിയന്റെ മിഡിൽ ക്‌ളാസും ഭരണവർഗ്ഗവും- അവർ ആണ് മനുഷ്യാവകാശങ്ങളും ജനാധിപത്യവും സഹിഷ്ണുതയും നമ്മളെ ഇപ്പോൾ പഠിപ്പിക്കുന്നത് ."
യൂറോപ്പിന്റെ ഏഷ്യയോടും ആഫ്രിക്കയോടും ഉള്ള സമീപനം മനസിലാക്കാൻ ഈ ഫോട്ടോ ഉപയോഗിക്കാം
യൂറോപ്യൻ രാജ്യങ്ങളിൽ പോലും തുല്യത ഉറപ്പുവരുത്താൻ കഴിയാത്തവരാണോ ഇവിടെ വന്ന് തുല്യത ഉണ്ടാക്കിയത്...?
ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ഭരിച്ചവർ ആണ് ബ്രിട്ടീഷുകാർ എന്നത് കമൻറ് ഇടുമ്പോൾ സാമാന്യ ബുദ്ധിയിൽ വരാത്തതെന്തേ?
5) Sir എന്നു ഇന്ത്യക്കാർ വെള്ളക്കാരെ വിളിച്ചത്
"Slave I Remain (SIR)" എന്നതിൻറെ ചുരുക്കരൂപം ആയിട്ടായിരുന്നു. അതായത് ഞാൻ നിങ്ങളുടെ അടിമയായി തുടരുന്നു എന്നർത്ഥം. അവരെയാണ് നിങ്ങൾ
അച്ഛന് പകരം കാണുന്നതും, 'തുല്യത ഉറപ്പുവരുത്തിയവർ' , എന്ന് വിശേഷിപ്പിക്കുന്നതും.
6) യുറോപ്പിലെ "ഡാർക്ക് ഏജ്", 'വിച്ച് ഹണ്ട്' തുടങ്ങിയ ചരിത്ര വസ്തുതകൾ എങ്ങനെയാണ് ഉണ്ടായത്..?
ഇത്രയും ബുദ്ധിയില്ലാത്തവരാണോ നിങ്ങൾ?
ഭാരതീയമായതെന്തിനെയും ചാണകമാക്കിയും അതിന്റെ പാരമ്പര്യത്തെയും ശാസ്ത്രീയ നേട്ടങ്ങളെയും വെറും വമ്പു പറച്ചിലാണെന്നുള്ള പരിഹാസവും നിങ്ങളറിയാതെ അധിനിവേശക്കാരായ അക്രമി സംഘങ്ങളെയും ബ്രിട്ടീഷുകാരെ പോലുള്ള സാമ്രാജ്യ ശക്തികളായി മാറിയ കടൽകള്ളക്കൂട്ടങ്ങളെയും പിതാവിന്റെ സ്ഥാനത്ത് കാണുന്നതിനു മുൻപ് സാമാന്യബുദ്ധി ഉപയോഗിച്ച്, ഇതെല്ലാം ആദ്യം മുതൽ ചിന്തിച്ചു നോക്കുക.
കടപ്പാട് *
Saturday, 28 September 2024
അഗസ്ത്യ മുനിയും വാതാപിയും
അഗസ്ത്യന്‍റെ വിവാഹവും വാതാപിയുടെ വധവും
അഗസ്ത്യന്‍റെ വിവാഹവും വാതാപിയുടെ വധവും
അഗസ്ത്യന്‍റെ വിവാഹവും വാതാപിയുടെ വധവും
ബ്രഹ്മാവിന്‍റെ പുത്രന്മാരിലൊരാളായ മരീചിയുടെ പുത്രനാണ് കാശ്യപൻ. കാശ്യപൻ അദിതിയെ വിവാഹം ചെയ്തു. അതിൽ 12 പുത്രന്മാരുണ്ടായി, ആദിത്യന്മാർ എന്ന പേരിൽ. ഇതിൽ ഒരാളാണ് മിത്രൻ. മിത്രന്‍റെ പുത്രനാണ് അഗസ്ത്യൻ.
അഗസ്ത്യന്‍റെ പൂർവ്വികന്മാർ അദ്ദേഹത്തോടു പറഞ്ഞു: 'നിനക്ക് ഒരു മകൻ ഉണ്ടാകാത്തപക്ഷം ഞങ്ങൾ നരകത്തിൽ പതിക്കേണ്ടിവരും.' അഗസ്ത്യന് യോജിച്ച ഒരു തരുണിയെ കണ്ടെത്തുവാൻ കഴിയാതെ പോയി.
സ്ത്രീസൌന്ദര്യത്തിന്‍റെ സകല സാരാംശങ്ങളും ഒന്നിച്ചുകൂട്ടി, അനുപമവും ഉൽക്കൃഷ്ടവുമായ സൌന്ദര്യമുള്ള ഒരു തരുണിയെ അഗസ്ത്യൻ തപശ്ശക്തികൊണ്ട് സൃഷ്ടിക്കുകയും, അവളെ വിദർഭ രാജാവിന്‍റെ പുത്രിയായി ജനിപ്പിക്കുകയും ചെയ്തു. ശിശുവിന് ലോപാമുദ്ര എന്ന പേരിട്ടു. കുട്ടി, നിസ്തുല്യവും അഭൌമവുമായ സൗന്ദര്യത്തോടുകൂടിയ ഒരു സ്ത്രീരത്നമായി വളർന്നു.
അഗസ്ത്യൻ രാജാവിനെ സമീപിച്ച്, മകളെ തനിക്കു വിവാഹം ചെയ്തുതരുവാൻ ആവശ്യപ്പെട്ടു. വിദർഭ രാജാവിന് അത് സമ്മതമായില്ല. രാജ്ഞിയോട് ആവശ്യപ്പെട്ടപ്പോൾ, അവരും മൗനം പാലിച്ചു.
അനന്തരം, ലോപാമുദ്ര സ്വയം, തന്നെ അഗസ്ത്യനു വിവാഹം ചെയ്‌തുകൊടുക്കാൻ പിതാവിനോടഭ്യർത്ഥിച്ചു. വിവാഹശേഷം അഗസ്ത്യൻ അവളോടു ആവശ്യപ്പെട്ടതുപോലെ അവൾ എല്ലാ ആഡംബരങ്ങളും ഉപേക്ഷിച്ചു, അദ്ദേഹത്തിന്‍റെ തപസ്സിനോടനുസൃതമായി മാൻതോലും മരവുരിയും ധരിച്ചു. അവർ ധർമ്മാനുസൃതമായ ദാമ്പത്യജീവിതം നയിച്ചു.
പക്ഷെ, പിന്നീട് ലോപാമുദ്രക്ക് ആഡംബരങ്ങൾക്കായി മോഹമുണ്ടായി. അഗസ്ത്യനോടു വസ്ത്രാഭരണങ്ങൾ തരാൻ ആവശ്യപ്പെട്ടു. 'ഞാൻ ദരിദ്രനാണ്. എങ്ങിനെ ഞാൻ അതുണ്ടാക്കും?' എന്നായിരുന്നു അഗസ്ത്യന്‍റെ ചോദ്യം.
'തപശ്ശക്തികൊണ്ട് എനിക്ക് ഇതൊക്കെ ഉണ്ടാക്കാം, പക്ഷെ അതോടെ എന്‍റെ തപസ്സിന് കുറവുണ്ടാകും. കുറെ ധനം സമ്പാദിച്ച ശേഷം, ഞാൻ അത്തരം വസ്ത്രാഭരണങ്ങൾ വാങ്ങിത്തരാം.' എന്നു പറഞ്ഞു.
അദ്ദേഹം ശ്രുതർവ്വൻ എന്ന രാജാവിനെ സമീപിച്ചു. പക്ഷെ രാജാവിന്‍റെ പക്കൽ അധികം ധനമില്ലെന്ന് മനസ്സിലായി. അഗസ്ത്യൻ ആ രാജാവിനെയും കൂട്ടിക്കൊണ്ടു വ്രതനാശ്വൻ എന്ന മറ്റൊരു രാജാവിനെ സമീപിക്കുകയും, തന്‍റെ ആവശ്യം അറിയിക്കുകയും ചെയ്തു. അദ്ദേഹവും തന്‍റെ പക്കൽ ആവശ്യത്തിൽ കവിഞ്ഞ ധനം ഇല്ലെന്ന് പറഞ്ഞു. മൂന്ന് പേരും ചേർന്ന് ത്രാസദസ്യു എന്ന് മറ്റൊരു രാജാവിനെ സമീപിക്കുകയും അദ്ദേഹവും തന്‍റെ നിസ്സഹായത പ്രകടിപ്പിക്കുകയും ചെയ്തു.
അവർ മഹർഷിയോടു പറഞ്ഞു: 'അളവറ്റ സമ്പത്തുള്ള ഇല്വലൻ എന്നൊരസുരൻ ഉണ്ടു. നമുക്കു അയാളുടെ അടുത്തു പോവാം.'
ഇല്വലന് വാതാപി എന്നൊരു അനുജനുണ്ടായിരുന്നു. വാതാപിയെ ഒരു ആടാക്കി രൂപാന്തരപ്പെടുത്തി, അതിന്‍റെ മാംസം പാകം ചെയ്ത് അതിഥികൾക്കു വിളമ്പുക ഇല്വലന്‍റെ പതിവായിരുന്നു. അതിഥി ഭക്ഷണം കഴിച്ചതിന് ശേഷം, ഇല്വലൻ 'വാതാപി, പുറത്തു വരിക' എന്നു വിളിച്ചു പറയും. വാതാപി ഉടൻ സ്വന്തം രൂപം പ്രാപിച്ച്, അതിഥിയുടെ ഉദരം പിളർന്ന് പുറത്തു വന്ന് , വധിക്കുകയും ചെയ്യുമായിരുന്നു. ഇത് അവർക്ക് ഒരു വിനോദമായിരുന്നു.
ഇതേ കൌശലം അഗസ്ത്യന്‍റെയടുത്തും ഇല്വലൻ പരീക്ഷിച്ചു. എന്നാൽ അഗസ്ത്യൻ 'വാതാപി, ജീർണ്ണോ ഭവ' എന്ന് സാവകാശം പറഞ്ഞു. അങ്ങനെ വാതാപിയുടെ ജിവിതം അഗസ്ത്യന്‍റെ ഉദരത്തിൽ തന്നെ സമാപിച്ചു.. ഭയാക്രാന്തനായ ഇല്വലൻ 1000 പശുക്കളും 10,000 സ്വർണ്ണനാണയങ്ങളും അഗസ്ത്യന് സമ്മാനമായി നൽകി. അതുകൊണ്ട് അഗസ്ത്യൻ ലോപമുദ്രയുടെ ആഗ്രഹങ്ങൾ നിറവേറ്റി.
Thursday, 19 September 2024
The Dragons of Eden : Carl Sagan
പ്രപഞ്ചമുണ്ടായിട്ട് ഏകദേശം 13.8 ബില്യണ്‍ വര്‍ഷങ്ങള്‍ (1380 കോടി വര്‍ഷങ്ങള്‍) ആയെന്നും, ഭൂമി ഉണ്ടായിട്ട് 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ (450 കോടി വര്‍ഷങ്ങള്‍) ആയെന്നുമൊക്കെ പറയുമ്പോള്‍ ആ സംഖ്യകളുടെ വലിപ്പം പലരും ഓര്‍ക്കാറില്ല.
ഈ പറയുന്ന സമയദൈര്‍ഘ്യം, ഒരുപക്ഷേ സങ്കല്‍പ്പിക്കാവുന്നതിലപ്പുറം വലിയൊരു കാലയളവാണ്. മനുഷ്യര്‍ ഉണ്ടായിട്ട് കേവലം 2 ലക്ഷം വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്ന് പറയുമ്പോഴും, 2 ലക്ഷവും 14 ബില്യണും തമ്മിലുള്ള അതിഭീമമായ അന്തരവും ആരും ഓര്‍ക്കാറില്ല!
ഈ കാലയളവുകളെ നമുക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ വേണ്ടി 'കോസ്മിക് കലണ്ടര്‍' ഉപയോഗിക്കാം.
കാള്‍ സാഗന്‍ അദ്ദേഹത്തിന്റെ പുസ്തകമായ The Dragons of Eden എന്ന പുസ്തകത്തിലൂടെ ആണ് ഈ ആശയം മുമ്പോട്ട് വെക്കുന്നത്. സംഗതി ലളിതമാണ്. പ്രപഞ്ചമുണ്ടായിട്ട് ഇത് വരെ ഉള്ള കാലയളവിനെ അതായത് 13.8 ബില്യണ്‍ വര്‍ഷങ്ങളെ ഒരൊറ്റ വര്‍ഷത്തെ, അതായത് കൃത്യം 365 ദിവസങ്ങളുടെ ഒരു
കാലയളവിലേക്ക് ചുരുക്കുന്നു (ഒരു ബില്യണ്‍ എന്നാല്‍ നൂറു കോടി).
ഉദാഹരണത്തിന്, ഡിസംബര്‍ 31 അര്‍ദ്ധരാത്രി കൃത്യം 12 മണിക്ക് പ്രപഞ്ചം ഉണ്ടാകുന്നു. അടുത്ത വര്‍ഷം ഡിസംബര്‍ 31 അര്‍ദ്ധരാത്രി കൃത്യം 12 മണിക്ക് പ്രപഞ്ചം ഇന്നുള്ള അവസ്ഥയിലേക്കുത്തുന്നു എന്നും സങ്കല്‍പ്പിക്കുക. അങ്ങനെ എങ്കില്‍ ഈ 'കോസ്മിക് കലണ്ടറിലെ' ഒരു സെക്കന്റ് 438 വര്‍ഷങ്ങള്‍ക്ക് സമമായിരിക്കും. ഒരു മണിക്കൂര്‍ എന്നത് 15.8 ലക്ഷം വര്‍ഷങ്ങളും, ഒരു ദിവസമെന്നത് 3.78 കോടി വര്‍ഷങ്ങളും ആയിരിക്കും.
ഇനി ഈ കലണ്ടറിലൂടെ ഒന്ന് സഞ്ചരിച്ച് നമുക്കറിയാവുന്ന പ്രപഞ്ചത്തില്‍ ഇതുവരെ നടന്ന പ്രധാന സംഭവങ്ങളെ ഒന്ന് പരിശോധിക്കാം!.
ഡിസംബര്‍ 31 അര്‍ദ്ധരാത്രി കൃത്യം 12:00 മണി. ബിഗ് ബാംഗ് സംഭവിക്കുന്നു!
ആദ്യത്തെ മൈക്രോ സെക്കന്റുകളും, സെക്കന്റുകളുമൊക്കെ പ്രപഞ്ചത്തിന്റെ അടിസ്ഥാനകണങ്ങളുടെ രൂപീകരണമാണ്. നമുക്ക് താല്‍പര്യമുള്ള വിഷയങ്ങളൊന്നും ആദ്യത്തെ ഒന്ന് രണ്ട് മാസത്തേക്ക് സംഭവിക്കുന്നില്ല! നമ്മുടെ ഗ്യാലക്‌സി ആയ മില്‍ക്കി വേ (ആകാശ ഗംഗ) ഉണ്ടാകുന്നത് മാര്‍ച്ച് 15 ന് ആണ്. പിന്നെയും നീണ്ട
കാത്തിരിപ്പ്!
സൂര്യനും സൗരയൂഥവുമൊക്കെ ഒരു പാട് മാസങ്ങള്‍ കഴിഞ്ഞ്, കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 31 നാണ് ഉണ്ടാകുന്നത്! അതിനോടനുബന്ധിച്ചു തന്നെ ഭൂമിയും, ഇതര ഗ്രഹോപഗ്രഹങ്ങളും ഉണ്ടാകുന്നു. ഒരു വര്‍ഷത്തില്‍ 8 മാസം അപ്പോഴേക്കും കടന്നു പോയി.
ഭൂമിയിലെ ജീവന്റെ ആദ്യ കണിക ഉണ്ടാകുന്നത് സെപ്തംബര്‍ 21 നാണ്. പ്രോകാരിയോട്ട് എന്ന് വിളിക്കപ്പെടുന്ന അതീവലളിതമായ ഏകകോശജീവികള്‍. ഫോട്ടോസിന്തസിസ് എന്ന പ്രതിഭാസം ആരംഭിക്കുന്നത് ഒക്‌റ്റോബര്‍ 12 ന്. വര്‍ഷത്തിലെ 10 മാസം കഴിയാറായിട്ടും, മനുഷ്യന്‍ പോയിട്ട് ബഹുകോശജീവികള്‍ പോലും ഭൂമിയില്‍ ആവിര്‍ഭവിച്ചില്ല എന്നോര്‍ക്കണം!
പ്രോകാരിയോട്ട് ജീവികളില്‍ ന്യൂക്ലിയസ് ഉണ്ടാകുന്നത് (അതായത് യൂകാരിയോട്ടുകള്‍ ആയി മാറുന്നത്) നവംബര്‍ 9 ന് ആണ്. ഇതിനുമുമ്പ് തന്നെ, അതായത് കോശങ്ങളില്‍ മര്‍മങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് 'സെക്‌സ്' ഉരുത്തിരിഞ്ഞിരുന്നു എന്നറിയാമോ? അത് സംഭവിച്ചത് നവംബര്‍ 1 നാണ്.
ആദ്യത്തെ ബഹുകോശജീവികള്‍ പ്രത്യക്ഷപ്പെടുന്നത് ഡിസംബര്‍ 5ന്. കടലിനടിത്തട്ടില്‍ കാണപ്പെടുന്ന ലളിതമായ ജീവികള്‍ ഉണ്ടാകുന്നത് ഡിസംബര്‍ 14നാണ്. സമാനകാലത്ത് തന്നെയാണ് ആര്‍ത്രോപോഡുകളുടെ ഉത്ഭവവും. ഡിസബര്‍ 18ന് മത്സ്യങ്ങളും, ഉഭയജീവികളുടെ പൂര്‍വികരും ഉണ്ടാകുന്നു.
ഡിസംബര്‍ 20 ന് കരയില്‍ സസ്യങ്ങള്‍ ഉണ്ടാകുന്നു. ചെറുപ്രാണികളും, ഇന്നത്തെ ഇന്‍സെക്റ്റുകളുടെ പൂര്‍വികരും ഉണ്ടാകുന്നത് ഡിസംബര്‍ 21 നാണ്. ഡിസംബര്‍ 22 ന് ആദ്യ ഉഭയജീവികള്‍ ഉണ്ടാകുന്നു. ഉരഗങ്ങള്‍ ഉണ്ടാകുന്നത് ഡിസംബര്‍ 23 നും, സസ്തനികള്‍ ഉണ്ടാകുന്നത് ഡിസംബര്‍ 26 നുമാണ്.
ഒരു വര്‍ഷം കഴിയാന്‍ വെറും 5 ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മനുഷ്യന്‍ എന്ന അതിവിശിഷ്ടനായ ജീവിയോ, എന്തിന്, അവനോട് വിദൂര സാദൃശ്യമുള്ള ഒരു പൂര്‍വികനോ പോലും ഇതുവരെ ഉണ്ടായിട്ടില്ല!
ദിനോസറുകള്‍ ആവിര്‍ഭവിക്കുന്നത് കൃസ്തുമസിന്റെ തലേന്ന് അര്‍ദ്ധരാത്രി, ആണ്‍പക്ഷികള്‍ ഉണ്ടാകുന്നത് ഡിസംബര്‍ 27 നും. നമുക്ക് പ്രിയങ്കരമായ പുഷ്പങ്ങള്‍ ചെടികളില്‍ ഉണ്ടാകാന്‍ തുടങ്ങിയത് ഡിസംബര്‍ 28 ഓടെ ആണ്. അഞ്ചുദിവസം ഭൂമിയിലെ രാജാക്കന്മാരായിരുന്ന ദിനോസറുകള്‍ ഡിസംബര്‍ 29 ഓടെ
അരങ്ങൊഴിയുകയാണ്.
ഡിസംബര്‍ 30 ന് സകല ഹോമിനിഡ് ഗ്രൂപ്പുകളുടേയും പിതാമഹന്‍ ആയ പ്രൈമേറ്റുകളുടെ ആദിരൂപങ്ങള്‍ ഉണ്ടാകുന്നു. കൂടുതല്‍ സസ്തനികള്‍ ഭൂമിയില്‍ പരിണമിച്ചുണ്ടാകുന്നു.
ഡിസംബര്‍ 31, 6:05 ന് Ape എന്ന് വിളിക്കാവുന്ന ഒരു ജീവി ഭൂമിയില്‍ ഉണ്ടാകുന്നു. ഉച്ചയ്ക്ക് 2:24 ഓടെ ഇപ്പോഴത്തെ മനുഷ്യനും, ചിമ്പാന്‍സിയും, ഗൊറില്ലയും ഒക്കെ ഉള്‍പ്പെടുന്ന 'ഹോമിനിഡ്' ഗ്രൂപ്പിന്റെ പൊതു പൂര്‍വികന്‍ ഉണ്ടാവുകയാണ്. മണിക്കൂറുകള്‍ മാത്രം ബാക്കി ഉള്ളപ്പോഴും മനുഷ്യന്‍ ചിത്രത്തിലില്ല എന്ന് ശ്രദ്ധിക്കുക!
രാത്രി 10:24 ന് മനുഷ്യ പൂര്‍വികര്‍ ആയ ഹോമോഎറക്ടസ് ഉണ്ടാകുന്നു. സമാനസമയത്ത് തന്നെ കല്ലുകൊണ്ടുള്ള ആയുധങ്ങളും കണ്ടുപിടിക്കപ്പെടുന്നു. 11:44 pm നാണ് തീയുടെ ഉപയോഗം മനുഷ്യ പൂര്‍വികര്‍ കണ്ടെത്തുന്നത്. ഒടുവില്‍, ഡിസംബര്‍ 31 രാത്രി 11:52 pm ന്, മനുഷ്യന്‍ എന്ന് വിളിക്കാവുന്ന ഒരു ജീവി ആവിര്‍ഭവിക്കുകയാണ്. ഒരു വര്‍ഷത്തെ കലണ്ടര്‍ അവസാനിക്കാന്‍ വെറും എട്ട് മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോള്‍!
ഒരു വര്‍ഷത്തെ പ്രപഞ്ച ചരിത്രത്തില്‍, മനുഷ്യന്റെ അറിയുന്നതും, എഴുതപ്പെട്ടതും, അല്ലാത്തതുമായ സകല ചരിത്രവും, നമുക്കറിയാവുന്ന പ്രശസ്തരും അപ്രശസ്തരും ആയ സകല മനുഷ്യരുടേയും കഥ ഈ എട്ട് മിനിറ്റില്‍ ഒതുങ്ങുന്നു! സത്യത്തില്‍ അങ്ങനെ പറയുന്നത് പോലും ശരിയല്ല. ഈ എട്ട് മിനിറ്റ് എന്ന് പറയുന്നത് യഥാര്‍ത്ഥ
സ്‌കെയിലില്‍ രണ്ടുലക്ഷം വര്‍ഷങ്ങള്‍ ആണ്. മനുഷ്യന്റെ അറിയാവുന്ന ചരിത്രം ഏതാനും പതിനായിരം വര്‍ഷങ്ങളില്‍ ഒതുങ്ങും! ദൈവങ്ങളുടേയും..!
സകല ദൈവ സങ്കല്‍പ്പങ്ങളും, മതങ്ങളും വരുന്നത് ഈ എട്ടു മിനിറ്റിന്റെ അവസാനത്തെ ചില നിമിഷങ്ങളില്‍ ആണ്. എഴുത്ത് (ലിപി) കണ്ടു പിടിക്കുന്നത് കലണ്ടര്‍ തീരാന്‍ വെറും 13 സെക്കന്റുകള്‍ ബാക്കി ഉള്ളപ്പോഴാണ്. വേദങ്ങളും, ബുദ്ധനും, കണ്‍ഫ്യൂഷ്യസും, അശോകനും, റോമാ സാമ്രാജ്യവും ഒക്കെ വരുന്നത് അവസാനത്തെ ആറ് സെക്കന്റുകള്‍ക്ക് മുമ്പ്.
ആധുനിക ശാസ്ത്രത്തിന്റെ ആവിര്‍ഭാവവും, വ്യാവസായിക വിപ്ലവവും, അമേരിക്കന്‍, ഫ്രഞ്ച് തുടങ്ങി സകല വിപ്ലവങ്ങളും, സകല ലോഹമഹായുദ്ധങ്ങളും നടന്നത് അവസാനത്തെ ഒരു സെക്കന്റിനകത്താണ്.!
ഇത്രയും പുരാതനമായ പ്രപഞ്ചത്തിന്റെ ഒരു കോണില്‍ നിന്നുകൊണ്ട് ഇന്നലത്തെ മഴയ്ക്ക് മുളച്ച തകര ആയ മനുഷ്യനെ അവന്റെ നിസ്സാരത മനസ്സിലാക്കിക്കാന്‍ കോസ്മിക് കലണ്ടര്‍ നല്ലൊരു ടൂള്‍ ആണ്. എട്ടു മിനിറ്റു മാത്രം ജീവിച്ചതുകൊണ്ട് ഉത്കൃഷ്ടരായി എന്ന് കരുതുന്നവര്‍, അഞ്ചു ദിവസം ജീവിച്ച ദിനോസറുകള്‍ അവശേഷിപ്പിച്ചത് ചില ഫോസിലുകള്‍ മാത്രമെന്ന് ഓര്‍ക്കുക
!!!
Courtesy: കാൾ സാഗന്റെ The Dragons of Eden എന്ന പുസ്തകത്തിൽ നിന്ന്.
അനശ്വരമായ ആത്മാവ്
മനുഷ്യനെ ചലനാത്മകൻ ആക്കുന്ന "ജീവനു " നാശമില്ല എന്നത് യുക്തിവാദികൾക്ക് ഒഴികെ ബാക്കി എല്ലാവർക്കും സ്വീകാര്യമായ ഒന്നാണ്.
" നൈനം ഛിന്ദന്തി ശസ്ത്രാണി
നൈനം ദഹതി പാവക:
ന ചൈനം ക്ലേദയന്ത്യാപോ
ന ശോഷയതി മാരുതഃ. "
ആയുധം കൊണ്ട് മുറിവേല്പിക്കാനോ, അഗ്നി കൊണ്ട് ദഹിപ്പിക്കാനോ, ജലം കൊണ്ട് നനയ്ക്കാനോ, കാറ്റ് കൊണ്ട് ഉണക്കാനോ കഴിയില്ല എന്ന് ഗീത ആത്മാവിനെ നിർവചിക്കുന്നു.
നാശമില്ലാത്ത എന്തോ നമ്മിൽ ഉള്ളത് കൊണ്ടാകും താനും മരിക്കും എന്ന് ആരും ചിന്തിക്കാതെ ഇരിക്കുന്നതും,സ്വയം അനശ്വരൻ ആണെന്ന് കരുതി ഓരോന്നു ചെയ്യുന്നതും.
ജീവിതം ആസ്വദിച്ചു കഴിഞ്ഞാൽ മരണത്തെ ആസ്വദിക്കാൻ മനുഷ്യൻ സജ്ജനാകുമെന്നും, മരണത്തെ ആസ്വദിക്കാൻ അയാൾ തയ്യാറായി കഴിഞ്ഞാൽ അയാൾ മരണത്തെ കീഴ്പ്പെടുത്തി കഴിയും എന്നും.. അങ്ങനെ ഉള്ളവർക്ക് പിന്നെ ജന്മം ഉണ്ടാകില്ല എന്നുമാണ് ഓഷോ ഒരിക്കൽ പറഞ്ഞത്..
❤
Wednesday, 18 September 2024
ആൽമരങ്ങൾ ലക്ഷ്യമിട്ട് ജിഹാദികൾ
പ്രകൃതി സംരക്ഷകർ ശ്രദ്ധിച്ചുവോ ആവോ!
ആൽമരങ്ങൾ നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ട്.
വടക്കുന്നാഥനിൽ ആൽമരങ്ങൾ ദ്രവിച്ച് വീഴുന്നു !
ദ്രവിച്ചവ മുറിക്കുന്നു!
നെല്ലുവായ് ധന്വന്തരീക്ഷേത്രത്തിൽ, ഉമ്മറത്തുനിൽക്കുന്ന പടുകൂറ്റൻ ആൽ കടപുഴകി വീണിരിക്കുന്നു!
നൂറ്റാണ്ടുകൾ നിൽക്കേണ്ടതായ ഒരു മരം ഇങ്ങനെ ദ്രവിക്കണമെങ്കിൽ
രണ്ടേ രണ്ട് കാരണങ്ങളേ ഉള്ളൂ.
ഒന്ന്, ആലിനെ മാത്രം ബാധിക്കുന്ന എന്തോ രോഗമുണ്ടായിട്ടുണ്ട്.
അതായത്,ആൽ, തൻ്റെ വിത്തിനുള്ളിലെ പാരമ്പര്യത്തിൻ്റേതായ അറിവിൽ, ഇനിമുതൽ , ഈ രോഗത്തിൻ്റെ ഓർമ്മയും;
ഈ രോഗത്തിൽനിന്നും തൻ്റെ വംശത്തെ രക്ഷിക്കാനുള്ള വ്യഗ്രത പൂണ്ട അറിവുംകൂടി കൊണ്ടുനടക്കേണ്ടതുണ്ട്.
ആൽനാശത്തിൻ്റെ രണ്ടാമത്തെ കാരണം,
ഇത് മനുഷ്യനിർമ്മിതമായ നശീകരണമാകാം എന്നതാണ്.
അങ്ങനെ ചിന്തിക്കാൻ കാരണം,
പൊതുവേ മനുഷ്യർ ആദ്യം നെഗറ്റീവായി ചിന്തിക്കുന്നു എന്നതിൻ്റെ ഭാഗമായ ഞാനും നെഗറ്റീവായി ചിന്തിച്ച്,
ഈ ആൽ വീഴാൻ കാരണം ഏതോ തെമ്മാടിയാണെന്ന് കരുതുന്നു എന്നതുതന്നെയാണ്.
അതായത്,
ആലിനെ ഇഷ്ടമില്ലാത്ത ആരോ ;
നേരിട്ടോ
പറഞ്ഞേൽപ്പിച്ചോ ആലുകളെ നശിപ്പിക്കാൻ ഇറങ്ങിയിട്ടുണ്ട് എന്നർത്ഥം.
ഞാൻ, ഈ ആൽവീഴ്ചകൾ കോഴിക്കോട്ടെ കണ്ണനുമായി സംസാരിച്ചപ്പോൾ കണ്ണനും പറയുന്നു,
കോഴിക്കോട് നാല് സ്ഥലങ്ങളിലെ ആൽനാശങ്ങളേക്കുറിച്ച്.
ഒരിടത്ത് ,മറിഞ്ഞുവീണ ആൽ നിന്നിരുന്ന അതേ ഇടത്ത് പുതിയ ആലിൻതൈ നട്ടപ്പോൾ, രാത്രിക്ക് രാത്രി അത് പറിച്ചുമാറ്റപ്പെട്ടത്രേ !
വീണ്ടും നട്ടപ്പോൾ ഇതുതന്നെ സംഭവിച്ചു.
അതായത്, 'ആൽ വേണ്ടാ' എന്നാരോ അണിയറയിൽ തീരുമാനിക്കുന്നുണ്ട്.
പത്തനംതിട്ടയിലെ ഗുരുക്കളോട് ചോദിച്ചപ്പോൾ അദ്ദേഹവും പങ്കുവെയ്ക്കുന്ന വിവരം ഇങ്ങനെത്തന്നെയാണ്.
യാത്രകളിൽ കാണുന്ന ക്ഷേത്രങ്ങളിലും
ക്രിയാപദ്ധതിയുടെ ഭാഗമായി സന്ദർശിക്കുന്ന ക്ഷേത്രങ്ങളിലുമൊക്കെ ; ഈ , ആൽ ദ്രവിച്ചുവീഴൽ ഒരു സാധാരണ കാഴ്ചയായിരിക്കുന്നു എന്നാണ് ഗുരുക്കളും പറയുന്നത്.
രമേഷ് കോരപ്പത്തുമായി ഇതേ വിഷയം ഞാൻ സംസാരിച്ചതിൻ്റെ രത്നച്ചുരുക്കം ഇപ്രകാരം.
ഭാരതത്തിൽ ;
പ്രത്യേകിച്ച് കേരളത്തിൽ, വൃക്ഷാരാധന,
നാഗാരാധന, പ്രേതാരാധന,
വീരാരാധന എന്നിങ്ങനെയാണ് ആരാധനകൾ.
ഭാരതത്തേയും ഈ സംസ്ക്കാരത്തേയും ഇഷ്ടമില്ലാത്തവർ സ്വാഭാവികമായും സംസ്കാരത്തിൻ്റെ ഈ അടിസ്ഥാനശിലകൾ തകർക്കാൻ ശ്രമിക്കും.
'പാമ്പിൻകാവ് അന്ധവിശ്വാസം വളർത്തും' എന്നു പറഞ്ഞ്, അവയെ പണ്ടേയ്ക്കു പണ്ടേ തകർത്തെറിയാൻ നടത്തിയ ശ്രമങ്ങൾ നമ്മൾ നമ്മുടെ ചെറുപ്പകാലത്ത് ധാരാളം കണ്ടതാണല്ലോ.
ഒടുവിൽ, സങ്കടം സഹിയാതെ സുഗതകുമാരിട്ടീച്ചർ, 'കാവുതീണ്ടല്ലേ കുളം വറ്റും' എന്ന് പറഞ്ഞ് ലേഖനമെഴുതിയപ്പോൾ;
അവരെ വിളിക്കാത്ത ചീത്തയില്ലായിരുന്നു.
മരവും മലയുമെല്ലാം എത്രമാത്രം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് മാധവ് ഗാഡ്ഗിൽ ശാസ്ത്രീയമായിത്തന്നെ പറഞ്ഞപ്പോഴും ഈ വെട്ടുകിളിക്കൂട്ടം അദ്ദേഹത്തിനുനേരെ പോർവിളി മുഴക്കി.
'വികസന വിരോധി' എന്ന ചളിവാരിയെറിഞ്ഞായിരുന്നു ചീത്തവിളി.
അതായത്, വൃക്ഷാരാധനയെ എതിർക്കേണ്ടത്,
ഈ നാട് നശിപ്പിക്കാൻ അത്യാവശ്യമാണെന്ന് അറിയുന്ന ഏറെ ആൾക്കാർ എന്നും ഉണ്ട് എന്നർത്ഥം.
ഞാൻ ചോദിച്ചു.
"നമുക്കെന്ത് ചെയ്യാൻ കഴിയും?"
രമേഷ് തുടർന്നു.
"ഒരു യുക്തിവാദി ആയിരുന്ന നീ അതിലെ നിരർത്ഥകത ബോദ്ധ്യപ്പെട്ട്,
തറവാട്ടിൽ ഒരു പാമ്പിൻകാവ് സ്ഥാപിച്ചില്ലേ.
മറ്റൊരു ദൈവനിഷേധിയായിരുന്ന ഞാനും പാമ്പൻമാരെ പ്രതിഷ്ഠിച്ച് അവർക്കായി സ്ഥലം നീക്കിയിരുപ്പ് നടത്തി.
ഇത് നമ്മൾ ഓരോ തറവാട്ടിലും ചെയ്യണം.
പ്രതിഷ്ഠ നടത്തിയാലും ഇല്ലെങ്കിലും കുറച്ച് സ്ഥലം പിതൃക്കൾക്കും നാഗങ്ങൾക്കുമായി മാറ്റിവെയ്ക്കണം.
പ്രതിഷ്ഠകൂടി ഉള്ളതാണ് നല്ലത്.
വരുംതലമുറയ്ക്കും;
ഇത് , കിട്ടിയ കാശിന് വാങ്ങി മരം മുറിക്കാൻ ആർത്തിമൂത്ത് വരുന്നവർക്കും ;
ഒന്ന് കൈവിറയ്ക്കാൻ പ്രതിഷഠ നല്ലതാണ്."
രമേഷ് തുടരുകയാണ്.
"ക്ഷേത്രമൈതാനത്തെല്ലാം ആലിൻതൈകൾ നട്ടുപിടിപ്പിച്ച് തറ കെട്ടിക്കൊടുക്കണം.
പല തരത്തിലുള്ള ആലുകൾ.
ആലിൻ്റെ പ്രതിഷ്ഠാസമയത്തുതന്നെ മുർത്തിയോട് പറയണം;
'ഈ ആലിൻ്റെ നാശം ആഗ്രഹിച്ച് വരുന്നവർ ആരായിരുന്നാലും; അവരെ, ഈ മണ്ണിൻ്റെ ഭാഷയിൽ കൈകാര്യം ചെയ്യണം' എന്ന്."
എനിക്ക്, വേട് താഴോട്ട് വിടർത്തി,
സഹസ്രദലപത്മം മേലോട്ടും പടർത്തി നിൽക്കുന്ന പേരാലുകളെല്ലാം
ഗാഢജപത്തിൽ ഉറച്ചിരിക്കുന്ന താപസരാണെന്ന് തോന്നി.
"മറ്റു പല മരങ്ങളും വെള്ളമന്വേഷിച്ച് വേരുകളെ അയക്കുമ്പോൾ;
ആൽമരം വെള്ളത്തെ അന്വേഷിക്കുകമാത്രമല്ല ചെയ്യുന്നത്;
കണ്ടെത്തിയ ഉറവുകളെ വിളിച്ച് കൊണ്ടുവന്ന്, തൻ്റെ സമീപത്ത് ശേഖരിച്ചുവെക്കുകകൂടി ചെയ്യും.
അതാണ്, നിറയെ ആൽമരങ്ങൾ നിൽക്കുന്നതിനടുത്തെ ക്ഷേത്രക്കുളങ്ങൾ ഏതു വേനലിലും വറ്റാതെ നിൽക്കുന്നത് " എന്നുപറഞ്ഞ നിർമ്മലാനന്ദസ്വാമിയെ ഓർമ്മവന്നു.
'കാവുതീണ്ടല്ലേ കുളം വറ്റും' എന്നതിൻ്റെ പൊരുൾ തെളിഞ്ഞു വന്നു.
ശരിയായിരിക്കാം .......
നൻമയുടെ ഉറവുകളെല്ലാം കരിയ്ക്കണം എന്നാഗ്രഹമുള്ളവർ, ആദ്യം മറിച്ചുവീഴ്ത്തുക ആലുകളെയായിയിരിക്കും.
രമേഷ്, തേജസ്സ് മുറ്റിനിന്നൊരു വാചകംകൂടി പറഞ്ഞു.
"ഇന്ന മതക്കാർക്ക് കൂടുതൽ ഓക്സിജൻ കൊടുക്കാം എന്നോ;
ഈ മതക്കാരെ കൂടുതൽ സംരക്ഷിക്കാം എന്നോ പ്രകൃതി തീരുമാനിച്ചിട്ടില്ല.
തൻ്റെ നേരെ നീട്ടിയ കോടാലിക്ക് ,
പ്രകൃതിയുടെ മറുപടി, കോടാലിതന്നെയാണ്.
നശിപ്പിക്കാനിറങ്ങിയവരെല്ലാം സ്വന്തം പ്രവൃത്തിയാൽ നശിച്ചൊടുങ്ങുന്നത് നമ്മൾക്ക് കാണാം."
ജയരാജ് മിത്ര.
PC : internet
#malayalam #malayalamwritings #temples #templesofsouthindia #naturelovers #nature #aal #aalmaram
Sunday, 15 September 2024
ദത്താത്രേയൻ
ഭഗവാൻ ശ്രീ ദത്താത്രേയൻ
🙏
അത്രി മഹര്‍ഷിയുടെയും അനസൂയയുടെയും പുത്രനായിട്ട് വിഷ്ണുഭഗവാന്‍ ദത്താത്രേയന്‍ എന്ന നാമധേയത്തില്‍ അവതരിക്കുന്നത്. ഇതു സംബന്ധിച്ച പുരാണകഥ ഇപ്രകാരമാണ്. പണ്ട് അണിമാണ്ഡവ്യന്‍ എന്നൊരു മുനിയുണ്ടായിരുന്നു. ആ മുനി മൗനനിഷ്ഠനായി സമാധിയിലിരിക്കുമ്പോള്‍ കുറേ ചോരന്മാര്‍ അതുവഴി കടന്നുപോയി. ചോരന്മാരെ പിന്‍തുടര്‍ന്ന രാജ കിങ്കരന്മാര്‍ അണിമാണ്ഡവ്യനെ ചോദ്യം ചെയ്തു. പക്ഷേ, അണിമാണ്ഡവ്യന്‍ തന്റെ മൗനവ്രതത്തെ വെടിഞ്ഞില്ല. ഇതുകണ്ട് കുപിതരായ രാജകിങ്കരന്മാര്‍ മുനിയെ ശൂലത്തില്‍ കയറ്റി. മുനി മരണവേനയും അനുഭവിച്ചുകൊണ്ട് വഴിവക്കിലെ ശൂലത്തില്‍ വളരെനാള്‍ കിടന്നു. പതിവ്രതാരത്നമായിരുന്ന ശീലാവതിയുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സ് ക്രൂരനും വിടനുമായിരുന്നു. സ്വപാപകര്‍മ്മത്തിന്റെ ഫലമെന്നപോലെ ഉഗ്രശ്രവസ്സ് രോഗിയായിത്തീര്‍ന്നു. എന്നിട്ടും ശീലാവതി ഭര്‍ത്താവിനെ ഭക്തിയോടെ പൂജിച്ചു. ശീലാവതി ഭര്‍ത്താവിനെയും തോളിലേറ്റി ഭിക്ഷയാചിക്കാന്‍ തുടങ്ങി. അവര്‍ കടന്നുപോയത്, അണിമാണ്ഡവ്യന്‍ ശൂലത്തില്‍ കിടക്കുന്ന പ്രദേശത്തു കൂടിയായിരുന്നു. അണിമാണ്ഡവ്യനെ കണ്ടപ്പോള്‍ ഉഗ്രശ്രവസ്സ് പുച്ഛിച്ച് ചിരിച്ചു. ഇതുകണ്ട് കുപിതനായ അണിമാണ്ഡവ്യന്‍ 'സൂര്യോദയത്തിന് മുന്‍പായി നിന്റെ ശിരസ് പൊട്ടിത്തെറിക്കട്ടെ' എന്ന് ശപിച്ചു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി പതിവ്രതാരത്നമായ ശിലാവതി 'നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ' എന്നൊരു പ്രതിശാപവും നല്‍കി. അതോടെ സൂര്യന്‍ ഉദിക്കാന്‍ സാധിക്കാതായി. ശീലാവതിയെ അനുനയിപ്പിച്ച് ശാപം പിന്‍തിരിപ്പിക്കാന്‍ ത്രിമൂര്‍ത്തികള്‍ അത്രിപത്നിയായ അനസൂയയുടെ സഹായം തേടി. തന്റെ പതിയെ മൃത്യുവില്‍ നിന്ന് രക്ഷിക്കാമെന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ ശീലാവതി ശാപം പിന്‍വലിച്ചു. അനസൂയയുടെ പ്രയത്നം കണ്ട് സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ എന്തുവരമാണ് വേണ്ടതെന്ന് ചോദിച്ചു. ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി ജനിക്കണമെന്ന വരത്തെ അനസൂയ വരിച്ചു. അതനുസരിച്ച് ബ്രഹ്മാവ് ചന്ദ്രന്‍ എന്ന പേരിലും വിഷ്ണു ദത്താത്രേയന്‍ എന്ന പേരിലും ശിവന്‍ ദുര്‍വാസാവ് എന്ന പേരിലും അനസൂയയുടെ പുത്രന്മാരായി ജനിച്ചു. വിഷ്ണുവിനാല്‍ ദത്തനാകുകയാല്‍ ദത്തന്‍ എന്നും അത്രിയുടെ പുത്രനായതുകൊണ്ട് ആത്രേയന്‍ എന്നും ദത്താത്രേയന് പേരുണ്ട്. ഈ രണ്ടുപേരുകള്‍ ചേര്‍ത്ത് ദത്താത്രേയന്‍ എന്നുവിളിക്കുന്നു.ദത്താത്രേയന്റെ മൂര്‍ത്തീഭാവം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട രൂപത്തിലുള്ളതാണ്. അതായത് ത്രിമൂര്‍ത്തികളെ അനുസ്മരിപ്പിക്കുന്ന മൂന്ന് ശിരസ്സുകളോടും ആറ് കൈകളോടും കൂടിയാണ്. അവയില്‍ ത്രിമൂര്‍ത്തികളുടെ ആയുധാദികളും ധരിച്ചിരിക്കുന്നു. ഈ ഭാവത്തിലാണ് ദത്താത്രേയനെ ഉപാസിക്കാറുള്ളത്. അതുപോലെ തന്നെ ഗുരുസങ്കല്‍പത്തില്‍ ആരാധിക്കുന്നതും ദത്താത്രേയനെയാണ്. ദത്താത്രേയനെക്കുറിച്ച് പുരാണങ്ങളില്‍ പലയിടത്തും പരാമര്‍ശമുണ്ട്. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ ആരാധിച്ച് ആയിരം കൈകളെ നേടിയെടുത്തതായി ബ്രഹ്മപുരാണത്തില്‍ പറയുന്നുണ്ട്. ദത്താത്രേയമഹര്‍ഷി നിരവധി പേര്‍ക്ക് വരത്തെയും മന്ത്രോപദേശത്തേയും പ്രദാനം ചെയ്തതായി ഇതിഹാസ പുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു.
🙏🙏🙏
Friday, 13 September 2024
ഗുരുകുലങ്ങൾ
ബ്രിട്ടീഷുകാരുടെ വരവിനു മുമ്പ് 732000 ഗുരുകുലങ്ങൾ രാജ്യത്തുണ്ടായിരുന്നു. അതായത്, മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ഒരു ഗുരുകുൽ.
ബ്രിട്ടീഷുകാരുടെ വരവിനു മുമ്പ് രാജ്യത്തെ സാക്ഷരതാ ശതമാനം 95% ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? നിലവിലെ സാക്ഷരതാ ശതമാനം 74 ശതമാനത്തേക്കാൾ വളരെ കൂടുതലായിരുന്നു..
ഈ സാക്ഷരതാ ശതമാനം ഇന്നത്തെ ദലിത് സിദ്ധാന്തത്തെയും തകർക്കുന്നു, .
95% ഹിന്ദുക്കൾ ആരായിരുന്നു ?? എല്ലാവർക്കും ഒരു സവർണ്ണനാകാൻ കഴിയില്ല...അക്കാലത്ത് വിദ്യാഭ്യാസം നേടുന്നതിൽ വിവേചനമില്ലായിരുന്നുവെന്ന് വ്യക്തമാണ്.....
ഇപ്പോൾ ഈ ചോദ്യം നിങ്ങളുടെ മനസ്സിൽ ഉയർന്നുവന്നിരിക്കണം, ഗുരുകുളിൽ തിരുവെഴുത്തുകൾ മാത്രമേ പഠിപ്പിക്കുകയുള്ളൂ... സയൻസ്, മാത്തമാറ്റിക്സ് അല്ല...ഇത് ഏത് തരത്തിലുള്ള സാക്ഷരതയാണ് ?? ..
അറിയുക ...
ഗുരുകുളിൽ ആകെ 18 വിഷയങ്ങൾ പഠിപ്പിച്ചു. മാത്തമാറ്റിക്സ്, സയൻസ്, ഹിസ്റ്ററി, ജിയോഗ്രഫി, എഞ്ചിനീയറിംഗ്, സിവിൽ, മെറ്റലർജി (ഇന്നത്തെ ആധുനിക വിഷയങ്ങളായ), പതിനെട്ട് വിഷയങ്ങൾ, വാസ്തുവിദ്യ എന്നിവ പഠിപ്പിച്ചു. ഈ ഗുരുകുലങ്ങൾ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഇന്നത്തെ സ്കൂളുകൾക്ക് സമാനമായിരുന്നു.
ഉന്നത വിദ്യാഭ്യാസത്തിനായി ബാച്ചിലേഴ്സ്, ബിരുദാനന്തര ബിരുദങ്ങൾ ക്രമീകരിക്കുന്നതിന് ഉന്നത ഗുരുകുലങ്ങൾ പ്രത്യേകമായിരുന്നു.... ആകെ എണ്ണം 6000 ൽ കൂടുതൽ. ഇവിടെ, പതിനെട്ട് വിഷയങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു ഡോക്ടർ, എഞ്ചിനീയർ, ശാസ്ത്രജ്ഞൻ, അധ്യാപകൻ, കർഷകൻ, വാസ്തുശില്പി ആകാം.... വേദപുരാണം നിർബന്ധമായിരുന്നു.
വാസ്തുവിദ്യാ വിഷയം തിരഞ്ഞെടുത്ത് ഉയർന്ന ഗുരുക്കുകളിൽ പഠിച്ച അതേ വാസ്തുശില്പ ദലിതർ വിദഗ്ധരാണ്. ഇക്കാരണത്താൽ ഇന്ത്യൻ വാസ്തുവിദ്യ ലോകത്തിലെ ഏറ്റവും മികച്ചതായിരുന്നു.
എന്നാൽ ഗുരുകുലങ്ങളെ ബ്രിട്ടീഷുകാർ നശിപ്പിച്ചു. ഇതുമൂലം ഇന്ത്യൻ സാക്ഷരതാ ശതമാനം 95 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറഞ്ഞു... ഉന്നതവിദ്യാഭ്യാസത്തോടെ വേദപുരാണഗ്രന്ഥങ്ങളിൽ നിന്ന് ഹിന്ദുക്കൾ അകന്നു....ജാതീയതയുടെ വിഷം സനാതനിൽ അലിഞ്ഞു....
ഹിന്ദുക്കൾ അവരുടെ മതത്തിൽ നിന്ന് പിന്തിരിയാൻ ഇത് ഒരു വലിയ കാരണമാണ്.
ഉറവിടം: - ബ്രിട്ടീഷ് രേഖകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ..
Monday, 9 September 2024
അഖണ്ഡ ഭാരതം
അഖണ്ഡ്ഭാരത്....!!!! തെളിവുകൾ..!!
ബ്രിട്ടീഷ് വരവിനു മുൻപ് ഇന്ത്യ എന്ന ഒരു സംഗതി ഇല്ലായിരുന്നു.. ഇവിടം നാട്ടുരാജ്യങ്ങളുടെ കൂട്ടം മാത്രമായിരുന്നു എന്നൊക്കെയാണ് മിഷനറിമാർ ബ്രിട്ടീഷ് പീരിയഡ് മുതൽ പ്രചരിപ്പിച്ചിരുന്നത്.. പിന്നീട് അത് കമ്മ്യൂണിസ്റ്റുകളും പ്രചരിപ്പിച്ചു.. ലക്ഷ്യം ഒന്ന് മാത്രം..ഒരൊറ്റ ഇന്ത്യ എന്ന ദേശീയവികാരം ഇല്ലാതാക്കി ഇന്ത്യക്കാരെ തമിഴനും പഞ്ചാബിയും കാശ്മീരിയും ഒക്കെയായി മാത്രം മാറുമ്പോൾ ഇവർക്ക് ഇരപിടിക്കൽ എളുപ്പമാവുകയാണ്...!! ഇസ്ലാം പിന്നെ ഇതിലൊന്നും തല്പരനല്ല.. കാരണം അവന്റെ വളർച്ച പ്രസവയന്ത്രങ്ങളിലും ആസൂത്രിതകലാപങ്ങളിലും കൂട്ടക്കൊലകളിലും ആണ്..!!
CE 711 ഇൽ ആണ് ചെറുതെങ്കിലും ഗസ്വാ ഇ ഹിന്ദ് എന്ന കുപ്രിസിദ്ധ ഹദീസിൽ നിന്നും ആവേശം ഉൾക്കൊണ്ടുകൊണ്ടു ഇസ്ലാം ഇന്ത്യയെ ആക്രമിച്ചു തുടങ്ങിയത്.. CE 1100 കളോടെ അത് കാര്യമായ അക്രമണങ്ങൾ ആയി മാറി.. അശോകന്റെ കാലത്തു ബുദ്ധമതത്തിന്റെ അഹിംസഎന്ന വിഡ്ഢിത്തം ശീലമാക്കിയ ഹിന്ദുക്കളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.. അഞ്ചോ ആറോ തലമുറ ആയുധമോ പട്ടാളമോ ആയുധപരിശീലനമോ ഇല്ലാതെ കടന്നുവന്നപ്പോൾ വീര്യം ഇല്ലാതായ ഒരു സാധുജനത.. അവരെ ഇസ്ലാം കൊത്തിയറിഞ്ഞു... അടിമകളാക്കി.. സ്ത്രീകളെ വലതുകൈ ഉടമപെടുത്തി ലൈംഗീകഅടിമകൾ ആക്കി...!! ഇന്ത്യ ചിതറപ്പെട്ടു... തുടർന്ന് 1500 കളിൽ ക്രിസ്ത്യൻ അധിനിവേശം... നൂറ്റാണ്ടുകളയുള്ള കൊള്ളയും കൊലയും കൊള്ളിവെപ്പും. ഇന്ത്യ തകർന്നു... ദാരിദ്ര്യമായി... ദരിദ്രരായ അവരെ വിഡ്ഢികൾ മാത്രം വിശ്വസിക്കുന്ന സ്വർഗം കാണിച്ചും പാൽപ്പൊടി കൊടുത്തും കഴുത്തിൽ വാൾ വെച്ചും മതം മാറ്റി.. നാലാംമതമായ കമ്മ്യൂണിസവും നേട്ടം കൊയ്തു...!! പെർഷ്യക്കാരാണ് സിന്ധു നദിക്കരയിലെ മനുഷ്യരെ 'സ' എന്ന അക്ഷരം വഴങ്ങാത്തതുകൊണ്ട് ഹിന്ദുക്കൾ എന്ന് വിളിച്ചതത്രേ... എങ്കിൽ പേർഷ്യൻ മതം അന്ന് സ്വരാഷ്ട്രിയൻ ആയിരുന്നു.. അതിൽ സ ഇല്ലേ... അവരുടെ ഗ്രേന്ധം " സന്ത് അവസ്ഥ" ആണ്.. അതിൽ 'സ' ഇല്ലേ.. പിന്നെ എന്തുകൊണ്ട് അവർക്കു സ വഴങ്ങില്ല..?!! അത് കള്ളമല്ലേ....
പക്ഷെ അതിനൊക്കെ മുൻപ് ഇന്ത്യ അല്ലെങ്കിൽ ഭാരതം.. അതുമല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നൊന്ന് ഇവിടെ ഇല്ലായിരുന്നോ...??? ഉണ്ടായിരുന്നു..100% ഉണ്ടായിരുന്നു... തെളിവുകൾ നിരത്താം...
1) CE 1000 ങ്ങളിൽ എഴുത്തപ്പെട്ട ഗരുഡ പുരണത്തിൽ ഇന്ത്യയെ ഹിന്ദുസ്ഥാനം എന്നാണ് വിളിച്ചിരിക്കുന്നത്.. കൃത്യമായി നാല് അതിരുകളും പറയുന്നു..
“ഉത്തരം യത് സമുദ്രസ്യ :
ഹിമാദ്രേശ്ചാഐവ
ദക്ഷിണം വർഷം :തത്
ഭാരതം നാമ ഭാരതീയത്ര സന്തതി.. “
എന്നാണ് അതിൽ പറയുന്നത്... കൃത്യമായി മൂന്നു ഭാഗം കടലും ഒരു വശത്തു ഹിമാവാനും... ഈ ഭൂഭാഗത്തുള്ളവരെല്ലാം ഭാരതീയരും ഭൂമി ഭാരതവും ആണെന്ന് ഇതിൽ പറയുന്നു..!!
2) ഒന്നാം നൂറ്റാണ്ടിൽ നിങ്ങൾക്ക് റോമൻ സേനറ്റിൽ ഇന്ത്യയിലേക്ക് പണം റോമിൽ നിന്നും ഒഴുകുന്നതിനെതിരെ സ്നേറ്റർമാർ അഭിപ്രായം പ്രകടിപ്പിച്ചു എഴുതിയ എഴുത്തുകൾ കാണാം.. അതിലും പേര് ഹിന്ദുസ്ഥാൻ എന്നാണ്... ഒരൊറ്റ ഭൂപ്രദേശം ആയിട്ടു തന്നെയാണ് കണക്കാക്കിയിരുന്നത്... സുഗന്ധവ്യഞ്ജനങ്ങൾ സൗത്ത് ഇന്ത്യയിൽ നിന്നും പട്ടും രത്നക്കല്ലും നോർത്ത് ഇന്ത്യയിൽ നിന്നും മസ്‌ലിൻ തുണി ഇന്ന് ബംഗ്ലാദേശിൽ ഉള്ള ധാക്കയിൽ നിന്നാണ് പോയിരുന്നത്... വിശാഖപട്ടണത്തു നിന്നും കൊടുങ്ങല്ലൂരിൽ നിന്നും തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ നിന്നും ഒക്കെ കലിഗുളയുടെയും ce 14 കാലഘട്ടത്തിലെ തിബറിയാസിന്റെയും കാലത്തെ നാണയങ്ങൾ കിട്ടിയിട്ടുമുണ്.. ഇന്ത്യൻ ലിപികളിൽ എഴുതിയ മൺകലങ്ങൾ റോമൻ സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.. അപ്പൊ ഇന്ത്യയിൽ നിന്നുള്ള വിവിധ ഭാഗങ്ങളിൽ നിന്നും മുഴുവനും കയറ്റി അയച്ച സാധനങ്ങളെ അവർ മൊത്തത്തിൽ ഹിന്ദുസ്ഥാനിൽ നിന്നും വന്നത് എന്നാണ് പറയുന്നത്.. അതിന്റെ അർത്ഥം..???
3) കുറച്ചു കൂടി പുറകിലേക്ക് പോകാം...
ഒഡിഷയിലെ ബുവനേശ്വറിന് അടുത്തായി ഹാത്തിഗുമ്ഫ എന്നൊരു ഗുഹാക്ഷേത്രം ഉണ്ട്.. നാഷണൽ മോനുമെന്റാണ് ഇന്ന്.. അവിടെ പാറയിൽ കൊത്തിവെച്ച 17 വരികൾ അന്നത്തെ ചക്രവർത്തി ആയിരുന്ന ഖരവേലയുടെ വിജയങ്ങളെ പറ്റിയാണ്.. BCE 200 കളിൽ പ്രകൃത് ഭാഷയിൽ ബ്രഹ്മി ലിപികളിൽ എഴുതപ്പെട്ട അവയിലെ പത്താം വരി പറയുന്നത് " ഇതിനു ശേഷം ഖരവേല ചക്രവർത്തി ബാക്കിയുള്ള "ഭാരതവർഷം " കീഴടക്കാനായി പോവുകയും കാവേരി നദിക്കക്കരെ അനേകം നാടുകൾ നേടുകയും ചെയ്തു എന്നാണ്.. അതായതു തമിഴ്നാട് വരെ കീഴടക്കി എന്ന്.. ഭാരതവർഷം എന്ന വാക്ക് ശ്രെദ്ധിക്കുക.. അന്നും അറബികടലിനും ഹിമാലയത്തിനും ഇടയിലുള്ളത് ഭാരതം ആണ്...
4) കുറച്ചു കൂടി പുറകോട്ടു പോകാം...നമ്മൾ ഇപ്പോൾ 2000 വർഷം പുറകിൽ ആണ്.. ബൈബിൾ പഴയ നിയമം എഴുതിയ കാലഘട്ടം... അതിൽ എസ്തർ 1:1 ഇലും 8:9 ഇലും പറയുന്ന ഹിന്ദു ദേശം ഇന്ത്യ ആണ്... ഇന്നത്തെ ഇതേ ഇന്ത്യ...... സോളമൻ രാജാവിന് സ്വർണവും ആനക്കൊമ്പും മയിലും പട്ടും തുണിയും.ഒക്കെ കൊണ്ടുപോകുന്നത് ഇവിടെ നിന്നായിരുന്നു.. അങ്ങനെ സോളമനെ പോലും തുണി ഉടുപ്പിച്ച പരമ്പരയെ ആണ് ഇന്ന് ക്രിസ്ത്യാനികൾ തുണി ഇല്ലാത്തവരായിരുന്നു എന്ന് പരിഹസിക്കുന്നത്..
5) പിന്നെയും പുറകോട്ടു പോയാൽ നാം 8000 വർഷം പഴയ ഋഗ്വേദകാലഘട്ടത്തിൽ എത്തുന്നു.. അതിൽ ബ്രിഹസ്പതീയ സമഹിതയിൽ ഒരു ശ്ലോകം ഉണ്ട്..
" ഹിമാലയം സമരഭ്യ,
യവാഇന്ദുസാരോവരം,
തം ദേവാനിർമിതം ദേശം,
ഹിന്ദുസ്ഥാനം പ്രചക്ഷതേ... "
അതായതു ഇന്ദുസാരോവരം ആയ അറബികടൽ മുതൽ ഹിമാലയം വരെ വ്യാപിച്ചു കിടക്കുന്ന ദേവനിർമിതമായ ഭൂമിയാണ് ഹിന്ദുസ്ഥാനം എന്ന്...!!!
6) ഋഗ്വേദത്തിൽ തന്നെ ഇന്ത്യയെ ഭാരതം എന്നും പറയുന്നുണ്ട്..ആറാം മണ്ഡലത്തിൽ 16ആം സൂക്തത്തിൽ 45 ആം മന്ത്രത്തിൽ... " ഉദഗ്നെ ഭാരതധ്യുമത്, അജസ്രേണ ദവിദ്യുദത്, ശോചാവിദാഹി അജര" എന്നാണ് ശ്ലോകം....!!
ഇനിയും അനേകം തെളിവുകൾ ഉണ്ട്.. നീട്ടുന്നില്ല... ജപ്പാനിൽ സരസ്വതിയെയും ഗണപതിയെയും ആരാധിക്കുന്നുണ്ട്... ഇന്നും.. കമ്പോഡിയയിൽ ആണ് ലോകത്തെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ആയ അങ്കോർവാറ്റ് ക്ഷേത്രം ഉള്ളത്... തായ്‌ലൻഡ് ഒരു കാലത്തു ഹിന്ദു രാജ്യം ആയിരുന്നു... ലാവോസും വിയറ്റ്നാംമും ഇൻഡോനീഷ്യയും ഹിന്ദു രാജ്യങ്ങൾ ആയിരുന്നു.. ഇവയിൽ മറ്റു രാജ്യങ്ങൾ ബുദ്ധമതത്തിലേക്കു വഴുതി വീണപ്പോൾ ഇൻഡോനീഷ്യ രാജാവിന്റെ ലവ്ജിഹാദിലോടെ ഇസ്ലാമികമായി.. ഇറാക്കിലെ ഹെറക്കാൻ പ്രാവിശ്യിൽ നിന്നും രാമനും ലക്ഷ്മണനും നിൽക്കുന്ന പാറക്കല്ലിൽ കൊത്തിയ ശില്പം കിട്ടിയിട്ടുണ്ട്..അഫ്‌ഘാനിസ്ഥാനിൽ നിന്ന് ലഭിച്ച ബിർച്ബാക്ക് ലിഖിതം അത് ഒരു സമയത്തു ഇന്ത്യ ആയിരുന്നു എന്നതിന്റെ തെളിവ് ആണ്...!! ഗാന്ധാരം ആയിരുന്നു അഫ്‌ഘാനിസ്ഥാൻ.... തൃവിഷ്ടകം ആയിരുന്നു ടിബറ്റ്.... എല്ലാം വന്നു കേറിയ മതക്കാരും പുതിയ മതക്കാരും ഒക്കെ കൊണ്ടുപോയി..!!
ടിബറ്റ്, ശ്രീലങ്ക,നേപ്പാൾ അഫ്‌ഘാനിസ്ഥാൻ,പാകിസ്ഥാൻ, ബംഗ്ലാദേശ് ഒക്കെ ഇന്ത്യ ആയിരുന്നു.. അടുത്ത കാലം വരെ... ബ്രിടീഷുകാരനാണ് ഇവയെല്ലാം പിരിച്ചു ഇന്ത്യയെ ദ്രവിപ്പിച്ചത്.. വിഘടിപ്പിച്ചു ഭരിക്കുന്ന ക്രിസ്ത്യൻ കുതന്ത്രം.. ലോകത്തെല്ലായിടത്തും ഇവർ ഇതാണ് ചെയ്തതും... അനേകം കഷ്ണമായി ചിതറിയ ഭാരതത്തിന്റെ 6 കഷ്ണങ്ങൾക്ക് കാരണം ബ്രിടീഷുകാർ ആണ്..!!
റഷ്യയിൽ നിന്നും പ്രകൃതും സംസ്കൃതവും കല്ലിൽ കൊത്തിവെച്ചത് ലഭിച്ചിട്ടുണ്ട്... അതിനർത്ഥം ഒരു കാലത്തു ഹിന്ദുസംസ്കാരം അവിടെയും ഉണ്ടായിരുന്നു എന്നാണ്...!!! അവിടെ 1700 വർഷം മുൻപ് ഉണ്ടായിരുന്ന സത്രയാ മൈന എന്ന പട്ടണത്തിൽ ഉല്യനോവസ്ക് സ്റ്റേറ്റ് യൂണിവേസിറ്റിയിലെ Dr അലക്സൻഡർ കോസിവിൻ നടത്തിയ പര്യവേഷണത്തിൽ വിഷ്ണുവിന്റെ പ്രതിമയും അനേകം സംസ്കൃതകൊത്ത് വേലകളും കണ്ടെത്തിയിട്ടുണ്ട്..!!! സംസ്കൃതവും റഷ്യനുമായി അനേകം സാമ്യങ്ങളും ഉണ്ട്... അവയെ പറ്റി അവിടെ യൂണിവേസിറ്റികളിൽ പഠനവും നടക്കുന്നുണ്ട്...!!!
അപ്പോൾ ഇന്ത്യ നിങ്ങൾ ഇന്ന് കാണുന്നതായിരുന്നില്ല എന്ന് തിരിച്ചറിയുക... അതിന് ഇനി എന്താവാൻ കഴിയും എന്നും മനസ്സിലാക്കുക...!!! ഇന്ത്യ എന്തല്ല എന്നുകൂടി മനസ്സിലാക്കുക..!!
കടപ്പാട്:
Sunday, 8 September 2024
ഗണപതി വട്ടം എന്ന സുൽത്താൻ ബത്തേരി
👉പത്താം നൂറ്റാണ്ടിൽ ജൈനൻമാരുടെ കാലത്താണ് ബത്തേരി ജനവാസ കേന്ദ്രമായി മാറിയത്. അന്ന് ഹന്നരഡു വീഥി എന്നാണ് ബത്തേരി അറിയപ്പെട്ടിരുന്നത്. 12 ജൈന തെരുവുകൾ ഉണ്ടായിരുന്നതിനെ സൂചിപ്പിച്ചാണ് ഹന്നരഡു വീഥി എന്ന പേരു വന്നത്. വളരെ ക്കാലം ഈ പേരിലാണ് ബത്തേരി അറിയ പ്പെട്ടിരുന്നത്.
ഹൈന്ദവ വിശ്വാസികളായ ചെട്ടി സമുദായം ബത്തേരിയിൽ എത്തിയതോടെ ഗണപതി വട്ടം എന്ന പേരു വന്നു. ബത്തേരി നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഗണപതി വട്ടം എന്ന പേരു വന്നത്. ഏകദേശം 300 വർഷം മുൻപാണ് ഗണപതി വട്ടം എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്. പിന്നീട് കോട്ടയം രാജാക്കൻമാ രുടെ കാലത്ത് പാറയ്ക്ക് മീത്തൽ എന്നാണ് അറിയപ്പെട്ടിരുന്നത് .
13–ാം നൂറ്റാണ്ടിലാണ് ബത്തേരിയിലെ പ്രസിദ്ധ മായ ജൈന ക്ഷേത്രം നിർമിച്ചത്. പൂർണമായും കല്ലുകൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ടിപ്പു സുൽത്താന്റെ കാലത്ത് വയനാട് മൈസൂർ രാജഭരണത്തിന്റെ കീഴിലായിരുന്നു. ടിപ്പുവിന്റെ പ്രധാന താവളമായിരുന്നു ബത്തേരി. ജൈന ക്ഷേത്രം ടിപ്പു പിടിച്ചെടുക്കുകയും ആയുധപ്പുര യാക്കി മാറ്റുകയും ചെയ്തു. ഇതോടെ ബ്രിട്ടിഷു കാരാണ് ടിപ്പു സുൽത്താന്റെ ആയുധപ്പുര എന്ന അർഥത്തിൽ ‘സുൽത്താൻസ് ബാറ്ററി’ എന്നു വിളിച്ചു തുടങ്ങിയത്. അത് പിന്നീട് സുൽത്താൻ ബത്തേരി ആയി മാറുകയായിരുന്നു.
1934ല്‍ കിടങ്ങനാട് എന്ന പേരില്‍ ഒരു പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. ഇത് പിന്നീട് നൂല്‍പ്പുഴ, നെന്മേനി എന്നീ പഞ്ചായത്തുകളായി വിഭജിക്കപ്പെട്ടു. ആ കാലഘട്ടത്തിലും ഗണപതി വട്ടം എന്നായിരുന്നു പേര്. 1968ലാണ് സുല്‍ത്താ ൻബത്തേരി പഞ്ചായത്ത് രൂപം കൊള്ളുന്നത്. കിടങ്ങനാട്, നൂല്‍പ്പുഴ, നെന്മേനി എന്നിവ ചേര്‍ന്നാ ണ് സുല്‍ത്താന്‍ ബത്തേരി ഔദ്യോഗികമായി രൂപം കൊണ്ടത്.
വയനാട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഇവിടം തമിഴ്നാട്, കർണ്ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമാണ് . മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്കാണ് സുൽത്താൻ ബത്തേരി. കേരളത്തിലെ ആദിവാസികളിൽ ഭൂരിഭാഗവും ഇന്ന് താമസിക്കുന്നത് സുൽത്താ ൻ ബത്തേരി ഉൾപ്പെട്ട വയനാട് ജില്ലയിലാണ്. പണിയ,കാട്ടു നായ്ക്ക,കുറുമ,ഊരാളി എന്നീ വിഭാഗം ആദിവാസികളാണ് ഇവിടെയുള്ളത്. വർധിച്ച ആദിവാസി ജനസംഖ്യ കണക്കിലെടു ത്ത് സുൽത്താൻ ബത്തേരി' നിയമസഭാ മണ്ഡലം ആദിവാസികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.
💢ശുഭം💢
Friday, 6 September 2024
ഹനുമാൻ ചാലിസ
ഹനുമാൻ ചാലിസ.
ഗോസായി തുളസീദാസ് എന്ന ഭക്ത കവി "അവധി" എന്ന ഭാഷയിൽ എഴുതിയ കീർത്തനമാണ് ഹനുമാൻ ചാലിസ. 40 ദിവസം അക്ബർ ചക്രവർത്തിയുടെ തടവിലായ തുളസീദാസ് അതേ ജയിലിൽ വച്ച് ഹനുമാൻ ചാലിസ എഴുതുകയും ഇതിലെ 40 ശ്ലോകങ്ങൾ ചൊല്ലുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഹനുമാൻ ചിരഞ്ജീവിയും, ഭക്തന് ക്ഷിപ്രഫല ദായകനും, ശത്രുകൾക്ക് ഉഗ്രകോപിയും, സർവ്വ നാശകനുമാണ്.
ഹനുമാൻ ചാലിസയിലെ ഈ 40 ശ്ലോകങ്ങൾ ഭക്തിയോടെ നിത്യവും ജപിച്ചാൽ ജീവിതത്തിൽ അത്ഭുതകരമായ പലമാറ്റങ്ങളും (ഗുണഫലങ്ങളും) സംഭവിക്കും.
ഹനുമാൻ ചാലിസ രാവിലെയോ, വൈകുന്നേരമോ ശരീരശുദ്ധിയോടെയും, ഭക്തിയോടെയും ജപിക്കണം /ചൊല്ലണം. ഒരാൾ ഈ ചാലിസ ചെല്ലുമ്പോൾ , നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഹനുമാൻ സ്വാമി അരികിൽ വരുന്നു എന്നാണ് വിശ്വാസം.
സകല ശത്രു ദോഷങ്ങളേയും, തിന്മകളേയും,ദുഷ്ട ആത്മാക്കളെയും അകറ്റാൻ സ്വാമി നമ്മെ സഹായിക്കുന്നു. "ഭൂത് പിശാച് നികത് നഹി ആവേൻ, മഹാവീർ ജബ് നാം സുനാവേ" എന്നതിന്റെ അർഥം ഹനുമാന്റെ നാമം സ്വീകരിക്കുന്ന ഒരു ഭക്തനെയും ഒരു ദുരാത്മാവും, ശത്രുക്കളും, ദുഷ്ട ശക്തികളും ബാധിക്കില്ല എന്നാണ്.
ദിവസവും പ്രഭാതത്തിൽ ഹനുമാൻ ചാലിസ ചൊല്ലുന്നത് /വായിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും,മനസ്സിനെ കൂടുതൽ ശാന്തമാക്കാനും സഹായകമാണ്. ഏതൊരു യാത്രയ്ക്ക് മുമ്പ് ഹനുമാൻ ചാലിസ വായിക്കുന്നത് അപകടങ്ങളും ആപത്തുകളും,തടസ്സങ്ങളും തടയുവാൻ ഉത്തമമാണ്. പാപമോചനത്തിനും, ആഗ്രഹസാഫല്യത്തിനും, മോശം പ്രവൃത്തികളിൽ നിന്നും മുക്തി നേടാനും ഇത് ഉപകരിക്കും.
ജാതകത്തിൽ ശനിയുടെ സ്ഥാനം മൂലം ബുദ്ധിമുട്ടുന്ന ആളുകൾ ദിവസവും ഹനുമാൻ ചാലിസ ചൊല്ലണം / വായിക്കണം. ശനി ഹനുമാനെ ഭയപ്പെടുന്നതിനാൽ ശനി ഹനുമദ് ഭക്തരെ ഒരിക്കലും ബാധിക്കില്ല.
ഹനുമാൻ ചാലിസ ചൊല്ലുന്നവർക്ക് വളരെയധികം ശക്തിയും പോസിറ്റീവ് എനർജിയും ഊർജസ്വലതയും ഉണ്ടാകും.തലവേദന, ഉറക്കമില്ലായ്മ, വിഷാദം തുടങ്ങിയ സാധാരണ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താനും ഇത് സഹായിക്കുന്നു.
ഹനുമാൻ ചാലിസ പാരായണം ചെയ്യുന്ന ഗൃഹങ്ങളിൽ ഒരു തരത്തിലുള്ള നെഗറ്റീവിറ്റിയും അടുക്കില്ല. ഇത് കുടുംബത്തിലെ വഴക്കുകൾ തടയുകയും സന്തോഷവും സമാധാനവും നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
ദു:സ്വപ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഉറങ്ങുന്നതിന് മുമ്പ് ചാലിസ തലയിണയ്ക്കടിയിൽ വെച്ചാൽ ശാന്തമായ ഉറക്കം ലഭിക്കും.
ഹനുമാൻ ചാലിസ ചൊല്ലുമ്പോൾ സസ്യാഹാരിയാവണം, ബ്രഹ്മചര്യം പാലിക്കണം എന്നൊക്കെ ചിലർ പറയാറുണ്ട്. ആഹാരനിയന്ത്രണത്തിന്റെ ആവശ്യം ഇല്ല. എന്നാൽ മദ്യപാനം, പുകവലി, ലഹരിപദാർത്ഥങ്ങൾ ഇവ ഒഴിവാക്കുന്നത് എപ്പോഴും നല്ലതാണ് . ഗൃഹസ്ഥാശ്രമികൾക്കു ബ്രഹ്മചര്യം എന്നാൽ തന്റെ ഭാര്യ/ഭർത്താവ് അല്ലാതെ അന്യരിൽ ആകൃഷ്ടരാവാതിരിക്കുക എന്നാണ് അർഥം.ഗിരീഷ് സ്വസ്തിക്
********************
ഹനുമാൻ ചാലിസ
ഓം ശ്രീ ഹനുമതേ നമഃ
ശ്രീ ഗുരു ചരണ് സരോജ് രജ് നിജ് മന് മുകുര് സുധാരി |
വരണൗ രഘുവര് വിമല് ജസു ജോ ദായക് ഫല് ചാര് ||
ശ്രീ ഗുരുവിന്റെ ചരണ കമലങ്ങളിലെ ധൂളി കൊണ്ട് ഞാൻ എന്റെ മനസ്സിന്റെ കണ്ണാടി വൃത്തിയാക്കി അതിൽ ധർമം, അർഥം, കാമം, മോക്ഷം എന്നീ നാലു പുരുഷാർത്ഥങ്ങൾ നൽകുന്ന നൽകുന്ന രഘുരാമൻ്റെ വിമല രൂപം തെളിയിക്കട്ടെ.
ബുദ്ധിഹീന തനുജാനികൈ സുമിരൗ പവന കുമാർ |
ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ വികാർ ||
ഹേ പാവന പുത്രാ, ബുദ്ധിഹീനനായ എനിക്ക് അങ്ങയുടെ സ്മരണയാൽ ബലം ബുദ്ധി വിദ്യ എന്നിവ നൽകു അനുഗ്രഹിക്കൂ. ക്ലേശം (ശാരീരിക രോഗങ്ങൾ) വികാരം ( മാനസിക ബുദ്ധിമുട്ടുകൾ) എന്നിവ നശിപ്പിക്കൂ.
ജയ ഹനുമാന ജ്ഞാന ഗുണ സാഗർ |
ജയ കപീശ തിഹു ലോക ഉജാഗർ || 1 ||
ജ്ഞാന ഗുണങ്ങളുടെ സാഗരമായ ഹനുമാൻ വിജയിക്കട്ടെ. മൂന്നുലോകത്തിന്റെയും വെളിച്ചമായ കപീശ്വരൻ വിജയിക്കട്ടെ.
രാമദൂത അതുലിത ബലധാമാ |
അംജനി പുത്ര പവനസുത നാമാ || 2 ||
പാവനസുതൻ എന്ന നാമത്തോടുകൂടിയ അഞ്ജനീപുത്രനും രാമദൂതനും ആയ അങ്ങ് അമാനുഷശക്തിമാനാകുന്നു.
മഹാവീര വിക്രമ ബജരങ്ഗീ |
കുമതി നിവാര സുമതി കേ സങ്ഗീ ||3 ||
മഹാവീരനും വിക്രമനും ആയ ബജ്‌രംഗി (വജ്‌റാംഗി - വജ്രം പോലെ ഉറച്ച അവയവങ്ങളോട് കൂടിയവർ) എന്റെ മനസിലെ മാലിന്യം മാറ്റി എന്നെ സുമനസ്സുള്ളവനാക്കിയാലും.
കംചന വരണ വിരാജ സുവേശാ |
കാനന കുംഡല കുംചിത കേശാ || 4 ||
സ്വരവർണത്തോടെ വിരാജിക്കുന്ന നല്ല വേഷം അണിഞ്ഞ അങ്ങയുടെ കാതിൽ മനോഹരകുണ്ഡലങ്ങളും ശിരസ്സിൽ ഭംഗിയുള്ള മുടിയും ഞാൻ കാണുന്നു.
ഹാഥവജ്ര ഔ ധ്വജാ വിരാജൈ |
കാംഥേ മൂംജ ജനേവൂ സാജൈ || 5||
അങ്ങയുടെ കൈകളിൽ വജ്രതുല്യമായ ഗദയും രണ പതാകയും തോളിൽ യജ്‌നോപവീതവും (പൂണൂൽ)
ഞാൻ കാണുന്നു.
ശംകര സുവന കേസരീ നന്ദന |
തേജ പ്രതാപ മഹാജഗ വന്ദന || 6 ||
ശിവാംശവും കേസരിയുടെ പുത്രനുമായ , തേജസ്സും പ്രതാപവും ഉള്ള അങ്ങയെ ലോകം മുഴുവൻ വന്ദിക്കുന്നു.
വിദ്യാവാന ഗുണീ അതി ചാതുര |
രാമ കാജ കരിവേ കോ ആതുര || 7 ||
വിദ്വാനും സൽഗുണങ്ങളുടെ പാത്രവും അതി സമർത്ഥനും (നയവാനും) ആയ അങ്ങ് ശ്രീരാമൻ്റെ സേവക്ക് എപ്പോഴും കാംക്ഷിച്ചു നിൽക്കുന്നു.
പ്രഭു ചരിത്ര സുനിവേ കോ രസിയാ |
രാമലഖന സീതാ മന ബസിയാ || 8||
ശ്രീരാമനെയും ലക്ഷ്മണനെയും സീതാദേവിയെയും എല്ലായ്‌പ്പോഴും മനസ്സിനുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അങ്ങേക്ക് ശ്രീരാമന്റെ കഥകൾ കേൾക്കുന്നതാണ് ഏറ്റവും ആസ്വാദ്യകരമായ കാര്യം.
സൂക്ഷ്മ രൂപധരി സിയഹി ദിഖാവാ |
വികട രൂപധരി ലംക ജരാവാ || 9 ||
യോഗശക്തിയാൽ സൂഷ്മരൂപനായി അശോകവനിയിൽ കടന്നു ചെന്ന് സീതയെക്കണ്ട അങ്ങ് വികടരൂപനായി (ഭീക്ഷണ രൂപം ) ലങ്കയെ ചുട്ടെരിച്ചു.
ഭീമ രൂപധരി അസുര സംഹാരേ |
രാമചംദ്ര കേ കാജ സംവാരേ || 10 ||
ഭീമാകാരനായി മാറി അങ്ങ് അസുരന്മാരെ സംഹരിച്ചു കൊണ്ട് ശ്രീ രാമചന്ദ്രൻ ഏല്പിച്ച ദൗത്യം നിറവേറ്റി.
ലായ സംജീവന ലഖന ജിയായേ |
ശ്രീ രഘുവീര ഹരഷി ഉരലായേ || 11 ||
മൃതസഞ്ജീവനി കൊണ്ട് വന്നു ലക്ഷ്മണനെ ജീവിപ്പിച്ച അങ്ങയെ ശ്രീരാമൻ സഹർഷം ആലിംഗനം ചെയ്തു.
രഘുപതി കീന്ഹീ ബഹുത ബഡായീ |
തുമ മമ പ്രിയ ഭരതഹി സമ ഭായീ || 12 ||
തൻ്റെ പ്രിയസഹോദരനായ ഭരതന് സമനായി ഞാൻ നിന്നെ കാണുന്നു എന്ന് പറഞ്ഞ് പ്രഭു അങ്ങയെ മുക്തകണ്ഠം പ്രശംസിച്ചു.
സഹസ വദന തുമ്ഹരോ യശഗാവൈ |
അസ കഹി ശ്രീപതി കണ്ഠ ലഗാവൈ || 13 ||
സഹസ്രവദനനായ അനന്തൻ പാടിയാൽ പോലും നിൻ്റെ അപദാനങ്ങൾ തീരില്ല എന്ന് പറഞ്ഞ് പ്രഭു നിന്നെ മാറോടു ചേർത്ത് ആലിംഗനം ചെയ്തു.
സനകാദിക ബ്രഹ്മാദി മുനീസാ |
നാരദ ശാരദ സഹിത അഹീസാ || 14 ||
സനകാദികളായ മുനിമാരും ബ്രഹ്മാദികളായ ദേവന്മാരും,നാരദനും, ശാരദയും (സരസ്വതി) നിന്നെ വാഴ്ത്തിയാലും,
യമ കുബേര ദിഗപാല ജഹാം തേ |
കവി കോവിദ കഹി സകേ കഹാം തേ || 15 ||
യമൻ കുബേരൻ, അഷ്ടദിക് പാലകന്മാർ, ലോകം മുഴുവൻ ഉള്ള കവികളും വിദ്വാന്മാരും ഇവരെല്ലാം ഒന്നിച്ചു വാഴ്ത്തിയാലും നിന്റെ അപദാനങ്ങൾ പൂർത്തിയാവില്ല.
തുമ ഉപകാര സുഗ്രീവഹി കീന്ഹാ |
രാമ മിലായ രാജപദ ദീന്ഹാ || 16 ||
സുഗ്രീവന് നീ വലിയ ഉപകാരം ചെയ്തു. ശ്രീരാമനുമായി പരിചയപ്പെടുത്തി നീ അദ്ദേഹത്തിന് രാജപദവി ലഭിക്കാൻ കാരണക്കാരനായി.
തുമ്ഹരോ മന്ത്ര വിഭീഷണ മാനാ |
ലംകേശ്വര ഭയേ സബ ജഗ ജാനാ || 17 ||
നിൻ്റെ ഉപദേശം സ്വീകരിച്ച വിഭീഷണൻ ലങ്കയുടെ രാജാവായി, ലോകപ്രശസ്തനായി.
യുഗ സഹസ്ര യോജന പര ഭാനൂ |
ലീല്യോ താഹി മധുര ഫല ജാനൂ || 18 ||
ബാല്യകാലത്തു രണ്ടായിരം യോജന അകലെയുള്ള സൂര്യനെ ഒരു പഴമെന്നു തെറ്റിദ്ധരിച്ചു തിന്നാനായി നീ ശ്രമിച്ചു.
പ്രഭു മുദ്രികാ മേലി മുഖ മാഹീ |
ജലധി ലാംഘി ഗയേ അചരജ നാഹീ || 19 ||
ശ്രീരാമ പ്രഭുവിൻ്റെ മുദ്രമോതിരം വായിൽ സൂക്ഷിച്ചു കൊണ്ട് നീ അനായാസം സമുദ്രം ചാടിക്കടന്നു.
ദുര്ഗമ കാജ ജഗത കേ ജേതേ |
സുഗമ അനുഗ്രഹ തുമ്ഹരേ തേതേ || 20 ||
ലോകത്തിലെ എത്ര ദുഷ്‌കരമായ കാര്യവും നിൻ്റെ അനുഗ്രഹത്താൽ സുഗമമായി തീരുന്നു.
രാമ ദുആരേ തുമ രഖവാരേ |
ഹോത ന ആജ്ഞാ ബിനു പൈസാരേ || 21 ||
ശ്രീരാമകവാടത്തിലെ കാവൽക്കാരനായ നിൻ്റെ സമ്മതമില്ലാതെ ആർക്കും അകത്തുകടക്കാനാവില്ല.
സബ സുഖ ലഹൈ തുമ്ഹാരീ ശരണാ |
തുമ രക്ഷക കാഹൂ കോ ഡര നാ || 22 ||
നിന്നിൽ അഭയം പ്രാപിച്ചവർക്ക് എല്ലാ സുഖവും ഐശ്വര്യവും ലഭിക്കുന്നു. നീ രക്ഷകനായുള്ളപ്പോൾ ആരെ പേടിക്കാനാണ്?
ആപന തേജ തുമ്ഹാരോ ആപൈ |
തീനോം ലോക ഹാംക തേ കാംപൈ || 23 ||
നിനക്ക് തുല്യൻ നീ മാത്രം. നിൻ്റെ ശബ്ദത്താൽ മൂന്നുലോകവും വിറ കൊള്ളുന്നു.
ഭൂത പിശാച നികട നഹി ആവൈ |
മഹവീര ജബ നാമ സുനാവൈ || 24 ||
നിൻ്റെ നാമം ജപിക്കുന്നവരുടെ അടുത്ത് ഭൂതപിശാചുക്കൾ വരികയില്ല.
നാസൈ രോഗ ഹരൈ സബ പീരാ |
ജപത നിരംതര ഹനുമത വീരാ || 25 ||
വീര ഹനുമാൻ്റെ നാമം നിരന്തരം ജപിക്കുന്നവരുടെ രോഗങ്ങൾ വേദനകൾ ഇവ നശിച്ചു പോകുന്നു.
സംകട സേം ഹനുമാന ഛുഡാവൈ |
മന ക്രമ വചന ധ്യാന ജോ ലാവൈ || 26 ||
മനസാ വാചാ കർമണാ നിന്നെ ആരാധിക്കുന്നവരെ എല്ലാ സങ്കടങ്ങളിൽ നിന്നും നീ രക്ഷിക്കുന്നു.
സബ പര രാമ തപസ്വീ രാജാ |
തിനകേ കാജ സകല തുമ സാജാ || 27 ||
എല്ലാ രാജാക്കന്മാരിലും വെച്ച് ഉത്തമനാണ് തപസ്വിയായ ശ്രീരാമൻ. അദ്ദേഹത്തിൻ്റെ സകല സഹായിയും നീയാണ്.
ഔര മനോരധ ജോ കോയി ലാവൈ |
താസു അമിത ജീവന ഫല പാവൈ || 28 ||
നിൻ്റെ മുന്നിൽ ആത്മാർത്ഥമായ ആഗ്രഹവും ആയി ആരു വരുന്നുവോ, അവർക്കു ജീവിതത്തിൽ അതീവ നേട്ടങ്ങൾ ഉണ്ടാകുന്നു.
ചാരോ യുഗ പരിതാപ തുമ്ഹാരാ |
ഹൈ പരസിദ്ധ ജഗത ഉജിയാരാ || 29 ||
നാല് യുഗങ്ങളിലും നിൻ്റെ പ്രതാപം വ്യാപിച്ചിരിക്കുന്നു.. ലോകദീപമായ നീ എല്ലായിടത്തും പ്രസിദ്ധനാണ്.
സാധു സന്ത കേ തുമ രഖവാരേ |
അസുര നികന്ദന രാമ ദുലാരേ || 30 ||
സാധുക്കളുടെയും പുണ്യാത്മാക്കളുടെയും രക്ഷകനായ നീ അസുരന്മാരുടെ അന്തകനും ശ്രീരാമൻ്റെ പ്രിയനുമാണ്.
അഷ്ഠസിദ്ധി നവ നിധി കേ ദാതാ |
അസ വര ദീന്ഹ ജാനകീ മാതാ || 31 ||
സീതാമാതാവിൽ നിന്നും അഷ്ടസിദ്ധികളുടെയും നവനിധികളുടെയും വരം ലഭിച്ച നിനക്ക് അർഹിക്കുന്നവർക്ക് അവ നൽകാനും വരം ലഭിച്ചിരിക്കുന്നു.
(അഷ്ടസിദ്ധികൾ - അണിമ , മഹിമ, ഗരിമ, ലഘിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാമ്യം.
നവനിധികൾ - മഹാപത്മം , പത്മം , ശംഖ്, മകരം. കഛപം , കുമുദം, കുന്ദം , നീലം , ഖർവം. )
രാമ രസായന തുമ്ഹാരേ പാസാ |
സാദ രഹോ രഘുപതി കേ ദാസാ || 32 ||
രാമഭക്തിയുടെ സത്ത് നിൻ്റെ കൈയിൽ മാത്രമാണ്. നീ സദാ രഘുപതിയുടെ ദാസനായി തുടരുന്നു.
തുമ്ഹരേ ഭജന രാമകോ പാവൈ |
ജന്മ ജന്മ കേ ദുഖ ബിസരാവൈ || 33 ||
നിന്നെ ഭജിക്കുന്നവൻ രാമനെ സാക്ഷാത്കരിക്കുന്നു. അങ്ങനെ ജന്മാന്തരങ്ങളിലെ ദുഃഖത്തിൽ നിന്നും മോചിതനാവുന്നു.
അംത കാല രഘുവര പുരജായീ |
ജഹാം ജന്മ ഹരിഭക്ത കഹായീ || 34 ||
അങ്ങനെയുള്ളവർ അവസാനം വൈകുണ്ഠത്തിൽ എത്തിച്ചേർന്നു ഹരിഭക്തനായി ചിരകാലം വാഴുന്നു.
ഔര ദേവതാ ചിത്ത ന ധരയീ |
ഹനുമത സേയി സര്വ സുഖ കരയീ || 35 ||
ഹനുമദ്ഭക്തിയാൽ സകലതും നേടാൻ കഴിയുമ്പോൾ മറ്റു ദേവതകളെ എന്തിനു മനസ്സിൽ കൊണ്ടുവരണം?
സംകട കടൈ മിടൈ സബ പീരാ |
ജോ സുമിരൈ ഹനുമത ബല വീരാ || 36 ||
ബാലശാലിയും വീരനുമായ ഹനുമാനെ ഭജിക്കുന്നവരുടെ സങ്കടങ്ങളും വിഷമങ്ങളും വേദനകളും നശിച്ചു പോകുന്നു.
ജൈ ജൈ ജൈ ഹനുമാന ഗോസായീ |
കൃപാ കരോ ഗുരുദേവ കീ നായീ || 37 ||
പുണ്യവാനായ ഹനുമാൻ വിജയിക്കട്ടെ. എൻ്റെ മഹാ ഗുരുവായ അങ്ങ് എന്നിൽ കൃപ ചൊരിയൂ.
ജോ ശത വാര പാഠ കര കോയീ |
ഛൂടഹി ബന്ദി മഹാ സുഖ ഹോയീ || 38 ||
നൂറു പ്രാവശ്യം ഹനുമാൻ ചാലിസ ചൊല്ലുന്നവൻ എല്ലാ ബന്ധങ്ങളിൽ നിന്നും വിമുക്തനായി മഹാ സുഖത്തെ പ്രാപിക്കുന്നു.
ജോ യഹ പഡൈ ഹനുമാന ചാലീസാ |
ഹോയ സിദ്ധി സാഖീ ഗൗരീശാ || 39 ||
ഈ ഹനുമാൻ ചാലീസ വായിക്കുന്നവൻ്റെ എല്ലാ ഉദ്യമങ്ങളും സഫലമാകുന്നു എന്നതിന് ശിവൻ സാക്ഷിയാണ്.
തുലസീദാസ സദാ ഹരി ചേരാ |
കീജൈ നാഥ ഹൃദയ മഹ ഡേരാ || 40 ||
അല്ലയോ ഹനുമാൻ, ഞാൻ എപ്പോഴും ഹരിയുടെ ദാസനായിരിക്കട്ടെ. അങ്ങ് എല്ലായ്‌പ്പോഴും എൻ്റെ ഹൃദയത്തിനുള്ളിൽ വസിക്കട്ടെ. എന്ന് തുളസീദാസൻ പറയുന്നു.
പവന തനയ സങ്കട ഹരണ – മങ്ഗള മൂരതി രൂപ് |
രാമ ലഖന സീതാ സഹിത – ഹൃദയ ബസഹു സുരഭൂപ് ||
അല്ലയോ സങ്കടനാശകനായ പവനപുത്രാ ,മംഗളമൂർത്തിയായ അങ്ങ് ശ്രീരാമ ലക്ഷ്മണ സീതാ സമേതിതനായി എന്റെ ഹൃദയത്തിൽ എല്ലായ്‌പ്പോഴും വസിച്ചാലും.
സിയാവര രാമചന്ദ്രകീ ജയ | പവനസുത ഹനുമാനകീ ജയ | ഉമാപതി മഹാദേവ് കി ജയ്. |
സീതാപതിയായ ശ്രീരാമൻ ജയിക്കട്ടെ. പവനസുതനായ ഹനുമാൻ ജയിക്കട്ടെ. ഉമാപതിയായ മഹാദേവൻ ജയിക്കട്ടെ.
ബ്രഹ്മശ്രീ ഗിരീഷ് സ്വസ്തിക്.
🚩ജയ് ശ്രീറാം 🚩
🚩ജയ് ഹനുമാൻ 🚩
🚩ഹര ഹര മഹാദേവ് 🚩
ജ്‌ഞാനപ്പാന
***ഭാരതമഹിമ***
(ജ്ഞാനപ്പാന) പൂന്താനം
"കർമ്മങ്ങൾക്കു വിളനിലമാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.
കർമ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങുംസാധിയാ നിർണ്ണയം.
ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും
സക്തരായ വിഷയീജനങ്ങൾക്കും
ഇച്ഛിച്ചീടുന്നതൊക്കെക്കൊടുത്തീടും
വിശ്വമാതാവു ഭൂമി ശിവ ശിവ
വിശ്വനാഥന്റെ മൂലപ്രകൃതിതാൻ
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്.
അവനീതലപാലനത്തിന്നല്ലോ
അവതാരങ്ങളും പലതോർക്കുമ്പോൾ.
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും
ഭൂപത്‌മത്തിന്നു കർണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ഠന്മാർ
കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു;
കർമ്മബീജമതീന്നു മുളയ്ക്കേണ്ടു
ബ്രഹ്‌മലോകത്തിരിക്കുന്നവർകൾക്കും,
കർമ്മബീജം വരട്ടിക്കളഞ്ഞുടൻ
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിർണ്ണയം.
അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോർക്കണം"
കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിൽ ഒരാളായിരുന്നു പൂന്താനം. മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു.
അക്കാലത്ത് ഇന്ത്യയില്ല, ഭാരതവും ഇല്ല എന്ന് വാദിക്കുന്ന അല്പബുദ്ധികൾക്കായി സമർപ്പിക്കുന്നു. 🙏
Tuesday, 3 September 2024
മിരാഗ്പൂർ മദ്യവും ലഹരിയും മാംസവും കയറ്റാത്ത ഇന്ത്യൻ ഗ്രാമം
കഴിക്കാൻ സസ്യാഹാരം മാത്രം ; മദ്യവും , മയക്കുമരുന്നും പടിക്ക് പുറത്ത് : 500 വര്‍ഷമായി സാത്വിക ചിട്ടകള്‍ പിന്തുടരുന്ന ഇന്ത്യൻ ഗ്രാമം!❤️
മദ്യത്തിനും , മയക്കുമരുന്നിനും പ്രവേശനമില്ലാത്ത ഇന്ത്യയിലെ നഗരത്തെ പറ്റി കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ കേട്ടോളൂ അങ്ങനെ ഒരു നഗരമുണ്ട് നമ്മുടെ ഭാരതത്തില്‍ അതാണ് മിരാഗ്പൂർ .മയക്കുമരുന്ന് രഹിതവും സാത്വികവുമായ ജീവിതശൈലിക്ക് പേരുകേട്ട മിരാഗ്പൂർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയിട്ടുണ്ട്!സഹരൻപൂർ ജില്ലയിലെ ചരിത്ര നഗരമായ ദേവ്ബന്ദില്‍ നിന്ന് വെറും 8 കിലോമീറ്റർ അകലെ കാളി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശുദ്ധ ഗ്രാമം എന്ന് തന്നെ മിരാഗ് പൂരിനെ വിശേഷിപ്പിക്കാം!
കർശനമായ സസ്യാഹാരം പിന്തുടരുന്നവരാണ് മിരാഗ്പൂർ നിവാസികള്‍. സാത്വിക തത്വങ്ങള്‍ക്കനുസൃതമായി, മാംസഭക്ഷണം അവർ കഴിക്കുന്നില്ല . മറ്റു പ്രദേശങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുമ്ബോഴും ഈ ഗ്രാമവാസികള്‍ ഒരു കാരണവശാലും മാംസം കഴിക്കാറില്ല. സാത്വിക ജീവിതശൈലിയോടുള്ള ഗ്രാമത്തിന്റെ സമർപ്പണം ആഴത്തില്‍ വേരൂന്നിയതാണ്. 500 വർഷം മുമ്ബ് ഈ തത്ത്വങ്ങള്‍ ഗ്രാമത്തില്‍ അവതരിപ്പിച്ച സിദ്ധ സന്ന്യാസിയാണ് ഗുരു ബാബ ഫക്കീർ ദാസ്. അദ്ദേഹത്തിന്റെ സ്വാധീനമാണ് ഈ ഗ്രാമവാസികളുടെ ദൈനംദിന ജീവിതത്തെ രൂപപ്പെടുത്തിയത് .ഇന്നത്തെ തലമുറ പോലും ഈ ജീവിതശൈലി ആദരവോടെ നിലനിർത്തുന്നു.ഈ ഗ്രാമത്തില്‍ നിന്ന് ഇതുവരെ ആരുടെ പേരിലും ബലാത്സംഗമോ പീഡനമോ ആരോപിക്കപ്പെട്ടിട്ടില്ല!!
ഈ തത്വങ്ങള്‍ ലംഘിക്കുന്നവരെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നു. ഈ മൂല്യങ്ങളോടുള്ള ഗ്രാമത്തിന്റെ സമർപ്പണം ദേശീയ ശ്രദ്ധ ആകർഷിച്ചു. ഇന്ത്യയിലുടനീളമുള്ള നിരവധി ആളുകള്‍ മിരാഗ്പൂരിലെ നിവാസികളുടെ തനതായ ജീവിതശൈലിയെ അഭിനന്ദിക്കുന്നുണ്ട്!!!
2020-ല്‍, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് മിരാഗ് പൂരിനെ ഔദ്യോഗികമായി അംഗീകരിച്ചു. 2022-ല്‍ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സില്‍ ഇടംപിടിച്ച് കൂടുതല്‍ അംഗീകാരം നേടി. എല്ലാ വർഷവും ഗ്രാമവാസികള്‍ തങ്ങളുടെ ആത്മീയ നേതാവ് ബാബ ഫക്കീർ ദാസിന് സമർപ്പിച്ച മേള സംഘടിപ്പിക്കാറുണ്ട്!!!!
530 വർഷം മുമ്ബാണ് ബാബ ഫക്കീർ ദാസ് ഈ ഗ്രാമത്തില്‍ എത്തിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഈ ഗ്രാമത്തില്‍ ആർക്കും ലഹരി ഉപയോഗിക്കാനോ മാംസാഹാരം കഴിക്കാനോ കഴിയില്ല. ഇതിനായി ബാബ ഫക്കീർ ദാസ് ഗ്രാമവാസികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചിരുന്നു. ഗുജ്ജർ സമുദായത്തില്‍പ്പെട്ടവരാണ് ഇവിടെയുള്ളവരില്‍ ഏറെയും!!!!!
Nb:അപ്പോൾ ഇങ്ങനെയും ജീവിക്കാം അല്ലേ?
പ്രപഞ്ചത്തിൻ്റെ ആയുസ്സും ഭാരതീയ കാലഗണനയും
1600 വർഷത്തിന്റെ കഥ പറയുന്ന കാട്ടറബി ഗോത്ര മതക്കാരും 2000 വർഷത്തിന്റ കഥമാത്രമുള്ള കുഞ്ഞാടുകളും 4000 വർഷത്തെ കഥപറയുന്ന ജൂതരും... 2 ലക്ഷം വർഷത്തെ മാത്രം മനുഷ്യ വാസത്തെ കുറിച്ച് പ്രബന്ധങ്ങളെഴുതുന്ന ശാസ്ത്രജ്ഞരും ഹിന്ദുക്കളുടെ ഈ കാലഗണനയും അതിലൂടെ നിർവചിക്കുന്ന കാലത്തേയും കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നിൽക്കുകയാണ്... അവരുടെ ഒരു വിശ്വാസത്തിനും ഒരു ഗ്രന്തത്തിനും ഒരു ശാസ്ത്രത്തിനും ഇതിന്റ ഏഴ് അയലത്ത് എത്താനോ സങ്കൽപ്പിക്കാനോ കഴിയുന്നില്ല..
എല്ലാ പൂജകളുടെയും സമയത്തജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്ന് തുടങ്ങി അവസാനം പൂജക്കിരിക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും വരെ പറഞ്ഞതിന് ശേഷമാണ് പൂജ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും.
ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. .
എന്നലെന്താണീ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും....?
മഹാസങ്കൽപ്പം
അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ
വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ
കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ
ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ
അസ്മിൻ വർത്തമാനേ വ്യവഹാരികേ
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ
നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ
ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം...
സങ്കല്പത്തിലെ കാലഗണന
കൃതയുഗം,
ത്രേതായുഗം,
ദ്വാപരയുഗം,
കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം.
ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്നതാണ് ഒരു കല്പം അല്ലെങ്കിൽ ബ്രഹ്മാവിന്റെ ഒരു പകൽ.
ഒരു കല്പത്തിൽ 14 മനുക്കളാണ് അധികാരികളായിട്ടുള്ളത്.
ഓരോ മനുവിന്റെയും കാലയളവ് 71.42 മഹായുഗങ്ങൾ ചേർന്ന ഒരു മന്വന്തരമാണ്.
ഇത് പോലെ തന്നെ 43,20,000 വർഷങ്ങളുള്ള ബ്രഹ്മാവിന്റെ ഒരു രാത്രിയുമുണ്ട്.
അങ്ങനെ 43,20,000 വർഷങ്ങൾ വീതമുള്ള ഒരു രാത്രിയും ഒരു പകലും ചേരുമ്പോൾ ഒരു ബ്രഹ്മദിവസമാകും.....
അതായത് 8.64 ബില്ല്യൻ വർഷങ്ങൾ.
ഇത് പോലെയുള്ള 360 ബ്രഹ്മ ദിവസങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മവർഷവും....
360 വർഷങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മ ആയുസും പൂർണ്ണമാകുന്നു.
അതായത് 360 ബ്രഹ്മ വർഷങ്ങളാണ് (311 ട്രില്ലിയൻ വർഷങ്ങൾ) ഈ പ്രപഞ്ചത്തിന്റെ ഒരായുസ് എന്നർത്ഥം.
എട്ടാമത്തെ മഹായുഗത്തിലെ ശ്വേതവരാഹ കല്പത്തിൽ
സ്വയംഭൂവൻ,
സ്വാരോചിഷൻ,
ഔത്തമി,
താപസൻ,
രൈവതൻ,
ചാക്ഷുകൻ,
വൈവസ്വതൻ,
സാവർണി,
ദക്ഷസാവർണി,
ബ്രഹ്മസാവർണി,
ധർമ്മസാവർണി,
രുദ്രസാവർണി,
രൗച്യ-ദൈവസാവർണി,
ഇന്ദ്രസാവർണി എന്നിങ്ങനെയുള്ള 14 മനുക്കളിൽ ഏഴാമത്തെ മനുവായ വൈവസ്വത മനുവിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്.
ഭാരതീയ കാലശാസ്ത്രപ്രകാരം ബ്രഹ്മാവ് ഇത് വരെയായി 50 ബ്രഹ്മവർഷങ്ങൾ പൂർത്തിയാക്കി,
51 ൽ നടക്കുകയാണിപ്പോൾ.
അത് കൊണ്ടാണ് ബ്രഹ്മാവിനെ രണ്ട് പരാർദ്ധങ്ങളിൽ ജീവിക്കുന്നത് എന്നർത്ഥത്തിൽ പരാർദ്ധദ്വയജിവിൻ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പരാർദ്ധം എന്ന് പറഞ്ഞാൽ പകുതി. രണ്ട് പകുതികൾ ചേരുമ്പോൾ ഒന്ന് ഉണ്ടാകും.
അങ്ങനെ ബ്രഹ്മാവിന്റെ സമ്പൂർണ്ണ കാലഘട്ടത്തിന്റെ ഒരു പകുതി കഴിഞ്ഞിരിക്കുന്നു.
ദേശവർണ്ണന പൗരാണിക ഭാരതീയ ഹൈന്ദവ ഭൂമിശാസ്ത്രം ലോകത്തെ
ജംബുദ്വീപം (ഏഷ്യ),
പ്ലക്ഷദ്വീപം (തെക്കേ അമേരിക്ക),
പുഷ്കരദ്വീപം (വടക്കെ അമേരിക്ക),
ക്രൌഞ്ചദ്വീപം (ആഫ്രിക്ക),
ശാകദ്വീപം (യുറോപ്),
ശാല്‍മലദ്വീപം (ആസ്ട്രേലിയ),
കുശദ്വീപം (ഓഷ്യാന)
എന്നിങ്ങനെ ഏഴു ദ്വീപുകളായി തിരിച്ചിരുന്നു.
ജംബുദ്വീപത്തെ (ഏഷ്യയെ) വർഷങ്ങളായും (ഭൂപ്രദേശങ്ങൾ) തിരിച്ചിരുന്നു.
ഭാരതവർഷ
കേതുമൂലവർഷ
ഹരിവർഷ
ഇളാവൃതവർഷ (ആർടിക് റീജിയൻ - നോർത്ത് പോൾ - ഉൾപ്പെടുന്ന ഭാഗം) !!!
കുരു വർഷ,
ഹിരണ്യക വർഷ,
രമ്യകവർഷ,
കിമ്പുരുഷ വർഷ,
ഭദ്രസ്വ വർഷ
ഭാരതവർഷം എന്ന ഭൂപ്രദേശം, ഭാരതം എന്ന ഉപദ്വീപ് (ഭാരതഖണ്ഡം) ഈജിപ്ത്ത്, അഫ്ഘാനിസ്ഥാൻ, ബലൂചിസ്ഥാൻ, ഇറാൻ, സുമേറിയ, കാസ്പിയൻ കടൽ (കാശ്യപസമു ദ്രം) എന്നിവ ഉൾപ്പെടുന്നതായിരുന്നു.
ഈ ഭാരതഖണ്ഡത്തെ 55 രാജസ്ഥാനങ്ങളായും തിരിച്ചിരുന്നു.
കാശ്മീർ
നേപ്പാൾ
കോസലം
കംബോജം
പാഞ്ചാലം
സിംഹളം
അംഗം
കലിംഗം
കാമരൂപം
സൗവീരം
കുരു
ഭോജം
വിദേഹം
വാത്മീകം
ഹേഹയം
വംഗം
സൗരാഷ്ട്രം
പുന്നാഗം
ചപർപരം
കുലന്ത
സൗരസേനം
ദൻഗന
മാർത്താ
സൈന്ധവം
പുരുഷാരം
പാന്തരം
സലിവം
കുടക്
നിഷധം
ദുർഗ
മർദ
പൗണ്ഡ്രം
മഗധം
ഛേദി
മഹാരാഷ്ട്രം
ഗുൻഡ്ര
കർണാടകം
ദ്രവിഡം
കുക്കുടം
;ലാടം
മാളവം
മാഗരം
ദെശാർണം
ഒഡിയ
ബാക്കു
യവന
ഗുവാനി
കൊങ്കണം
കാശ്യപം
ദുങ്ങുണ
കഛം
ചോള
പാണ്ഡ്യ
ചേര
കേരള
(അതായത് ഈ ഭൂലോകത്തിലെ ഏഴ് ദ്വീപുകളിൽ ഒന്നായ ജംബുദ്വീപം എന്ന ദ്വീപിലുള്ള ഭാരതവർഷം എന്ന ഭൂപ്രദേശത്തിലെ ഭാരത ഖണ്ഡം എന്ന ഉപദ്വീപിലെ 55 രാജസ്ഥാനങ്ങളിലൊന്നായ കേരളത്തിലാണ് നാമിപ്പോഴുള്ളത് എന്നർത്ഥം).
ഇനി സങ്കല്പത്തെ പൂർണ്ണമായി മനസിലാക്കാം..
അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ
വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ
കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ
ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ
അസ്മിൻ വർത്തമാനേ വ്യവഹാരികേ
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ
നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ
ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം...
അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ -
ബ്രഹ്മാവിന്റെ ആയുസിന്റെ രണ്ടാം പകുതിയിലുള്ള
ശ്വേതവരാഹകല്പേ - ശ്വേതവരാഹകല്പത്തിലുള്ള
വൈവസ്വതമന്വന്തരേ - വൈവസ്വതമനുവിന്റെ ഭരണകാലത്തുള്ള
അഷ്ടാവിംശതി തമേ - ഇപ്പോഴത്തെ മനുവിന്റെ കാലത്തുള്ള ഇരുപത്തെട്ടാമത്തെ മഹായുഗത്തിലുള്ള
കലിയുഗേ - കലിയുഗത്തിലെ
പ്രഥമ പാദേ - പ്രഥമപാദത്തിൽ
ജംബുദ്വീപേ - ജംബുദ്വീപിലുള്ള
ഭാരതവർഷേ - ഭാരതവർഷത്തിലുള്ള
ഭാരതഖണ്ഡേ - ഭാരതഖണ്ഡത്തിലുള്ള
മേരോ ദക്ഷിണേ ദിഖ്ഭാഗേ - മേരുപർവതത്തിന്റെ തെക്ക് ഭാഗത്തുള്ള
അസ്മിൻ വർത്തമാനേ വ്യവഹാരികേ - ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്ന കാലത്തിൽ
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ - പ്രഭവ മുതൽ തുടങ്ങുന്ന 60 വർഷത്തെ കാലചക്രത്തിൽ
നമ സംവത്സരേ - (60 വർഷത്തെ ഹിന്ദു കലണ്ടറിലെ ഇപ്പോഴത്തെ വർഷം ആണ് ഇവിടെ പറയേണ്ടത്)
അയനേ ദക്ഷിണായനേ/ഉത്തരായനേ - ഉത്തരായനത്തിൽ അല്ലെങ്കിൽ ദക്ഷിണായനത്തിൽ
ഋതേ - ഋതുവിൽ (6 ഋതുക്കൾ വാസന്ത, ഗ്രീഷ്മം, വർഷ, ശാരദ, ഹേമന്ത, ശിശിര)
മാസേ - മാസത്തിൽ (12 മാസത്തിലെ ഒരു മാസത്തിൽ)
പക്ഷേ - പക്ഷത്തിൽ (ശുക്ല പക്ഷം അല്ലെങ്കിൽ കൃഷ്ണപക്ഷം)
ശുഭതിഥൗ - 15 തിഥികളിൽ ഒരു തിഥിയിൽ (പൗർണമിക്കും അമാവാസിക്കും ഇടയിലുള്ള പതിനഞ്ച് തിഥികളിൽ ഒന്നിൽ - പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പൗർണമി അല്ലെങ്കിൽ അമാവാസി)
വാസര യുക്തായാം - ആഴ്ചയിലെ ഏഴ് ദിവസത്തിലെ ഒരു ദിവസത്തിൽ (ഭാനു, സോമ, ഭൗമ, സൗമ്യ, ഗുരു, ഭൃഗു, സ്ഥിര)
നക്ഷത്ര യുക്തായാം - ആ ദിവസത്തെ നക്ഷത്രത്തിൽ
ശുഭ നക്ഷത്ര, ശുഭ യോഗ, ശുഭ കരണ, ഏവംഗുണ, വിശേഷണ, വിശിഷ്ഠായാം, ശുഭ തിഥൗ, ശ്രീമാന്, … ഗോത്രഃ, … നാമധേയഃ, … ഗോത്രസ്യ എന്നിങ്ങനെ ഗുണഗണങ്ങളുമായി നീളും സങ്കല്പം.
ഈ ഭൂലോകത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാ വിന്റെ കാലഗണനയിൽ തുടങ്ങി ഭൂഖണ്ഡവും ദേശവും കുലവും ഗോത്രവുമെല്ലാം കടന്ന് ഞാനെന്ന ഒരു നിസാരനിലെത്തി നിൽക്കുന്ന ഈ മഹാസങ്കല്പത്തിൽ മഹത്തായ ഒരു ആശയവും മനശാസ്ത്രവുമുണ്ട് എന്നതാണ് യാഥാർത്ഥ്യം.
അതായത് 311 ട്രില്ലിയൻ വർഷങ്ങൾ ആയു സുള്ള അചിന്ത്യവും, അപരിമേയവുമായ ഈ പ്രപഞ്ചത്തിലെ ഒരു ചെറു അണു മാത്രമാണ് നാമോരോരുത്തരും എന്നോർമ്മിപ്പിക്കുക കൂടിയാണ് ഈ സങ്കല്പം കൊണ്ട് ചെയ്യുന്നത്.
അതിനാൽ ഇനിമുതൽ പൂജകൾക്ക് മുമ്പായി മഹാസങ്കല്പം ചെയ്യുന്ന വേളയിൽ ഈ അർത്ഥവും ഇതിന്റെ പിന്നിലെ മനശാസ്ത്ര വും ഓർമ്മയിൽ വച്ച് കൊണ്ട് വേണം പ്രാർത്ഥിക്കുവാൻ.
Saturday, 31 August 2024
അമേരിക്കൻ Deep State vs India
അമേരിക്കൻ ഡീപ്പ് സ്‌റ്റേറ്റിനേയും, ഇന്ത്യയെ തകർക്കാനുള്ള അവരുടെ അജണ്ടകളേയും കുറിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരന്തരം എഴുതുന്ന ഒരാളാണ് ഞാൻ. ഒരു പക്ഷേ ഈയിടത്തിൽ ആദ്യമായി മലയാളത്തിൽ ഇതേക്കുറിച്ച് എഴുതിയത് മറ്റാരുമാകില്ല. ഇന്നിപ്പോൾ യാങ്കികളുടെ സാമ്രാജ്യത്വ മോഹങ്ങളെല്ലാം മറനീക്കി പുറത്തു വന്നിരിക്കുന്നു.
നമ്മുടെ രാജ്യത്തിനുള്ളിൽ നിന്ന് തന്നെ തികഞ്ഞ ഒരു ഒറ്റുകാരനെ അവർക്ക് കിട്ടിയിട്ടുമുണ്ട്. എല്ലാവരും മന്ദനെന്നും പപ്പുവെന്നും വിളിക്കുന്നത് അയാൾക്ക് തന്റെ രഹസ്യ പ്രവർത്തനങ്ങൾക്കു ഒരു മറയും താരിപ്പുമാണ്.
ഇയാളെ വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ തന്നെ തട്ടും. എന്നിട്ട് പെങ്ങളൂട്ടിയെ അതിലൂടെ കുടിലനായ അളിയനെ കുടിയിരുത്തും. അഥവാ അതിനാകും ശ്രമം. ഇതൊക്കെ നേരത്തെ മനസ്സിലാക്കി തടഞ്ഞാൽ ഇന്ത്യ ഒന്നായി നിലനില്ക്കും.
അർണബിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കൂ.. എത്ര അപകടകരമായ നിലയിലാണ് കാര്യങ്ങളെന്ന് ബോദ്ധ്യമാകും...
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Friday, 30 August 2024
കൃഷ്ണനും പുതന താത്തയുടെ കേക്കും
ഭഗവാൻ കൃഷ്ണനെ മുലയൂട്ടാൻ എന്ന വ്യാജേന കൊടിയ വിഷം പുരട്ടിയ കുചാമൃതവുമായാണ് കംസൻ പൂതനയെ വൃന്ദാവനത്തിലേക്കയച്ചത്. അവളുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യത്തിലും വാചാലതയിലും വൃന്ദാവനത്തിലെ സാധുക്കളായ അമ്മമാർ തെറ്റിധരിച്ചു പോയി. ആർക്കും കണ്ടാൽ വാരിപ്പുണരാൻ വെമ്പൽ തോന്നുന്ന ആ പൊന്നോമനക്കണ്ണനെ അവർ ഈ പുതനയ്ക്ക് കൈമാറി.
എല്ലാവരേയും കബളിപ്പിച്ച് കണ്ണനുണ്ണിയെ കൈയ്യിൽ കിട്ടിയ സന്തോഷത്താൽ പുതന, കംസൻ എന്ന തന്റെ നാഥന്റെ ആജ്ഞയനുസരിച്ച് വിഷമൂട്ടി ആ പിഞ്ചു പൈതലിനെ കാലപുരിക്കയക്കാൻ ശ്രമം തുടങ്ങി.
പിറന്നു വീണപ്പോൾ പോലും നറുംനിലാവു പോലെ പാൽപുഞ്ചിരി ചൊരിഞ്ഞ കണ്ണനുണ്ണിക്കുണ്ടോ പൂതനയുടെ വിഷാമൃതം ഏൽക്കുന്നു? നിറഞ്ഞ കുസൃതിയുമായി കൈകാലുകളിട്ടടിച്ചു പല്ലില്ലാത്ത കുഞ്ഞു മോണ കാട്ടി ചിരിച്ചവൻ പൂതനയുടെ വിഷം അമൃത് പോലെ നുകർന്നു തുടങ്ങി.
മാതൃത്വത്തിന്റെ അവാച്യമായ ഒരു ആനന്ദം ആ രാക്ഷസിയിൽ പോലും നിറഞ്ഞു. ഒരു വേള ഈ പൊന്നോമന തന്റെ തന്നെ പൈതലാണന്നവൾക്ക് തോന്നിത്തുടങ്ങി. സാകൂതം തന്നെ നോക്കിക്കിടന്ന് താൻ പകരുന്ന വിഷം സ്വാദുവ്യത്യാസം പോലും ഭാവിക്കാതെ നുകരുന്ന നിഷ്ക്കളങ്കമായ ഉണ്ണിക്കണ്ണനെ പൂതന നോക്കി.
കനമാർന്ന ഒരു കുറ്റബോധം അവളിലേക്ക് അരിച്ചിറങ്ങി. മുൻപും പല കുഞ്ഞുങ്ങളേയും കംസന്റെ ആജ്ഞയനുസരിച്ച് താൻ വധിച്ചതും അവളോർത്തു. മരിച്ചു വീണ സാധുക്കളായ ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ ഹൃദയം പൊട്ടുമാറുള്ള നിലവിളികൾ അവളുടെ കാതുകളിലേക്ക് ഇരമ്പിയെത്തി.
ഇല്ല, തന്റെ പടച്ചതമ്പുരാനാണ് വലുത്. അവന്റെ സാമ്രാജ്യത്തിന് വിഘാതമാവുന്ന ഒന്നും ഭൂമിക്ക് മുകളിൽ വച്ചിരിക്കാൻ പാടില്ല. അത് ഉന്മൂലനം ചെയ്യണം. ചിന്തകൾ ഇങ്ങനെ പൂതനയെ മാറിമാറി വേട്ടയാടവേ എവിടെയോ ഒരു വേദന, ഒരു പിടച്ചിൽ.. ഒരു നിമിഷം; എരിയുന്ന വേദനയാൽ മറയുന്ന ബോധത്തിനിടയിൽ താൻ പകരുന്ന വിഷപ്പാൽ സാകൂതം നുണയുന്ന ഉണ്ണിയെ അവസാനമായി ഒരു നോക്കവൾ കണ്ടു.
ആ കണ്ണുകളിൽ സമുദ്രത്തിന്റെ ആഴവും, അഗ്നിയുടെ വേവും പ്രപഞ്ചത്തിന്റെ ബ്രഹത്തായ വലുപ്പവുമവൾ കണ്ടു. മറയുന്ന ബോധത്തിൽ ഒന്നവൾ തിരിച്ചറിഞ്ഞു. താൻ കൊതിച്ച അഥവാ തന്റെ നാഥൻ പറഞ്ഞ സ്വർഗ്ഗത്തിലേക്കല്ല, കൊടിയ പാപികൾക്കുള്ള നരകത്തിലേക്കുള്ള കവാടം കടന്ന് തിരികെ വരാത്ത പ്രയാണം താൻ ആരംഭിച്ചിരിക്കുന്നു..
ആ പ്രയാണം ഇന്നും അവസാനിച്ചിട്ടില്ല.. ആധുനീക പുതനമാർ കംസനിയോഗത്താൽ വിഷം പുരണ്ട കേക്കുകളുമായി അമ്പാടിക്കണ്ണനെ ലാക്കാക്കി ഇന്നും കറങ്ങുന്നുണ്ട്.
കൃഷ്ണലീലകൾ ഒരിക്കലും അവസാനിക്കുന്ന ഒന്നുമല്ലല്ലോ?..
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Wednesday, 28 August 2024
വാമനൻ എന്ന പ്രപഞ്ച പുരുഷൻ
പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും, ഗ്രന്ഥകാരനുമായ Rama Chandran സർ എഴുതിയ ഈ ലേഖനം നിശ്ചയമായും വായിച്ചിരിക്കേണ്ടതാണ്.
***************************************
**വാമനൻ, പ്രപഞ്ചപുരുഷൻ**
പരശുരാമൻ കേരളം സൃഷ്ടിച്ചില്ല, മഹാബലി കേരളം മാത്രമായി ഭരിച്ചതുമില്ല. പക്ഷെ, പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന്, മേൽപ്പത്തൂർ നാരായണ ഭട്ടതിരി എഴുതിയ, 'നാരായണീയ'ത്തിൽ പറയുന്നു:
उत्सार्योद्धृतकेरलो भृगुपते । 36:1
(കേരളം സൃഷ്ടിച്ച ഭൃഗുപതി)
മഹാബലി കേരളം മാത്രമല്ല ഭരിച്ചതെന്ന്, 'നാരായണീയ'ത്തിൽ, മഹാബലി തന്നെ പറയുന്നു. നാരായണീയം 31:3:
विश्वेशं मां त्रिपदमिह किं याचसे बालिशस्त्वं।
(വാമനനോട് ചോദ്യം: അങ്ങെന്താണ് ബാലിശമായി മൂന്നടി മണ്ണു മാത്രം ചോദിക്കുന്നത്? ഞാൻ ലോകം മുഴുവൻ ഭരിക്കുന്നവനല്ലേ?)
ഇങ്ങനെ ചില നമ്പൂതിരിമാർ സൃഷ്‌ടിച്ച മിത്തിനെയാണ്, 'പ്രാചീനകേരള'ത്തിൽ, ചട്ടമ്പി സ്വാമികൾ ചോദ്യം ചെയ്തത്.
ഇനി, ഭൃഗു കച്ഛo എന്നു വച്ചാൽ, കേരളമല്ല, നർമ്മദാ തീരത്തെ രാജ്യമാണ്. അവിടെയാണ്, മഹാബലിയുടെ ത്യാഗവും വാമനൻ്റെ അനുഗ്രഹവും നടക്കുന്നത്. ഭാഗവതം, 8:18.21:
तं नर्मदायास्तट उत्तरे बलेर्य
ऋत्विजस्ते भृगुकच्छसंज्ञके।
प्रवर्तयन्तो भृगवः क्रतूत्तमं
व्यचक्षतारादुदितं यथा रविम् ॥
(നർമ്മദയുടെ ഉത്തരതീരത്തെ ഭൃഗുദേശത്ത്, പരശുരാമൻ്റെ പരികർമ്മികളെല്ലാം അശ്വമേധം നടത്തുമ്പോൾ, അദ്ദേഹം (വിഷ്ണു) സൂര്യതേജസ്സു പോലെ ശോഭിച്ചു.)
അപ്പോൾ, വാമനാവതാരം കേരളത്തിൽ ആയിരുന്നില്ല. നർമ്മദാതീരത്തു നിന്ന് കേരളത്തിലേക്ക് കുടിയേറിയവർ അവരുടെ രാജാവ് സുതലത്തിൽ നിന്ന് മടങ്ങുന്നതും വാമനകഥയും ഇങ്ങോട്ട് കൊണ്ടുവന്നതാകണം. അവിടെയാണ്, 'വാമനസൂക്ത'ത്തിൻ്റെ പ്രസക്തി. വാമനസൂക്തം, ഋഗ്വേദ ഐതരേയബ്രാഹ്മണം, 1:164:
Yagnesa yagna purushachyutha theerthapada,
Theerthasrava sravana mangala namadheya,
Aapanna loka vrjinopasamodhayadhya,
Sam na krudheesa bhagawannasi dheena nadha. 1
Viswaya viswabhavana sthithi samyamaya,
Swairam graheetha puru shakthi gunaya bhoomne,
Swasthaya saswad upa braamhitha punya bhodham,
Vyapadhithathma thamase haraye namasthe. 2
Aayu param vapurabheeshtamathulya lakshmeer,
Dhyobhoorasa sakala yoga gunasthrivarga,
Jnanam cha kevalamanantha, bhavathi thushta,
Thwatho nrunaam kimu swapatna jayadhirasi. 3
ഈ സൂക്തത്തിൽ, മഹാബലി വരുന്നില്ല. "ദൈന്യം അകറ്റുന്ന വിഷ്ണു, ഐശ്വര്യം പകരൂ" എന്ന പ്രോലിറ്റേറിയൻ സ്തോത്രം എന്ന് പറയാം. 'നാരദപുരാണ'ത്തിൽ വാമനസ്‌തോത്രം വേറെയുണ്ട്.
'വാമനസൂക്ത'ത്തിൻ്റെ ആന്തരാർത്ഥം, ആചാര്യ നരേന്ദ്രഭൂഷൻ്റെ ശിഷ്യൻ പ്രശാന്ത് ആര്യ ഇങ്ങനെ വിശദീകരിക്കുന്നു:
"ഋഗ്വേദത്തിലെ 'വാമനസൂക്ത'ത്തിൽ ഓണ രഹസ്യം ഒളിഞ്ഞിരിക്കുന്നു. മഹാബലിക്ക് നീണ്ട രാത്രിയെന്നും നീണ്ട തപസ്സെന്നും അർത്ഥം. രാത്രിയെ വമനം ചെയ്യുന്നവൻ, വാമനൻ. വാമനൻ, ഉദയ സൂര്യനാണ്. ജനിച്ചപ്പോൾ വടു ആയിരുന്നു, ബാല ബ്രഹ്മചാരി. അദിതിയുടെ മകൻ. "ദോ അവ ഖണ്ഡ നേ" എന്ന ധാതുവിൽ നിന്നാണ് അദിതി ശബ്ദനിഷ്പത്തി. രണ്ടല്ലാത്തത് എന്നർത്ഥം.
"അദിതിയുടെ മകൻ ആദിത്യനെന്ന് പുരാണങ്ങൾ. വാമനൻ ഉദയ സൂര്യനാണെന്ന് തെളിയിക്കാൻ ഇതിനെക്കാൾ പ്രമാണം വേണ്ട. സൂര്യൻ ഉദിക്കുന്നതും ഭൂമിയിൽ പ്രകാശം പതിക്കുന്നു. ഒരടി ഉദയം മുതൽ മധ്യാഹ്നം വരെയും രണ്ടാമത്തെ അടി സായം സന്ധ്യ വരെയുമായി സങ്കല്പിച്ചിരിക്കുന്നു. അടുത്ത അടി വയ്ക്കുമ്പോൾ സൂര്യൻ ഉദിച്ച ഭൂഭാഗത്ത് ഇരുട്ടു പരക്കുന്നു. അതായത്, സൂര്യൻ ഉദിച്ച പ്രദേശം രാത്രിയാകുന്നു. ഭൂമിയിൽ, സൂര്യ പ്രകാശം പതിക്കുന്നതിന് നേരെ എതിർ വശത്ത്, ഇരുട്ടു പരന്നിരിക്കുന്ന പ്രദേശം പാതാലം, പാതാളം അല്ല. ഭാരതത്തിൽ പകലായിരിക്കുമ്പോൾ, എതിർ ദിശയിൽ വരുന്ന ഭാഗത്ത് രാത്രി. അത്, അമേരിക്ക ആകാം. അതിന്, പഴയ പേര് പാതാലം. ഭൂമിയുടെ കറക്കവും സൂര്യപ്രകാശ പതനവും കഥാരൂപത്തിൽ വർണിച്ചപ്പോൾ, മിത്തുകൾ ഉണ്ടായി. അവയിൽ നിന്ന് സമ്പ്രദായങ്ങളും ക്ഷേത്രങ്ങളും ആവിർഭവിച്ചു."
അമേരിക്കയിൽ കുറെ ഇരുട്ടുണ്ട് എന്നത്, വാസ്തവമാണ്. ലാൽ ബഹാദൂർ ശാസ്ത്രിയെയും ഹോമി ഭാഭയെയും വെറും ഒരു മാസത്തെ ഇടവേളയിൽ സി ഐ എ കൊന്നില്ലായിരുന്നുവെങ്കിൽ, അന്നേ നമുക്ക് അണുബോംബ് ഉണ്ടാകുമായിരുന്നു.
പ്രശാന്ത് പറയുന്നതിൽ കഴമ്പുണ്ട്. 'ഋഗ്വേദ'ത്തിലെ 'പുരുഷസൂക്ത'ത്തിൽ, വാമനനെ വിവരിക്കുന്നു:
Tripādūrdhva udaitpuruṣaḥ pādo'syehābhavātpunaḥ,
tato viśvaṅ vyakrāmatsāśanānaśane abhi.
tasmādvirāḍajāyata virājo adhipūruṣaḥ,
sa jāto atyaricyata paścādbhūmimatho puraḥ.
That Three-footed (Immortal) Purusha stood above transcending (all things), and His one foot was this (world of becoming). Then He pervaded (everything) universally, the conscious and the unconscious. From That (Supreme Being) did the Cosmic Body (Virat) originate, and in this Cosmic Body did the Omnipresent Intelligence manifest itself. Having manifested Himself, He appeared as all diversity, and then as this earth and this body.
(ആ ത്രിമാനപുരുഷൻ എല്ലാത്തിനും മേൽ നിന്നു. ഒരു കാൽ ഈ ഭൂമി. പിന്നെ, അവൻ പ്രപഞ്ചമാകെ, ബോധത്തിലും അബോധത്തിലും വ്യാപിച്ചു. ആ പരമപുരുഷനിൽ നിന്ന് വിരാട് രൂപവും അതിൽ നിന്ന് സർവവ്യാപിയായ ബോധവും ഉണ്ടായി. സ്വയം സാക്ഷാൽക്കരിച്ച അവൻ, നാനാത്വമായി പ്രത്യക്ഷമായി. പിന്നെ, ഭൂമിയും ശരീരവുമായി.)
പുരാണങ്ങളിൽ, അസുരൻ, രാക്ഷസൻ എന്നൊക്കെ വിശേഷിപ്പിക്കുന്നത്, കപടമതേതരവാദികളെയാണ്. മഹാബലി, അസുരനാണ്. അപ്പോൾ, ബലിക്ക് മേൽ വാമനൻ നേടുന്ന വിജയം, പ്രാഗ് മാർക്സിസത്തിന് മേൽ, ഹിന്ദുമതം നേടുന്ന വിജയം കൂടിയാണ്.
(ചിത്രം കർണാടക ഹാലേബീഡ് ഹൊയ്‌സാലേശ്വര ക്ഷേത്രത്തിലെ വാമനൻ.)
നോട്ട് നിരോധനത്തിൻ്റെ കഥ
ശ്രീ രാജേഷ് പിള്ള, (ഇപ്പോൾ Tatwamayinews) 2009 ൽ എഴുതിയ ലേഖനമാണ് ഇതോടൊപ്പം. മുൻപ്, ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ RAW യിലും ഒരു വ്യാഴവട്ടക്കാലത്തിലേറെ പ്രവർത്തന പരിചയമുള്ള അദ്ദേഹം ഒരു പ്രവചനം പോലെ എഴുതിയ ഈ ലേഖനത്തിനു വർത്തമാനകാലത്തു ഉള്ള പ്രാധാന്യം ഇത് വായിക്കുമ്പോൾ മനസിലാകും.
നോട്ട് നിരോധനത്തിൻ്റെ കഥ ആരംഭിക്കുന്നത് എവിടെ നിന്നാണ് എന്നറിയാമോ? എങ്ങനെയാണ് ഞാനും നിങ്ങളും അടങ്ങുന്ന ഈ രാജ്യം ലോകം കണ്ട ഏറ്റവും വലിയ സുരക്ഷാ ഭീഷണികളിൽ നിന്നും, അഴിമതിയിൽ നിന്നും തീവ്രവാദ ഫണ്ടിംഗിൽ നിന്നുമൊക്കെ മുക്തി നേടിയതെന്ന് അറിയാമോ? ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന വിധമാണ് നമ്മളത് അതിജീവിച്ചത്....
2012ൽ ഇന്ത്യ - നേപ്പാൾ അതിർത്തി പ്രദേശങ്ങളിലെ എഴുപതോളം ബാങ്ക് ബ്രാഞ്ചുകൾ #CBI റെയ്ഡ് ചെയ്യുന്നത് വഴിയാണ് സംഭവത്തിൻ്റെ രണ്ടാം ഭാഗം തുടങ്ങുന്നത്. (ആദ്യ ഭാഗം 1997ൽ തന്നെ ആരംഭിച്ചിരുന്നു)... ബാങ്കുകളിൽ നിന്ന് അവിശ്വസനീയമാം വിധം 1000 കോടിയുടെ കള്ളനോട്ടുകൾ കിട്ടിയ CBI അതെവിടെ നിന്ന് കിട്ടി എന്ന ബാങ്കുകളുടെ ഉത്തരം കേട്ട് ഞെട്ടിപ്പോയി. അത് #RBI തന്നെ വിതരണം ചെയ്ത നോട്ടുകൾ ആയിരുന്നു എന്നതായിരുന്നു അവർ CBI യ്ക്ക് മുൻപാകെ നൽകിയ ഉത്തരം.
RBI റെയ്ഡ് ചെയ്ത #സിബിഐ കണ്ടെത്തിയത് അതേ കള്ളനോട്ടുകൾ തന്നെയായിരുന്നു. പാകിസ്ഥാനും ഐഎസ്ഐയും ഇന്ത്യയിലേക്ക് കണ്ടമാനം ഒഴുക്കി വിട്ടിരുന്ന അതേ കള്ളനോട്ടുകൾ. നോട്ടുകളുടെ അപാകത പരിശോധിക്കാൻ അമേരിക്കൻ ലാബുകളെ ബന്ധപ്പെട്ട സിബിഐക്ക് കിട്ടിയത് വിലപ്പെട്ട വിവരങ്ങളായിരുന്നു.
യഥാർത്ഥ #ഇന്ത്യൻ കറൻസിയും പ്രചരിച്ച വ്യാജ കറൻസിയും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല. അത്രയേറെ ഇതുമായി അടുത്ത് നിൽക്കുന്ന, അടുത്ത് പ്രവർത്തിക്കുന്ന ഒന്നിന് മാത്രമേ ഇത്രയും സൂക്ഷമമായി ഈ ക്രൈം ചെയ്യുവാൻ കഴിയൂ. പക്ഷേ, അപ്പോഴും നോട്ടുകൾ ഇത്രയും ആസൂത്രിതമായി എങ്ങനെ അച്ചടിച്ച് #പാകിസ്ഥാൻ വിപണിയിൽ ഇറക്കി?
#PChidambaram ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്ന ആ കാലത്തേക്കാണ് നോട്ടിൻ്റെ കഥ ഇനി സഞ്ചരിക്കുന്നത്. നോട്ടുകൾ പ്രിൻ്റ് ചെയ്യാൻ ബ്രിട്ടീഷ് കമ്പനിയായ ' De La Rue ' വിനെ ഏൽപ്പിച്ചത് ചിദംബരം ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഇതേ കമ്പനി തന്നെയാണ് പാകിസ്ഥാനും അവരുടെ കറൻസികൾ പ്രിൻ്റ് ചെയ്ത് നൽകിയിരുന്നത്. വെറുമൊരു നോട്ട് പ്രിൻ്റിംഗ് കമ്പനി മാത്രമായിരുന്നില്ല De La Rue.. അവർക്ക് പാകിസ്ഥാൻ സെൻട്രൽ ബാങ്കുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്നു. സ്വാഭാവികമായും ആ ബന്ധം ഉപയോഗിച്ച് കറൻസികൾ പ്രിൻ്റ് ചെയ്യുവാനുള്ള പേപ്പറുകൾ പാകിസ്ഥാന് യഥേഷ്ടം ലഭിച്ചിരുന്നു. സിബിഐ ആർബിഐ വോൾട്ടുകൾ റെയ്ഡ് ചെയ്തിരുന്ന സമയത്ത്, ഈ പ്രസ്തുത കമ്പനിയുടെ ഷെയർ കൂപ്പു കുത്തുകയായിരുന്നു എന്നതും നാം ഓർക്കണം. ചുരുക്കം പറഞ്ഞാൽ പാകിസ്ഥാൻ ഈ സൗകര്യം ഉപയോഗിച്ച്ക്കൊണ്ട് ഒരു പാരലൽ ഇക്കണോമി പലരുടെയും അറിവോട് കൂടി ഇന്ത്യയിൽ നടത്തുകയായിരുന്നു.
പലരുടെയും മൗനാനുവാദം അതിനുണ്ടായിരുന്നു. പാകിസ്താനിലെ കറാച്ചിയിലും, ലഹോറിലും ലണ്ടൻ കമ്പനിയായ De La Rue നൽകുന്ന പേപ്പർ ഉപയോഗിച്ച് കള്ളപ്പണം അച്ചടിക്കുന്നു എന്ന് അന്വേഷണ സംഘങ്ങൾ അന്ന് റിപ്പോർട്ട് സമർപ്പിച്ചു. അതിനെതിരെ പക്ഷേ നിശബ്ദത മാത്രമായിരുന്നു നടപടി..
2014 എന്ന ഗെയിം ചെയിഞ്ചിങ് വർഷം എത്തി. നരേന്ദ്ര ദാമോദർ ദാസ് മോദി ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേറി. 2015 മുതൽ ഈ വ്യാജ നോട്ടുകളുമായി ബന്ധപ്പെട്ട കേസ് വേഗത്തിൽ അന്വേഷിക്കുവാൻ തുടങ്ങി. പാകിസ്ഥാനിൽ നിന്നും വ്യാജ നോട്ടുകൾ ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പാകിസ്ഥാൻ എത്തിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
2016ൽ De La Rue എന്ന അധ്യായം മോദി സർക്കാർ താഴിട്ടു പൂട്ടി. നോട്ടുകൾ അച്ചടിക്കുന്നതിന് 15 ശതമാനം കമ്മീഷൻ ഈ കമ്പനി ഇന്ത്യയിൽ നൽകിയിരുന്നതായി Panama Papers വഴി വ്യക്തമായി. ഒരു പക്ഷെ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ രാജ്യദ്രോഹപരമായ അഴിമതിയാവണം ഇത്.
2023 ജനുവരിയിൽ മുൻ ഫിനാൻസ് സെക്രട്ടറി ആയിരുന്ന അരവിന്ദ് മായാറാമിൻ്റെ പ്രെമിസസിൽ സിബിഐയുടെ ഒരു റെയ്ഡ് നടന്നിരുന്നു. 2004ൽ ഒന്നാം യൂ പി എ സർക്കാർ ലണ്ടൻ കമ്പനിയായ de la rue ന് നൽകിയ കരാർ നാല് തവണ നീട്ടി കൊടുത്തിരുന്നു. അത് ഘട്ടങ്ങളിലായി 2015 ഡിസംബർ വരെ നീട്ടി നൽകിയിരുന്നു. അതിൽ ഏറ്റവും അവസാനത്തെ എക്സ്റ്റൻഷൻ അനുവദിച്ചിരുന്നത് ഈ മായാറാമാണ്. പ്രത്യക്ഷത്തിൽ ഇദ്ദേഹം sec 120B(criminal conspiracy) പ്രകാരം കുറ്റക്കാരൻ ആണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം വേഗത്തിൽ തന്നെ പുരോഗമിക്കുന്നുമുണ്ട്.
മധ്യപ്രദേശിലെ ഹോഷങ്കബാദിലാണ് ഇന്ത്യയിൽ കറൻസി പേപ്പർ അച്ചടിക്കുന്ന ഒരേയൊരു സ്ഥലം. 22,000 മെട്രിക് ടൺ കറൻസി പേപ്പറുകളുടെ ആവിശ്യം നമുക്ക് പ്രതിവർഷം ഉണ്ട്. അതിൽ 2800 ആയിരുന്നു ഹോഷങ്ക ബാദിന് നിർമിക്കാൻ കഴിഞ്ഞിരുന്നത്. 2015ൽ പ്രോഡക്ക്ഷൻ ലൈനുകൾ കൂടിയത് വഴി 12,000 മെട്രിക് ടൺ ഉത്പാദനം വരെ എത്തിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 12,000 ടൺകൾ വഹിക്കാൻ കഴിയുന്ന രണ്ട് പേപ്പർ മില്ലുകൾക്ക് കൂടി സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. നോട്ട് അച്ചടിക്കാനുള്ള പേപ്പറും മഷിയും പോലും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കണം എന്നും RBI യക്ക് #ModiGovernment കർശന നിർദേശം നൽകി കഴിഞ്ഞു.
2016ലെ നോട്ട് നിരോധനം വഴി പാകിസ്ഥാൻ്റെ സാമ്പത്തികമാണ് തകർന്നത്. നോട്ട് നിരോധനത്തിന് ശേഷമുള്ള പാകിസ്ഥാൻ്റെ ഫോറെക്സ് റിസർവ് കൂപ്പ് കുത്തുന്നത് നിങ്ങൾക്ക് കാണാം. അവരതിന് പല ലൊട്ട് ലൊടുക്ക് ന്യായങ്ങളാണ് നിരത്തിയത്. #IMF ൽ നിന്നുള്ള ലോണും, എക്സ്പോർട്ട് കുറഞ്ഞതുമോക്കെയാണ് കാരണം എന്നൊക്കെ. പക്ഷേ ഇന്ത്യയിൽ പ്രചരിപ്പിച്ചിരുന്ന ആ വ്യാജ കറൻസികൾ വഴി നിലനിന്നത് പാകിസ്ഥാൻ എക്കോണമി ആയിരുന്നു എന്നതാണ് വാസ്തവം....
ഇനി, 1997ലാണ് കഥയുടെ ആദ്യ ഭാഗം ആരംഭിക്കുന്നത് എന്ന് സൂചിപ്പിച്ചിരുന്നുവല്ലോ. ഐ. കെ. ഗുജറാൽ പ്രധാനമന്ത്രിയായിരുന്ന സമയം ഇന്ത്യൻ കറൻസികൾ അച്ചടിക്കാൻ മൂന്ന് വിദേശ കമ്പനികളെയാണ് അന്ന് Outsource ചെയ്തിരുന്നത് (അതും security ത്രെട്ട് ആയിരുന്നു)...1 ലക്ഷം കോടി വരുന്ന കറൻസികൾ പ്രിൻ്റ് ചെയ്യാൻ അന്ന് ഏൽപ്പിച്ചത് American Bank Note Company, Giesecke & Devrient Consortium(germany) എന്നിവയും പിന്നെ De La Rue(uk)കൂടിയായിരുന്നു... അന്ന് തൊട്ടേ de la rue കളത്തിൽ ഉണ്ടായിരുന്നു എന്ന് വ്യക്തം. അന്നത്തെ ധനകാര്യ മന്ത്രി ആരായിരുന്നു എന്ന് ഒരു ചോദ്യം നിങ്ങളുടെ മനസ്സിൽ പാളിപോയിരിക്കാം..
അന്നും ചിദംബരം തന്നെയായിരുന്നു ധനകാര്യ മന്ത്രി!
Nb:പോസ്റ്റിന് ആവശ്യമായ ഡാറ്റകൾ തന്ന് സഹായിച്ചത് Abhilash Suseela ♥️🥰
✍️ പ്രേം ശൈലേഷ്
#Demonetisation #ModiGovt
Subscribe to:
Posts (Atom)